ലക്നൗ: ദളിത് പെണ്‍കുട്ടിയെ ജീവനോടെ ചുട്ടു കൊന്നു. രാജ്യത്തെ ഞെട്ടിച്ച കൊടും ക്രൂരത നടന്നത് ഉത്തര്‍പ്രദേശ് ഉന്നാവോ ജില്ലയിലെ ഗ്രാമത്തില്‍. കഴിഞ്ഞ വ്യാഴാഴ്ച്ച പച്ചക്കറി മാര്‍ക്കറ്റിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന 18 വയസ്സുകാരി മോണി എന്ന പെണ്‍കുട്ടിയെ അജ്ഞാതരായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പെണ്‍കുട്ടിയെ വളഞ്ഞ സംഘം യാതൊരു പ്രകോപനവും കൂടാതെ മോണിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ മാര്‍ക്കറ്റില്‍ വെച്ച് മോണിയുടെ ശരീരം കത്തിയമരുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ സോണല്‍ ഐജി സുജിത് കുമാര്‍ പാണ്ഡെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോണിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ കൂടുംബ വൈരാഗ്യമാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കുടുംബത്തോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
സംഭവ സ്ഥലത്ത് നിന്ന് കാലിയായ പെട്രോള്‍ ക്യാന്‍, തീപ്പെട്ടി എന്നിവ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ഫോര്‍വീലറിന്റെ ടയര്‍ പാടുകള്‍ പോലീസ് കണ്ടെത്തി. സ്ഥലം എസ്പി പുഷ്പാജ്ഞലി സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഉത്തം സിങ് റാത്തോഡ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേരെ ചോദ്യം ചെയ്തു. അജ്ഞാതരായ അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചന്ദ്രികയുടെ നെഞ്ചിനുളളിൽ ഒരു അഗ്നിപർവതമായിരുന്നു. ഭക്ഷണം മോഷ്ടിച്ചുവെന്ന പേരിൽ ആൾക്കൂട്ടം തല്ലിക്കൊന്ന സഹോദരൻ മധു ആശുപത്രി മോർച്ചറിയിൽ ചേതനയറ്റു കിടക്കുമ്പോൾ ദുഃഖം കടിച്ചമർത്തി ജോലിക്കുളള മുഖാമുഖത്തിന് അവർ കാത്തുനിന്നു. പിഎസ്സിയുടെ പ്രത്യേക തിരഞ്ഞെടുപ്പുവഴിയുള്ള പൊലീസ് നിയമന മുഖാമുഖത്തിനാണു ചന്ദ്രിക രാവിലെ അഹാഡ്സിലെത്തിയത്. വിളിപ്പാടകലെ അഗളി ഗവ. ആശുപത്രി മോർച്ചറിക്കു മുന്നിൽ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും ബന്ധുക്കളോടൊപ്പം ഇരുത്തിയശേഷമാണു പോയത്. സഹോദരൻ മരിച്ചവിവരമൊന്നും അധികൃതരോടു പറയാതെ വരിയിൽ ഊഴം കാത്തുനിന്ന ചന്ദ്രികയ്ക്കു സ്ഥലത്തെത്തിയ ഡോ. പ്രഭുദാസ് ഇടപെട്ട് ആദ്യ അവസരം നൽകി. മുഖാമുഖത്തിനുശേഷം, വിങ്ങിപ്പൊട്ടി മോർച്ചറി വരാന്തയിലേക്ക് ഓടിയെത്തുകയായിരുന്നു ചന്ദ്രിക.
മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാരാണെന്ന് അമ്മയും സഹോദരിയും പറഞ്ഞിരുന്നു. ആദിവാസി കാട്ടില്‍ കയറിയാല്‍ കേസ് നാട്ടുകാരെങ്കില്‍ നടപടിയില്ലെന്നും അവർ പറഞ്ഞു. ഭക്ഷണം ഒരുക്കുമ്പോഴാണ് മധുവിനെ പിടികൂടിയതെന്ന് സഹോദരി പറഞ്ഞു. മുക്കാലിയില്‍ കൊണ്ടുവന്നത് ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തിയാണ്. വഴിയില്‍ വച്ചു മര്‍ദിക്കുകയും വെളളം ചോദിച്ചപ്പോള്‍ തലയില്‍ ത ഒഴിക്കുകയും ചെയ്തെന്ന് ചന്ദ്രിക പറഞ്ഞു.
‘കാട്ടിൽ കഴിയുകയായിരുന്നു അവൻ. ആർക്കും ഒരു ശല്യത്തിനും പോവില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ കഴിക്കും. കള്ളനാന്നു പറഞ്ഞു കയ്യ് കൂട്ടിക്കെട്ടി. പിന്നെ തല്ലി. അരിച്ചാക്കു ചുമപ്പിച്ചു നടത്തി. നെഞ്ചിലും വയറ്റിലും ചവിട്ടി. അവൻ പാവമല്ലേ സാറേ. ഇത്രയ്ക്കൊക്കെ ചെയ്യാൻ പാടുണ്ടോ?. ഇന്ന് സുഖമില്ലാത്ത അവനോടു കാട്ടി. നാളെ എന്നോടും നിങ്ങളോടും കാട്ടും. ഇതു സമ്മതിക്കാൻ പറ്റില്ല സാറേ. വിടാൻ പറ്റില്ല’–കണ്ണീരോടെ അമ്മ മല്ലി പറഞ്ഞു.
ആദിവാസി കാട്ടില്‍ കയറിയാല്‍ കേസ് നാട്ടുകാരെങ്കില്‍ നടപടിയില്ലെന്നും അവർ പറഞ്ഞു. ഭക്ഷണം ഒരുക്കുമ്പോളാണ് മധുവിനെ പിടികൂടിയതെന്ന് സഹോദരി പറഞ്ഞു. മുക്കാലിയില്‍ കൊണ്ടുവന്നത് ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തിയാണ്. വഴിയില്‍ വച്ചു മര്‍ദിക്കുകയും വെളളം ചോദിച്ചപ്പോള്‍ തലയില്‍ ത ഒഴിക്കുകയും ചെയ്തെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക പറഞ്ഞു.
ഇതിനിടെ മധുവിന്റെ മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കസ്റ്റഡിയിലുള്ള 12 പേരെ അഗളി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്്റ്റുമോര്‍ട്ടം ചെയ്യും. മന്ത്രി എ.കെ.ബാലന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തും. അതേസമയം മുഴുവന്‍ പ്രതികളേയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെ സമരം അഗളി പൊലീസ് സ്റ്റേഷനു മുന്നില്‍ തുടരുകയാണ്. യു.ഡി.എഫും ബിജെപിയും മണ്ണാര്‍ക്കാട് നിയോജകമണ്ഡലെ, താലൂക്ക് അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.
കാഞ്ഞങ്ങാട് : ചീമേനിയിലെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി പുറത്ത്. അന്ന് താന്‍ കാമുകിയുടെ വീട്ടിലായിരുന്നുവെന്നാണ് അരുണ്‍ വ്യക്തമാക്കിയത്. നാട്ടുകാരില്‍ പലരെയും പോലീസ് ചോദ്യംചെയ്യുന്ന കൂട്ടത്തില്‍ പ്രതികള്‍ മൂന്നുപേരുമുണ്ടായിരുന്നു. കൊല നടന്ന ഡിസംബര്‍ 13-ന് രാത്രി എവിടെയായിരുന്നെന്ന് ചോദിച്ചപ്പോഴാണ് അരുണ്‍ ഇങ്ങനെ പറഞ്ഞത്. സംശയം തോന്നിയവരുടെ പട്ടിക പോലീസ് ആദ്യം തയ്യാറാക്കിയിരുന്നു. ഒന്‍പതുപേരാണ് അതിലുണ്ടായിരുന്നത്. പ്രതികളായ അരുണും വിശാഖും റെനീഷും ഈ പട്ടികയിലുണ്ടായിരുന്നു.
താന്‍ വീട്ടില്‍തന്നെ ഉണ്ടായിരുന്നെന്നാണ് വിശാഖ് നല്കിയ മൊഴി. ഉത്സവം കഴിഞ്ഞ് പാതിരാത്രിയോടെ താന്‍ വീട്ടിലെത്തിയെന്ന് റെനീഷും പറഞ്ഞു. ആദ്യാവസാനം പ്രതികളെ തിരയാനും മറ്റും പോലീസിനും നാട്ടുകാര്‍ക്കുമൊപ്പം നിന്നതിനാല്‍ ഇവരെ കുറിച്ച് അധിക സംശയമൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുണ്ടായില്ല. സംഭവം നടക്കുന്ന സമയത്ത് പ്രതികളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നില്ല. അതേസമയം ഫോണ്‍കോളുകള്‍ വന്നിട്ടുമില്ല. കൊല നടന്നതിന്റെ പിറ്റേനാള്‍ നാട്ടുകാരുടെ തിരച്ചിലിനൊപ്പം ഉണ്ടായിരുന്നില്ല എന്നതിനാല്‍ വിശാഖിനെയാണ് ആദ്യം സംശയിച്ചത്.
വിശാഖിന്റെ സുഹൃത്തുക്കളാണ് അരുണും റനീഷും എന്നതിനാലും ഇവരെയും സംശയിച്ചു. വിരലടയാളമെടുക്കാന്‍ വരാതിരുന്നതിനാല്‍ പോലീസിന്റെ സംശയം ഇരട്ടിച്ചു. സിനിമയ്ക്ക് പോയതിനാലാണ് വിരലടയാള ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു അരുണിന്റെ മൊഴി. ക്യാമ്പില്‍ വരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് റെനീഷും വിശാഖും പോലീസിനെ തക്കതായ കാരണങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവര്‍ പറഞ്ഞ മറുപടിക്ക് പിന്നാലെ അന്വേഷണമുണ്ടായില്ല. എങ്കിലും പോലീസിന്റെ സംശയം മാറിയില്ല. അങ്ങനെയാണ് ഒന്‍പതംഗപട്ടികയില്‍ ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തിയത്.
കളത്തേരവീട്ടില്‍ പ്രതികളെത്തിയത് രാത്രി 9.30-നാണ് വാതില്‍ തുറന്നയുടന്‍ കൃഷ്ണന്മാഷെ ചവിട്ടി നിലത്തിട്ടു. ജാനകി ടീച്ചറെ വലിച്ചിഴച്ചു. പവിത്രമോതിരവും പണവും താഴത്തെ മേശവലിപ്പില്‍ നിന്ന് കിട്ടി. മുകളിലത്തെ മുറിയിലെ ഷെല്‍ഫിലായിരുന്നു സ്വര്‍ണം. ഷെല്‍ഫിന്റെ അടിഭാഗത്തെ ലോക്കറിലാണ് അവ സൂക്ഷിച്ചിരുന്നത്. കത്തികൊണ്ട് ഇളക്കി ലോക്കര്‍ പൊട്ടിക്കുകയായിരുന്നു. കൃത്യം നിര്‍വഹിച്ചശേഷം പുഴയ്ക്കരികിലേക്ക് പോയി. ഇവിടെ കുറേ സമയം ഇരുന്നു. ഇവര്‍ പോയ വഴിയിലൂടെ പിന്നീട് പോലീസ് നായ മണം പിടിച്ച് പോയിരുന്നു. കത്തി വലിച്ചെറിഞ്ഞ് കാലുംമുഖവും കഴുകിയശേഷം മാസ്ക് ഒരിടത്തും സ്വര്‍ണവും പണവും മറ്റൊരിടത്തും ഒളിപ്പിച്ചു. അതിനുശേഷമാണ് മൂന്നുപേരും വീടുകളിലേക്ക് പോയത്.
തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചല്‍ തരിംഭുതത്താല്‍ പാറ വളവില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി മർച്ചന്റ് നേവി ജീവനക്കാരനായ സുബീഷ് തന്റെ കപ്പലിൽ നിന്നും കവർന്ന ആസിഡ് കടത്തികൊണ്ടു വന്നാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് പോലീസ്. കപ്പലിലെ കെമിക്കൽ ലാബിൽ നിന്നുമാണ് എൻജിനിൽ ഉപയോഗിക്കുന്ന ആസിഡ് സുബീഷ് കൈക്കലാക്കിയത്.
ആസിഡുമായി വിമാനത്തിൽ നാട്ടിലെത്തുക അസാധ്യമായതിനാൽ യാത്ര കപ്പലിലാക്കി. പ്രതി ആക്രമണം നടത്തണമെന്ന ഉദേശത്തോടെയാണ് നാട്ടിലെത്തിയതെന്നും താനാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതി അറിയരുതെന്ന നിർബന്ധവും യുവാവിന് ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. വിവാഹാഭ്യർഥന നിഷേധിച്ചതാണ് ആക്രമണത്തിന് കാരണം.
യുവതി ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. മുഖത്ത് ആസിഡ് വീണില്ല എങ്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസിഡ് വീണിട്ടുണ്ട്. വീര്യം കൂടിയ ആസിഡ് ആയതിനാൽ പൊള്ളലുണ്ട്. അതിനിടെ കുറ്റിച്ചൽ എന്ന പിന്നോക്ക ഗ്രാമത്തിന് ഞെട്ടൽ ഇതേവരെ മാറിയിട്ടില്ല. പ്രതിയെ പിടികൂടി എന്ന് അറിയിച്ചിട്ടും ഭീതി വിട്ടുമാറാതെ നിൽക്കുകയാണ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും.
സുബീഷ് മറ്റൊരു കേസിലും പ്രതിയെന്നു സംശയിക്കുന്നതായി പോലീസ്. ഒരു വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി അനിൽ കുമാർ പറഞ്ഞു. സുബീഷിനെ മഹിളാ മന്ദിരത്തിൽ കഴിയുന്ന കുട്ടിയുടെ അടുത്തെത്തിച്ച് ഉറപ്പു വരുത്താനാണു പോലീസ് ശ്രമം. സംഭവം നടന്ന സമയത്തു കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്നു കുട്ടി പറഞ്ഞ ചില കാര്യങ്ങളിലെ വൈരുധ്യം കാരണം ഇയാൾ രക്ഷപ്പെട്ടുവെന്നാണു നാട്ടുകാരും പറയുന്നത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ ഈ കേസും ഇയാൾ സമ്മതിച്ചതായാണു പോലീസ് നൽകുന്ന സൂചന.
നെയ്യാർഡാം പോലീസിന്റെ കഴിവാണ് ഇത്രയും സമയത്തിനുള്ളിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞത്. പൾസർ ബൈക്കിൽ വന്ന ഇയാളെ തിരിച്ചറിയിതിരിക്കാൻ ഹൈൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു. എന്നാൽ സിസിടിവി കാമറയിൽ ബൈക്കിന്റെ നമ്പർ പതിഞ്ഞു. അതിന്റെ ചുവടുപിടിച്ചാണ് ആദ്യം ഘട്ടം പൂർത്തിയാക്കിയത്. തുടർന്ന് യുവതിയുടെ സുഹ്യത്തിനെ ചോദ്യം ചെയ്തപ്പോൾ പോലീസിന് കാര്യങ്ങൾ പിടികിട്ടി.
പ്രണയവുമായി നടന്നയാളെന്ന് മനസിലാക്കിയ പ്രതിയെ ഫേസ് ബുക്ക് അടക്കമുള്ളവ പരിശോധിച്ചാണ് പിടിച്ചത്. പിടിക്കുമ്പോൾ സുബീഷിന്റെ ദേഹത്ത് ആസിഡ് വീണ പാട് കണ്ടതും തുമ്പായി. ഇന്നലെ പ്രതിയുമായി എസ്.ഐ സതീഷ്കുമാർ സ്ഥലത്ത് എത്തി തെളിവെടുത്തു. ആസിഡിന്റെ കുപ്പിയും ജാക്കറ്റും കണ്ടെത്തിയിട്ടുണ്ട്. സുബീഷിനെ ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും. വധശ്രമത്തിനാണ് കേസ്സ് എടുത്തിട്ടുള്ളത്.
എല്ലാവരും ചേര്‍ന്ന് തന്റെ മകനെ തല്ലിക്കൊന്നതാണ്. ഒമ്ബതു മാസമായി മധുവിന്റെ താമസം കാട്ടിലാണ്. അവിടെ അവന് എങ്ങനെയെങ്കിലും ജീവിച്ചേനെയെന്നും മല്ലി കണ്ണീരോടെ പറഞ്ഞു.മകന് മാനസിക പ്രശ്നം ഉണ്ടായിരുന്നു. മധു മോഷ്ടിച്ചിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മധുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടു പോയി. മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആംബുലന്‍സ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ പ്രതികളെ ബന്ധുക്കള്‍ക്ക് കാണുവാന്‍ അവസരം നല്‍കുമെന്നും ആദിവാസികള്‍ക്കെതിരായ അട്രോസിറ്റി ആക്റ്റ് പ്രകാരം കൊലപാതകത്തിന് കേസെടുക്കുമെന്നുമുള്ള പൊലീസ് ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് മൃതദേഹം വിട്ടു നല്‍കിയത്.
എന്നാൽ മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ നിര്‍ണായകമായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. മധു ആശുപത്രിയില്‍ എത്തും മുന്‍പ് മരിച്ചിരുന്നതായും നാട്ടുകാര്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസിനോട് മധു മൊഴി നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു. മധുവിന് മാനസികാസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കേസില്‍ ഏഴു പ്രതികളാണുള്ളത്.ഹുസൈന്, മത്തച്ചന്, മനു, അബ്ദുള്‍ റഹ്മാന്, അബ്ദുള്‍ ലത്തീഫ്, എ.പി ഉമ്മന്‍, അബ്ദുള്‍ കരീം തുടങ്ങിയവരാണ് പ്രതികളെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രതികളെ ഇന്നു തന്നെ അറസ്റ്റു ചെയ്യുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര് അജിത്കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി നിര്‍ദേശിച്ചത് അനുസരിച്ചാണ് അട്ടപ്പാടിയില്‍ എത്തിയത്. രണ്ടു പേര് കസ്റ്റഡിയില്‍ ഉണ്ട്. 12 പേരെ കൂടി പോലീസ് തെരയുന്നുണ്ടെന്നും ഐ.ജി അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനെട്ടുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പച്ചക്കറി വാങ്ങുന്നതിന് വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് പെണ്‍കുട്ടി സൈക്കിളില്‍ പുറത്തേക്കു പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മുഖവും ശരീരവും മുഴുവനും കത്തിക്കരിഞ്ഞതിനാല്‍ പെണ്‍കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടാണ് കുടുംബാംഗങ്ങള്‍ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് ഐജി സുജിത് പാണ്ഡെ പറഞ്ഞു.
കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒഴിഞ്ഞ മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടികളും പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷം മാത്രമേ പീഡനം നടന്നോയെന്നു സ്ഥിരീകരിക്കാനാകൂ. പ്രതികളെക്കുറിച്ച് പൊലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല. കൊലപാതകത്തിലേക്കു നയിച്ച കാരണവും വ്യക്തമല്ല.
മുംബൈ: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കടന്നു പിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. നരേഷ് കെ. ജോഷി എന്നയാളെയാണ് റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ പിന്തുടര്ന്നെത്തിയ നരേഷ് കെ ജോഷി ബലം പ്രയോഗിച്ച് പിടിച്ചു നിര്‍ത്തി ചുംബിക്കുകയായിരുന്നു. അക്രമത്തിന് പ്രകോപനമായത് എന്താണെന്ന് വ്യക്തമല്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
യുവതിയെ ബലം പ്രയോഗിച്ച് ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇയാള്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്രമം നടന്നയുടന്‍ യുവതി സമീപത്തെ ആര്‍പിഎഫ് കൗണ്ടറിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് പരിധിയില്‍ നിന്നുതന്നെ അക്രമിയെ കണ്ടെത്തിയ ആര്‍പിഎഫ് അറസ്റ്റ് രേഖപ്പെടുത്തി.
ഗുഡ്ഗാവ്: കാഴ്ച്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു. പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 21ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അയല്‍വാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് തന്നെ ആരോ ഉപദ്രവിച്ചതായി കുട്ടി അറിയിച്ചു. എന്നാല്‍ പീഡിപ്പിച്ചയാളെ തിരിച്ചറിയാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും പെണ്‍കുട്ടിക്ക് കാഴ്ചശക്തിയില്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ് ബുദ്ധിമുട്ടി. ഇതിനിടെ, മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സമീപത്ത് താമസിക്കുന്നവരുടെ ശബ്ദം ശ്രദ്ധിച്ചു വരികയായിരുന്ന പെണ്‍കുട്ടി തന്റെ വീട്ടിലെത്തിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അമ്മയോട് അയല്‍വാസി സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടി ശബ്ദം തിരിച്ചറിഞ്ഞത്. ഇതോടെ തന്നെ ഉപദ്രവിച്ചത് ഇയാളാണെന്ന് പെണ്‍കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ഇവര്‍ പോലീസില്‍ അറിയിക്കുകയും പ്രതിയായ സനോജ് കുമാര്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
17 കാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച പ്രതിശ്രുത വരൻ അറസ്റ്റിൽ. വരൻ അറസ്റ്റിലായതോടെ ഇന്നു നടക്കേണ്ട വിവാഹവും മുടങ്ങി. പാനൂരിനടുത്ത വിളക്കോട്ടൂരിലാണ് സംഭവം. വിളക്കോട്ടൂരിലെ ലിനീഷി (27) നെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരിയെ നഗ്നചിത്രം കാണിച്ചു പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിനെ തുടർന്ന് ലിനീഷ് ഇതേ പ്രദേശത്തുകാരിയുമായി ഇന്ന് നടക്കേണ്ടിയിരുന്ന കല്യാണം മുടങ്ങി.പോക്സോ വകുപ്പുപ്രകാരമാണ് കൊളവല്ലൂർ പോലീസ് ലിനീഷിനെതിരെ കേസെടുത്തത്.
കാസര്‍കോട് ചീമേനിയിലെ റിട്ടയേര്‍ഡ് അധ്യാപികയായ പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലിയന്നൂരില്‍ ജാനകിയുടെ അയല്‍വാസികളായ റെനീഷ്, വൈശാഖ് എന്നിവരാണ് പിടിയിലായത്. എന്നാല്‍ കൃത്യത്തിന്റെ മുഖ്യ സൂത്രധാരനായ അരുണ്‍ ഗള്‍ഫിലേയ്ക്ക് കടന്നതായാണ് സൂചന.
കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.എന്നാല്‍ കൃത്യം ആസൂത്രണം ചെയ്ത അരുണിനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ദുബായില്‍ ജോലിയുള്ള ഇയാള്‍ അവധിക്ക് വന്ന സമയത്താണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം രാജ്യം വിട്ട അരുണിനെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും അന്വേഷണസംഘം ആരംഭിച്ചു. കൃത്യത്തില്‍ പങ്കെടുത്ത മൂന്നുപേരും ജാനകിയുടെ അയല്‍വാസികളാണ്. പ്രതികളിൽ അരുൺ ഒഴികെയുള്ള രണ്ടുപേരും ജാനകിയുടെ ശിഷ്യരായിരുന്നു.
പിടിയിലായ രണ്ടുപേരെയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. മോഷണം ലക്ഷ്യമിട്ടായിരുന്നു കൊലപാതകം എന്ന് പ്രതികള്‍ സമ്മതിച്ചതായാണ് വിവരം. ആക്രമിക്കുന്നതിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ ജാനകി തിരിച്ചറിഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രദേശവാസികളിലേക്ക് കേന്ദ്രീകരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിന് രാത്രി പത്തുമണിയോടെയായിരുന്നു മൂന്നംഗസംഘം വീട്ടില്‍ അതിക്രമിച്ച് കയറി ജാനകിയെ കുത്തി കൊലപ്പെടുത്തിയത്. മോഷണത്തിനെത്തിയ സംഘം ഭര്‍ത്താവ് കൃഷ്ണനെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പൊലീസ് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനത്തിന്റെ മുന ആഭ്യന്തരവകുപ്പിന് നേരെവരെ നീളുന്ന സാഹചര്യമുണ്ടായി.