Crime

ഭോപ്പാല്‍: മകനെ തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛന്റെ എടിഎമ്മില്‍ നിന്നും പണം തട്ടിയെടുത്തു. ഇന്‍ഡോറില്‍ ഡിസംബര്‍ 24നാണ് സംഭവം. രാത്രി 9ഓടെ പഞ്ചാപ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയ കുടുംബത്തിനെയാണ് കൊള്ളയടിച്ചിരിക്കുന്നത്. കുട്ടിയോടപ്പം എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയപ്പോള്‍ അജ്ഞാതനായി യുവാവ് കൗണ്ടറിന്‍ ഉള്ളില്‍ കടന്ന ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഇയാള്‍ മുഖം മൂടി ധരിച്ചെത്തിയാണ് കവര്‍ച്ച നടത്തിയത്.

അക്രമിയെ ആദ്യം എതിര്‍ക്കാന്‍ ശ്രമിച്ച പിതാവ് കുട്ടിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ പണം നല്‍കുകയായിരുന്നു. എടിഎമ്മില്‍ നിന്ന് അക്രമി വരുന്നതിന് മുന്‍പ് പിന്‍വലിച്ച തുക ആദ്യം നല്‍കുകയും. പിന്നീട് വീണ്ടും പണം നല്‍കാന്‍ ആവശ്യപ്പെട്ട അക്രമിക്ക് വഴങ്ങി യുവാവ് വീണ്ടും പണം പിന്‍വലിച്ചു നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎമ്മിലെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

 

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശിയായ സുജിത്ത് വേണുഗോപാല്‍ (26) ആണ് കൊല്ലപ്പെട്ടത്. സഹോദരിയെ ശല്യം ചെയ്തത് ചോദിച്ച സുജിത്തിനെ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ സുജിത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള മിഥുന്‍, സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്തിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന സുജിത്തിനെ മിഥുന്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാരാകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കും മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് സുജിത്തിന്റെ അന്ത്യം സംഭവിച്ചത്.

സുജിത്തിനെ മര്‍ദ്ധിച്ച ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയച്ഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന സുജിത്ത് നാട്ടിലെത്തിയ ശേഷം കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി നോക്കിവരികയായിരുന്നു.

സഹോദരിയുടെ ഫഌറ്റില്‍നിന്ന് എഞ്ചിനിറിംഗ് വിദ്യാര്‍ത്ഥിനിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. 23 കാരിയായ എന്‍ അനുഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മര്‍ദ്ദനമേറ്റ് മൂന്ന് ദിവസം മുമ്പാണ് അനുഷ മരിച്ചതെന്നാണ് പൊലീസ് നിരീക്ഷണം. മോത്തിലാല്‍ എന്ന യുവാവുമായി അനുഷയുടെ വിവാഹ ഏപ്രിലില്‍ നടക്കാനിരിക്കെയാണ് മരണം.

നല്‍ഗൊണ്ട ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം കോണ്‍സ്റ്റബിള്‍ ടെസ്റ്റിന് വേണ്ടിയുള്ള പഠനത്തിലാണ്. മൂന്ന് ദിവസം മുമ്പാണ് അനുഷ സഹോദരിയുടെ മിധാനിയിലെ ബന്‍ജാര കോളനിയിലുള്ള ഫഌറ്റിലെത്തിയത്.

സഹോദരിയും കുടുംബവും ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഫഌറ്റില്‍ അനുഷ ഒറ്റയ്ക്കായിരുന്നു. ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ സഹോദരന്‍ ശ്രീകാന്ത് അന്വേഷിക്കാനെത്തിയപ്പോഴാണ് അനുഷയുടെ അഴുകിയ നിലയിലുള്ള മൃതദേഹം ഫഌറ്റില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മരണം കൊലപാതകമാണെന്നും പ്രതികള്‍ക്കായുളള തെരച്ചില്‍ ആരംഭിച്ചതായും വ്യക്തമാക്കി.

മാധ്യമങ്ങളുടെ മുന്നിൽ വച്ച് തട്ടിപ്പുകേസ് പ്രതിക്കുനേരെ പോലീസുകാരുടെ മൂന്നാം മുറ. ആള്‍മാറാട്ടത്തട്ടിപ്പു നടത്തിയ കേസില്‍ അറസ്‌റ്റിലായ യുവാവിനെയാണ് മാധ്യമപ്രവര്‍ത്തകരുടെ മുൻപിൽ വച്ച് സി.ഐ മർദിച്ചത്. അടിമാലി ജനമൈത്രി പോലീസ്‌ സ്‌റ്റേഷനിലാണ് സംഭവം. എറണാകുളം മുനമ്പം സ്വദേശി ഡിറ്റോമോനെയാണു പത്രസമ്മേളനത്തിനിടെ പോലീസ്‌ മര്‍ദിച്ചത്‌.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സി.ഐ. ഓഫീസില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്‌. എസ്‌.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച മംഗലാപുരത്തുനിന്നാണു ഡിറ്റോയെ പിടികൂടിയത്‌. എക്‌സൈസ്‌ ഉദ്യോഗസ്‌ഥന്‍, വിമുക്‌തഭടന്‍, പ്രവാസി തുടങ്ങിയ വേഷങ്ങളില്‍ തട്ടിപ്പു നടത്തിയ പ്രതി നാളുകളായി പോലീസിനെ വട്ടംചുറ്റിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിനിടെ ഇയാള്‍ അരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി. തുടർന്ന് പ്രതിയുടെ വിവരങ്ങള്‍ കൈമാറാനായി രാവിലെ 10.30-നു പോലീസ്‌ സ്‌റ്റേഷനില്‍ സി.ഐ: പി.കെ. സാബു പത്രസമ്മേളനം വിളിപ്പിച്ചു .

അതെ സമയം പ്രതിയുടെ സാന്നിധ്യത്തില്‍ എസ്‌.ഐ. കുറ്റകൃത്യം സി.ഐയോടു വിവരിച്ചു. എന്നാൽ കുറ്റകൃത്യങ്ങൾ കേട്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോടു ക്യാമറ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട സി.ഐ, പ്രതിയുടെ മുതുകില്‍ മുട്ടുകാല്‍കൊണ്ടു മര്‍ദിച്ചു. പ്രതി നിലവിളിച്ചിട്ടും മര്‍ദനം തുടര്‍ന്നു. പിടികൂടിയപ്പോള്‍ മുതല്‍ പോലീസ്‌ വാഹനത്തിലിട്ടും അല്ലാതെയും മര്‍ദിച്ചതല്ലേയെന്നു പ്രതി പോലീസുകാരോട് ചോദിക്കുന്നുണ്ടായിരുന്നു. ശേഷംഡിറ്റോമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

മതസ്ഥാപനത്തിന്റെ മതിലിന് മുകളിലായി യുവാവിന്റെ അറുത്ത് മാറ്റിയ തല കണ്ടെത്തി. തെലുങ്കാനയിലെ നല്‍ഗൊണ്ടയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് ആദ്യം അറുത്ത്മാറ്റപ്പെട്ട തല കണ്ടത്.

ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ട്രാക്ടര്‍ ഡ്രൈവറായ പി രമേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഞായറാഴ്ച്ച രാത്രി മരുന്നു വാങ്ങാനായി വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ഇയാള്‍ അജ്ഞാതരായ ആളുകളാല്‍ കൊല്ലപ്പെടുകയായിരുന്നു. ഈ നഗരത്തിലെ ഒരാഴ്ച്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്.

കോഴിക്കോട്: അനാഥാലയത്തില്‍ അന്തേവാസിയായ പതിമൂന്നുകാരിയ പീഡിപ്പിച്ചു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. അനാഥാലയത്തിന്റെ ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. കുറച്ചു കാലമായി ഇയാള്‍ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

നന്ദന്‍കോടു കൂട്ടകൊലപാതക കേസിലെ പ്രതി കേഡലിന്റെ നില അതീവഗുരുതരമായി തുടരുന്നു. ശ്വാസകോശത്തില്‍ ഭക്ഷണം കുടങ്ങി ഗുരുതരാവസ്ഥയിലാണു കേഡലിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ ന്യുമോണിയ കൂടി സ്ഥിരീകരിച്ചതോടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോകട്ര്!മാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.  എന്നാല്‍ ജയിലില്‍ ആഴ്ച തോറും ഡോക്ടര്‍ പരിശോധനയ്ക്ക് എത്തുന്നുണ്ട്. ന്യൂമോണിയ ഒരു ദിവസം പെട്ടന്ന് ഉണ്ടാകുന്ന രോഗം അല്ല. എന്തു കൊണ്ടു തന്നെ കേഡലിനു ന്യൂമോണിയ ഉണ്ടായി എന്നു സ്ഥിരികരിക്കാന്‍ കഴിഞ്ഞില്ല എന്നതു ദുരുഹതയുണ്ടാക്കുന്നു. കേഡലിനു കോടിക്കണക്കിനു രൂപയുടെ കുടുംബസ്വത്തുണ്ട് അതുകൊണ്ടു തന്നെ കേഡലിന്റെ ആരോഗനില വഷളായതു ദുരൂഹതനിറഞ്ഞണ് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   അപസ്മാരം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാണു കേഡലിന്റെ നില ഗുരുതരമായത്. മറ്റുള്ളവരെ ആക്രമിക്കുന്ന സ്വഭാവം ഉള്ളതിനാല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേകം സെല്ലിലാണു കേഡലിനെ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വായില്‍ നിന്നു നുരയും പതയും വന്ന നിലയില്‍ കേഡലിനെ ആശുപത്രിയില്‍ പ്രവേശപ്പിച്ചത്.

ഹൈദരാബാദ്: ഭാര്യയ്‌ക്കൊപ്പം കിടക്കുന്നത് കാമുകനെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് മകനെ മഴുകൊണ്ട് വെട്ടി. തെലങ്കാനയെ കര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സംശയരോഗിയായ സോമണ്ണ വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം ആരോ കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഭാര്യയുടെ കാമുകനാണ് കിടന്നുറങ്ങുന്നത് എന്ന് തെറ്റിദ്ധരിച്ച ഇയാള്‍ വീട്ടിലുണ്ടായിരുന്ന മഴുകൊണ്ട് മകനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പതിനാലുകാരന്‍ പരശുറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈക്കും തോളെല്ലിനുമാണ് പരുശുറാമിന് വെട്ടേറ്റിരിക്കുന്നത്. സോമണ്ണക്കെതിരെ ഐപിസി 307 വകുപ്പ് പ്രകാരം തെലുങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി സോമണ്ണയും ഭാര്യയും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ നടന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംശയരോഗിയായ ഇയാള്‍ വെട്ടിയെതെന്ന് മകനെയാണെന്ന് മനസ്സിലായ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരശുറാം ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.

കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്‍ക്രീററ് ചെയ്ത നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേതാണെന്ന് സൂചന. മരിച്ച സ്ത്രീയുടെ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളതായി പോസ്‌ററുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ ആറോളം സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

എന്നാല്‍ ഇതില്‍ 5 പേരും ജീവിച്ചിരുപ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഉദയംപേരൂര്‍ സ്വദേശിനിക്കായി തിരച്ചില്‍ നടത്തുന്നത്. മരിച്ച സ്ത്രീക്ക് 30 വയസാണ് പ്രായം കണക്കാക്കിയതെങ്കിലും ഉദയം പേരൂര്‍ സ്വദേശിനിക്ക് 50 വയസിനടുത്ത് പ്രായം ഉണ്ടെന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുമുണ്ട്.

ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ട് വഴി വഞ്ചിച്ചയാളെ പോലീസുകാരന്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ വിരുദ്ധ്നഗറിലെ വെസ്റ്റ് പുതുപേട്ടൈ സ്വദേശിയായ അയ്യനാര്‍(22) ആണ് കൊല്ലപ്പെട്ടത്.

ഫേസ്ബുക്കില്‍ പെണ്‍കുട്ടിയുടെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈല്‍ വഴി പ്രണയം നടിച്ച് വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് ഇയാളെ കൊലപ്പെടുത്തിയത്. പോലീസ് കോണ്‍സ്റ്റബിളായ കണ്ണന്‍ കുമാര്‍ എന്നയാളാണ് കൊലപാതകം നടത്തിയത്.

കണ്ണന്‍ കുമാര്‍ പൊങ്കല്‍ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പത്ത് ദിവസത്തെ അവധിക്ക് വന്ന ഇയാള്‍ തന്റെ സമീപഗ്രാമവാസിയായ ഫെയ്സ്ബുക്ക് കാമുകിയെ നേരിട്ട് കാണാന്‍ തീരുമാനിച്ചു. സമീപഗ്രാമമായ വെസ്റ്റ് പുതുപാട്ടിയില്‍ എത്തിയപ്പോളാണ് തന്റെ ഫേസ്ബുക്ക് കാമുകി പുരുഷനാണെന്നും താന്‍ വഞ്ചിക്കപ്പെട്ടുവെന്നും കണ്ണന് വ്യക്തമായത്.

അധ്യാപക പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ അയ്യനാര്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് കണ്ണനെ പറ്റിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേരിലുള്ള യഥാര്‍ത്ഥ പ്രൊഫൈലാണെന്ന് വിശ്വസിച്ച് കണ്ണന്‍ ഇയാളുമായി ചാറ്റിംഗ് പതിവായിരുന്നു. ഇടയ്ക്ക് ഫോണിലും സംസാരിച്ചിട്ടുണ്ട്. എന്നിട്ടും അയ്യനാര്‍ സ്ത്രീയല്ലെന്ന് മനസിലാക്കാന്‍ കണ്ണന് സാധിച്ചില്ല.

ഇതിനകം പലപ്പോഴായി നല്ലൊരു തുക അയ്യനാര്‍ കൈക്കലാക്കിയിരുന്നു. ഒടുവില്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അയ്യനാര്‍ വിസമ്മതിച്ചു. ഇത് സംശയത്തിനടയാക്കിയിരുന്നു. എന്തായാലും നേരിട്ട് കാണണമെന്ന തീരുമാനത്തില്‍ കണ്ണന്‍ ഉറച്ചുനിന്നു. ഒടുവില്‍ കാമുകിയെ തേടിയെത്തിയ ഇയാള്‍ കണ്ടത് അയ്യനാരെ. ചതിയില്‍ മനംനൊന്ത് കണ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ആത്മഹത്യാ ശ്രമം പരാജയപ്പെട്ട് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഇയാള്‍ അയ്യനാരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇയാള്‍ കൊലപാതകത്തിന് പദ്ധതിയിട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അയ്യനാരെ തട്ടിക്കൊണ്ടു പോയി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ മൂന്ന് കൂട്ടാളികള്‍ അറസ്റ്റിലായിട്ടുണ്ട്. കണ്ണനായി പോലീസ് തെരച്ചില്‍ ശക്തമാക്കി.

RECENT POSTS
Copyright © . All rights reserved