വ്യാപാരിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. അടക്കാത്തെരു പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജനാണ് മരിച്ചത്. അറുപത്തിരണ്ടുവയസ്സായിരുന്നു.
അതേസമയം, രാജന്‍ ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും കാണാതായിട്ടുണ്ട്. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ തിരഞ്ഞ് കടയില്‍ എത്തിയതായിരുന്നു. അപ്പോഴാണ് നിലത്ത് അബോധാവസ്ഥയില്‍ വീണ് കിടക്കുന്നത് കണ്ടത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇയാളുടെ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
നടനും അവതാരകനുമായ ഗോവിന്ദൻകുട്ടിക്കെതിരെ പീഡന പരാതി. എറണാകുളം സ്വദേശിയും മോഡലുമായ പെൺകുട്ടിയാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഗോവിന്ദൻകുട്ടിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ഗോവിന്ദൻകുട്ടി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
എറണാകുളത്തെ വാടക വീട്ടിൽവെച്ചും, സുഹൃത്തിന്റെ വില്ലയിൽ എത്തിച്ചും പീഡിപ്പിച്ചതിന് പുറമെ എറണാകുളം നഗരമധ്യത്തിൽ കാറിൽവെച്ചും പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസമാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
യുട്യൂബ് ചാനലിന് വേണ്ടി ടോക്ക് ഷോ ചെയ്യുന്നതിനിനിടയിലാണ് ഗോവിന്ദൻകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച പ്രതി വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാൽ വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ പ്രതി മർദ്ധിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കൈരളി ചാനലിലെ സ്റ്റുഡൻസ് ഒൺലി എന്ന പരിപാടിയിലൂടെ ഗോവിന്ദൻകുട്ടി ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്ര താരത്തെ മേക്കപ്പ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ചലച്ചിത്ര താരവും ടെലിവിഷൻ അവതാരകയുമായ തുനിഷ ശർമ്മയെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ മേക്കപ്പ് മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. മുംബൈ നായകവിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം നടന്നത്. മേക്കപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ തുനിഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിരവധി സിനിമകളിലുംസീരിയലുകളിലും അഭിനയിച്ച താരം ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധ നേടിയത്. ബാർ ബാർ ദേഖോ,ഫിത്തൂർ തുടങ്ങിയ ചിത്രങ്ങളിൽ ബോളിവുഡ് താരം കത്രീന കൈഫിന്റെ സഹോദരിയായി അഭിനയിച്ചിട്ടുണ്ട്. ആലിബാബ ദസ്താൻ ഇ കാബൂൾ എന്ന പരിപാടിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ മേക്കപ്പ് റൂമിലാണ് താരം ആത്മഹത്യാ ചെയ്തത്.
സംഭവത്തില്‍ സഹതാരം അറസ്റ്റില്‍. സഹനടനായ ഷീസാന്‍ മുഹമ്മ് ഖാനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.ലൊക്കേഷനിൽ വെച്ച് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ താരം നേരിട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
പാലാ എംഎൽഎ മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തൊട്ടപ്പള്ളിൽ രാഹുൽ വാഹനാപകടത്തിൽ മ .രിച്ചു .24 കാരനായ രാഹുൽ ജോബി സഞ്ചരിച്ച വാഹനത്തിൽ രാത്രി പന്ത്രണ്ടരയ്ക്ക് ഏറ്റുമാനൂരിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു .
ഇടിയുടെ ആഘാതത്തിൽ ആണ് രാഹുൽ മ .രണപ്പെട്ടത്. രാത്രി 12:30 ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിക്കുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന് കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും ,
വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടമുണ്ടായത്. രാഹുൽ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. രാഹുൽ സഞ്ചരിച്ച കാർ തെന്നി തെറിച്ച് അതുവഴി വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു .കാറിൻറെ പിൻസീറ്റിൽ ആണ് രാഹുൽ ഇരുന്നത് .ആ ഭാഗത്താണ് വണ്ടി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ അപ്പോൾ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കുപറ്റി .
ഏറ്റുമാനൂർ വെച്ച് ആണ് രാഹുലിന് അപകടം ഉണ്ടായത് . കൂടെയുണ്ടായിരുന്ന ബന്ധു പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുന്ന വഴി ഏറ്റുമാനൂരിൽ ബൈപാസിൽ വെച്ചാണ് അപകടമുണ്ടായത്. രാഹുലിന്റെ കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു .രാഹുൽ സഞ്ചരിച്ച കാർ തെറിച്ച് അതുവഴി ചരക്ക് കയറ്റിവന്ന പിക്കപ്പ് വണ്ടിയുമായി ഇടിക്കുകയും കാറിന്റെ പിൻസീറ്റിൽ ഇരുന്ന രാഹുലിനു കൂടുതൽ പരിക്ക് പറ്റുകയുമായിരുന്നു .
ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഒപ്പമുണ്ടായിരുന്നവർക്കും പരിക്ക് പറ്റിയിരുന്നു .ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുൽ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ച കാർ അതുവഴി പോയ പിക്കപ്പ് വാനിലിടിച്ച് രാഹുലിന് ഗുരുതരമായി പരിക്ക് പറ്റി.മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ആണ് രാഹുൽ ബോബി .സംഭവം നടന്നത് രാത്രി 12:30 ആണ് .
കാസര്‍ഗോഡ് മുളിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള മതമൗലികവാദികളുടെ ബോധപൂര്‍വ്വമായ നീക്കത്തെ തടയിടേണ്ടതുണ്ട്.
ഉണ്ണിയേശുവിന്റെ പ്രതിമ ഉള്‍പ്പെടെ നശിപ്പിച്ച പ്രതി മുസ്തഫ അബ്ദുള്ളയ്ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണം. ഇയാളുടെ വാട്‌സാപ്പ് ഡിപി ഐഎസ്‌ഐഎസിന്റെ പതാകയാണെന്ന ആരോപണം ഗൗരവതരമാണ്. അനിസ്ലാമികമായതൊന്നും കേരളത്തില്‍ നടക്കില്ലെന്ന ഭീഷണിയാണ് പുല്‍ക്കൂട് നശിപ്പിക്കലിലൂടെ വ്യക്തമാകുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഈ സംഭവത്തില്‍ പുലര്‍ത്തുന്ന മൗനം മതമൗലികവാദികള്‍ക്കുള്ള പിന്തുണയാണ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയ സി എച്ച് സിയില്‍ ജീവനക്കാര്‍ ഒരുക്കിയ പുല്‍കൂട് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മൂളിയാര്‍ സ്വദേശി മുസ്തഫ അബ്ദുള്ളയാണ് പുല്‍ക്കൂട് നശിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ക്രിസ്മസ് പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നശിപ്പിച്ചത്. കൈയ്യില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെയുള്‍പ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ തട്ടിക്കയറുകയും പരാതി ഉണ്ടെങ്കില്‍ യേശുക്രിസ്തുവിനോട് പറയാനാണ് ഇയാള്‍ വെല്ലുവിളിക്കുന്നത്. ചോദ്യം ചെയ്ത ആളോട് ഇയാള്‍ ഫോണ്‍ നമ്പറും മേല്‍വിലാസവും പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.
മുസ്തഫയുടെ നടപടി ശരിയായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അപലപിക്കണമെന്ന ആവശ്യം ശക്തമാണ്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. അക്രമിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കടയില്‍ എത്തിയ 13 കാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവെത്തി ബേക്കറിക്ക് തീകൊളുത്തി. കടയുടമയായ 57 വയസുകാരനാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂര്‍ സ്വദേശി ബാബുരാജ്(57), പെണ്‍കുട്ടിയുടെ പിതാവായ ചേരാനെല്ലൂര്‍ സ്വദേശി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോള്‍ ഒഴിച്ച് ബേക്കറിയ്ക്ക് തീ കത്തിക്കുകയായിരുന്നു.
അഞ്ചലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ സ്വദേശികളായ ഡോക്ടർ അരവിന്ദ് ദീക്ഷിത്,റാണിമ ദമ്പതികളുടെ മകൾ ഡോ. അർപ്പിത അരവിന്ദ് (30) നെയാണ് വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എംബിബിഎസ് പഠനം പൂർത്തിയാക്കിയതിന് ശേഷം കർണാടകയിൽ ബിരുദാനന്തര ബിരുദം അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. അർപ്പിത ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അർപിതയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി പുറത്തേക്ക്. 19 വര്‍ഷമായി കാഠ്മണ്ഡുവിലെ ജയിലില്‍ കഴിയുന്ന ചാൾസ് ശോഭരാജിനെ പ്രായം പരിഗണിച്ച് നേപ്പാള്‍ സുപ്രീംകോടതിയാണ് മോചിപ്പിക്കുന്നത്. ജയിൽ മോചിതനാക്കി 15 ദിവസത്തിനുള്ളിൽ ചാൾസ് ശോഭരാജിനെ നാട്ടിലേക്ക് തിരികെ അയക്കാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. 2003 മുതൽ നേപ്പാളിലെ കാഠ്മണ്ഡു ജയിലിൽ കഴിയുകയാണ് ചാൾസ് ശോഭരാജ്.
വിനോദസഞ്ചാരികളായ അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വർഷവും, വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വർഷവും ഉൾപ്പടെ മൊത്തം 21 വർഷത്തെ തടവാണ് കോടതി ചാൾസ് ശോഭരാജിന് വിധിച്ചിരുന്നത്.
1970-കളിലാണ് ചാള്‍സ് ശോഭരാജിനെ ലോകം അറിയുന്നത്. 1972നും 1976നും ഇടയിൽ രണ്ടു ഡസൻ മനുഷ്യരെയാണ് ചാൾസ് ശോഭരാജ് കൊലപ്പെടുത്തിയത്. ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിനെ ആദ്യമൊക്കെ അറിയപ്പെട്ടിരുന്നത്. മാധ്യമങ്ങൾ അയാളെ സർപ്പന്റ് എന്ന് വിളിച്ചു(വഞ്ചകൻ, സാത്താൻ ).1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാവുന്നത്. പക്ഷെ പിന്നീട് അയാൾ ജയിൽചാടുകയായിരുന്നു.
പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിൽ പ്രാവീണ്യം നേടിയ ചാള്‍സ് കുറ്റകൃത്യങ്ങൾ ദക്ഷിണേഷ്യയിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്ക് ചെന്നെത്തിച്ചു.
1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭാരാജ് വീണ്ടും സമർഥമായി രക്ഷപ്പെടുകയുണ്ടായി. ഒരുമാസത്തിനു ശേഷം പിന്നെ പിടിയിലായി. 1997-ൽ ജയിൽ മോചിതനായശേഷം ഫ്രാൻസിലേക്ക് പോയ ശോഭരാജിനെ പിന്നീട് കാണുന്നത് 2003-ലാണ്. കാഠ്മണ്ഡുവിലെ എയർപോർട്ടിൽ ബാഗും തൂക്കി സാവധാനം നടന്നു പോകുന്ന മനുഷ്യനെ തിരിച്ചറിഞ്ഞത് നേപ്പാളിലെ ഒരു മാധ്യമ പ്രവർത്തകനായിരുന്നു. അങ്ങനെ ശോഭരാജ് വീണ്ടും ജയിലിലാവുകയായിരുന്നു. നേപ്പാളിൽ നടന്ന ഒരു കൊലപാതക കുറ്റം കൂടി ശോഭരാജിന് മേൽ തുടർന്ന് ചുമത്തപ്പെട്ടു. ഈ പ്രായത്തിലും എണ്ണമറ്റ കേസ്സുകളുടെ വിചാരണ ശോഭരാജിന്റെ പേരിൽ നടക്കുകയാണ്.
അമിതമായ മദ്യലഹരിയിൽ യുവാവിന് നേരെ ആക്രമണം നടത്തിയ നാൽപതുകാരിയായ വീട്ടമ്മയ്‌ക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് കുട്ടികളുടെ അമ്മയായ ജെമ്മ വൈറ്റ്‌സൈഡ് എന്ന യുവതിയാണ് ലൈംഗികാതിക്രമം നടത്തിയത്. ലിവർപൂളിലെ ഗൂഡീസൺ പാർക്കിൽ ഫെബ്രുവരി 26നായിരുന്നു സംഭവം.
മാഞ്ചസ്‌റ്റർ സിറ്റി ആരാധികയായ ജെമ്മ സംഭവദിവസം അമിതമായി മദ്യപിച്ചിരുന്നു. മത്സരം കാണാനെത്തിയ എവർടൺ ആരാധകനായ യുവാവിനെ പിന്നിൽ നിന്നെത്തിയ ജെമ്മ ദേഹത്ത് ഉരസുകയും യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടന്നുപിടിച്ച് ബലാൽസംഗ ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ യുവാവ് സ്‌തബ്ധനായിപ്പോയി. സംഭവത്തിൽ പുരുഷന്മാർക്ക് തുല്യമായ ശിക്ഷ നൽകണമെന്ന് ഇരയായ യുവാവ് വാദിച്ചെങ്കിലും ജെമ്മയ്‌ക്ക് കോടതി നല്ലനടപ്പ് ശിക്ഷയാണ് പ്രധാനമായും വിധിച്ചത്. മാത്രമല്ല495 യൂറോ പിഴശിക്ഷയും വിധിച്ചു.
ഇതിൽ 400 യൂറോയും ഇരയായ യുവാവിനാണ് നൽകേണ്ടത്.സംഭവസമയത്ത് ജെമ്മ അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്ന് അതിക്രമത്തിനിരയായ യുവാവ് പറഞ്ഞു. ബ്രിട്ടണിൽ ഇരുപതിൽ ഒന്ന് പുരുഷന്മാർക്ക് നേരെ ലൈംഗികാതിക്രമ ശ്രമമുണ്ടാകുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെടുന്നുണ്ടെന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ഈ സംഭവം.
മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു ലക്ഷങ്ങൾ വാങ്ങി തന്നെ കബളിപ്പിച്ചതായി അമേരിക്കൻ മലയാളിയുടെ പരാതി. കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് വിബിതയ്‌ക്കെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയത്. വിവിധ ഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായും ഇത് തിരികെ തരാതെ കബളിപ്പിക്കുകയാണെന്നുമാണ് സെബാസ്റ്റിയന്റെ പരാതി.
എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യം പരിചയപ്പെടുന്നത്, പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തികസഹായം ചോദിച്ചു. ഇതനുസരിച്ച് വിബിതയുടെയും പിതാവിന്റെയും പേരിൽ പണം കൈമാറി. ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് ഇതുവരെ 14.16 ലക്ഷം രൂപ വാങ്ങിയെടുത്തു.
ഇത് തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം, തനിക്കെതിരേ വഞ്ചനാക്കേസ് നൽകിയ സെബാസ്റ്റ്യനെതിരേ വിബിത ബാബുവും പരാതി നൽകി രംഗത്ത് വന്നു. തനിക്കെതിരായ പരാതി നൽകാൻ പോകുന്നതിന് മുമ്പ് ഇയാൾ ഓഫീസിൽ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് വിബിതയുടെ ആരോപണം.
തനിക്ക് വഴങ്ങിയില്ലെങ്കിൽ പരാതി നൽകുമെന്ന് 75-കാരൻ ഭീഷണിപ്പെടുത്തിയതായും വിബിത ആരോപിക്കുന്നു. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു വിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നാണം വിബിത പറയുന്നു.