നോബി ജെയിംസ്
3 കിലോ താറാവ്
ചെറുതാക്കി കഴുകി മസാല ഇട്ടു വയ്ക്കാം
അതിലേക്ക്
1 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടീസ്പൂൺ മുളകുപൊടി
2 ടീസ്പൂൺ കുരുമുളകുപൊടി
2 ടീസ്പൂൺ പെരുംജീരകം
1 ടീസ്‌പൂൺ ഗരം മസാല
ആവശ്യത്തിന് ഉപ്പും ഇട്ടു തിരുമ്മി വയ്ക്കാം അതിനു ശേഷം
4 ടേബിൾസ്പൂൺ മല്ലിപൊടി
1 ടീസ്പൂൺ മഞ്ഞൾപൊടി
2 ടീസ്പൂൺ മുളകുപൊടി
1 ടേബിൾസ്പൂൺ ഗരംമസാല
1 ടേബിൾസ്പൂൺ പെരുംജീരകം
3 ടേബിൾസ്പൂൺ കുരുമുളക്
ഇവ ചൂടാക്കി പച്ചച്ചുവ മാറ്റി എടുത്തു അരച്ചെടുക്കാം
പിന്നീട് ചെറുതായി അരിഞ്ഞ
200 ഗ്രാം ഇഞ്ചി
150 ഗ്രാം വെളുത്തുള്ളി
9 പച്ചമുളക്
ആവശ്യത്തിന് കറിവേപ്പില
ഒരു പാനിൽ എണ്ണചൂടാക്കി വാടി വരുമ്പോൾ അതിലേക്ക് സവോളയും ഇട്ടു വാടി വരുമ്പോൾ അരച്ചുവച്ച മസാല ചേർക്കുക . കൂടെ തക്കാളിയും ചേർത്ത് ഇളക്കി അതിലേക്കു താറാവ് ഒരു പാനിൽ ഒന്ന് വറുത്തു ഇടുക . പിന്നീട് അത് ഒന്ന് ഇളക്കി ചെറു തീയിൽ വേവിച്ചെടുക്കുക . അത് വീഡിയോയിൽ കാണുന്നപോലെ പറ്റി വരുമ്പോൾ അതിലേക്ക് കടുക് വറുത്തു ചേർക്കുക. അങ്ങനെ നമ്മുടെ പഴയകാല താറാവ് റോസ്‌റ്റ് തയ്യാറാക്കാം.അപ്പൊ അടുത്തൊരു പാചകവുമായി കാണാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ഷെഫ് ജോമോൻ കുര്യക്കോസ്
ആവശ്യമായ സാധനങ്ങള്‍
1.ചിക്കന്‍ 1കി. ഗ്രാം ( chicken drumsticks)
2.വറ്റൽ മുളക് – ഒരു കിലോ ചിക്കന് പതിനഞ്ചു മുതല്‍ ഇരുപതു വറ്റല് മുളക് വരെ എടുക്കാം , മിക്‌സിയില്‍ അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക
3.ഇഞ്ചി വെളുത്തുള്ളി ചതച്ചെടുത്തത് – നല്ല പേസ്റ്റ് പരുവം വേണ്ട.
4.ഗരം മസാല പൊടി – മൂന്നു സ്പൂണ്‍
5.കട്ടി തൈര് – അര ഗ്ലാസ്
6.ഉപ്പ് – ആവശ്യത്തിന്.
7.മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍
8.മുട്ട – രണ്ടെണ്ണം ബീറ്റ് ചെയ്തത്
തയ്യാറാക്കുന്ന വിധം:
മേല്‍പ്പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി നല്ല വണ്ണം മിക്‌സ് ചെയ്യുക, കൈ കൊണ്ട് നല്ല വണ്ണം പീസുകളില്‍ തേച്ചു കുഴയ്ക്കണം, എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം സോഫ്റ്റ് ആകും ഫ്രൈ. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഇത് മൂടി വയ്ക്കണം, ഫ്രിഡ്ജില്‍ വച്ചാല്‍ അത്രയും നന്ന്, പക്ഷെ പുറത്തെടുത്തു തണുപ്പ് മാറിയതിനു ശേഷം മാത്രം പൊരിക്കുക.
ഇനി നല്ല കുഴിവുള്ള ഒരു ചട്ടി എടുത്തു നിറയെ വെളിച്ചെണ്ണ ഒഴിയ്ക്കുക, എണ്ണ ചൂടായ ശേഷം പീസുകള്‍ ഓരോന്നായി കോരിയിടുക, മീഡിയം തീയില്‍ പൊരിക്കുക, മൂടി വയ്ക്കരുത്. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം , ഇറച്ചി വെന്തു കഴിഞ്ഞു കോരുന്നതിനു മുമ്പ് തീ കൂട്ടി വച്ച് പീസുകള്‍ ബ്രൗണ്‍ കളര്‍ ആക്കുക, ബ്ലാക്ക് ആകുന്നതിനു മുൻപ് കോരി മാറ്റുക, പീസുകള്‍ എല്ലാം എടുത്തതിനു ശേഷം ചട്ടിയില്‍ ഉള്ള പൊടി കോരിയെടുത്തു പീസിനു മുകളില്‍ തട്ടുക, സൈഡില്‍ ഒരു ഭംഗിയ്ക്ക് വേണമെങ്കില്‍ സവാള അരിഞ്ഞതും വയ്ക്കാം. സ്വാദിഷ്ടമായ ഫാസ്റ്റ് ഫുഡ് തട്ട് കട സ്‌പെഷ്യല്‍ നാടൻ കോഴി പൊരിച്ചത് റെഡി.
ബേസിൽ ജോസഫ്
ബെല്ലാരി രാജാസ് ബീഫ് ഫ്രൈ
ചേരുവകൾ
ബീഫ് -1 കിലോ
വെളുത്തുള്ളി – 1 കുടം
ഇഞ്ചി – 2 പീസ്
കുഞ്ഞുള്ളി – 15 എണ്ണം
മഞ്ഞൾപൊടി -1 1 / 2 ടീസ്പൂൺ
മുളകുപൊടി -2 ടീസ്പൂൺ
മല്ലിപ്പൊടി -2 ടീസ്പൂൺ
പെരുജീരകപ്പൊടി -1 ടീസ്പൂൺ
കറിവേപ്പില -2 തണ്ട്
വെളിച്ചെണ്ണ -50 എംൽ
കൊണ്ടാട്ടം മുളക് -4 എണ്ണം
ചുവന്ന മുളക്(വറ്റൽമുളക്) -5 എണ്ണം
സബോള – 2 എണ്ണം
കുരുമുളക് പൊടി -1 / 2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പച്ചമുളക് -2 എണ്ണം
പാചകം ചെയ്യുന്ന വിധം
ബീഫ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു അല്പം വിനാഗിരി ഒഴിച്ച് നന്നായി കഴുകി എടുക്കുക .1 പീസ് ഇഞ്ചി , 10 വെളുത്തുള്ളി അല്ലി ,10 കുഞ്ഞുള്ളി എന്നിവ തൊലി കളഞ്ഞു ഒരു മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കുക. ഒരു മിക്സിങ് ബോളിലേയ്ക്ക് ബീഫ് മാറ്റി 1 ടീസ്പൂൺ മഞ്ഞൾപൊടി ,മുളക്പൊടി ,മല്ലിപൊടി ,പെരുംജീരകപ്പൊടി, അരച്ച് വച്ചിരിക്കുന്ന പേസ്റ്റ്,1 തണ്ടു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഒരു പാനിൽ അല്പം ഓയിൽ ചൂടാക്കി മസാല ചേർത്ത് വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി കുക്ക് ചെയ്യുക .ഇടയ്ക്കിടയ്ക്ക് നന്നായി ഇളക്കിക്കൊടുക്കുക. കുക്ക് ആയി വരുന്നതനുസരിച്ചു ചെറു തീയിൽ നന്നായി വരട്ടി എടുത്തു മാറ്റി വയ്ക്കുക .ഇനിയാണ് ഈ റെസിപ്പിയുടെ രണ്ടാമത്തെ കുക്കിംഗ് സ്റ്റെപ്പ്. അതായത് ബെല്ലാരി രാജ സ്പെഷ്യൽ ബീഫ് ഫ്രൈ യുടെ മാത്രം പാചക രീതി . ഇനി മറ്റൊരു പാനിലേയ്ക്ക് അല്പം ഓയിൽ ചൂടാക്കി കൊണ്ടാട്ടം മുളക് വറുത്തെടുക്കുക ,വറ്റൽമുളക്,വറുത്തെടുത്ത കൊണ്ടാട്ടം മുളക് എന്നിവ പൊടിച്ചെടുത്തു വയ്ക്കുക .ചുവടു കട്ടിയുള്ള ഒരു പാനിൽ അരിഞ്ഞു വച്ചിരിക്കുന്ന 1 കഷണം ഇഞ്ചി,5 അല്ലി വെളുത്തുള്ളി, 5 കുഞ്ഞുള്ളി,പച്ചമുളക് ,അര ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഗരം മസാല ,കുരുമുളക് പൊടി എന്നിവ ചെറിയ തീയിൽ വഴറ്റി എടുക്കുക . മസാലയുടെ പച്ച മണം മാറി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സബോളയും കൂടി ചേർത്ത് വഴറ്റുക . ഓയിൽ വലിഞ്ഞു നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേയ്ക്ക് പൊടിച്ചു വച്ചിരിക്കുന്ന മുളക് ചേർത്തിളക്കി വരട്ടി വച്ചിരിക്കുന്ന ബീഫ് കൂടി ചേർത്ത് ചെറുതീയിൽ നന്നായി ഫ്രൈ ചെയ്തെടുക്കുക . ഇടയ്ക്ക് അല്പം വെളിച്ചെണ്ണ കൂടിചേർത്ത് കൊടുത്താൽ നല്ല ഡാർക്ക് ബ്രൗൺ കളർ ആയി കിട്ടും . ബെല്ലാരി സ്പെഷ്യൽ ബീഫ് വളരെ എരിവുള്ള ഒരു ഡിഷ് ആയി തോന്നുമെങ്കിലും അത്രക്ക് എരിവ് ഉള്ള ഒരു ഫ്രൈ അല്ല . ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഒരു നല്ല കോംബോ ആണ്.
ബേസിൽ ജോസഫ്
നോബി ജെയിംസ്
2 കിലോ ലാമ്പിന്റെ അല്ലെങ്കിൽ മട്ടന്റെ കാല്
25 ഗ്രാം പുതിനയില
25 ഗ്രാം റോസ്‌മിൽക്ക്
7 അല്ലി വെളുത്തുള്ളി
1 നാരങ്ങയുടെ നീര്
4 ടേബിൾസ്പൂൺ എണ്ണ
ഉപ്പ് ആവശ്യത്തിന്
ഇവ എല്ലാം കൂടി മിക്സിയിൽ ഒതുക്കി എടുക്കുക. കൂടുതൽ അരഞ്ഞു പോകരുത്. അപ്പോൾ നമ്മുടെ മസാല റെഡി .
ഇനി ഞാൻ വീഡിയോയിൽ കാണുന്നപോലെ റോൾ ചെയ്തു കട്ടികുറച്ചു കട്ട് ചെയ്തു അതിലേക്കു ഒതുക്കി വച്ച മസാല ഇട്ടു രണ്ടു മണിക്കൂർ വയ്ക്കുക. പിന്നീട് ബാർബിക്യു കത്തിച്ചു കനൽആയി വരുമ്പോൾ അതിൽ തിരിച്ചും മറിച്ചും ഇട്ടു വീഡിയോയിൽ കാണുന്നപോലെ ചുട്ടെടുക്കുക. കൂടെ സാലഡും ചേമ്പോ കപ്പയോ ചുട്ടതു കൂടി എടുത്താൽ വേറൊരു ലെവലാണ് .അപ്പൊ അടുത്തൊരു പാചകവുമായി കാണാം
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
സുജിത് തോമസ്
പാര്‍ട്ട് 1
മൈദ ഒന്നര കപ്പ്
കറുവ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി ഇവ പൊടിച്ചത് – 2 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് 1/4 ടീ സ്പൂണ്‍
സോഡാ പൊടി1/2 ടീ സ്പൂണ്‍
ബേക്കിംങ് പൗഡര്‍- 1 ടീസ്പൂണ്‍
ഉപ്പ്-1/4 ടീ സ്പൂണ്‍
ഇവ എല്ലാം ഒരുമിച്ച് തെള്ളിയെടുത്ത് മാറ്റിവക്കുക.
പാര്‍ട്ട് 2
ടുട്ടി ഫ്രൂട്ടി-1 1/2 കപ്പ്( റം അല്ലെങ്കില്‍ ബ്രാണ്ടിയില്‍ കുതിര്‍ത്തത്)2 ആഴ്ചയെങ്കിലും കുതിര്‍ത്താല്‍ നല്ലത്.
കശുവണ്ടി- 1/2 കപ്പ് ചെറുതായി ചതച്ചത്. ഇതിലേക്ക് നാല് ടീസ്പൂണ്‍ മൈദ ചേര്‍ത്ത് കോട്ട് ചെയ്ത് മാറ്റിവക്കുക
മുട്ട -3
വെജിറ്റബിള്‍ ഓയില്‍ 3/4 കപ്പ്
1/2 കപ്പ് പഞ്ചസാര 3 ഏലക്കാ ചേര്‍ത്ത് പൊടിച്ചത്
വാനില എസന്‍സ്- 1 ടീസ്പൂണ്‍
പാര്‍ട്ട്3
കാരവന്‍ സിറപ്പ്- തയ്യാറാക്കുന്ന വിധം
1/2 കപ്പ് പഞ്ചസാര, 3 ടേബിള്‍ സ്പൂണ്‍ വെളളം ചേര്‍ത്ത് ഇടത്തരം ചൂടില്‍ അലിയിക്കുക. ഉരുകി പത വന്ന് ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ തീ ഓഫ് ചെയ്ത് ഉടനെ 4/3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി തണുക്കാന്‍ വെക്കുക
കേക്ക് തയ്യാറാക്കുന്ന വിധം
1 മൂന്നു മുട്ട വെള്ളയും മഞ്ഞയുമായി തിരിക്കുക
2. മുട്ട വെള്ള നന്നായി കട്ടിയായി അടിച്ചുമാറ്റി വക്കുക
3 മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക ഇതിലേക്ക് 3/4 കപ്പ് വെജിറ്റബിള്‍ ഓയില്‍ കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക
4 ഈ മിശ്രിതത്തിലേക്ക് പൊടിച്ച പഞ്ചസാര, പല തവണയായി ചേര്‍ത്ത് വീണ്ടും അടിച്ച് യോജിപ്പിക്കുക
5 ഈ ചേരുവയിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന കാരവന്‍ സിറപ്പും വാനില എസന്‍സും കൂടി ചേര്‍ത്ത് യോജിപ്പിക്കുക
6 ഇനി പാര്‍ട്ട് ഒന്നിലെ ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക
7 പാര്‍ട്ട് രണ്ടിലെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഫോള്‍ഡ് ചെയ്ത് എടുക്കുക
8 മുട്ടയുടെ വെള്ള പതപ്പിച്ചതും കൂടി ചേര്‍ത്ത് സാവധാനം ഫോള്‍ഡ് ചെയ്ത് എടുക്കുക.
9 വെണ്ണ പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിച്ച് പ്രീഹീറ്റ് ചെയ്ത് ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 45 മുതല്‍ 55 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക.
ഫ്രൂട്ട്‌സ് റൂണില്‍ സോക്ക് ചെയ്യാന്‍- 3 ടേബിള്‍സ്പൂണ്‍ ബ്രാണ്ടി അല്ലെങ്കില്‍ റം ടൂട്ടിഫ്രൂട്ടില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചില്ലുഭരണിയില്‍ 2 ആഴ്ചയെങ്കിലും വെച്ച ശേഷം ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും. കേക്ക് രണ്ടു ദിവസം മുന്‍പേ തയ്യാറാക്കി അല്പം ആപ്രിക്കോട്ട് ജാം മുകളില്‍ തേച്ചാല്‍ കേക്കിന് നല്ല മണവും തിളക്കവും ലഭിക്കും.
നോബി ജെയിംസ്
2 കിലോ കോഴി
3 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1 ടേബിൾസ്പൂൺ ഗരംമസാല
2 ടേബിൾസ്പൂൺ കുരുമുളകുപൊടി
2 ടേബിൾസ്പൂൺ മുളകുപൊടി
1 ടേബിൾസ്പൂൺ മഞ്ഞൾപൊടി
2 ടേബിൾസ്പൂൺ മല്ലിപൊടി
ഉപ്പു ആവശ്യത്തിന്
1 നാരങ്ങാ നീര്
ഇവ എല്ലാം കൂടി തിരുമി ഒന്നോ രണ്ടോ മണിക്കൂർ വയ്ക്കുക
(ചില ആൾക്കാർ കളർ ഇടും ഞാൻ ഇടുന്നില്ല )
വറക്കുന്നതിനു തൊട്ടു മുൻപായി രണ്ടു മുഴുത്ത സവോള വീഡിയോയിൽ കാണുന്നപോലെ അരച്ചു ചേർക്കുക. ഉടൻ തന്നെ വറക്കുക. അപ്പോൾ നിങ്ങൾക്ക് മനസിലാകും ഈ പൊരി എവിടുന്നു കിട്ടുന്നു എന്ന് നമ്മുടെ തട്ടുകട കോഴി റെഡി ആയി അപ്പോൾ അടുത്ത ഒരു പാചകവുമായി കാണാം
(ആർക്കെങ്കിലും കലർപ്പില്ലാതെ ഉണക്കമീൻ വീട്ടിൽ ഉണ്ടാക്കണമെങ്കിൽ എന്റെ ഇതിനു മുൻപുള്ള വീഡിയോ കാണുക NOBYS KITCHEN)
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ
1980 കളുടെ തുടക്കത്തിൽ ഒരു ഹോങ്കോംഗ് റെസ്റ്റോറന്റ് കണ്ടുപിടിച്ച പരമ്പരാഗത ഏഷ്യൻ മധുരപലഹാരത്തിൻ്റെ ഒരു രൂപമാറ്റമാണ് മാമ്പഴ സാഗോ.
ഇത് ലോകമെമ്പാടും പ്രചാരം നേടിയിട്ടുണ്ട്, ഇപ്പോൾ മിക്ക ചൈനീസ് റെസ്റ്റോറന്റുകളുടെയും മെനു പട്ടികയിൽ ഇത് കണ്ടെത്താൻ കഴിയും.
മാമ്പഴ സാഗോ ഉന്മേഷദായകവും സംതൃപ്‌തിദായകവുമായ വേനൽക്കാല ഡിസേർട്ടാണ്.
ചേരുവകൾ
2 മാങ്ങാപ്പഴം
10 ടേബിൾ സ്പൂൺ പഞ്ചസാര
1/ 4 കപ്പ് ചൗവരി (Sago Pearls)
2 കപ്പ് വെള്ളം
1 കപ്പ് പാൽ
1 കപ്പ് Thickened/Heavy ക്രീം
ഉണ്ടാക്കുന്ന രീതി
ഒരു പാനിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക, അതിലേക്കു ചൗവരി ചേർക്കുക ( വെള്ളം തിളയ്ക്കുന്നതിനുമുമ്പ് ഇത് ചേർക്കരുത് ). ഇടയ്ക്ക് ഇളക്കി കൊടുത്തു 15 മിനിറ്റ് വേവിക്കുക, അല്ലെങ്കിൽ ചൗവരി പൂർണ്ണമായും സുതാര്യമാകുന്നതുവരെ.
വേവിച്ച ചൗവരി വെള്ളം ഊറ്റികളഞ്ഞ്, തണുത്ത വെള്ളത്തിൽ കഴുകിയെടുത്തു മാറ്റി വെക്കുക
മാങ്ങ തൊലി കളഞ്ഞ ശേഷം കഷണങ്ങളാക്കി ഒരു ബ്ലെൻഡറിൽ അരച്ചെടുക്കുക അതിനുശേഷം ഒരു പാനിൽ മാമ്പഴ മിശ്രിതവും, 3 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് 3 മിനിറ്റു തിളപ്പിച്ചു, തണുക്കാനായി മാറ്റിവെക്കുക.
മറ്റൊരു പാനിൽ പാലും, തിക്കൻഡ് ക്രീമും, 7 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക; അതിലേക്ക് വേവിച്ച ചൗവരിയും ചേർത്ത് വീണ്ടും 3 മിനിറ്റു തിളപ്പിക്കുക. തണുത്തശേഷം ഇതിലേക്ക് മാമ്പഴ മിശ്രിതവും ചേർത്ത് നന്നായി യോചിപ്പിക്കുക.
അതിനുശേഷം ഫ്രിഡ്ജിൽ വെച്ചു 3 മണിക്കൂർ തണുപ്പിക്കുക.
മാമ്പഴ സാഗോ ഡിസേർട്ട് സെർവിങ് ബൗൾസിൽ ഒഴിച്ച് ; മാങ്ങാ കഷണങ്ങൾ മുകളിൽ ഇട്ടു സേർവ് ചെയ്യുക.
മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ
നോബി ജെയിംസ്
1.4 കിലോ സ്രാവ്
50 ഗ്രാം ഇഞ്ചി
50. ഗ്രാം വെളുത്തുള്ളി
3 പച്ചമുളക്
8 ചെറിയ ഉള്ളി
8 കുടംപുളി
1/2 തേങ്ങാ കൊത്തിയത്
മീൻ വീഡിയോയിൽ കാണുന്നത് പോലെ ചെറുചൂടുവെള്ളം ഒഴിച്ചു വൃത്തിയാക്കി എടുക്കുക. പിന്നീട് ചെറു കഷ്ണങ്ങൾ ആക്കി വിനാഗിരിയും ഉപ്പും ഇട്ടു കഴുകി അതിലേക്ക്
1 ടീസ്പൂൺ ഉലുവാപ്പൊടി
2 ടേബിൾസ്പൂൺ മല്ലിപൊടി
4 ടേബിൾസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ മഞ്ഞൾപൊടി
ഇവ ഒരു പാനിൽ ചുടാക്കി പച്ച ചുവമാറി വരും വരേ വറുത്തു അരച്ചെടുക്കുക.
പിന്നീട് ഒരു ചട്ടി എടുത്തു അതിലേക്കു മീൻ ഇടുക. കൂടെ എല്ലാ ചേരുവകളും ഒന്നിച്ചു ഇടുക. അതിലേക്കു അരച്ചുവച്ച മസാലയും ആവശ്യത്തിന് ഉപ്പും നികക്കെ വെള്ളവും ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. തിളച്ചു വരുമ്പോൾ ചെറു തീയിൽ പറ്റിച്ചെടുക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച്
1 ടീസ്പൂൺ കടുക് പൊട്ടിവരുമ്പോൾ
1 ടീസ്പൂൺ ഉലുവ അത് ചൂടാകുമ്പോൾ
4 ചെറു ഉള്ളി അരിഞ്ഞതും ചേർത്ത് വറുത്തു വരുമ്പോൾ കറിവേപ്പിലയും ഇട്ടു താളിച്ചെടുത്താൽ പഴയ കാല ഓർമയിൽ ഒരു സ്രാവ് കറി കഴിക്കാം. കപ്പയുടെ കൂടെയും ചോറിന്റെകൂടെയും ഒന്നും പറയാനില്ല.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ഷെഫ് ജോമോൻ കുര്യക്കോസ്
ബീഫ് ഫ്രൈ സാധാരണയായി വെണ്ണയിൽ വരട്ടിയ ബീൻസിൻെറ കൂടെ സെർവ് ചെയ്യാറുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ കറി വേപ്പിലയും മസാലയും ഇട്ട് ഉലർത്തിയ ബീഫിൻെറ കൂടെ അരിഞ്ഞിട്ട ബീൻസ് കൂടി ഇട്ടൊരു പിടി പിടിക്കണം. മൃദുവായ ബീഫും വളച്ചാൽ ഒടിയുന്ന ഫ്രഷ് ബീൻസും അടിപൊളി കോമ്പിനേഷൻ ആണ്.
ചേരുവകൾ
ബീഫ് -500 ഗ്രാം
സവാള – 2 എണ്ണം
പെരുംജീരകം -1/ 2 ടീസ്പൂൺ
പച്ച ഏലക്ക – 5 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഗരംമസാല-1 / 2 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
വെളിച്ചെണ്ണ -200 എംൽ
ഉപ്പ് -ആവശ്യത്തിന്
ബീൻസ് -100 ഗ്രാം
ബീഫ് മാരിനേഷനു വേണ്ട ചേരുവകൾ
റെഡ് ചില്ലി പൗഡർ -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
മല്ലിപ്പൊടി -2 ടീസ്പൂൺ
പെപ്പർ പൗഡർ -1 ടീസ്പൂൺ
നാരങ്ങ നീര് – 1 നാരങ്ങയുടെ
ഉപ്പ് -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ബീഫ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു കഴുകി വാരി എടുക്കുക. ഒരു മിക്സിങ് ബൗളിൽ മാരിനേഷന്റെ ചേരുവകൾ യോജിപ്പിച്ചു ഒരു പേസ്റ്റ് ആക്കി എടുത്ത് അതിലേയ്ക്ക് ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ഒരു പ്രഷർ കുക്കറിലേയ്ക്ക് മാരിനേറ്റ് ചെയ്ത ബീഫ് മാറ്റി 4-5വിസിൽ വരെ കുക്ക് ചെയ്യുക.
ഒരു പാനിൽ ഓയിൽ ചൂടാക്കി പെരുംജീരകം, ഏലക്ക ,കറിവേപ്പില അരിഞ്ഞു വച്ചിരിക്കുന്ന സവാള എന്നിവ ചേർത്ത് സവാള ഗോൾഡൻ നിറം ആകുന്നതു വരെ ഇളക്കി കൊടുത്തു വഴറ്റി എടുത്തതിനു ശേഷം മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല മണം മാറി ഓയിൽ വലിയുന്നതു വരെ കുക്ക് ചെയ്യുക.
വളരെ ഡ്രൈ ആയിപ്പോകുകയാണെങ്കിൽ ബീഫ് വേവിച്ചു വെച്ചിരിക്കുന്നതിൽ നിന്നും അല്പം ഗ്രേവി ചേർത്തു നല്ല പോലെ വഴറ്റി എടുത്തതിനു ശേഷം ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന ബീഫ് ഗ്രേവി സഹിതം ചേർത്ത് ചെറിയ തീയിൽ വെള്ളം വറ്റി നല്ല ബ്രൗൺ നിറമാകുന്നതു വരെ കുക്ക് ചെയ്യുക. ഇടയ്ക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. നല്ല ബ്രൗൺ നിറമായിക്കഴിയുമ്പോൾ നീളത്തിൽ അരിഞ്ഞു വെച്ച ബീൻസ് ചേർത്ത് ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി മുകളിൽ തൂവി തീ ഓഫ് ചെയ്ത് ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക. ചൂടോടെ സെർവ് ചെയ്യുക.
ഷെഫ് ജോമോൻ കുര്യാക്കോസ്
നോബി ജെയിംസ്
500 ഗ്രാം കൊഴുവ
1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ കുരുമുളകുപൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടീസ്പൂൺ ഗരം മസാല
1 ടേബിൾസ്പൂൺ മൈദ പൊടി
1 ടേബിൾസ്പൂൺ കോൺ പൊടി
1 ടേബിൾസ്പൂൺ അരിപൊടി
1 ടേബിൾസ്പൂൺ നാരങ്ങാനീര്
ആവശത്തിന് ഉപ്പും ചേർത്ത് ഇളക്കി ഒരുമണിക്കൂർ വയ്ക്കുക പിന്നീട് എണ്ണ ചൂടാക്കി അതിലിട്ടു വറുത്തു വരുമ്പോൾ കറിവേപ്പിലയും 4 വെളുത്തുള്ളി ചതച്ചതും ഇട്ടു നന്നായി വറുത്തെടുത്താൽ കറുമുറാ കടിക്കുന്ന നത്തോലി വറുത്തത് റെഡി.