FOOD tasty time

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ഫിഗ് കുക്കീസ്

ചേരുവകൾ

1 . 1 കപ്പ് പഞ്ചസാര
2 . ½ കപ്പ് Butter unsalted
3 . 1 മുട്ട

4 . 2 കപ്പ് മൈദാ മാവ്
5 . 1 tsp ബേക്കിംഗ് സോഡ
6 . 1 tsp ബേക്കിംഗ് പൗഡർ
7 . ½ tsp വാനില എക്സ്ട്രാക്റ്റ്
8 . ½ tsp കറുവപ്പട്ട പൊടി
9 . 1 കപ്പ് അത്തിപ്പഴം (Fig) ( ചെറു കഷ്ണങ്ങൾ ആക്കിയത്)
10 . ½ കപ്പ് വാൽനട്ട് ( ചെറു കഷ്ണങ്ങൾ ആക്കിയത്)
11 . ½ tsp ഉപ്പ്

കുക്കീസ് എങ്ങനെ ഉണ്ടാക്കാം

Step 1
ഓവൻ 350 ഡിഗ്രി എഫ് (180 ഡിഗ്രി സെൽഷ്യസ്) വരെ ചൂടാക്കുക.

Step 2
പഞ്ചസാരയും മുട്ടയും ബട്ടറും കൂടെ നന്നായി ബീറ്റ് ചെയ്തു ക്രീം പരുവം ആക്കുക.

Step 3
ഇതിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്ത് യോജിപ്പിക്കുക

Step 4
അതിനുശേഷം ചെറിയ ഉരുളകളാക്കി ഉള്ളംകൈയ്യിൽ വെച്ചമർത്തി ബേക്കിംഗ് ഷീറ്റിൽ നിരത്തുക

Step 5
15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക.

 

ഷെഫ് ജോമോൻ കുര്യാക്കോസ്

നല്ലി കറി / lamb shank curry

ചേരുവകള്‍

നല്ലി / lamb shank 2 nos – 350 ഗ്രാം വീതം
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 6 അല്ലി
ചെറിയ ഉള്ളി ഇടത്തരം കഷണങ്ങളാക്കിയത് – 15 എണ്ണം
പച്ചമുളക് – 4 എണ്ണം
മുളക്പൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്
പെരുംജീരകം – 1 ടീ സ്പൂണ്‍
കശ് കശ് – 1 ടീ സ്പൂണ്‍
പട്ട – 2 കക്ഷണം
ഗ്രാംബു – 6 എണ്ണം
തക്കോലം – 2 എണ്ണം
ഏലക്കായ് – 4 എണ്ണം
കുരുമുളക് – ¼ ടീസ്പൂണ്‍
സര്‍വ്വസുഗന്ധി അല്ലേല്‍ രംഭയില – 2
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന്
കടുക് – ½ ടീസ്പൂണ്‍
വറ്റല്‍ മുളക് – 4
ഉള്ളി ചെറുതായി അരിഞ്ഞത് – ¼ ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – കുറച്ച്
തക്കാളി നാലായി മുറിച്ചത് – 2 എണ്ണം

 

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റി ഇതില്‍ വൃത്തിയാക്കി വച്ചിട്ടുള്ള ഇറച്ചിയിൽ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, വെള്ളം ചേര്‍ത്ത് മൂടി വേവിക്കുക. ചീനച്ചട്ടിയില്‍ പട്ട, ഗ്രാംബു, തക്കോലം, ഏലക്കായ്, കുരുമുളക്, പെരുംജീരകം ഇവ ചൂടാക്കി ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് കരിയാതെ ചൂടാക്കി നല്ലപോലെ അരച്ചു കഷണങ്ങളിലേക്ക് ചേര്‍ക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ചാറു കുറുകി വരുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ക്കുക. തിളയ്ക്കുന്നതിനുമുമ്പായി വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവയിട്ട് താളിക്കുക. അവസാനമായി മല്ലിയില ചേര്‍ക്കാവുന്നതാണ്. ചോറിനും ചപ്പാത്തി, ഇടിയപ്പം, പുട്ട് ഇവയ്ക്കെല്ലാം ചേര്‍ന്നു പോകുന്ന ഒരു സ്വാദിഷ്ടമായ കറിയാണ്.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

ബേസിൽ ജോസഫ്

മഷ്‌റൂം സ്ട്രോങ്ങനോഫ്‌

ചേരുവകൾ

മഷ്രൂം -500 ഗ്രാം (sliced)
ജിൻജർ ഗാർളിക് പേസ്റ്റ് -1 ടീസ്പൂണ്‍
സബോള -1 എണ്ണം (വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത് )
ബട്ടർ -50 ഗ്രാം
വൈറ്റ് വൈൻ -50 മില്ലി
പപ്രിക പൌഡർ -1 ടീസ്പൂണ്‍
വുസ്റ്റർഷെയർ സോസ് -20 മില്ലി
ഉപ്പ്‌ -ആവശ്യത്തിന്
ക്രീം -100 മില്ലി
പാർസിലി – ഗാർണിഷിന്

പാചകം ചെയ്യുന്ന വിധം

ഒരു പാനിൽ ബട്ടർ ചൂടാക്കി ജിന്ജർ ഗാർളിക് പേസ്റ്റ് വഴറ്റി ഇതിലേയ്ക്ക് സബോളയും കൂടി ചേർത്ത് വീണ്ടും വഴറ്റുക. സബോള പകുതി കുക്ക് ആയി കഴിയുമ്പോൾ അതിലേയ്ക്ക് ,മഷ്രും ചേർത്ത് കുക്ക് ചെയ്യുക. മഷ്‌റൂം കുക്ക് ആയി വരുമ്പോൾ വൈറ്റ് വൈൻ, പപ്രിക പൗഡർ, വുസ്റ്റർഷെയർ സോസ് ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് മഷ്‌റൂം പൂർണ്ണമായും കുക്ക് ചെയ്യുക .(മഷ്‌റൂം കുക്ക് ആവുമ്പോൾ ധാരാളം വെള്ളം ഇറങ്ങും ആവശ്യം എങ്കിൽ അൽപ്പം വെജിറ്റബിൾ സ്റ്റോക്ക് ചേർക്കുക) നന്നായി കുക്ക് ആയി കഴിയുമ്പോൾ ക്രീം ചേർത്തു 2 മിനിറ്റ് ചൂടാക്കി സോസ് കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്തു പാർസിലി വച്ച് ഗാർണിഷ് ചെയ്ത് ചൂടോടെ ബസ്മതി റൈസിന്റെ കൂടെ വിളമ്പുക .

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

ഷെഫ് ജോമോൻ കുര്യാക്കോസ്

Ingredients

250 gr-mascarpone,
250 gr -cream cheese (Philadelphia can be used instead),
400gr-yogurt,
400 gr whipped cream,
200gr- powdered sugar,
30 gr gelatine,
30 ml rose syrup.

 

Method

1) Mix mascarpone cheese, cream cheese, yogurt, and sugar
2) whip the cream and fold it into the cheese mixture
3)melt gelatine in warm water. And add Rose syrup then mix well
4) pour the mixture into a mould and allow them to set.
5) Allow the mixture to set for a couple of hours and remould and serve.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

സുജിത് തോമസ്

സ്ട്രോബെറി പുഡിങ്

ആവശ്യമുള്ള സാധനങ്ങൾ

മധുരമുള്ള സ്ട്രോബറി- 500 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് -200 മില്ലി
പാൽ -500 മില്ലി
പാൽപ്പൊടി -2 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ജലറ്റിൻ അല്ലെങ്കിൽ ചൈന ഗ്രാസ് -ഓരോ പായ്ക്കറ്റിലും നിർദേശിച്ചിരിക്കുന്ന പ്രകാരം

ഉണ്ടാക്കുന്ന വിധം

1.സ്ട്രോബെറി കഴുകി വൃത്തിയാക്കിയതിൽ നിന്നും മൂന്നോ നാലോ മാറ്റി വെക്കുക.
2. ബാക്കിയുള്ള സ്ട്രോബെറി, പാൽ,പഞ്ചസാര, പാൽപ്പൊടി, കണ്ടൻസ്ഡ് മിൽക്ക് എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
3. അടുപ്പിൽ വെച്ച് ചൂടു വെള്ളത്തിൽ ജലറ്റിൻ അലിയിച്ചെടുക്കുക.
4. ജലറ്റിൻ, സ്ട്രോബെറി മിശ്രിതത്തിൽ കലർത്തി,ചെറുതായി ചൂടാക്കി, ട്രേയിൽ ഒഴിച്ചു സെറ്റ് ചെയ്യുക.
5. മാറ്റി വെച്ചിരിക്കുന്ന സ്ട്രോബെറി ചെറുതായി അരിഞ്ഞു,1 ടേബിൾ സ്പൂൺ പഞ്ചസാരയിൽ, ചെറുതീയിൽ വിളയിച്ചെടുക്കുക.
6. സെറ്റ് ആയ പുഡ്ഡിംഗിന് മുകളിൽ ഇതു നിരത്തിയ ശേഷം, ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കുക.

സുജിത് തോമസ്

 

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ഡയമണ്ട് കട്ട്സ്

ചേരുവകൾ

1 . 1 കപ്പ് മൈദ/മാവ്
2 . 2 tsp വെണ്ണ
3 . 1/4 tsp ഉപ്പ്
4 . 1 tsp ബേക്കിംഗ് പൗഡർ
5 . 1/2 tsp ഏലയ്ക്ക പൊടിച്ചത്
6 . 1/2 കപ്പ് പൊടിച്ച പഞ്ചസാര
7 . വറുക്കാനുള്ള എണ്ണ


ഡയമണ്ട് കട്ട്സ് എങ്ങനെ ഉണ്ടാക്കാം

Step 1
ഒരു ബൗളിൽ മൈദ, വെണ്ണ, ഉപ്പ്, ബേക്കിംഗ് പൗഡർ, ഏലയ്ക്കാപ്പൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴക്കുക; ഇത് ഏകദേശം 10 മിനിറ്റ് മൂടി വെക്കുക.

Step 2
ഈ മാവ് 3 തുല്യ ഭാഗങ്ങളായി വിഭജിക്കുക;അതിനുശേഷം നന്നായി പരത്തുക
ഒരു പിസ്സ കട്ടർ അല്ലെങ്കിൽ കത്തി ഉപയോഗിച്ച് ഡയമണ്ട് ആകൃതിയിൽ മുറിക്കുക.

Step 3
ഒരു പാനിൽ എണ്ണ ചൂടാക്കി ഡയമണ്ട് കട്ട്‌സ് ഇട്ട് ഡീപ് ഫ്രൈ ചെയ്തശേഷം കോരി എടുക്കുക.
ശേഷം അതിലേക്കു പഞ്ചസാര പൊടിച്ചത് വിതറുക

ഡയമണ്ട് കട്ട്സ് റെഡി; ചൂട് ചായ / കോഫിക്കൊപ്പം ആസ്വദിക്കുക.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ബേസിൽ ജോസഫ്

മുട്ട – 4 എണ്ണം
സബോള -2 എണ്ണം ഫൈൻ ആയി ചോപ്പ് ചെയ്തത്
തക്കാളി -1 എണ്ണം ഫൈൻ ആയി ചോപ്പ് ചെയ്തത്
ഇഞ്ചി – 1 ടീസ്പൂണ്‍ (വളരെ ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി 1 ടീസ്പൂണ്‍ (വളരെ ചെറുതായി അരിഞ്ഞത് )
പച്ചമുളക് – 2 എണ്ണം (നടുവേ മുറിച്ചത് )
കറിവേപ്പില – 1 തണ്ട്
മഞ്ഞൾപൊടി -1 / 2 ടീസ്പൂണ്‍
ചില്ലിപൗഡർ -1 ടീസ്പൂണ്‍
ഗരം മസാല – 1 / 2 ടീസ്പൂണ്‍
മല്ലിപൊടി -2 ടീസ്പൂണ്‍
കുരുമുളകുപൊടി -1/2 ടീസ്പൂണ്‍
വെള്ളം – 50 മില്ലി
തേങ്ങാപ്പാൽ – (150 ml )

പാചകം ചെയ്യുന്ന വിധം 

മുട്ട പുഴുങ്ങി തോട് മാറ്റി ചെറുതായി വരഞ്ഞു വയ്ക്കുക .ഒരു പാനിൽ ഓയിൽ ചൂടാക്കി ഇതിലേയ്ക്ക് ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക .ഇതിലേയ്ക്ക് കറിവേപ്പില ചേർത്ത് 1 മിനിറ്റ് കൂടി വഴറ്റുക .സബോള അരിഞ്ഞു വച്ചതും ഉപ്പും കൂടി ചേർത്ത് വഴറ്റുക . സബോള കുക്ക് ആയി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തക്കാളിയും കൂടി ചേർത്ത് 2-3 മിനിറ്റ് കൂടി വഴറ്റുക .എല്ലാ മസാലകളും ചേർത്ത് മസാലയുടെ പച്ച മണം പോകുന്നത് വരെ കുക്ക് ചെയ്യുക .ഇതിലേയ്ക്ക് വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ ആക്കി എടുക്കുക . ആവശ്യം എങ്കിൽ ഉപ്പ് വീണ്ടും ചേർത്ത് തിളപ്പിച്ച് എടുക്കുക . തിളച്ചു കഴിയുമ്പോൾ തേങ്ങാപ്പാൽ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക .തേങ്ങാപ്പാൽ ചെറുതായി തിളച്ചുവരുമ്പോൾ ഇതിലേയ്ക്ക് തയ്യാറാക്കി വച്ച മുട്ട ചേർക്കുക .മുട്ടയും മസാലയും കൂടിച്ചേരാൻ സാവധാനം 1 മിനിറ്റ് കൂടി ഇളക്കി ചൂടോടെ സെർവ് ചെയ്യുക.

 

ഷെഫ് ജോമോൻ കുര്യാക്കോസ്

Gujarati Dhokhla | ധോക്ല

1. പച്ചരി -1 കപ്പ്
2. കടല പരിപ്പ് -അരക്കപ്പ്
3. വെളുത്ത അവിൽ – 1 handful
4. ബേക്കിങ്ങ് പൗഡർ – 1 സ്പൂൺ
5. ഉപ്പ് – ആവശ്യത്തിന്
6. മഞ്ഞൾപ്പൊടി -1 സ്പൂൺ
7. തൈര് – കാൽകപ്പ്
8. കടുക്-1 സ്പൂൺ
9. പച്ചമുളക് -5,6

അരിയും പരിപ്പും 6-7 മണിക്കൂർ കുതിര്‍ത്ത് അരയ്ക്കുക .അരയ്ക്കുന്നതിന് 5 മിനിറ്റ് മുമ്പ് അവിൽ കഴുകി കുതിര്‍ത്ത്, അതും ചേർത്ത് അരയ്ക്കണം. 4-5 മണിക്കൂർ ഈ മാവ് അടച്ച് വെയ്ക്കണം.

ആവിയിൽ വേവിക്കുന്നതിനു തൊട്ടു മുമ്പ് ഉപ്പ്, തൈര് , ബേക്കിങ്ങ് പൗഡർ, മഞ്ഞൾ പൊടി എന്നിവ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. Air holes വരുന്നതു വരെ. ശേഷം എണ്ണ പുരട്ടിയ പാത്രത്തിൽ ഒഴിച്ച് 20 മിനിറ്റ് ആവിയിൽ വേവിക്കുക. ഇതിനു മുകളിൽ കടുക് , പച്ചമുളക് വറുത്തിടുക. പാത്രത്തിൽ പകുതി ഭാഗം മാവ് ഒഴിക്കാവൂ. കാരണം ഇത് നന്നായി പൊങ്ങി വരും വേവുമ്പോ. ധോക്ക്ല റെഡി. ചട്ണി കൂട്ടി കഴിക്കാം.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

ഫിഷ് കട് ലേറ്റിനക്കാളും രുചിയേറിയ സാൽമൺ ഫിഷ് കേക്കുമായി ബേസിൽ ജോസഫ് , കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താനാവില്ലത്ത ടേസ്റ്റ് ഉള്ള ചിക്കൻ ചുക്കയുമായി ഷെഫ് ജോമോൻ കുര്യാക്കോസ് , ക്രിസ്തുമസിനു മോടികൂട്ടാൻ എളുപ്പമുള്ള ഒരടിപൊളി കാരമൽ പുഡ്ഡിംഗ് റെസിപ്പിയുമായി മിനു നെയ്‌സൺ പള്ളിവാതുക്കൽ , അടിപൊളി ക്രിസ്തുമസ് ഫ്രൂട്ട് കേക്കുമായി സുജിത് തോമസ് ഏവർക്കും ടീം വീക്ക്‌ ഏൻഡ് കുക്കിംങ്തി സീസൺ 2 വിന്റെ  തിരുപ്പിറവി ആശംസകൾ

സാൽമൺ ഫിഷ് കേക്ക് 
ഫിഷ് കട്ലേറ്റിനക്കാളും രുചിയേറിയ ഫിഷ് കേക്കുമായി ബേസിൽ ജോസഫ് 

ചേരുവകൾ 

സാൽമൺ ഫിഷ് -400 ഗ്രാം (മുള്ള് കളഞ്ഞത് )
ഉരുളക്കിഴങ്ങ് – 1എണ്ണം
ചുവന്നമുളക് – 1 എണ്ണം
സ്പ്രിങ് ഒനിയൻ – 4 തണ്ട് ചെറുതായി അരിഞ്ഞത്
മല്ലിയില – പകുതി കെട്ട് ചെറുതായി അരിഞ്ഞത്
ബ്രഡ് ക്രമ്ബ്‌സ് – 100 ഗ്രാം
മുട്ട – 1എണ്ണം
വൂസ്‌സ്റ്റർ ഷെയര്‍ സോസ് – 1 ടീസ്പൂൺ
വെളുത്തുള്ളി – 4 അല്ലി പൊടിയായി അരിഞ്ഞത്
ഇഞ്ചി – 1 പീസ് പൊടിയായി അരിഞ്ഞത്
കുരുമുളക് – 2 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തിളച്ച വെള്ളത്തിലേക്ക് ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവയിട്ട ശേഷം മീന്‍ കഷണങ്ങള്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ നന്നായി പൊടിച്ചെടുക്കുക . വേവിച്ച ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്, അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, ചുവന്നമുളക്, സ്പ്രിങ് ഒനിയൻ തണ്ട് , മല്ലിയില, ബ്രഡ്ക്രംസ്, മുട്ട, കുരുമുളകുപൊടി, ഉപ്പ്, വൂസ്‌കര്‍ഷെയര്‍ സോസ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ വട്ടത്തില്‍ പരത്തിയെടുത്ത് ഒരു തവ ചൂടാക്കി ചെറു തീയിൽ രണ്ടു സൈഡും അല്പം എണ്ണയിൽ പൊരിച്ചെടുക്കുക. ടാർട്ടാർ സോസിനൊപ്പം വിളമ്പുക

ചിക്കൻ ചുക്കാ
ഇത്തവണ ക്രിസ്മസിന് അപ്പത്തിനൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം. ചിക്കൻ ചുക്കയുമായി ഷെഫ് ജോമോൻ കുര്യക്കോസ് . കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താനാവില്ല, ഇതിന്റെ രുചി വേറെ ലെവൽ തന്നെ.

ചേരുവകൾ 

1 ചിക്കൻ 1 കിലോ (ചെറിയ
കഷണങ്ങൾ)
2 മുളക് പൊടി 1 ടീസ്പൂൺ
3 മഞ്ഞൾപൊടി 1/4 ടീസ്പൂൺ
4 കുരുമുളകു പൊടി 2 ടീസ്പൂൺ
5 ഉപ്പ് 3/4 ടീസ്പൂൺ

ചിക്കനിൽ 2 മുതൽ 5 വരെയുള്ള ചേരുവകൾ ചേർത്ത മാഗ്‌നൈറ്റ് ചെയ്തു മാറ്റി വെക്കുക.

6 സവാള 5_ 6 നീളത്തിൽ അരിഞ്ഞത്
7 ഇഞ്ചി നീളത്തിൽ അരിഞ്ഞത് 2ടേബിൾ സ്പൂൺ
8 വെളുത്തുളളി നീളത്തിലരിഞ്ഞത് 2 ടീസ്പൂൺ
9 പച്ചമുളക് 5 എണ്ണം പിളർന്നത്
10 വലിയ തക്കാളി 1
11 കറിവേപ്പില
12 മല്ലിയില
13 കസ്തൂരി മേത്തി 2ടേബിൾ സ്പൂൺ
14 മഞ്ഞൾപൊടി 1/2 ടീസ്പൂൺ
15 മുളകുപൊടി 1 1/2 ടീസ്പൂൺ
16 മല്ലിപൊടി 1 1/2 ടീസ്പൂൺ
17 ഗരം മസാല 2 ടീസ്പൂൺ
18 കുരുമുളക് പൊടി 2 ടീസ്പൂൺ
19 ഉപ്പ് ആവശ്യത്തിന്
20 എണ്ണ ആവശ്യത്തിന്
21 പെരുംജീരകം , കറുവപട്ട, ഏലക്ക , ഗ്രാംപു

പാചകം ചെയ്യുന്ന വിധം 

പിരട്ടി വെച്ചിരിക്കുന്ന ചിക്കൻ മുക്കാല്‍ വേവാക്കി ശാലോ ഫ്രൈ ചെയ്തെടുക്കുക..

അതേ എണ്ണയില്‍ തന്നെ 1ടീസ്പൂൺ പെരുംജീരകവും 2_3വീതം പട്ട ഗ്രാംപു ഏലക്ക എന്നിവയിട്ട ഇഞ്ചിയും വെളുത്തുളളിയും കുറച്ചു കറിവേപ്പിലയുമിട്ട ഒന്നിളക്കിയിട്ട സവാള , പച്ചമുളക് ,ഇവയിട്ട സവാളയുടെ നിറം മാറാന്‍ തുടങ്ങുമ്പോള്‍ 14 to 19 വരെയുള്ളവ ക്രമമനുസരിച്ചിട്ടു വഴറ്റി പച്ച മണം മാറുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കുക. അതിളക്കി നല്ലവെണ്ണം യോജിപ്പിച്ച് തക്കാളി അരിഞ്ഞത് ഇട്ടിളക്കി ചെറു തീയിൽ അടച്ചു വെച്ചു വേവിക്കുക .ഇടക്കിടക്കു ഇളക്കി കൊടുക്കണം….ഉപ്പാവശ്യമെങ്കില്‍ ചേര്‍ക്കുക . ഇറക്കുന്നതിനു മുന്‍പ് കസ്തൂരി മേത്തി കൈവെള്ളയില്‍ ഇട്ടു ഞെരടി പൊടിച്ച് അതില്‍ വിതറി നല്ലവെണ്ണം ഇളക്കി അടച്ചു 2_3 മിനിട്ട സിം ഫയറിൽ വെച്ചിട്ട മല്ലിയില ചേര്‍ത്ത് തീ ഓഫ് ആക്കുക

 

ക്രിസ്തുമസിനു മോടികൂട്ടാൻ എളുപ്പമുള്ള ഒരടിപൊളി കാരമൽ പുഡ്ഡിംഗ് റെസിപ്പിയുമായി മിനു നെയ്‌സൺ പള്ളിവാതുക്കൽ 

ക്രിസ്തുമസ് സ്പെഷ്യൽ കാരമൽ പുഡ്ഡിംഗ്

ചേരുവകൾ

കാരമലിന്:-

1 . 4 ടീസ്പൂൺ പഞ്ചസാര

2 . 2 ടീസ്പൂൺ വെള്ളം

പുഡ്ഡിംഗ് മിശ്രിതത്തിന്:-

1. 400 ഗ്രാം കണ്ടൻസ്‌ഡ് മിൽക്ക്

2. 6 മുട്ട

3. 1/2 ലിറ്റർ പാൽ

4. 1 ടീസ്പൂൺ വാനില എസ്സൻസ്

കാരമൽ തയ്യാറാക്കുന്ന വിധം :-
ഒരു ചെറിയ പാനിൽ പഞ്ചസാരയും വെള്ളവും ചേർക്കുക. ഇടത്തരം തീയിൽ കാരാമൽ ആമ്പർ കളർ ആയി മാറാൻ തുടങ്ങുന്നത് വരെ ഇളക്കി തീ ഓഫ്‌ ചെയ്യുക,.
പുഡ്ഡിംഗ് മോൾഡിലേക്ക് കാരമൽ വേഗത്തിൽ ഒഴിച്ചു മാറ്റി വയ്ക്കുക.

180 ഡിഗ്രി സെൽഷ്യസിൽ ഓവൻ പ്രീഹീറ്റ് ചെയ്യുക

പുഡ്ഡിംഗ് മിശ്രിതം തയ്യാറാക്കുന്ന വിധം :-
ഒരു ബൗളിൽ, മുട്ടയും വാനില എക്സ്ട്രാക്റ്റും ചേർത്തു ബീറ്റ് ചെയ്യുക.
അതിലേക്കു കണ്ടൻസ്‌ഡ് മിൽക്കും, പാലും ചേർത്തു വീണ്ടും ബീറ്റ് ചെയ്തതിനുശേഷം അരിച്ചെടുക്കുക

പുഡ്ഡിംഗ് മിശ്രിതം തയ്യാറാക്കിയ മോൾഡിലേക്ക് ഒഴിക്കുക.

ഒരു വലിയ ബേക്കിംഗ് ട്രേയിലേക്ക് മോൾഡുകൾ നിരത്തുക, ബേക്കിംഗ് ട്രേയിലേക്ക് തിളച്ച വെള്ളം ഒഴിക്കുക ( മോൾഡുകളുടെ പകുതി വരെ)

അതിനുശേഷം 30 മിനിറ്റ് ബേക്ക് ചെയ്യുക .
കാരമൽ പുഡ്ഡിംഗ് റൂം ടെമ്പറേച്ചർ ആയ ശേഷം ഏകദേശം 2 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ റഫ്രിജറേറ്ററിൽ തണുപ്പിക്കുക.

ഒരു കത്തി ഉപയോഗിച്ച് ചുറ്റും ഒന്ന് വരഞ്ഞു കൊടുക്കുക. ഒരു പാത്രത്തിലേക്കു കമഴ്ത്തി ഇടുക.

സ്വാദിഷ്ടമായ ക്രിസ്തുമസ് സ്പെഷ്യൽ കാരമൽ പുഡ്ഡിംഗ് ആസ്വദിക്കുക

ക്രിസ്തുമസ് ഫ്രൂട്ട് കേക്ക്

ക്രിസ്തുമസ് എന്നാല്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്ക് റെസിപ്പിയുമായി സുജിത് തോമസ് 

പാര്‍ട്ട് 1
മൈദ ഒന്നര കപ്പ്
കറുവ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി ഇവ പൊടിച്ചത് – 2 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് 1/4 ടീ സ്പൂണ്‍
സോഡാ പൊടി1/2 ടീ സ്പൂണ്‍
ബേക്കിംങ് പൗഡര്‍- 1 ടീസ്പൂണ്‍

ഉപ്പ്-1/4 ടീ സ്പൂണ്‍
ഇവ എല്ലാം ഒരുമിച്ച് തെള്ളിയെടുത്ത് മാറ്റിവക്കുക.

പാര്‍ട്ട് 2
ടുട്ടി ഫ്രൂട്ടി-1 1/2 കപ്പ്( റം അല്ലെങ്കില്‍ ബ്രാണ്ടിയില്‍ കുതിര്‍ത്തത്)
കശുവണ്ടി- 1/2 കപ്പ് ചെറുതായി ചതച്ചത്. ഇതിലേക്ക് നാല് ടീസ്പൂണ്‍ മൈദ ചേര്‍ത്ത് കോട്ട് ചെയ്ത് മാറ്റിവക്കുക
മുട്ട -3
വെജിറ്റബിള്‍ ഓയില്‍ 3/4 കപ്പ്
1/2 കപ്പ് പഞ്ചസാര 3 ഏലക്കാ ചേര്‍ത്ത് പൊടിച്ചത്
വാനില എസന്‍സ്- 1 ടീസ്പൂണ്‍

പാര്‍ട്ട്3
കാരമൽ സിറപ്പ്- തയ്യാറാക്കുന്ന വിധം
1/2 കപ്പ് പഞ്ചസാര, 3 ടേബിള്‍ സ്പൂണ്‍ വെളളം ചേര്‍ത്ത് ഇടത്തരം ചൂടില്‍ അലിയിക്കുക. ഉരുകി പത വന്ന് ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ തീ ഓഫ് ചെയ്ത് ഉടനെ 4/3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി തണുക്കാന്‍ വെക്കുക.

കേക്ക് തയ്യാറാക്കുന്ന വിധം

1 മൂന്നു മുട്ട വെള്ളയും മഞ്ഞയുമായി തിരിക്കുക
2. മുട്ട വെള്ള നന്നായി കട്ടിയായി അടിച്ചുമാറ്റി വക്കുക
3 മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക ഇതിലേക്ക് 3/4 കപ്പ് വെജിറ്റബിള്‍ ഓയില്‍ കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക
4 ഈ മിശ്രിതത്തിലേക്ക് പൊടിച്ച പഞ്ചസാര, പല തവണയായി ചേര്‍ത്ത് വീണ്ടും അടിച്ച് യോജിപ്പിക്കുക
5 ഈ ചേരുവയിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന കാരവന്‍ സിറപ്പും വാനില എസന്‍സും കൂടി ചേര്‍ത്ത് യോജിപ്പിക്കുക
6 ഇനി പാര്‍ട്ട് ഒന്നിലെ ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക
7 പാര്‍ട്ട് രണ്ടിലെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഫോള്‍ഡ് ചെയ്ത് എടുക്കുക
8 മുട്ടയുടെ വെള്ള പതപ്പിച്ചതും കൂടി ചേര്‍ത്ത് സാവധാനം ഫോള്‍ഡ് ചെയ്ത് എടുക്കുക.
9 വെണ്ണ പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിച്ച് പ്രീഹീറ്റ് ചെയ്ത് ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 45 മുതല്‍ 55 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക.
ഫ്രൂട്ട്‌സ് റമ്മില്‍ സോക്ക് ചെയ്യാന്‍- 3 ടേബിള്‍സ്പൂണ്‍ ബ്രാണ്ടി അല്ലെങ്കില്‍ റം ടൂട്ടിഫ്രൂട്ടില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചില്ലുഭരണിയില്‍ 2 ആഴ്ചയെങ്കിലും വെച്ച ശേഷം ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും. കേക്ക് ക്രിസ്തുമസിന് രണ്ടു ദിവസം മുന്‍പേ തയ്യാറാക്കി അല്പം ആപ്രിക്കോട്ട് ജാം മുകളില്‍ തേച്ചാല്‍ കേക്കിന് നല്ല മണവും തിളക്കവും ലഭിക്കും.

 

ബേസിൽ ജോസഫ്

സ്വീറ്റ് കോൺ സൂപ്പ് 
ചേരുവകൾ :  
സ്വീറ്റ് കോൺ – 200 ഗ്രാം
ക്യാരറ്റ് അരിഞ്ഞത് – 50 ഗ്രാം
ബീൻസ് അരിഞ്ഞത് – 50 ഗ്രാം
സ്പ്രിങ് ഒനിയൻ – 50 ഗ്രാം
ബട്ടർ – 1 ടേബിൾസ്പൂൺ
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
വെള്ളം – 200 എംൽ
കുരുമുളക്പൊടി – 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
വിനാഗിരി – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

 പാചകം ചെയ്യുന്ന വിധം

150 ഗ്രാം സ്വീറ്റ് കോൺ അൽപം വെള്ളമൊഴിച്ചു ഒരു ബ്ലെൻഡറിൽ അരച്ചെടുത്തു അരിച്ചു മാറ്റിവെക്കുക . ഒരു പാനിൽ ബട്ടർ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതിലേക്കു കാരറ്റ് , ബീൻസ് , കാബേജ് സ്പ്രിങ് ഒനിയൻ അരക്കാത്ത ബാക്കിയുള്ള സ്വീറ്റ് കോൺ എന്നിവ ചേർത്തു വഴറ്റിയെടുക്കുക ഒന്ന് വാടി വരുമ്പോൾ 250 എംൽ വെള്ളമൊഴിച്ചു കൊടുക്കുക , വെള്ളം തിളച്ചുവരുമ്പോൾ അരച്ചുവെച്ച സ്വീറ്റ്‌കോൺ ചേർത്തു കൊടുക്കുക , വീണ്ടും തിള വരുമ്പോൾ കുരുമുളകുപൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്കു കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കുക. കുറുകിവരുമ്പോൾ വിനാഗിരി ചേർത്തു ഗ്യാസിൽ നിന്നും മാറ്റി ചൂടോടെ സെർവ് ചെയ്യുക.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

Copyright © . All rights reserved