FOOD tasty time

ബേസിൽ ജോസഫ്

ചിക്കൻ വിങ്‌സ് ലോലി പോപ്പ് 

ചേരുവകൾ 

ചിക്കണ്‍ വിങ്‌സ് -10 എണ്ണം (തൊലി കളഞ്ഞ് ഫ്ലെഷ് പുറകോട്ട് ആക്കിയത് )
മുട്ട -1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മൈദാ – 2ടീസ്പൂണ്‍
കോണ്‍ഫ്ലോർ – 2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/ 2 ടീസ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
ചില്ലി സോസ് -1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

ഓയിൽ – വറക്കുവാനവശ്യത്തിന് (ഏകദേശം 300 ml )

പാചകം ചെയ്യുന്ന വിധം 

ചിക്കൻ നന്നായി കഴുകി വയ്ക്കുക .ഒരു മിക്സിങ് ബൗൾ എടുത്ത് ,മൈദാ,കോൺഫ്ലോർ, കുരുമുളക് പൊടി, നന്നായി മിക്സ്‌ ചെയ്ത് എടുക്കുക .ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, ചില്ലി സോസ് മുട്ട ,ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ഒരു ബാറ്റർ ആക്കി എടുക്കുക .ആവശ്യം എങ്കിൽ അല്പം വെള്ളം കൂടി ചേർക്കുക . ഈ മിശ്രിതത്തിലേയ്ക്ക് റെഡി ആക്കി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് 20 മിനുട്ട് എങ്കിലും വയ്ക്കുക . ഒരു പാനിൽ ഓയിൽ നന്നായി ചൂടാക്കുക . ബാറ്ററിൽ ഇട്ട് വച്ചിരിക്കുന്ന ചിക്കൻ എടുത്ത് ഓയിലിൽ ചിക്കൻ കുക്ക് ആകുന്നതുവരെ വറത്ത് എടുത്ത് ഒരു കിച്ചണ്‍ ടവലിലേയ്ക്ക് എണ്ണ വലിയുന്നതിനായി വയ്ക്കുക .ഒരു ചെറിയ പീസ്‌ സിൽവർ ഫോയിൽ കൊണ്ട് ചിക്കന്റെ ബോണ്‍ കവർ ചെയ്ത് ചില്ലി സോസിന്റെയോ സ്വീറ്റ് ആൻഡ്‌ സൗർ സോസിന്റെ ഒപ്പമോ ചൂടോടെ സെർവ് ചെയ്യുക.
(തൊലി കളഞ്ഞ ചിക്കൻ വിങ്‌സ് -ചിക്കൻ നിബ്ലെറ്റ്സ് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. മിക്കവാറും എല്ലാ ഹലാൽ ഷോപ്പുകളിലും ചിക്കൻ നിബ്ലെറ്റ്സ് ലഭ്യം ആണ് ).

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

1. 6 പീസ് ബ്രഡ്
2. 1 1/2 കപ്പ് പഞ്ചസാര
3. 500 മില്ലി പാൽ
4. 2 1/2 ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ
5. 2 ടേബിൾ സ്പൂൺ കണ്ടെൻസ് മിൽക്ക്
6. 1/2 ടീസ്പൂൺ ഏലക്ക പൊടി
7. 1 ടേബിൾ സ്പൂൺ നെയ്യ്

ഫ്രൈഡ് ബ്രഡ് കസ്റ്റാർഡ് പുഡ്ഡിംഗ് എങ്ങനെ ഉണ്ടാക്കാം

Step 1
ബ്രഡ് പീസ് ഓരോന്നും നാലു കഷ്ണങ്ങളായി മുറിക്കുക
ഒരു പാനിൽ 1 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി ; ബ്രഡ് കഷ്ണങ്ങൾ ഷാലോ ഫ്രൈ ചെയ്തെടുക്കുക

Step 2
400 മില്ലി പാൽ, പഞ്ചസാര,ഏലക്ക പൊടി ചേർത്ത് തിളപ്പിക്കുക .
കസ്റ്റാർഡ് പൗഡറിലേക്കു 100 മില്ലി പാൽ ചേർത്ത് ,നന്നായി കട്ടകളില്ലാതെ യോചിപ്പിക്കുക.
ശേഷം ഈ മിശ്രിതം തിളച്ച പാലിലേക്കു ചേർത്ത് നന്നായി ഇളക്കി കുറുക്കി എടുക്കുക.

Step 3
ഷാലോ ഫ്രൈ ചെയ്ത ബ്രഡ് കഷ്ണങ്ങൾ ഒരു ട്രേയിലേക്കു നിരത്തുക
അതിനു മുകളിലേക്ക് 1 ടേബിൾ സ്പൂൺ കണ്ടെൻസ് മിൽക്ക് ഒഴിക്കുക
ശേഷം അടുത്ത ലെയറിനായി തയാറാക്കി വെച്ചിരിക്കുന്ന കസ്റ്റാർഡ് ഒഴിക്കുക.
വീണ്ടും ബ്രഡ് കഷ്ണങ്ങൾ നിരത്തുക ; അതിനു മുകളിലേക്ക് കണ്ടെൻസ് മിൽക്കും, കസ്റ്റാർഡും ഒഴിക്കുക..

Step 4
പുഡ്ഡിംഗ് സെറ്റ് ആകാൻ വേണ്ടി ഫ്രിഡ്ജിൽ 3-4 മണിക്കൂർ വെക്കുക.

സെറ്റായശേഷം പുഡ്ഡിംഗ് കഷ്ണങ്ങളാക്കി അതിനു മുകളിൽ കാരമൽ സിറപ്പ് ഒഴിച്ച് തണുപ്പോടെ ആസ്വദിക്കുക.

ബേസിൽ ജോസഫ്

ചേരുവകൾ

ചൈനീസ് നൂഡിൽസ് – 300 ഗ്രാം
സബോള 1 എണ്ണം മീഡിയം വലിപ്പത്തിൽ ഉള്ളത്
മസ്റ്റാർഡ് ലീവ്സ് – 4 എണ്ണം
വെളുത്തുള്ളി – 4 അല്ലി
പ്രോൺസ് -100 ഗ്രാം
ബോൺലെസ്സ് ചിക്കൻ -200 ഗ്രാം
ടോഫു -50 ഗ്രാം
ബ്രോക്കോളി – 2 ഫ്ലവർ
ബീൻസ് സ്പ്രൗട്ട്സ് -50 ഗ്രാം
ചില്ലി പേസ്റ്റ് -1 ടീസ്പൂൺ
ടൊമാറ്റോ സോസ് -1 ടീസ്പൂൺ
സ്വീറ്റ് സോയാസോസ് -1 ടീസ്പൂൺ
ഡാർക്ക് സോയ സോസ് 1/ 2
ഓയിസ്റ്റർ സോസ് -1 ടീസ്പൂൺ
സ്റ്റോക്ക് ക്യൂബ് -1 എണ്ണം
ഉപ്പ് -ആവിശ്യത്തിന്
ഓയിൽ -30 മില്ലി

പാചകം ചെയ്യുന്ന വിധം

വെളുത്തുള്ളി തൊലികളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. സബോള ചെറിയ കഷണങ്ങൾ ആയി മുറിച്ചെടുക്കുക. മസ്റ്റാർഡ് ലീവ്സ് , ബീൻസ് സ്പ്രൗട്ട്സ് എന്നിവ കഴുകി വയ്ക്കുക . ഒരു
പാനിൽ ഓയിൽ ചൂടാക്കി വെളുത്തുള്ളി സബോള എന്നിവ വഴറ്റുക .ഇതിലേയ്ക്കു ചില്ലി പേസ്റ്റ് ചേർത്ത് ചെറു തീയിൽ നന്നായി മിക്സ് ചെയ്തെടുക്കുക . പച്ചമണം മാറി വരുമ്പോൾ ചെറിയ ക്യുബ്സ് ആയി അരിഞ്ഞ ചിക്കൻ ചേർത്ത് കുക്ക് ചെയ്യുക . കൂടെ ടൊമാറ്റോ സോസ് ഓയിസ്റ്റർ സോസ് , സ്വീറ്റ് സോയ സോസ്, ഡാർക്ക് സോയാസോസ് എന്നിവ ചേർത്ത് നന്നയി മിക്സ് ചെയുക ഇതിലേയ്ക്ക് റെഡിയാക്കി വച്ചിരിക്കുന്ന പ്രോൺസ് . ടോഫു, ബ്രോക്കോളി എന്നിവ ചേർത്ത് അല്പം സ്റ്റോക്ക് കൂട്ടി ചേർത്ത് വീണ്ടും കുക്ക് ചെയ്യുക.  നന്നായി തിളച്ചുവരുമ്പോൾ കുക്ക് ചെയ്തു വച്ചിരിക്കുന്ന നൂഡിൽസ് ചേർത്ത് നന്നായി ടോസ് ചെയ്യുക. ഇതിലേക്ക് മസ്റ്റാർഡ് ലീവ്സ്, ബീൻസ് സ്പ്രൗട്ട്സ്, ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ടോസ്സ് ചെയ്യുക.ലീവ്സ് രണ്ടും കുക്ക് ആയി കഴിയുമ്പോൾ ചൂടോടെ സെർവ് ചെയ്യുക.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

ബേസിൽ ജോസഫ്

ചേരുവകൾ

ബോൺലെസ്സ് ചിക്കന്‍ – 200 ഗ്രാം
സവാള അരിഞ്ഞത്– ഒന്ന്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – ഒരു സ്പൂൺ
മഞ്ഞള്‍ പൊടി – കാൽ സ്പൂൺ
കുരുമുളക് പൊടി – അര സ്പൂണ്‍
ഗരം മസാല – അര സ്പൂണ്‍
ചിക്കന്‍ മസാല – ഒരു സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – മൂന്ന് എണ്ണം
കറിവേപ്പില മല്ലിയില കുറച്ച്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- വറക്കുവാനാവശ്യത്തിനു
മൈദ – ഒരു കപ്പ്
ആവശ്യത്തിന് ബ്രഡ് പൊടി(bread crumbs)
മുട്ട – 3എണ്ണം

തയ്യാറാക്കുന്ന വിധം :-

ചിക്കന്‍ വളരെ ചെറിയ പീസുകൾ ആക്കി മഞ്ഞള്‍പൊടിയും, ഉപ്പും കുറച്ചു വെള്ളം ചേര്‍ത്തു കുക്ക് ചെയ്തെടുക്കുക ഒരു പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ചു സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക.അതിലൈക്ക് ചിക്കന്‍ മസാല, ഗരം മസാല, കുരുമുളക് പൊടി എന്നിവ കൂടി ചേര്‍ത്തു നന്നായി വഴറ്റുക. ഇനി വേവിച്ചു വെച്ച ചിക്കന്‍, ഇട്ടു നന്നായി ഇളക്കുക. മസാലകള്‍ എല്ലാം ചിക്കനില്‍ നന്നായി യോജിച്ച് വന്നാൽ മല്ലിയില ചേര്‍ത്തു അടുപ്പില്‍ നിന്നും വാങ്ങി ചൂടാറാന്‍ വെക്കുക. ഒരു പാത്രത്തില്‍ മൈദയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് എടുക്കുക (ദോശയുടെ ബാറ്റർ പോലെ ).ഒരു പരന്ന പാന്‍ അടുപ്പില്‍ വെച്ച് ഓരോ തവി വീതം ഒഴിച്ച് ദോശ പോലെ ചുട്ടെടുക്കുക. ഓരോ ദോശയുടെ ഉള്ളിലും അല്പം മസാലക്കൂട്ട് വെച്ച് റോള്‍ ചെയ്തു എടുക്കുക. പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കി, ഒരോ റോളും എടുത്ത് മുട്ടയില്‍ മുക്കി, അതിനു ശേഷം ബ്രഡ്ക്രംസിലും ഒന്ന് തട്ടിയെടുത്ത ശേഷം ചൂടായ എണ്ണയിൽ ബ്രൗൺ നിറമാകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്തെടുക്കുക.ചൂടോടെ സെർവ്‌ ചെയ്യുക.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

മിൽക്കി ഫ്രൈഡ് ചിക്കൻ

ചേരുവകൾ

1 . 500 ഗ്രാം ചിക്കൻ ബ്രെസ്റ്റ്
2 . 125 മില്ലി പാൽ
3 . 1 കപ്പ് ബ്രഡ് ക്രംസ്
4 . 1 മുട്ട
5 . 1/2 ടീസ്പൂൺ മുളകുപൊടി
6 . 1/2 ടീസ്പൂൺ കുരുമുളകുപൊടി
7 . എണ്ണ വറുക്കാൻ ആവശ്യത്തിന്
8 . ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചിക്കൻ നീളത്തിൽ മുറിച്ചെടുക്കുക

അതിനുശേഷം പാലിൽ മുളകുപൊടിയും കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പു ചേർത്ത് ചിക്കൻ കഷണങ്ങൾ soak ചെയ്തു 12 മണിക്കൂർ ഫ്രഡ്ജിൽ വെക്കുക.

ഒരു മുട്ട പതപ്പിക്കുക, അതിലേക്കു ചിക്കൻ കഷണങ്ങൾ ഓരോന്നായി മുക്കി ബ്രഡ് ക്രംസിൽ കോട്ടു ചെയ്തു മാറ്റി വെക്കുക

ഒരു പാനിൽ എണ്ണ ചൂടായ ശേഷം തയാറാക്കി വെച്ചിരിക്കുന്ന ചിക്കൻ, ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

ഈ മിൽക്കി ഫ്രൈഡ് ചിക്കൻ, സ്‌പൈസി മയോ അല്ലെങ്കിൽ ടൊമാറ്റോ കെച്ചപ്പോ കൂട്ടി ആസ്വദിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

1 . 2 1/2 കപ്പ് ഗ്രാം മാവ് (ബേസൻ)
2 . 1 1/2 tsp ഏലക്ക പൊടി
3 . 3 കപ്പ് Oil (സസ്യ എണ്ണ /നെയ്യ്‌ )
4 . 1/2 tsp ഫുഡ് കളർ (Yellow)
5 . 2 നുള്ള് ബേക്കിംഗ് സോഡ
6 . 3 കപ്പ് പഞ്ചസാര
7 . 2 കപ്പ് വെള്ളം

മോട്ടിച്ചൂർ ലഡു എങ്ങനെ ഉണ്ടാക്കാം

Step 1
ഒരു വലിയ പാത്രത്തിൽ 2 1/2 കപ്പ് ബേസൻമാവ് ചേർക്കുക, തുടർന്ന് മഞ്ഞ നിറം കലർത്തി നന്നായി ഇളക്കുക. അതിനുശേഷം, കുറച്ച് വെള്ളവും അല്പം ബേക്കിംഗ് സോഡയും ചേർക്കുക.
മിശ്രിതം നന്നായി യോജിപ്പിച്ച് കട്ടകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.

Step 2
ഇനി, ഒരു കുഴിവുള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. എണ്ണയിലേക്കു സുഷിരങ്ങളുള്ള ഒരു സ്പൂണിൽ കൂടി മാവു കുറേശ്ശേയായി ഒഴിക്കുക.സാവധാനം ബൂണ്ടി മാവ് എണ്ണയിൽ വീഴാൻ അനുവദിക്കുക,
ശരിയായി പാകം ചെയ്യുന്നതുവരെ ചെറിയ തീയിൽ വേവിക്കുക. അതിനുശേഷം അധിക എണ്ണ നീക്കം ചെയ്യാൻ ടിഷ്യു പേപ്പറിലേക്ക് ബൂണ്ടി കോരി വയ്ക്കുക.

Step 3
ഒരു പാൻ എടുത്ത് കുറച്ച് വെള്ളവും പഞ്ചസാരയും, ഏലയ്ക്കാപ്പൊടിയും ചേർക്കുക, ഈ മിശ്രിതം two-string consistency കൈവരിക്കുന്നത് വരെ തിളപ്പിക്കാൻ അനുവദിക്കുക. അതിലേക്കു ബൂണ്ടിയും ചേർക്കുക.
പഞ്ചസാര സിറപ്പും ബൂണ്ടിയും നന്നായി കലരുന്നതുവരെ വേവിക്കുക. ഇത് ലിഡ് കൊണ്ട് മൂടുക, തീ ഓഫ് ചെയ്യുക.

Step 4
നിങ്ങളുടെ കൈകളിൽ അല്പം നെയ്യ് പുരട്ടി, ചെറു ചൂടുള്ള ബൂണ്ടി മിക്സ് , ലഡൂകളായി ഉരുട്ടിയെടുക്കുക. കുറച്ച് കശുവണ്ടി പരിപ്പ് / കിസ്മിസ് കൊണ്ട് അലങ്കരിക്കുക എന്നിട്ടു അവ ഒരു തുറന്ന ട്രേയിൽ വയ്ക്കുക.

മോട്ടിച്ചൂർ ലഡു ആസ്വദിക്കുക

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ഷെഫ് ജോമോൻ കുര്യാക്കോസ്

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ജോമോന് മോഹൻലാൽ ഒരു അഭിനിവേശം ആണ് .ജീവിത ചക്രം മുൻപോട്ട് ചലിച്ചപ്പോൾ ആ അഭിനിവേശത്തിന്റെ ആഴവും പരപ്പും കൂടി ഷെഫ് ആയപ്പോൾ മുതൽ ജോമോന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടന് ഒരു നേരത്തെ ആഹാരം വെച്ച് വിളമ്പി കൊടുക്കണം എന്നത് . ലാലേട്ടൻ കഴിഞ്ഞ തവണ ലണ്ടനിൽ വന്നപ്പോൾ നിർഭാഗ്യവശാൽ ഈ ആഗ്രഹം സാധിക്കാൻ പറ്റിയില്ല എന്നാൽ മോഡേൺ ട്വിസ്റ്റ് ഉള്ള ഒരു 7 കോഴ്സ് മെനു ജോമോന്റെ കിച്ചണിൽ റെഡി ആയിരുന്നു . തന്റെ കൈയിൽ ഇരുന്ന മെനു ആർക്കും ഉണ്ടാക്കി കൊടുക്കുകയോ അതിന്റെ സീക്രട്ട് ചേരുവകളും പാചകം ചെയ്യുന്ന വിധവും രീതിയും ഒന്നും വെളിയിൽ വിടാതെ നിധി കാക്കുന്നതു പോലെ ജോമോൻ സൂക്ഷിച്ചു വച്ചു .

ലാലേട്ടന്റെ ഇത്തവണത്തെ സന്ദർശനത്തിൽ അദ്ദേഹം തന്റെ ഹോട്ടലിൽ വരുന്നു എന്നറിഞ്ഞപ്പോൾ ജോമോന് ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു .ആ 7 കോഴ്സ് മെനുവിൽ ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ആയ ഗ്രിൽഡ് വൈൽഡ് ആഫ്രിക്കൻ പ്രോണിന്റെ റെസിപ്പി ഈ വേൾഡ് ഫുഡ് ഡേയിൽ ജോമോൻ ഇന്ന് ആദ്യമായി മലയാളം യു കെയിലെ വീക്കെൻഡ് കുക്കിങ്ങിലൂടെ ലോക മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. ആറാംതമ്പുരാൻ സിനിമയിലെ ‘ജലഗിത്താറിന്റെ ഹൃദയ തന്ത്രികൾ ഈണം ഉതിർക്കുന്ന…’ എന്ന സംഭാഷണത്തിൽനിന്നു പ്രേരണ ഉൾക്കൊണ്ടാണ് ഈ വിഭവത്തിന്റെ പ്ലേറ്റിംഗ്‌ ജോമോൻ നടത്തിയത് .അവസാനം ജോമോനിൽ നിന്ന് ഓട്ടോഗ്രാഫും ഒപ്പിട്ട് മേടിച്ചാണ് അഭിനയത്തിന്റെ കുലപതി മടങ്ങിയത്

ഗ്രിൽഡ് വൈൽഡ് ആഫ്രിക്കൻ പ്രോൺ

കൊഞ്ച് -10 -15

മാരിനേഷന് വേണ്ട സാധനങ്ങൾ

ഓയിൽ -50 എംൽ

മഞ്ഞൾപൊടി -1 ടീസ്പൂൺ

ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ

പച്ച മുളക് അരിഞ്ഞത് -2 എണ്ണം

കറിവേപ്പില – 1 തണ്ട് ഇല പൊടിയായി അരിഞ്ഞത്

 

ഗ്‌ളൈസ് ഉണ്ടാക്കാൻ ആവശ്യം ഉള്ള സാധനങ്ങൾ

തേങ്ങാപ്പാൽപ്പൊടി – 1 കപ്പ്

ചെറു ചൂട് വെള്ളം -1 കപ്പ്

ലെമൺ ഗ്രാസ് -1 എണ്ണം

മഞ്ഞൾപ്പൊടി -1 ടീസ്പൂൺ

വെളിച്ചെണ്ണ -2 ടീസ്പൂൺ

പച്ചമുളക് -2 എണ്ണം

കറിവേപ്പില -1 തണ്ട്

ക്രഷ് ഡ് പെപ്പർ -1 ടീസ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് -2 ടീസ്പൂൺ

പാചകം ചെയ്യേണ്ട വിധം

കൊഞ്ച് നീളത്തിൽ നടുവേ മുറിച്ചു നന്നായി കഴുകി എടുക്കുക . മാരിനേഷന് പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം നന്നായി മിക്സ് ചെയ്തെടുത്തു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.ഈ പേസ്റ്റ് വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ചിൽ തേച്ചു പിടിപ്പിക്കുക . സോസ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കറിവേപ്പില,വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റുക ,തേങ്ങാപ്പാൽ നല്ല കട്ടിയിൽ ഉണ്ടാക്കി പാനിലേയ്ക്ക് ചേർക്കുക .ഒപ്പം ലെമൺ ഗ്രാസും ചേർത്ത് ചെറു തീയിൽ സോസ് കുറുക്കി എടുക്കുക .ശേഷം ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക . മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന കൊഞ്ച് ഒരു ഗ്രില്ലിൽ വച്ച് (ഫ്ലഷ് മുകളിൽ വരത്തക്ക രീതിയിൽ ) കുക്ക് ചെയ്യുക .കൂടെ ഉണ്ടാക്കി വച്ചിരിക്കുന്ന ലെമൺ ഗ്രാസ് ഗ്‌ളൈസ് ഫ്ളെഷിൽ ഒഴിച്ച് ഒരു 2 മിനിറ്റു കൂടി ഗ്രില്ലിൽ വയ്ക്കുക .180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 3 -4 മിനിറ്റ് കൂടി വച്ച് പൂർണ്ണമായും കുക്ക് ചെയ്‌തെടുക്കുക .

കൊഞ്ചിൻറെ ഫ്ലെഷ് സൈഡ് എപ്പോഴും മുകളിലേയ്ക്കു വച്ചായിരിക്കണം കുക്ക് ചെയ്യേണ്ടത് .

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

ബേസിൽ ജോസഫ്

ചേരുവകൾ

ബോൺലെസ്സ് ചിക്കൻ – 500 ഗ്രാം
പാസ്ത – 500 ഗ്രാം (ഏതു പാസ്ത വേണമെങ്കിലും ഉപയോഗിക്കാം .ഞാൻ പതിവായി Penne ആണ് ഉപയോഗിക്കുന്നത് )
വെളുത്തുള്ളി -2 അല്ലി ചെറുതായി അരിഞ്ഞത്
ചീസ് സോസ് -100 എംൽ
ബട്ടർ -50 ഗ്രാം
സബോള -ചെറിയ ഒരെണ്ണം വളരെ ചെറുതായി അരിഞ്ഞത്
വൈറ്റ് വൈൻ -30 എംൽ
പാർമസാൻ ചീസ് -25 ഗ്രാം ഗ്രേറ്റ് ചെയ്തത്
കുരുമുളക് പൊടി -2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു വലിയ സോസ് പാനിൽ വെള്ളം ചൂടാക്കി പാസ്ത കുക്ക് ചെയ്തെടുക്കുക .വെളുത്തുള്ളി സബോള എന്നിവ ചെറുതായി അരിഞ്ഞെടുക്കുക ,ചിക്കനും ചെറിയ ക്യുബ് സ് ആയി മുറിച്ചു കുക്ക് ചെയ്തെടുക്കുക. കുക്ക് ചെയ്യുമ്പോൾ അല്പം കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു കുക്ക് ചെയ്യുക. ഇതും വെള്ളം ഇല്ലാതെ എടുത്തു വയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി സബോള, വെളുത്തുള്ളി എന്നിവ വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ വൈറ്റ് വൈൻ ചേർത്തു തിളപ്പിക്കുക . കൂടെ ചിക്കനും ചേർത്തിളക്കുക . ഒന്ന് മിക്സ് ആയി ക്കഴിയുമ്പോൾ പാസ്തയും കുരുമുളകുപൊടിയും ചീസ് സോസും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി കൂട്ടി യോജിപ്പിക്കുക . നന്നായി ചൂടായി കഴിയുമ്പോൾ ക്രീമും ചേർത്ത് പാർമസാൻ ചീസ് കൊണ്ട് ഗാർണിഷ് ചെയ്തു ചൂടോടെ വിളമ്പുക

പാസ്ത കുക്ക് ചെയ്യുമ്പോൾ വെള്ളത്തിൽ ഓയിൽ ചേർക്കുകയും മാറ്റി വയ്ക്കുമ്പോൾ ഓയിലിൽ ടോസ് ചെയ്താൽ ഒട്ടിപിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

ഷെഫ് ജോമോൻ കുര്യാക്കോസ്

വട്ടയപ്പം

ചേരുവകള്‍

നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ്‌
ചെറുചൂടുവെള്ളം – ½ കപ്പ്
വെള്ളം – 2 കപ്പ്
തേങ്ങാപാല്‍ – 1 ½ കപ്പ്‌
യീസ്റ്റ് – ½ ടീസ്പൂണ്‍
പഞ്ചസാര – ¾ കപ്പ്‌
ഏലയ്ക്ക – 5 എണ്ണം
വെളുത്തുള്ളി – 1 അല്ലി
നെയ്യ് – 2 ടീസ്പൂണ്‍
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 20 എണ്ണം
ചെറി – 5 എണ്ണം (ആവശ്യമെങ്കില്‍)
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അര കപ്പ്‌ വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക).
ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.
രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് 8 മണികൂര്‍ നേരം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.
ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, ചെറിയും (ആവശ്യമെങ്കില്‍) വച്ച് അലങ്കരിക്കുക.
ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക (വെള്ളം നന്നായി തിളച്ചതിനു ശേഷം മാത്രം പാത്രം അടക്കുക).
തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്.

കുറിപ്പ്

മാവ് പുളിയ്‌ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കണം.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

സുജിത് തോമസ്

ചേരുവകൾ

• ചെറുപയർ പരിപ്പ് – 1 1/2കപ്പ്
• ഉണക്കലരി – 1/2കപ്പ്
• തേങ്ങാപ്പൽ രണ്ടാം പാൽ -1 1/2 -2 ലിറ്റർ
• ഒന്നാം പാൽ – 1/2-3/4 ലിറ്റർ
• ശർക്കര -750-800ഗ്രാം
• നെയ്യ് -2സ്പൂൺ
• ചുക്കുപൊടി – 1/4ടീസ്പൂൺ
• ജീരകം പൊടിച്ചത് -1/4 ടീസ്പൂൺ
• കശുവണ്ടി – മുന്തിരിങ്ങ -ആവശ്യത്തിന്

പാചകം ചെയുന്ന വിധം

ഒരു പാത്രത്തിൽ ചെറുപയർ പരിപ്പ് ഇളം ബ്രൌൺ നിറമാകുന്നത് വരെ, ചെറു തീയിൽ വറക്കുക (ഏകദേശം 5-6 മിനിട്ട്). അതിനുശേഷം നന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തിൽ വേവിക്കുക.

ശർക്കര വേറെ ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് (1/2 കപ്പ് )ഉരുക്കുക.

വെന്ത പരിപ്പിലേയ്ക്ക് ശർക്കരപാനി ഒഴിക്കുക. അതിന് ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കുറുകുന്നത് വരെ ഇളക്കികൊണ്ടിരിയ്ക്കുക. നെയ്യ് ചേർത്ത് വീണ്ടും ഇളക്കുക.

പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കുക. ഏകദേശം 4-5 മിനിട്ട് കഴിയുമ്പോൾ ജീരകപ്പൊടിയും, ചുക്കുപൊടിയും ചേർത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക.

നെയ്യിൽ വറുത്ത കശുവണ്ടി, മുന്തിരിങ്ങ എന്നിവയും, ആവശ്യമെങ്കിൽ നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും ചേർത്താൽ സ്വാദിഷ്ടമായ പരിപ്പുപായസം റെഡി.

 

RECENT POSTS
Copyright © . All rights reserved