ബേസിൽ ജോസഫ്

ചേരുവകൾ

ബോൺലെസ്സ് ചിക്കന്‍ – 200 ഗ്രാം
സവാള അരിഞ്ഞത്– ഒന്ന്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – ഒരു സ്പൂൺ
മഞ്ഞള്‍ പൊടി – കാൽ സ്പൂൺ
കുരുമുളക് പൊടി – അര സ്പൂണ്‍
ഗരം മസാല – അര സ്പൂണ്‍
ചിക്കന്‍ മസാല – ഒരു സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – മൂന്ന് എണ്ണം
കറിവേപ്പില മല്ലിയില കുറച്ച്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- വറക്കുവാനാവശ്യത്തിനു
മൈദ – ഒരു കപ്പ്
ആവശ്യത്തിന് ബ്രഡ് പൊടി(bread crumbs)
മുട്ട – 3എണ്ണം

തയ്യാറാക്കുന്ന വിധം :-

ചിക്കന്‍ വളരെ ചെറിയ പീസുകൾ ആക്കി മഞ്ഞള്‍പൊടിയും, ഉപ്പും കുറച്ചു വെള്ളം ചേര്‍ത്തു കുക്ക് ചെയ്തെടുക്കുക ഒരു പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ചു സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക.അതിലൈക്ക് ചിക്കന്‍ മസാല, ഗരം മസാല, കുരുമുളക് പൊടി എന്നിവ കൂടി ചേര്‍ത്തു നന്നായി വഴറ്റുക. ഇനി വേവിച്ചു വെച്ച ചിക്കന്‍, ഇട്ടു നന്നായി ഇളക്കുക. മസാലകള്‍ എല്ലാം ചിക്കനില്‍ നന്നായി യോജിച്ച് വന്നാൽ മല്ലിയില ചേര്‍ത്തു അടുപ്പില്‍ നിന്നും വാങ്ങി ചൂടാറാന്‍ വെക്കുക. ഒരു പാത്രത്തില്‍ മൈദയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് എടുക്കുക (ദോശയുടെ ബാറ്റർ പോലെ ).ഒരു പരന്ന പാന്‍ അടുപ്പില്‍ വെച്ച് ഓരോ തവി വീതം ഒഴിച്ച് ദോശ പോലെ ചുട്ടെടുക്കുക. ഓരോ ദോശയുടെ ഉള്ളിലും അല്പം മസാലക്കൂട്ട് വെച്ച് റോള്‍ ചെയ്തു എടുക്കുക. പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കി, ഒരോ റോളും എടുത്ത് മുട്ടയില്‍ മുക്കി, അതിനു ശേഷം ബ്രഡ്ക്രംസിലും ഒന്ന് തട്ടിയെടുത്ത ശേഷം ചൂടായ എണ്ണയിൽ ബ്രൗൺ നിറമാകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്തെടുക്കുക.ചൂടോടെ സെർവ്‌ ചെയ്യുക.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.