FOOD tasty time

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

പഫ് പേസ്ട്രി 1 ഷീറ്റ്
വെണ്ണ-1 ടേബിൾസ്പൂൺ
പഞ്ചസാര -1 ടേബിൾസ്പൂൺ
ടുട്ടിഫ്രുട്ടി -1 ടേബിൾസ്പൂൺ
കറുത്ത ഉണക്കമുന്തിരി-1 ടേബിൾസ്പൂൺ
മുട്ട – 1


ഉണ്ടാക്കുന്ന രീതി

ഓവൻ 180°C യിൽ 10 മിനിറ്റു പ്രീ ഹീറ്റ് ചെയ്യുക

കൗണ്ടർ ടോപ്പിലേക്കു കുറച്ചു മൈദാ പൊടി വിതറുക; അതിലേക്കു പഫ് പേസ്ട്രി ഷീറ്റ് വെക്കുക എന്നിട്ടു വെണ്ണ പുരട്ടുക.

പിന്നീട് ഷീറ്റിലേക്കു പഞ്ചസാര,ടുട്ടിഫ്രുട്ടി, കറുത്ത ഉണക്കമുന്തിരി എന്നിവ വിതറുക .

അതിനുശേഷം ഒരു സ്പൂൺ വെച്ചു പഞ്ചസാര,ടുട്ടിഫ്രുട്ടി, കറുത്ത ഉണക്കമുന്തിരി ഷീറ്റിലേക്കു അമർത്തുക; അല്ലെങ്കിൽ ഷീറ്റ് റോൾ ചെയ്യുമ്പോൾ അത് മാറി പോകും

എന്നിട്ടു പഫ് പേസ്ട്രി ഷീറ്റ്, റോൾ ചെയ്തെടുക്കുക.

അതിനുശേഷം റോൾ ഈക്വൽ പോർഷൻ ആയി മുറിച്ചെടുക്കുക

എന്നിട്ടു ഓരോ പോർഷനും കൈ വെച്ച് അമർത്തി, ബേക്കിംഗ് ട്രേയിലേക്കു മാറ്റുക

അതിനുശേഷം എഗ്ഗ് വാഷ് ചെയ്യാം;എന്നിട്ടു 15-20 മിനിറ്റു ബേക്ക് ചെയ്യാം

നിങ്ങളുടെ മികച്ച രുചികരമായ ബേക്കറി സ്റ്റൈൽ കുട്ടി സ്വീറ്റ്ന തയ്യാറാണ്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 ബേസിൽ ജോസഫ്

ചേരുവകൾ

ചിക്കൻ ബ്രെസ്റ്റ് – 4 എണ്ണം ബോൺലെസ്സ്
പ്ലെയിൻ ഫ്ലോർ -1/ 4 കപ്പ്
കുരുമുളക് പൊടി -1 / 4 ടീസ്‌പൂൺ
മുട്ട – 2 എണ്ണം
ബ്രഡ് ക്രമ്ബസ് -2 കപ്പ്
ഓയിൽ – വറക്കുവാനാവശ്യത്തിന്
ഉപ്പ് – 1 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

ചിക്കൻ ബ്രെസ്റ് നന്നായി കഴുകി എടുത്തു വയ്ക്കുക . ഒരു മിക്സിങ് ബൗളിൽ പ്ലെയിൻ ഫ്ലോർ കുരുമുളക് പൊടി ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക .ചിക്കൻ ഇതിലേയ്ക്ക് മുക്കി ,അടിച്ചു വച്ചിരിക്കുന്ന മുട്ടയിൽ മുക്കി ബ്രഡ് ക്രമ്ബ്‌സിൽ റോൾ ചെയ്തെടുക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറു തീയിൽ ചിക്കൻ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരുക.

കാറ്റ്സു സോസ് ഉണ്ടാക്കുന്ന രീതി
ടൊമാറ്റോ സോസ് – 1/ 4 കപ്പ്
ഓയിസ്റ്റർ സോസ് -2 ടേബിൾസ്പൂൺ
വൂസ്റ്റർ ഷെയർ സോസ് -2 ടേബിൾസ്പൂൺ
ഷുഗർ -1 1 / 2 ടേബിൾസ്പൂൺ

ഒരു ചെറിയ ബൗളിലേയ്ക്ക് ഓരോ സോസും ഷുഗറും ചേർത്ത് ഒരു വിസ്‌ക് കൊണ്ട് നന്നായി യോജിപ്പിച്ചു നല്ല കട്ടിയുള്ള ഒരു സോസ് ആയി എടുക്കുക. വറുത്തു വച്ച ചിക്കന്റെ കൂടെ സെർവ് ചെയ്യുക . റൈസും കൂടെ സെർവ് ചെയ്യാവുന്നതാണ്

ബേസിൽ ജോസഫ്

നോബി ജെയിംസ്

1 കിലോ കരിമീൻ വരഞ്ഞത്
3 വള്ളി കുരുമുളക്‌
75 ഗ്രാം വാളൻപുളി
1/2 നാരങ്ങയുടെ നീര്
3 ചുള വെളുത്തുള്ളി
50 ഗ്രാം ഇഞ്ചി
കറിവേപ്പില ആവശ്യത്തിന്
2 ടേബിൾസ്പൂൺ എണ്ണ
ഉപ്പ് ആവശ്യത്തിന്

ഇവ ഒന്നിച്ച് അരച്ചെടുത്തു മീനിൽ പുരട്ടി കുറച്ചു സമയം വയ്ക്കുക അതിനു ശേഷം പാൻ ചൂടാക്കി എണ്ണ ഒഴിച്ചു വീഡിയോയിൽ കാണുന്നപോലെ വറുത്തെടുക്കാം. ഇതു പോലെ മീനും ഈ അരപ്പു ഉപയോഗിക്കാം. മസാല ഇല്ലാത്ത ഈ കൂട്ട് എല്ലാവരും പരീക്ഷിച്ചിട്ടു അഭിപ്രായങ്ങൾ പറയണം. അപ്പൊ അടുത്തൊരു പാചകവുമായി കാണാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

 

സുജിത് തോമസ്

ആവശ്യമുള്ള സാധനങ്ങൾ

വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ

ദശയുള്ള മീൻ വട്ടത്തിൽ മുറിച്ചത് -1/2കിലോ

പഴുത്ത തക്കാളി ചെറുതായി മുറിച്ചത് – ഒന്ന്

പച്ചമുളക് നെടുകെ പിളർന്നത്- 2 അല്ലെങ്കിൽ 3

ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു ചെറിയ കഷണം

വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-4 അല്ലി

കറിവേപ്പില -2 തണ്ട്

വറ്റൽ മുളക് -5 എണ്ണം അതിൽ രണ്ടെണ്ണം മൂപ്പിക്കാൻ ആയി മാറ്റി വയ്ക്കണം

ഉപ്പ് -ആവശ്യാനുസരണം

കുടംപുളി -4 എണ്ണം

ഉലുവ -1 ടീസ്പൂൺ

കടുക് -1 ടീസ്പൂൺ

കൊച്ചുള്ളി നീളത്തിലരിഞ്ഞത്- 8 അല്ലെങ്കിൽ 10

മഞ്ഞൾപൊടി -2 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

ആദ്യമായി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഉലുവയും, പകുതി കൊച്ചു ഉള്ളിയും, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി വഴറ്റുക.
നന്നായി അരച്ച വറ്റൽമുളക് വഴറ്റിയ മിശ്രിതത്തിലേക്ക് ചേർക്കുക. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർത്ത് നന്നായിട്ട് പാചകം ചെയ്യുക. ഇനി ഉപ്പും കുടംപുളിയും മഞ്ഞപ്പൊടിയും ചേർത്ത് നന്നായിട്ട് യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് തിളച്ചു കഴിയുമ്പോൾ അതിലേക്ക് മീൻ ഇട്ട് അടച്ചുവെച്ച് വേവിക്കുക. മീൻ വെന്തശേഷം ചാർ വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.

ഒരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് മൂപ്പിച്ച് കറിവേപ്പിലയും, കൊച്ചു ഉള്ളിയും, വറ്റൽ മുളകും ചൂടാക്കി മീൻകറിയുടെ മേലെ ഒഴിക്കുക. തലേദിവസം ഉണ്ടാക്കി വെച്ചാൽ ഈ കറി വളരെ രുചികരം ആയിരിക്കും പിറ്റേദിവസം കഴിക്കാൻ.

സുജിത് തോമസ്

ഷെഫ് ജോമോൻ കുരിയാക്കോസ്

ഗ്രിൽ ചെയ്ത ചേനയും അവക്കാഡോ സാലഡും

ചേരുവകൾ

ചേന 250 ഗ്രാം (3 roundals)

വെളിച്ചെണ്ണ 1 ടീസ്പൂൺ

കുഞ്ഞുള്ളി 6 എണ്ണം

മുളക് പൊടി 1 ടീസ്പൂൺ

മഞ്ഞൾ പൊടി ½ ടീസ്പൂൺ

പുളി (പൾപ് ആക്കിയത് ) 2 ടീസ്പൂൺ

ഇഞ്ചി 30 ഗ്രാം

കറി വേപ്പില 1 തണ്ട് ചെറുതായിചോപ് ചെയ്തത്)

ഉപ്പ് – ആവശ്യത്തിന്

ബട്ടർ 50 ഗ്രാം

For topping

അവക്കാഡോ 1 പകുതി

കുഞ്ഞുള്ളി 4 എണ്ണം

പച്ചമുളക് 2 എണ്ണം

തക്കാളി 1 എണ്ണം ( കുരു കളഞ്ഞു ചെറുതായിചോപ് ചെയ്തത്)

ഉപ്പ് – ആവശ്യത്തിന്

നാരങ്ങാ നീര് – പകുതി

 

പാചകം ചെയ്യുന്ന വിധം

ചേന വൃത്തിയായി കഴുകി 1/2″ കനത്തിൽ മുറിച്ചു എടുക്കുക

തിളക്കുന്ന വെള്ളത്തിൽ ഉപ്പു ഇട്ടു ചേന പാതി വേവിക്കുക

വെള്ളം അരിച്ചു കളഞ്ഞു ചേന തണുപ്പിക്കുക

മാറിനേഷന് ഉള്ള ചേരുവകൾ ഒരു മിക്സറിൽ അരച്ച് എടുക്കുക

പാതി വെന്ത ചേനയിൽ അരപ്പു തേച്ചു പിടിപ്പിക്കുക

ചേന ഒരു ഗ്രിൽ പാനിൽ ബട്ടർ ഒഴിച്ച് രണ്ട് വശവും ഗ്രിൽ ചെയ്യുക

For the toppings

അവക്കാഡോയും , കുഞ്ഞുള്ളിയും ,തക്കാളിയും പച്ചമുളകും ചെറുതായി അരിഞ്ഞു ഉപ്പും നാരങ്ങാ നീരും ചേർത്ത് മിക്സ് ചെയ്‌തു ഗ്രിൽ ചെയ്ത ചേനയുടെ കൂടെ കഴിച്ചാൽ സ്വർഗം ഇറങ്ങി വന്ന ഫീൽ ആണ്.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

ജോമോൻ കുര്യാക്കോസ്

ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് എരിശ്ശേരി. വിവിധയിടങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൊണ്ട് എരിശ്ശേരി ഉണ്ടാക്കാറുണ്ട്. ഇതിൽ മത്തങ്ങ എരിശ്ശേരി പലപ്പോഴും സദ്യയിൽ പ്രധാനമാണ്. സാധാരണ മത്തങ്ങ എരിശ്ശേരിയിൽ നിന്നും അല്പം വ്യത്യസ് തത നിറഞ്ഞതാണ് ഈ പാചകകൂട്ട്. ഇവിടെ മത്തങ്ങയോടൊപ്പം വെള്ളപ്പയറും ( ലോബിയ ) എരിശ്ശേരിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിനുപകരം വൻപയറും ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിൽ അല്പം മധുരമയം കൂടി ഉണ്ട്. മത്തങ്ങയും പയറും വേവിച്ച ശേഷം അതിലേക്ക് ആവശ്യമായ അരപ്പ് ഒഴിച്ച്, പിന്നീട് കടുക് വറുത്തെടുക്കുകയാണ് ചെയ്യുന്നത്.

 

ആവശ്യമായ സാധനങ്ങൾ

വെഡ് ജ് രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച മത്തങ്ങ – 400-450 ഗ്രാം

വെള്ളപ്പയർ അഥവാ ലോബിയെ ബീൻസ് – 1/2 കപ്പ്

മഞ്ഞൾപൊടി- 1/4 ടീസ്പൂൺ

മുളകുപൊടി – 1/4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങൾ

തേങ്ങ ചിരകിയത്- 3/4 കപ്പ്

ജീരകം- 1/2 ടീസ്പൂൺ

പച്ചമുളക്-1

താളിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ

കറിവേപ്പില -12 മുതൽ 15 എണ്ണം

കടുക്- 1/2 മുതൽ 3/4 ടീസ്പൂൺ

ചുവന്നമുളക്- 1 മുതൽ 2
( മുഴുവനായോ, മുറിച്ചോ, അരി കളഞ്ഞോ ഉപയോഗിക്കാം)
തേങ്ങ ചിരകിയത്- 2 മുതൽ 3
ടേബിൾസ്പൂൺ
വെളിച്ചെണ്ണ/ വെജിറ്റബിൾ ഓയിൽ-
1 മുതൽ 1.5 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം
1. വെള്ളപയർ നന്നായി കഴുകിയെടുത്ത് രണ്ട് മുതൽ രണ്ടര കപ്പ് വെള്ളവും, ആവശ്യമായ ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. വേവിച്ചശേഷം വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത് പയർ മാറ്റിവയ്ക്കുക.

2. മത്തങ്ങ കഷണങ്ങളായി മുറിച്ചതിനുശേഷം കഴുകിയെടുത്ത് മുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ പുരട്ടി അല്പസമയം വച്ച ശേഷം, മൈക്രോവേവ് അവ്നിൽ 170 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് റോസ്റ്റ് ചെയ്യുക.

3. പിന്നീട് മത്തങ്ങ കഷണങ്ങൾ ഒരു കപ്പ് വെള്ളമൊഴിച്ച് പാനിൽ വേവിക്കുക.

4. ഇതിലേക്ക് ആവശ്യമായ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.

5. പാൻ അടച്ചുവെച്ച് മത്തങ്ങാ കഷണങ്ങൾ12 മുതൽ 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചെടുക്കുക.

6. മത്തങ്ങ വേവിച്ചെടുക്കുന്ന സമയത്ത് പാനിലെ വെള്ളം വറ്റാതെ ശ്രദ്ധിക്കണം. വെള്ളം കുറയുകയാണെങ്കിൽ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്.

7. മത്തങ്ങ വേവുന്നതിനിടയിൽ, അരപ്പിനാവശ്യമായ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്സിയിൽ അര കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

8. വേവിച്ചെടുത്ത മത്തങ്ങ കഷണങ്ങളിലേക്ക്, അരപ്പൊഴിച്ച ശേഷം, വേവിച്ചെടുത്ത വെച്ച വെള്ള പയറും കൂടി ചേർക്കുക.

9. അരക്കപ്പ് വെള്ളം കൂടി ഇതിലേക്ക് ചേർക്കുക. പിന്നീട് 10 മുതൽ 12 മിനിറ്റ് വരെ ചെറിയ തീയിൽ ഇളക്കിക്കൊടുക്കുക. കറി കുറുകുകയാണെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്തുകൊടുക്കാം. ഇതിനു ശേഷം കറി അടച്ചു മാറ്റിവയ്ക്കുക.

10. താളിക്കുന്നതിനായി, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയും ചുവന്ന മുളകും ചേർക്കുക. കറിവേപ്പില മൂത്ത ശേഷം ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത്, ചെറിയ മഞ്ഞ നിറമാകുന്നതുവരെ ഇളക്കുക.

11. ചെറിയ തീയിൽ കരിഞ്ഞു പോകാതെ തേങ്ങ ഇളക്കി എടുക്കേണ്ടതാണ്.

12. തേങ്ങ മഞ്ഞനിറം ആകുമ്പോഴേക്കും ഇത് കറിയിലേക്ക് ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.

ഷെഫ് ജോമോൻ കുര്യാക്കോസ്

ആഹാരത്തോടുള്ള പ്രേമം കാരണം ഹോട്ടൽ മാനേജ്മന്റ് പഠിച്ചു കഴിഞ്ഞ് 13 വർഷമായി ലണ്ടനിൽ ജോലി നോക്കുന്നു. ഇപ്പോൾ ദി ലളിത് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുന്നു. പരിമിതികൾ ഏറെയുണ്ടായിട്ടും നമ്മുടെ നാടൻ ഫുഡിനെ അതിന്റെ രുചിക്ക് വ്യത്യാസം വരുത്താതെ കാഴ്ചയിലും പേരിലും മാറ്റം വരുത്തി അതിനെ പുതുതായി ആൾക്കാരിലേക്കു എത്തിക്കുക എന്നുള്ളതാണ് ജോമോന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ പല നാടൻ ഡിഷുകളും വളരെ ആകർഷകമായി പ്ലേറ്റിംഗ് ചെയ്ത് വിവിധ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.

ലോക പ്രശസ്ത പാചക പരിപാടി ആയ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം, ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നായ ബ്രിട്ടീഷ്മലയാളിയുടെ ദി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ,100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം ജോമോന് സ്വന്തം. ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ കൂടി ഇന്ത്യയിലെയും യൂകെയിലെയും വിവിധ കാറ്ററിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചർ, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ ലണ്ടൻ കലാഭവൻ അവതരിപ്പിച്ച ‘We shall overcome ‘ എന്ന ഓൺലൈൻ ഷോയിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളിൽ ജോമോൻ സജീവമാണ് . ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജോമോൻ ,ഭാര്യ ലിൻജോ മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവരൊപ്പം എസ്സെക്സിലെ ബാസിൽഡണ്ണിൽ താമസിക്കുന്നു.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

അരി അട – 200 ഗ്രാം
ശർക്കര – 400 ഗ്രാം

തേങ്ങാപ്പാൽ (നേർത്ത പാൽ) – 2 കപ്പ്
തേങ്ങാപ്പാൽ (കട്ടിയുള്ളത് ഒന്നാം പാൽ) – 1 കപ്പ്

കശുവണ്ടി – 50 ഗ്രാം
തേങ്ങ കൊത്ത് – 2 ടേബിൾസ്പൂൺ

ചുക്ക് പൊടി – 1 ടീസ്പൂൺ
ഏലക്ക പൊടി – 1/2 ടീസ്പൂൺ
ജീരകം പൊടി -1/2 ടീസ്പൂൺ

നെയ്യ് – 2 ടേബിൾസ്പൂൺ

ഉപ്പ് – ഒരു നുള്ള്


ഉണ്ടാക്കുന്ന രീതി

ഒരു പാനിൽ വെള്ളം തിളപ്പിക്കുക. അട കഴുകി തിളക്കുന്ന വെള്ളത്തിൽ 20 മിനുട്ട് അല്ലെങ്കിൽ മൃദുവാകുന്നതുവരെ വേവിക്കുക. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി അരിച്ചെടുത്ത് വെക്കുക.രണ്ടു കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കി അരിച്ചെടുക്കുക.ഉരുളിയിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കുക. കശുവണ്ടി, തേങ്ങ കഷ്ണങ്ങൾ എന്നിവ ഒന്നൊന്നായി വറുത്ത് മാറ്റിവെക്കുക.ഉരുക്കിയ ശർക്കര ഉരുളിയിലേക്ക് ഒഴിക്കുക; തിള വന്നതിനുശേഷം വേവിച്ച അടയും, ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടുക. അതിനുശേഷം നേർത്ത തേങ്ങാപ്പാൽ ചേർത്ത് ഇടത്തരം തീയിയിൽ കട്ടിയാകുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പു ചേർക്കുക.

പിന്നീട് കട്ടിയുള്ള തേങ്ങാപ്പാൽ, ചുക്ക്, ഏലക്ക, ജീരകം പൊടി എന്നിവ ചേർത്ത് യോജിപ്പിച്ചശേഷം, കുറഞ്ഞ ചൂടിൽ 1-2 മിനിറ്റ് വേവിക്കുക.സ്വിച്ച് ഓഫ് ചെയ്യുക. ഇതിലേക്ക് വറുത്ത കശുവണ്ടി, തേങ്ങാ കഷ്ണങ്ങൾ എന്നിവ ചേർത്ത് 15 മിനുട്ട് ഒരു ലിഡ് ഉപയോഗിച്ച് അടച്ചുവെക്കുക.

ചൂടോടെയോ, തണുപ്പിച്ചോ അട പ്രഥമൻ ആസ്വദിക്കുക

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

നോബി ജെയിംസ്

3 കിലോ താറാവ്
ചെറുതാക്കി കഴുകി മസാല ഇട്ടു വയ്ക്കാം
അതിലേക്ക്
1 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടീസ്പൂൺ മുളകുപൊടി
2 ടീസ്പൂൺ കുരുമുളകുപൊടി
2 ടീസ്പൂൺ പെരുംജീരകം
1 ടീസ്‌പൂൺ ഗരം മസാല
ആവശ്യത്തിന് ഉപ്പും ഇട്ടു തിരുമ്മി വയ്ക്കാം അതിനു ശേഷം
4 ടേബിൾസ്പൂൺ മല്ലിപൊടി
1 ടീസ്പൂൺ മഞ്ഞൾപൊടി
2 ടീസ്പൂൺ മുളകുപൊടി
1 ടേബിൾസ്പൂൺ ഗരംമസാല
1 ടേബിൾസ്പൂൺ പെരുംജീരകം
3 ടേബിൾസ്പൂൺ കുരുമുളക്‌
ഇവ ചൂടാക്കി പച്ചച്ചുവ മാറ്റി എടുത്തു അരച്ചെടുക്കാം
പിന്നീട് ചെറുതായി അരിഞ്ഞ
200 ഗ്രാം ഇഞ്ചി
150 ഗ്രാം വെളുത്തുള്ളി
9 പച്ചമുളക്
ആവശ്യത്തിന് കറിവേപ്പില
ഒരു പാനിൽ എണ്ണചൂടാക്കി വാടി വരുമ്പോൾ അതിലേക്ക് സവോളയും ഇട്ടു വാടി വരുമ്പോൾ അരച്ചുവച്ച മസാല ചേർക്കുക . കൂടെ തക്കാളിയും ചേർത്ത് ഇളക്കി അതിലേക്കു താറാവ് ഒരു പാനിൽ ഒന്ന് വറുത്തു ഇടുക . പിന്നീട് അത് ഒന്ന് ഇളക്കി ചെറു തീയിൽ വേവിച്ചെടുക്കുക . അത് വീഡിയോയിൽ കാണുന്നപോലെ പറ്റി വരുമ്പോൾ അതിലേക്ക് കടുക് വറുത്തു ചേർക്കുക. അങ്ങനെ നമ്മുടെ പഴയകാല താറാവ്‌ റോസ്‌റ്റ് തയ്യാറാക്കാം.അപ്പൊ അടുത്തൊരു പാചകവുമായി കാണാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

 

ഷെഫ് ജോമോൻ കുര്യക്കോസ്

ആവശ്യമായ സാധനങ്ങള്‍

1.ചിക്കന്‍ 1കി. ഗ്രാം ( chicken drumsticks)

2.വറ്റൽ മുളക് – ഒരു കിലോ ചിക്കന് പതിനഞ്ചു മുതല്‍ ഇരുപതു വറ്റല് മുളക് വരെ എടുക്കാം , മിക്‌സിയില്‍ അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക

3.ഇഞ്ചി വെളുത്തുള്ളി ചതച്ചെടുത്തത് – നല്ല പേസ്റ്റ് പരുവം വേണ്ട.

4.ഗരം മസാല പൊടി – മൂന്നു സ്പൂണ്‍

5.കട്ടി തൈര് – അര ഗ്ലാസ്

6.ഉപ്പ് – ആവശ്യത്തിന്.

7.മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍

8.മുട്ട – രണ്ടെണ്ണം ബീറ്റ് ചെയ്തത്

തയ്യാറാക്കുന്ന വിധം:

മേല്‍പ്പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി നല്ല വണ്ണം മിക്‌സ് ചെയ്യുക, കൈ കൊണ്ട് നല്ല വണ്ണം പീസുകളില്‍ തേച്ചു കുഴയ്ക്കണം, എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം സോഫ്റ്റ് ആകും ഫ്രൈ. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഇത് മൂടി വയ്ക്കണം, ഫ്രിഡ്ജില്‍ വച്ചാല്‍ അത്രയും നന്ന്, പക്ഷെ പുറത്തെടുത്തു തണുപ്പ് മാറിയതിനു ശേഷം മാത്രം പൊരിക്കുക.

ഇനി നല്ല കുഴിവുള്ള ഒരു ചട്ടി എടുത്തു നിറയെ വെളിച്ചെണ്ണ ഒഴിയ്ക്കുക, എണ്ണ ചൂടായ ശേഷം പീസുകള്‍ ഓരോന്നായി കോരിയിടുക, മീഡിയം തീയില്‍ പൊരിക്കുക, മൂടി വയ്ക്കരുത്. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം , ഇറച്ചി വെന്തു കഴിഞ്ഞു കോരുന്നതിനു മുമ്പ് തീ കൂട്ടി വച്ച് പീസുകള്‍ ബ്രൗണ്‍ കളര്‍ ആക്കുക, ബ്ലാക്ക് ആകുന്നതിനു മുൻപ് കോരി മാറ്റുക, പീസുകള്‍ എല്ലാം എടുത്തതിനു ശേഷം ചട്ടിയില്‍ ഉള്ള പൊടി കോരിയെടുത്തു പീസിനു മുകളില്‍ തട്ടുക, സൈഡില്‍ ഒരു ഭംഗിയ്ക്ക് വേണമെങ്കില്‍ സവാള അരിഞ്ഞതും വയ്ക്കാം. സ്വാദിഷ്ടമായ ഫാസ്റ്റ് ഫുഡ് തട്ട് കട സ്‌പെഷ്യല്‍ നാടൻ കോഴി പൊരിച്ചത് റെഡി.

 ബേസിൽ ജോസഫ്

ബെല്ലാരി രാജാസ് ബീഫ് ഫ്രൈ

ചേരുവകൾ

ബീഫ് -1 കിലോ

വെളുത്തുള്ളി – 1 കുടം

ഇഞ്ചി – 2 പീസ്

കുഞ്ഞുള്ളി – 15 എണ്ണം

മഞ്ഞൾപൊടി -1 1 / 2 ടീസ്പൂൺ

മുളകുപൊടി -2 ടീസ്പൂൺ

മല്ലിപ്പൊടി -2 ടീസ്പൂൺ

പെരുജീരകപ്പൊടി -1 ടീസ്പൂൺ

കറിവേപ്പില -2 തണ്ട്

വെളിച്ചെണ്ണ -50 എംൽ

കൊണ്ടാട്ടം മുളക് -4 എണ്ണം
ചുവന്ന മുളക്(വറ്റൽമുളക്) -5 എണ്ണം

സബോള – 2 എണ്ണം

കുരുമുളക് പൊടി -1 / 2 ടീസ്പൂൺ

ഗരം മസാല – 1 ടീസ്പൂൺ

പച്ചമുളക് -2 എണ്ണം

പാചകം ചെയ്യുന്ന വിധം

ബീഫ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു അല്പം വിനാഗിരി ഒഴിച്ച് നന്നായി കഴുകി എടുക്കുക .1 പീസ് ഇഞ്ചി , 10 വെളുത്തുള്ളി അല്ലി ,10 കുഞ്ഞുള്ളി എന്നിവ തൊലി കളഞ്ഞു ഒരു മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കുക. ഒരു മിക്സിങ് ബോളിലേയ്ക്ക് ബീഫ് മാറ്റി 1 ടീസ്പൂൺ മഞ്ഞൾപൊടി ,മുളക്പൊടി ,മല്ലിപൊടി ,പെരുംജീരകപ്പൊടി, അരച്ച് വച്ചിരിക്കുന്ന പേസ്റ്റ്,1 തണ്ടു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഒരു പാനിൽ അല്പം ഓയിൽ ചൂടാക്കി മസാല ചേർത്ത് വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി കുക്ക് ചെയ്യുക .ഇടയ്ക്കിടയ്ക്ക് നന്നായി ഇളക്കിക്കൊടുക്കുക. കുക്ക് ആയി വരുന്നതനുസരിച്ചു ചെറു തീയിൽ നന്നായി വരട്ടി എടുത്തു മാറ്റി വയ്ക്കുക .ഇനിയാണ് ഈ റെസിപ്പിയുടെ രണ്ടാമത്തെ കുക്കിംഗ് സ്റ്റെപ്പ്. അതായത് ബെല്ലാരി രാജ സ്പെഷ്യൽ ബീഫ് ഫ്രൈ യുടെ മാത്രം പാചക രീതി . ഇനി മറ്റൊരു പാനിലേയ്ക്ക് അല്പം ഓയിൽ ചൂടാക്കി കൊണ്ടാട്ടം മുളക് വറുത്തെടുക്കുക ,വറ്റൽമുളക്,വറുത്തെടുത്ത കൊണ്ടാട്ടം മുളക് എന്നിവ പൊടിച്ചെടുത്തു വയ്ക്കുക .ചുവടു കട്ടിയുള്ള ഒരു പാനിൽ അരിഞ്ഞു വച്ചിരിക്കുന്ന 1 കഷണം ഇഞ്ചി,5 അല്ലി വെളുത്തുള്ളി, 5 കുഞ്ഞുള്ളി,പച്ചമുളക് ,അര ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഗരം മസാല ,കുരുമുളക് പൊടി എന്നിവ ചെറിയ തീയിൽ വഴറ്റി എടുക്കുക . മസാലയുടെ പച്ച മണം മാറി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സബോളയും കൂടി ചേർത്ത് വഴറ്റുക . ഓയിൽ വലിഞ്ഞു നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേയ്ക്ക് പൊടിച്ചു വച്ചിരിക്കുന്ന മുളക് ചേർത്തിളക്കി വരട്ടി വച്ചിരിക്കുന്ന ബീഫ് കൂടി ചേർത്ത് ചെറുതീയിൽ നന്നായി ഫ്രൈ ചെയ്തെടുക്കുക . ഇടയ്ക്ക് അല്പം വെളിച്ചെണ്ണ കൂടിചേർത്ത് കൊടുത്താൽ നല്ല ഡാർക്ക് ബ്രൗൺ കളർ ആയി കിട്ടും . ബെല്ലാരി സ്പെഷ്യൽ ബീഫ് വളരെ എരിവുള്ള ഒരു ഡിഷ് ആയി തോന്നുമെങ്കിലും അത്രക്ക് എരിവ് ഉള്ള ഒരു ഫ്രൈ അല്ല . ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഒരു നല്ല കോംബോ ആണ്.

ബേസിൽ ജോസഫ്

Copyright © . All rights reserved