രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഏഴുലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് 2,53,287 ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 425 പേരാണ് കഴിഞ്ഞദിവസം വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,693 ആയി.
രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ ശതമാനം 6.73 ആണെന്നും നിരവധി സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിക്കും താഴെയാണ് പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.
മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 2,06,619 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 8,822 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1,14,978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര്‍ രോഗബാധയേ തുടര്‍ന്ന് മരിച്ചു.
3,827 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയിലും ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു.
വടക്കൻ ബോട്സ്വാനയിൽ 350 ലധികം കാട്ടാനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നിഗൂഡമായ ഈ കൂട്ട മരണത്തെ സംരക്ഷണ ദുരന്തം (conservation disaster) എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മെയ് മാസത്തിന്‍റെ തുടക്കത്തിൽ ഒകാവാംഗോ ഡെൽറ്റയിലാണ് ആദ്യമായി 169 ആനകള്‍ അടങ്ങുന്ന ഒരു കൂട്ടത്തെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജൂൺ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമായി. ജഡങ്ങളില്‍ 70 ശതമാനവും കണ്ടെത്തിയത് മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന പ്രദേശത്താണ്.
‘ഇത് വളരെക്കാലമായി കാണാത്ത ഒരു പ്രതിഭാസമാണ്. സാധാരണ വരള്‍ച്ചയുടെ കാലത്താണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാറ്. അല്ലാതെ മറ്റൊരു സാഹചര്യത്തില്‍ ഇത്രയും ആനകള്‍ ഒരുമിച്ച് ചരിഞ്ഞ സംഭവം എന്ന്റെ അറിവില്‍ ഇല്ല’ എന്നാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ പാർക്ക് റെസ്ക്യൂയിലെ ചാരിറ്റി കൺസർവേഷൻ ഡയറക്ടർ ഡോ. നിയാൾ മക്കാൻ പറഞ്ഞത്. ബോട്സ്വാന സർക്കാർ ഇതുവരെ സാമ്പിളുകൾ പരിശോധിച്ചിട്ടില്ല. അതിനാൽ മരണകാരണങ്ങൾ എന്താണെന്നോ, അത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അവ്യക്തത തുടരുന്നു.
വിഷം, പകര്‍ച്ചവ്യാധി എന്നീ രണ്ടു സാധ്യതകളാണ് ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുന്നത്. ചില ആനകളെ വട്ടം കറങ്ങുന്ന നിലയില്‍ കണ്ടതായി പ്രാദേശ വാസികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ന്യൂറോളജിക്കൽ വൈകല്യത്തിന്റെ സൂചനയാണ്. ‘ശവങ്ങള്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അവർ വളരെ പെട്ടന്ന് മരിച്ചുവെന്ന് അര്‍ഥം. വട്ടം കറങ്ങി വീണ ആനകള്‍ വളരെ പതുക്കെയാകാം ചരിഞ്ഞത്. അതിനാല്‍തന്നെ മരണകാരണം എന്താണെന്ന് അനുമാനിക്കാന്‍ പ്രയാസമാണ്’ എന്നാണ് മക്കാൻ പറയുന്നത്. ബോട്സ്വാന സര്‍ക്കാര്‍ ഇപ്പോഴും സാമ്പിള്‍ ലാബിലേക്കയച്ച് പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതും അദ്ദേഹം വളരെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്.
കോവിഡ് 19 വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു. സിസ്റ്റര്‍ അജയമേരി, തങ്കച്ചന്‍ മത്തായി എന്നിവരാണ് മരിച്ചത്. എഫ്‌ഐഎച്ച് ഡല്‍ഹി പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു സിസ്റ്റര്‍ അജയമേരി.
പത്തനംതിട്ട പന്തളം സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ച തങ്കച്ചന്‍ മത്തായി. 65 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞദിവസമാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം 89000 കവിഞ്ഞു. മരണം 2800ഉം കടന്നു. അതേസമയം ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തി. 66.08 ശതമാനം പേര്‍ക്കാണ് രോഗം മാറിയത്.
എന്നാല്‍ ഡല്‍ഹിയില്‍ കോവിഡ് സാഹചര്യങ്ങള്‍ മാറുന്നുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. ജൂണ്‍ 30 കഴിയുമ്പോള്‍ 60000 കോവിഡ് ആക്ടീവ് കേസുകള്‍ പ്രതീക്ഷിച്ചെങ്കില്‍ അത് 26,000 ആക്കി കുറയ്ക്കാന്‍ സാധിച്ചുവെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിനമാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ എട്ട് പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യുഎഇ- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- നാല്, മാള്‍ഡോവ- ഒന്ന്, ഐവറി കോസ്റ്റ്- ഒന്ന് എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര-10, തമിഴ്‌നാട്- എട്ട്, കര്‍ണാടക- ആറ്, പഞ്ചാബ്- ഒന്ന്, ഗുജറാത്ത്- ഒന്ന്, പശ്ചിമബംഗാള്‍- ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ നാല് പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയില്‍ 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയില്‍ 53 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ 15 പേരുടേയും, കണ്ണൂര്‍ ജില്ലയില്‍ 14 പേരുടെയും (കാസര്‍ഗോഡ്-8), ഇടുക്കി ജില്ലയില്‍ 13 പേരുടെയും, എറണാകുളം ജില്ലയില്‍ 11 പേരുടെയും (ആലപ്പുഴ 1), തൃശൂര്‍ ജില്ലയില്‍ 8 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 7 പേരുടെയും, കോട്ടയം ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2,088 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,638 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
വിവിധ ജില്ലകളിലായി 1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,111 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റെെനിലും 2,988 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,589 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിൾ, ഓഗ്‌മെന്റഡ് സാംപിൾ, സെന്റിനൽ സാംപിൾ, പൂള്‍ഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4,722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാംപിളുകൾ ശേഖരിച്ചതില്‍ 50,002 സാപിളുകൾ നെഗറ്റീവ് ആയി.
ഇന്ന് മൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടെയ്‌ൻമെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പ്പറേഷൻ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.
മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്‌ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.
ഇന്ത്യന്‍ ആര്‍മി ഇഎംഇ ഈസ്റ്റേണ്‍ കമാന്‍ഡ് വികാസ് സാമ്യല്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ദിവസങ്ങളായി കൊവിഡ് വൈറസിനോട് പോരാടുകയായിരുന്നു വികാസ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാവരും കൊവിഡില്‍ നിന്ന് രക്ഷപ്പെട്ടു.
രാജ്യത്തിനുവേണ്ടി ആറ് ഓപ്പറേഷന്‍സ് കമാന്‍ഡ്‌സില്‍ ഉള്‍പ്പെട്ടിട്ടുള്ള ജവാനാണ് വികാസ്. അതേസമയം, ജൂണ്‍ മുപ്പതിന് അതിര്‍ത്തിയിലുള്ള 53 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽ പുതിയതായി 121 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 78 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 26 പേർക്കും സമ്പർക്കത്തിലൂടെ 5 പേർക്കും കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് സിഐഎസ്എഫുകാരം മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളെജിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മളനത്തിൽ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 4
കൊല്ലം – 11
പത്തനംതിട്ട -13
ആലപ്പുഴ – 5
എറണാകുളം – 5
ഇടുക്കി -5
തൃശൂർ – 26
പാലക്കാട് – 12
മലപ്പുറം -13
കോഴിക്കോട് – 9
കണ്ണൂർ – 14
കാസർഗോഡ് – 4
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 3
കൊല്ലം – 18
ആലപ്പുഴ -8
കോട്ടയം – 8
എറണാകുളം – 4
തൃശൂർ-5
പാലക്കാട്-3
മലപ്പുറം-7
കോഴിക്കോട്-8
കണ്ണൂർ-13
കാസർഗോഡ്-2
ഡോക്ടർ എ. സി. രാജീവ് കുമാർ
പ്രവാസികളെല്ലാം വളരെയധികം ഗൃഹാതുരത്വത്തോടെ ഓർക്കുന്ന ഒരു ഫലമാണ് ചക്ക. ചക്കപ്പഴവും ചക്കപ്പുഴുക്കും കഴിക്കാനായി മാത്രം ചക്കയുടെ സീസണിൽ നാട്ടിൽ പോകുന്ന യുകെ മലയാളികൾ വരെ ഉണ്ട്. കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളും യുകെയിലെ ഷോപ്പുകളിൽ ലഭ്യമാണെങ്കിലും ചക്ക വളരെ വിരളമായിട്ട് മാത്രമാണ് ലഭിക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന ചക്ക പഴത്തിൻെറ വില കേട്ടാൽ നമ്മൾ എല്ലാവരും ഞെട്ടും. പുറംതോടുള്ളപ്പെടെയുള്ള ചക്കയ്ക്ക് കിലോയ്ക്ക് 250 രൂപയിലേറെയാണ് വില. ഏഷ്യൻ ഷോപ്പിൽനിന്ന് 2 കിലോ ചക്ക മേടിച്ചിട്ട് ഇരുപത് ചുള മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന പരാതി പറയുന്ന മലയാളികളുമുണ്ട്. ചക്കപ്പുഴുക്കിനായിട്ട് യുകെ മലയാളികളുടെ ആശ്രയം വളരെ വിരളമായിട്ട് ഏഷ്യൻ ഷോപ്പുകളിൽ വരുന്ന ഫ്രോസൻ ചക്കയാണ്. എന്നാൽ മലയാളികൾക്ക് ചക്കയോടുള്ള ആത്മബന്ധത്തെക്കാളുപരിയായി ചക്ക നമ്മുടെ ഭക്ഷണമാകേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചാണ് ഡോക്ടർ എ. സി. രാജീവ് കുമാർ വായനക്കാരുമായി പങ്കുവെയ്ക്കുന്നത്
നമ്മുടെ നാട്ടിൽ കേരളത്തിൽ സർവ്വ സാധാരണം ആയി ഉപയോഗിച്ചു വന്ന ഒരു ഫലം ആണ് ചക്ക. ഏതാണ്ട് ആറു മാസക്കാലം പട്ടിണി അകറ്റാൻ കേരളീയരെ സഹായിച്ച ചക്ക ഒരു കാലത്ത് അവഗണനയുടെ പിന്നാമ്പുറത്തതായിരുന്നു. എന്നാൽ സിഡ്‌നി സർവകലാശാലാ ഗവേഷകർ ഈ അത്ഭുത ഫലത്തെ കുറിച്ച് നടത്തിയ പഠനത്തെ തുടർന്ന് ഈ ഫലത്തിൻെറ ഔഷധഗുണം ലോകശ്രദ്ധ നേടി. അരിയുടെയോ ഗോതമ്പിന്റെയോ ഗ്ലൈസിമിക് ഇൻഡക്‌സിനേക്കാൾ കുറഞ്ഞ ചക്ക ഉപയോഗിക്കുന്നതാണ് നന്ന് എന്ന കണ്ടെത്തൽ പ്രമേഹ ബാധിതർക്ക് ആശ്വാസം ആണ് .
എന്റെ കുട്ടിക്കാലത്ത് അല്പം അകലെ ഉള്ള ഒരമ്മൂമ്മ വീട്ടിൽ വരുമായിരുന്നു. വന്നാലുടൻ ഒരു ചാക്ക് എടുത്തു പറമ്പിൽ ആകെ നടക്കും. പ്ലാവിൻ ചുവട്ടിൽ നിന്ന് ചക്കക്കുരു പെറുക്കി ചാക്ക് നിറച്ചതും ആയിട്ടാവും വൈകിട്ട് പോകുക. ഒരു ദിവസം അമൂമ്മയോട് ഈ ചക്കക്കുരു എന്തിനാ എന്നു ചോദിച്ചു. ഉണക്കി പൊടിച്ചു പുട്ട് ഉണ്ടാക്കും എന്ന് പറഞ്ഞു.” അയ്യേ അതെന്തിന് കൊള്ളാം ” എന്ന് ചോദിച്ചപ്പോൾ “ഇതിൽ വിറ്റാമിൻ ഈറു ഉണ്ട് ” എന്നാണ് അമ്മൂമ്മ പറഞ്ഞത്. തൊണ്ണൂറ്റി എട്ട് വയസ്സ് വരെ രോഗമൊന്നും ഇല്ലാതെ ജീവിച്ചു ആ അമ്മൂമ്മ.
ഇന്ന് ചക്കയെ പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നു വരുന്നു. മനുഷ്യ ആരോഗ്യത്തിന് അവശ്യം ആയ പോഷകങ്ങളും ജീവകങ്ങളും ധാതു ലവണങ്ങളും ഫയ്‌റ്റോകെമിക്കൽസ് എന്നിവയാൽ സമൃദ്ധമാണ് ചക്ക. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ ആവും. പുറത്തെ മുള്ള് കളഞ്ഞു, ചക്ക മടൽ, അകത്ത് ചക്ക ചുള, ചുളക്ക് ചുറ്റും ഉള്ള ചകിണി, നടുക്ക് ചുള പറ്റി പിടിച്ചിരിക്കുന്ന കൂഞ്ഞി, മാംസളമായ ചുളയുടെ ഉള്ളിൽ ഉള്ള ചക്കക്കുരു, പഴുത്ത പ്ലാവില, പ്ലാവില ഞെട്ട് ഇവയെല്ലാം ഉപയോഗ യോഗ്യം ആണ്.
ചക്കക്കുരു ഉണക്കി പൊടിച്ചു പാലിൽ കുടിക്കുന്നത് ജരാ നരകൾ അകറ്റി ത്വക് സൗന്ദര്യത്തെ വർധിപ്പിക്കാനിടയാക്കും. ഉത്കണഠ, മാനസിക സംഘർഷം, രക്ത കുറവ്, കാഴ്ചത്തകരാർ എന്നിവ അകറ്റാൻ സഹായിക്കും. ദഹനശേഷി മെച്ചപ്പെടുവാനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ചക്കയുടെ ഉപയോഗം സഹായിക്കും. ശരീര ഭാരം കുറയ്ക്കുവാനും നന്നെന്ന് പറയപ്പെടുന്നു.
പഴുത്താൽ ദൃഢത ഉള്ള ചുളയോട് കൂടിയ വരിക്കചക്കയും, ദൃഢത കുറഞ്ഞ മൃദുവും വഴുവഴുപ്പും ഏറെ നാരുള്ളതുമായ കൂഴ എന്നിങ്ങനെ രണ്ടിനം ചക്ക ആണ് കണ്ടു വരുന്നത്. ചക്ക ഉപ്പേരി വറുക്കാൻ വരിക്ക ഇനവും, ചക്ക അപ്പം ഉണ്ടാക്കാൻ കൂഴ ഇനവും സാധാരണ ഉപയോഗിക്കുന്നു. ചക്ക ശർക്കരയും ചേർത്ത് വരട്ടി ചക്ക വരട്ടി എന്ന ജാം പോലെയുള്ള വിഭവം ഏറെ ജനപ്രിയമാണ്. പച്ച ചക്ക ചുള വെക്കും മുമ്പുള്ള ഇടിച്ചക്ക, ഇറച്ചി മസാല ചേർത്ത് കറിയോ, മസാല ആയോ ഉപയോഗിച്ചു വരുന്നു. വിളഞ്ഞ ചക്കയുടെ ചുള എന്നിവ അവിയൽ, എരിശ്ശേരി എന്നിവയ്ക്കും ഉപയോഗിക്കുന്നു. ചകിണി തോരനായോ, കൂഞ്ഞി ഇറച്ചി മസാല ചേർത്ത് കറി ആയിട്ടോ ഉപയോഗിക്കാം. ചക്കക്കുരു മെഴുക്കുപുരട്ടി, തേങ്ങാ അരച്ചു കറി എന്നിവയ്ക്കും നന്ന്. ചക്ക പുഴുക്കും കഞ്ഞിയും നാടൻ വിഭവം ആയിരുന്നു.
ബെറി ഇനത്തിൽ പെട്ട പഴം തന്നെ ആണ് ചക്ക. ജാക്ക് ഫ്രൂട്ട്, ജാക്ക് ട്രീ എന്നൊക്കെ അറിയപ്പെടുന്ന ഈ സവിശേഷ വൃക്ഷം ഫലദായകവും ജീവകം സി, പൊട്ടാസ്യം, ഭക്ഷ്യ യോഗ്യമായ നാരുകൾ എന്നിവ അടങ്ങിയത് ആയതിനാൽ ആവണം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടാൻ ഇടയായത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ആകാൻ ഇടയുള്ള ഫലം എന്ന നിലയിൽ നടക്കുന്ന ഗവേഷണങ്ങളിൽ പുതിയ കണ്ടെത്തൽ ഏറെ പ്രയോജനപ്പെടുന്നു. കീമോ തെറാപ്പിയുടെ ദൂഷ്യ ഫലങ്ങൾ അകറ്റാൻ സഹായിക്കുന്നു എന്ന കണ്ടെത്തൽ ലോകത്തിന് വലിയ അനുഗ്രഹം ആകും.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്നലെ മാത്രം 15,968പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ഇന്നലെ 465 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ പതിനാലായിരത്തി അഞ്ഞൂറിനടുത്തെത്തി. ആകെ രോഗികള്‍ 4,56,183 ആയി.
ബെംഗളൂരുവിൽ നിലവിലെ സാഹചര്യം തുടർന്നാൽ നഗരം പൂർണമായി അടച്ചിടേണ്ടി വരുമെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. രോഗവ്യാപനം തടയാൻ ആളുകൾ സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബെംഗളൂരു നഗരത്തിൽ കോവിഡ് വ്യാപനം വർധിക്കുകയാണ് 73 മരണമടക്കം 1505 രോഗികളാണ് നഗരത്തിലുള്ളത്. ഇളവുകൾ നലകിയശേഷമാണ് രോഗവ്യാപനം കൂടിയത്. കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറെപേർക്കും അജ്ഞാത ഉറവിടങ്ങളിൽ നിന്നാണ് വൈറസ് ബാധയേറ്റിട്ടുള്ളത്
അതേസമയം, ചെന്നൈയിലെ ആറുപത് ശതമാനം ആളുകള്‍ക്കും കോവിഡ് ബാധയുണ്ടാകുമെന്ന് പഠനം. എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഒക്ടോബറില്‍ മാത്രമേ രോഗവ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തുകയൊള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ തമിഴ്നാട്ടിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു. കൂടുതല്‍ ജില്ലകളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി
രോഗ വ്യാപനം ഈനിലയില്‍ തുടര്‍ന്നാല്‍ ചെന്നൈയിലെ അറുപത് ശതമാനം പേര്‍ കോവിഡിന്റെ പിടിയിലമരുമെന്നാണ് എം.ജി.ആര്‍ സര്‍വകലാശാല വിദഗ്ധര് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം 2.7 ലക്ഷം കടക്കും. മരണനിരക്ക് 1600 വരെ ആകാം. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടമാത്. ഒക്ടോബറില്‍ മാത്രമേ രോഗവ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തുകയുള്ളു.
പരമാവധി ആളുകള്‍ക്ക് രോഗബാധയുണ്ടായാല്‍ പിന്നീട് രണ്ടാഴ്ചക്കുള്ളില്‍ രോഗവ്യാപനം പടിപടിയായി താഴാന്‍ തുടങ്ങുമെന്നും സര്‍വകലാശയിലെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ മാസ്ക് ധരിക്കല്‍ , സാമൂഹിക അകലം പാലിക്കല്‍ കൃത്യമായ ക്വാറന്റീന്‍ ,ഐസലേഷന്‍ നടപടികള്‍ തുടങ്ങിയവ ഉറപ്പാക്കിയാല്‍ മാത്രമേ പ്രതീക്ഷയൊള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ തുടരുന്ന ചെന്നൈയില്‍ കോവിഡ് ബാധിതരും വര്‍ധിക്കുകയാണ്.ഇന്നലെ 1380 പേര്‍ക്കാണ്.
സമീപ ജില്ലയാ ചെങ്കല്‍പേട്ടില് 146ഉം തിരുവെള്ളൂരില്‍ 156 ഉം പേര്‍ പുതിയതായി കോവിഡ് പട്ടികയിലെത്തി. മറ്റു ജില്ലകളിലേക്ക് കൂടി രോഗം പടരാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജില്ലാ കലക്ടര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു.ഇന്ന് രാവിലെ പത്തിനു നടക്കുന്ന യോഗത്തില്‍ ജില്ലാ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ക്ക് കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമെന്നാണ് സൂചന
കൊവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി യോഗാ ഗുരു ബാബാ രാംദേവ്. മരുന്നും ഇറക്കി. ഏഴു ദിവസം കൊണ്ട് കൊവിഡിനെ ഇല്ലാതാക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് പറയുന്നത്. രാംദേവിന്റെ പതഞ്ജലി ആയുര്‍വ്വേദ മരുന്നാണ് പുറത്തിറക്കിയത്.
രോഗികളില്‍ മരുന്നിന്റെ പരീക്ഷണം 100 ശതമാനം വിജമായിരുന്നുവൈന്ന് പതഞ്ജലി അവകാശപ്പെടുന്നു. രാജ്യത്തെ 280 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. മരുന്ന് കഴിച്ച രോഗികളില്‍ 69 ശതമാനവും മൂന്നു ദിവസം കൊണ്ട് സുഖപ്പെട്ടു.
ഒരാഴ്ച കൊണ്ട് 100 ശതമാനം രോഗമുക്തി നേടാമെന്നാണ് പറയുന്നത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയുര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്ന് നിര്‍മ്മിച്ചത്. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഇന്ന് 141 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാതെയും ചില കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സ്ഥിതി രൂക്ഷമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 9 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.
ഇന്ന് 60 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 275 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്
പത്തനംതിട്ട, പാലക്കാട്-2
ആലപ്പുഴ-19
തൃശൂര്‍-14
എറണാകുളം-13
തിരുവനന്തപുരം-4
കൊല്ലം-4
കോട്ടയം-8
മലപ്പുറം-11
കോഴിക്കോട്-6
കണ്ണൂര്‍-6
വയനാട്-2
.