ഡോക്ടർ എ. സി. രാജീവ് കുമാർ
ജീവിതം ആരോഗ്യകരമാക്കാൻ, ആയുരാരോഗ്യ സൗഖ്യം പകരുന്ന ദിനചര്യ ശീലമാക്കണം. ജീവിത ശൈലീരോഗങ്ങൾ എന്നൊരു ചിന്ത ആധുനിക കാലഘട്ടത്തിൽ ഏറെ അംഗീകരിക്കുന്നു. ഒട്ടേറെ രോഗങ്ങൾ ഇന്ന് ജീവിതശൈലീ രോഗങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ അകറ്റി നിർത്താൻ ജീവിതശൈലീ ക്രമീകരണം കൊണ്ട് മാത്രമേ സാധ്യമാകു.
ഉത്തമ ദിനചര്യ പാലിക്കാൻ ആയുർവ്വേദം നിർദേശിക്കുന്നത് ഇക്കാരണത്താലാണ്. ഉദയം മുതൽ അടുത്ത ഉദയം വരെ ഒരുദിവസം എങ്ങനെ എന്തെല്ലാം ചെയ്യണം എന്നതാണ് ദിനചര്യയിൽ പറയുന്നത്.
ശുചിത്വ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. രാവിലെ സൂര്യദായത്തിനു മുൻപ് അഞ്ച് മണിയോടെയെങ്കിലും ഉണരുക. സ്വയം അപഗ്രഥനം ആണ് ആദ്യം. കഴിഞ്ഞുപോയ ദിവസം, അന്ന് കഴിച്ച ആഹാരം ദഹിച്ചിട്ടുണ്ടോ? ഇന്നലെ എങ്ങനെ എന്തെല്ലാം നടന്നു എന്നും അപഗ്രഥിക്കാവുന്നതാണ്. വയറിനു അയവ് ഘനം കുറയുക, വയ്ക്ക് രുചി, ഉദ്ഗാരത്തിലും കീഴ്ശ്വാസത്തിനും ഗന്ധം ഇല്ലായ്‌ക, വിശപ്പ് തോന്നുക എന്നിവയൊക്കെ ആഹാരം ദഹിച്ചതിന്റേതായ ലക്ഷണങ്ങൾ ആകുന്നു. മലമൂത്ര വിസർജനം ചെയ്തു ശരീരശുദ്ധി
വരുത്തിയ ശേഷം ദന്തശുദ്ധിക്കായി പല്ല് തേയ്ക്കണം.
കായ്പൊ ചവർപ്പോ രുചിയുള്ള കമ്പുകൾ അഗ്രംചതച്ച് മുകളിലേക്കും താഴേക്കും ആയി പല്ലുകളിൽ ഉരസിയാണ് ദന്തശുദ്ധിവരുത്തേണ്ടത്. പല്ല് തേക്കുമ്പോൾ ദന്തമൂലങ്ങൾ, ഊനുകൾക്കു കേടു വരാതെയാവണം തെക്കുവൻ. നാക്കിൽ അടിയുന്നവ ഈർക്കിൽ, മാവിലയുടെ നടുവിലെ കട്ടിയുള്ള ഭാഗം എന്നിവ കൊണ്ടു വടിച്ചുകളയണം.
വായ് നിറച്ചു വെള്ളം നിർത്തിയും, കുലുക്കി ഉഴിഞ്ഞും വായ് വൃത്തിയാക്കുകയാണ് വേണ്ടത്. പല്ലുകൾ തേയ്ക്കാനാവാത്തവർ പലവട്ടം വായ് കഴുകിയാലും മതിയാകും. കണ്ണുകളുടെ ആരോഗ്യരക്ഷയെ കരുതി, കണ്ണുകളിൽ ഔഷധ സിദ്ധമായ അഞ്ജനം എഴുതേണ്ടതാണ്.
ശരീര ക്ഷീണം അകറ്റാനും, ശുചിത്വ പരിപാലനത്തിനും, ചർമ്മ സൗന്ദര്യത്തിനും, ജരാനരകൾ അകറ്റി ആരോഗ്യം നിലനിർത്താനും, സന്ധികൾക്കും പേശികൾക്കും ഉണ്ടാകാവുന്ന വേദനകൾ മാറ്റാനും അഭ്യംഗം ചെയ്യണം. ശരീര പ്രകൃതിക്കനുസൃതമായ ആയുർവേദ തൈലം ദേഹമാകെ പുരട്ടി തിരുമ്മി ചൂട് വെള്ളത്തിൽ ദേഹം കഴുകാനാണ് വിധിച്ചിട്ടുള്ളത്. തലയിലും ഉള്ളംകാലിലും കയ്യിലും ചെവികളിലും എണ്ണ തേയ്ക്കുവാൻ മറക്കരുത്. തല കഴുകുന്നത് ചൂടില്ലാത്ത വെള്ളത്തിൽ ആവണം.
പുറമെയും അകമേയും ശുദ്ധിവരുത്തിയ ശരീരമനസ്സോടെയുള്ള ഒരുവന് വിശപ്പുണ്ട് എങ്കിൽ പ്രാതൽ, പ്രഭാത ഭക്ഷണം ആകാം. ഷഡ്രസ സമ്പന്നമായ ആഹാരമാണ് സമീകൃത ആഹാരമായി കരുതുന്നത്. ദേശകാലാവസ്‌ഥ അനുസരിച്ചുള്ള ഭക്ഷണം ആയിരിക്കും ഉചിതം.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ദമ്പതിമാർ നമുക്കുചുറ്റും ഏറെയുണ്ട്. ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവർ. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഗർഭം ധരിക്കാനാകുമെന്ന തരത്തിൽ ഒട്ടേറെ വിശ്വാസങ്ങളും കേട്ടുകേൾവികളും രംഗത്തുണ്ട്. എല്ലാദിവസവും സെക്‌സിലേർപ്പടുക, കഫ് സിറപ്പ് കുടിക്കുക, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ കാലുകളുയർത്തിവെക്കുക, പൂർണചന്ദ്രനുള്ള ദിവസം ബന്ധപ്പെടുക തുടങ്ങി വിശ്വാസങ്ങളേറെയാണ്.
എന്നാൽ, ഗർഭിണികളാകാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ടെന്ന് വൈദ്യശാസ്തരംഗത്തെ വിദഗ്ദ്ധർ പറയുന്നു. വന്ധ്യതയെന്നത് പല കാരണങ്ങൾകൊണ്ടുണ്ടാകാം. പങ്കാളികളുടെ ആരോഗ്യകരമോ പാരമ്പര്യമോ ആയ തകരാറുകൾ അതിന് വഴിവെക്കാം. എന്നാൽ, അതൊക്കെ അതിജീവിച്ച് ഗർഭം ധരിക്കാൻ ചില മാർഗങ്ങൾ ഉണ്ടെന്ന് അവർ പറയുന്നു. ഗർഭധാരണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നവ മാത്രമാണ് ഇവയെന്നും അവർ പ്രത്യേകം ഓർമിപ്പിക്കുന്നു.
കുട്ടികളുണ്ടാവുന്നില്ലെന്ന സമ്മർദത്തിൽ ലൈംഗികബന്ധത്തിലേർപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത്. പ്രത്യുദ്പാദനത്തിനു മാത്രമായി സെക്‌സിലേർപ്പെടാതിരിക്കുക. മാനസികസംഘർഷമല്ല, മാനസികോല്ലാസമാണ് സെക്‌സിലാവശ്യമെന്ന് ഒഹായോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഡോ. ഷെരിൽ കിങ്‌സ്ബർഗ് പറയുന്നു. സമ്മർദവും വന്ധ്യതയും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്നത് ഇതുവരെ തെളിയിക്കാനായിട്ടില്ലെങ്കിലും, അതൊരു കാരണമായേക്കാമെന്ന് അവർ പറയുന്നു.
സ്ത്രീ ഹോർമോണുകളെ സമ്മർദം ബാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. അണ്ഡോദ്പാദനത്തെയും ഇത് ബാധിക്കും. പുരുഷന്മാരുടെ ബീജോദ്പാദനത്തിനും സമ്മർദം പ്രതികൂലമാണെന്നും ഗവേഷണം തെളിയിച്ചിട്ടുണ്ട്. ബീജങ്ങളുടെ പോക്കിന് വേഗം കുറയുകയും അവ ഗർഭാശയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാതെ വരികയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.
എല്ലാ ദിവസവും ശാരീരിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിലും, ഏർപ്പെടുമ്പോൾ ഒരുമണിക്കൂറിനിടെ രണ്ടുതവണയെങ്കിലും സാധിച്ചാൽ അത് ഗർഭധാരണസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. മൂന്നുമടങ്ങോളം ഗർഭധാരണസാധ്യത വർധിക്കുമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഗർഭിണികളാകാനുള്ള സാധ്യത ആറ് ശതമാനത്തിൽനിന്ന് 21 ശതമാനമായി വർധിപ്പിക്കുമെന്ന് ബ്രിട്ടനിൽ നടന്ന പഠനം തെളിയിക്കുന്നു.
ഒരുമണിക്കൂറിനിടെ രണ്ടാം തവണ ബന്ധപ്പെടുമ്പോൾ, രണ്ടാമതുവരുന്ന ബീജങ്ങൾ ബീജസങ്കലന സാധ്യത കൂട്ടുമെന്നാണ് അവരുടെ കണ്ടെത്തൽ.
എല്ലാദിവസവും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പുരുഷ ബീജത്തിന്റെ കൗണ്ട് കുറയ്ക്കുമെന്ന് ന്യൂഹോപ്പ് ഫെർട്ടിലിറ്റി സെന്ററിലെ ഡോ. സഹീർ മെർഹി പറയുന്നു. തുടർച്ചയായി രണ്ടുദിവസം സെക്‌സിലേർപ്പെട്ടാൽ ബീജത്തിന്റെ കൗണ്ട് ഗണ്യമായി കുറയും.
ഏഴുദിവസത്തെയൊക്കെ ഇടവേളയിൽ ബന്ധപ്പെടുകയാണെങ്കിലും ഫലം ലഭിക്കണമെന്നില്ല. ഒരുമണിക്കൂറിനിടെ രണ്ടാമതുണ്ടാകുന്ന സ്ഖലനത്തിലെ ബീജങ്ങൾക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്ന് മെർഹി പറയുന്നു.
കൃത്യമായ സമയത്ത് സെക്‌സിലേർപ്പെടുകയാണ് ഏറ്റവും ഫലപ്രദം. പങ്കാളിയുടെ ഓവുലേഷൻ പിരീഡീൽ, എല്ലാ രണ്ടാമത്തെ ദിവസവും തുടർച്ചയായി രണ്ടുതവണ വീതം സെക്‌സിലേർപ്പെടാൻ ഡോ. മിർഹി പറയുന്നു. ഇതിനിടെയുള്ള സമയം പങ്കാളികൾ അടുത്തിടപഴകിയും ലാളിച്ചും പരസ്പരം ഉത്തേജിപ്പിച്ചുകൊണ്ടിരിക്കണം. സമ്മർദമില്ലാതെ സെക്‌സിലേർപ്പെടുന്നതിന് ഇത്തരം ഉത്തേജിപ്പിക്കലുകൾ വഴിയൊരുക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
ചില പ്രത്യേക പൊസിഷനുകളിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഗർഭപാത്രത്തിലേക്ക് ബീജത്തെ എത്രയും വേഗമെത്തിക്കാൻ സഹായിക്കുമെന്നും ഗർഭധാരണ സാധ്യത വർധിപ്പിക്കുമെന്നും ചിലർ പറയാറുണ്ട്. എന്നാലിതിന് ശാസ്ത്രീയമായ തെൡവുകളൊന്നുമില്ല. എന്നാൽ,
സ്ഖലനത്തിന് ശേഷം കുറച്ചുനേരംകൂടി പങ്കാളിയെ ചൂടാക്കിനിർത്തുന്നത് ഗർഭസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇങ്ങനെ ഉത്തേജിപ്പിച്ച് നിർത്തുമ്പോൾ, പങ്കാളിയുടെ ജനനേന്ദ്രയവും ഉത്തേജിതമായി നിൽക്കും. അത് അതിനുള്ളിലെത്തിയ ബീജത്തെയും കൂടുതൽ ശേഷിയുള്ളതാക്കുമെന്നും ഗവേഷകർ പറയുന്നു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു വ്യക്തിക്ക് മങ്കി പോക്സ് ബാധിച്ചതായി സ്ഥിരീകരിച്ച് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്. നൈജീരിയ സന്ദർശനവേളയിൽ ആകാം ഈ വ്യക്തിക്ക് രോഗം പകർന്നതെന്ന് സംശയിക്കപ്പെടുന്നു. രോഗിയെ ഇപ്പോൾ വിദഗ്ധചികിത്സയ്ക്കായി ഗൈസിലെ ഇൻഫെക്ഷൻ ഡിസീസ് സെന്ററിലും, സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയോട് അടുത്തിടപഴകിയവരെ നിരീക്ഷിച്ചുവരികയാണ്. നൈജീരിയയിൽ നിന്നും യുകെയിലേക്ക് രോഗികൾക്കൊപ്പം ഫ്ലൈറ്റിൽ ഉണ്ടായിരുന്ന വരെയും നിരീക്ഷിക്കുന്നുണ്ട്.
മങ്കി പോക്സ് ഒരു അപൂർവ്വ വൈറൽ ഇൻഫെക്ഷൻ ആയതിനാൽ പെട്ടെന്ന് ജനങ്ങൾക്കിടയിലേക്ക് പകരില്ലെന്നും പൊതുജനാരോഗ്യം ഭദ്രമാണെന്നും പിഎച്ച്ഇ അറിയിച്ചു. രോഗി യിലേക്ക് മാത്രമൊതുങ്ങുന്ന ലക്ഷണങ്ങളാണ് പൊതുവെ ഈ രോഗത്തിന്റേത്. രോഗം ബാധിച്ച് ആഴ്ചകൾക്ക് ശേഷം മാത്രമാണ് രോഗി അറിയുന്നത്. പക്ഷേ ചിലരിൽ രോഗം മൂർച്ഛിച്ചതായികാണാം അതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മങ്കി പോക്സ് വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ആഫ്രിക്കയിലാണ് ഈ രോഗം കണ്ടുവരുന്നത്. പൊതുവേ ഈ രോഗം ചികിത്സിക്കാതെ തന്നെ ഭേദമാകാറുണ്ട് എങ്കിലും രോഗം മൂർച്ഛിച്ചാൽ അപകടമാണ്. ശരീരതാപം, തലവേദന, സന്ധിവേദന, നടുവേദന, ഗ്രന്ഥിവീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
സർക്കാർ ആശുപത്രികളിലെ ഒപി ടിക്കറ്റുകൾ ദുരുപയോഗം ചെയ്തു മരുന്നു വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്നതു വ്യാപകമാകുന്നു. സർക്കാർ ആശുപത്രികളിലെത്തി ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണാതെ പോവുകയും ഈ ഒപി ടിക്കറ്റിൽ ലഹരിക്ക് കൂട്ടാകുന്ന നിയന്ത്രിത വിഭാഗത്തിലെ വേദന സംഹാരികൾ എഴുതിച്ചേർത്ത ശേഷം ആശുപത്രി പരിസരങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഒപി ടിക്കറ്റിൽ മരുന്നു എഴുതാൻ പ്രത്യേകം പരിശീലനം ലഭിച്ചവരെയാണ് നിയോഗിക്കുന്നത്.
ഡോക്ടർമാർ എഴുതുന്ന ശൈലിയിലാണ് ഒപി ടിക്കറ്റിൽ മരുന്ന് എഴുതുന്നത്. ലഹരി മാഫിയകളുടെ ഈ കുറുക്കു വഴി ലഹരി ഉപയോഗിക്കുന്ന ചില യുവാക്കളും ഇപ്പോൾ പിന്തുടരുന്നുണ്ട്. ചില മെഡിക്കൽ ഷോപ്പുകളിൽ ഇത്തരക്കാർ നിത്യ സന്ദർശകരായതോടെ വേദന സംഹാരികൾ സ്റ്റോക്കില്ലെന്നു പറഞ്ഞ് ഇവരെ ഒഴിവാക്കുകയാണെന്നു മെഡിക്കൽ ഷോപ്പ് ഉടമകളും പറയുന്നു.
ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാൻ ഉപയോഗിക്കുന്നതാകട്ടെ ചെങ്കണ്ണ്, കണ്ണിലെ നിറവ്യത്യാസം, ചൊറിച്ചിൽ തുടങ്ങിയവയ്ക്കുള്ള തുള്ളിമരുന്ന്. രോഗികളിൽ പാർശ്വഫലം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർമാർ ഇത് ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ, കഞ്ചാവ്, ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ ഇഷ്ടമരുന്നായി ഇതു മാറി. വിലയും കുറവാണ്. ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാനാണ് ഇപ്പോൾ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.
വളർത്തു നായയുടെ മുത്തം കൊണ്ട് ജർമൻകാരന് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ. ജർമനിയിലെ ബ്രേമൻ നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. പനിയിൽ ആരംഭിച്ച അസുഖം ന്യുമോണിയ ആയി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു.
ത്വക്കിൽ വരെ അണുബാധയേറ്റു. ഏതാനും ദിവസം ഐസിയുവിൽ കിടന്ന് ഈ മുതിർന്ന പൗരൻ യാത്രയായി. നായയുടെ ചുംബനത്തിൽ നിന്ന് പകർന്നത് CAPNOCYTOPHAGE CANIMORSUS എന്ന ബാക്ടീരിയ ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. നായ്‍ക്കൾക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങൾ കണ്ടുവരാറുണ്ടെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകി.
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ടിലെ രണ്ടു ദശലക്ഷത്തിലധികം പൗരന്മാർക്ക് എൻഎച്ച്എസ് ലെ ദന്തരോഗ വിദഗ്ധനെ കാണാനും ചികിത്സാ സഹായം തേടാനും കഴിയുന്നില്ല എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ എൻഎച്ച്എസ്ന്റെ ചികിത്സയ്ക്ക് ശ്രമിക്കുകയും പരാജയപ്പെട്ടവരുമായ 1.45 ദശലക്ഷം ആൾക്കാരും ഈ കണക്കിൽ ഉൾപ്പെടുന്നു. നല്ലൊരു ശതമാനം ആൾക്കാരും തങ്ങൾ താമസിക്കുന്ന സ്ഥലത്തും സമീപപ്രദേശങ്ങളിലും അവർക്കാവശ്യമായ ചികിത്സാസഹായം ഒരിക്കലും ലഭ്യമാവുകയില്ല എന്ന അനുമാനത്തിലാണ്. എൻഎച്ച്എസ് ന്റെ ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ചികിത്സാസഹായം എപ്പോഴും ഒരു പ്രശ്നമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു.
ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ നേതാവ് ഡേവ് കോട്ടത്തിന്റെ അഭിപ്രായത്തിൽ സാമ്പത്തികമായ പരിമിതികൾക്കൊപ്പം ആവശ്യമായ ജീവനക്കാരുടെ അഭാവവുമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം മുഖ്യകാരണം. ചില പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലെങ്കിലും രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് ചികിത്സാ സഹായം ലഭിക്കുന്നില്ലാ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അതോടൊപ്പംതന്നെ എൻഎച്ച്എസ് വെബ്സൈറ്റ് ഉപയോഗിച്ച് പ്രാദേശിക തലത്തിലുള്ള ഡോക്ടർമാരെ കണ്ടെത്താൻ ജനങ്ങൾ മുൻകൈ എടുക്കണമെന്നാണ്എൻഎച്ച്എസ് ന്റെ അഭിപ്രായം. പക്ഷെ പ്രാദേശിക തലത്തിലുള്ള ഡോക്ടർമാരെ കണ്ടു പിടിക്കാനുള്ള വിവരങ്ങൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ ലഭ്യമല്ല എന്നതാണ് നഗ്ന യാഥാർത്ഥ്യം.
പല രോഗികളും കടുത്ത വേദനയിൽ മാസങ്ങളോളം ചികിത്സാ സഹായം കിട്ടാതെ കഴിയുന്നത് അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേയ്ക്ക് വഴിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ദന്തചികിത്സാ സഹായം ലഭിക്കാതെ കടുത്ത വേദനയിൽ കഴിഞ്ഞിരുന്ന ബസിർ അഫ്സലിനെ രണ്ടുമണിക്കൂറോളം മാത്രമേ ഉറങ്ങാൻ സാധിച്ചിരുന്നുള്ളൂ. അവസാനം അഫ്സലിനെ ചികിത്സാ സഹായം ലഭിച്ചത് വികസ്വര രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഡെൻറെയ്ഡ് എന്ന ചാരിറ്റി സംഘടന ലഭ്യമാക്കിയ ചികിത്സയിലാണ്. വെസ്റ്റ് യോർക്ക് ഷെയറിലെ ഡ്യൂസ് ബെറിയിൽ 50 രോഗികൾക്ക് ഡന്റെയിഡ് നൽകിയ ചികിത്സയിൽ ഒരാളായിരുന്നു ബസിർ അഫ്സൽ. ബസിറിനേക്കാൾ പരിതാപകരമായ അവസ്ഥയിലാണ് രാജ്യത്തുടനീളം പല രോഗികളും. എൻ എച്ച് എസ് ൽ ചികിത്സ ലഭ്യമാണെങ്കിലും കുറഞ്ഞ വരുമാനമുള്ള വർക്കും, കുട്ടികൾക്കും, ഗർഭിണികൾക്കും മാത്രമേ സൗജന്യ ചികിത്സലഭിക്കൂ. ഡോക്ടർമാർക്ക് ഒരു ദിവസത്തിൽ കാണേണ്ട രോഗികളുടെ എണ്ണം കവിഞ്ഞാൽ അധിക വരുമാനമൊന്നും എൻഎച്ച്എസ് നൽകുന്നില്ല . ഇതും രോഗികളുടെ ഡോക്ടറെ കാണാനുള്ള കാലതാമസത്തിന്റെ ഒരു കാരണമായി മാറിയിട്ടുണ്ട്.
കുടുംബത്തിൽ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്നത് സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്. ഒപ്പം ഒരായിരം ആശങ്കളുടെ കൂടി കാലമാണ് ആ പത്തുമാസം. ഉദരത്തിൽ കിടക്കുന്ന കുഞ്ഞും അമ്മയും രണ്ടായി പുറത്തുവരുന്നതുവരെ മനസ്സിൽ ആധി തന്നെയാണ്. ഗർഭത്തിന്റെ തുടക്കത്തിലുണ്ടാകുന്ന ചില വേദനകളെങ്കിലും ആദ്യത്തെ അസ്വസ്ഥത ആയി കണ്ട് പലരും അവഗണിക്കുകയാണ് പതിവ്.
ലക്ഷണങ്ങൾ സങ്കീർണമാകുമ്പോലാകും പലപ്പോഴും ഡോക്ടറുടെ സേവനം തേടിയെത്തുക. അത്തരമൊരു അനുഭവമാണ് ഇൻഫോക്ലിനിക്കിന്റെ അഡ്മിൻ കൂടിയായ ഡോ. ഷിംന അസീസ് പങ്കുവയ്ക്കുന്നത്.
ഡോക്ടറുടെ കുറിപ്പ് വായിക്കാം…….
വീട്ടിലൊരു കുഞ്ഞാവ പിറക്കാൻ പോണെന്ന് കേട്ട ഉടനെ അനിയനോടും ഓന്റെ കെട്ടിയോളോടും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞ് കൊടുക്കാൻ പോലും ജോലിത്തിരക്കിനിടക്ക് നേരം കിട്ടിയില്ല. ഏതായാലും നാത്തൂനെ കൂട്ടി രണ്ട് ദിവസം കഴിഞ്ഞ് ഗൈനക്കോളജിസ്‌റ്റിനെ കാണാൻ കൊണ്ടു പോകുമ്പോഴാവട്ടെ ഉപദേശനിർദേശവർഷം എന്ന് കരുതിയിരിക്കുകയായിരുന്നു.
വിശേഷം അറിഞ്ഞതിന്റെ പിറ്റേന്ന് രാവിലെയോടെ അവൾക്ക് വയറിന്റെ മേലെ വലതു ഭാഗത്ത് നല്ല വേദന തുടങ്ങി. വേദന വലത് തോളിലേക്ക് കയറുന്നുമുണ്ട്. അവൾ ബേജാറായി വിളിച്ച നേരത്ത് ‘വല്ല ഗ്യാസുമാവും’ എന്നവളെ ആശ്വസിപ്പിച്ചെങ്കിലും എന്തായിത് കഥ എന്ന് ആലോചിക്കാതിരുന്നില്ല. വേദന സഹിക്ക വയ്യാതായപ്പോൾ അവൾ അവളുടെ വീടിനടുത്തുള്ളൊരു ആശുപത്രിയിൽ പോയി. അനിയൻ സ്‌ഥലത്തില്ല, ഞാനും മാതാപിതാക്കളും യാത്രയിലും. കുറച്ച് വൈകിയാണ് ഓടിപ്പിടച്ച് ഞങ്ങൾ ആശുപത്രിയിലെത്തുന്നത്.
ഞാനെത്തിയപ്പോൾ ഡോക്‌ടർ എന്നെ ലേബർ റൂമിലേക്ക് വിളിപ്പിച്ച് വിവരങ്ങൾ പറഞ്ഞു തന്നു. അവളെ പരിശോധിച്ചപ്പോൾ ഗർഭസംബന്ധമായ ഹോർമോണിന്റെ അളവ് വളരെയേറെ കൂടുതൽ. സ്‌കാൻ ചെയ്‌തപ്പോൾ ഗർഭപാത്രത്തിൽ ഭ്രൂണമില്ല. ട്യൂബിൽ ഗർഭമുണ്ടായി പൊട്ടിക്കാണുമെന്ന് കരുതി ഭയപ്പെട്ട് ഡോക്‌ടർ സ്‌കാൻ ചെയ്‌തപ്പോൾ അവിടെയില്ല. ആവർത്തിച്ച് നോക്കിയിട്ടും ആ പരിസരത്തെങ്ങുമില്ല. ‘കുട്ടി ഗർഭിണിയാണ്, വയറ്റിലെ കുട്ടിയെ കാണുന്നില്ല’ എന്ന് ഡോക്‌ടർ !
ഹോർമോണിന്റെ അളവ് വെച്ച് നോക്കുമ്പോൾ ഗർഭം എവിടെയോ ഉണ്ടെന്ന് നൂറ് ശതമാനം ഉറപ്പ്. ആശുപത്രിയിലെ ഏറ്റവും സീനിയർ ഗൈനക്കോളജിസ്‌റ്റ് വന്ന് സസൂക്ഷ്മം ആവർത്തിച്ച് സ്‌കാൻ ചെയ്‌തപ്പോൾ ഒടുക്കം ഗർഭപാത്രത്തിന് പുറത്ത് ഒളിച്ചിരുന്ന ഗർഭം കണ്ടെത്തി – കരളിന് താഴെ, വലത് കിഡ്‌നിയുടെ മീതെ ! ഗർഭപാത്രത്തിന് പുറത്ത് ഉണ്ടാകുന്ന ectopic ഗർഭങ്ങളിൽ വെറും 1% ആണ് വയറിനകത്തുള്ള ഗർഭം. അതിൽ തന്നെ ഏറ്റവും അസാധാരണമാണ് കരളിന് താഴെയുള്ള ഗർഭം.
മുപ്പത്തഞ്ച് കൊല്ലത്തെ അനുഭവപരിചയമുള്ള ഡോക്‌ടർ പോലും ഇത് ആദ്യമായി കാണുകയാണത്രേ. സിടി സ്‌കാനെടുത്ത് സംഗതി ഉറപ്പിക്കുകയും ചെയ്‌തു. അത്യപൂർവ്വമായ വിധത്തിൽ അസ്‌ഥാനത്തുറച്ച ഭ്രൂണത്തിന് മിടിപ്പുണ്ടായിരുന്നു, ജീവനുണ്ടായിരുന്നു. അതിശയമെന്നോണം, ലിവറിൽ നിന്ന് ശരീരം അതിന്റെ വളർച്ചക്കുള്ള രക്‌തം വരെ എത്തിച്ച് കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ, വയറിനകത്ത് പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾക്കിടയിൽ, അവിടെ ഗർഭം തുടരുന്നത് വല്ലാത്ത അപകടമാണ്. സർജറി ചെയ്‌തേ മതിയാകൂ. ഇത്രയെല്ലാം തീരുമാനമായപ്പോഴേക്ക് പുലർച്ചേ രണ്ടര മണിയായിട്ടുണ്ട്.
നേരം വെളുത്ത ശേഷം, പരിചയമുള്ള സർജൻമാരെ വിളിച്ചപ്പോൾ ആ ആശുപത്രിയിൽ തുടരാതെ കോഴിക്കോട് പോയി എമർജൻസി സർജറി ചെയ്യാനായിരുന്നു നിർദേശം. വീട്ടുകാർ ഡിസ്‌ചാർജ് നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് ഗ്യാസ്‌ട്രോസർജനും ടീമും റെഡിയുള്ള ആശുപത്രികൾ ഫോണിലൂടെ അന്വേഷിക്കുകയായിരുന്നു ഞാൻ. സർജറിക്കിടെ എന്തെങ്കിലും അപ്രതീക്ഷിത വെല്ലുവിളി ഉണ്ടായാലും അനിയത്തിയുടെ ജീവന് അപകടമുണ്ടാകരുതല്ലോ. ഒടുക്കം ഡോക്‌ടറുണ്ടെന്ന് ഉറപ്പ് വരുത്തി ആംബുലൻസിൽ അനിയത്തിയെ അങ്ങോട്ട് ഷിഫ്‌റ്റ് ചെയ്‌തു.
ആശുപത്രിയുടെ എമർജൻസി ഡിപാർട്‌മെന്റിൽ തന്നെ ഗ്യാസ്‌ട്രോസർജൻ വന്ന് അവളെ കണ്ടു, ഗൈനക്കോളജിസ്‌റ്റും അനസ്‌തേഷ്യ വിദഗ്‌ധരും കണ്ടു. ദ്രുതഗതിയിൽ പ്രാരംഭനടപടികൾ വേഗത്തിലാക്കി അവളെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റി. മൂന്നരമണിക്കൂറെടുത്ത് അവളുടെ കരളിൽ നിന്ന് ആ കുഞ്ഞിനെ അവളുടെ കരളിന്റെ വളരെ ചെറിയൊരു കഷ്‌ണത്തോടൊപ്പം വേർപെടുത്തി. ഓപ്പറേഷന് ശേഷം എടുത്ത് കളഞ്ഞ ഭ്രൂണത്തെ ഗ്യാസ്‌ട്രോസർജൻ ഞങ്ങൾക്ക് കാണിച്ച് തന്നു. ‘മെഡിക്കൽ സയൻസിൽ ഒന്നും അസംഭവ്യമല്ല’ എന്നത് പറഞ്ഞു തന്നിട്ടുള്ള അധ്യാപകരെ ഓർത്ത് പോയി.
അവളുടെ ഗർഭം എവിടെയെന്ന് കണ്ടെത്തി തന്ന ഡോക്‌ടർക്കും, വിജയകരമായി സർജറി ചെയ്‌തു തന്ന ടീമിനും ഹൃദയത്തിൽ തൊട്ട നന്ദി.സർജറി കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂർ തികയുന്നേയുള്ളൂ. ചെറിയ വേദനയുള്ളതൊഴിച്ചാൽ അവൾ ഐസിയുവിന്റെ തണുപ്പിൽ സുഖമായിരിക്കുന്നു.
ചില നേരത്ത് അപ്രതീക്ഷിതമായി വരുന്നത് ചികിത്സിക്കുന്ന ഡോക്‌ടർക്ക് അദ്‌ഭുതം ചൊരിയുമായിരിക്കാം, അവരത് നേരെയാക്കാനുള്ള മാർഗങ്ങൾ തേടും, വിദഗ്‌ധർ പോലും അതിവിദഗ്‌ധരെ സമീപിച്ച് ഉത്തരം കണ്ടെത്തും, പുതിയ സാങ്കേതികവിദ്യകൾ അതിന് സഹായിക്കും. സ്‌കാനും സിടിയുമെല്ലാം അത്തരത്തിൽ നോക്കുമ്പോൾ ജീവനോളം വിലയുള്ള കണ്ടുപിടിത്തങ്ങളാണ്, മെമ്മറിയിൽ സൂക്ഷിച്ച ചിത്രങ്ങളെ പ്രസവിക്കുമെന്ന് പലരും പറയുന്ന മെഷീൻ മിനിയാന്ന് രാത്രി എടുത്ത് തന്ന ചിത്രം കണ്ട് നട്ടെല്ലിലൂടെ പാഞ്ഞ മിന്നൽ ഇപ്പോഴും മാറിയിട്ടില്ല. ഡോക്‌ടർ കൂട്ടിരിപ്പുകാരാകുന്ന ദുരിതം വല്ലാത്തതാണ്, അറിവില്ലായ്‌മ പലപ്പോഴും വലിയ അനുഗ്രഹവുമാണ്.
ശാസ്‌ത്രം ഏറെ വികസിച്ച് കഴിഞ്ഞു. നമ്മളതിനോട് മുഖം തിരിഞ്ഞ് നിൽക്കുന്നതിൽ ഒരർത്‌ഥവുമില്ല. ഉറക്കമൊഴിച്ച രണ്ട് രാവുകൾക്കിപ്പുറം തിരക്കുകളിലേക്ക് ഊളിയിടാനുള്ള ഒരു ദിവസം തുടങ്ങുന്നിടത്തിരുന്ന് ഇതെഴുതാൻ മെനക്കെടുന്നതും ഇത് വായിക്കുന്നവരോടുള്ള ഒരോർമ്മപ്പെടുത്തൽ എന്നോണമാണ്. നമ്മൾ അവഗണിക്കുന്ന ലക്ഷണങ്ങൾ, വേണ്ടെന്ന് പറയുന്ന പരിശോധനകൾ, സംശയത്തോടെ നോക്കുന്ന ഡോക്‌ടർമാർ- നമ്മൾ തുലാസിൽ വെക്കുന്നത് ജീവനാണ്.
എന്റെ കുടുംബം അനുഭവിച്ച അത്യപൂർവ്വമായ സംഘർഷം അതേ പടി തുറന്ന് പങ്ക് വെക്കുന്നതും ആ ഭീകരത മനസ്സിൽ നിന്ന് പോകാനുള്ള സമയം പോലുമെടുക്കാതെ ഇതെഴുതാൻ ശ്രമിക്കുന്നതും പ്രിയപ്പെട്ട വായനക്കാർ ചിലതെല്ലാം മനസ്സിലുറപ്പിക്കാനാണ്. ദയവ് ചെയ്‌ത് ചികിത്സ വൈകിക്കാതിരിക്കുക, ചികിത്സകരെ വിശ്വസിക്കുക. ഞങ്ങൾക്ക് എല്ലാവരെയും രക്ഷിക്കാനൊന്നുമാകില്ലെന്നത് നേര്. പക്ഷേ, നഷ്‌ടങ്ങളുടെ ആഴം കുറയ്‌ക്കാൻ ഞങ്ങളുള്ളിടത്തോളം ശ്രമിച്ചിരിക്കും. നെഞ്ചിൽ കൈ വെച്ചെടുത്ത പ്രതിജ്‌ഞയാണത്…
കടപ്പാട് : ഡോ. ഷിംന അസീസ്
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- തന്റെ പിതാവിന് അതീവ ഗുരുതര മസ്തിഷ്ക രോഗമായ ഹണ്ടിങ്ടൺ രോഗമുണ്ടെന്ന് തന്നോട് വെളിപ്പെടുത്താഞ്ഞ കാരണത്താൽ എൻ എച്ച് എസിനെതിരെ യുവതി കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തു. തന്നോട് കൃത്യസമയത്ത് വിവരം അറിയിച്ചിരുന്നെങ്കിൽ, തന്റെ കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്ന് അവർ പറയുന്നു. ഈ രോഗം തലമുറകളിലേക്ക് പകരാനുള്ള സാധ്യത 50 ശതമാനമാണ്. മൂന്ന് ആശുപത്രികൾക്കെതിരെ ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
മസ്തിഷ്കത്തിലെ സെല്ലുകൾ തനിയെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ് ഹണ്ടിങ്ടൺ രോഗത്തിൽ ഉള്ളത്. ഇത് വ്യക്തിയുടെ സ്വഭാവത്തെയും വളരെ സാരമായി ബാധിക്കും. കേസ് ഫയൽ ചെയ്ത യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തനിക്കും തന്റെ കുഞ്ഞിനും ഈ അസുഖം ബാധിക്കാനുള്ള സാധ്യത 50% ആണ്. 30 മുതൽ 50 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രൂപപ്പെടുക. പരാതിക്കാരിക്ക് ഇപ്പോൾ 40 വയസ്സ് ആണ് ഉള്ളതെന്നും, തന്റെ ഭാവി എന്താകുമെന്ന ആശങ്കയിൽ ആണെന്നും അവർ പറയുന്നു. തന്റെ പ്രഗ്നൻസി കാലഘട്ടത്തിൽ ഈ വിവരം ലഭ്യമായിരുന്നു എങ്കിൽ, കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്നും അവർ പറയുന്നു. 345, 000 പൗണ്ടോളം നഷ്ടപരിഹാരമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
യുവതിയുടെ ഭാഗത്തും തെറ്റുകൾ ഉണ്ടെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. തന്റെ പിതാവിന്റെ രോഗവിവരം അറിഞ്ഞിരിക്കെ, ഗർഭിണിയായ തന്റെ സഹോദരിയെ ഈ വിവരം യുവതി അറിയിച്ചില്ലെന്നും ആരോപണങ്ങളുണ്ട്. കേസ് യുവതിക്ക് അനുകൂലമായി വിധി വരുകയാണെങ്കിൽ, ബ്രിട്ടനിലെ നിലവിലുള്ള നിയമങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകും. കോടതിയിൽ കേസ് നിലനിൽക്കുകയാണ്.
ബുദ്ധിമാനായ മനുഷ്യന് ലോകം തന്നെ അവന്റെ ഗുരുവും ആചാര്യനും ആകും.
“ആചാര്യ സർവചേഷ്ടാസ് ലോകാ ഏവഹി ധീമതഃ” ഏത് കാര്യത്തിലും അവനവന്റെ ചുറ്റുമുള്ള ലോകം വഴികാട്ടി ആകുന്നതായാണ് പറയുന്നത്.
ആദ്ധ്യാത്മികജ്ഞാനത്തിന്റെയും ബൗദ്ധിക ജ്ഞാനത്തിന്റെയും വിശേഷജ്ഞാനമായി രൂപം എടുത്ത ആദിമ ആരോഗ്യ രക്ഷാശാസ്ത്രമാണ് ആയുർവ്വേദം. ആദ്യകാല അറിവുകൾക്ക് വലിയ മാറ്റമില്ലാതെ ഇക്കാലത്തും കാലിക പ്രസക്തിയോടെ ലോക വൈദ്യശാസ്ത്ര മേഖല ശ്രദ്ധിക്കും വിധം ഇന്നും അയ്യർവേദം ലോകമൊട്ടാകെ നിലനിൽക്കുന്നു എന്നത് ഏറെ കൗതുകമുള്ള കാര്യമാണ്.
സുഖത്തിനും ദുഖത്തിനും ആയുസിനും ആയുരാരോഗ്യ സൗഖ്യത്തിനും ഹിതമായത് എന്തെല്ലാം അഹിതമായത് എന്തെല്ലാം എന്നും, എത്രത്തോളം എങ്ങനെ അവ ബാധിക്കുന്നു എന്നുംവിശദമാക്കുന്ന ശാസ്ത്രം ആയാണ് ആയുർവേദത്തെ കാണണ്ടത്.
“സുഖാർത്ത സർവഭൂതാനാം
മാതാ സർവാ പ്രവൃത്തയഃ
സുഖം ച വിനാത് ധർമാത്
തസ്മാത് ധർമ്മ പേരോ ഭവേത് ”
എല്ലാ മനുഷ്യനും അഗ്രഹിക്കുന്നത് സുഖ സന്തോഷങ്ങൾ അനുഭവിക്കുക എന്നതാണ്. സുഖസന്തോഷങ്ങൾ അനുഭവിക്കുന്ന ഒരാൾക്ക് മാത്രമേ ധർമ്മാധിഷ്ഠിതമായ ജീവിതം നയിക്കാനാവു. ധർമ്മാധിഷ്ഠിതമായ ജീവിതം നയിക്കുമ്പോൾ മാത്രമേ സുഖ സന്തോഷങ്ങൾ അനുഭവിക്കാനും സാധിക്കുകയുള്ളു. അതാണ് ആയുർവ്വേദം ധാർമികചാര്യാക്രമങ്ങൾക്കു പ്രാധാന്യം നൽകുന്നത്.
ധർമാർത്ഥ കാമമോക്ഷ പ്രാപ്തിയാണ് ജീവിത ലക്ഷ്യമായി കാണേണ്ടത്. അതു സാധിക്കാൻ ആരോഗ്യത്തോടെ ജീവിക്കണം. അതിനുള്ള മാർഗങ്ങൾ ആയാണ് ആയുർവേദ നിർദേശങ്ങളെ കാണേണ്ടത്.
“ലോകാ :സമസ്താ :സുഖിനോ ഭവന്തു “ലോകത്തുള്ള സകലരും, സർവ ജീവജാലങ്ങളും സുഖം അനുഭവിക്കുന്നതിനിടയാകട്ടെ എന്ന മഹത്തായ ചിന്ത ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ആയുവേദം, സസ്യലതാദികൾക്കും വൃക്ഷങ്ങളുടെ പരിപാലനത്തിനും, പക്ഷി മൃഗാദികളുടെ ആരോഗ്യപരിപാലനത്തിനും മാർഗങ്ങൾ നൽകുന്നുണ്ട്. ഗജയുർവേദം, ആശ്വായുർവേദം, വൃക്ഷായുർവേദം എന്നിവ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വൃക്ഷായുർവേദത്തിൽ നിർദേശിക്കുന്ന പഞ്ചഗവ്യ പ്രയോഗം നൂതന കൃഷി രീതിയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിഷരഹിത, കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കി ജൈവവളപ്രയോഗങ്ങളും ഇന്ന് പ്രചാരം നേടിയിട്ടുമുണ്ട്.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട് :- കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അലർജി മൂലം ആശുപത്രിയിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. 2018 -19 കാലഘട്ടത്തിൽ 1746 ഓളം കുട്ടികളാണ് അനാഫൈലാക്ടിക് ഷോക്ക് മൂലം ചികിത്സ തേടിയിരിക്കുന്നത്. 2013- 14 കാലഘട്ടത്തിൽ ഇതു 1, 015 മാത്രമായിരുന്നു. 2016 – ൽ ബാഗേറ്റ് എന്നെ ഭക്ഷണ പദാർത്ഥം കഴിച്ചതോടെ നടാഷ എന്ന പെൺകുട്ടി മരണപ്പെട്ടിരുന്നു. പ്രകൃതിയിൽ ഉള്ള മാറ്റങ്ങൾ ആകാം അലർജി വർദ്ധിച്ചു വരുന്നതിന് കാരണം എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് അനാഫൈലക്സിസ് മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ അധികവും. അനാഫൈലക്സിസ് എന്നത് ഗുരുതരമായ ഒരു അലർജി റിയാക്ഷൻ ആണ്. രോഗിയുടെ ജീവൻ വരെ അപകടത്തിലാക്കുന്ന അവസ്ഥ ഇതിനുണ്ട്. സാധാരണയായി ഭക്ഷണപദാർത്ഥങ്ങളിൽ കൂടെയാണ് അലർജിക്ക് റിയാക്ഷനുകൾ രൂപപ്പെടുന്നത്. നട്സ്, മീനുകൾ, ഷെൽഫിഷ് തുടങ്ങിയവയാണ് അലർജി ഉണ്ടാക്കുന്ന മുഖ്യ ഭക്ഷണങ്ങൾ. എന്നാൽ ഭക്ഷണപദാർത്ഥങ്ങളോടൊപ്പം, തേനീച്ച, കടന്നൽ മുതലായവയുടെ വിഷവും അലർജിക്ക് റിയാക്ഷനുകൾ രൂപപ്പെടുത്തുന്നു.
അനാഫൈലക്സിസ് ബാധിക്കുന്നവരിൽ ശ്വാസതടസ്സം മുതൽ അബോധാവസ്ഥ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യൻെറ ഭക്ഷണ രീതിയിൽ ഉണ്ടായ വ്യത്യാസങ്ങളും, മലിനീകരണവും മറ്റുമാണ് അലർജിക്ക് റിയാക്ഷനുകൾ വർദ്ധിക്കാൻ കാരണമെന്നാണ് പുതിയ കണ്ടെത്തലുകൾ. നടാഷയുടെ മാതാപിതാക്കൾ അലർജി നിവാരണത്തിനായി അനേകം പദ്ധതികളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. നടാഷ അലർജി റിസർച്ച് ഫൗണ്ടേഷൻ ഇതിന്റെ ഭാഗമായുള്ളതാണ് .