ഇൻഡോർ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് നമ്മുടെ ചിന്തയെ മൂടിക്കെട്ടിയേക്കാം, ഇത് മനുഷ്യന്റെ ആരോഗ്യത്തിന് കൂടുതൽ അപകടമുണ്ടാക്കുമെന്ന് ഗവേഷകർ പറയുന്നു.
ചെറിയ കണികകളും നൈട്രജൻ ഓക്സൈഡുകളും പോലുള്ള വായു മലിനീകരണങ്ങൾ വളരെയധികം ഗവേഷണത്തിന് വിധേയമായിട്ടുണ്ടെങ്കിലും, CO2 ന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെക്കുറച്ച് പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ.
എന്നിരുന്നാലും, ഏറ്റവും പുതിയ പഠനത്തിന്റെ രചയിതാക്കൾ – ഈ വിഷയത്തിൽ നിലവിലുള്ള തെളിവുകൾ അവലോകനം ചെയ്യുന്നു – കിടപ്പുമുറി, ക്ലാസ് മുറികൾ, ഓഫീസുകൾ എന്നിവയിൽ കണ്ടെത്താവുന്ന CO2 ന്റെ അളവ് നിർദ്ദേശിക്കുന്നത്തിലും കൂടിവരുന്നതായി ഗവേഷണസംഘം പറയുന്നു.
“ആശങ്കപ്പെടാൻ മതിയായ തെളിവുകൾ ഉണ്ട്, പരിഭ്രാന്തരാകാൻ പര്യാപ്തമല്ല. എന്നാൽ പാഴാക്കാൻ സമയമില്ല, ”വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ നിന്നുള്ള പഠനത്തിന്റെ സഹ-രചയിതാവ് ഡോ. മൈക്കൽ ഹെർൺകെ പറഞ്ഞു, കൂടുതൽ ഗവേഷണം ആവിശ്യമാണ്
നേച്ചർ സസ്‌റ്റൈനബിലിറ്റി എന്ന മാഗസിനിൽ എഴുതിയ ഹെർങ്കെയും സഹപ്രവർത്തകരും CO2 മനുഷ്യരുടെ അളവുകളെക്കുറിച്ചുള്ള 18 പഠനങ്ങൾ തുറന്നുകാട്ടുന്നതായും മനുഷ്യരിലും മൃഗങ്ങളിലും ആരോഗ്യപരമായ പ്രത്യാഘാതങ്ങളുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്തു.
പരമ്പരാഗതമായി, CO2 ന്റെ അളവ് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതിനുമുമ്പ് ഒരു ദശലക്ഷത്തിൽ 5,000 ഭാഗങ്ങളെങ്കിലും ( PPM ) വളരെ ഉയർന്ന സാന്ദ്രതയിലെത്തേണ്ടതുണ്ടെന്ന് കരുതിയിരുന്നു. എക്സ്പോഷർ ഏതാനും മണിക്കൂറുകൾ മാത്രമേ നീണ്ടുനിൽക്കൂവെങ്കിലും, CO2 ന്റെ അളവ് 1,000 പിപിഎമ്മിൽ താഴെയുള്ളത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വളർന്നുവരുന്ന ഒരു ഗവേഷണ വിഭാഗം സൂചിപ്പിക്കുന്നു.
തിരക്കേറിയതോ മോശമായി വായുസഞ്ചാരമുള്ളതോ ആയ ക്ലാസ് മുറികൾ, ഓഫീസ് പരിതസ്ഥിതികൾ, കിടപ്പുമുറികൾ എന്നിവയെല്ലാം 1,000 പിപിഎമ്മിൽ കൂടുതലുള്ള CO2 ന്റെ അളവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ആളുകൾ ഒരു സമയം മണിക്കൂറുകളോളം താമസിക്കുന്ന ഇടങ്ങളാണെന്നും ടീം പറയുന്നു. എയർ കണ്ടീഷൻ ചെയ്ത ട്രെയിനുകളും വിമാനങ്ങളും 1,000 പിപിഎം കവിയുന്നു.
ഇൻഡോർ പരിതസ്ഥിതികൾ ഇപ്പോൾ വളരെയധികം ആശങ്കാകുലരാണ്, അവിടെയാണ് 60-80% വരെയും സമയം ജനം ചെലവഴിക്കുന്നത്,” ഹെർൻകെ പറഞ്ഞു, 2100 ഓടെ ചില വലിയ നഗരങ്ങൾ CO2 ലെവലിൽ 1,000 പിപിഎമ്മിൽ എത്താം.
മനുഷ്യന്റെ വൈജ്ഞാനിക പ്രകടനത്തിലും ഉൽപാദനക്ഷമതയിലും അത്തരം നിലകളുടെ അവസ്ഥ സ്വാധീനം പരിശോധിച്ചതായി ടീം കണ്ടെത്തി. 24 ജീവനക്കാരുടെ ഒരു പഠനത്തിൽ, പങ്കെടുക്കുന്നവർ ഒരു പ്രവൃത്തി ദിവസത്തിൽ 550 പിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോൾ 1,400 പിപിഎം CO2 എക്സ്പോഷർ ചെയ്യുമ്പോൾ കോഗ്നിറ്റീവ് സ്കോറുകൾ 50% കുറവാണ്.
CO2 ന്റെ അളവ് മൃഗങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ടീം നിരീക്ഷിച്ചു, ഏതാനും മണിക്കൂറുകൾ 2,000 പിപിഎമ്മിലേക്ക് എക്സ്പോഷർ ചെയ്യുന്നത് രക്തക്കുഴലുകൾക്ക് നാശമുണ്ടാക്കുന്ന കോശജ്വലന പ്രതികരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. 2,000 മുതൽ 3,000 പിപിഎം വരെ നീണ്ടുനിൽക്കുന്ന എക്സ്പോഷർ സമ്മർദ്ദം, വൃക്ക കാൽസിഫിക്കേഷൻ, അസ്ഥി നിർജ്ജലീകരണം എന്നിവയുൾപ്പെടെയുള്ള ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് താൽക്കാലിക തെളിവുകളും ഉണ്ട്.
CO2 ന്റെ ലെവലുകൾ ഉയരുന്നത് ഇൻഡോർ ലെവലുകളെക്കാൾ വേഗത്തിൽ ഔട്ഡോർ ഉയരുമെന്ന് അവസ്ഥ തുടരുന്നതായി ടീം കൂട്ടിച്ചേർക്കുന്നു – ചില എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ കൂടുതൽ ഉപയോഗം, ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത്, എനർജി സംരക്ഷണ കെട്ടിട സാങ്കേതിക വിദ്യകൾ, നഗരവൽക്കരണം എന്നിവ വർദ്ധിപ്പിക്കും.
ആരോഗ്യപരമായ എന്തെങ്കിലും പ്രത്യാഘാതങ്ങൾ കുട്ടികൾക്കോ അല്ലെങ്കിൽ ആരോഗ്യസ്ഥിതി ഉള്ളവർക്കോ പ്രത്യേകിച്ച് പ്രശ്‌നമുണ്ടാക്കാം. ആഘാതം പഴയപടിയാക്കാമെങ്കിലും, കുറഞ്ഞ അളവിലുള്ള CO2 ഉള്ള ആളുകൾക്ക് വായു പ്രവേശിക്കാൻ കഴിയുന്നതിനെ ആശ്രയിച്ചിരിക്കും ഇത്. “നിങ്ങൾക്ക് പുറത്തു പോകാൻ കഴിയാതെ വരുമ്പോൾ വളരെക്കാലം എന്ത് സംഭവിക്കും എന്നതാണ് ചോദ്യം, ആ കാർബൺ നിങ്ങളിൽ നിന്ന് പുറംതള്ളപ്പെട്ടോ?”
ലണ്ടനിലെ കിംഗ്സ് കോളേജിലെ വായു മലിനീകരണ ശാസ്ത്രജ്ഞനായ ഡോ. ഗാരി ഫുള്ളർ പറഞ്ഞു, കഴിഞ്ഞ ഒരു ദശാബ്ദമായി തന്റെ ടീം ലണ്ടനിലെ CO2 അളവ് അളക്കുന്നുണ്ടെന്ന്. ലെവലുകൾ അപൂർവ്വമായി 1,000 പിപിഎമ്മിൽ എത്തുമ്പോൾ, തിരക്കേറിയ റോഡുകളിൽ അവ പലപ്പോഴും 750 പിപിഎം കവിഞ്ഞു. “ഞങ്ങൾ ചൂടാക്കലും ഗതാഗതവും ഡീകാർബണൈസ് ചെയ്തില്ലെങ്കിൽ ആഗോള പശ്ചാത്തലം കൂടുന്നതിനനുസരിച്ച് ഈ കൊടുമുടികൾ വഷളാകും,” അദ്ദേഹം പറഞ്ഞു.
മനുഷ്യരിലെ എച്ച്.ഐ.വി അണുബാധയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നത്തിനുള്ള ശ്രമങ്ങളിലെ പ്രധാന മുന്നേറ്റമായി എലികളില്‍ നിന്നും എച്ച്.ഐ.വി ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞതായി ഗവേഷകര്‍. ഇതാദ്യമായാണ് എയ്ഡ്‌സ് ഉണ്ടാക്കുന്ന വൈറസിനെ ജീവനുള്ള മൃഗങ്ങളുടെ ജീനോമുകളില്‍ നിന്ന് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഈ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘രോഗബാധയുള്ള മൃഗങ്ങളില്‍ എച്ച്.ഐ.വി റെപ്ലിക്കേഷന്‍, ജീന്‍ എഡിറ്റിംഗ് തെറാപ്പി എന്നിവ തുടര്‍ച്ചയായി നല്‍കുമ്പോള്‍, കോശങ്ങളില്‍ നിന്നും രോഗബാധയുള്ള മൃഗങ്ങളുടെ അവയവങ്ങളില്‍ നിന്നും എച്ച്.ഐ.വി ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നു’- ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ന്യൂറോ സയന്‍സ് ചെയര്‍യുമായ കമല്‍ ഖലീലി പറഞ്ഞു. നെബ്രാസ്‌ക യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരുമായി സഹകരിച്ചാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ എച്ച്.ഐ.വി ചികിത്സയായി ‘ആന്റി റിട്രോവൈറല്‍ തെറാപ്പി’ (എ.ആര്‍.ടി) യാണ് ഉപയോഗിക്കുന്നത്. ഇത് എച്ച്.ഐ.വി കൂടുതല്‍ പടര്‍ന്നുപിടിക്കുന്നതിനെയാണ് തടയുന്നത്. ശരീരത്തില്‍ നിന്ന് വൈറസിനെ ഇല്ലാതാക്കുന്നില്ല. എ.ആര്‍.ടി എച്ച്.ഐ.വി-ക്കൊരു പരിപൂര്‍ണ്ണ പരിഹാരമല്ല. മറിച്ച്, ഒരു ആജീവനാന്ത ചികിത്സയാണ്.
ഈ പഠനത്തില്‍, എച്ച്.ഐ.വി ഡി.എന്‍.എ-യുടെ വലിയ ശകലങ്ങള്‍ രോഗബാധയുള്ള കോശങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗവേഷകര്‍ CRISPR-Cas9 എന്ന ജീന്‍ എഡിറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചത്. ‘ലോംഗ്-ആക്ടിംഗ് സ്ലോ-എഫക്റ്റീവ് റിലീസ്’ എന്ന പുതിയ മരുന്നും നല്‍കി. ഈ തെറാപ്പിയില്‍, എച്ച് ഐ വി പ്രവര്‍ത്തനരഹിതമായി കിടക്കാന്‍ ടിഷ്യൂകളിലേക്ക് സഞ്ചരിക്കുന്ന നാനോക്രിസ്റ്റലുകളില്‍ ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ പ്രവേശിക്കും. അത് എച്ച്.ഐ.വി-യെ പ്രവര്‍ത്തന രഹിതമാക്കും. എച്ച്.ഐ.വി ബാധിതരായ എലികളെ ആദ്യം ലേസര്‍ ആര്‍ട്ട് ഉപയോഗിച്ചും പിന്നീട് ജീന്‍ എഡിറ്റിംഗ് ഉപയോഗിച്ചും ചികിത്സിച്ചു. ഈ സമീപനമാണ് മൂന്നിലൊന്ന് എലികളില്‍നിന്നും എച്ച്.ഐ.വി ഡിഎന്‍എയെ ഒഴിവാക്കിയത്പ്ര
ഡെന്റൽ ചികിത്സയ്ക്ക് ഈടാക്കുന്ന നിരക്കുകൾക്ക് നൽകേണ്ടി വന്ന ഫൈൻ അധികമാണെന്ന പരാതിയിൽ ദേശീയ ഓഡിറ്റ് ഓഫീസ് റിപ്പോർട്ട്, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചു.ആരോഗ്യവകുപ്പിലെ സ്ഥിരം സെക്രട്ടറി സർ ക്രിസ് വോർമൽഡ് ഈ സംവിധാനം പുനഃപരിശോധിക്കുമെന്നു വാഗ്ദാനം ചെയ്തു.പിഴ ചുമത്തുന്നതിനുമുന്പു തന്നെ രോഗികൾക്ക് സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് തെളിയിക്കാൻ അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പെനാൽറ്റി ചാർജ് നോട്ടീസ് പ്രക്രിയയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കണം എന്ന് സർ ക്രിസ് എംപിമാരോട് പറഞ്ഞു.ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ ഇതിനെ “രോഗികളുടെ വലിയ വിജയമാണ്” എന്ന് അഭിപ്രായപ്പെട്ടു .
ആരോഗ്യ സേവനങ്ങളുടെ ഉപയോഗത്തിന് ലക്ഷക്കണക്കിന് ആളുകളോട് അന്യായമായി പണം ഈടാക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംവിധാനത്തിന്റെ വിശ്വാസ്യതയെ ക്രോസ്-പാർട്ടി കമ്മിറ്റി ആവർത്തിച്ചു ചോദ്യം ചെയ്തിരുന്നു . നാഷണൽ ഓഡിറ്റ് ഓഫീസ് 2014 മുതൽ 188 മില്യൺ പൗണ്ട് വരുന്ന പിഴയുടെ മൂന്നിലൊന്ന് പിൻവലിച്ചിരുന്നു. അനാവശ്യമായി പിഴ അടയ്‌ക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി 2017 ഒക്ടോബറിൽ ബിബിസി റിപ്പോർട്ട് ചെയ്യുകയുണ്ടായി. പെനാൽറ്റി ഫൈൻ പ്രക്രിയയിൽ കുടുങ്ങിയവരിൽ പലരും ദരിദ്രരായ ആളുകളാണെന്ന് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ അംഗം ഷാർലറ്റ് വെയ്റ്റ് പറഞ്ഞു.ഇതിൽ പ്രായമായവരാണ് ഏറെയും. നിരപരാധികളായ രോഗികളെ ബുദ്ധിമുട്ടിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട് എന്ന് അവർ എംപിമാരോട് പറഞ്ഞു.
പിഴയെക്കുറിച്ചുള്ള ഭയം, താഴ്ന്ന വരുമാനമുള്ള രോഗികളെ ദന്തരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് പോകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതായി ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. ദന്തഡോക്ടറെ സമീപിക്കുന്ന താഴ്ന്ന വരുമാനക്കാരായ രോഗികളിൽ 23% കുറവുണ്ടായതായി മിസ് വൈറ്റ് പറഞ്ഞു.”ആളുകൾക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെ അവർക്ക് പിഴ ഈടാക്കുമോ എന്ന ആശങ്കയുണ്ട്.” മിസ് ഫിലിപ്സൺ പറഞ്ഞു.
കൂടുതൽ സുതാര്യമായ സംവിധാനം ഈ മേഘലയിൽ വേണമെന്നാണ് സാമൂഹിക നിരീക്ഷകർ അഭിപ്രായപ്പെടുന്നത് .
ൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നു.”
അലാറാം കേൾക്കുമ്പോഴേ ഉന്മേഷത്തോടെ എഴുന്നേൽക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇത് നടക്കാറില്ല. ചിലപ്പോൾ അലാറം അടിക്കുന്നത് കേൾക്കാറില്ല. അതല്ലെങ്കിൽ കേട്ടിട്ടും ഓഫ് ചെയ്ത് കിടന്നുറങ്ങും. രാവിലെ ഉണരാൻ എന്താണിത്ര ബുദ്ധിമുട്ടെന്ന് ചിന്തിക്കുന്നുണ്ടോ. പ്രധാനമായും ഇതിന് മൂന്ന് കാരണങ്ങളാണുള്ളത്.
വൈകുന്നേരമോ രാത്രിയോ ഉള്ള വർക്ക് ഔട്ട്
രാവിലെ സമയം ഇല്ലാത്തതിനാൽ വൈകുന്നേരം വർക്ക് ഔട്ട് ചെയ്യുന്നവരാണ് പലരും. എന്നാൽ ഇത് നമ്മെ ഉന്മേഷവാന്മാരാക്കുന്നതിന് പകരം കൂടുതൽ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല വർക്ക് ഔട്ടിന് ശേഷം ഉറങ്ങാൻ കിടന്നാൽ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും ചെയ്യും.
ആഹാരക്രമം പാലിക്കുന്നില്ല
ഉറങ്ങുന്നതിന് തൊട്ടുമുൻപ് രാത്രിഭക്ഷണം കഴിക്കാതിരിക്കുക. കാരണം ഭക്ഷണം ദഹിക്കാതെ കിടന്നാൽ അത് ഉറക്കത്തെ ബാധിക്കും. സസ്യാഹാരിയാണെങ്കിൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപും അല്ലാത്തവർ 4–5 മണിക്കൂറു മുൻപും ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
ചിന്തകൾ പോസിറ്റീവല്ല
പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാൻ കിടക്കുക, അപ്പോൾ ഉണരാനും അതേ ഉന്മേഷം ഉണ്ടാകും. രാവിലെ സ്കൂളിൽ പോകാനായി കിടന്നാൽ എത്ര വിളിച്ചാലും ഉണരാത്ത കുട്ടികൾ അതേസമയം പിക്നിക്കിന് പോകാനാണെന്നു പറഞ്ഞാൽ അലാറാം കേൾക്കുന്നതിന് മുൻപേ ഉണരുന്നത് കണ്ടിട്ടില്ലേ. കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുൻപ് അടുത്ത ദിവസത്തെ കാര്യം പ്ലാൻ ചെയ്യാനും സന്തോഷകരമായ കാര്യങ്ങൾ ചിന്തിക്കാനും സമയം കണ്ടെത്തുക. ഈ സമയം ഫോണും ടിവിയും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നല്ല ഉറക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷവാന്മാരായി കൃത്യസമയം ഉണരാനും സഹായിക്കും.
എന്നാൽ ഉറക്കക്കുറവ് ഹൃദ്രോഗബാധയ്ക്ക് കാരണമാകുമോ ?
ഉണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ജേര്‍ണല്‍ ഓഫ് എക്സ്പരിമെന്റല്‍ സൈക്കോളജിയില്‍ പറയുന്നത് ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നാണ്. ക്രോണിക് ഷോര്‍ട്ട് സ്‌ലീപ് ഹൃദയധമിനികളില്‍ ബ്ലോക്ക് ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിനു കാരണമാകുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.
ഏഴ് മണിക്കൂറോ അതിലധികമോ നേരം ഉറങ്ങുന്നവരില്‍ ഈ അപകടസാധ്യത കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏഴ് മണിക്കൂറില്‍ കുറവ് നേരം ഉറങ്ങുന്നവരില്‍ microRNAs യുടെ അളവ് കുറവായിരിക്കും. ഇതും ഹൃദ്രോഗവുമായി ബന്ധമുണ്ട് എന്നാണ് കണ്ടെത്തല്‍. microRNAs യുടെ പങ്കും ഹൃദ്രോഗവും ഉറക്കക്കുറവും തമ്മില്‍ അതുകൊണ്ടുതന്നെ ബന്ധമുണ്ട് എന്നുതന്നെയാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ജാമി ഹിജ്മാന്‍സ് പറയുന്നത്.
മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ കടല്‍ത്തീരങ്ങളില്‍ സജീവമാകുന്നു. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യവാസമുള്ള മേഖലയിലേക്ക് സജീവമാകുന്നതായാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ആഗോള താപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടിയതിന് പിന്നാലെയാണ് ഇവ തീരങ്ങളോട് അടുക്കുന്നതെന്നാണ് നിരീക്ഷണം.
അമേരിക്കയില്‍ ഇവയുടെ ആക്രമണത്തില്‍ അംഗവൈകല്യം വരുന്നവുടേയും മരിക്കുന്നവരുടേയും എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് ഗവേഷകര്‍ കാരണം തേടിത്തുടങ്ങിയത്. 2017 ന് മുന്‍പുള്ള വേനല്‍ക്കാലത്തെ അപേക്ഷിച്ച് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം കൂടിയെന്നാണ് ന്യൂജേഴ്സിയിലെ കൂപ്പര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വിശദമാക്കുന്നത്.
നിലവില്‍ 5 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും സമുദ്രജലം ചൂട് പിടിക്കുന്നതിനനുസരിച്ച് കൂടുതല്‍ കേസുകള്‍ വരുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ചൂട് കൂടിയ ജലത്തിലാണ് ഇവയുടെ സാന്നിധ്യം സാധാരണ ഗതിയില്‍ കാണാറുള്ളത്. അതും വളരെ അപൂര്‍വ്വമായാണ്. മെക്സിക്കോ ഉൾക്കടലിലെ ചില മേഖലകൾ പോലെ കടലിലെ താപനില 55 ഡിഗ്രി സെൽഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊൾനിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാൽ ഇന്ന് കടലിന്റെ കിഴക്കൻ തീരത്തേക്കും ഇവ മാറിയതായാണു കണ്ടെത്തിയിരിക്കുന്നത്.
ഉപ്പുരസമേറിയ കടലിൽ അല്ലെങ്കിൽ കടലും മറ്റു ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിൽ കാണുന്ന ഇവ വെള്ളത്തിലേക്കിറങ്ങുമ്പോൾ ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ശരീരത്തിന് അകത്തെത്തുന്നത്. ദേഹത്ത് ഒരു ചുവന്ന തടിപ്പായിട്ടാണ് ബാക്ടീരിയ പ്രവര്‍ത്തനം തുടങ്ങുക. വളരെ പെട്ടെന്ന് അതു വലുതാകും പിന്നാലെ മാംസം അഴുകുന്നതിന് തുല്യമാകും. ചികിത്സ തേടിയാൽ പോലും പലപ്പോഴും ബാക്ടീരിയ ബാധയേറ്റ മുറിവിന്റെ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്താന്‍ അധിക സമയം വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
അമേരിക്കയിൽ ഓരോ വർഷവും കുറഞ്ഞത് 250 പേരെയെങ്കിലും ഈ ബാക്ടീരിയ ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്ടീരിയയുടെ ഉപദ്രവം ഏറ്റവും രൂക്ഷമാവുക. മലിനജലത്തില്‍ നീന്തുമ്പോള്‍ മുറിവുകളിലൂടെ ഇവ ശരീരത്തിലെത്തുന്നു. ജലമലിനീകരണത്തിന്റെ തോത് കൂടിയതോടെ ഇതിനുള്ള സാധ്യതയും ഏറെയാണ്. കടല്‍ മത്സ്യങ്ങള്‍ക്ക് ബാക്ടീരിയ ബാധയേറ്റാല്‍ അതിലൂടെയും മനുഷ്യരിലേക്ക് ബാക്ടീരിയ ബാധയേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഞണ്ടുകളിലും ഷെല്‍ഫിഷുകളിലുമാണ് സാധാരണ ഈ ബാക്ടീരിയയുടെ സാന്നിധ്യം കാണാറ്.
വൊൾനിഫിക്കസില്‍ നിന്ന് അണുബാധയുണ്ടാവുന്നതില്‍ ഏറിയ പങ്കും പുരുഷന്മാരാണ് എന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതമായി കാണുന്ന മേഖലയിൽ നിന്നു മാറി വൊൾനിഫിക്കസ് പുതിയ ഇടങ്ങളിലേക്കെത്തിയതോടെ അമേരിക്കയില്‍ ഇതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ച് ഡോക്ടർമാർക്കും ബോധവൽക്കരണം നൽകിത്തുടങ്ങിയിട്ടുണ്ട്.
ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ബീഹാറുമാണ് ആരോഗ്യ രംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്. 2017-18 വരെയുള്ള കാലയളവ് വിലയിരുത്തിയാണ് രണ്ടാംഘട്ട ആരോഗ്യ സൂചിക കണക്കാക്കിയത്.
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്ങ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.
ആരോഗ്യ സൂചികയില്‍ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യ മേഖലയില്‍ സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്. നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.1000ത്തില്‍ 6 കുട്ടികള്‍ മാത്രമാണ് ജനിച്ചു ഒരു മസത്തിനകം മരിക്കുന്നത്. അതേ സമയം ശിശുമരണ നിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും, മധ്യപ്രദേശും, ഒഡിഷയുമാണ്. ഇതിനു പുറമെ പ്രതിരോധ കുത്തിവെപ്പ് 100ശതമാനം കൈവരിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ട്യൂബര്‍ കുലോസിസ് പ്രതിരോധിക്കാന്‍ കേരളം മികച്ച പ്രവര്‍ത്തനം നടത്തി. 2015 -16 കാലയളവില്‍ 139 ടിബി നിരക്ക് ആയിരുന്നത് 2017-18 കാലയളവില്‍ 67ലേക്ക് കുറക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും, പ്രധാന ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിലും മുന്നിട്ടു നില്‍ക്കുന്നതിനോടൊപ്പം പൊതുജന ആരോഗ്യ സംവിധാനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും കേരളം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
മൂന്നാമതൊരു കുഞ്ഞിനു കൂടി ആഗ്രഹിച്ച ലിൻഡ്‌സെയ് ക്ലാർക് സിസേറിയന് ശേഷം ഉണർന്നത് തനിക്കു വന്ധ്യംകരണം നടത്തി എന്ന വാർത്ത കേട്ട്. എന്നാൽ താൻ ഇതിന് അനുവാദം നൽകിയിട്ടില്ലെന്ന് ലിൻഡ്‌സെയ് പറഞ്ഞു. 34 കാരിയായ ലിൻഡ്‌സെയുടെ അണ്ഡവാഹിനിക്കുഴൽ ആണ് നീക്കം ചെയ്തത്. ഗർഭകാലഘട്ടത്തിൽ ബിപി കൂടി പ്രീ എക്ലാംസിയ എന്ന അവസ്ഥ പലതവണ അഭിമുഖീകരിക്കേണ്ടി വന്നതിനാലാണ് വന്ധ്യംകരണം നടത്തിയത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ലിൻഡ്‌സെയുടെ അനുവാദമില്ലാതെ ശസ്ത്രക്രിയ നടത്തിയതിനാൽ അവർക്കു 25000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചു. സിസേറിയന് ശേഷം ഉണർന്നപ്പോൾ തനിക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി എന്ന വാർത്തയാണ് അറിയിച്ചത്. എന്നാൽ തന്നോട് അത് മുൻകൂട്ടി അറിയിച്ചില്ലെന്നും താൻ അതിനു തയ്യാറെടുത്തിരുന്നില്ലെന്നും അവർ പറഞ്ഞു. തനിക്ക് രണ്ടാമത് ഒരു കുഞ്ഞു ഉണ്ടായതിന്റെ സന്തോഷം മുഴുവൻ നഷ്ടമാക്കുന്നതാണ് ഇത്തരമൊരു വാർത്ത എന്നാണ് അവർ പ്രതികരിച്ചത് . ലീഡ്‌സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിൽ വെച്ച് 2014 ഏപ്രിലിൽ ആണ് ഈ സംഭവം നടന്നത്.
അഞ്ചു വയസ്സുള്ള ലാസി എന്ന മകളും പത്തു വയസ്സുകാരൻ ഹാർവെയ്‌യുമാണ് ദമ്പതികളുടെ മക്കൾ. ഹാർവേയുടെ ഗർഭകാലഘട്ടത്തിൽ പലതവണ ബിപി കൂടി ലിൻഡ്‌സെയുടെ അവ്സഥ വളരെ ഗുരുതരമായിരുന്നു. . മാസം തികയാതെയുള്ള പ്രസവം ആയിരുന്നു ഹാർവെയ്‌യുടേത്. ലാസിയെ ഗർഭിണിയായിരുന്നപ്പോഴും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നു. അതിനാൽ മൂന്നാമതൊരു പ്രസവത്തിനുള്ള അപകട സാധ്യതകൾ അധികമാണ്.
തങ്ങൾക്ക് തെറ്റുപറ്റിയെന്നും രോഗിയുടെ അനുവാദമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത് എന്നും ആശുപത്രി അധികൃതർ അംഗീകരിച്ചു. മേലിൽ ഇത്തരം നീക്കങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കും എന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വവ്വാലുകളില്‍ നിപ്പാ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്. വവ്വാലുകളില്‍ നിന്ന് 36 സാമ്പിളുകള്‍ എടുത്തിയിരുന്നു. ഇതില്‍ 12 സാമ്പിളുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
ഈ വര്‍ഷം ഒരേയൊരു നിപ്പാ വൈറസ് ബാധ മാത്രമാണ് കണ്ടെത്തിയത്. ഈ മാസം ആദ്യം എറണാകുളത്തുളള യുവാവിനാണ് നിപ്പ ബാധിച്ചതെന്നും ചികിത്സക്ക് ശേഷം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രി ലോക്സഭയെ അറിയിച്ചു.
വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ പരിശോധന നടത്തിയ 50 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ വൈറസ് ബാധയൌന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിനംപ്രതി പരിശോധനകള്‍ നടക്കുന്നുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേക സംഘം വവ്വാലുകളുടെ സ്രവം ശേഖരിച്ചിരുന്നു. നിപ്പ വൈറസ് വാഹകരയ പഴംതീനി വവ്വാലുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. നിപ വൈറസിനെ പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും മന്ത്രി പറഞ്ഞു.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
ശരീരഭാരം കുറയ്ക്കുന്നതിനെക്കാൾ ഉപരിയായി, കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണം ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു എന്ന് കണ്ടെത്തൽ. കാർബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നതിലൂടെ പ്രമേഹം, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ കുറയാനുള്ള സാധ്യത അധികമാണ്.
കാർബോഹൈഡ്രേറ്റ് അധികമുള്ള ഉരുളക്കിഴങ്ങ്, പസ്താ, തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും മറ്റും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നത് ശരീര ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു. ബ്രിട്ടണിലെ പകുതിയിലധികം ജനത അനുഭവിക്കുന്ന “മെറ്റബോളിക് സിൻഡ്രോം” എന്ന അവസ്ഥയ്ക്ക് ചെറിയതോതിലെങ്കിലും മാറ്റം വരുത്തുവാൻ ഈ ഡയറ്റ് സഹായിക്കുമെന്ന് കണ്ടെത്തൽ. അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വർദ്ധന, അമിത ബി പി തുടങ്ങിയയെല്ലാമാണ് മെറ്റബോളിക് സിൻഡ്രത്തിന്റെ അവസ്ഥ. കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണം ശീലിച്ച വ്യക്തികളിൽ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്.
സാധാരണയായി കാർബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയുന്നതിന് കാരണമാകും. എന്നാൽ അതിനേക്കാൾ ഉപരിയായി ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ. ഈ ഡയറ്റ് അനുസരിച്ച് വെറും 45 ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രമാണ് ഒരു ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ശരീരത്തിലെ ഫാറ്റ് അളവ് കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.
നാഷണൽ ഡയറി കൗൺസിലും, ഡച്ച് ഡയറി അസോസിയേഷനും ചേർന്നാണ് ഈ ഗവേഷണം നടത്തിയത്.” ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ ഇൻസൈറ്റ്” എന്ന മാസികയിൽ ഗവേഷക റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പരമ്പരാഗതമായി ഉപയോഗിച്ചു വന്ന രോഗനിർണയ രീതികളെ കാൾ ഈ കാലത്ത് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് അസുഖങ്ങൾ കണ്ടെത്താം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സ്റ്റോണി ബ്രൂക്ക്, പെൻസിൽവാനിയ ഹെൽത്ത് സിസ്റ്റം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തികൾ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാക്കിയാൽ ആ വ്യക്തി വിഷാദരോഗം ഡയബറ്റിസ് തുടങ്ങിയവയ്ക്ക് അടിമയാണോ എന്ന് കണ്ടെത്താൻ സാധിക്കുമെന്ന പഠനം നടന്നത്. സാധാരണ ശരീരം പരിശോധിക്കുന്ന പോലെ തന്നെ, പോസ്റ്റിനോടൊപ്പം തങ്ങളുടെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് ചേർത്ത ഏകദേശം ആയിരത്തോളം രോഗികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഓട്ടോമേറ്റഡ് ഡേറ്റാ കളക്ഷൻ ഉപയോഗിച്ച് അവർ താരതമ്യ പഠനം നടത്തിയിരുന്നു.
ഉപയോഗിച്ച ഭാഷയെക്കുറിച്ച് ആഴത്തിൽ വിശകലനം നടത്തിയതിനുശേഷം രോഗിയുടെ പ്രായം , സെക്സ് തുടങ്ങിയവ മനസ്സിലാക്കുന്നു. അങ്ങനെ ഏകദേശം 21 ഓളം വ്യത്യസ്ത രോഗസാധ്യതകളെ കുറിച്ച് മനസ്സിലാക്കാം എന്നാണ് ഗവേഷണ വിദ്യാർഥികൾ പറയുന്നത്. സൈക്കോസിസ് ആൽക്കഹോളിസം, ഉൽക്കണ്ഠ തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. പത്തോളം രോഗങ്ങൾ കണ്ടെത്താൻ ശാരീരികാവസ്ഥകളേക്കാൾ നല്ലത് ഫേസ്ബുക്ക് പോസ്റ്റുകൾ ആണെന്നും അവർ പറയുന്നു.
ചില വാക്കുകൾക്ക് ചില രോഗാവസ്ഥകളുമായി അഭേദ്യമായ ബന്ധമുണ്ട്. ഉദാഹരണത്തിന് ഡ്രിങ്ക് കുപ്പി തുടങ്ങിയ വാക്കുകൾ തുടർച്ചയായി ഉപയോഗിക്കുന്നവർ മിക്കപ്പോഴും മദ്യപാനികൾ ആയിരിക്കും. അതേസമയം ദൈവം പ്രാർത്ഥനാ തുടങ്ങിയ വാക്കുകൾ സാധാരണക്കാരെ അപേക്ഷിച്ച് 15 ശതമാനത്തിലധികം ഉപയോഗിക്കുന്നവർ പ്രമേഹരോഗികൾ ആയിരിക്കും.
പെന്‍ മെഡിസിൻ സെന്റർ ഫോർ ഡിജിറ്റൽ ഹെൽത്ത് ഡയറക്ടറായ റൈന മർച്ചന്റ് പറയുന്നു “ഈ പഠനം വളരെ നേരത്തെ നടന്നതാണ് എന്നാൽ രോഗനിർണയത്തിന് സഹായകമാകുമെന്ന് മനസ്സിലായതിനാൽ ആണ് ഇപ്പോൾ ഇത് പുറത്തുവിടുന്നത്”. മിക്കവാറും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തികളുടെ ജീവിതശൈലി കളെക്കുറിച്ചും മാനസിക നിലയെ കുറിച്ചും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇത് രോഗനിർണയത്തിന് ഉപയോഗിക്കുന്നത് ആദ്യമായാണ്.
ഡിജിറ്റൽ ഭാഷയ്ക്ക് അതിന്റെതായ പ്രത്യേകത ഉണ്ടെന്നും, ഈ കണ്ടെത്തൽ വെളിച്ചംവീശുന്നത് പുതിയ രോഗനിർണായക സമീപനങ്ങളിലെക്കാണെന്നും വ്യക്തിയെ കാണാതെ ചികിത്സ തുടങ്ങാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത എന്നും മുതിർന്ന ഗവേഷകനായആൻഡ്രൂ സ്വാർട്സ് പറഞ്ഞു.