മനുഷ്യരിലെ എച്ച്.ഐ.വി അണുബാധയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നത്തിനുള്ള ശ്രമങ്ങളിലെ പ്രധാന മുന്നേറ്റമായി എലികളില്‍ നിന്നും എച്ച്.ഐ.വി ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞതായി ഗവേഷകര്‍. ഇതാദ്യമായാണ് എയ്ഡ്‌സ് ഉണ്ടാക്കുന്ന വൈറസിനെ ജീവനുള്ള മൃഗങ്ങളുടെ ജീനോമുകളില്‍ നിന്ന് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഈ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘രോഗബാധയുള്ള മൃഗങ്ങളില്‍ എച്ച്.ഐ.വി റെപ്ലിക്കേഷന്‍, ജീന്‍ എഡിറ്റിംഗ് തെറാപ്പി എന്നിവ തുടര്‍ച്ചയായി നല്‍കുമ്പോള്‍, കോശങ്ങളില്‍ നിന്നും രോഗബാധയുള്ള മൃഗങ്ങളുടെ അവയവങ്ങളില്‍ നിന്നും എച്ച്.ഐ.വി ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നു’- ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ന്യൂറോ സയന്‍സ് ചെയര്‍യുമായ കമല്‍ ഖലീലി പറഞ്ഞു. നെബ്രാസ്‌ക യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരുമായി സഹകരിച്ചാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ എച്ച്.ഐ.വി ചികിത്സയായി ‘ആന്റി റിട്രോവൈറല്‍ തെറാപ്പി’ (എ.ആര്‍.ടി) യാണ് ഉപയോഗിക്കുന്നത്. ഇത് എച്ച്.ഐ.വി കൂടുതല്‍ പടര്‍ന്നുപിടിക്കുന്നതിനെയാണ് തടയുന്നത്. ശരീരത്തില്‍ നിന്ന് വൈറസിനെ ഇല്ലാതാക്കുന്നില്ല. എ.ആര്‍.ടി എച്ച്.ഐ.വി-ക്കൊരു പരിപൂര്‍ണ്ണ പരിഹാരമല്ല. മറിച്ച്, ഒരു ആജീവനാന്ത ചികിത്സയാണ്.

ഈ പഠനത്തില്‍, എച്ച്.ഐ.വി ഡി.എന്‍.എ-യുടെ വലിയ ശകലങ്ങള്‍ രോഗബാധയുള്ള കോശങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗവേഷകര്‍ CRISPR-Cas9 എന്ന ജീന്‍ എഡിറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചത്. ‘ലോംഗ്-ആക്ടിംഗ് സ്ലോ-എഫക്റ്റീവ് റിലീസ്’ എന്ന പുതിയ മരുന്നും നല്‍കി. ഈ തെറാപ്പിയില്‍, എച്ച് ഐ വി പ്രവര്‍ത്തനരഹിതമായി കിടക്കാന്‍ ടിഷ്യൂകളിലേക്ക് സഞ്ചരിക്കുന്ന നാനോക്രിസ്റ്റലുകളില്‍ ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ പ്രവേശിക്കും. അത് എച്ച്.ഐ.വി-യെ പ്രവര്‍ത്തന രഹിതമാക്കും. എച്ച്.ഐ.വി ബാധിതരായ എലികളെ ആദ്യം ലേസര്‍ ആര്‍ട്ട് ഉപയോഗിച്ചും പിന്നീട് ജീന്‍ എഡിറ്റിംഗ് ഉപയോഗിച്ചും ചികിത്സിച്ചു. ഈ സമീപനമാണ് മൂന്നിലൊന്ന് എലികളില്‍നിന്നും എച്ച്.ഐ.വി ഡിഎന്‍എയെ ഒഴിവാക്കിയത്പ്ര