നവജാതശിശുക്കളായ ഇരട്ടകുട്ടികളിലൊരാള്‍ ജീവിച്ചിരിക്കെ മരിച്ചുവെന്ന് വിധിയെഴുതിയ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ദില്ലി ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് ദില്ലി സര്‍ക്കാരാണ് ലൈസന്‍സ് റദ്ദാക്കിയത്. മാക്‌സില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ 21 കാരിയായ വര്‍ഷയ്ക്ക് അധികൃതരുടെ അനാസ്ഥയില്‍ രണ്ട് കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടു. പെണ്‍കുഞ്ഞ് ജനിച്ച ഉടനെ മരിച്ചു. ആണ്‍കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചതായി വിധിയെഴുതി. പിന്നീട് കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ഭാഗിലാക്കി മാതാപിതാക്കള്‍ക്ക് കൈമാറി.
ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഇവരിലൊരാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. മറ്റൊരു ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ദില്ലി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്. വീഴ്ച കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കിയിരുന്നു
സ്ത്രീ ലൈംഗികതയുടെ ഏറ്റവും മികച്ച സമയം അവരുടെ 20നും 30നും വയസിനുമിടയില്‍ ആണെന്നാണ് പൊതു ധാരണ. എന്നാല്‍ അവരുടെ 36ാം വയസിലാണ് ഏറ്റവും മികച്ച സമയമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നാച്ച്വറല്‍ സൈക്കിള്‍സ് എന്ന ആപ് നടത്തിയ സര്‍വെയില്‍ 2600 സ്ത്രീകളോട് ഇതേ ചോദ്യം ഉന്നയിക്കപ്പെട്ടു.
എത്രമാത്രം സംതൃപ്തിയാണ് ലൈംഗിക ജീവിതത്തില്‍ ലഭിക്കുന്നതെന്നും ചോദ്യമുണ്ടായിരുന്നു. 23 വയസിന് താഴെയുളളവര്‍, 23നും 35നും ഇടയില്‍ പ്രായമുള്ളവര്‍, 36 വയസിന് മുകളില്‍പ്രായമുള്ളവര്‍ എന്നീ മൂന്ന് ഗ്രൂപ്പുകളിലായാണ് സര്‍വെ നടത്തിയത്. 36 വയസ് പൂര്‍ത്തിയായവരില്‍ പത്തില്‍ എട്ട് പേരും ആത്മവിശ്വാസവും ലൈംഗികാസ്വാദനവും ലഭിച്ചുവെന്ന മറുപടിയാണ് നല്‍കിയത്.
23നും 35നും ഇടയില്‍ ലൈംഗിക സംതൃപ്തി ലഭിച്ചുവെന്ന് പറയുന്നവര്‍പത്തില്‍ നാല് പേരും ഇളംപ്രായത്തില്‍ ആസ്വാദനം ലഭിച്ചുവെന്ന് പറയുന്നത് പത്തില്‍ ഏഴ് പേരുമാണ്. 36 വയസിന് മുകളിലുള്ളവര്‍ക്കാണ് സ്ഥിരവും വര്‍ധിക്കുന്നതുമായ രതിമൂര്‍ച്ച ലഭിക്കുന്നതെന്നും ഇവരുടെ മറുപടികളില്‍ വ്യക്തം. പഠന വിധേയമാക്കിയവരില്‍ പ്രായം കൂടിയവരില്‍ 86 ശതമാനവും അവസാന മാസത്തില്‍ മികച്ച ലൈംഗിക അനുഭവം തുറന്നുപറയുമ്പോള്‍മധ്യഗ്രൂപ്പിലുള്ളവരില്‍ 76 ശതമാനവും 23ന് താഴെയുള്ളവരില്‍ ഇത് 56 ശതമാനവുമാണ്. മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്ക് കൂടുതല്‍ സമയവും പത്തില്‍ ഒന്ന് പേര്‍ക്ക് പെട്ടെന്നുള്ള ലൈംഗിക ആസ്വാദനവും ഇഷ്ടപ്പെടുന്നവരാണ് എന്നും സര്‍വ്വേ ഫലം പറയുന്നു.
ലോകത്തെ മാറ്റി മറിച്ച് അവയവമാറ്റ ശസ്ത്രക്രിയ. മരണമെന്ന പ്രഹേളികയെ മറികടക്കാന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. അവയവമാറ്റ ശസ്ത്രക്രിയയില്‍ ലോകം ഇപ്പോഴും കാത്തിരിക്കുന്നത് ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുവേണ്ടിയാണ്. അതിലേക്കുള്ള വലിയ ചവിട്ടുപടിയായി ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കി.
പരീക്ഷണം നടന്നത് ശവശരീരത്തിലാണെങ്കിലും, ഇതിലൂടെ ഈ പ്രക്രീയയുടെ പല സങ്കീര്‍ണതകളും മറികടക്കാനായതായി ഇറ്റാലിയന്‍ പ്രൊഫസ്സര്‍ സെര്‍ജിയോ കന്നവാരോ പറഞ്ഞു.
18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ശവശരീരത്തില്‍ തലമാറ്റിവെക്കല്‍ പരീക്ഷണം വിജയിപ്പിച്ചത്. രക്തധമനികളും ഞെരമ്പുകളും സ്‌പൈനല്‍ കോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയയിലെ ശ്രമകരമായ ദൗത്യം. അതില്‍ വിജയം കണ്ടതോടെ, ജീവനുള്ളവരിലും തലമാറ്റിവെക്കല്‍ അധികം അകലെയല്ലെന്ന നിലപാടിലാണ് ശാസ്ത്രലോകം.
ടൂറിനിലെ അഡ്വാന്‍സ്ഡ് ന്യൂറോമോഡുലേഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണ് പ്രൊഫസ്സര്‍ കന്നവാരോ. വിയന്നയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ശവശരീരത്തില്‍ തലമാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അദ്ദേഹമറിയിച്ചത്. ഡോ.സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒരു കുരങ്ങിന്റെ ശവശരീരത്തിലും തലമാറ്റിവെക്കല്‍ നടത്തി ലോകശ്രദ്ധ നേടിയയാളാണ് ഡോ.റെന്‍.
ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ടീമാണ് ശസ്ത്രക്രിയ സംഘടിപ്പിച്ചത്. ജീവനുള്ള ശരീരത്തില്‍ ഈ ശസ്ത്രക്രിയ നടത്തുന്നതിന്റെ സാധ്യതകളുള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് ഏതാനും ദിവസത്തിനകം സംഘം തയ്യാറാക്കുമെന്നും കന്നവാരോ പറഞ്ഞു. പ്രകൃതിയുടെ നിയമങ്ങളെ മനുഷ്യന്‍ അതിലംഘിച്ചുതുടങ്ങിയെന്നും പ്രൊഫസ്സര്‍ കന്നവാരോ പറഞ്ഞു.
മരണം പ്രകൃതി നടത്തുന്ന വംശഹത്യയാണെന്ന് കന്നവാരോ പറയുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ 110 ബില്യണ്‍ മനുഷ്യര്‍ മരണത്തിന് കീഴടങ്ങിയെന്നും ഇതിനെ മറികടക്കുക തന്നെ വേണമെന്നും കന്നവാരോ അവകാശപ്പെടുന്നു. മരണത്തെ അതിജീവിക്കുകയെന്ന ഏറെക്കാലമായുള്ള സ്വപ്നത്തിനരികിലെത്തിയിരിക്കുകയാണ് ഈ ശസ്ത്രക്രിയയിലൂടെ നാമെന്നും വിയന്നയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കന്നവാരോ അവകാശപ്പെട്ടു.
ലണ്ടന്‍: ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ മറ്റൊരു ഗര്‍ഭധാരണത്തിനു കൂടി സാധ്യതയുണ്ടോ? പലര്‍ക്കും സ്വാഭാവികമായി തോന്നാവുന്ന സംശയമാണ്. സാധ്യതയില്ലെന്ന് ചിലര്‍ക്ക് തോന്നുകയും ചെയ്യും. എന്നാല്‍ ശാസ്ത്രത്തിന് പറയാനുള്ളത് ഇതിന് വിരുദ്ധമായ മറുപടിയാണ്. ഗര്‍ഭിണിയാണെങ്കിലും മറ്റൊരു ഗര്‍ഭത്തിനു കൂടി സാധ്യതയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് സാധാരണമല്ലെന്നും വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നും വിശദീകരണമുണ്ട്.
കാലിഫോര്‍ണിയ സ്വദേശിനിയായ സറോഗേറ്റ് അമ്മ, ജെസീക്ക അലന് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ജസീക്കയുടെ ഭര്‍ത്താവില്‍ നിന്നുള്ളതായിരുന്നുവെന്ന് പരിശോധനകളില്‍ തെളിഞ്ഞിരുന്നു. ഇന്‍വിട്രോ രീതിയില്‍ താന്‍ ഗര്‍ഭിണിയായതിനു ശേഷം ഭര്‍ത്താവുമായി ഗര്‍ഭനിരോധന ഉറയില്ലാതെ ബന്ധപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നുള്ള കുട്ടിയാണ് തനിക്ക് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാളെന്നുമാണ് ജസീക്ക പറയുന്നത്.
സൂപ്പര്‍ഫീറ്റേഷന്‍ എന്നാണ് ഈ അവസ്ഥയ്ക്ക് ശാസ്ത്രീയമായി പറയുന്നത്. ഗര്‍ഭിണിയായിരിക്കെ ഗര്‍ഭപാത്രത്തില്‍ അണ്ഡോല്‍പാദനം നടക്കുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. വളരെ വിരളമായി മാത്രമുണ്ടാകുന്ന അവസ്ഥയാണ് ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഓവുലേഷന്‍ നിലയ്ക്കാറാണ് പതിവെങ്കിലും ഈ വിചിത്രമായ അവസ്ഥയില്‍ ഇരട്ട ഗര്‍ഭത്തിന് സാധ്യയതയുണ്ടെന്നാണ് വിശദീകരിക്കപ്പെടുന്നത്.
രണ്ടര വയസ്സുകാരനു ചുമയ്ക്കു നൽകിയ മരുന്നു വീണ് കുട്ടിയുടെയും അമ്മയുടെയും സ്വർണാഭരണത്തിന്റെ നിറം മങ്ങി വെളുത്തു. കുഞ്ഞു തട്ടിത്തെറിപ്പിച്ച മരുന്നുതുള്ളി വീണ് കുഞ്ഞിന്റെ ബ്രയ്സ്‌ലറ്റ്, അമ്മയുടെ മാല എന്നിവയുടെ സ്വർണ നിറമാണു മണിക്കൂറുകൾക്കുള്ളിൽ വെള്ളി പോലായത്. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകൻ അദ്വൈതിന് നഗരത്തിലെ ആശുപത്രിയിൽ നിന്നെഴുതിയ മരുന്നാണു വില്ലനായത്.
മരുന്നു കഴിച്ച കുട്ടിക്ക് അസ്വസ്ഥതയൊന്നുമില്ല. വിവരം അറിഞ്ഞ മരുന്നു കമ്പനിക്കാർ ആശുപത്രിയിൽ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു മരുന്നിന്റെ സാംപിൾ വാങ്ങി. സമൂഹ മാധ്യമത്തിൽ വിവരം പോസ്റ്റ് ചെയ്തതിനു കാണിച്ചുതരാമെന്ന ഭീഷണിയും കമ്പനി പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായെന്നും, ഭീഷണി സംബന്ധിച്ചു പൊലീസിൽ പരാതി നൽകുമെന്നും രക്ഷിതാക്കൾ അറിയിച്ചു.
മരുന്നു വീണു സ്വർണം നിറം മാറിയതോടെ മരുന്നു കഴിച്ച കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റി ഉത്ക്കണ്ഠാകുലരായ രക്ഷിതാക്കൾ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്നു വൈകിട്ട് മരുന്നിന്റെ സാംപിൾ ആശുപത്രിയിലെത്തിച്ചു. ഇതിനുശേഷമാണു മെഡിക്കൽ പ്രതിനിധി എന്ന പേരിൽ ഒരാൾ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പതിനായിരത്തിലധികം കുപ്പി മരുന്നാണു മാസം വിറ്റുപോകുന്നതെന്നും കാണിച്ചുതരാമെന്നുമായിരുന്നു ഭീഷണിയെന്നു കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
ബോട്ടിലിൽ രേഖപ്പെടുത്തിയ കമ്പനിയുടെ വിലാസം നെറ്റിൽ തിരഞ്ഞ് ഫോൺ നമ്പരിൽ വിളിച്ചെങ്കിലും നമ്പരുകൾ ഒന്നും നിലവിലില്ലന്നായിരുന്നു മറുപടി. തുടർന്നാണ് ആശുപത്രി അധികൃതരോടു പരാതിപ്പെട്ടത്. ഇവരിടപെട്ടാണു കമ്പനി പ്രതിനിധിയെ വരുത്തിയത്.
ഈ കാലഘട്ടം ഇന്റർനെറ്റ് യുഗത്തിന്റെ ആണ്. ഇന്റര്‍നെറ്റിന് അടിപ്പെട്ടവരാണ് ഭൂരിഭാഗം പേരും. സാങ്കേതിക വിദ്യയും ഇന്റര്‍ നെറ്റ് വിപ്ലവവും എല്ലാം മനുഷ്യനെ ഇപ്പോള്‍ ചെറിയ ഉപകരണങ്ങളിലേക്ക് ചുരുക്കിയി രിക്കുകയാണ്.
ഇപ്പോള്‍ ഇന്റര്‍നെറ്റിന് അടിപ്പെട്ടവരാണ് ഭൂരിഭാഗം പേരും. സാങ്കേതിക വിദ്യയും ഇന്റര്‍ നെറ്റ് വിപ്ലവവും എല്ലാം മനുഷ്യനെ ഇപ്പോള്‍ ചെറിയ ഉപകരണങ്ങളിലേക്ക് ചുരുക്കിയിരി ക്കുകയാണ്. ഇപ്പോള്‍ ലോകം ലാപ്‌ടോപ്പിലും മൊബൈലിലും ടാബ്ലറ്റിലുമായി ചുരുങ്ങിയി രിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ വൈ-ഫൈ വന്നതോടെ ഇത് കൂടുതല്‍ ശക്തമാകുകയും ചെയ്യുന്നു. ഇപ്പോ ള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ എളുപ്പമാക്കാനായി സൗജന്യ വൈ-ഫൈയും ലഭിക്കുന്നുണ്ട്. എന്നാ ല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഈ വൈ-ഫൈ അത്ര സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നു ണ്ടോ ആരോഗ്യം സുരക്ഷിതമാക്കാനുളള സംവിധാനങ്ങളും ഇതിനിടയില്‍ ചെയ്യേ ണ്ടതുണ്ട്. വൈ-ഫൈ ഒരു നിശബ്ദ കൊലയാളി എന്ന് പല വിദഗ്ധരും പറയുന്നുണ്ട്. എന്നാല്‍ നമ്മള്‍ അത് വളരെ ശ്രദ്ധയോടെ എടുക്കാറില്ല എന്നതാണ് സത്യം.
വയര്‍ലെസ് ഉപകരണങ്ങളും വൈ-ഫൈ റൂട്ടറുകളും പലപ്പോഴും വളരെ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശരിയായ രീതിയില്‍ ഉപയോഗിച്ചില്ല എങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കും.
ഉപകരണം എങ്ങനെയാണ് കേബിള്‍ ഇല്ലാതെ റൂട്ടറുമായി ഘടിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക. അതായത് വയര്‍ലെസ് ഉപകരണങ്ങളായ ടാബ്ലറ്റ്, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ WLAN സിഗ്നലുകള്‍ അതായയ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ പുറത്തേക്ക് വിടും. ഇത് റൂട്ടറിലേ ക്കായിരിക്കും ബന്ധിപ്പിക്കുന്നത്. ഈ സിഗ്നലുകള്‍ പല രീതിയില്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.
വൈ-ഫൈ കൊണ്ടുളള പ്രശ്‌നങ്ങള്‍
തുടര്‍ച്ചയായുളള ക്ഷീണം, തുടര്‍ച്ചയായ തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരുക, ഉറക്കം ഇല്ലാതാകുക എന്നിവയാണ് വൈ-ഫൈ കൊണ്ടുളള പ്രശ്‌നങ്ങള്‍.
ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളില്‍ നിന്നും എങ്ങനെ കുട്ടികളെ രക്ഷിക്കാം
ലണ്ടന്‍: യുകെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചിക്കന്‍ വിതരണം ചെയ്യുന്ന കമ്പനി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി വെളിപ്പെടുത്തല്‍. ഗാര്‍ഡിയനും ഐടിവി ന്യൂസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. യുകെയിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ടെസ്‌കോ, സെയിന്‍സ്ബറിസ്, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ആള്‍ഡി, ലിഡില്‍ തുടങ്ങിയവയ്ക്ക് ചിക്കന്‍ വിതരണം ചെയ്യുന്ന 2 സിസ്റ്റേസ് ഫുഡ് ഗ്രൂപ്പിന്റെ പ്ലാന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഈ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കശാപ്പ് തിയതി രേഖപ്പെടുത്തിയ ലേബലുകള്‍ പൊളിച്ചുമാറ്റി പുതിയ ലേബലുകള്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
യുകെയില്‍ ഉപയോഗിക്കപ്പെടുന്ന ചിക്കനില്‍ മൂന്നിലൊന്നും വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2013ല്‍ ബീഫില്‍ വില കുറഞ്ഞ കുതിരയിറച്ചി കലര്‍ത്തിയ സംഭവത്തിനു ശേഷം ഇറച്ചി വിപണിയില്‍ നിന്ന് പുറത്തു വരുന്ന വലിയ ക്രമക്കേടാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. കുതിരയിറച്ചി വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് പിന്നീട് കോടതി തടവുശിക്ഷ വിധിച്ചിരുന്നു.
കശാപ്പ് തിയതി മാറ്റുന്നത് ഗുണനിലവാരം കുറഞ്ഞ ഇറച്ചി മാര്‍ക്കറ്റുകളില്‍ വിറ്റഴിയുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വിധത്തില്‍ ലേബലുകള്‍ മാറ്റുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റകരമാണ്. ബെസ്റ്റ് ബിഫോര്‍ തിയതികളില്‍ നിന്ന് വ്യത്യസ്തമാണ് ഇറച്ചി പാക്കുകളിലെ കില്‍ ഡേറ്റ്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇത് പ്രത്യേകം നല്‍കുന്നത്. പലപ്പോഴും ലേബലുകള്‍ മാറ്റി പതിക്കാന്‍ കമ്പനി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെസ്റ്റ് ബ്രോംവിച്ചിലെ 2 സിസ്‌റ്റേഴ്‌സ് പ്ലാന്റില്‍ 12 പ്രവൃത്തിദിനങ്ങളിലായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് തിരിച്ചയക്കുന്ന ഇറച്ചി പാക്കറ്റുകളുടെ ലേബലുകള്‍ മാറ്റി തിരികെ അയക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. നിലത്തു വീഴുന്ന ചിക്കന്‍ പോലും അതേപടി പാക്കറ്റുകളിലാക്കുന്നു, വ്യത്യസ്ത ദിവസങ്ങളില്‍ കൊല്ലുന്ന കോഴികളുടെ ഇറച്ചി കൂട്ടിക്കലര്‍ത്തി പാക്ക് ചെയ്യുന്നു തുടങ്ങിയ ക്രമക്കേടുകളും ഈ പ്ലാന്റില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
സ്ത്രീകളിലെ ഓർഗാസം അഥവാ രതിമൂർച്ഛയെ കുറിച്ച് പല മിഥ്യ ധാരണയും വച്ച് പുലർത്തുന്നവരാണ് നമ്മളിൽ പലരും. ദാമ്പത്യ ജീവിതത്തിൽ സുപ്രധാന പങ്ക് പങ്കാളിയുമായുള്ള രമ്യതയിലും ലൈംഗികബന്ധത്തിൽ ആണെന്നിരിക്കെ പലർക്കും പങ്കാളിയുടെ ലൈംഗിക അഭിരുചിയെ തൃപ്തിപ്പെടുത്താനോ അറിയാനോ ശ്രമിക്കാറില്ല കിടപ്പറയിൽ തന്റെ സുഖത്തിനു വേണ്ടി മാത്രമുള്ള വെറും ഒരു വസ്തുവായി കാണുന്നു.
ഈ കാലഘട്ടത്തിലെ മിക്ക ദാമ്പത്യ ജീവിത പരാജയത്തിനു കാരണം അത് മാത്രമാണ്. അതിനാൽ നിങ്ങളുടെ അറിവിലേക്ക് ! സ്ത്രീകളിലെ ഓർഗാസം അഥവാ രതിമൂര്‍ച്ഛയെ കുറിച്ച് ഒരു നല്ല വീഡിയോ. ലിംഗ യോനീ സംയോഗമല്ല മറിച്ച് സംയോഗത്തിന് മുന്‍പുള്ള ബാഹ്യലീലകള്‍ക്കാണ് സ്ത്രീകളെ രതിമൂര്‍ച്ഛയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കെന്ന വസ്തുത ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നു.
[ot-video][/ot-video]
1968ല്‍ പത്ത് ലക്ഷം പേരുടെ ജീവനെടുത്ത ഹോംഗ്കോംഗ് പനിയെ വെല്ലുന്ന ഓസ്ട്രേലിയന്‍ പനി ഈ വിന്ററില്‍ ബ്രിട്ടനിലേക്ക് എത്തുന്നുവെന്ന് മുന്നറിയിപ്പ്. ഈ പനി ഓസ്ട്രേലിയയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് ബാധിക്കുകയും അവിടുത്തെ ആരോഗ്യ സര്‍വീസ് ഇതിനെ നേരിടാന്‍ പാടുപെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പനി ബ്രിട്ടനെയും വേട്ടയാടാനെത്തുമെന്നാണ് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് ഹെല്‍ത്ത് എക്സ്പര്‍ട്ടായ പ്രഫ. റോബര്‍ട്ട് ഡിങ് വാള്‍ വെളിപ്പെടുത്തുന്നത്.
വര്‍ഷം തോറും ഏതാണ്ട് 3000ത്തോളം ഓസ്ട്രേലിയക്കാരാണ് ഈ പനി ബാധിച്ച് മരണമടയുന്നത്. ഈ വര്‍ഷവും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ സംവിധാനം താറുമാറായ പ്രായമായവരെയാണ് ഈ പനി കൂടുതലായി ബാധിച്ച് അപകടം വരുത്തുന്നത്. വിക്ടോറിയയിലെ ഒരു കെയര്‍ഹോമില്‍ എട്ട് പേരാണ് ഈ പനി ബാധിച്ച് മരിച്ചിരിക്കുന്നത്. അഞ്ച് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളെയും ഈ പനി കൂടുതലായി ബാധിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയയില്‍ നിന്നുമുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവിലുള്ള വാക്സിന്‍ എച്ച്3എന്‍2വിനെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്മാര്‍ ആശങ്കപ്പെടുന്നത്. മാര്‍ച്ചിലായിരുന്നു ഇതിനെ നേരിടുന്നതിനുള്ള വാക്സിന്‍ നിര്‍മ്മിച്ചത്. വാക്സിന്‍ ഇതിനെ നേരിടാന്‍ ഫലപ്രദമല്ലാത്തതിനാലാണ് ഓസ്ട്രേലിയയില്‍ പനി പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ ആരോപിച്ചിരുന്നു.
65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ഈ പനി കൂടുതല്‍ അപകടസാധ്യതയുണ്ടാക്കുന്നത്. ലോംഗ് സ്റ്റേ റെസിഡെന്‍ഷ്യല്‍ കെയര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവരും ശ്രദ്ധിക്കേണ്ടതാണ്. ആറ് മാസം പ്രായമുള്ളവര്‍ മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണ്. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ വാക്സിനെടുക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. യുകെയിലും ഇതിനായുള്ള വാക്സിന് ഫലപ്രദമല്ലെന്ന ആശങ്കയും ശക്തമാണ്. ഈ പനി ഗുരുതരമായാല്‍ അത് ന്യൂമോണിയ ആയി മാറാന്‍ സാധ്യതയേറെയാണ്. കൂടാതെ ഹൃദയം, മസ്തിഷ്‌കം, വൃക്കകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിലും തകരാറുണ്ടാക്കി ഗുരുതരാവസ്ഥയിലാക്കാനും ഈ പനിക്ക് കഴിവുണ്ട്.
ലണ്ടന്‍: വിവാഹത്തിന് യോഗ്യരായ പുരുഷന്‍മാരുടെ ദൗര്‍ലഭ്യം മൂലം അണ്ഡങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. അണ്ഡങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കാന്‍ നല്‍കുന്ന സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് വിവാഹത്തിന് യോഗ്യരായ പുരുഷന്‍മാരില്ലാത്തതാണ് ഇപ്രകാരം ചെയ്യാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വലിയൊരു ഭൂരിപക്ഷം സ്ത്രീകള്‍ അറിയിച്ചത്. ജനസംഖ്യാപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസമുള്ള പുരുഷന്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ആഗോള തലത്തില്‍ നടത്തിയ പഠനമാണ് ഈ വസ്തുത പുറത്തുകൊണ്ടുവന്നത്. മിക്ക രാജ്യങ്ങളിലും വിദ്യാസമ്പന്നരായ സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരേക്കാള്‍ ഏറെയാണ്. വിദ്യാഭ്യാസമുള്ള പുരുഷന്‍മാരെ ലഭിക്കാത്തതിനാല്‍ വിവാഹത്തിന് സ്ത്രീകള്‍ തയ്യാറാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. യേല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ എട്ട് ക്ലിനിക്കുകളിലായി അണ്ഡങ്ങള്‍ സൂക്ഷിക്കാന്‍ നല്‍കിയ 150 സ്ത്രീകളുമായി അഭിമുഖങ്ങള്‍ നടത്തിയിരുന്നു. യോഗ്യരായ പുരുഷന്‍മാരെ ലഭിക്കാത്തതിനാല്‍ വിവാഹത്തിനായി സ്ത്രീകള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയാണെന്ന് പഠനം പറയുന്നു.
തങ്ങളുടെ കരിയറിന് പ്രാമുഖ്യം നല്‍കുന്ന സ്ത്രീകളാണ് അണ്ഡങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതെന്ന ദുഷ്പ്രചരണമാണ് ഈ പഠനത്തിന്റെ ഫലം തെളിയിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ സ്ത്രീ പുരുഷ അനുപാതത്തില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നു. 1985ല്‍ 45 ശതമാനം പെണ്‍കുട്ടികളായിരുന്നു യൂണിവേഴ്‌സിറ്റികളില്‍ എത്തിയിരുന്നതെങ്കില്‍ 2000ല്‍ അത് 54 ശതമാനമായി ഉയര്‍ന്നു.