സ്ത്രീകൾക്ക് യാത്ര വേളയിൽ ഇനി നിന്നുകൊണ്ടും മൂത്രം ഒഴിക്കാം; മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന പീ ബഡ്ഡി ഇന്ത്യയില്‍ ആദ്യമായി വിപണിയിൽ, വീഡിയോ കാണാം

സ്ത്രീകൾക്ക് യാത്ര വേളയിൽ ഇനി നിന്നുകൊണ്ടും മൂത്രം ഒഴിക്കാം; മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന പീ ബഡ്ഡി ഇന്ത്യയില്‍ ആദ്യമായി വിപണിയിൽ, വീഡിയോ കാണാം
December 28 11:36 2017 Print This Article

പൊതു ഇടങ്ങളിൽ ഏതൊരു സ്ത്രീയുടെയും പ്രശ്‌നമാണ് മൂത്രമൊഴിക്കുവാന്‍ വൃത്തിയുള്ള സുരക്ഷിതമായ ഒരിടം ഇല്ല എന്നത്. കിലോമീറ്ററുകള്‍ നടന്നാലേ ഒരു ശൗചാലയം കാണാനാകൂ അത് ഉണ്ടെങ്കിലോ ജീവിതം പണയം വെച്ച് വേണം അങ്ങോട്ടേക്ക് കയറി ഇരിക്കുവാന്‍. ഇപ്പോഴിതാ സ്ത്രീകള്‍ക്കും അണുബാധയെ പേടിക്കാതെ നിന്നുകൊണ്ട് കാര്യം സാധിക്കുവാനുള്ള ഉപാധി വിപണിയില്‍ എത്തിയിരിക്കുന്നു. പൊതു ടോയ്ലറ്റുകളില്‍ സ്ത്രീകള്‍ക്ക് നിന്ന് മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന പീ ബഡ്ഡി ഇന്ത്യയില്‍ ആദ്യമായി വിപണിയിലിറങ്ങിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് കൂടെ കൊണ്ടുനടക്കാന്‍ കഴിയുന്ന രീതിയിലാണ് സിറോണി അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ യൂറിന്‍ ഉപകരണമായ പീ ബഡ്ഡിയുടെ രൂപ കല്‍പന. ഉപയോഗ ശേഷം ഇത് കളയുകയും ചെയ്യാം.



വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles