Kerala

മുണ്ടക്കയം കരിനിലത്തു അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനീല പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (70) മകൻ മധു (38) എന്നിവരുടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​മ്മു​ക്കു​ട്ടി ക​ട്ടി​ലി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ലും മ​ധു​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ധു തൂ​ങ്ങി​മ​രി​ച്ച​താ​വാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

എനിക്ക് ഇപ്പോൾ അച്ഛനും അമ്മയുമില്ല ആ സ്ഥാനത്ത് കണ്ട് അനുഗ്രഹം വാങ്ങാനാണു ഞാൻ വന്നത്. അതു വാങ്ങി. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എനിക്കൊപ്പമുണ്ട്..’ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയശേഷം തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളിങ്ങനെയാണ്.

തിരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂര നിലപാട് സ്വീകരിക്കുമ്പോഴും ശബരിമല വിഷയത്തിൽ സംഘടന എടുത്ത നിലപാടുകൾ എങ്ങനെ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 2015ൽ എൻഎസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയോടു സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിക്കുകയും ഇറക്കി വിടുകയും ചെയ്തിരുന്നു.

 അന്നത്തെ ആ വിവാദ കഥ ഇങ്ങനെ:

2015ൽ എൻഎസ്എസ് ബജറ്റ് സമ്മേളനത്തിനിടെ അനുമതിയില്ലാതെ അകത്തു പ്രവേശിച്ചതിനെ തുടർന്നു സുരേഷ് ഗോപിയെ ആസ്ഥാനത്തുനിന്നു സുകുമാരൻ നായർ പുറത്താക്കി. ഈ സംഭവം വലിയ വിവാദമായി. എൻഎസ്എസിനെ കുറിച്ചോ പ്രവർത്തനത്തെ കുറിച്ചോ ഇതുവരെ ഒന്നന്വേഷിക്കുക പോലും ചെയ്യാത്ത സുരേഷ് ഗോപിയുടെ വരവ് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നായിരുന്നു അന്ന് സുകുമാരൻ നായർ പറഞ്ഞത്.

അരുവിക്കര തിര‍ഞ്ഞെടുപ്പിൽ ഇന്നലെ വരെ പ്രചാരണം നടത്തുകയും വോട്ടെടുപ്പിന്റെ അന്ന് എൻഎസ്എസ് ആസ്ഥാനത്തെത്തുകയും ചെയ്യുന്ന തന്ത്രം മനസ്സിലാകും. അത്തരം ഷോ എൻഎസ്എസിൽ വേണ്ട. ആരായാലും അത്തരം അഹങ്കാരം അനുവദിക്കില്ലെന്നും സുകുമാരൻ നായർ അന്നു തുറന്നടിച്ചു. എൻഎസ്എസ് ആസ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നപ്പോൾ ഹൃദയം പൊട്ടിയെന്നു നടൻ സുരേഷ് ഗോപിയും പറഞ്ഞിരുന്നു.

ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ത്രാസ് പൊട്ടി ഹുക്ക് തലയില്‍ പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. ഉടന്‍തന്നെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശശി തരൂരിന്‍റെ തലയില്‍ 6 സ്റ്റിച്ച്‌ ഉണ്ട്.

പെരുമ്പാവൂർ കോടനാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടുവയിലെ വീടിന്റെ കുളിമുറിയിൽ ആണ് യുവതിയെ കണ്ടെത്തിയത്.

കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയിൽ ആണ് മൃതദേഹം. മരിച്ച യുവതി ദന്ത ഡോക്ടർ ആണ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുക. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ്.

ചൊവ്വാഴ്ച കേരളത്തിലെത്തുന്ന രാഹുല്‍ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയുടെ വീട് സന്ദര്‍ശിക്കും. എറണാകുളത്തുനിന്ന് പുറപ്പെട്ട് പാലാ സെന്റ്.തോമസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷമാവും അദ്ദേഹം കെ.എം.മാണിയുടെ വീട്ടിലെത്തുക.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കും. പത്ത് പൊതുസമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാകും പ്രചാരണ പരിപാടികള്‍ നടത്തുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുല്‍ നേരിട്ടെത്തി വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല.

‘കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു വലിയ മനുഷ്യന്റെ വിടവാങ്ങൽ ദിവസം. പാലാ പോലെ ഒരു സ്ഥലത്ത് വന്നിട്ട് ഇൗ കോലംകെട്ട് കാണിച്ചവനെ എന്ത് പറയാനാണ്. അവൻ ആ വിഡിയോയിൽ പറയുന്നത് പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തുപോലുമില്ല. ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ..’ കേരളം മുഴുവൻ ചിരിച്ച ആ വിഡിയോയെ കുറിച്ച് അതേ ചിരിയോടെ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞ മറുപടിയാണിത്.
കെ.എം മാണി എന്ന രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച നേതവിന് പാലാ വിട നൽകുന്ന ദിവസമാണ് പൊലീസിനെയും നാട്ടുകാരെയും അപഹസിച്ചും തെറിവിളിച്ചും ഒരു യുവാവ് ഫെയ്സ്ബുക്ക് വിഡിയോ ചെയ്തത്. ഇതിൽ അയാൾ എടുത്ത് പറയുന്ന കാര്യം ഞാൻ പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. പി.സി യുടെ ഭാഷയിൽ തന്നെ ഇതിനൊക്കെ മറുപടി പറയാൻ തനിക്ക് അറിയാമെന്നും ഇയാൾ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരുത്തൻ ഞങ്ങളുടെ കൂട്ടത്തിലില്ലെന്നാണ് ഷോൺ പറയുന്നത്.

മാണി സാറും പപ്പയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ പോരുകളും കേരളത്തിന് അറിയാം. എന്നിട്ടും അദ്ദേഹം മരിച്ചപ്പോൾ ‍ഞാനും പപ്പയും ഞങ്ങളുടെ കുടുംബം അടക്കം അദ്ദേഹത്തെ അവസാനമായി കാണാൻ പോയി. ചടങ്ങുകൾക്കെല്ലാം പങ്കെടുത്തു. ഇതിനിടയിൽ ഇത്തരത്തിൽ വേഷം കെട്ട് കാണിച്ചവനൊയൊക്കെ എന്ത് പറയാനാണ്. പപ്പ അറിഞ്ഞിട്ടില്ല ഇൗ വിഡിയോയെ കുറിച്ച്. അറിഞ്ഞാ ചിലപ്പോൾ പറയും ഇവനൊക്കെ േവറെ പണിയില്ലേ എന്ന്. പൊലീസിനെയും നാട്ടുകാരെയും തെറി വിളിച്ച് കൊണ്ടാണ് അയാൾ സംസാരിക്കുന്നത്. അതിനുള്ള മറുപടി അപ്പോൾ തന്നെ നാട്ടുകാർ കൊടുത്തിട്ടുമുണ്ട്. ഇതിനപ്പുറം ഒന്നും പറയാനില്ല ഇവനെ കുറിച്ച്. അവൻ പി.സി ജോർജിന്റെ ബന്ധുവുമല്ല. ഞങ്ങൾക്ക് അവനെ അറിയത്തുമില്ല. ഷോൺ ജോർജ് പറഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും തെറിവിളിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്.

‌കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിരെയായിരുന്നു യുവാവിന്‍റെ വിഡിയോ. പൊലീസിനെയും നിയമവ്യവസ്ഥയെയും അധിക്ഷേപിച്ചാണ് വിഡിയോ. താൻ ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തിന് കാരണം.

എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല‍. നേരിടാന്‍ തന്നെയാണ് തീരുമാനം. തുടർന്ന് നാട്ടുകാരെത്തി ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ ഓടിക്കുന്നത്.

ശബരിമലയുടെ പേരില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ടുപിടിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടക്കാന്‍ ശബരിമല കര്‍മസമിതിയുടെ പേരിലാണ് വോട്ടുചോദിക്കല്‍. വല്‍സന്‍ തില്ലങ്കേരിയെ രംഗത്തിറക്കിയതിലൂടെ ശബരിമലയുടെ പേരില്‍ പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്

തിര‍ഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ മുഖ്യആയുധമായി മാറിയിരിക്കുകയാണ് ശബരിമല. സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയുടെ തൊട്ടടുത്തദിവസമാണ് കഴക്കൂട്ടം മണ്ഡലത്തില്‍ ശബരിമല കര്‍മസമിതി മാതൃസംഗമം നടത്തിയത്. ശബരിമലയുടെ കാര്യത്തില്‍ തെരുവിലിറങ്ങിയ സ്ത്രീകളുടെ നിലപാട് വോട്ടാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സന്നിധാനത്തെ സംഘപരിവാര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വല്‍സന്‍ തില്ലങ്കേരിയെ എത്തിച്ചത്. അയ്യപ്പന്റെ പേരില്‍ പ്രചാരണം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിനെ വല്‍സന്‍ തില്ലങ്കേരി രൂക്ഷമായി വിമര്‍ശിച്ചു.

മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ മുദ്രാവാക്യം. അത് വൈകാരികമായി ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരം കൂട്ടായ്മകള്‍. വരും ദിവസങ്ങളില്‍ ശബരിമല കര്‍മസമിതിയുടെ കൂട്ടായ്മകള്‍ മറ്റ് ലോക്സഭാ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. വോട്ടെടുപ്പ് തീയതി അടുക്കുമ്പോഴേക്കും ശബരിമല യുവതീപ്രവേശം സജീവചര്‍ച്ചയാക്കി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

ചങ്ങനാശേരിയിൽ പേരും സമയവും കൃത്യമായി പറഞ്ഞ് പെൺകുട്ടിയുടെ കാമുകന്റെയൊപ്പമുള്ള ലൈവ് ഒളിച്ചോട്ടം. ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം ഉള്ളത് കൊണ്ട് ഒളിച്ചോടുകയാണ് എന്നും,2 വര്ഷം മുൻപ് വീട്ടുകാരുടെ നിർബന്ധ പ്രകാരം കാമുകനെതിരെ കേസ് കൊടുത്തായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. അത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടായിരുന്നു. എനിക്കതിന് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ ഒരുമിച്ച്‌ ജീവിക്കാനാണ് താല്‍പര്യം. – പെണ്‍കുട്ടി പറഞ്ഞു നിര്‍ത്തുന്നു.

ഏതായാലും വിഷയം വലിയ ചര്‍ച്ചയായതോടെ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടത്തിന് എതിരെ ശക്തമായി പ്രതികരിച്ച്‌ രംഗത്തെത്തുകയാണ് സോഷ്യല്‍ മീഡിയ. ‘പൊന്നുമോളേ.. നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ.. പക്ഷേ, ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുത്’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നത് ഒക്കെ എന്തോ വലിയ സംഭവം ആയി ആണോ നിങ്ങള്‍ ഒക്കെ കരുതുന്നത്?..കഷ്ടം..’ എന്നാണ് മറ്റൊരു കമന്റ്.

‘നിനക്കൊക്കെ ഒരു വിചാരമുണ്ട് നീയൊക്കെ ചെയുന്നത് നല്ലതാണെന്നു നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ എത്രയും നാളും കാത്തു സൂക്ഷിച്ച ആ അപ്പനും അമ്മയ്ക്കും ഇനി പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ. ആവേശം ഒകെ നല്ലതാണു നാളെയെ കുറിച്ചുകൂടി ചിന്തിക്കണം അവരുടെ കണ്ണീരില്‍ നീ ദഹിച്ചുപോകാതെ നോക്കിക്കോ.. എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ജീവിയ്ക്കാന്‍ പോകുകയാണെന്നും വ്യക്തമാക്കി ഫേസ്ബുക്ക് ലൈവിലെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായത്. രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈവിലെത്തി ഒളിച്ചോടുകയാണെന്ന് അറിയിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ ഇതേ പെണ്‍കുട്ടി മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു. താന്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.

വീട്ടുകാരെല്ലാം ബന്ധത്തിന് എതിരായിരുന്നെന്നും ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
സ്‌നേഹത്തിന്റെ ബലത്തിന് വേണ്ടി പിന്നീട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരു ബലത്തിനുവേണ്ടി യുവാവ് നിര്‍ബന്ധിച്ച്‌ വീഡിയോ എടുപ്പിയ്ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടില്ലെന്ന് ഉറപ്പ് നല്‍കിയതാണ്.

പക്ഷേ താന്‍ ചതിക്കപ്പെട്ടെന്നും, തനിക്ക് പറ്റിയ അബദ്ധമാണ്. ഇനി ഇങ്ങനെയൊരു ബന്ധം വേണ്ടെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ ഒളിച്ചോടിയിട്ടില്ല. അച്ഛനും അമ്മയും നിരപരാധികളാണെന്നും താന്‍ അവരുടെ കൂടെ വീട്ടിലുണ്ടെന്നും വീട്ടില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ മറുപടിയുമായി കാമുകനും രംഗത്തെത്തി. അവളുടെ വീഡിയോ ഞാൻ കണ്ടിരുന്നു. പക്ഷെ ഇതിന്റെ സത്യാവസ്ഥ ഇതല്ല. ഇവൾ പഠിക്കുന്നത് മേരിഗിരി കൂത്താട്ടുകുളത്താണ്. അവിടന്ന് പിറവം വണ്ടി കയറി ഇവിടെ വന്നിറങ്ങി, താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും, ഇനി വീട്ടിലേയ്ക്ക് തിരിച്ച് പോകില്ലെന്നും ഫോണിലൂടെ അറിയിച്ചു. പിന്നാലെ ഞാൻ അവളെ പിക്ക് ചെയ്ത് കാറിൽ വരുന്ന വഴിയിലാണ് ഈ വീഡിയോ അവളെടുത്തത്.

എങ്ങനെ കാണിച്ചിട്ടാണേലും കുഴപ്പമില്ല, നമുക്ക് ഒരുമിച്ച് ജീവിക്കണമെന്ന് പറഞ്ഞ് അവളുത്തന്നെയാണ് ആ വീഡിയോ വൈറലാക്കിയത്. ഇപ്പോൾ ഈ പെങ്കൊച്ച് പറയുന്നിടത്താണ് നമ്മുടെ നാട് നിക്കുന്നെ, സോ അതുകൊണ്ടു അത് ഭയങ്കര വൈറലാകുന്നു, ഇപ്പോൾ ഞാനായി കുറ്റക്കാരൻ. എന്റെ ഭാഗത്ത് ആരുല്ല. സോ ഞാൻ പെട്ടു, അതാണ് സംഭവിച്ചത്, ഞാൻ ഇത് ഷെയർ ചെയ്യാനൊന്നും പോകുന്നില്ല. പെങ്കൊച്ച് വീഡിയോ ഇട്ടലല്ലേ ലൈക്കും ഷെയറുമുള്ളു- ഇതായിരുന്നു ഫേസ്‍ബുക്കിലൂടെ കാമുകന്റെ വാക്കുകൾ.എന്തായാലും പുതിയ വിഡിയോ വലിയ ഒച്ചപ്പാടുകൾക്കും ചർച്ചകൾക്കും സോഷ്യൽ മീഡിയയിൽ വഴിവയ്ക്കുന്നുണ്ട്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അയ്യപ്പന്റെ പേര് ഉപയോഗിക്കരുതെന്ന് നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ നടക്കുന്നത്. പ്രദേശിക കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രചാരണ പ്രകടനങ്ങളില്‍ ശരണം വിളിയും സേവ് ശബരിമല മുദ്രാവാക്യവുമെല്ലാം സജീവമാണ്. ഇക്കാര്യത്തില്‍ ശബരിമല കര്‍മസമിതിയും പൂര്‍ണപിന്തുണയുമായി ബിജെപിക്കൊപ്പമുണ്ട്.

ശരണം വിളിച്ച് പ്രചാരണയോഗങ്ങളില്‍ പ്രസംഗം തുടങ്ങാനാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ശബരിമല മാത്രമാണ് പ്രധാന വിഷയമായി ഉപയോഗിക്കാന്‍ പാടുള്ളുവെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തൃശൂര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വെട്ടിലായിരുന്നു. ഒടുവില്‍ കളക്ടര്‍ അനുപമയ്ക്ക് വിശദീകരണ കുറിപ്പ് എഴുതി നല്‍കിയാണ് സുരേഷ് ഗോപി രക്ഷപ്പെട്ടത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ്-എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

അതേസമയം ലക്ഷ്മണരേഖ മറികടന്നാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ശബരിമല പ്രധാന ചര്‍ച്ചാ വിഷയമല്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചത്. ശബരിമല ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയെ പിള്ള ശാസിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നരേന്ദ്ര മോഡി കേരളത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ബി.ജെ.പി വീണ്ടും കളംമാറ്റി പിടിക്കുമെന്നാണ് പിള്ള നല്‍കുന്ന സൂചന.

”ശബരിമല ഞങ്ങളുടെ ആത്മാവില്‍ അധിഷ്ഠിതമായ പ്രശ്‌നമാണ്. അത് ജനങ്ങളുടെ സജീവശ്രദ്ധയില്‍ വരണം. അതിനെ നിയന്ത്രിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കോടതി പറയുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നുമില്ലല്ലോ”, എന്നാണ് ശ്രീധരന്‍ പിള്ളയുട നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടാല്‍ ബി.ജെ.പി കുടുങ്ങും.

രൂക്ഷവര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് പരാമര്‍ശം.

ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവർ പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പരാമര്‍ശം.

RECENT POSTS
Copyright © . All rights reserved