Kerala

ആലപ്പുഴയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട മേരി ജാക്വിലിന് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി. രണ്ടു സ്ത്രീകളടക്കം മൂന്നുപേരെ അന്വേഷണസംഘം അറസ്്റ്റുചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറയില്‍ നഗ്നമായ നിലയില്‍ മേരി ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്.

തിരുവമ്പാടിയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിന്‍ താമസിച്ചിരുന്നത്. നേരത്തെ വീട്ടില്‍ ഹോട്ടല്‍ നടത്തിവന്നിരുന്ന മേരി ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെയാണ് പ്രതികളായ അജ്മലും, മുംതാസുമായി അടുപ്പമുണ്ടാകുന്നത്. കൊലപാതകദിവസം ഉച്ചയോടെ അജ്മലും മുംതാസും മേരിയുടെ വീട്ടില്‍ എത്തി. ഇരു സ്ത്രീകളുമായി അജ്മല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മേരിയുമായി പണം സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അജ്മലും മുംതാസും ചേര്‍ന്ന് മേരിയെ അടിച്ചുവീഴ്ത്തി മരണാസന്ന നിലയിലാക്കി.

മേരിയുടെ സ്വര്‍ണവും പണവും അപഹരിച്ചശേഷം ഇരുവരും ചേര്‍ന്ന് ഇവരെ വിവസ്ത്രയായി കിടത്തി. തെളിവുനശിപ്പിക്കാന്‍ ദേഹത്ത് എണ്ണതേച്ചു. വീട് പുറത്തുനിന്ന ്പൂട്ടിയാണ് ഇരുവരും രക്ഷപ്പെട്ടത്. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വഴിയാണ് സീനത്ത് കൂട്ടുപ്രതിയായത്. മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്

പ്രതി അജ്മല്‍ പുന്നപ്രയിലും അമ്പലപ്പുഴയിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയ കേസില്‍ മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമ ന്യൂസ്  അഭിപ്രായസര്‍വേ ഫലം. ആകെയുള്ള 20 മണ്ഡലങ്ങളില്‍ 13ലും യുഡിഎഫിനാണ് മേല്‍ക്കൈ. 3 സീറ്റുകളില്‍ മാത്രമാണ് ഇടതുമുന്നണിക്ക് മുന്‍തൂക്കം. 4 സീറ്റുകളില്‍ ഫലം പ്രവചനാതീതമാണ്. തിരുവനന്തപുരത്ത് യുഡിഎഫും എന്‍ഡിഎയും തമ്മിലാണ് മല്‍സരമെന്നും സര്‍വേ പറയുന്നു.

യുഡിഎഫ് 43 ശതമാനവും എല്‍ഡിഎഫ് 38 ശതമാനവും എന്‍ഡിഎ 13 ശതമാനവും മറ്റുള്ളവര്‍ 6 ശതമാനവും വോട്ട് നേടാമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഡിഎഫിന് 2 ശതമാനം വോട്ട് അധികം ലഭിക്കും. എല്‍ഡിഎഫിന് ഒരു ശതമാനം നഷ്ടമാകും. എന്‍ഡിഎയ്ക്ക് 3 ശതമാനത്തോളം വോട്ട് കൂടും.

വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഫോട്ടോഫിനിഷാണ്. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടില്‍ യുഡിഎഫാണ് മുന്നില്‍. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പു നടത്തിയ സര്‍വേയില്‍ യുഡിഎഫിന് 43 ശതമാനവും എല്‍ഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 9 ശതമാനവും വോട്ടാണു പ്രവചനം.

ബിജെപിക്ക് വേരുള്ള തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെന്നും എല്‍ഡിഎഫ് മൂന്നാമതാകും എന്നുമാണ് സർവേയുടെ വിലയിരുത്തലുകളിൽ പ്രധാനം . എന്‍ഡിഎയ്ക്ക് 36%, യുപിഎയ്ക്ക് 35% എല്‍ഡിഎഫിന് 25% വോട്ടു കിട്ടുമെന്നാണ് സർവേ ഫലം.ഇടതുമുന്നണിക്ക് 44ഉം യുഡിഎഫിന് 43ഉം എന്‍ഡിഎയ്ക്ക് 21 ശതമാനവും വോട്ടു കിട്ടുന്ന വടകരയും ഫോട്ടോഫിനിഷ് പ്രതീക്ഷിക്കുന്ന മണ്ഡലമാണ്. പത്തനംതിട്ടയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം, 42%. എല്‍ഡിഎഫ് 33, എന്‍ഡിഎ 21 ശതമാനം വോട്ട് നേടിയേക്കും. കെ.സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സര്‍വേ നടന്നത്.

യുഡിഎഫിന് 45, എല്‍ഡിഎഫിന് 44, എന്‍ഡിഎയ്ക്ക് 8 ശതമാനം വോട്ടുവിഹിതം പ്രവചിച്ചിരിക്കുന്ന മാവേലിക്കരയിലും ഫോട്ടോഫിനിഷ് മല്‍സരമാണ്. തൃശൂരില്‍ കടുത്ത മല്‍സരമാണെങ്കിലും 41 ശതമാനം വോട്ടു നേടുന്ന യുഡിഎഫാണു മുന്നില്‍. ഇവിടെ എല്‍ഡിഎഫിന് 37ഉം എന്‍ഡിഎയ്ക്ക് 16ഉം ശതമാനം വോട്ടു ലഭിക്കും.

കോഴിക്കോട് കടുത്ത മല്‍സരത്തില്‍ യുഡിഎഫാണ് 42 ശതമാനം വോട്ടുമായി മുന്നില്‍. എല്‍ഡിഎഫിന് 38ഉം എന്‍ഡിഎയ്ക്ക് 14 ശതമാനവും പ്രതീക്ഷിക്കുന്നു. പാലക്കാട് എല്‍ഡിഎഫും പൊന്നാനിയില്‍ യുഡിഎഫും ബഹുദൂരം മുന്നിലാണ്. 44 ശതമാനം വോട്ടുമായി മലപ്പുറത്തും യുഡിഎഫാണു മുന്നില്‍.യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ നേരിയ വ്യത്യാസത്തില്‍ ഇടതുമുന്നണി മുന്നിലാണെന്നാണ് സര്‍വേ ഫലം. എല്‍ഡിഎഫിന് 47, യുഡിഎഫിന് 44, എന്‍ഡിഎയ്ക്ക് 4 ശതമാനം വോട്ടുകിട്ടും.

ആറ്റിങ്ങലില്‍ 44 ശതമാനവുമായി എല്‍ഡിഎഫ് മുന്നില്‍; യുഡിഎഫിന് 38, എന്‍ഡിഎയ്ക്ക് 13. എല്‍ഡിഎഫ് സിറ്റിങ് മണ്ഡലമായ ആലത്തൂരില്‍ 45 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫ് മുന്‍തൂക്കം നേടി. എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 13% വോട്ട് ലഭിച്ചേക്കും.

ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ചാലക്കുടിയില്‍ യുഡിഎഫ് 40, എല്‍ഡിഎഫ് 39, എന്‍ഡിഎ 13%. എറണാകുളത്ത് 41 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം; എല്‍ഡിഎഫിന് 33ഉം എന്‍ഡിഎയ്ക്ക് 11ഉം വോട്ടു ലഭിക്കും.

ഇടുക്കിയില്‍ സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനവും യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിന് 39ഉം എന്‍ഡിഎയ്ക്ക് 9 ശതമാനവും പിന്തുണ.

എല്‍ഡിഎഫ് സിറ്റിങ് മണ്ഡലങ്ങളായ കണ്ണൂരില്‍ 49 ശതമാനവും കാസര്‍കോട് 43 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം. കണ്ണൂരില്‍ എല്‍ഡിഎഫിനെ 38 ശതമാനവും എന്‍ഡിഎയെ 9 ശതമാനവും പിന്തുണച്ചു.

ബിജെപിക്ക് സ്വാധീനമുള്ള കാസര്‍കോട്ട് എല്‍ഡിഎഫിന് 35 ശതമാനവും എന്‍ഡിഎയ്ക്ക് 19 ശതമാനവും പിന്തുണ കിട്ടി.

സിറ്റിങ് സീറ്റുകളായ കൊല്ലത്തും കോട്ടയത്തും യുഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. കൊല്ലത്ത് യുഡിഎഫിന് 48, എല്‍ഡിഎഫിന് 41 എന്‍ഡിഎയ്ക്ക് 7. കോട്ടയത്ത് യുഡിഎഫ് 49, എല്‍ഡിഎഫ് 39, എന്‍ഡിഎ 10 ശതമാനം.

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെ നടന്ന സര്‍വേയുടെ ഫലത്തെ പിന്നീടു മാറിയ സാഹചര്യങ്ങള്‍ സ്വാധീനിക്കാം എന്നും സർവേ വിലയിരുത്തുന്നു. 20 മണ്ഡലങ്ങളിലെ 8616 വോട്ടര്‍മാരില്‍ നിന്ന് ബൃഹത്തായ വിവരശേഖരണം നടത്തി തയാറാക്കിയ അഭിപ്രായസര്‍വേ ഫലമാണു പുറത്തുവിട്ടത് എന്നാണ് മനോരമ ന്യൂസ് വാദം.

കോതമംഗലം രൂപത വൈദികവിദ്യാര്‍ത്ഥി കാരക്കുന്നം കാവുംപുറം ഫ്രാന്‍സിസിന്റെ മകന്‍ ബ്രദര്‍ ജോസ് കാവുംപുറം (25) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (05/04/2019) രാവിലെ 9.30 ന് ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് കോതമംഗലം  രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കപ്പള്ളിയില്‍ സംസ്‌കരിക്കും. മാതാവ് : മെര്‍ളി പെരുമണ്ണൂര്‍, കൂറ്റപ്പിളളില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍ : സിസ്റ്റര്‍ ഗ്രേസ്മി സി എം സി മുവാറ്റുപുഴ, സിറിള്‍ ഫ്രാന്‍സിസ് (ബിഷപ്പ്‌സ് ഹൗസ് കോതമംഗലം), ആന്റണി (ഹൈദ്രാബാദ്). സഹോദര ഭാര്യ ഐഡ സിറിള്‍ അരിമറ്റത്തില്‍ (ഈരാറ്റുപേട്ട ). ഫാ. പീറ്റര്‍ കാവുംപുറം എം എസ് റ്റി (ദീപ്തി, ഭരണങ്ങാനം) പിത്യസഹോദരനാണ്. പരേതന്‍ ഒമ്പതാം വര്‍ഷ വൈദിക വിദ്യാര്‍ത്ഥിയായിരുന്നു. രോഗബാധയെതുടര്‍ന്ന് രാജഗിരി ആശുപത്രിയിൽ ചികില്‍സയിലായിരുന്നു.

2009-2012 കാലഘട്ടത്തില്‍ കോതമംഗലം സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ പ്രാഥമിക വൈദിക പരിശീലനം നടത്തി. തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ബിരുദപഠനം പൂർത്തിയാക്കി. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ ഫിലോസഫി പഠനം പൂര്‍ത്തിയാക്കി കോതമംഗലം ബിഷപ്പ്‌സ് ഹൗസില്‍ റീജന്‍സി പരിശീലനത്തിലിരിക്കെയാണ് രോഗം പിടിപെട്ടത്. ഈ വർഷം വൈദിക വസ്ത്രം സ്വീകരിക്കാനിരിക്കെയാണ് രോഗാതുരനാവുന്നതും മരണപ്പെടുകയും ചെയ്‌തിരിക്കുന്നത്‌.

തൃശൂരില്‍ നടന്ന പ്രണയപ്പക എരിഞ്ഞടങ്ങിയതിങ്ങനെ. പെണ്‍കുട്ടി നീതുവുമായി ജിതേഷിന് മൂന്നു വര്‍ഷം നീണ്ട പ്രണയമുണ്ടായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

ഒരു ബൈക്ക് പുറത്തിരിക്കുന്നതു കണ്ടാണ് അന്വേഷിക്കുന്നത്. അപ്പോഴാണു വീടിന്റെ അകത്തു നിന്നു നിലവിളി കേള്‍ക്കുന്നത്. ഓടിയെത്തി നോക്കിയപ്പോള്‍ മുറിക്ക് അകത്തു നിറയെ പുക നിറഞ്ഞിരുന്നുവെന്ന് അയല്‍വാസികളുടെ പറയുന്നു.

വിവാഹാഭ്യര്‍ഥന നിരസിച്ചതാണു തിരുവല്ലയിലെയും തൃശൂരിലെയും രണ്ടു പെണ്‍കുട്ടികളുടെയും ജീവനെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. അതേസമയം, നീതുവിന് മറ്റ് പല പ്രയാസങ്ങളും ഉണ്ടായിരുന്നു. അമ്മയുടെ ആത്മഹത്യയും അച്ഛന്‍ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളര്‍ത്തിയിരുന്നു. എങ്കിലും പഠിച്ച് മുന്നേറണമെന്ന സ്വപ്‌നം നീതുവിനുണ്ടായിരുന്നു. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.

ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്നു. വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ യുവതി വഴങ്ങാതെ വന്നതോടെയാണു കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിതീഷിനെ പിടിച്ചു വച്ചു. ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.

 

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കി. കലക്ടറേറ്റില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാണ് പത്രിക നല്‍കിയത്. മലപ്പുറം, വയനാട് ഡിസിസി പ്രസിഡന്റുമാര്‍, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെട്ടെ രാഹുലും പ്രിയങ്കയും കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിലിറങ്ങി.

ഇരുവരെയും യുഡിഎഫ് നേതാക്കള്‍ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന വാഹത്തില്‍ കലക്ടറേറ്റിലേക്ക് തിരിച്ചു. നാലുസെറ്റ് നാമനിര്‍ദേശ പത്രിക, സത്യവാങ്മൂലം തുടങ്ങിയ രേഖകള്‍ വരണാധികാരിയായ കലക്ടര്‍ക്ക് മുന്നില്‍ രാഹുല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാഹുലിന്റെ ചിത്രമുള്ള ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടി കൊഴുപ്പിച്ചു.

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണു വയനാട്ടില്‍ മല്‍സരിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യ ഒറ്റപ്പെട്ടെന്ന പ്രതീതിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. സിപിഎമ്മിലെ എന്റെ സഹോദരന്മാരും സഹോദരിമാരും ഇനി എനിക്കെതിരെ സംസാരിക്കുമെന്ന് അറിയാം. സിപിഎമ്മിന്റെ വിമര്‍ശനങ്ങളെ താൻ സന്തോഷത്തോടെ നേരിടും. എന്നാല്‍ മറുപടി പറയില്ലെന്നും രാഹുല്‍ പറഞ്ഞു.

സിപിഎമ്മിന്റെ നിരന്തര വിമര്ശനങ്ങശ്ക്ക് മറുപടിയുമായി കോണ്ഗ്രസ് അധ്യക്ഷന്. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം പോരാട്ടത്തിലാണ്. അത് തുടര്‍ന്നേ പറ്റൂ. എനിക്ക് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും സഹോദരങ്ങളോട് പറയാനുള്ളത് ഇതാണ്. സിപിഎം എന്നെ ആക്രമിക്കണം. അത് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ആക്രമണം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. തിരിച്ച് ഒരു വാക്ക് പോലും ഞാന്‍ നിങ്ങള്‍ക്കെതിരെ ഈ പ്രചാരണത്തിനിടെ പറയില്ല– അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലെ തന്റെ മല്‍സരം. ദക്ഷിണ ഇന്ത്യ ഒറ്റപ്പെട്ടെന്ന ഒരു പ്രതീതിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല . എസ്പിജി നിയന്ത്രണത്തിലാണ് കല്പറ്റ നഗരം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി

പ്രണയം നിരസിച്ചതിന് തിരുവല്ലയിൽ വിദ്യാർഥിനിയെ തീ കൊളുത്തി കൊന്നതിന്റെ നടുക്കം മാറും മുൻപ് തൃശൂരിൽ നിന്നും സമാനമായ വാര്‍ത്ത. ചിയ്യാരത്ത് വീട്ടിൽക്കയറിയാണ് എൻജിനിയറിങ് വിദ്യാർഥിനി നീതു(22) വിനെ തീ കൊളുത്തി കൊന്നത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) ബന്ധുക്കൾ പിടികൂടി.

നീതുവിന്റെ ഉയിരെടുത്ത് പ്രണയം. നീതുവിന്‍റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു നിതീഷ്. നന്നായി ചിത്രം വരയ്ക്കുകയും പാട്ട് പാടുകയും ചെയ്തിരുന്ന നീതുവിന്റെ ദുര്‍വിധിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ചിയാരത്ത് ഗ്രാമം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട നീതു അമ്മൂമ്മയുടേയും അമ്മാവന്‍റെയും സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. നീതുവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോയി. ഏകമകളായിരുന്നു നീതു.

മുത്തശ്ശിയുടെയും അമ്മാവന്റെയും ഒപ്പമാണ് നീതു വളർന്നത്. പഠിച്ച് ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെൺകുട്ടി. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് നിതീഷിനെ നേരത്തെ പരിചയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വടക്കേകാട് സ്വദേശി നിതീഷ് പലപ്പോഴും ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടി നീതു പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ വിശദമാക്കി.രാവിലെ 7 മണിക്കാണ് സംഭവം. ചീയാരം പോസ്റ്റ് ഓഫീസിനു സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്‍റെ അടുക്കളഭാഗത്തിലൂടെയാണ് അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.

ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.  മൃതദേഹം കണ്ടെത്തിയപ്പോള്‍ നെഞ്ചില്‍ രക്തമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.  നീതുവിന്റെ വീട്ടില്‍ മുത്തശ്ശി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഏഴിനും ഏഴരയ്ക്കുമിടയിലാണ് കൊലപാതകം സംഭവിച്ചത്.

അടുത്തുള്ള മറ്റൊരു വഴിയില്‍ തന്റെ ബുള്ളറ്റ് വച്ച ശേഷം പ്രതി നിതീഷ് വീടിന് പിന്നിലൂടെയാണ് അകത്തേക്ക് കടന്നത്. പിന്നീട് വാക്ക് തര്‍ക്കമുണ്ടാകുകയും കത്തി ഉപയോഗിച്ച്‌ കുത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ആളുകള്‍ നിതീഷിനെ പിടികൂടുകയായിരുന്നു. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.

തൃശൂര്‍: പ്രണയാഭ്യര്‍ത്ഥ നിരസിച്ചതിന് ക്രൂര കൊലപാതകം. തൃശൂരില്‍ 22 കാരിയായ പെണ്‍കുട്ടിയെ യുവാവ് കഴുത്തില്‍ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുമായി സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ നിതീഷ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ നീതുവിന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

വീട്ടുകാര്‍ തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പോളിടെക്നിക് വിദ്യാര്‍ഥിയാണ് നീതു. നിതീഷ് കുറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി പി. രാജീവ് എത്തിയത് ഫഹദ് ഫാസിലിന്റെ സിനിമാ ലൊക്കേഷനില്‍. ലൊക്കേഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ഫഹദ് ഫാസിലിന് പുറമെ രാജീവിന്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമായ അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. കലൂര്‍ എജെ ഹാളില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ട്രാന്‍സ് സിനിയുടെ ലൊേക്കേഷനിലേയ്ക്കാണ് തന്റെ സുഹൃത്തുക്കളെ കാണാനായി പ്രചാരണത്തിരക്കിനിടെ പി രാജീവ് എത്തിയത്. സിനിമയിലെ നായകന്‍ ഫഹദ് ഫാസിലും സംവിധായകന്‍ അന്‍വര്‍ റഷീദും ഛായാഗ്രാഹകന്‍ അമല്‍ നീരദും ചേര്‍ന്ന് രാജീവിനെ സ്വീകരിച്ചു.

Image may contain: 5 people, people smiling, people standing and indoor

മൂവര്‍ക്കുമൊപ്പം ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയുമുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം. പിന്നീട് രാജീവിനെ യാത്രയാക്കുന്നതിനു മുന്‍പ് എല്ലാവരുടെയും വക സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ. സുഹൃത്തുക്കളെ കണ്ട സന്തോഷം രാജീവ് പങ്കുവെക്കുന്നതിനിടെ അമല്‍ നീരദിന്റെ കമന്റ് ഇങ്ങനെ.

Image may contain: 10 people, people smiling, people standing

‘പി രാജീവിന്റെ കല്യാണം നടന്നത് ഇതേ ഹാളിലാണ്. അതേ.. അപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പ്രത്യേക സുഖമുണ്ടെന്ന് രാജീവിന്റെ മറുപടി’ കുടുംബാംഗങ്ങളോട് തന്റെ അന്വേഷണം പറയണമെന്നായിരുന്നു യാത്ര പറഞ്ഞിറങ്ങവെ രാജീവിനോട് നസ്രിയക്ക് പറയാനുണ്ടായിരുന്നത്. ഒരു മണിക്കൂറോളം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിട്ട ശേഷമാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അധിക്ഷേപിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍. പൊലീസ് സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന സേനയായി മാറിയെന്ന് സെന്‍കുമാര്‍ വിമര്‍ശിച്ചു. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നല്ലൊരു ഡിജിപിയെ ലഭിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

“കേരളാ പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശം ഘടകമായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്ക് ബെഹ്‌റയുടെ നല്ല ചായയുണ്ട്. അതുകൊണ്ട്, പാഷാണം ഷാജിയെ ഡിജിപിയാക്കി കൂടെ എന്ന് ഒരാള്‍ ചോദിച്ചു. അപ്പോള്‍, താന്‍ മറുപടി നല്‍കിയത് പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്കൊരു ബെറ്റര്‍ ഡിജിപിയെ കിട്ടുമെന്നാണ്. പൊലീസിനെ ഇത്രയും മോശമായി ഇല്ലാതാക്കിയ സാഹചര്യം അടിയന്തരാവസ്ഥ കാലത്ത് പോലും ഉണ്ടായിട്ടില്ല.” – സെന്‍കുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തിലടക്കം പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച വ്യക്തിയാണ് ടി.പി.സെൻകുമാർ. ഡിജിപി ആയിരിക്കെ പിണറായി വിജയൻ സർക്കാരുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ശബരിമല കർമസമിതി നേതാവാണ് സെൻകുമാർ.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു മു​ന്ന​ണി​യു​മാ​യും ജ​ന​പ​ക്ഷ​ത്തി​ന് സ​ഖ്യ​മി​ല്ലെ​ന്ന് പി.​സി.​ജോ​ര്‍​ജ്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും പ്ര​ത്യേ​കം നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും സ്ഥാ​നാ​ര്‍​ഥി​യെ നോ​ക്കി​യാ​കും വോ​ട്ട് ചെ​യ്യു​ക​യെ​ന്നും ‌ജോ​ര്‍​ജ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ ആ​ചാ​രം സം​ര​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും പി​ന്തു​ണ.

കെ സുരേന്ദ്രനോട് സ്‌നേഹമുണ്ടെന്നു പറഞ്ഞ പി സി ജോര്‍ജ് പത്തനംതിട്ടയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ഇത് സംബന്ധിച്ച് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പറയാന്‍ സൗകര്യമില്ലെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

Copyright © . All rights reserved