പാലാ രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഹയർ സെക്കൻഡറി ടീച്ചേഴ്സിന്റെ ഒഴിവുകൾ . ആഗസ്റ്റ് 7 -ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം .

പാലാ രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഹയർ സെക്കൻഡറി ടീച്ചേഴ്സിന്റെ ഒഴിവുകൾ . ആഗസ്റ്റ് 7  -ന്   മുൻപ് അപേക്ഷകൾ സമർപ്പിക്കണം .
July 28 08:30 2019 Print This Article

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കൊമേഴ്സ് , സിറിയക് , എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ HSST തസ്തികയിലും ഉണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്ഥികളിൽനിന്നും നിർദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു . സ്‌പെഷ്യൽ റൂൾസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും നിയമനം . ബന്ധപ്പെട്ട വിഷയത്തിൽ 50 % മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും അതേ വിഷയത്തിൽ B.Ed ഉം SET ഉം ഉണ്ടായിരിക്കണം . അപേക്ഷകർക്ക് 23 -07 -2019 മുതൽ 06 -08 -2019 വരെ ,പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് ഓഫീസിൽ നിന്നും ലഭിയ്ക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് . പൂരിപ്പിച്ച അപേക്ഷയും യോഗ്യതസർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും 06 -08 -2019 ന് വൈകുന്നേരം 04 .00 മണിക്ക് മുൻപായി കോർപ്പറേറ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles