Kerala

മീന്‍ വില്‍പനയിലൂടെ ജനശ്രദ്ധ നേടിയ ഹനാൻ സഞ്ചരിച്ചിരുന്ന കാർ കൊടുങ്ങല്ലൂരില്‍ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹനാന്പ നിസ്സാര പരിക്കുകള്‍ ഉണ്ട്.

മീൻ വിറ്റും കച്ചവടങ്ങൾ നടത്തിയും ഈവന്റ് മാനേജ്മെന്റിന് പോയുമൊക്കെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ.

തമ്മനത്ത് സ്കൂൾ യൂണിഫോമിൽ മീൻ വിറ്റതോടെയാണ് ഹനാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകൾ വായിച്ചറിഞ്ഞ് സംവിധായകൻ അരുൺഗോപി പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്

ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനകേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ജീവന് ഭീഷണി ഉയർത്തിയാണ് നീക്കങ്ങൾ. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദവും ഉയരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉന്നതര്‍ ചോര്‍ത്തി ബിഷപ്പിന് നല്‍കുന്നതായും സൂചനയുണ്ട്. കേസൊതുക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്

എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിനായി ജലന്ധറിലേക്ക് വീണ്ടും പോകാനും ആലോചിക്കുന്നുണ്ട്. അറസ്റ്റില്ലെങ്കില്‍ അന്വേഷണ ചുമതല ഒഴിയാനാണ് സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ മൊഴില്‍ ഏറെയും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനും മറ്റു കന്യാസ്ത്രീകളുടെ മൊഴികളും നിര്‍ണായകമാണ്. ഈ സാഹചര്യങ്ങളില്‍ അറസ്റ്റില്‍ നിന്ന് പിന്നോട്ട്‌പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വെച്ചു 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.

ചികില്‍സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു തിരിച്ചു. ഇന്നു പുലര്‍ച്ചെ 4.30നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട അദ്ദേഹം ദുബായ് വഴിയാണു യുഎസിലെത്തുക. ഭാര്യ കമല അദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്റെ വകുപ്പുകളുടെ ചുമതല ഔദ്യോഗികമായി ആര്‍ക്കും ഇതുവരെ നല്‍കിയിട്ടില്ല.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കും. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പി. ജയരാജനാണ്. ചികിത്സയിലാണെങ്കിലും ഇ-ഫയല്‍ സംവിധാനം ഉപയോഗിച്ച് അമേരിക്കയിലിരുന്ന് മുഖ്യമന്ത്രി പിണറായി ഔദ്യോഗിക ഫയലുകള്‍ ഒപ്പിടും.

ശസ്ത്രക്രിയക്കും ചികിത്സയ്ക്കും ശേഷം 17ന് പിണറായി തിരിച്ചെത്തും. ഇന്നലെ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ട് അമേരിക്കയിലേക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 19 നിശ്ചയിച്ചിരുന്ന യാത്ര പ്രളയക്കെടുതിയെത്തുടര്‍ന്നാണു മാറ്റിയത്

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 4.40ന്റെ എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു യാത്ര. ദുബായ് വഴിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രി യാത്രതിരിക്കാന്‍ ഇരുന്നതെങ്കിലും പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു.

അതീവ രഹസ്യമായിട്ടായിരുന്നു ഇന്നത്തെ യാത്രക്കുള്ള തീരുമാനം എടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്. നേരത്തെ കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും സംസ്ഥാനത്തെ മുക്കിയ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനാണ് തീരുമാനം. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഇ.പി.ജയരാജനായിരിക്കും അധ്യക്ഷത വഹിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ജയരാജന് നല്‍കിയിട്ടുണ്ട്.

വിബീഷ് സി.ടി

ആലുവ: പ്രളയത്തിലകപ്പെട്ടവരുള്‍പ്പടെയുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ ചേര്‍ന്ന് തയാറാക്കിയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ‘അതിജീവനം’ പ്രളയ ബാധിത മേഖലയായ ആലുവയില്‍ സംഘടിപ്പിച്ചിരിക്കുന്നു. തിന്മകളെ വിമര്‍ശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാര്‍ട്ടൂണുകളുടെ ലക്ഷ്യമെന്ന് ഈ കാര്‍ട്ടൂണിസ്റ്റുകള്‍ തെളിയിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി മനസ്സ് മരവിച്ചവര്‍ക്ക് ധൈര്യവും, ആത്മവിശ്വാസവും പകരാന്‍ കഴിയുന്ന പോസിറ്റീവ് കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനുള്ളതെന്ന് കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ ഇബ്രാഹീം ബാദുഷ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍ എക്‌സിബിഷനില്‍ പങ്കെടുക്കും.

കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ 100ല്‍്പ്പരം രചനകള്‍ പ്രദര്‍ശനത്തിനുണ്ടാവും പ്രളയം മൂലമുള്ള ദുരിതങ്ങളുടെ അനുവ സാക്ഷികള്‍ കൂടിയാണ് കാര്‍ട്ടൂണിസ്റ്റുകള്‍. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ 2018 സെപ്തംബര്‍ 3ന് ആലുവാ റെയില്‍വേ സ്റ്റേഷനു മുന്‍പിലായി പോസിറ്റീവ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ലൈവ് കാരിക്കേച്ചര്‍ ഷോയും നടക്കും. സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ കലാകാരന്മാര്‍ പൊതുജനങ്ങളുടെ ലൈവ് കാരിക്കേച്ചറുകള്‍ വരയ്ക്കും. അതില്‍ നിന്നു സമാഹരിക്കുന്ന തുക ലളിതകലാ അക്കാദമി, മുഖ്യമന്ത്രിയുെട ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്യും.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ബഹുമാന്യനായ ചെയര്‍മാനും കേരളം ഏറ്റവും ആദരിക്കുന്ന കാര്‍ട്ടൂണിസ്റ്റുക്കളില്‍ ഒരാളുമായ ശ്രീ. സുകുമാര്‍ ചടങ്ങിലെ വിശിഷ്ടാതിഥിയായി വരുന്നത് കാര്‍ട്ടൂണിസ്റ്റുകളെ സംബന്ധിച്ച ഏറെ അഭിമാനമുള്ള കാര്യമാണ്. ഒപ്പം മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

കാസർകോട്: ഒരു നാടിനെയും പോലീസിനെയും മുൾമുനയിൽ നിർത്തി ഒളിച്ചോടാൻ സിനിമാ രീതി സ്വീകരിച്ച ഭർതൃമതിയായ യുവതിയെ ഏറ്റെടുക്കാൻ ഭർത്താവോ ബന്ധുക്കളോ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇവരെ ഒടുവിൽ പോലീസ് തന്നെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

ചിറ്റാരിക്കാൽ പോലീസ്സ്റ്റേഷൻ പരിധിയിലെ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) രണ്ടര വയസുള്ള മകൻ എന്നിവരെയാണ് കോടതിയുടെ നിർദ്ദേശപ്രകാരം ചിറ്റാരിക്കാൽ പോലീസ്‌ കാസർകോട് പരവനടുക്കത്തുള്ള മഹിളാ മന്ദിരത്തിലേക്ക് രാത്രിയോടെ മാറ്റിയത്. കുട്ടിയുടെ പ്രായം കണക്കിലെടുത്താണ് കുഞ്ഞിനെ പിതാവ് മനുവിന് കൈമാറാതെ മാതാവിന്റെ പരിചരണത്തിനായി വിട്ടത്.

മീനുവിനെ തട്ടിക്കൊണ്ടു പോയതായി പറയപ്പെടുന്ന ചെറുപുഴ പ്രാപൊയിലിലെ ബിനുവിനെ(26)കോടതി അയാളുടെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു. സിനിമാരീതിയിൽ ഒളിച്ചോട്ടം നടത്തിയ ബിനുവിനെയും മീനുവിനെയും കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് കണ്ടെത്തിയത്.

ചിറ്റാരിക്കാൽ പോലീസ് നാട്ടിലെത്തിച്ച ഇരുവരെയും ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയിരുന്നു.മനുവിന്റെ പരാതിയിൽ നിലവിൽ തട്ടിക്കൊണ്ടു പോകലിന് മാത്രമാണ് ബിനുവിന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ബിനുവിനെതിരെയുള്ള കൂടുതൽ നടപടികൾ ഉണ്ടാവുകയെന്നും പോലീസിനെ കമ്പളിപ്പിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തേക്കുമെന്നും കേസന്വേഷിക്കുന്ന ചിറ്റാരിക്കാൽ എസ്.ഐ.രഞ്ജിത് രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്തുമണിമുതലാണ് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളടുകത്തു സിനിമാ രീതിയെ വെല്ലുന്ന ഒളിച്ചോട്ടം അരങ്ങേറിയത്‌. മാലോത്തെ മെക്കാനിക്കായ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു  കാമുകൻ ബിനുവിന്റെ കൂടെ ഒളിച്ചോടിയ സംഭവം ഒരുനാടിനെ മൊത്തമാണ് മുള്‍മുനയില്‍ നിർത്തിയത്.

രാവിലെ പത്തുമണിക്ക് കാറിലെത്തിയ അക്രമിസംഘം മനുവിന്റെ ഭാര്യയെയും മകനെയും തട്ടി കൊണ്ട് പോയി എന്നാണ് ചിറ്റാരിക്കാൽ പൊലീസിന് ആദ്യം കിട്ടിയ പരാതി.വിവരം അറിഞ്ഞയുടന്‍ മനുവിന്‍റെ വീട്ടിലെത്തിയ പൊലീസ് കണ്ടത് ഒരു സംഘര്‍ഷം കഴിഞ്ഞ് നിലയില്‍ അലങ്കോലമായി കിടക്കുന്ന വീടാണ്. വീട്ടിനുള്ളില്‍ ചോരത്തുള്ളികള്‍ കണ്ടെത്തുകയും മുറിവേറ്റ നിലയില്‍ മീനുവിന്‍റെ ഫോട്ടോ കണ്ടെടുക്കുകയും ചെയ്തതോടെ പൊലീസ് ദ്രുതഗതിയില്‍ നടപടികളാരാംഭിച്ചു.

ചിറ്റാരിക്കാൽ എസ്.ഐ.രഞ്ജിത് രവീന്ദ്രൻ ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവര്‍ക്ക് വിവരം നല്‍കി. പൊലീസ് കാണാതായവര്‍ക്കായി ഉത്തരമലബാറിലാകെ തിരച്ചിലാരംഭിച്ചു. ജില്ലാ അതിര്‍ത്തികളിലും റെയില്‍വേസ്റ്റേഷനും ബസ് സ്റ്റാന്‍ഡും അടക്കമുള്ള സ്ഥലങ്ങളിലും മീനുവിനായി തിരച്ചില്‍ തുടങ്ങി. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും  ഫോറൻസിക് വിദഗ്‌ധരും മനുവിന്‍റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചു. ഇതിനിടെയിലാണ് ഉച്ചയോടെ കോഴിക്കോട് വച്ചു പൊലീസ് ഒളിച്ചോടിയവരെ കണ്ടെത്തുന്നതും കഥ കീഴ്മേല്‍ മറിയുന്നതും.

മനുവിന്റെ ഭാര്യ മീനുവിന് ചെറുപുഴ പ്രാപൊയിലിലെ ബിനു എന്നയുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇവർ തമ്മിൽ ഫോണിലും എന്നും ബന്ധപെടാറുണ്ട്. ഈ അടുപ്പമാണ് ഒളിച്ചോടി പോവുന്നതിലേക്ക് നയിച്ചത്. എന്നാല്‍ മൂന്ന് വയസുള്ള കുഞ്ഞുമായി മറ്റൊരാളുടെ കൂടെ ഒളിച്ചോടി എന്ന പേര് ദോഷം വാങ്ങാന്‍ മീനു തയ്യാറായിരുന്നില്ല. അതൊഴിവാക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകം ആസൂത്രണം ചെയ്തത്.

വീട്ടിൽ പിടിവലി നടന്നു എന്നുകാണിക്കാൻ വസ്ത്രങ്ങളും ഭക്ഷണവും മീനു വാരി വലിച്ചിട്ടു. ചോരപ്പാടുകൾ കാണിക്കാനായി കുങ്കുമം വെള്ളത്തിൽ കലക്കി വീട്ടിലെ മുറിക്കുള്ളിൽ തളിക്കുകയും ചെയ്തു. കുറച്ചു കുങ്കുമം കൊണ്ട് കഴുത്തിൽ കത്തികൊണ്ടുള്ള മുറിപ്പാടും സൃഷ്ടിച്ചു. ഈഫോട്ടോയാണ് ഭർത്താവായ മനുവിന് അയച്ചുകൊടുത്തത്. .

കോട്ടയം സ്വദേശിനിയായ മീനു മൂന്ന് വര്‍ഷം മുന്‍പാണ് മനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം കാസര്‍ഗോഡ് എത്തിയ മീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ചാണ്പ്രാപൊയിലിലെ ബിനുവുമായി അടുപ്പത്തിലായതും പിന്നീട് തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തി ഒളിച്ചോടിയതും.

കോഴിക്കോട്: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് എട്ട് പേർ മരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ആറ് പേരാണ് മരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 40 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

പയ്യോളി സ്വദേശി ആണ്ടി, മുക്കം സ്വദേശി ശിവദാസൻ, പൊക്കുന്ന് സ്വദേശി കൃഷ്ണൻ എന്നിവരാണ് എലിപ്പനി ബാധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന്  മരിച്ചത്. ആലംങ്കോട് സ്വദേശി ആദിത്യൻ, കാളികാവ് സ്വദേശി അബൂബക്കർ, ആലിപ്പറമ്പ് സ്വദേശി സുരേഷ് എന്നിവർ മലപ്പുറത്തും മരിച്ചു.

ആലപ്പുഴ തകഴി സ്വദേശി സുഷമയും തൃശൂർ അയ്യന്തോൾ സ്വദേശി നിഷാന്തിന്‍റെ മരണവും എലിപ്പനി മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥീരീകരിച്ചു. എലിപ്പനി വ്യാപിച്ച സാഹചര്യത്തിൽ മന്ത്രിമാർ തന്നെ ബോധവത്കരണവുമായി രംഗത്തുണ്ട്.

സംസ്ഥാനമൊട്ടാകെ 92 പേർ എലിപ്പനി ലക്ഷണങ്ങളുമായി ഇന്ന് ചികിത്സ തേടി. കോഴിക്കോട് ജില്ലയിൽ മാത്രം 26 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ 4 പേർക്കും കോട്ടയത്ത് മൂന്ന് പേർക്കും ആലപ്പുഴ, തൃശൂർ, കാസകോ‍ഡ്, പാലക്കാട് ജില്ലകളിലായി ഏഴ് പേർക്കും എലിപ്പനി സ്ഥീരീകരിച്ചിട്ടുണ്ട്.

കുട്ടനാട് പ്രളയ ജലം വന്നു മുടിയപ്പോൾ എല്ലാവരും തിരഞ്ഞ ഒരു മുഖം ഉണ്ടായിരുന്നു, അത് മറ്റാരുമല്ല നാട്ടുകാരൻ കൂടിയായ സ്വന്തം എംഎൽഎ തോമസ് ചാണ്ടിയെ. അദ്ദേഹത്തിന്റെ പൊടിപോലും കാണാനില്ലായിരുന്നു. വിമർശങ്ങളും ട്രോളുകൾകൊണ്ടും നാട്ടുകാർ തോമസ് ചാണ്ടിയെ നേരിടുമ്പോൾ, എംഎല്‍എ തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നീരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍. കുട്ടനാട് വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ ചാണ്ടി മുതലാളിയെ മാത്രം കണ്ടില്ലെന്നും ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോള്‍ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ പോലും ചാണ്ടിച്ചായന്‍ വന്നില്ലയെന്നും ജയശങ്കര്‍ ആക്ഷേപിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ കണ്ടത് ചാണ്ടിച്ചായന്റെ പുനരവതാരമാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുവൈറ്റ് ചാണ്ടി പുനരവതരിച്ചു. പുളിങ്കുന്നിലല്ല, കാവാലത്തോ തകഴിയിലോ നെടുമുടിയിലോ കൈനകരിയിലോ അല്ല, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ, പ്രളയക്കെടുതി ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് അച്ചായൻ്റെ പുനരവതാരം സംഭവിച്ചത്.

കുട്ടനാട് വെളളപ്പൊക്കത്തിൽ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല. അതുപോകട്ടെ, ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോൾ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാനെങ്കിലും ചാണ്ടിച്ചായൻ വന്നില്ല. അച്ചായൻ ആശുപത്രിയിലാണെന്ന് ആരാധകരും അല്ല കുവൈറ്റിലാണെന്ന് വിരോധികളും പ്രചരിപ്പിച്ചു.

എല്ലാ കുപ്രചരണങ്ങൾക്കും ചുട്ട മറുപടി നൽകിക്കൊണ്ട് ചാണ്ടി സമ്മേളനത്തിൽ പങ്കെടുത്തു എന്നു മാത്രമല്ല ചിന്താബന്ധുരമായ പ്രസംഗം കൊണ്ട് സഭയെ ധന്യമാക്കുകയും ചെയ്തു. കിഴക്കൻ മലകളിൽ ക്വാറികൾ ഉളളതുകൊണ്ടാണോ ഇത്തവണ മഴ കൂടുതൽ പെയ്തത് എന്നു ചോദിച്ചു; കുട്ടനാട്ടിനെ വെളളപ്പൊക്കത്തിൽ നിന്നു രക്ഷിക്കാൻ വേമ്പനാട്ടു കായലിൻ്റെ ആഴം കൂട്ടണം എന്നാവശ്യപ്പെട്ടു.

പ്രളയകാലത്ത് എംഎൽഎയെ കാണാൻ കഴിഞ്ഞില്ലെന്നു കരുതി കുട്ടനാട്ടുകാർ പരിഭവിക്കില്ല. ഐസക്കിനെയോ സുധാകരനെയോ പോലെ വെറുമൊരു ജനനേതാവല്ല ചാണ്ടിച്ചായൻ. ഈനാട്ടിലും മറുനാട്ടിലും നൂറുകൂട്ടം ബിസിനസുളള ആളാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അച്ചായൻ ഓടിക്കിതച്ചു വരും, വലിയ പെട്ടിയും കയ്യിലുണ്ടാകും.

തമിഴ്നാട്ടിലെ സേലത്ത് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഏഴ് പേരിൽ ആറു പേരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. ഇതിൽ നാല് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ മുപ്പതോളം പേർക്കാണ് പരിക്കേറ്റത്. ആലപ്പുഴ സ്വദേശികളായ ജോർജ് ജോസഫ് (60), ഭാര്യ അൽഫോൻസ (55), മകൾ ടീനു ജോസഫ് (32), മകളുടെ ഭർത്താവ് സിജി വിൻസന്‍റ് (35) എന്നിവരാണ് മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങൾ. എടത്വ സ്വദേശി ജിം ജേക്കബ് (58), ഷാനു (28) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ബംഗളൂരുവിൽ നിന്നും തിരുവല്ലയ്ക്ക് വന്ന യാത്ര എന്ന ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ ഒന്നോടെ സേലത്തിന് സമീപം മാങ്കമം എന്ന സ്ഥലത്തായിരുന്നു അപകടം. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ബസ് ദേശീയപാതയിൽ വച്ച് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡിലെ മീഡിയനിലൂടെ കടന്ന് എതിർ ദിശയിലെ ബസിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സേലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സേലം ജില്ലാ കളക്ടർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടത്തിൽ ബസുകൾ പൂർണമായും തകർന്നു. മൃതദേഹങ്ങൾ സേലത്തെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നിന്നു തട്ടിക്കൊണ്ടു പോകല്‍ നാടകത്തിലെ ദുരൂഹത എല്ലാം അഴിഞ്ഞുവീണു. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23) മകന്‍ സായി കൃഷ്ണ (3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത പരന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ടെത്തി.

ബൈക്ക് മെക്കാനിക്കായി മനുവിന്റെ ഭാര്യയാണ് നീനു. കോട്ടയത്തുകാരിയായ നീനുവിനെ പ്രണയിച്ചാണ് മനു വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം നീനം അടുത്തുള്ള ഒരു കടയില്‍ ജോലിക്കു പോയിരുന്നു. ഇവിടെവച്ച് ബിനു എന്ന യുവാവുമായി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ മനു നീനുവിന്റെ ജോലി നിര്‍ത്തിച്ചു.

പ്രണയം മൂത്തതോടെ നീനു ബിനുവിനൊപ്പം പോകാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. അങ്ങനെ തട്ടിക്കൊണ്ടു പോകല്‍ നാടകം പ്ലാന്‍ ചെയ്തത് ബിനുവാണ്. ഇരുവരും പ്ലാന്‍ ചെയ്തതു പോലെ ബിനുവിന്റെ തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ വിജയിച്ചു. എല്ലാവരും ആക്രിക്കച്ചവടക്കാരെ സംശയിച്ച് അന്വേഷണം ആ വഴിക്കു നീങ്ങുകയും ചെയ്തു. ഇതിനിടെ ബിനു അറിയാതെ നീനു ഒരു പെണ്‍ബുദ്ധി പ്രയോഗിച്ചി. പോകുംമുമ്പ് ഒരു ഫോട്ടോയെടുത്ത് ഭര്‍ത്താവിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്തു.

സംഭവം ഗുരുതരമാണെന്നു കാണിക്കാന്‍ കഴുത്തില്‍ രക്തം ഒഴുകുന്ന ഒരു ചിത്രമായിരുന്നു അത്. ഈ ചിത്രമാണ് നീനുവിനെ കുടുക്കിയത്. ചിത്രം കിട്ടിയ മനു അതു പോലീസിന് നല്കി. പോലീസ് പരിശോധനയില്‍ കഴുത്തിനു മുറിവേറ്റാല്‍ ഉണ്ടാകുന്ന ചോരയല്ല അതെന്ന് മനസിലാക്കി. ഇതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകമാണെന്ന് പോലീസിന് മനസിലായതും. കുങ്കുമം കഴുത്തില്‍ പുരട്ടിയെടുത്ത ചോരയുടെ ചിത്രമായിരുന്നു നീനു അയച്ചു നല്കിയത്. ബിനു അറിയാതെയുള്ള ഈ നീക്കം ഒടുവില്‍ ഇരുവരെയും കുടുക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved