Kerala

ക​​സ്റ്റ​​ഡി​​യി​​ലി​​രി​​ക്കെ, പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ശ്രീ​​​ജി​​​ത്തി​​​ന്‍റെ ഭാ​​​ര്യ അ​​​ഖി​​​ല ഇ​​​ന്നു സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കും. രാ​​​വി​​​ലെ 9.30ന് ​​​പ​​​റ​​​വൂ​​​ർ താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​ മു​​​ന്പാ​​​കെ രേ​​​ഖ​​​ക​​​ൾ കൈ​​​മാ​​​റി​​​യാ​​​ണ് അ​​​ഖി​​​ല ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ക.

ക​​​ഴി​​​ഞ്ഞദി​​​വ​​​സ​​​മാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫി​​​റു​​​ള്ള അ​​​ഖി​​​ല​​​യ്ക്ക് നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് കൈ​​​മാ​​​റി​​​യ​​​ത്. 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. പ​​​റ​​​വൂ​​​ർ താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ ക്ലാ​​​ർ​​​ക്ക്/​​​ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​നം. സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളെ​​​ല്ലാം ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ന്നു ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​ഖി​​​ല​​​യും വീ​​​ട്ടു​​​കാ​​​രും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

നിപ്പാ വൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ചതിനെ തുടര്‍ന്ന് രോഗം പിടിപെട്ട് മരണപെട്ട നഴ്‌സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. ലിനിയുടെ കുടുംബത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ‘ലിനി ജനങ്ങള്‍ക്ക് സേവനം ചെയ്യുകയായിരുന്നു, സേവനത്തിനിടെ അവര്‍ വിട്ട് പിരിഞ്ഞത് വേദനാജനകമാണ്. അവരുടെ കുടുംബത്തെ സഹായിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും’, മാധ്യമ പ്രവര്‍ത്തകരോട് ആരോഗ്യ മന്ത്രിയുടെ വാക്കുകള്‍.

നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയ കുടുംബത്തെ നഴ്‌സ് ലിനിയായിരുന്നു പരിചരിച്ചിരുന്നത്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ഓഫീസിലെ ജീവനക്കാരൊയായിരുന്നു ലിനി. ബഹറിനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഭര്‍ത്താവ് സതീഷും, രണ്ട് മക്കളുമാണ്  അടങ്ങുന്നതാണ് ലിനിയുടെ കുടുംബം. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍, സര്‍ക്കാരിന് ഉടനെ ധനസഹായം പ്രഖ്യാപിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങിയതിന് ശേഷം മാത്രമേ ലിനിയുടെ കുടുംബത്തിനുള്ള സഹായമോ, ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന സാധിക്കുകയുള്ളു.

ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാക ജലത്തില്‍ അമിത അളവില്‍ അയണ്‍ ബാക്ടീരിയ കണ്ടെത്തി. ജലത്തില്‍ നിറവ്യത്യാസവും കണ്ടെത്തിയതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് നടത്തിയ പരിശോധനയില്‍ വലിയ അളവില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ശുദ്ധജലത്തില്‍ കാണാത്ത മുള്ളന്‍ പായലുകളും തടാകത്തില്‍ കണ്ടെത്തി. ശാസ്താംകോട്ട തടാകത്തില്‍ നിറവ്യത്യാസം കാണുകയും പാട രൂപപ്പെടുകയും ചെയ്തതോടെയാണ് ജലവിഭവ വകുപ്പ് തടാകജലം പരിശോധിച്ചത്. 0.6 മുതല്‍ .07 വരെ അയണ്‍ ബാക്ടീരിയയുടെ അളവാണ് തടാകജലത്തില്‍ കണ്ടെത്തിയത്.

കുടിവെള്ളത്തില്‍ 0.3 ശതമാനം മാത്രമേ അയണ്‍ ബാക്ടീരിയ അളവ് ഉണ്ടാകാവു എന്നാണ് കണക്ക്. അളവില്‍കൂടുതല്‍ അയണ്‍ ബാക്ടീരിയ കണ്ടെത്തിയതോടെ വിദഗ്ദ്ധ പരിശോധന ഫലം വരുന്നത് വരെ പമ്പിംഗ് നിര്‍ത്തിവെച്ചു. ശുദ്ധജലത്തില്‍ കാണാത്ത മുള്ളന്‍ പായലുകളുടെ സാന്നിധ്യവും തടാകജലത്തില്‍ കണ്ടെത്തി. മുള്ളന്‍ പായല്‍ തടാകത്തിന്റെ ആവാസ വ്യവസ്ഥ തകിടം മറിക്കുമെന്നാണ് ആശങ്ക. അതേസമയം, അയണ്‍ ബാക്ടീരിയയുടെ അളവ് കൂടിയതിനും മുള്ളന്‍ പായലുകള്‍ പടരുന്നതിനും വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

വാ​​ക​​ത്താ​​നം: മീ​​ൻ​​വെ​​ട്ടി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ യു​​വ​​തി​​യു​​ടെ സ്വ​​ർ​​ണ മോ​​തി​​ര​​ത്തി​​ന്‍റെ നി​​റം മാ​​റി. മീ​​നി​​ലെ രാ​​സ​​വ​​സ്തു​​വാ​​ണോ സ്വ​​ർ​​ണ​​ത്തി​​ന്‍റെ നി​​റം മാ​​റ്റ​​ത്തി​​ന്‍റെ കാ​​ര​​ണ​​മെ​​ന്ന സം​​ശ​​യം.

ആറ് വര്‍ഷമായി യുവതി ഉപയോഗിക്കുന്ന സ്വര്‍ണ മോതിരത്തിന്റെ നിറം മാറി. മീനിലെ രാസവസ്തുവാണോ സ്വര്‍ണത്തിന്റെ നിറം മാറ്റത്തിന്റെ കാരണമെന്ന സംശയം. പൊങ്ങന്താനം കട്ടത്തറയില്‍ ജനിമോന്റെ ഭാര്യയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നഴ്‌സുമായ ജെസിയുടെ രണ്ടു മോതിരത്തിന്റെ നിറമാണ് മങ്ങിയത്. ആറ് വര്‍ഷം മുന്‍പ് തന്റെ കൈവിരലില്‍ ചാര്‍ത്തിയ 916 അടയാളമുള്ള വിവാഹ മോതിരം തനി വെള്ളി പോലെയായി.

ഞായറാഴ്ച രാവിലെ സൈക്കിളില്‍ കൊണ്ടുവന്ന മത്തിയില്‍ ഒരു കിലോ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഡ്യൂട്ടിക്കു പോകും മുന്‍പേ രാവിലെ 11ന് മത്തിവെട്ടി കഴിഞ്ഞപ്പോള്‍ തന്റെ വിവാഹ മോതിരവും അടുത്ത വിരലില്‍ കിടന്ന മറ്റൊരു മോതിരവും വെള്ളി നിറമായി എന്നാണ് ജെസി പറയുന്നത്. മീനില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളാകാം സ്വര്‍ണ നിറം മാറ്റത്തിന്റെ കാരണമെന്നു സംശയിക്കുന്നു.

ആരോഗ്യ വകുപ്പിലും വാകത്താനം പോലീസിലും വിവരം അറിയി്ച്ചു. ആരോഗ്യവകുപ്പ് ഇന്നു പരിശോധിക്കാനെത്തുമെന്നു കരുതി വെട്ടിയ മത്തി അതേപടി ഫ്രിഡ്ജില്‍ സൂക്ഷിച്ചു നിജസ്ഥിതിയറിയാന്‍ കാത്തിരിക്കുകയാണ് ജസിയും കുടുംബവും.

ആലപ്പുഴ ബീച്ചിൽ ശക്തമായ തിരമാലയും ചുഴലിക്കാറ്റും വിശ്രമിക്കാനെത്തിയവർ പരിഭ്രാന്തരായി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ബിച്ചിനു വടക്കുഭാഗത്തായിട്ടാണ് ചുഴലിക്കാട്ട് രൂപപ്പെട്ടത്. കടലിൽ നിന്ന് കരയിലേക്ക് അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ കടപ്പുറത്തെ മണൽ മുകളിലേക്ക് ഉയർന്നു പറഞ്ഞു.

15 മിന്നിറ്റോളം നിന്ന ചുഴലിക്കാറ്റ് കടപ്പുറത്ത് വിശ്രമിക്കാനെത്തിയവരെയും ഭയപ്പെടുത്തി. കടൽത്തീരത്തുണ്ടായിരുന്നവർ പ്രാണരക്ഷാർത്ഥം കരയിലേക്ക് ഒാടി. കാറ്റ് ശമിച്ചതിനുശേഷമാണ് പിന്നീട് ആൾക്കാർ കടപ്പുറത്തെത്തിയത്. സംഭവമറിച്ച് സൗത്ത് സി.എെയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.

വടകരയില്‍ കണ്ടെയ്‌നര്‍ ലോറി കാറിലിടിച്ച് നാല് മരണം. തിങ്കളാഴ്ച രാത്രി 7.30ഓടെ വടകര ദേശീയപാതയില്‍ മുട്ടുങ്ങലിലാണ് അപകടമുണ്ടായത്. കാര്‍ അമിതവേഗത്തിലായിരുന്നതായി സൂചന. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് മഠത്തിന് സമീപം സൈനാബാഗ് ഹൗസില്‍ ഇസ്മയിലിന്റെ മകന്‍ അനസ് (19), പരയങ്ങാട് ഹൗസില്‍ ഹാരിസിന്റെ മകന്‍ സഹീര്‍ (18), റൂഫിയ മന്‍സിലില്‍ പി. നൗഷാദിന്റെ മകന്‍ നിഹാല്‍ (18), സുലൈഖ മന്‍സിലില്‍ മുഹമ്മദ് തലത് ഇഖ്ബാല്‍ (20) എന്നിവരാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുഹമ്മദ് തലത് ഇഖ്ബാല്‍ രാത്രി 10.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് വസ്ത്രമെടുത്ത് തിരിച്ചുവരുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ണ്‍ഗ്ര​സ്-​എ​മ്മി​നെ യു​ഡി​എ​ഫി​ൽ തി​രി​കെ​യെ​ത്തി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ട്. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നെ​ന്ന പേ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നെ​യും ക​ഴി​ഞ്ഞ ദി​വ​സം അ​ടി​യ​ന്തര​മാ​യി ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് രാ​ഹു​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നു മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് സൂ​ച​ന ന​ൽ​കി.

എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി തു​ട​ങ്ങി പ്ര​ഫ. പി.​ജെ. കു​ര്യ​നും പ്ര​ഫ. കെ.​വി. തോ​മ​സും വ​രെ​യു​ള്ള പ്ര​ബ​ല നേ​താ​ക്ക​ൾ മാ​ണി​യു​ടെ മ​ട​ങ്ങിവ​ര​വി​നെ അ​നു​കൂ​ലി​ച്ച് നേ​ര​ത്തേത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സ​ര​മാ​ക്കി മാ​റ്റ​ണ​മെ​ന്ന​തി​ലും നേ​താ​ക്ക​ൾ ഏ​കാ​ഭി​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക് ആ​ണ് പു​തി​യ നീ​ക്ക​ത്തി​ന് ഹൈ​ക്ക​മാ​ൻ​ഡി​നുവേ​ണ്ടി ചു​ക്കാ​ൻ പി​ടി​ച്ച​ത്.

കെ.​എം. മാ​ണി​യു​മാ​യി ന​ല്ല സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പാ​ണ​ക്കാ​ട് ത​ങ്ങ​ളും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും മാ​ണി​യെ മ​ട​ക്കി​ക്കൊ​ണ്ടുവ​രാ​നാ​യി നേ​രത്തേ മു​ത​ൽ ആ​ത്മാ​ർ​ഥ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

മാ​ണി​ക്കെ​തി​രേ കേ​സെ​ടു​ത്ത് ദു​രാ​രോ​പ​ണ​ത്തി​ന് മ​രു​ന്നി​ട്ട​ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​ള്ള​തി​നാ​ൽകൂ​ടി​യാ​ണ് മാ​ണി​യെ വീ​ട്ടി​ൽ ചെ​ന്ന് വി​ളി​ക്കാ​ൻ ചെ​ന്നി​ത്ത​ല കൂ​ടി ഇ​ന്ന​ലെ പോ​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽക്ക​ണ്ട് ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യിത്തന്നെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​രി​ട്ട് സം​യു​ക്ത​മാ​യി കെ.​എം. മാ​ണി​യെ നേ​രി​ൽ ക​ണ്ട് യു​ഡി​എ​ഫി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന​തി​ൽ കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യിക്കുകയെന്നതു യു​ഡി​എ​ഫി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. 2019ൽ ​കേ​ര​ള​ത്തി​ൽ നി​ന്ന് പ​ര​മാ​വ​ധി സീ​റ്റു​ക​ൾ നേ​ടു​ക​യെ​ന്ന​തി​ൽ ഒ​രു വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും രാ​ഹു​ൽ ക​ണ​ക്കു​കൂ​ട്ടി. ബി​ജെ​പി​യെ ത​ടു​ക്കാ​നാ​യി മ​തേ​ത​ര പാ​ർ​ട്ടി​ക​ളോ​ട് പ​ര​മാ​വ​ധി വി​ട്ടു​വീ​ഴ്ച​യും മാ​ന്യ​ത​യും വേ​ണ​മെ​ന്ന ക​ർ​ണാ​ട​ക​യി​ൽ സ്വീ​ക​രി​ച്ച പു​തി​യ സ​മീ​പ​ന​ത്തി​ന്‍റെ തു​ട​ർ​ച്ചകൂ​ടി​യാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എ​മ്മി​നെ യു​ഡി​എ​ഫി​ലേ​ക്ക് മ​ട​ക്കിക്കൊ ണ്ടു​വ​രാ​നു​ള്ള നീ​ക്കം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​ണി​യു​ടെ കേ​ര​ള കോ​ണ്‍ഗ്ര​സി​നെ എ​ൽ​ഡി​എ​ഫി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു മു​ന്പു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​മാ​യി​രു​ന്നു യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ഇ​ന്ന​ല​ത്തെ പാ​ലാ യാ​ത്ര. കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം വൈ​സ് ചെ​യ​ർ​മാ​നാ​യ ജോ​സ് കെ. ​മാ​ണി എം​പി​യു​മാ​യി ഹൈ​ക്ക​മാ​ൻ​ഡി​ലെ ഉ​ന്ന​ത​ൻ ന​ട​ത്തി​യ അ​നൗ​പ​ചാ​രി​ക ച​ർ​ച്ച​യെത്തുട​ർ​ന്നാ​ണ് കോ​ണ്‍ഗ്ര​സ്- കേ​ര​ള കോ​ണ്‍ഗ്ര​സ് ബ​ന്ധ​ത്തി​ൽ മ​ഞ്ഞു​രു​കി​യ​ത്.

നിപ്പ വൈറസ് ബാധിച്ച് മരണത്തോട് മല്ലിടുമ്പോഴും ലിനി എന്ന അമ്മ മനോധൈര്യം കൈവിട്ടില്ല. തന്റെ പിഞ്ചുമക്കളേയും കുടുംബത്തേയും കുറിച്ചോർത്ത് അവരുടെ ഹൃദയം തേങ്ങുകയായിരുന്നു.ആശുപത്രി ഐസിയുവിൽ മരണവുമായി മല്ലിടവെ അവൾ ഭർത്താവിന് എഴുതിയ കത്താണ് ഇപ്പോൾ മലയാളിയുടെ കരളലിയിക്കുന്നത്. അവസാനമായി മക്കളെപ്പോലും ഒരുനോക്കു കാണാനാകാതെയാണ് ലിനി ഇൗ ലോകത്തു നിന്നും വിടവാങ്ങിയത്.

സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry…

നമ്മുടെ മക്കളെ നന്നായി നോക്കണേ…

പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം…

നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…

with lots of love’

ഇതാണ് ആ കത്തിലെ വാചകങ്ങൾ.

നിപ്പ വൈറസ് ബാധയെത്തുടർന്ന് മരിച്ച നഴ്സ് ലിനയ്ക്ക് കണ്ണീർ കൊണ്ട് ആദരാജ്ഞലികൾ നൽകുകയാണ് സമൂഹമാധ്യമങ്ങൾ.

പനി മരണം സംഭവിച്ച രോഗികളെ പരിചരിച്ചതിലൂടെയാണ് ലിനിയ്ക്ക് രോഗം പകർന്നത്. ഒടുവിൽ അവർ മരണത്തിന് കീഴടങ്ങി. പക്ഷേ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പൊടുന്നനെ സംസ്കരിച്ചത്. അമ്മ തിരിച്ചുവരുമെന്ന് കരുതിയിരിക്കുകയാണ് ലിനിയുടെ മക്കൾ. ആ അഞ്ചുവയസുകാരനും രണ്ടു വയസുകാരനും അമ്മയെ അവസാനമായി കാണാൻ കഴിഞ്ഞില്ല. അമ്മയുടെ ചിതയെരിയുമ്പോൾ അവർ ഒന്നുമറിയാതെ അമ്മയും കാത്ത് വീട്ടിലായിരുന്നു. ഭര്‍ത്താവും അച്ഛനും അമ്മയും മാത്രമാണ് മൃതദേഹം കണ്ടത്.

പനിയുമായി എത്തിയ രോഗിയെ ശുശ്രൂഷിക്കുമ്പോൾ ലിനി ഒരിക്കൽപ്പോലും കരുതിയിരുന്നില്ല. തന്റെ ജീവൻ അപഹരിക്കുന്ന രോഗമാണ് തനിക്ക് പകരാൻ പോകുന്നതെന്ന്. നഴ്സിന്റെ ധർമം അവർ ഒരുമടിയും കൂടാതെ പാലിച്ചു. തന്റെ മുന്നിലെത്തിയ രോഗിയെ ശുശ്രൂഷിക്കുന്നതിലായിരുന്നു ലിനിയുടെ ശ്രദ്ധ. ഒടുവിൽ ആ രോഗി മരണത്തിന് കീഴടങ്ങി ദിവസങ്ങൾക്കുള്ളിൽ ലിനിയും മാലാഖമാരുടെ ലോകത്തേക്ക്. രോഗികൾക്കായി ജീവൻ ദാനം നൽകിയ മാലാഖമാരുടെ ഇടയിലാകും ഇനി ലിനിക്ക് സ്ഥാനം.

വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. രണ്ട് ചെറിയ മക്കളാണ് ലിനിക്ക്. ഭര്‍ത്താവ് സജീഷ് വിദേശത്തായിരുന്നു. രണ്ടുദിവസം മുൻപാണ് നാട്ടിലെത്തിയത്. അതിനിടെ ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കിടപ്പാടം ഒഴിപ്പിക്കുന്നത് തടഞ്ഞ വൃദ്ധദമ്പതികളെയും പെണ്‍മക്കളെയും ജയിലിലടച്ച് പൊലീസിന്റെ കൊടുംക്രൂരത. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് വിലയാധാരം വാങ്ങി കരം അടിച്ചുതാമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടുംബത്തെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. റവന്യൂ അധികൃതരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി.

പൊലീസ് ചെയ്ത കൊടും ക്രൂരതയുടെ നേര്‍ചിത്രമാണ് ഈ ദൃശ്യങ്ങള്‍. സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിച്ചെന്ന് ആരോപിച്ച് വൃദ്ധനേയും ഭാര്യയേയും മൂന്ന് പെണ്‍മക്കളെയും ഒരു കരുണയുമില്ലാതെയാണ് പൊലീസ് വലിച്ചിഴച്ചു കൊണ്ടു പോയത്. തോട് പുറംമ്പോക്ക് കയ്യേറിയത് ഒഴിപ്പിച്ചതിന് തടസം നിന്നതിന് 82 കാരന്‍ ജയിംസ് ഭാര്യ 72 കാരി തങ്കമ്മ എന്നിവരെയും മൂന്ന് പെണ്‍മക്കളേയും നാലു വയസുള്ള കുഞ്ഞിനേയും പൊലീസ് ജയിലിലാക്കി.

മൂന്ന് ദിവസം ജയിലറയില്‍ കിടന്ന ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഹാജരാക്കിയ രേഖകള്‍ വലിയ ഗൂഡാലോചനയുടെ സൂചനകളാണ് നല്‍കുന്നത്. വിലയാധാരം വാങ്ങി കരം അടച്ച് താമസിച്ചിരുന്ന ഭൂമിയില്‍ നിന്നാണ് ഇവരെ ഇറക്കി വിട്ടതെന്ന് രേഖകള്‍ പറയുന്നു.

ചിറയന്‍കീഴ് തഹസീല്‍ദാര്‍ ക്ലമന്റ് ലോപ്പസിന്റെ നിര്‍ദേശ പ്രകാരമായിരുന്ന പൊലീസ് നടപടി. അനധികൃത കയ്യേറ്റമാണെന്ന റവന്യൂ അധികൃതരുടെ കടുത്ത നിലപാടില്‍ പൊലീസ് കണ്ണില്‍ ചോരിയില്ലാതെ പെരുമാറുകയായരിന്നു. അയല്‍വാസിക്ക് ഭൂമി തട്ടിയെടുക്കാന്‍ നടത്തിയ നാടകമായിരുന്നോ ഇതെന്നും സംശയമുണ്ട്.

രാഷ്ട്രീയത്തില്‍ ഇറങ്ങി എംപിയായപ്പോഴും നാട്ടുകാര്‍ക്ക് ഏറെയിഷ്ടമുള്ള നടനും മനുഷ്യസ്‌നേഹിയുമാണ് സുരേഷ് ഗോപി. മനുഷ്യത്വവും സത്യസന്ധതയുമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ സുരേഷ് ഗോപി വ്യത്യസ്തനാകുന്നത് അതുകൊണ്ട് തന്നെ. കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ ഒരു പരിപാടിക്കിടെ ഉണ്ടായ സംഭവം അദേഹത്തിന്റെ മഹത്വം വീണ്ടും വിളിച്ചോതുന്നു. സംഭവം ഇങ്ങനെ-

ചെങ്ങന്നൂരിലെ ചെറിയനാട് പഞ്ചായത്തില്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി എംപി. കുടുംബ സംഗമത്തില്‍ വെച്ച് പ്രദേശത്തു പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും നല്‍കി. എന്നാല്‍ ബൂത്ത് ഭാരവാഹികള്‍ ലിസ്റ്റ് വിളിച്ചപ്പോള്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആലക്കോട് മോഹനം വീട്ടില്‍ കാവ്യയുടെ പേര് വിട്ടുപോയി.

സുരേഷ് ഗോപി മടങ്ങുന്ന വഴിക്ക് കാവ്യ വഴിയരികില്‍ നിന്ന് പൊട്ടിക്കരയുന്നത് കണ്ടു. ഇതോടെ താരം ഒപ്പമുണ്ടായിരുന്നവരോട് കാര്യം തിരക്കി. അപ്പോഴാണ് അവരും കാവ്യയെ വിട്ടുപോയ കാര്യം അറിയുന്നത്. ഒട്ടും വൈകിയില്ല കാവ്യയെയും അമ്മയെയും ഞെട്ടിച്ചു കൊണ്ട് ഉപഹാരവുമായി സുരേഷ്ഗോപി എം.പിയും കുട്ടിയുടെ വീട്ടിലെത്തി. പുരസ്‌കാരവും സമ്മാനിച്ച് കുട്ടിക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് അദേഹം മടങ്ങിയത്.

Read more… നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: ആരോഗ്യ മന്ത്രി കെ.കെ ശൈലജ 

RECENT POSTS
Copyright © . All rights reserved