Kerala

കാസർകോട് ചെങ്കള ‌ചേരൂര്‍ കടവിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസുള്ള കുഞ്ഞിനെ കാണാതായി. ബീര്‍ – റുഖ്‌സാന ദമ്പതികളുടെ മകന്‍ ഷൈബാനെയാണ് കാണാതായത്. കുട്ടി വീടിന് സമീപമുള്ള പുഴയിലെ ഒഴുക്കിൽപ്പെട്ടെന്നാണ് സംശയം.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. സംഭവത്തെ കുറിച്ച് വീട്ടുകാ‌ര്‍ പറയുന്നത് ഇങ്ങിനെ. ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടുകാരടൊപ്പം മുറ്റത്ത് ഷൈബാനും ഉണ്ടായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ അച്ഛന്‍ കബീര്‍ മറ്റൊരാവശ്യത്തിനായി വാഹനം എടുത്ത് പുറത്ത് പോയി. കുട്ടിയെ കുളിപ്പിക്കുന്നതിനായി വെള്ളം എടുക്കാന്‍ അമ്മ റുക്സാന വീടിനകത്തേക്ക് പോയി തിരിച്ച് വന്നപ്പോളാണ് കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്. ഈ സമയം വീട്ടുമുറ്റത്ത് മറ്റൊരും ഉണ്ടായിരുന്നില്ല

ഷൈബാനെ കാണതായ വിവരം. ശ്രദ്ധയിൽപ്പെട്ട ഉടൻ വീട്ടുകാർ സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതോടെയാണ് കുട്ടി സമീപത്തെ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന സംശയം ബലപ്പെട്ടത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഒപ്പം പൊലീസ് അന്വേഷണവും പുരോഗമിക്കുന്നു. വിദ്യാനഗർ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയെ കാണാതയത് സംബന്ധിച്ച് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിട്ടുണ്ട്. ഷൈബാൻ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന നിഗമനത്തിലാണ് നിലവിലെ അന്വേഷണം.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. തൃക്കരിപ്പൂർ സ്വദേശി മർസൂറിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളില്‍ എത്തിച്ചായിരുന്നു പീഡനം.

ആറ് മാസം മുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിമൂന്ന്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് യുവാവിന്റെ അറസ്റ്റ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ യുവതിയെ നേരിൽകാണണമെന്നാവശ്യപ്പെട്ട് മർസൂർ തിരുവനന്തപുരതെത്തി. പിന്നീട് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. പിന്നീട് ഒഴിഞ്ഞുമാറാൻ ശ്രമം തുടങ്ങിയതോടെ യുവതി ഫോണിൽ ബന്ധപ്പെട്ടു.

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് പറഞ്ഞ് മർസൂർ ഭീഷണി തുടങ്ങിയതോടെ തമ്പാനൂർ പൊലീസിന് യുവതിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. യുവാവിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് തമ്പാനൂർ പൊലീസ് ഇയാളെ തൃക്കരിപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കൊല്ലത്ത് ബംഗാളി യുവാവ് മലയാളിയായ അയല്‍വാസിയെ കഴുത്തറത്തു. കൊല്ലം മൈനാഗപ്പള്ളി അശ്വതിഭവനില്‍ മോഹന(60)നാണ് അക്രമിക്കപ്പെട്ടത്. അതീവഗുരുതരമായ നിലയില്‍ മോഹനന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പശ്ചിമബംഗാള്‍ അലിപ്പൂര്‍ സ്വദേശിയായ യദുവ(21)യെ ശാസ്താംകോട്ട എസ്‌ഐ രാജീവ് അറസ്റ്റുചെയ്തു.

ഇന്നലെ രാത്രിയാണ് അക്രമം. ഇഷ്ടികത്തൊളിലാളിയാണ് യദുവ. അയല്‍വാസി മോഹനന്‍ ഉറങ്ങുന്നത് ഈ ഇഷ്ടികക്കളത്തിലാണ്. രാത്രി മദ്യപിച്ച് വഴക്കിട്ടശേഷം കഴുത്തറുക്കുകയായിരുന്നുവെന്ന് ഒപ്പമുള്ള തൊഴിലാളികള്‍ വ്യക്തമാക്കി. മറ്റ് രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ഉദ്ഘാടനം വൈകിയതിൽ കോപിഷ്ഠനായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴക്കൂട്ടം ടെക്നോസിറ്റിയിലെ സൺടെക് ശിലാസ്ഥാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ച സംഭവം ഉണ്ടായത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കൃത്യസമയത്തുതന്നെ വേദിയിലെത്തി. ക്ഷമയോടെ ഉദ്ഘാടനത്തിനായി ഏറെ നേരം കാത്തിരുന്നു.

ചടങ്ങിൽ സന്നിഹിതരായ പലരും പ്രസംഗിച്ചു കഴിഞ്ഞിട്ടും ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ വിളിച്ചില്ല. ഇതോടെ ക്ഷമ നശിച്ച മുഖ്യമന്ത്രി ആരും ക്ഷണിക്കാതെ തന്നെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. മൈക്കിനടുത്തേക്ക് പോയി. ഇനിയെങ്കിലും ഉദ്ഘാടനം നടത്താന്‍ തയാറായില്ലെങ്കില്‍ ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന് പറഞ്ഞു. ഇതു കേട്ടതോടെ വേദിയിലുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റുനിന്നു.

സംഘാടകർ ഉടൻ തന്നെ മുഖ്യമന്ത്രിയെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചു. പിണറായി ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം പ്രസംഗിക്കുകയും എല്ലാവർക്കും ഓണം ബക്രീദ് ആശംസകള്‍ നേരുകയും ചെയ്തു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. മലയാളികളാണ് കൊളള സംഘത്തിന്റെ ഇരകളായത്. വടിവാള്‍ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് അജ്ഞാത സംഘം പണവും സ്വർണവും തട്ടിയെടുത്തതെന്ന് യാത്രക്കാര്‍ പറയുന്നു. ബൈക്കിൽ എത്തിയ 8 ഓളം സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന.

പുലര്‍ച്ചെ 2.45 നായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് ഛനപട്ടണത്തെത്തിയപ്പോ‍ഴാണ് അജ്ഞാത സംഘം അതിക്രമിച്ച് കയറിയത്. വടിവാളും കത്തിയുമടക്കമുളള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടുകയായിരുന്നു. ബസ് ഛന്നപട്ടണ പൊലീസ് സ്റ്റേഷനിലാണിപ്പോള്‍. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

കു​ട്ടി​ക​ളു​മാ​യി യു​വ​തി കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ഹ​നു​ൻ ഹാ​മി​സ് (നാലര വയസ്സ്), മു​ഹ​മ്മ​ദ് റം​ഷാ​ൻ (ഒന്നര വയസ്സ്) എന്നീ കുട്ടികളാണ് മ​രി​ച്ച​ത്. നാ​ദാ​പു​രം വാ​ണി​മേ​ൽ കൊ​ടി​യൂ​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ അ​മ്മ ജ​നീ​ഫ​യെ പ​രുക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാദാപുരം ദാറുൽ ഹുദാ നഴ്‌സറി വിദ്യാർഥികളാണ് മരിച്ചത്. അവശ നിലയിലായ ജനീഫ കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് യുവതി കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ജനീഫയെയും മൂത്ത കുട്ടിയെയും പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയെ പുത്തെടുക്കാൻ കഴിഞ്ഞത്.

കിണറ്റിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു മുഹമ്മദ് റംഷാൻ. കിണറ്റിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തു കളഞ്ഞാണ് ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ നാട്ടുകാർ ഈ കുട്ടിയെ പുറത്തെടുത്തത്. കുട്ടികളുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭർത്താവ് ഹമീദിനെയും ഭർതൃപിതാവ് അമ്മദ്‌ഹാജിയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 സ്വന്തം ലേഖകൻ 

കോട്ടയത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടയാളെയും പ്രതികളെയും  തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷാണ് മരിച്ചത്. മുൻപ് ചില്ലറ കൊട്ടേഷൻ പരിപാടിയുമായി നടന്ന ഇയാൾ ആനപാപ്പാൻ ആണെന്നാണ് പറയുന്നു  കുപ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോള്‍ എന്നിവര്‍ അറസ്റ്റില്‍. ഇവരെ എത്തിച്ചുനടത്തിയ തെളിവെടുപ്പില്‍ സന്തോഷിന്‍റെ തല സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു. ഗുണ്ടാ ഇടപാടിലൂടെ പരിചയം ഉണ്ടായിരുന്ന ഇവർ   കുഞ്ഞുമോന്റെ  ഭാര്യയുമായുള്ള സന്തോഷിന്റെ  അവിഹിതബന്ധം ആണ് കൊലയ്ക്ക് കാരണമെന്നാണ്  പ്രാഥമിക നിഗമനം.  ഇന്നലെയാണ് സന്തോഷിന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. കൊലനടന്നത് രണ്ടു ദിവസം മുൻപാണെന്നാണ് പ്രതികളുടെ മൊഴി

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഞ്ചേരി പയ്യനാട് വട്ടിപ്പറമ്പത്ത് പ്രിന്‍സ് റഹ്മാനെയാണ് പോലീസ് പിടികൂടിയത്. രാവിലെ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ പിന്നിലൂടെ വന്ന പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു.പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ മൂക്കിലൂടെ രക്തം വന്നു. ഇതുകണ്ടതോടെ പ്രിൻസ് ഓടിരക്ഷപ്പെടുകയായിരുന്നു.

പ്രിന്‍സ് നേരത്തെയും സമാനമായ രീതിയില്‍ പ്രദേശത്തെ വീടുകളില്‍ കയറി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി സിഐ എന്‍ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കുറച്ചുനാൾ മുന്‍പ് കൂടെ പഠിച്ച പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടിവന്ന അനുഭവം വേദനയോടെ പങ്കുവെയ്ക്കുകയാണ് സുഷാന്ത് നിലമ്പൂര്‍. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് തനിക്കുണ്ടായ അനുഭവം സുഷാന്ത് പങ്കുവെയ്ക്കുന്നത്. വാട്‌സ്ആപ്പിലെ ഒരു അശ്ലീല ഗ്രൂപ്പിലാണ് ആ പെണ്‍കുട്ടിയുടെ വീഡിയോ കണ്ടത്. അത് വളരെയധികം വേദനിപ്പിച്ചെന്നും സുഷാന്ത് പറയുന്നു.

പ്ലസ് ടു കഴിഞ്ഞ സമയത്ത് കമ്പ്യൂട്ടര്‍ കോഴ്‌സിന് ചേര്‍ന്നപ്പോഴായിരുന്നു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. സഹോദരീ തുല്യമായ ഒരു ബന്ധമായിരുന്നു പെണ്‍കുട്ടിയുമായി തനിക്കുണ്ടായിരുന്നത്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു പോയ അവളെ അമ്മയാണ് വളര്‍ത്തിയിരുന്നത്. ഓണക്കാലത്തൊക്കെ അവളുടെ വീട്ടില്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അവളുടെ നഗ്ന വീഡിയോ കാണാനിടയാക്കിയത്. ആ സംഭവത്തിന് ശേഷം അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്ന് തോന്നിയില്ല. ആ വീഡിയോ വളരെയധികം വേദനിപ്പിച്ചു. അന്യ സ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നതെന്ന് ആ സംഭവത്തോടെ മനസിലായെന്നും സുഷാന്ത് പറഞ്ഞു.

ഇത്തരത്തിലുള്ള വീഡിയോ കൈയില്‍ കിട്ടുമ്പോള്‍ അതിലുള്ളവര്‍ക്ക് ഒരമ്മയുണ്ട്, സഹോദരീ-സഹോദരന്മാര്‍ ഉണ്ടായിരിക്കുമെന്ന് നാം ചിന്തിക്കുന്നില്ല. സ്‌നേഹം പ്രകടപ്പിച്ച് അടുത്തു കൂടുന്നവരോട് ‘നോ’ എന്ന പറയേണ്ട സാഹചര്യമുണ്ടായാല്‍ അത് പറയാന്‍ മടിക്കരുത്. അല്ലാത്ത പക്ഷം നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ പോണ്‍ സൈറ്റുകളിലോ വരാന്‍ സാധ്യതയുണ്ടെന്നും സുഷാന്ത് പറയുന്നു.

ഓണവും ബക്രീദും ഒന്നിച്ചെത്തിയതോടെ അവശ്യസാധനങ്ങളുടെ വില ഉയരുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും തീവിലയാണ്. ഓണവിപണിയില്‍ ഇത്തവണയും ഏത്തക്കായ് തന്നെയാണ് രാജാവ്. റെക്കോര്‍ഡ് വിലയാണ് ഓണവിപണിയില്‍ ഏത്തക്കായ്ക്ക്. നാടന്‍ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഏത്തക്കായയ്ക്ക് 70 മുതല്‍ 75 രൂപവരെയാണ് വില. ഇതിനു പുറമേ തക്കാളി, അച്ചിങ്ങ, ക്യാരറ്റ്, തുടങ്ങിയവയുടെ വിലയും കുതിച്ചുയരുകയാണ്.

RECENT POSTS
Copyright © . All rights reserved