Kerala

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ചെന്നൈ മെയില്‍ ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. എഞ്ചിന്‍ വേര്‍പ്പെട്ട ട്രെയിന്‍ മീറ്ററുകളോളം മുന്നോട്ട് പോയി. എന്നാല്‍ വേഗത കുറവായത് കാരണം വലിയ അപകടമാണ് ഒഴിവായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. കപ്ലിംഗില്‍ വന്ന പിഴവാണ് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്ക് ശേഷം ട്രെയിൻ വീണ്ടും യാത്ര പുറപ്പെട്ടു.

കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ ഒരു നോക്ക് കാണാനായി ആരാധകർ നടത്തിയ പെടാപെട് കണ്ട് സണ്ണി ലിയോൺ പോലും ഞെട്ടിപ്പോയി. ബസിനു മുകളിലും കെട്ടിടത്തിനു മുകളിലും വലിഞ്ഞു കേറുന്ന ആരാധകരുടെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിലേറ്റവും രസകരമായി സണ്ണിക്ക് തോന്നിയത് വേദി മറച്ചിരുന്ന ഫ്ലക്സ് കീറി അതിനുളളിലൂടെ തല അകത്തേക്കിട്ട് സണ്ണിയെ നോക്കുന്ന ആരാധകന്റെ ചിത്രമാണ്.

ആയിരക്കണക്കിന് പേരാണ് കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയ സണ്ണി ലിയോണിനെ കാണാനെത്തിയത്. കൊച്ചിയിൽ തന്നെ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയ ജനസാഗരത്തിനോടുളള നന്ദി ട്വിറ്ററിലൂടെ സണ്ണി പങ്കുവച്ചിരുന്നു.

ഒരുപാട് ചിത്രങ്ങളിൽ തനിക്ക് ഇഷ്ടപ്പെട്ടത് ഈ ചിത്രമാണ്. ഈ ചിത്രത്തിന് രസകരമായ ഒരുപാട് അടിക്കുറിപ്പുകൾ എഴുതണമെന്നുണ്ട്. പക്ഷേ എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. ചെറിയ ഇഴയിലൂടെ എന്നെ നോക്കുന്ന ഈ ചിത്രം അത്രയ്ക്കും ക്യൂട്ടാണ്- സണ്ണി ട്വിറ്ററിൽ കുറിച്ചു.

ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മീരാ മോഹന്‍ മരിച്ചു. കടയ്ക്കാവൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വര്‍ക്കല ചാവര്‍കോട് സിഎച്എംഎം കോളെജിലാണ് സംഭവം. ഇന്നലെ രാവിലെ 11 മണിയോടെ അമിത വേഗത്തിലെത്തിയ കാര്‍ മീരയെ ഇടിക്കുകയായിരുന്നു. പ്രൊജക്ട്റ്റ് സമര്‍പ്പിക്കാനായാണ് മീര കോളെജിലെത്തിയതായിരുന്നു മീര. കോളെജിന് സമീപം കടയില്‍ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കയറിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ പുറത്ത് കാത്തുനില്‍ക്കുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തു. കാറില്‍ ഉണ്ടായിരുന്ന 5 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വൻ വരവേൽപാണ് ലഭിച്ചത്. ആരാധകരുടെ വലിയൊരു കൂട്ടം തന്നെ വിമാനത്താവളത്തിൽ സണ്ണിയെ സ്വീകരിക്കാൻ എത്തിയിരുന്നു. വന്‍ സുരക്ഷാ സംവിധാനമാണ് സണ്ണിയെത്തുന്ന വേദിയില്‍ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് സണ്ണിയെ ഒരു നോക്ക് കാണാനായി വേദിക്ക് ചുറ്റും തടിച്ചുകൂടിയിരിക്കുന്നത്

കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് താരം എത്തിയത്. ഫോണ്‍ 4ന്റെ മുപ്പത്തിമൂന്നാം ഷോറൂമാണ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. സണ്ണി ലിയോണ്‍ എത്തുന്നതിന് പുറമെ ഷോറുമില്‍ നിന്നും വന്‍ വിലക്കുറവും വിലപ്പിടിപ്പുള്ള സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

ലോകത്തെ നടക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇര കേരളത്തിലും. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ വെളിപ്പെടുത്തി. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതംതന്നെ ബ്ലൂ വെയ്ല്‍ ടാസ്‌കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആത്മഹത്യയ്ക്കുമുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്. സൈബര്‍ പൊലീസ് ഇത് പരിശോധിക്കുകയാണ്.

ഒന്‍പത് മാസങ്ങള്‍ക്കു മുമ്പ് മനോജ് ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അനു പറഞ്ഞു. ഒന്‍പത് മാസത്തിനിടയില്‍ മനോജിന്റ ചെയ്തികളെല്ലാം ബ്ലൂവെയില്‍ ടാസ്‌കുകള്‍ക്ക് സമാനമായിരുന്നുവെന്നുവെന്നും അവര്‍ പറഞ്ഞു.

ഒറ്റയ്ക്ക് എവിടെയും പോകാതിരുന്ന മകന്‍ കടല്‍ കാണാന്‍ പോയി. കയ്യില്‍ കോമ്പസ് കൊണ്ട് അക്ഷരങ്ങള്‍ കോറി. നീന്തല്‍പോലും അറിയാത്തവന്‍ പുഴയില്‍ ചാടിയെന്നും രാത്രി സമയത്ത് സെമിത്തേരിയില്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് പതിവായിരുന്നുവെന്നും അനു പറഞ്ഞു.

എന്താണ് ബ്ലൂവെയില്‍ ഗെയിം, ഇങ്ങനെ കൊലയാളി ആകും ?

ഒരു ഇന്റര്‍നെറ്റ് ഗെയിമാണ് ബ്ലൂ വെയില്‍ ചാലഞ്ച്. 2013ല്‍ റഷ്യയിലാണ് ഈ ഗെയിമിന് തുടക്കം കുറിച്ചത്. മനഃശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തിരണ്ടുകാരനാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. ഈ കളി വളരെ വേഗം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. സമൂഹമാധ്യങ്ങളിലൂടെയാണ് കുട്ടികള്‍ ഇതില്‍ അകപ്പെട്ടു പോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ ഗെയിമില്‍ 50 ദിവസങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട 50 ഘട്ടങ്ങളാണുള്ളത്. ആദ്യ ദിവസങ്ങളില്‍ അതിരാവിലെ 4.30 ന് എഴുന്നേല്‍ക്കാനും പിന്നീട് പ്രേത സിനിമകള്‍ കാണാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമര്‍പ്പിക്കണം. കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറുവേല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കില്‍ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ചാറ്റിനിടെ സീക്രട്ട് മിഷന്‍, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലാണ്.

കൗമാര ജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഒരിക്കല്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പെട്ടതുതന്നെ. തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ ഭീഷണിയാകും ഫലം. ഓരോ ടാസ്‌കുകള്‍ക്കൊപ്പവും ഇരകളില്‍ നിന്നും സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും. ഇതുപയോഗിച്ചുള്ള ബ്ലാക് മെയ്ലിംഗ് കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയാണ് ഗെയിം തുടരുന്നതും അവര്‍ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കുന്നതും.

ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി മാസിന്‍(17) വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാനത്ത്മംഗലം സ്വദേശി മുസമ്മില്‍ ആണ് അറസ്റ്റിലായത്. തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ മാസിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് മാസിനെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോള്‍ പിന്നിലിരുന്ന യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ യുവാവ് പിന്നോട്ട് വീഴാന്‍ പോകുന്നതായി ദൃശ്യത്തില്‍ കാണാം.

മാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിന്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഈ യുവാക്കള്‍ ഡോക്ടര്‍മാരെയും പൊലീസിനെയും വിവരമറിയിക്കാതെ കടന്നു കളഞ്ഞിരുന്നു. മരിച്ച യുവാവിന്റെ ഇടതുകാലിലെ വിരലുകളില്‍ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയര്‍ഗണ്ണില്‍നിന്നുള്ള വെടിയാകാമെന്നും പൊലീസ് കണ്ടെത്തി. മാസിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു. തോക്ക് ആരുടേതെന്നു വ്യക്തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിന്‍ വെള്ളിയാഴ്ചയാണു വീട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് വീട്ടുകാര്‍ അറിയുന്നതു മരണവാര്‍ത്തയാണ്.

[ot-video][/ot-video]

കേരളത്തിലെ ക്രമസമാധാനത്തിന്റെ പേരില്‍ ലോക സഭയിലും രാജ്യ സഭയിലും ഒച്ച പാടുണ്ടാക്കാന്‍ മിടുക്കരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍. നിര്‍ഭാഗ്യ വശാല്‍ അവര്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വായിച്ചു നോക്കുന്നില്ല എന്ന് വേണം കരുതാം.അല്ലെങ്കില്‍ കണ്ണടച്ചു ഇരുട്ടാക്കുന്നതും ആവാം.മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒക്കെ കേരളത്തില്‍ ആകെ കൊലപാതകവും ക്രമസമാധാന തകര്‍ച്ചയും ആണ് പലരുടെയും പ്രാചാരണ വിഷയം.

എന്നാല്‍ കേരളത്തിന്റെ നേട്ടങ്ങള്‍ കാണിച്ചു കൊണ്ട് മലയാളികള്‍ ഒറ്റക്കെട്ടായി കേരളം ഇന്ത്യയിലെ നമ്പര്‍ 1 സംസ്ഥാനം എന്ന പ്രചാരണം കൊണ്ട് ഇതിനെ നേരിട്ടിരുന്നു.കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒരു കൂട്ടായ്മ കേരളത്തിന്റെ അഭിമാനത്തിന് വേണ്ടി നിലകൊണ്ടത് ചരിതമായി മാറി .കേരളത്തെ ഇകഴ്ത്തി കാണിച്ചത് കൊണ്ട് മാധ്യമ രംഗത്തെ അഭിനവ ചക്രവര്‍ത്തിയായി സ്വയം അവരോധിച്ചിട്ടുള്ള അര്‍നാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ വരെ മുട്ടു മടക്കേണ്ടി വന്നു കേരളത്തിന്റെ ആത്മ വീര്യത്തിനു മുന്നില്‍.ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ യുടെ കണക്കുകള്‍ ഉള്‍പ്പെടുന്ന സന്ദേശവും വൈറല്‍ ആയിരിക്കുകയാണ്.

കൊലപാതകങ്ങള്‍,ബലാത്സംഗങ്ങള്‍,തട്ടിക്കൊണ്ടു പോകല്‍ ,മോഷണം,വര്‍ഗ്ഗീയ സംഘര്‍ഷം,ജാതി സംഘര്‍ഷം എന്നീ മേഖലകളില്‍ ഓക്കേ കേരളം ബഹുദൂരം പിന്നിലാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതി ദൂരം മുന്നിലാണെന്നുമാണ് കണക്കുകള്‍. കാണിക്കുന്നത്.

Image result for kerala no 1 state in india

കൊലപാതകങ്ങള്‍ :
മഹാരാഷ്ട്ര 2509
മധ്യപ്രദേശ് 2339
രാജസ്ഥാന്‍ 1569
ഗുജറാത്ത് 1150
ഹരിയാന 1002
കേരളം 334

ബലാത്സംഗങ്ങള്‍ :
മഹാരാഷ്ട്ര 4144
മധ്യപ്രദേശ് 4391
രാജസ്ഥാന്‍ 3644
കേരളം 1256

തട്ടിക്കൊണ്ടു പോകല്‍ :

മധ്യപ്രദേശ് 6788
രാജസ്ഥാന്‍ 5426
ഗുജറാത്ത് 2108
ജാര്‍ഖണ്ഡ് 1402
കേരളം 271

മോഷണം :

മധ്യപ്രദേശ് 29649
രാജസ്ഥാന്‍ 29067
ഗുജറാത്ത് 14096
ജാര്‍ഖണ്ഡ് 7796
കേരളം കേരളം 271

വര്‍ഗ്ഗീയ സംഘര്‍ഷം:

ജാര്‍ഖണ്ഡ് 68
ഗുജറാത്ത് 45
മധ്യപ്രദേശ് 43
രാജസ്ഥാന്‍ 16
കേരളം 06

ജാതി സംഘര്‍ഷം :
ഉത്തര്‍പ്രദേശ് 724
ഗുജറാത്ത് 141
മധ്യപ്രദേശ് 30
കേരളം 00

നടിക്ക് നേരെ ആക്രമണം നടന്ന കേസില്‍ പ്രതിയായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി. ദിലീപിന്‍റെ അനുജന്‍ അനൂപിനും സഹോദരീ ഭര്‍ത്താവ് സൂരജിനും ഒപ്പം ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആണ് അമ്മ സബ് ജയില്‍ കവാടത്തില്‍ എത്തിയത്. ദിലീപ് ജയിലില്‍ ആയി ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മയുടെ ജയില്‍ സന്ദര്‍ശനം. സഹോദരന്‍ അനൂപ്‌ മാത്രമാണ് അമ്മയോടൊപ്പം ജയിലിനുള്ളില്‍ പ്രവേശിച്ചത്.

ദിലീപിന്‍റെ ജയില്‍വാസം ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മ മകനെ കാണാന്‍ എത്തിയത്. ഭാര്യ കാവ്യ മാധവനോടും മകള്‍ മീനാക്ഷിയോടും തന്നെ ജയിലില്‍ സന്ദര്‍ശിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളതായാണ് വിവരം.

അതെ സമയം രണ്ടു തവണ ജാമ്യ ഹര്‍ജി നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാമതും ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ദിലീപിന്‍റെ അഭിഭാഷകര്‍. നേരത്തെ ദിലീപിന് വേണ്ടി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി പുതിയ ടീമിനെ കേസ് ഏല്‍പ്പിച്ചിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. രാമന്‍പിള്ള അസോസിയേറ്റ്സ് ആണ് ദിലീപിന് വേണ്ടി ഇപ്പോള്‍ കേസ് വാദിക്കുന്നത്. പ്രോസിക്യൂഷന്‍ നിലപാടുകള്‍ പലതും കെട്ടിച്ചമച്ചതാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

ഓളപ്പരപ്പുകളെ കിറിമുറിച്ചു കുട്ടനാട്ടുകാരുടെ ആഘോഷം ജലമാമാങ്കം പുന്നമടക്കായലിൽ  ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം അദ്ദേഹം പതാകയുയർത്തും. ധനവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ, ടൂറിസം-സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, ജലസേചന വകുപ്പ് മന്ത്രി മാത്യു റ്റി. തോമസ്, തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജമ്മു-കാശ്മീർ ധനമന്ത്രി ഹസീബ് എ. ഡ്രാബു, എം.പി.മാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആർ. രാജേഷ്, കെ.കെ. രാമചന്ദ്രൻ നായർ, അഡ്വ. യു. പ്രതിഭാ ഹരി, ഹൈക്കോടതി ജഡ്ജി കെ. സുരേന്ദ്ര മോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ലാ കളക്ടർ വീണ എൻ. മാധവൻ, ഉന്നതഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 2016 ലെ നെഹ്‌റു ട്രോഫി മാധ്യമ അവാർഡുകളും ഭാഗ്യചിഹ്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. നെഹ്‌റു ട്രോഫി സുവനീർ പ്രകാശനവും നടക്കും.

വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് രണ്ടായിരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 20 ഡിവൈ.എസ്.പി, 33 സി.ഐ., 353 എസ്.ഐ. എന്നിവരുൾപ്പടെയാണിത്. രാവിലെ ആറു മുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 40 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ആലപ്പുഴ നഗരം പൂർണ്ണമായും സി.സി. ടി.വി ക്യാമറാ നിരീക്ഷണത്തിലായിരിക്കും. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഡോക്ക്ചിറയുടെ വടക്കുവശം കായലിൽ മത്സര വള്ളങ്ങൾക്ക് മാത്രം കടന്നുപോകാൻ ഇടയൊരുക്കി ബാരിക്കേഡ് കെട്ടും.  അതുവഴി മറ്റ് ജലയാനങ്ങൾ വള്ളംകളി ട്രാക്കിലേക്ക് കയറുന്നത് ഒഴിവാക്കും. കാണികളിൽ നിന്നുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ സ്റ്റാർട്ടിംഗ് പോയിന്റിന്റെ ഇരുകരകളിലും സുരക്ഷയെ മുൻനിർത്തി ബാരിക്കേഡുകൾ സ്ഥാപിക്കും. വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയിൽ മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും മഫ്ടിയിൽ നിയമിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഏലൂരില്‍ നിന്നും കാണാതായ യുവാവിനെ കളമശേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.15 ഓടെ കളമശേരി വട്ടേക്കുന്നം ഭാഗത്താണ് അപകടം നടന്നതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അരുണിനെ കാണാതായത്. സുഹൃത്തുക്കള്‍ രാത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ രാത്രി 8.30ന് ശേഷം സ്വിച്ച് ഓഫായ നിലയിലായിരുന്നു. കളമശേരി പോലീസ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Copyright © . All rights reserved