Kerala

റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക് പുറത്ത് വിട്ട് സംവിധായകന്‍. ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുറ്റി തലമുടിയും പരുക്കന്‍ രൂപവുമായി വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം.

കഴിഞ്ഞ ദിവസമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ മോഹന്‍ലാല്‍ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് നിവിന്‍ പോളിയാണ്.

നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ചിത്രം ഇതാദ്യമാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗസ്റ്റ് റോളിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കായംകുളം കൊച്ചുണ്ണിയുടെ ഒറ്റ ചങ്ങാതിയാണ് ഇത്തിക്കര പക്കി. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

സ്വന്തം ലേഖകന്‍

ആലപ്പുഴ : നഴ്സുമാരുടെ സമരത്തില്‍ ഞെട്ടിവിറച്ച് ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയും സര്‍ക്കാരും. പണിമുടക്കില്‍ വന്‍ ജനകീയ പങ്കാളിത്തം . രാവിലെ മുതല്‍ ചേര്‍ത്തലയിലേയ്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാരുടെ ഐതിഹാസിക പണിമുടക്ക് . യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്നില്‍ നഴ്സുമാര്‍ മാസങ്ങളായി തുടരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വകാര്യ , സഹകരണ ആശുപത്രികളിലെ അമ്പതിനായിരത്തോളം നഴ്‌സുമാരാണ് പണിമുടക്കി ഒന്നടങ്കം ചേര്‍ത്തലയിലേക്ക് എത്തി അധികാരികളെ ഞെട്ടിച്ചത്. പണിമുടക്കുന്ന നഴ്‌സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്നില്‍ സംഘടിച്ച് സമരം ഇപ്പോഴും തുടരുകയാണ്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കി ദേശീയപാതയോരത്തെ കെവിഎം ആശുപത്രിക്കു മുന്നില്‍ സംഘടിച്ചത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ കെവിഎം ആശുപത്രിയില്‍ നിന്നു പുറത്താക്കിയ മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് യുഎന്‍എ.

നഴ്‌സുമാരുടെ പണിമുടക്ക് സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യ , സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. ഒപി പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലടക്കം ശസ്ത്രക്രിയകള്‍ മുടങ്ങി. പണിമുടക്കുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ആം ആദ്മി , കെഎസ്‌യു , എഐവൈഫ് സംഘടനകളും സമരവേദിയിലെത്തി. സമരത്തെ തുടര്‍ന്ന് ചേര്‍ത്തല ദേശീയപാതയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടു.

മിനിമം വേതനം നല്‍കുക , അന്യായമായി പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കുക, അമിതജോലി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 179 ദിവസമായി കെവിഎം ആശുപത്രിക്ക് മുന്നില്‍ നഴ്സുമാര്‍ സമരം നടത്തുകയാണ്. എന്നാല്‍ യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ ആശുപത്രി അധികൃതര്‍ മര്‍ക്കടമുഷ്ടി തുടരുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ 24 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചത്.

പണിമുടക്കില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ ചേര്‍ത്തലയിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാവിലെ മുതല്‍ തന്നെ ദേശീയപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെവിഎം ആശുപത്രിയ്ക്ക് മുന്നിലെ സമരപ്പന്തലിലേക്ക് നഴ്സുമാരുടെ ഒഴുക്കായിരുന്നു. തിരുവനന്തപുരം മുതല്‍ മലബാര്‍ മേഖലയില്‍ നിന്നുവരെ സമരത്തിന് പിന്തുണയുമായി നഴ്സുമാരെത്തി. സമരപ്പന്തലില്‍നിന്ന് ദേശീയപാതയുടെ വശങ്ങളില്‍ ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ നഴ്സുമാര്‍ നിറഞ്ഞു. രാവിലെ മുതല്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച നഴ്സുമാര്‍ ഉച്ചയ്ക്ക് വമ്പന്‍ പ്രതിഷേധ പ്രകടനവും നടത്തി.

സമരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിട്ടുണ്ടെങ്കിലും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പോലീസിന്റെ വന്‍ സന്നാഹവും രാവിലെ മുതല്‍ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കെവിഎം ആശുപത്രിയ്ക്കും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യായമായ ആവശ്യങ്ങള്‍ക്കാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും എന്നാല്‍ മാനേജ്മെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് കടുത്ത സമരമുറയിലേക്ക് തങ്ങളെ എത്തിച്ചതെന്നും യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സര്‍ക്കാരും മാനേജ്മെന്റും പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കെവിഎം സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കുക , ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക , ട്രെയിനിങ് സമ്പ്രദായം നിര്‍ത്തലാക്കുക , പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്‍എ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ കാണുക

ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. പാലാ രൂപതയിലെ ഇടവക വികാരി കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ്താന്നിനില്‍ക്കും തടത്തിലിനെതിരെയാണ് വിദേശ വനിത പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു അതേത്തുടര്‍ന്ന് ഫാ. തോമസ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ നൈജീരിയക്കാരായ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍.

മാണിക്യമലരായ പൂവിയെന്ന ഗാനത്തിനെതിരെ ഉയര്‍ന്ന പരാതി സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയെന്ന് പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഹിന്ദു വര്‍ഗീയവാദികളും മുസ്ലീം വര്‍ഗീയവാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് കുറച്ചുപേര്‍ ഹൈദരാബാദില്‍ പരാതി നല്‍കിയതായി മനസിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാര്‍ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. ‘മാണിക്യമലര്‍’ പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.

മുംബൈ: നവമാധ്യമങ്ങളില്‍ വൈറലായി മാറിയ അഡാറ് ലവിലെ ഗാനത്തിന് പിന്നാലെ വിവാദങ്ങളും. ലക്ഷകണക്കിന് ആലുകളാണ് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാണിക്ക മലരായ പൂവി യെന്ന അഡാറ് ലവിലെ ഗാനം കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഗാനത്തിന് പിന്നാലെ വിവാദങ്ങളും കൊഴുക്കുകയാണ്.

ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഗാനത്തിനെതിരെ പരാതിയുമായി എത്തിയതിന് പിന്നാലെ മുംബൈയിലെ റാസാ അക്കാദമിയും ഗാനത്തെ എതിര്‍ത്തു രംഗത്തു വന്നു. പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റാസാ അക്കാദമി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കി. ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് തടയാനുള്ള നടപടി സിബിഎഫ്സി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകള്‍ മതവികാരത്തെ ഹനിക്കുന്നതാണ്. ഇത് നീക്കാനാവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് റാസാ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന്‍ ജിയായി കത്തില്‍ അറിയിച്ചിട്ടുണ്ട്.

ഒരു കുടുംബത്തിലെ നാല് പേരെയും ആക്രമിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോടഞ്ചേരിയിലായിരുന്നു സംഭവം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി ,റജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ചിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തു. ഗര്‍ഭിണിയുടെ വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസി പ്രജീഷില്‍ നിന്നു മര്‍ദ്ദനമേറ്റത്.

ഗര്‍ഭിണിയായ ജ്യോത്സ്‌നയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. സിബിക്കും ജ്യോത്സ്‌നയ്ക്കും മൂന്നും ഏഴും വയസുള്ള രണ്ടുകുട്ടികള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഇവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.അതെ സമയം അയല്‍വാസിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോടഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയിട്ടിലായിരുന്നു. അക്രമികളെ പിടികൂടാതെ കോടഞ്ചേരി പൊലീസ് നിസംഗതപുലര്‍ത്തുന്നതായി പരാതി ഉയർന്നകേട്ടതിനു ശേഷമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കാ​​ന​​ഡ​​യി​​ൽ മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​യെ ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​ണാ​​താ​​യ​​താ​​യി പ​​രാ​​തി. മൂ​​ന്നാ​​ർ മ​​ന​​യ​​ത്ത് എം.​​എ. വ​​ർ​​ഗീ​​സി​​ന്‍റെ​​യും ഷീ​​ന​​യു​​ടെ​​യും മ​​ക​​ൻ ഡാ​​നി ജോ​​സ​​ഫ് (20) നെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്. വെ​​ള്ളി​​യാ​​ഴ്ച കാ​​ന​​ഡ​​യി​​ലെ കാ​​സി​​നോ​​യി​​ൽ കാ​​ണാ​​താ​​യ​​താ​​യാ​​ണ് ഇ​​വി​​ടെ വി​​വ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മാ​​താ​​പി​​താ​​ക്ക​​ളും ബ​​ന്ധു​​ക്ക​​ളും ഇ​​ന്ത്യ​​ൻ എം​​ബ​​സി​​വ​​ഴി വി​​വ​​ര​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​വ​​രു​​ന്നു.

2016 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ഡാ​​നി മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സ് പ​​ഠി​​ക്കു​​ന്ന​​തി​​നാ​​യി വി​​ദേ​​ശ​​ത്തേ​​ക്കു പോ​​യ​​ത്. ന​​യാ​​ഗ്ര കോ​​ള​​ജി​​ലാ​​യി​​രു​​ന്നു പ​​ഠ​​നം. ന​​യാ​​ഗ്ര​​യി​​ലെ വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​നു സ​​മീ​​പ​​മു​​ള്ള മു​​റെ​​യ് സ്ട്രീ​​റ്റി​​ലാ​​യി​​രു​​ന്നു താ​​മ​​സം. എ​​ന്നും വീ​​ട്ടി​​ലേ​​ക്കു വി​​ളി​​ക്കു​​മാ​​യി​​രു​​ന്ന ഡാ​​നി ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച വി​​ളി​​ച്ചി​​രു​​ന്നി​​ല്ല. വീ​​ട്ടു​​കാ​​ർ തി​​രി​​ച്ചു​​വി​​ളി​​ച്ചെ​​ങ്കി​​ലും ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലും ഫോ​​ണ്‍ കി​​ട്ടാ​​​​താ​​യ​​തോ​​ടെ സം​​ശ​​യം​​തോ​​ന്നി​​യ വീ​​ട്ടു​​കാ​​ർ കൂ​​ട്ടു​​കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​പ്പോ​​ഴാ​​ണ് കാ​​ണാ​​താ​​യ വി​​വ​​രം അ​​റി​​യു​​ന്ന​​ത്. കാ​​ന​​ഡ​​യി​​ലു​​ള്ള മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളെ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​​തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​മാ​​യി ബ​​ന്ധ​​പ്പെടാ​​നാ​​യ​​ത്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനുള്ളിലും പ്രതിസന്ധി. എതിരാളിയെ കൊന്നു തള്ളിയത് സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ ശുഹൈബിന്റെ സുഹൃത്തും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമായ നൗഷാദിന്റെ വാക്കുകളും ഇരുവരെയും കുറിച്ച് സുഹൃത്തിന്റെ വാക്കുകളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന നസീര്‍ എന്നയാളാണ് ഇരുവരുടെയും അടുത്ത സൗഹൃദത്തെയും ശുഹൈബിന്റെ മരണശേഷം നൗഷാദ് സിപിഎം വിട്ടെന്ന വാര്‍ത്തയും പുറത്തു വിട്ടത്. നസീര്‍ പറയുന്നത് ഇങ്ങനെ- ഇത് ശുഹൈബ്, നൗഷാദ്. ഇവര്‍ 2 പേരും കൂടിയാണ് 2010 ല്‍ ആദ്യമായി യുഎഇയിലെ ഫുജൈറയില്‍ വരുന്നത്. നൗഷാദ് പോപ്‌കോണ്‍ ഷോപ്പിലും ശുഹൈബ് മുംതാസ് ടൈലറിംഗ് ഷോപ്പിലും. ഫുജൈറയില്‍ നിന്ന് വിസ കാന്‍സല്‍ ചെയ്തു നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായി തുടര്‍ന്നു. നൗഷാദും വിസ കേന്‍സല്‍ ചെയ്ത് നാട്ടില്‍ നല്ല സഖാവായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ലാസറ്റ് കഴിഞ്ഞ സിപിഎമ്മിന്റെ ജില്ല സമ്മേളനത്തിന്റെ ഫോട്ടോയാണ് നൗഷാദ് ചുകപ്പ് ടവല്‍ കൊണ്ട് തലയില്‍ കെട്ടിയിരിക്കുന്നത്. നല്ല സിപിഎമ്മിന്റെ പ്രവര്‍ത്തകന്‍. ശുഹൈബും നൗഷാദും പിരിയാന്‍ പറ്റാത്ത കൂട്ടുകാരാണ്. നൗഷാദിനെ ഞാന്‍ നാട്ടില്‍ വിളിച്ചു ഇപ്പോള്‍. അപ്പോള്‍ അവന്‍ എന്നോട് കരഞ്ഞ് കൊണ്ട് പറയുന്നു. അവന്‍ ഇല്ലാതെ എനിക്ക് ജീവിക്കണ്ട അവര്‍ കൊന്ന് കളഞ്ഞു എന്റെ ശുഹൈബിനെ. ഇവിടെ ഫുജൈറയില്‍ എന്റെ സ്റ്റാഫാണ് നൗഷാദ്. ഇവിടെ ഉള്ളപ്പോള്‍ എന്നോട് പോലും ഞാന്‍ സഖാവാണ് എന്ന് ഞങ്ങള്‍ എപ്പോഴും തമാശക്ക് തല്ലുകൂടുന്ന എന്റെ പ്രിയ സുഹൃത്ത് നൗഷാദ്. എന്നോട് കരഞ്ഞ് കൊണ്ട് പറയുകയാണ്. ഞാന്‍ ഇനി ഒരിക്കലും ചെങ്കോടി പിടിക്കില്ല അവന്‍ ഇനി സഖാവും അല്ല എന്ന്. ഇനി ഒരിക്കലും അവന്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കാനും ഇല്ല. എന്നോട് പഞ്ഞത് അവന്‍ മാത്രമല്ല അവന്റെ കൂട്ടുകാര്‍ ഒരാള്‍ പോലും ഇനി ഈ കൊലയാളി പാര്‍ട്ടിയില്‍ നില്ക്കില്ല എന്ന്- നസീര്‍ പറഞ്ഞു നിര്‍ത്തുന്നു.

മലപ്പുറം അരീക്കോട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. യുവതിയുടെ ഫോണില്‍ നിന്നു തന്നെ വിളിച്ചു വരുത്തിയാണ് പൊലീസ് പ്രതികളെ കെണിയിലാക്കിയത്.

അരീക്കോട് സ്വദേശിയായ ഇരുപത്തേഴുകാരിയും അഞ്ചു വയസുകാരി മകളും താമസിക്കുന്ന വീട്ടില്‍ രാത്രി പത്തരയോടെ അതിക്രമിച്ചു കയറിയാണ് പീഡനം. സംഭവത്തില്‍ പീഡനം നടത്തിയ വടകര സ്വദേശികളികളായ മയ്യന്നൂര്‍ പനമ്പത്ത് ഇസ്മായില്‍, തട്ടാരത്തിമീത്തല്‍ വീട്ടില്‍ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. പീഡിപ്പിക്കുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും യുവതിയറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണും, പാസ്പോര്‍ട്ടും വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു പവന്‍ സ്വര്‍ണവുമായാണ് ഇരുവരും രക്ഷപ്പെട്ടു.

യുവതിയുടെ നഷ്ടമായ മൊബൈല്‍ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് തരപ്പെടുത്തിയാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. വാട്സാപ്പില്‍ യുവതിയുടെ പ്രൊഫൈല്‍ ചിത്രം കൂടി കണ്ടതോടെ പ്രതികള്‍ക്ക് വിശ്വാസമായി. യുവതിയാണന്ന വ്യാജേന സംസാരിച്ച വനിതാപൊലീസുമായി ചങ്ങാത്തമുണ്ടാക്കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുപത്തിയേഴുകാരിയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ടു ലക്ഷം നല്‍കാമെന്ന ഉറപ്പില്‍ അരീക്കോട് എത്തിയതോടെയാണ് ഇരുവരും അറസ്റ്റിലായത്.

കേരളം സുരക്ഷിതമോ ? മോഷ്ടക്കളുടെ സംഘം വിലസുന്നു എന്ന മുന്നറിയിപ്പ്. സമീപകാലങ്ങളില്‍ ഉണ്ടായ മോഷണ ശ്രമങ്ങളും മോഷണക്കേസുകളും ഏറെ ഭയം ജനിപ്പിക്കുന്നതായിരുന്നു. ഇതിനു പിന്നാലെയായിരുന്നു അജ്ഞാതര്‍ ബ്ലാക്ക് സ്റ്റിക്കര്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഭീതി പരത്തിയത്. കേരളം മുഴുവന്‍ ഇത്തരത്തില്‍ വീടുകളുടെ ജനലില്‍ ബ്ലാക്ക് സ്റ്റിക്കര്‍ കണ്ടതും ഇതിന്റെ കാരണമെന്താണ് എന്നു കണ്ടെത്താന്‍ കഴിയാതിരുന്നതും ജനത്തെ പരിഭ്രാന്തരാക്കി.

ഇപ്പോഴിത സുല്‍ത്താന്‍ബേത്തേരിയില്‍ മാടക്കര ബിജു എന്നയാളുടെ വീട്ടില്‍ കള്ളന്മാര്‍ വിളയാട്ടം നടത്തുന്നതിന്റെ സിസി ടിവി ദൃശയങ്ങള്‍ പുറത്തു വന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവരുടെ കൈവശം മാരകായുധങ്ങളും ഉണ്ടായിരുന്നു. തൊട്ടടുത്ത വീടിന്റെ വാതില്‍ തകര്‍ത്തിറിഞ്ഞു സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഭീതിയിലാഴ്ത്തിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് എന്നു പറയുന്നു

RECENT POSTS
Copyright © . All rights reserved