സൗദി അറേബ്യയില് കവര്ച്ചക്കാരുടെ ആക്രമണത്തില് വെട്ടേറ്റ് മലയാളി യുവാവ് മരിച്ചു. റിയാദ് അസീസിയ എക്സിറ്റ് 22ലെ കടയില് ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി സിദ്ദീഖാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്പതോടെ കടയിലെത്തിയ രണ്ട് കവര്ച്ചക്കാര് സിദ്ദീഖിനെ അക്രമിക്കുകയായിരുന്നു. സംഘം കടയിലെത്തിയ സമയത്ത് മറ്റാരുംതന്നെ കടയില് ഉണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തം വാര്ന്ന് അവശനായി കിടന്ന സിദ്ദീഖിനെ അരമണിക്കൂറിനുശേഷം എത്തിയ പൊലീസും റെഡ്ക്രസന്റും ചേര്ന്ന് ആശുപത്രിയിലേത്തിക്കുകയായിരുന്നു. അല്ഈമാന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നല്കിയെങ്കിലും വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മരിച്ചു. സംഭവമറിഞ്ഞെത്തിയ സിദ്ദീഖിന്റെ സ്പോണ്സര് കടയുടെ അടുത്തുനിന്നും സിസിടിവി ദൃശ്യങ്ങള് ശേഖരിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. സിസിടിവി ദൃശ്യത്തിലെ കാറിന്റെ നമ്ബര് കവര്ച്ചകാരുടെതെന്ന് പോലീസ് ഉറപ്പിച്ചു. തുടര്ന്ന് ശനിയാഴ്ച പുലര്ച്ചയോടെ പ്രതികളെന്ന് കരുതുന്ന രണ്ട് യമനികളെ പോലീസ് പിടികൂടി. 20 വര്ഷമായി ഇതേ കടയില് ജോലി ചെയ്തുവരികയാണ് സിദ്ദീഖ്. ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില് ഖബറടക്കുമെന്ന് ബന്ധുക്കള് അറിയിച്ചതായി അധികൃതര് പറയുന്നു.
യുവാവിന്റെ ആക്രമണത്തിൽ പൊള്ളലേറ്റു കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കടമ്മനിട്ട കുരീത്തെറ്റ കോളനിയിലെ ശാരിക (17) മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കഴിഞ്ഞ ദിവസമാണ് ശാരികയെ എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്. ശശി-പൊന്നമ്മ ദമ്പതികളുടെ മകളാണ് ശാരിക.
പ്രണയാഭ്യര്ഥന നടത്തിയ സജില് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പെണ്കുട്ടി നല്കിയ മൊഴിയില് പറയുന്നു. എന്നാല് പ്രായപൂര്ത്തിയാകാത്തതിനാല് വീട്ടുകാര് സമ്മതിച്ചില്ല. പ്രായപൂര്ത്തിയായ ശേഷം ആലോചിക്കാമെന്നും ഫോണ്വിളികള് വേണ്ടെന്നും വിലക്കിയിരുന്നു. എന്നാല് വീടുവിട്ട് ഇറങ്ങിച്ചെല്ലണമെന്ന് ആവശ്യപ്പെട്ട് പ്രതി എത്തുകയും പെണ്കുട്ടി അതിനെ എതിര്ക്കുകയും ചെയ്തു. തുടര്ന്ന് വൈകുന്നേരം കുടുംബവീട്ടില് ഇരിക്കുമ്പോഴാണ് പ്രതി കൈയില് കരുതിയ പെട്രോള് ഒഴിച്ച് പെണ്കുട്ടിയെ തീ കൊളുത്തിയത്.
പിടിയിലായ സജിൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇയാൾക്കും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ഫേസ്ബുക്കില് പരിചയപ്പെട്ടയാള്ക്കൊപ്പം ഒളിച്ചോടി താമസിച്ചവരികയായിരുന്ന യുവതി മരിച്ച നിലയില്. തേവലക്കര പടിഞ്ഞാറ്റിന്കര അനില ഭവനില് അനില (27) ആണ് മരലിച്ചത്.
ഭര്ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അനില പേരയം ഷീബാ കോട്ടേജില് ജൂബിന്റെ (42) വീട്ടില് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ പൊള്ളലേറ്റാണ് മരിച്ചത്.
സംഭവം നടക്കുമ്പോള് വീട്ടില് മറ്റാരുമുണ്ടായിരുന്നില്ല. കരച്ചില്കേട്ട് നാട്ടുകാരാണ് കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നത്. മൃതദേഹം കത്തിക്കരിഞ്ഞനിലയിലായിരുന്നു.
വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്ഷം മുന്പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്ഷം മുമ്പ് അനില ജൂബിന്റെ വീട്ടില് എത്തുകയും ഇവര് ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില് ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്ക്കുന്നുണ്ട്. അനില രണ്ടുമാസം ഗര്ഭിണിയായിരുന്നെന്നും പറയുന്നു.
കൊല്ലം തഹസില്ദാര്, കൊട്ടാരക്കര ഡിവൈ.എസ്.പി. കൃഷ്ണകുമാര്, കുണ്ടറ പോലീസ് ഇന്സ്പെക്ടര് ജയകുമാര്, എസ്.ഐ. നൗഫല് എന്നിവരുടെ നേതൃത്വത്തില് പോലീസ് സംഘം സ്ഥലത്തെത്തി നടപടികള് സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മൃതദേഹപരിശോധനയ്ക്കായി കൊണ്ടുപോയി.
ബാണാസുര സാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. ചെമ്പുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടാം മൈൽ പടിഞ്ഞാറേക്കുടിയിൽ വിൽസൺ (50), മണിത്തൊട്ടിൽ മെൽബിൻ (34),കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിൻ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു.
ദിവസങ്ങളായി ഇവർക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ് അവസാനമായത്. ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗർ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തിരക്ഷപ്പെട്ടിരുന്നു.
പറവൂര് നിയോജക മണ്ഡലത്തിലെ ഏഴിക്കര പഞ്ചായത്തിലെ എട്ടാം വാര്ഡില് ഓഷ്യനോറിയം എന്ന പേരില് ഒരു ബഹുരാഷ്ട്ര കുത്തക കമ്പനി കൊണ്ടുവരുന്ന പദ്ധതി സംബന്ധിച്ച് സി.പി.എം നേതൃത്വത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്ട്ടി ആവശ്യപ്പെട്ടു. അവിടെ പൊക്കാളി പാടം നശിപ്പിച്ചു കൊണ്ടും, നെല്വയല് സംരക്ഷണ നിയമം പരസ്യമായി ലംഘിച്ചുകൊണ്ടും ഓഷ്യനേറിയം എന്ന പേരില്, അറുപത് ഏക്കര് നശിപ്പിച്ചുകൊണ്ട് ഒരുപദ്ധതിയുമായി ഒരു ബഹുരാഷ്ട്ര കമ്പനി സമീപിച്ചിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ ജനവികാരം ഏഴിക്കരയില് നിലനില്ക്കുന്നുണ്ട്.
ഈ പദ്ധതിക്കെതിരായി സി.പി.എം അവരുടെ കര്ഷക-കര്ഷക തൊഴിലാളികാളുമായി ചേര്ന്ന് ജൂലൈ 16 ന് നടത്താന് തീരുമാനിച്ചിരുന്ന പൊതുപരിപാടി റദ്ദാക്കി. അതിനര്ഥം ഈ പദ്ധതിക്കെതിരായി ഉയര്ന്നു വന്ന എതിര്പ്പുകളെ അടിച്ചമര്ത്താനാണ് സി.പി.എം നേത്യത്വം ശ്രമിക്കുന്നത് എന്നാണ്. ഇത് ഒരു ഇടതു പക്ഷ സര്ക്കാരിനെ സംബദ്ധിച്ചിടത്തോളം ഒരിക്കലും ഭൂഷണമായ കാര്യമല്ല. നെല്വയല് നീര്ത്തട സംരക്ഷണ നിയമം ഉണ്ടാക്കി എന്ന് അഭിമാനിക്കുന്നവര് അതിന്റെ ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാന് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
വന്കിട പദ്ധതികളുടെ മറവില് പാരിസ്ഥിതിക നിയമങ്ങള് ലംഘിച്ച് ഇത്തരം പദ്ധതികള് കൊണ്ടുവരുന്നതിന് ഒരിക്കലും അംഗീകരിക്കുവാന് ആം ആദ്മി പാര്ട്ടിക്ക് കഴിയില്ല. തദ്ദേശീയ ജനതയുടെ, അതും സ്വന്തം പാര്ട്ടിക്കാരുടെ താല്പര്യം പോലും അവഗണിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോവുന്നത് എന്നാണ് അറിയുവാന് കഴിയുന്നത്. ഇക്കാര്യം സംബന്ധിച്ച് സി.പി.എം നേതൃത്വം അവരുടെ നിലപാട് വ്യക്തമാക്കണം. ഇത്തരം വിനാശ പദ്ധതിയുമായി മുന്നോട്ട് പോയാല്, അതിനെതിരായി ശക്തമായ സമരത്തിന് ആം ആദ്മി പാര്ട്ടി എന്നും മുന്നിലുണ്ടാവും
സംസ്ഥാനത്ത് സ്വകാര്യ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർപ്പായി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം ആയത്. 20,000 രൂപ നഴ്സുമാരുടെ അടിസ്ഥാന ശമ്പളമാക്കി ഉയർത്താൻ ധാരണയായി. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ 20,000 രൂപയാക്കി നിശ്ചയിച്ചു. ഇതിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിർണ്ണയിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഈ സമിതി റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. നഴ്സിങ്ങ് സംഘടനകളുടെയും മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു.
ലേബർ കമ്മിഷണർ, തൊഴിൽ-ആരോഗ്യ-നിയമ വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെട്ടതാണ് സമിതി. ഈ സമിതിയോട് ഒരു മാസത്തിലുള്ളിൽ റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശിപാർശ മിനിമം വേജസ് കമ്മിറ്റി പരിഗണിക്കുകയും വേതനകാര്യത്തിൽ തീരുമാനമെടുക്കുകയും ചെയ്യും.
നഴ്സുമാരുടെ ശമ്പളം പരിഷ്കരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ധാരണയായത്. ഇതോടെ 22 ദിവസമായി നഴ്സുമാരുടെ സമരം പിൻവലിക്കാൻ സംഘടന നേതാക്കൾ തീരുമാനിച്ചു. നഴ്സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമരം നടത്തിയ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടി പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
കണ്ണൂര്: കാസര്ഗോട്ടെ സ്വകാര്യ സഹകരണ ആശുപത്രികളിലെ സമരം ചെയ്യുന്ന നഴ്സുമാരുമായി ജില്ലാകലക്ടര് വിളിച്ച ചര്ച്ച പരാജയപ്പെട്ടു. സമരം തുടരാനാണ് ഇന്ത്യന് നഴ്സസ് അസോസിയേഷന്റെ തീരുമാനമെന്ന് ജില്ലാ സെക്രട്ടറി അജീഷ് ചാക്കോ പറഞ്ഞു. മുഖ്യമന്ത്രി 20ന് വിളിച്ചുചേര്ത്ത ചര്ച്ചവരെ സമരം നിര്ത്തിവയ്ക്കണമെന്നാണ് സമര സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടത്.
സമര സമിതി പ്രതിനിധികളായ ഏഴുപേരും ഡി.എം.ഒ, എ.ഡി.എം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്ച്ച. നിലവിലുള്ള സമരം പിന്വലിച്ച് യാതൊരുവിധ ചര്ച്ചയ്ക്കുമില്ലെന്ന് നേതാക്കള് വ്യക്തമാക്കി. അതിനിടെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം നേരിടാനുള്ള കണ്ണൂര് ജില്ലാ കലക്ടര് മീര് മുഹമ്മദ് അലിയുടെ നീക്കത്തിനെതിരേ പരിയാരം നഴ്സിങ് കോളജിലെ വിദ്യാര്ഥികള് രംഗത്ത്. മറ്റ് ആശുപത്രികളില് ജോലിക്കു പോകണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പാലിക്കാനാകില്ലെന്ന് വിദ്യാര്ഥികള് അറിയിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും നഴ്സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ഇരുപത് വിദ്യാര്ഥികളാണ് ഇവിടെനിന്നു പോകേണ്ടത്. നഴ്സുമാരുടെ സമരം അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് വിദ്യാര്ഥികള് വ്യക്തമാക്കി. പരിയാരം നഴ്സിങ് കോളജിലെ മുഴുവന് വിദ്യാര്ഥികളും ക്ലാസ് ബഹിഷ്കരിച്ചു പ്രതിഷേധിക്കുകയും ചെയ്തു.
ആശുപത്രി രജിസ്റ്ററില് പോലും പേരില്ലാത്ത വിദ്യാര്ഥികളെ ആശുപത്രി സേവനത്തിനായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഉത്തരവ് ഹൈക്കോടതിയില് ചോദ്യം ചെയ്യുമെന്നും ഇന്ത്യന് നഴ്സസ് അസോസിയേഷന് ഭാരവാഹികള് അറിയിച്ചു. ഉത്തരവിനെതിരേ നാളെ കണ്ണൂര് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്ച്ച് നടത്തുമെന്നും ഭാരവാഹികള് അറിയിച്ചു.
അതേ സമയം വിവിധ സര്ക്കാര്, സ്വകാര്യ നഴ്സിങ് സ്കൂളുകളിലെ വിദ്യാര്ഥികള് ഉത്തരവുപ്രകാരം ആശുപത്രിയിലെത്തിയിട്ടുണ്ട്. സര്ക്കാര് ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെയാണ് വിദ്യാര്ഥികളുടെ സേവനം ലഭ്യമാവുക. സര്ക്കാര് നീക്കം രോഗികളുടെ ജീവന്വച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എന്.എ) ആരോപിച്ചു.
എഴുത്തുകാരിയും തൃശൂര് കേരളവര്മ കോളേജിലെ അധ്യാപികയുമായ ദീപ നിശാന്തിന്റെ അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവത്തില് പോലീസില് പരാതി. തൃശൂര് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലാണ് ജോഷി ഇടശ്ശേരി പരാതി നല്കിയത്. സംഭവത്തില് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പു നല്കി. എംഎഫ് ഹുസൈന്റെ സരസ്വതിയുടെ ചിത്രം എസ്എഫ്ഐ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് അധ്യാപികയുടെ അശ്ലീല ചിത്രം ഫേസ്ബുക്കിലെ കാവിപ്പട എന്ന ഗ്രൂപ്പില് പ്രചരിപ്പിച്ചത്. സംഘപരിവാര് അനുകൂലികളുടെ ഈ ഗ്രൂപ്പില് മോര്ഫ് ചെയ്തായിരുന്നു പ്രചരണം. എസ്എഫ്ഐ വിദ്യാര്ഥികള്ക്ക് അനുകൂലമായി അധ്യാപിക സംസാരിച്ചതിനെ തുടര്ന്നാണ് ഒരുവിഭാഗം മോശമായ രീതിയില് പ്രചരണം നടത്തുന്നത്.
ദിലീപിനെതിരെ പ്രതികരിച്ച ഏഷ്യാനെറ്റ് റിപ്പോർട്ടർ വിനുവിനെതിരെ സീരിയൽ താരം അനിത നായർ ഷോ . അനിത അടിച്ചു ചെവിക്കല്ല് പൊട്ടിക്കുമെന്നു പറഞ്ഞു അവസാനിപ്പിക്കുന്ന വിഡിയോയിൽ മുഴുനീളം വിനുവിന് നേരെ അപഹാസ്യ വര്ഷം കൊണ്ട് കത്തിക്കയറുവാണ് അനിത . പണ്ട് ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്ന ലക്ഷ്മി നായരേ തെറികൊണ്ട് അഭിഷേകം നടത്തി വൈറൽ ആയ താരമാണ് സീരിയൽ ആർട്ടിസ്റ് അനിത. നീ നിന്റെ ഭാര്യയുടെ അടുത്ത് പോയിരിക്കേടാ അല്ലെങ്കിൽ അവൾ വേറെ വല്ലവന്റെ കൂടെ പോകും അതും നിനക്കു തന്നെ വായിക്കേണ്ടി വരും എന്ന് വരെ അനിത പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിഡിയോയിൽ പലരും ” ദിലീപിനെ സപ്പോർട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ തരംഗം ഉണ്ടാക്കാൻ ഇറങ്ങിയ കോർപ്പറേറ്റ് കമ്പിനിയുടെ പരസ്യം എന്ന അടികുറിപ്പോടെ ഈ വിഡിയോ പലരും ഷെയർ ചെയുന്നത്
വീഡിയോ കാണാം…..
ഇലവീഴാപൂഞ്ചിറയ്ക്കു സമീപം കട്ടിക്കയത്തിൽ കുളിക്കാനിങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു. ചേർത്തല കൊക്കോതമംഗലം സ്വദേശികളായ ശ്യാം (22) റോജിൻ ( 22) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടേയും മൃതദേഹങ്ങള് ഈരാറ്റുപേട്ടയില് സ്വകാര്യ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
മാസങ്ങള്ക്ക് മുമ്പും പ്രദേശത്ത് സമാനമായ അപകടങ്ങള് ഉണ്ടായിട്ടുണ്ട്. വഴുക്കല്ലുകള് ഒരുപാടുളള പ്രദേശത്ത് തെന്നി വീണാണ് മിക്കപ്പോഴും അപകടം ഉണ്ടാകുന്നത്. മഴ കാരണം വെളളം ഏറിയതും അപകടത്തിന് കാരണമായെന്നാണ് വിവരം.