കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡനക്കുറ്റം ആരോപിച്ച പരാതിക്കാരി കോടതിയില് മൊഴി നല്കി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചതിനു ശേഷം ഉണ്ണിമുകുന്ദന് സാമൂഹ്യ മാധ്യമങ്ങള് ഉപയോഗിച്ച് പരാതിക്കാരിയെ അപമാനിക്കാന് ശ്രമിക്കുന്നതായി വാദിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു.
അതേസമയം തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ സല്പ്പേര് നശിപ്പിക്കുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും ഉണ്ണി മുകുന്ദന് കോടതിയെ അറിയിച്ചു. തനിക്കെതിരെ വ്യാജകേസുണ്ടാക്കി പണം തട്ടുകയാണ് പരാതിക്കാരിയുടെ ഉദ്ദ്യേശമെന്നും ഉണ്ണി മുകുന്ദന് കോടതിയില് ആരോപിച്ചു. തനിക്കെതിരെ പരാതി നല്കിയ സ്ത്രീക്ക് പൊലീസ് സംരക്ഷണം നല്കുന്നതില് എതിര്പ്പൊന്നുമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല് യുവതിക്കെതിരെ അപകീര്ത്തികരമായ വാര്ത്തകള് സോഷ്യല് മീഡയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില് ഉണ്ണി മുകുന്ദനും മറ്റു രണ്ടു പേര്ക്കുമെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. യുവതിയുടെ പിതാവു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
കോട്ടയം സ്വദേശിയായ യുവതിയാണ് പരാതി നല്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ക്ഷണമനുസരിച്ച് സിനിമാകഥ പറയാന് അദ്ദേഹത്തിന്റെ വസതിയിലെത്തിയ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില് പറയുന്നത്. എന്നാല് യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില് കുടുക്കാതിരിക്കാന് 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന് നല്കിയ പരാതിയില് പറയുന്നു.
തിരുവനന്തപുരം: മംഗളം ഫോണ് കെണി കേസില് മുന് ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. മുന് മന്ത്രിക്കെതിരായ മൊഴി പരാതിക്കാരിയായ മാധ്യമ പ്രവര്ത്തക കഴിഞ്ഞ ദിവസം മാറ്റി പറഞ്ഞിരുന്നു. തുടര്ന്നാണ് ശശീന്ദ്രനെ കുറ്റിവിമുക്തനാക്കിയുള്ള കോടതി നടപടി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് വിധി. കോടതി വിധിയില് സന്തുഷ്ടനാണെന്ന് ശശീന്ദ്രന് അറിയിച്ചു. കേസ് തള്ളിയതോടെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാം.
ഗതാഗത മന്ത്രിയായിരിക്കെയാണ് മംഗളം ചാനലിലെ മാധ്യമ പ്രവര്ത്തകയോട് ഫോണില് അശ്ലീല സംഭാഷണം നടത്തിയെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയില്വച്ച് ശല്ല്യം ചെയ്തുവെന്നും ആരോപിച്ച് ശശീന്ദ്രനെതിരെ കേസ് രജിസ്റ്റര് ചെയ്യുന്നത്. കേസില് പരാതിക്കാരി മൊഴിമാറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ ഇപ്പോള് കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള് ഉള്പ്പെടുന്ന വകുപ്പ് പ്രകാരമായിരുന്നു ശശീന്ദ്രനെതിരെ രജിസ്റ്റര് ചെയ്ത കേസ്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്വച്ച് തന്നെ ആരും ശല്ല്യം ചെയ്തിട്ടില്ലെന്നും ഫോണില് അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് മന്ത്രിയായിരുന്ന ശശീന്ദ്രനാണോ എന്നുറപ്പില്ലന്നും പരാതിക്കാരിയായ പെണ്കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്കിയിരുന്നു.
പരാതിക്കാരി മൊഴിമാറ്റിയതിലൂടെ മംഗളം ചാനലാണ് വെട്ടിലായിരിക്കുന്നത്. ഫോണ്കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന് റിപ്പോര്ട്ടില് വാര്ത്ത നല്കിയ മംഗളം ചാനലിന്റെ ലൈസന്സ് റദ്ദ് ചെയ്യാന് ശുപാര്ശ ചെയ്തിരുന്നു. പുതിയ സാഹചര്യത്തില് മംഗളത്തിനെതിരെ സര്ക്കാര് കടുത്ത നടപടികള് എടുത്തേക്കും.
തിരുവനന്തപുരം: ശ്വാസനാളത്തില് ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട കേഡല് ജിന്സണ് രാജയ്ക്ക് ന്യുമോണിയ ബാധ സ്ഥിരീകരിച്ചു. വെന്റിലേറ്റര് സഹായത്തോടെയാണ് കേഡലിന് ചികിത്സ നല്കിവരുന്നത്. മരുന്നുകളോട് നേരിയ പ്രതികരണം മാത്രമേ ഉണ്ടാകുന്നുള്ളുവെന്നാണ് വിവരം. കേഡലിന്റെ ചികിത്സാ മേല്നോട്ടത്തിനായി മെഡിക്കല് ബോര്ഡ് രൂപീകരിച്ചിരുന്നു.
നന്തന്കോട് കൂട്ടക്കൊലയില് പ്രതിയായ കേഡലിന് അപസ്മാര ബാധയെത്തുടര്ന്നാണ് ശ്വാസനാളത്തില് ഭക്ഷണം കുടുങ്ങിയത്. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസില് പൂജപ്പുര സെന്ട്രല് ജയിലില് വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു ഇയാള്. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെയാണ് കേഡല് കൊലപ്പെടുത്തിയത്.
ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്നിന്നും പുക ഉയരുന്നെന്ന വിവരത്തെ തുടര്ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് നാലുപേര് വീടിനുള്ളില് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. റിട്ടയേര്ഡ് ആര്എംഒ ഡോക്ടര് ജീന് പദ്മ ഇവരുടെ ഭര്ത്താവ് റിട്ടയേര്ഡ് പ്രൊഫസര് രാജ തങ്കം, മകള് കരോലിന്, ബന്ധു ലളിതാ ജീന് എന്നിവരാണ് മരിച്ചത്.
ഇതില് ജീന് പദ്മ, രാജ തങ്കം, കരോലിന് എന്നിവരുടെ മൃതദേഹങ്ങള് പൂര്ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി, പുഴുവരിച്ച നിലയിലുമായിരുന്നു. ആദ്യം ആസ്ട്രല് പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല് മൊഴി നല്കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാള് പറഞ്ഞത്.
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില് പൊതുമരാമത്ത് മുന് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്സിന്റെ കുറ്റപത്രം. വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില് മുവാറ്റുപുഴ വിജിലന്സ് കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്സ് കണ്ടെത്തി. സൂരജിനെതിരെ ജനുവരി 23ന് മൂവാറ്റുപുഴ കോടതിയില് വിജിലന്സ് കുറ്റപത്രം നല്കി. 2004 മുതല് 2014 വരെയുള്ള കാലയളവിലെ സമ്പാദ്യം പരിശോധിച്ചു. എറണാകുളം വിജിലന്സ് സ്പെഷല് സെല്ലാണ് കുറ്റപത്രം നല്കിയത്.
വ്യവസായ വകുപ്പ് ഡയറക്ടര് മുതല് പൊതുമരാമത്ത് സെക്രട്ടറിയായി വരെ സേവനമനുഷ്ഠിച്ച 2004-2014 കാലയവളവില് 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിനുണ്ടായി എന്നാണ് വിജിലന്സിന്റെ കണ്ടെത്തല്. വരുമാനത്തിന്റെ 314 ശതമാനം അധിക സമ്പാദ്യം ഉണ്ടായിട്ടുണ്ടെന്നാണ് കുറ്റപത്രത്തില് പറയുന്നത്.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്, ഗോഡൗണുകള്, മറ്റ് ആസ്തികള് തുടങ്ങിയവയുടെ രേഖകള് റെയ്ഡില് വിജിലന്സിന് കിട്ടിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികള് ഉള്ളതായും പരിശോധനയില് കണ്ടെത്തിയിരുന്നു.
ഏറെ കത്തിടപാടുകള്ക്ക് ശേഷം കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്രസര്ക്കാര് വിജിലന്സിന് നല്കുന്നത്. എറണാകുളം വിജിലന്സ് സ്പെഷ്യല് സെല് യൂണിറ്റാണ് അന്വേഷണം നടത്തിയിരുന്നത്.
ജേക്കബ് തോമസ് വിജിലന്സ് എഡിജിപിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മേല്നോട്ടത്തിലാണ് സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും നടത്തിയിരുന്നത്.
കണ്ണൂര്: ക്യൂബയേയും ചൈനയെയും പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം കണ്ണൂര് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വമ്പന് സാമ്പത്തിക ശക്തിയായി ചൈന വളര്ന്നുകൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തിക വളര്ച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ലക്ഷ്യം വെച്ചതൊക്കെയും നേടാന് അവര്ക്ക് കഴിഞ്ഞിട്ടുണ്ട്. 6-7 ശതമാനം ജി.ഡി.പി വളര്ച്ചയായിരുന്നു ചൈനയുടെ ലക്ഷ്യം. അതവര്ക്ക് കൈവരിക്കാന് കഴിഞ്ഞു.
ചൈനയുടേത് സാമ്രാജ്യത്വ വിരുദ്ധ നയമാണ്. ലോകത്തിലെ തന്നെ വലിയ ശക്തിയായി മാറികൊണ്ടിരിക്കുന്ന ചൈനക്കെതിരെ വിശാല സൈനിക ശക്തി രൂപപ്പെടുത്താനുള്ള ശ്രമങ്ങള് നടക്കുന്നു. അമേരിക്കയാണ് ഇതിന് മുന്കൈ എടുക്കുന്നത്. അമേരിക്കയുടെ താല്പ്പര്യപ്രകാരമാണ് ഇന്ത്യ ചൈനക്കെതിരെ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയും അയല്രാജ്യങ്ങളുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയോടുള്ള നിലപാടുകളിലേക്ക് കൂടുതല് പോകുന്നില്ലെന്നും പിണറായി പറഞ്ഞു.
അമേരിക്കയുടെ വെല്ലുവിളികളെ വകവെക്കാതെയാണ് ക്യൂബയുടെ വളര്ച്ചയെന്നും സോഷ്യലിസ്റ്റുകളോടുള്ള പ്രതിബദ്ധത അവര് വ്യക്തമാക്കി കഴിഞ്ഞുവെന്നും പിണറായി വിജയന് പറഞ്ഞു. നേരത്തെ ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തു വന്നിരുന്നു.
കൊച്ചി: സഞ്ജയ് ലീല ബന്സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പത്മാവത് കേരളത്തില് പ്രദര്ശിപ്പിക്കാന് അനുവദിക്കരുതെന്ന് കര്ണി സേന കേരളഘടകം. പ്രദര്ശിപ്പിക്കാന് അനുമതി നിഷേധിക്കണം എന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കുമെന്ന് കര്ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല് സിംഗ് റാണാവത്ത് അറിയിച്ചു. വിഷയത്തില് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങള് ധരിപ്പിക്കുമെന്നും കര്ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല് റാണാവത്ത് അറിയിച്ചു.
പത്മാവതിനെതിരെ അതി രൂക്ഷമായ അക്രമങ്ങളും പ്രതിഷേധങ്ങളുമാണ് ഉത്തേരേന്ത്യന് സംസ്ഥാനങ്ങളില് നടക്കുന്നത്. ചിത്രം പ്രദര്ശിപ്പിച്ചതുമായി ബന്ധപ്പെട്ട് കര്ണാടകയിലും അക്രമങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. അതേസമയം പത്മാവതിന്റെ സംവിധായകന് സഞ്ജയ് ലീല ബന്സാലിയുടെ അമ്മയെക്കുറിച്ച് സിനിമ ചെയ്യുമെന്ന് കര്ണി സേന അറിയിച്ചു. കര്ണിസേനാ തലവന് ലോകേന്ദ്ര സിങ് കല്വിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കടുത്ത എതിര്പ്പുകള് നിലനില്ക്കുന്നതിനിടെയാണ് പത്മാവത് റിലീസ് ചെയ്തിരിക്കുന്നത്. സെന്സര് ബോര്ഡിന്റെ നിര്ദേശപ്രകാരം നിരവധി മാറ്റങ്ങള് വരുത്തിയാണ് ചിത്രം തീയേറ്ററുകളില് എത്തിയത്. സെന്സര് ബോര്ഡ് നിര്ദേശപ്രകാരമായിരുന്നു പത്മാവതിയെന്ന പേര് മാറ്റി പത്മാവത് എന്നാക്കിയത്. ചിത്രം റിലീസ് ചെയ്ത ബലേഗാവിലെ തീയേറ്ററിന് നേരെ കര്ണി സേന പെട്രോള് ബോംബ് എറിഞ്ഞിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില് ഗണേഷ് കുമാര് എംഎല്എ മധ്യസ്ഥനാകുന്നുവെന്ന് സൂചന. കേസിലെ പരാതിക്കാരായ ജാസ് ടൂറിസം കമ്പനിയുടെ പാര്ടനറായ രാകുല് കൃഷ്ണയുമായി ഗണേഷ്കുമാര് ഇന്ന് കൂടിക്കാഴ്ച നടത്തി.വിഷയം ദേശീയ തലത്തില് തന്നെ ചര്ച്ചയായ സാഹചര്യത്തിലാണ് പ്രശ്നങ്ങള് എത്രയും പെട്ടെന്ന് പരിഹരിക്കാന് മധ്യസ്ഥനായി ഗണേശിനെ നിയോഗിച്ചതെന്നാണ് വിവരം.കൊട്ടാരക്കരയിലെ ഹോട്ടലില് വച്ചായിരുന്നു ഇരുവരും തമ്മില് ചര്ച്ച നടത്തിയത്. രാകുല് കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന് പിള്ളയും ഇവര്ക്കൊപ്പമുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില് രാകുല് കൃഷ്ണ ഒത്തുതീര്പ്പ് സന്നദ്ധത അറിയിച്ചെന്നും വിവരങ്ങള് ഉണ്ട്. എന്നാല്, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന് ഗണേഷ്കുമാര് തയാറായില്ല.
ലണ്ടന് : ഹൃദയം തകര്ന്നു പോകുന്ന ഒരു കാഴ്ചയാണ് ഇപ്പോള് സോഷ്യല് മീഡിയില് പ്രചരിക്കുന്ന ഈ വീഡിയോയില് കാണുന്നത്. മൂന്നോ നാലോ വയസ്സ് തോന്നിക്കുന്ന ഒരു പാവം കുഞ്ഞ്. കൈകള് പിന്നോട്ട് വലിച്ച് കെട്ടിയിരിക്കുന്നു. അലമുറയിട്ട് കരയുന്ന കുഞ്ഞിന്റെ കരച്ചില് പുറത്ത് കേള്ക്കാതിരിക്കാന് വായ് തുണി കെട്ടി അടച്ചിരിക്കുന്നു. മാരകമായ ഏതോ ആയുധം ഉപയോഗിച്ച് ക്രുരനായ എതോ ഒരു കാപാലികന് ആ പാവം കുരുന്നിന്റെ ശരീരം മുഴുവനും മുറിവുകള് ഉണ്ടാക്കുന്നു. മറ്റൊരു നികൃഷ്ടനായ വ്യക്തി ഈ ക്രുരകൃത്യങ്ങളുടെ ദൃശ്യങ്ങള് വീഡിയോയില് പകര്ത്തുന്നു.. ഏതോ കാട്ടില് നടത്തുന്ന ഈ ക്രൂരത നിങ്ങള് കണ്ടാല് ഒരു നിമിഷം നിങ്ങളുടെ ശ്വാസം നിലച്ചു പോകും. അത്രയ്ക്ക് വലിയ ക്രൂരതയാണ് ഈ പൈശാചിക ജന്മങ്ങള് ഈ പാവം കുഞ്ഞിനോട് ചെയ്യുന്നത്. ഏതോ കാട്ടില് നടത്തുന്ന ഈ ക്രൂരത നിങ്ങളുടെ ഹൃദയം തകര്ക്കും.
ഇനിയെങ്കിലും കേരള സമൂഹമേ നാം ഭിക്ഷകൊടുക്കൽ നിർത്തില്ലെങ്കിൽ ഇതിലും വലിയ വിപത്തുകൾ നേരിൽ കാണേണ്ടി വരും. നമ്മുടെ സ്വന്തം മക്കളെ തട്ടികൊണ്ട് പോയി ശരീരമാസകലം മുറിവുകളും, ഇലട്രിക്ക് ഷോക്കും നൽകി ശരീരത്തെ നശിപ്പിച്ചു ഭിക്ഷയാചിക്കാൻ ഉപയോഗിക്കുന്നു. ഈ ക്രൂരകൃത്യം നിർമ്മാർജ്ജനം ചെയ്യാൻ ഭിക്ഷാടനമുക്ത കേരളത്തിനായി നാം ഒന്നാകെ കൈ കോർക്കണം. ഇവർ ഇന്ത്യയിലെ ഒരു വലിയ ബിസ്സിനെസ്സാണ് നടത്തിക്കൊണ്ടിരിക്കുന്നത്.. നിർത്തു ഭിക്ഷ നല്കുന്നത്… രക്ഷിക്കൂ നമ്മുടെ മക്കളെ … ഈ വാര്ത്ത പരമാവധി ഷെയര് ചെയ്ത് അധികാരികളില് എത്തിച്ച് ഈ നീചന്മാര്ക്ക് ശിക്ഷ വാങ്ങി കൊടുക്കുവാന് ശ്രമിക്കുക.
തിരുവനന്തപുരം: കേരള പോലീസിന് ഇനി മുതല് ലാത്തിചാര്ജ് നടത്തിന്നതിന് പുതിയ സ്റ്റൈല്. ബ്രിട്ടിഷുകാര് പഠിപ്പിച്ച പഴഞ്ചന് രീതിയിലുള്ള ലാത്തിചാര്ജ് ഇനി പഴങ്കഥയാവും. പുതിയ സ്റ്റൈലില് പരിശീലനം ലഭിച്ച ആദ്യ ബാച്ച് സേനാംഗങ്ങള് ഡിജിപിക്ക് മുന്നില് പ്രകടനം നടത്തി.
പ്രതിഷേധകരെ വയറ്റിലും തലയ്ക്കും കഴുത്തിനുമൊക്കെ യാതൊരു ദയയുമില്ലാതെ പെരുമാറുന്ന ബ്രിട്ടിഷ് രീതി ഇനി മാറും. ഹെല്മെറ്റും ഷീല്ഡും ഉപയോഗിച്ച് പ്രതിഷേധകരെ പ്രതിരോധിക്കുന്ന പുതിയ രീതി യൂറോപ്പിയന് സ്റ്റൈല് ലാത്തിചാര്ജാണ്. പുതിയ പരിശീലന മുറപ്രകാരം ആക്രമണത്തേക്കാള് പ്രതിരോധത്തിനായിരിക്കും കൂടുതല് പ്രാമുഖ്യം നല്കുക. കളരിയും ചൈനീസ് ആയോധന കലയുമൊക്കെ ഉള്ച്ചേര്ന്ന പരിശീലനമാണ് പുതിയ ബാച്ചിന് നല്കിയിരിക്കുന്നത്.
യൂറോപ്യന്, കൊറിയന് പൊലീസ് മാതൃകയില് പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്സിപ്പല് സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. പുതിയ രീതിക്ക് പെട്രോള് ബോംബും പാറച്ചീളുകളും ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന് കഴിവുണ്ടാകുമോയെന്ന് കണ്ടറിയാം. സേതുരാമന് വികസിപ്പിച്ചെടുത്ത് ശൈലിയിലാകും ഇനി വരുന്ന ബാച്ചുകളിലെ പൊലീസുകാര്ക്ക് പരിശീലനം നല്കുക.
വീഡിയോ കാണാം.
ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക വെട്ടിപ്പ് ആരോപണത്തില് ഇന്റര്പോള് കേസ് ഏറ്റെടുത്തുവെന്ന് വാര്ത്ത പ്രചരിച്ചിരുന്നു. ഇതേത്തുടര്ന്ന് അന്വേഷണ ഏജന്സി ഇന്റര്പോളാണെന്നു കരുതി പ്രമുഖ സംഗീത ബാന്റായ ഇന്റര്പോളിന്റെ ഫേസ്ബുക്ക് പേജില് മലയാളികളുടെ പൊങ്കാല. ബാന്റിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകള്ക്ക് തീഴെയാണ് ചീത്തവിളിയും പരിഹാസവുമായി മലയാളി ഫേക്ക് ഐഡികള് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഘപരിവാര് അനുകൂല ഐഡികളാണ് പൊങ്കാലയ്ക്ക് നേതൃത്വം നല്കുന്നത്. പാര്ട്ടി മുദ്രാവാക്യം മുതല് തെറിവിളിയും ഭീഷണിയും വരെ ആളുകള് കമന്റായി രേഖപ്പെടുത്തുന്നുണ്ട്.
രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്സിയായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്ത്തിയതിനു പിന്നാലെ മുന് ഓസ്ട്രേലിയന് ക്രിക്കറ്റ് താരവും പരിശീലകനുമായ ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില് ഫേക്ക് ഐഡികള് തെറിവിളിയും ബഹളവുമായി എത്തിയിരുന്നു. സിപിഎം അണികളെന്ന പേരില് വ്യാജ പ്രൊഫൈലുകള് സൃഷ്ടിച്ചായിരുന്നു തെറിവിളിയും പരിഹാസവും. ഇപ്പോള് ഇന്റര്പോളിന്റെ ഫേസ്ബുക്ക് പേജില് നടക്കുന്നതും സമാന സൈബര് ആക്രമണമാണ്.
ദുബായിലെ ടൂറിസം മേഖലയില് പ്രവര്ത്തിക്കുന്ന ഒരു കമ്പനിയില് നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ബിനോയ് കോടിയേരിക്കെതിരായി ഉയര്ന്ന ആരോപണം. എന്നാല് ബിനോയ്ക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്ന് ദൂബായ് പൊലീസിന്റെ ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് പുറത്തുവന്നിരുന്നു.