Kerala

പെരുന്നാൾ ദിനത്തിൽ ഷാർജ ഖോർഫുക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർകോട്​ സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ്​ (38) മരിച്ചത്​. ബോട്ടിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിലെ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിലാണ്.

ശനിയാഴ്ച ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ്​ അപകടമുണ്ടായത്​. 18 പേർ ബോട്ടിലുണ്ടായിരുന്നു. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്. അഭിലാഷ് ജോലിചെയ്ത ഷാർജയിലെ സ്ഥാപനത്തിൽനിന്നും എട്ടുപേരാണ്​ ബോട്ട്​ യാത്ര നടത്തിയത്​. കരയിൽനിന്നും ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോൾ ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവർ ആണ് ഷൗക്കത്ത്.

മറിഞ്ഞ ബോട്ടിന്‍റെ അടിയിൽപെട്ടതാണ് അഭിലാഷ് മരിക്കാൻ കാരണമായത്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ അപകടത്തിൽ മറ്റ്​ ചിലരും മരിച്ചതായി സൂചനയുണ്ട്​.

എട്ട്​ വർഷമായി ഷാർജയിൽ പ്രവാസിയായ അഭിലാഷ്​ വീട്​ എന്ന സ്വപ്​നം പൂർത്തിയാക്കിയത്​ അടുത്തിടെയാണ്​. നിർധന കുടുംബത്തിലെ അംഗമായ അഭിലാഷ്​ പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന്​ പോകാനിരിക്കെയാണ്​ അപകടം. ചോക്ലേറ്റ് വ്യാപാര സ്ഥാപനത്തിലെ ഹെൽപ്പറായിരുന്നു. കർഷകത്തൊഴിലാളികളായ മീത്തലെവീട് വിജയന്‍റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: അശ്വതി. മകൾ: അഭയ. സഹോദരൻ: അജീഷ് (ബഹ്‌റൈൻ). മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കരിക്കാനുള്ള ശ്രമം നടക്കുന്നു.

കോട്ടയം: പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ ദൂരം പുനരുദ്ധരിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്.

ഈ കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി എം പി ചർച്ച നടത്തിയിരുന്നു.

ആദ്യ ഘട്ടത്തിൽ 43 കിലോമീറ്റർ റോഡിനു പദ്ധതിയിൽ പണം അനുവദിച്ചിരുന്നു. ഇപ്പോഴത്തേത് ഉൾപ്പെടെ 101 കിലോമീറ്റർ റോഡുകൾക്കാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പി.എം.ജി.എസ്.വൈസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ചിട്ടുള്ളതെന്ന് എംപി അറിയിച്ചു.

കേരള സംസ്ഥാന റൂറൽ റോഡ് ഡവലപ്പ്മെന്റ് ഏജൻസി ഉടൻ തന്നെ ടെൻഡർ ചെയ്ത് റോഡുകളുടെ നിർമ്മാണ ജോലികൾ ആരംഭിക്കുമെന്ന് എംപി അറിയിച്ചു.

ചുവടെ പറയുന്ന റോഡുകൾക്കാണ് പുനർ നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

കടുത്തുരുത്തി ബ്ലോക്ക്‌

▪️മാണികാവ് – വട്ടീന്തുങ്കൽ – വട്ടക്കുന്ന് റോഡ്
(4.59 കീ.മി, 3.67 കോടി രൂപ)

▪️ചെമ്മനാകുന്ന് – മടക്കരിപ്പാവ്- പള്ളിക്കുന്ന് – മറ്റപ്പള്ളിക്കുന്ന് – മുളക്കുളം റോഡ് ( 5.86 കീ.മി, 4.76 കോടി രൂപ)

▪️ആയാംകുടി – എഴുമാന്തുരുത്ത് – ആട്ടക്കൽ – കടുത്തുരുത്തി റോഡ് ( 3 .37 കീമി, 2.78 കോടി )

ളാലം ബ്ലോക്ക്

▪️പാറമട – കുരിക്കൽ – സെന്റ് തോമസ് – പരുവവനാടി – ചിറക്കണ്ടം – നടുവിൽ മാവ് റോഡ് ( 5.64 കീമി, 4.10 കോടി രൂപ )

മാടപ്പള്ളി ബ്ലോക്ക്

▪️സെന്റ് ജോൺസ് ചർച്ച് – പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ – വള്ളിക്കുന്ന് ദയറ റോഡ്
( 3.48 കി.മി, 2.77 കോടി രൂപ )

പാമ്പാടി ബ്ലോക്ക്

▪️ചാപ്പമറ്റം – ഒമ്പതാംമൈൽ – പരുതലമറ്റം – പടിഞ്ഞാറ്റുകര – മീനടം റോഡ് ( 3.75 കീമി, 2.78 കോടി രൂപ )

▪️ചൂരക്കുന്ന് കോട്ടേപ്പള്ളി – എഴുവംകുളം – തച്ചിലങ്ങാട് മുളേക്കരി റോഡ് ( 3.1 കീമി, 2.66 കോടി രൂപ)

▪️ചേർപ്പുങ്കൽ – മരങ്ങാട്ടുപള്ളി – എടാട്ടുമന – മണ്ടുപാടം – നെല്ലിപ്പുഴ – ഇട്ടിയപ്പാറ – പ്രർത്ഥനാഭവൻ റോഡ് ( 3.9 കീമി, 3.24 കോടി രൂപ)

▪️കുളങ്ങരപ്പടി – ചുണ്ടലിക്കാട്ടിൽ പടി – തറപ്പേൽപ്പടി റോഡ് ( 3 .29 കി.മി, 2.54 കോടി രൂപ)

ഉഴവൂർ ബ്ലോക്ക്

▪️മടയകുന്ന് – കുറവിലങ്ങാട് – കുര്യം – വില്ലോനികുന്നം റോഡ് ( 4.91 കി.മി, 4.48 കോടി രൂപ

മുളന്തുരുത്തി ബ്ലോക്ക് ( പിറവം )

▪️വെട്ടിക്കൻ – വെട്ടിത്തറ റോഡ് (12.27 കീമി, 10.57 കോടി രൂപ )

പാമ്പാക്കുട ബ്ലോക്ക് ( പിറവം )

▪️ശിവലി – ഗാന്ധിനഗർ – ശൂലം – തലവടി – ആറ്റുവേലിക്കുഴി – വിളങ്ങപ്ര – മാങ്കുളം – ആൽപാറ റോഡ് ( 3 .19 കീമി, 2.39 കോടി രൂപ

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് സഹായം തേടി കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യ. നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സൈബല്ല പറഞ്ഞു. ഖർത്തൂമിലെ ഫ്ലാറ്റിൽ കുടിവെള്ളവും ഭക്ഷണവും ലഭ്യമല്ല. ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

സൈന്യവും അർദ്ധസൈന്യവും തമ്മിൽ പോരാട്ടം തുടരുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിൽ ഏപ്രിൽ 15നാണ് സൈബല്ലയുടെ ഭർത്താവ് ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്ലാറ്റിന്‍റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ആൽബർട്ടിനു വെടിയേറ്റത്. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെന്‍റിൽ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത് . എട്ടു ദിവസമായി ഫ്ലാറ്റിന്‍റെ അടിത്തട്ടിൽ കഴിയുകയാണ് സൈബല്ല. നിലവിൽ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.

സൈബല്ലയുടെ ഫ്ലാറ്റിലെ മറ്റ് താമസക്കാരെയെല്ലാം അവരുടെ രാജ്യങ്ങൾ മടക്കികൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്ന് തങ്ങളെ രാജ്യത്തേക്ക് മടക്കി കൊണ്ടുപോകുന്ന കാര്യത്തിൽ യൊതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് സൈബല്ല വ്യക്തമാക്കുന്നു. വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കേരളത്തിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് പറഞ്ഞു രാജ്യത്തെ പൗരൻമാരെ മടക്കിക്കൊണ്ടുവരാൻ തയ്യാറെടുപ്പുകൾ നടക്കുന്നതായി നേരത്തെ എംബസി അറിയിച്ചിരുന്നു. എന്നാൽ ഇത് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ബന്ധുക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതിയ ആളെ അറസ്റ്റ് ചെയ്തു.കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കൽ സേവ്യറാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തിൽ പേരുണ്ടായിരുന്ന കലൂർ സ്വദേശി ജോസഫ് ജോണും കുടുംബവും നേരത്തെ തന്നെ ആരോപിച്ചിരുന്നു.

പക്ഷെ തുടക്കത്തിൽ, താൻ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിന്റെ പേരിൽ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യർ പ്രതികരിച്ചിരുന്നു.

പിന്നീട് പോലീസ് ഇയാളുടെ കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യർ തന്നെയാണ് കത്തെഴുതിയതെന്ന് തെളിയിച്ചത്. കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

ഇടുക്കി പൂപ്പാറയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തിരുനെൽവേലി സ്വദേശി സുധ (20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ നടന്ന അപകടത്തിൽ സുധയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70) എന്നിവരും എട്ട് വയസുകാരനായ സുശീന്ദ്രനും ഇന്നലെ മരിച്ചിരുന്നു.

അപകടത്തിൽ 17 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റവരെ തേനിയിലെ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരുനെൽവേലിയിലേക്ക് മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്തിട്ടുണ്ട്.

തോണ്ടിമല ഇറച്ചിൽ പാലത്തിന് സമീപത്തെ ‘എസ്()’ വളവിൽ വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്നയുടൻ ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരും തിരുനെൽവേലിയിൽ നിന്നുള്ളവരായിരുന്നു.

ബിഗ്‌ബോസ് ഹൗസിലെ മത്സരങ്ങൾ മുറുകുകയാണ്. ഹൗസിലെ ഓരോ ദിനങ്ങൾ കടന്നു പോകുന്തോറും മത്സരത്തിന്റെ ചൂടും വർധിക്കുന്നു. ഇതിനിടെ മത്സരാർത്ഥികൾ തങ്ങൾക്ക് മറക്കാനാകാത്തതും ഏറെ വേദനിപ്പിച്ചതുമായ അനുഭവം ‘എന്റെ കഥ’ എന്ന സെഗ്മെന്റിലൂടെ സഹമത്സരാർത്ഥികളുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നാദിറ തന്റെ ജീവിത കഥ തുറന്നു പറഞ്ഞിരിക്കുകയാണ്. നജീബിൽ നിന്നും നാദിറയിലേക്കുള്ള തന്റെ ദൂരം അത്ര ചെറുതല്ലായിരുന്നു എന്നാണ് നാദിറ പറയുന്നത്. താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സെക്ഷ്വൽ അറ്റാക്ക് നേരിട്ടതെന്നും പതിനേഴാം വയസിൽ വീട് വിട്ടിറങ്ങിയെന്നും നാദിറ പറയുന്നു. മഴയെയും മഴക്കാലത്തേയും ഏറ്റവും ഭയത്തോടെ കാണുന്ന കുടുംബമാണ് തന്റേത് എന്ന് പറഞ്ഞ് തുടങ്ങിയാണ് നാദിറ തന്റെ കഥ ആരംഭിക്കുന്നത്.

നാദിറയുടെ വാക്കുകൾ ഇങ്ങനെ…

“എന്റെ സ്വദേശം തിരുവനന്തപുരം ആണ്. ഞാൻ ജനിച്ചത് കാസർക്കോടാണ്. മഴയെയും മഴക്കാലത്തേയും ഏറ്റവും ഭയത്തോടെ കാണുന്ന കുടുംബമാണ് ഞങ്ങളുടേത്. അതിന് കാരണം മഴ പെയ്താൽ ചോരുന്ന അവസ്ഥയിലുള്ള വീടായിരുന്നു ഞങ്ങളുടേത്. സാമ്പത്തിക പ്രശ്നങ്ങളുള്ള വീടായിരുന്നു എന്റേത്. ഞാൻ ചെറുതായിരിക്കുന്ന സമയത്ത് തന്നെ എന്റെ ഇഷ്ടങ്ങളോട് അടുത്ത് നിൽക്കാൻ വളരെ പ്രയാസമായിരുന്നു. ആ സമയത്തെല്ലാം കസിൻസായ പെൺകുട്ടികളോട് സംസാരിക്കാനായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം. അപ്പോഴെല്ലാം ചെറിയ കുട്ടി എന്ന പരി​ഗണന എപ്പോഴും കിട്ടുമായിരുന്നു. ഞാൻ എന്റെ അനുജത്തിയുടെ സാധനങ്ങളൊക്കെ ഉപയോ​ഗിക്കാൻ ശ്രമിക്കുമായിരുന്നു. അഞ്ചിൽ പഠിക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യരുതെന്നൊക്കെ പറഞ്ഞ് മനസിലാക്കി തരുമായിരുന്നു.

എന്നാൽ അവരുടെ മുന്നിൽ അതൊന്നും കാണിച്ചില്ലെങ്കിലും പെൺകുട്ടികളോടുള്ള ഇഷ്ടം എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് എടുത്ത് പറയാൻ പറ്റിയ സുഹൃത്തുക്കളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. സ്കൂളിലോ ക്ലാസ്സിലോ എന്നോട് നന്നായി മിണ്ടുന്നൊരു സഹപാഠി പോലും എനിക്ക് ഉണ്ടായിരുന്നില്ല. അതോടെ സ്കൂളിൽ പോകുന്നത് ബുദ്ധിമുട്ടായി തുടങ്ങിയിരുന്നു എനിക്ക്. കാരണം എന്നെ ആരെങ്കിലുമൊക്കെ കളിയാക്കുകയും നടന്നു പോകുന്ന സമയത്ത് പലരും പല വാക്കുകളും ഉപയോ​ഗിച്ച് എന്നോട് സംസാരിക്കുമായിരുന്നു. ഈ കാരണം കൊണ്ട് സ്കൂളിൽ പോകാതെ വീട്ടിനകത്തിരുന്നായിരുന്നു ഞാൻ പഠിക്കുന്നത്. എട്ടാം ക്ലാസ്സ് എത്തിയപ്പോൾ മുതൽ ഞാൻ വേറൊരു സ്കൂളിൽ ചേർന്നു.

ഏത് കുട്ടിയാണോ വീക്കായിരിക്കികുന്നത് ആ കുട്ടിയെ ആക്രമിച്ച് താൻ ഹീറോ എന്ന് കാണിക്കുന്ന ആൺകുട്ടികളുടെ ക്ലാസായിരുന്നു അത്. അന്നാണ് എനിക്ക് എട്ടോളം കുട്ടികളിൽ നിന്നും സെക്​ഷ്വൽ അറ്റാക്ക് നേരിടേണ്ടി വന്നത്. അവർ എന്റെ വസ്ത്രങ്ങൾ വലിച്ചൂരിയും സെക്​ഷ്വൽ പാർട്ട് എന്താണെന്ന് നോക്കാൻ ശ്രമിക്കുകയും ചെയ്തു. അതോടെ ഞാൻ നേരെ പോയത് സ്റ്റാഫ് റൂമിലേക്കാണ്. “നാളെ മുതൽ നീ വരുമ്പോൾ മുടിയൊക്കെ വെട്ടിയിട്ട് വരണമെന്നും, ഇനി മുതൽ ആണുങ്ങളെ പോലെ സംസാരിക്കണമെന്നും, ബോർഡിൽ ഞാൻ പെണ്ണിനെ പോലെ എഴുതരുതെന്നും, പൗരുഷത്തോടെ സംസാരിക്കണമെന്നും, അതോടൊപ്പം ഞാൻ ക്രിക്കറ്റ് കളിക്കണം”, എന്നൊക്കെ ആയിരുന്നു അവരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം.

എന്നെ ഒന്ന് സമാധാനിപ്പിൻ ആയിരുന്നില്ല ടീച്ചേഴ്സ് ശ്രമിച്ചത്. പത്താം ക്ലാസ്സിൽ എത്തുമ്പോൾ ജയിച്ചാൽ മതി എന്ന് മാത്രമായിരുന്നു ആ​ഗ്രഹം. എന്നെ സംബന്ധിച്ചിടത്തോളം അത് തന്നെ വലിയൊരു കാര്യമാണ്. പക്ഷെ ക്ലാസിൽ പോകാത്ത കുട്ടി എങ്ങനെ ജയിക്കും. എന്തോ ഒരു ഭാഗ്യത്തിന് ഞാൻ ജയിച്ചു. പ്ലസ് വൺ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. അന്നാണ് ഒരു പെൺകുട്ടിയെ പ്രണയിക്കണമെന്ന് തോന്നുന്നത്. എന്നാൽ ഉള്ളിൽ പക്ഷേ അങ്ങനൊരു തോന്നൽ ഇല്ല. ഒരു പെൺകുട്ടിയെ പ്രണയിച്ചാൽ ഞാൻ മാറുമെന്ന എന്റെ വിശ്വാസവും മാറാൻ സാധിക്കുമെന്ന സമൂഹത്തിന്റെ ഉറപ്പുമായിരുന്നു അതിന്റെ പ്രധാന കാരണം. ഒരു പെൺകുട്ടിയോടും എനിക്ക് പ്രത്യേകിച്ച് ഒരു പ്രണയവും തോന്നിയിരുന്നില്ല. സി​ഗരറ്റൊക്കെ വലിക്കാൻ പറയുമായിരുന്നു ആൾക്കാർ എന്നോട്. പക്ഷേ അതിന് പോലും പറ്റിയിരുന്നില്ല. ആ സമയത്താണ് ഞാൻ ഫോൺ ഉപയോഗിച്ച് തുടങ്ങുന്നത്.

അപ്പോഴാണ് എനിക്ക് അത്മാർത്ഥായൊരു പ്രണയം തോന്നുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു പുരുഷനുമായിട്ടായിരുന്നു പ്രണയം. ഞാൻ പുള്ളിയൊടൊപ്പം സിനിമയ്ക്ക് എല്ലാം പോകുമായിരുന്നു. കുറച്ച് ദിസങ്ങൾ മാത്രമെ ആ ബന്ധം ഉണ്ടായിരുന്നുള്ളൂ. എന്നാൽ എന്നെ സംബന്ധിച്ച് ആ ദിവസങ്ങൾ എല്ലാം എനിക്ക് ഇപ്പോഴും വളരെ പ്രധാനപ്പെട്ടതാണ്. ഒരുപക്ഷെ അദ്ദേഹം എന്നെ അം​ഗീകരിക്കുന്ന ഒരാളായത് കൊണ്ടാകാം. ദിവസങ്ങൾ കഴിയുന്തോറും എന്റെ വ്യക്തിത്വം വെളിവാകാൻ തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിലെ എന്റെ ഫോട്ടോകളെല്ലാം കണ്ട് വീട്ടുകാർ കാര്യങ്ങളൊക്കെ അറിഞ്ഞു തുടങ്ങിയിരുന്നു. അന്ന് വാപ്പ എന്റെ മുന്നിൽ നിന്നും കരഞ്ഞു. പക്ഷെ ഞാൻ ഒരിക്കലും എന്റെ വീട്ടുകാരെ കുറ്റം പറയില്ല. ജീവിതത്തിൽ എവിടെയൊക്കെയോ എന്നെ ഭയങ്കരമായി അവർ എല്ലാവരും ചേർത്ത് പിടിച്ചിട്ടുണ്ട്. അവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഉണ്ടാവില്ലായിരുന്നു.

പതിനേഴാമത്തെ വയസ്സിൽ ഞാൻ എന്റെ വീട്ടിൽ നിന്നും ഇറങ്ങി. എഴുപത് രൂപയാണ് അന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്നത്. അന്ന് എന്നെ സഹായിച്ചത് ഞാൻ അമ്മ എന്ന് വിളിക്കുന്ന ട്രാൻസ് കമ്യൂണിറ്റിയിലെ ശ്യാമ ആയിരുന്നു. അവിടം മുതൽ എന്റെ രണ്ടാം ജീവിതം തുടങ്ങി. നജീബിൽ നിന്നും നാദിറയിലേക്ക് എത്തിയത് വലിയ കാര്യമായിട്ട് ഞാൻ ഇന്നും വിശ്വസിക്കുന്നു. ഞാൻ സോഷ്യൽ കൺസെപ്റ്റ് ഉള്ള ഫോട്ടോ സ്റ്റോറികൾ ചെയ്യുമായിരുന്നു. അതിൽ എനിക്ക് മില്യൺസ് ഓഫ് വ്യൂവ്സ് ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലൊക്കെ വാർത്ത വന്ന സമയത്ത് ഞാൻ കൊച്ചിയിൽ കൂട്ടുകാരുമായി ചായ കുടിക്കുകയാണ്. ഒരു കാർ വന്ന് അടുത്ത് നിർത്തിയിട്ട് നാദിറ അല്ലേ എന്ന് ചോദിച്ചു. അദ്ദേഹം ഡയറക്ടറോ പ്രൊഡ്യൂസറോ ആയിരുന്നു. സംസാരിക്കാം എന്ന് കരുതി ഞാൻ കാറിൽ കയറി. സംസാരിച്ച് തുടങ്ങിയപ്പോൾ എത്രയാ എന്റെ റേറ്റ് എന്ന് അയാൾ ചോദിച്ചു. അപ്പോൾ ഞാൻ ഭയങ്കരമായിട്ട് അയാളോട് റിയാക്ട് ചെയ്തു.

അയാൾ വണ്ടിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. പോലീസുകാരോട് ഞാൻ എനിക്കാണ് പരാതിയെന്നു പറഞ്ഞപ്പോൾ മാറിനിക്കെടി എന്നായിരുന്നു അവർ പറഞ്ഞത്. ഞാൻ അയാളുടെ കാറിൽ അതിക്രമിച്ച് കയറി എന്ന നിലയിൽ ആയിരുന്നു അയാളുടെ പരാതി. അവർ എന്നെ ലാത്തി കൊണ്ട് അടിച്ചു. സെല്ലിലേക്ക് ഇട്ടു പൂട്ടി. ഞാൻ ഇവിടുത്തെ ഒരു മാധ്യമങ്ങളെയും വിശ്വസിക്കില്ല. ഞങ്ങളെ സഹായിക്കാമെന്ന് പറയുന്നവരെ പോലും എനിക്ക് വിശ്വാസം ഇല്ല. കാരണം അവരെല്ലാം ഞങ്ങളെ പലപ്പോഴും മിസ് യൂസ് ചെയ്യാറുണ്ട്. ഞങ്ങളെ അം​ഗീകരിക്കുന്നു എന്ന് എല്ലാവരും പറയുമായിരിക്കും. പക്ഷേ അം​ഗീകരിക്കുന്നില്ല.

സർജറി കഴിയുമ്പോൾ നമ്മൾ ഫിസിക്കലി ഡൗൺ ആകും എന്നൊരു ചിന്തയാണ് സമൂഹത്തിനുള്ളത്. എന്നാൽ അത് ചെയ്ത് സന്തോഷത്തോടെ ഇരിക്കുന്ന മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്.. ഒരു ട്രാന്സും സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരല്ല. അങ്ങനെ ഒരു ധാരണ പലർക്കിടയിലുമുണ്ട്. ഇന്ന് പതിനെട്ടു പേരെന്റെ കുടുംബമായി ഉണ്ട്. ഞാൻ എന്തെങ്കിലും ആയെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല.അതുകൊണ്ട് ഞാൻ എന്തെങ്കിലും ആകാൻ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. സ്വതന്ത്രമായി ജീവിക്കാൻ ആ​ഗ്രഹിക്കുന്ന കുറിച്ച് മനുഷ്യരെങ്കിലും ഇപ്പോഴും ചില വീടുകളിൽ തളക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കൊരു ആവേശമായി ഞാൻ മരണം’- നാദിറ പറഞ്ഞു.

കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി ( 62 ) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

മരണത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്.

പൊലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് തീ കൊളുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

തമിഴ്നാട് തേനി ബോഡി നായ്ക്കന്നൂരില്‍ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ് മാസ് പ്രായമുള്ള കുഞ്ഞിന്റെ ശരീരം നായ്ക്കള്‍ കടിച്ച നിലയിലാണ്. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന് സംശയമുണ്ട്. മാതാപിതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം ബോഡിനായ്ക്കന്നൂര്‍ ടൗണ്‍ പോലീസ് എത്തി പോസ്റ്റ്മോര്‍ട്ടത്തിനായി തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ വിട പറയുമ്പോള്‍ സോഷ്യല്‍മീഡിയ ഓര്‍ത്തെടുക്കുന്നത് ആറ് വര്‍ഷം മുമ്പ് രമ്യ എസ്. ആനന്ദ് എന്ന യുവതി എഴുതിയ കുറിപ്പാണ്. മമ്മൂട്ടിയുടെ മാതാവ് ആണെന്നറിയാതെയാണ് രമ്യ ഉമ്മയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ഫാത്തിമ ഇസ്മായില്‍ എന്ന ഉമ്മയുടെ സ്‌നേഹവും കരുതലും നേരിട്ട് അനുഭവിച്ചതിന്റെ സംഭവ കഥയായിയിരുന്നു 2017ല്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ രമ്യ പങ്കുവച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഇതൊരു മനോഹരമായ സ്നേഹബന്ധത്തിന്റെ കഥയാണ്. ചില വ്യക്തികൾ നമ്മുടെ വാക്കിലും പ്രവൃത്തിയിലും എത്രയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്നു മനസ്സിലാക്കിത്തരുന്നു ചില സന്ദർഭങ്ങൾ…….
ആരെയും ഉപാധികളില്ലാതെ സ്നേഹിക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനും ഭാഗ്യം ലഭിച്ചതിനു ദൈവത്തോട് നന്ദിപറയുന്നു…
അത് ജീവിതത്തിന്റെ ഒരു ട്രാൻസിഷൻ കാലഘട്ടമായിരുന്നു. ഏറെ പ്രിയങ്കരമായ അധ്യാപക ജോലിയിൽ നിന്നും ഒട്ടും പ്രിയമല്ലാതിരുന്ന സർക്കാർ ജോലിയിലേക്കും,
തടാകത്തിലേക്ക് തുറക്കുന്ന ബാൽക്കണികളുണ്ടായിരുന്ന പ്രിയ
അപാർട്മെന്റ് വിട്ടു പുതിയതിലേക്കു മനസ്സില്ലാമനസ്സോടെ ചേക്കേറാനും തീരുമാനിച്ച കാലം .
പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ പണികൾ പുരോഗമിക്കുന്നു .രാവിലെ പോയി വൈകുന്നേരം വരെ പണികൾ ചെയ്യിച്ചു ഞാൻ തിരികെ വരും .. പുതുസു ഫ്ലാറ്റിന്റെ
തൊട്ടപ്പുറമുള്ള ഡോർ എപ്പോഴും
അടഞ്ഞു തന്നെ കിടക്കും .അങ്ങനെയിരിക്കെ ഒരു ദിവസം അവിടെനിന്നും ഒരാൾ തല നീട്ടി .
നല്ല ചുന്ദരി ഒരു ഉമ്മ !!!”
ഉമ്മയെക്കണ്ടപ്പോഴേ എനിക്ക് ബോധിച്ചു .
എന്റെ അച്ഛമ്മയുടെ ഒരു വിദൂര
ഛായ.എന്നാൽ അച്ഛമ്മയുടെ മുഖത്തുള്ള തന്റേടമോ താൻ പോരിമയോ ഒട്ടില്ല താനും .
മിണ്ടിയും പറഞ്ഞും
ഞങ്ങൾ പെട്ടന്ന് കൂട്ടായി .
പിന്നെ പണിക്കാർക്ക് പൈസ കൊടുക്കാനും താഴെ എത്തുന്ന പുതിയ ഫർണിച്ചർ കളക്ട് ചെയ്യാനും ഒക്കെ ഉമ്മ എന്നെ സഹായിച്ചും തുടങ്ങി.

 

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത് .എവിടെയാ വീട് എന്ന് ചോദിച്ചപ്പോ “ചെമ്പ് “എന്ന് കേട്ടു ഞാനൊന്നു ശ്രദ്ധിച്ചു ‘വൈക്കം’ എന്നോ ‘ചെമ്പ് ‘എന്നോ കേട്ടാൽ ഏതു മലയാളിയും ഒന്നു കാത് കൂർപ്പിക്കുമല്ലോ .
ഉമ്മ ഉദാസീനമായി പിന്നെയും തുടർന്നു .
“മകൻ സിനിമയിലുണ്ട് “.ഞാൻ ചെറുതായി ഒന്നൂടെ ഞെട്ടി .പിന്നെയാണ് പദ്മശ്രീ മമ്മുക്കയുടെ ഉമ്മയാണ് എന്റെ മുന്നിൽ നിൽക്കുന്നതെന്ന് എനിക്കു തിരിഞ്ഞത്. (പുരുഷു എന്നെ അനുഗ്രഹിക്കണം.)
പിന്നീട് ഫ്ലാറ്റിന്റെ പാലുകാച്ചലും ചടങ്ങുകളും ഒക്കെക്കഴിഞ്ഞു താമസം തുടങ്ങിയതോടെ ഉമ്മ എന്റെ ജീവന്റെ ഭാഗമായി.
ഉമ്മ ഒരു നല്ല പാക്കേജ് ആയിരുന്നു.
നല്ല നർമ്മ ബോധം ,ഉഗ്രൻ ഫാഷൻ സെൻസ് ,
കറ
തീർന്ന മനുഷ്യസ്നേഹി ..
ആ പ്രായത്തിലുള്ള അമ്മമ്മമാരുടെ സ്ഥിരം കുനുഷ്ടുകൾ തീരെയില്ല .
കൃഷിയുടെ ഏതു സംശയത്തിനും മറുപടിയുണ്ട് .
ഞങ്ങളിരുവരും ഫ്ലാറ്റിന്റെ ഇടനാഴിയിൽ അല്ലറ ചില്ലറ കൃഷികളൊക്കെത്തുടങ്ങി .അപാർട്മെന്റ് അസോസിയേഷൻ യെല്ലോ കാർഡ് കാണിക്കും വരെ ഞങ്ങളുടെ കൂട്ടുകൃഷി വിജയകരമായിത്തുടർന്നു .
വിത്ത് സൂക്ഷിക്കുന്നതെങ്ങനെ, വളപ്രയോഗം ഇതിലൊക്കെ മറ്റുള്ളവരെ ഉപദേശിക്കാൻ തക്ക അറിവും ഞാൻ സമ്പാദിച്ചു .
ഇതിനിടെ PSC യുടെ അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടി .
എനിക്ക് ജന്മനാടായ പത്തനംതിട്ടയിലേക്കു പോകേണ്ടിവന്നു .
എന്റെ പ്രിയകൂട്ടുകാരുടെ നിരന്തര ശ്രമവും ഉമ്മയുടെ കടുത്ത പ്രാർത്ഥനയും കൊണ്ടാവാം
എനിക്ക് തിരിച്ചു എറണാകുളത്തെത്താൻ കഴിഞ്ഞത് .
ഞങ്ങൾ വീണ്ടും ആറാം നിലയിൽ സ്നേഹത്തിന്റെ പൂക്കളങ്ങൾ തീർത്തു ..ഓണത്തിന് അപാര രുചിയുള്ള ഒരു ഇഞ്ചിക്കറിയുണ്ടാക്കിത്തന്നു ഉമ്മയെന്നെ വിസ്മയിപ്പിച്ചു.
ഉമ്മയുടെ അചഞ്ചലമായ ദൈവവിശ്വാസം നമ്മെ അമ്പരപ്പിക്കും .നോമ്പ് കാലം എത്ര കടുത്ത അനുഷ്ടാനങ്ങളിലൂടെയും ഉമ്മ കടന്നു പോകും .എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കും.
നോമ്പ് പിടിച്ചില്ലെങ്കിലും ഞങ്ങൾ മൂവരും
ഉമ്മ കാരണം കൃത്യമായി നോമ്പ് തുറക്കാറുണ്ടായിരുന്നു .
എന്റെയെല്ലാ പാചകപരീക്ഷണങ്ങളും ഉമ്മ ധൈര്യമായി പ്രോത്സാഹിപ്പിച്ചു .ഉമ്മയുടെ എല്ലാ ബന്ധുക്കളും എനിക്കും സ്വന്തമായി .
അന്നുമിന്നും അങ്ങനെ തന്നെ .
മമ്മുക്കയുടെ പനമ്പള്ളി നഗറിലെ വീട്ടിലേക്കു ഉമ്മ പോകുന്ന ദിവസം ആറാം നിലയിലെ ഇടനാഴി നിശബ്ദമാകും .
വെളുത്തതട്ടത്തിന്റെ
വെളിച്ചമില്ലാത്ത ഇടനാഴി…..
ഉമ്മ തിരികെയെത്തുമ്പോൾ
വീണ്ടും ദീപാവലി …..
പെരുന്നാളിനെത്തുന്ന ദുൽക്കറിനൊപ്പം ഫ്ളാറ്റിലെ കുട്ടിക്കൂട്ടം മത്സരിച്ചു സ്നാപ്പെടുത്തു.(അമ്മക്കിളികളും…. )
ചില വൈകുന്നേരങ്ങളിൽ ,
വൈക്കം കായലിലൂടെ ഉപ്പയുമൊത്തു വഞ്ചി തുഴഞ്ഞു പോയ പഴയ കഥകൾ ഉമ്മയുടെ ഇടറിയ ശബ്ദത്തിൽ കേട്ടിരിക്കുന്ന രസം പറക വയ്യ.
ഉമ്മയുടെ കുട്ടിക്കാലം.വിവാഹം .അഞ്ചു വർഷം കഴിഞ്ഞു ജനിച്ച മമ്മുക്ക.
(നെയ് കഴിച്ചു നെയ്യുണ്ട പോലെ ജനിച്ച മമ്മുക്ക ..)എല്ലാം എനിക്ക് കാണാപ്പാഠമായി ..

മനോഹരമായ രണ്ടു വർഷങ്ങൾ പെട്ടന്ന് കടന്നുപോയി .
അങ്ങനെയിരിക്കെ വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനം പോലെ ആരോഗ്യപരമായ കാരണങ്ങളാൽ ഉമ്മ ഫ്ലാറ്റ് വെക്കേറ്റ് ചെയ്തു പനമ്പള്ളി നഗറിലെ വീട്ടിലേക്കു തിരിച്ചുപോകുവാൻ തീരുമാനിച്ചു .ഉമ്മ പോകുന്ന ദിനം എനിക്കും മാച്ചുവിനും സങ്കടം കൊണ്ട് ഹൃദയം നിലക്കുമെന്നു തോന്നി .
രാത്രി വൈകുവോളം ഞങ്ങളിരുവരും ഉമ്മയുടെ കൈ പിടിച്ചിരുന്നു തേങ്ങി.
തട്ടത്തിന്റെ വെളിച്ചമില്ലാത്ത ഇടനാഴി എനിക്ക് മുന്നിൽ മരിച്ചു കിടന്നു .ഇനി ആരോടും അടുക്കില്ലെന്നു പതിവ് പോലെ ഞാനുള്ളിൽ പതം പറഞ്ഞു….
അങ്ങനെ ചില ബന്ധങ്ങൾ ദൈവം ചേർത്ത് വച്ചതുപോലെയായി …
ഇന്നും ആ ഇടറിയ ശബ്ദം കേൾക്കാനായി ഫോണിൽ ഞാൻ വിളിച്ചു കൊണ്ടേയിരിക്കുന്നു ….
രണ്ടു സൂപ്പർ സ്റ്റാറുകളും വീട്ടിൽ ഇല്ലയെന്നുറപ്പുവരുത്തി ഒറ്റ ഡ്രൈവിന് പനമ്പള്ളി നഗറിലെ വീട്ടിലെത്തി ഒരു ഗാഢാശ്ലേഷത്തിലമരുന്നു …
ഗേറ്റിങ്കൽ നിന്നു യാത്ര ചൊല്ലുന്ന വെള്ള കോട്ടൺ സാരിയും നീല ഞരമ്പുകൾ തെളിഞ്ഞ കൈത്തണ്ടയും കാറ്റിൽ പറക്കുന്ന വെളുത്ത തട്ടവും ഒക്കെ ഓർത്തു കൊണ്ടു എന്റെയുള്ളിൽ ഒരു കുട്ടി ഉറക്കെയുറക്കെ കരയുന്നു …

തിരുവനന്തപുരം ജില്ലയിലെ പാലോടിനെ നടുക്കിയ ആരും കൊല നടന്നിട്ട് വർഷം ഒന്നായെങ്കിലും പ്രതി ഇപ്പോഴും ഒളിവിൽ തന്നെ. പാലോട് സ്വദേശി നാസില ബീഗത്തെ മയക്കുമരുന്ന് കലർത്തിയ മിഠായി നൽകിയ ശേഷം മൃഗീയമായി കുത്തി കൊലപ്പെടുത്തി മുങ്ങിയ ഭർത്താവിനെ ഒരുവർഷമായിട്ടും കണ്ടെത്താനായിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കൊലക്കുശേഷം ഒളിവിൽപോയ പ്രതിയെന്നു കരുതുന്ന ഭർത്താവിനെ പൊലീസ് ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

പാലോട് മേഖലയെ നടുക്കിയ അരുംകൊല നടക്കുന്നത് 2021 നവംബർ 11 ന് രാത്രിയാണ്. ചാക്ക ഐടിഐയിലെ ക്ലർക്കായ റഹീമാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ദിവസം വൈകുന്നേരം കൊലക്കത്തിയുമായിട്ടായിരുന്നു റഹീം ഭാര്യാ വീടായ പാലോട് നവാസ് മൻസിലിലേക്കെത്തിയത്. വീട്ടിൽ വച്ച് സ്നേഹത്തിൽ പെരുമാറിയ റഹീം താൻ കൊണ്ടുവന്ന മിഠായി മകൾക്കും ഭാര്യക്കും നൽകുകയായിരുന്നു. ഈ മിഠായിൽ മയക്കുമരുന്ന് കലർത്തിയിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മഴയുടെ സമയം കൂടിയായിരുന്നു അത്. മഴയത്ത് ചെരുപ്പു നനയാതെ എടുത്തുവെക്കണമെന്ന് പറഞ്ഞ് അതിനുശേഷം റഹീം പുറത്തിറങ്ങി. തുടർന്ന് അകത്തു കയറിയിറിയ റഹീം വാതിൽ കുറ്റിയിട്ടിരുന്നില്ല. മയക്കുമരുന്ന് കലർത്തിയ മിഠായി ആയതുകൊണ്ട് തന്നെ അത് കഴിച്ച ഭാര്യയും മകളും വേഗം ഉറങ്ങുകയും ചെയ്തു.

പതിവുപോലെ പുലർച്ചെ നിസ്കാരത്തിന് ഉണർന്ന നാസില ബീഗത്തിൻ്റെ മാതാവ് തനിക്കൊപ്പം ഉണരുന്ന മകളെ കാണാത്തതിനാൽ മകളുടെ മുറിയിലേക്ക് തിരക്കി ചെന്നു. വാതിൽ അടച്ചിട്ടുണ്ടായിരുന്നു. വാതിൽ തള്ളിയപ്പോൾ തുറന്നു. അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കട്ടിലിൽ ഒരു വശത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നാസിലയെയാണ് അവിടെ കാണാൻ കഴിഞ്ഞത്. നാസിലയുടെ തൊട്ടടുത്ത് 13 വയസ്സുള്ള മകൾ ബോധരഹിതയായി കിടക്കുന്നുണ്ടായിരുന്നു.

നാസിലയുടെ മാതാവിൻ്റെ നിലവിളി കേട്ട് അയൽക്കാർ എഴുന്നേറ്റ് വീട്ടിലെത്തി. തുടർന്ന് നാസിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടെന്നുള്ള വിവരമാണ് അവിടെ നിന്ന് ലഭിച്ചത്. പൊലീസ് കേസെടുത്തു അന്വേഷിച്ച സംഭവത്തിൽ കൊല നടത്തിയത് റഹീം ആണെന്ന് വ്യക്തമാവുകയായിരുന്നു. എന്നാൽ അപ്പോഴേക്കും റഹീം അപ്രത്യക്ഷനായിരുന്നു.

മുൻകൂട്ടി പദ്ധതിയിട്ടാണ് റഹീം അരുംകൊല നടത്തിയതെന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൻ്റെ മൊബൈൽ ഫോണും, തിരിച്ചറിയൽ രേഖകളുമെല്ലാം ഉപേക്ഷിച്ചാണ് റഹീം കടന്നു കളഞ്ഞത്. റഹീമിന് സ്വന്തമായി വാഹനങ്ങളൊന്നും ഇല്ലായിരുന്നു. നന്നായി സ്കൂട്ടർ ഓടിക്കാൻ അറിയാത്ത വ്യക്തികൂടിയായിരുന്നു റഹീം. എന്നിട്ടും കൊലപാതകം നടക്കുന്നതിൻ്റെ തലേദിവസം റഹീം ഒരു സെക്കൻ്റ് ഹാൻഡ് സ്കൂട്ടർ വാങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇയാൾ സ്കൂട്ടർ വാങ്ങിയ വിവരം ആരും അറിഞ്ഞിരുന്നില്ല. ഈ സ്കൂട്ടർ സമീപത്തെ ആറ്റിൻകരയിൽ വെച്ചശേഷമാണ് രാത്രിയിൽ വീട്ടിൽ കയറിയതെന്നും പീന്നീട് നടത്തിയ അന്വേഷണത്തിൽ പുറത്തു വരികയായിരുന്നു.

കൊലപാതകം നടന്ന വീട്ടിൽ നിന്നും പാലോട് ടൗണിലേക്ക് എത്താൻ ഏകദേശം മൂന്ന് കിലോമീറ്ററുണ്ട്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാനാണ് റഹീം സ്കൂട്ടർ വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. പരിമിതമായ അറിവ് വച്ചുകൊണ്ട് സ്കൂട്ടറിൽ റഹീം അട്ടക്കുളങ്ങര വരെ പോയി. അവിടെ സ്കൂട്ടർ ഉപേക്ഷിച്ച് ബസുകൾ മാറിമാറി കയറി തുമ്പ നെഹ്റു ജംഗ്ഷനിൽ റഹീം എത്തി. ഇക്കാര്യങ്ങൾ അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. എന്നാൽ അതിനു ശേഷം റഹീമിനെ കുറിച്ച് യാതൊരു വിവരവുമില്ല. കണ്ടെത്താൻ പൊലീസ് തീവ്രമായ അന്വേഷണം നടത്തിയിട്ടും ഇതുവരെ പുതിയ കുറിച്ച് ഏതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന വർഷം ഒന്നു കഴിഞ്ഞിട്ടും റഹീം ഇന്നും ഒളിവിൽ തന്നെയാണ്.

മയങ്ങിക്കിടന്ന ഭാര്യയുടെ നെഞ്ചിലും കഴുത്തിലും കുത്തിയാണ് കൊലപാതകം. ഈ സമയം തൊട്ടടുത്ത് മകള്‍ ഉറങ്ങുകയായിരുന്നു. 2018ലും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അതിന് ശേഷം ഇയാളുമായി ജീവിക്കാനാകില്ലെന്ന് പറഞ്ഞ് നാസില സ്വന്തം നീട്ടില്‍ പോയി. തുടര്‍ന്ന് ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് റഹീം ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷമാണ് ഇയാളോടൊപ്പം നാസില വീണ്ടും പോയത്.

RECENT POSTS
Copyright © . All rights reserved