Kerala

ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷിബു ബേബി ജോണിന്റെ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയിരുന്നു പിന്നാലെയാണ് പ്രഖ്യാപനം.യുവ സംവിധായകന്‍ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയായ ശേഷം പുതിയ സിനിമ ആരംഭിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം സഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ സി ബാബു പങ്കാളിയായ മാക്‌സ് ലാബും ചേര്‍ന്നാണ് നിര്‍മ്മണം.

‘ ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവ സംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്’ മോഹന്‍ലാല്‍ കുറിച്ചു.

പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തും പ്രവാസിയുമായ അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തില്‍ നിന്ന് വാച്ച് ആന്റ് വാര്‍ഡ് പുറത്താക്കി. ലോക മലയാളി സഭയുടെ പ്രതിനിധിപട്ടികയില്‍ അനിത പുല്ലയിലിന്റെ പേരുണ്ടായിരുന്നില്ലന്ന നോര്‍ക്ക വിശദീകരിച്ചു. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോക മലയാളി സഭ നടക്കുന്ന രണ്ട് ദിവസവും പരിപാടി നടക്കുന്ന ശങ്കരനാരായണ്‍ തമ്പി ഹാളിന് പുറത്ത് അനിതാ പുല്ലയില്‍ ഉണ്ടായിരുന്നു. ഇവര്‍ പ്രതിനിധികള്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. നിയമസഭാ ടി വിയുടെ റൂമിലാണ് ഇവര്‍ ഇരുന്നിരുന്നത്. അവിടെ വച്ചാണ് വാച്ച് വാര്‍ഡ് എത്തിയും ഇവരെ പുറത്താക്കിയതും എന്നാല്‍ ഇവര്‍ എങ്ങിനെ അവിടെ എത്തിയെന്നും ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്നും ആരും വിശദീകരിച്ചില്ല.

ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ. എംഎ യൂസഫലിയെ കാണാൻ എബിൻ വന്നത് തന്റെ മരണപ്പെട്ട പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമോ എന്ന അപേക്ഷയുമായാണ്. എബിന്റെ അച്ഛൻ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും മൃതദേഹം ഏറ്റുവാങ്ങാൻ ഇല്ലാത്തതിനാലാണ് എബിന് അപേക്ഷയുമായി എത്തേണ്ടി വന്നത്.

അപകടത്തിൽ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം. പൊതുവേദിയിൽ എബിൻ, യൂസഫലിക്ക് മുന്നിൽ വച്ച ആവശ്യം. നിമിഷങ്ങൾക്കുള്ളിൽ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയിൽ നിന്നു തന്നെ യൂസഫലിയുടെ ഫോൺ കോൾ എത്തി.

അദ്ദേഹം ഉടനെ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാമെന്നാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ എബിൻ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസമാണ് അച്ഛന്റെ വിയോഗം എബിൻ അറിഞ്ഞത്.

ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്‌സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തിരുന്നു. ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഫോൺ കോൾ വന്നു. അങ്ങനെ ആരുമില്ലാത്തതാണ് കുടുംബത്തെ കുഴപ്പിച്ചത്. ബാബു 11 വർഷമായി സൗദിയിലായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്.

നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ. കഴിഞ്ഞ ദിവസം രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ താരം ദുബായിയിൽ എത്തിയത്. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തിങ്കളാഴ്ച വരെ ദിലീപ് യുഎഇയിൽ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകും. നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് സിനിമാ മേഖലയിൽ ആദ്യം ഗോൾഡൻ വീസ ലഭിച്ചത്.

തുടർന്ന് ഒട്ടേറെ മലയാളം, ഹിന്ദി നടന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

ഷെറിൻ പി യോഹന്നാൻ

നാട്ടിൽ ഒരു ചെറിയ പലചരക്കു കട നടത്തുകയാണ് പ്രകാശൻ. ഇടത്തരം കുടുംബം. വീട് വെക്കാനായി തറ കെട്ടിയിട്ടിട്ട് നാലഞ്ചു വർഷമായി. കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ഓരോ ദിവസത്തെ കാര്യങ്ങൾ നടന്നുപോകുനെന്ന് മാത്രം. മൂത്ത മകൻ ദാസ് പ്ലസ് ടുവിലാണ് പഠിക്കുന്നത്. ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കലാണ് ദാസന്റെ പ്രധാന ഹോബി. ഈ കുടുംബത്തിന്റെ കഥയാണ് ‘പ്രകാശൻ പറക്കട്ടെ’ – ഒരു നാട്ടിൻപ്പുറത്തെ സാധാരണ കുടുംബത്തിന്റെ കഥ.

നാം കണ്ടിട്ടുള്ള നാട്ടിൻപ്പുറ കുടുംബ കഥകളുടെ സ്ഥിരം ശൈലിയിലൂടെയാണ് പ്രകാശനും സഞ്ചരിക്കുന്നത്. കൗമാര പ്രണയവും, സഹോദര സ്നേഹവും ഒക്കെയായി ഒരു കുടുംബത്തിന്റെ കഥ പറയുകയാണിവിടെ. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറെയായി ഒന്നും പറയാൻ പ്രകാശൻ ശ്രമിച്ചിട്ടില്ല. അതാണ് സിനിമയുടെ പ്രധാന പോരായ്മയും.

ദിലീഷ് പോത്തന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തെ പലയിടത്തും താങ്ങിനിർത്തുന്നത്. സൈജു കുറുപ്പിന്റെ ചില സീനുകൾ ചിരിയുണർത്തുന്നുണ്ട്. കഥാപരിസരം ഒരു ഫ്രഷ് ഫീൽ നൽകുന്നുണ്ടെങ്കിലും ശക്തമായ ഒരു കഥയുടെ അഭാവം പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കും. ദാസന്റെ കഥാപാത്ര നിർമിതിയും ദുർബലമാണ്. കുടുംബകഥയിൽ ഇമോഷനും ഇൻസ്പിരേഷനും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഫീൽ ഗുഡ് എന്റർടൈനർ നൽകാനുള്ള ശ്രമം കാണാം. പക്ഷേ അതിൽ സംവിധായകൻ വിജയിച്ചിട്ടില്ല.


തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്. സാന്ദർഭിക തമാശകൾ ഉൾകൊള്ളുന്ന അനേക ചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് (തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, ജോ & ജോ പത്രോസിന്റെ പടപ്പുകൾ തുടങ്ങിവ). ഇവിടെയും സാന്ദർഭിക തമാശകൾ ഉണ്ടെങ്കിലും അതൊന്നും അത്ര ആസ്വാദ്യകരമല്ല. ധ്യാൻ ശ്രീനിവാസന്റെ മോശം തിരക്കഥയോടൊപ്പം ശരാശരി മേക്കിങ് കൂടിയാവുന്നതോടെ പുതിയതൊന്നും ഓഫർ ചെയ്യാത്ത ചിത്രമായി പ്രകാശൻ മാറുന്നു.

വിദ്യാർഥികളെ അധ്യാപകർ ചൂഷണം ചെയ്യുന്ന രംഗങ്ങളും പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളുടെ ചിത്രം പകർത്തുന്ന രംഗങ്ങളുമൊക്കെ നായകന്റെ ഹീറോയിസത്തിന് വേണ്ടി ഉപയോഗിച്ചതുപോലെയാണ് അനുഭവപ്പെട്ടത്. രണ്ടാം പകുതിയിൽ ഒരു ഇമോഷണൽ ഡ്രാമയായി ചിത്രം വഴിമാറുന്നുണ്ട്. ആ സീനുകളൊന്നും പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നില്ല. വളരെ ഫ്ലാറ്റ് ആയൊരു കഥയിൽ പ്രകാശൻ പറന്നുയരാൻ ബുദ്ധിമുട്ടുന്നുണ്ട്.

Bottom Line – പ്രകടനങ്ങളിൽ നിലവാരം പുലർത്തുമ്പോഴും ദുർബലമായ തിരക്കഥയും താല്പര്യമുണർത്താത്ത സംഭവവികാസങ്ങളുമുള്ള ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. കണ്ടുപരിചയിച്ച അതേ കഥ തന്നെ – പുതുമയുള്ളൊരു കഥാഗതിയോ രസകാഴ്ചയോ പ്രതീക്ഷിച്ച് പ്രകാശന് ടിക്കറ്റ് എടുക്കേണ്ടെന്ന് ചുരുക്കം.

മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാനാണു തന്നെ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ നിർബന്ധിച്ചതെന്നു പരാതിക്കാരി. ഇതിനു വേണ്ടി പണം വാഗ്ദാനം ചെയ്യുകയും വിഡിയോ ചിത്രീകരിക്കാൻ സമ്മതമല്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാരി പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ ആരോപണവിധേയ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും നന്ദകുമാറിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. എറണാകുളത്ത് വച്ച് നന്ദകുമാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയതാണ് ആരോപണത്തിന് കാരണം. ഗൂഢാലോചന കേസില്‍ സ്വപ്നയൂം പി.സി ജോര്‍ജുമാണ് പ്രതികള്‍.

കഴിഞ്ഞ മാസം നൽകിയ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തിയത്.

കാലടി  ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയുടെ ഐ. ടി. വിഭാഗത്തില്‍ പ്രോഗ്രാമര്‍ (മൂന്ന് ഒഴിവുകള്‍), ജൂനിയര്‍ പ്രോഗ്രാമര്‍ (നാല് ഒഴിവുകള്‍), ട്രെയിനി പ്രോഗ്രാമര്‍ (അഞ്ച് ഒഴിവുകള്‍) തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.

പ്രോഗ്രാമര്‍

യോഗ്യത:അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.ഇ./ബി.ടെക്./എം. സി. എ. / എം.എസ്‌സി.(കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദം. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം. ജാവ ഉള്‍പ്പെടെയുളള പ്രോഗ്രാമിംഗ് ലാംഗ്വേജ്‌, ലറാവല്‍ വെബ് ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്ക് തുടങ്ങിയവയിലുളള അറിവ്, സി.സി.എന്‍.എ. സര്‍ട്ടിഫിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
വേതനം: പ്രതിമാസം-30,000 /-രൂപ

ജൂനിയര്‍ പ്രോഗ്രാമര്‍

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.ഇ./ബി.ടെക്./എം. സി. എ. /എം.എസ്‌സി.(കമ്പ്യൂട്ടര്‍സയന്‍സ്) ബിരുദം. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം. ജാവ ഉള്‍പ്പെടെയുളള പ്രോഗ്രാമിംഗ് ലാംഗ്വേജ്‌, ലറാവല്‍ വെബ് ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്ക് തുടങ്ങിയവയിലുളള അറിവ്, സി.സി.എന്‍.എ. സര്‍ട്ടിഫിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം
വേതനം:പ്രതിമാസം -21,420/-രൂപ

ട്രെയിനി പ്രോഗ്രാമര്‍

യോഗ്യത:അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.ഇ./ബി.ടെക്. ബിരുദം. ജാവ, പി.എച്ച്.പി. ഫ്രെയിംവര്‍ക്കില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം നേടി നാല് വര്‍ഷം കഴിഞ്ഞവരാകരുത്. വേതനം: പ്രതിമാസം-10,000/-രൂപ

​കാ​സ​ര്‍​ഗോ​ഡ് കോ​ളി​യ​ടു​ക്ക​ത്ത് സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ കൈ ​ത​ല്ലി​യൊടി​ച്ചു. ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ​തി​രെ കോ​ളി​യ​ടു​ക്കം സ്വ​ദേ​ശി മൈ​മു​ന ബ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ത​ല​യ്ക്കി​ട്ട് അ​ടി​ക്കാ​നാ​ണ് ല​ക്ഷ്യം വ​ച്ച​തെ​ങ്കി​ലും കൈ​കൊ​ണ്ട് ത​ടു​ത്ത​തോ​ടെ കൈ​യി​ല്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​റ​കി​നു ഉ​പ​യോ​ഗി​ക്കു​ന്ന ത​ടി​ച്ച ക​മ്പു​കൊ​ണ്ടാ​ണ് ത​ല്ലി​യ​ത്. വീ​ണ്ടും മ​റ്റൊ​രു ക​മ്പെ​ടു​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ താ​ന്‍ ഒ​ളി​ച്ചി​രു​ന്നെ​ന്നും മൈ​മു​ന പ​റ​ഞ്ഞു.

അ​ഞ്ച​ര വ​ര്‍​ഷ​മാ​യി നി​ര​ന്ത​രം മ​ര്‍​ദ്ദിക്കാ​റു​ണ്ട്. മു​മ്പും നി​ര​വ​ധി ത​വ​ണ ഭ​ര്‍​ത്താ​വ് ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും മൈ​മു​ന പ​റ​ഞ്ഞു. ഒ​രു മാ​സം മു​മ്പ് ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ഇ​തേ​ക്കു​റി​ച്ച് മ​റ്റാ​രോ​ടും പ​റ​യാ​തെ ഉ​ള്ളി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

സ്ത്രീ​ധ​ന​തു​ക കു​റ​ഞ്ഞു​പോ​യെ​ന്നും, അ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടും സ്വ​ര്‍​ണം വാ​ങ്ങി​യി​ട്ടു വ​രാ​ന്‍ പ​റ​ഞ്ഞു​മാ​ണ് മ​ര്‍​ദ്ദ​നം. ഭ​യം മൂ​ലം രാ​ത്രി​യി​ല്‍ ഉ​റ​ങ്ങാ​റി​ല്ല. ത​ന്നെ കൊ​ല്ലു​മോ എ​ന്നു പോ​ലും ഭ​യ​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളെ ക​രു​തി​യാ​ണ് മ​ര്‍​ദ്ദ​ന വി​വ​രം പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

സോളാർ പീഡനക്കേസില്‍ പി.സി.ജോർജ്ജിന്റെയും ലതികാ സുഭാഷിന്റെയും മൊഴി സിബിഐ രേഖപ്പെടുത്തി. കൊച്ചിയിൽ വച്ചാണ് സിബിഐ സംഘം ഇവരുടെ മൊഴിയെടുത്തത്. സോളാർ കേസിനെ കുറിച്ച് മുമ്പ് രണ്ടു നേതാക്കളും നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സോളാർ പദ്ധതിക്ക് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളും, എ.പി.അബ്ദുള്ളകുട്ടിയും പീഡിപ്പിച്ചുവെന്നാണ് പരാതി. കേസന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ഇവരുടെ മൊഴിയെടുത്തത്. പരാതിക്കാരി പീഡനവിവരങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് പി സി ജോര്‍ജ് നേരത്തെ നടത്തിയ വെളിപ്പെടുത്തൽ.

നാലുവ‍ർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം പിണറായി സർക്കാർ സബിഐക്ക് കൈമാറിയത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ ഉൾപ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബിജെപി നേതാവ് അബ്ദുള്ള കുട്ടിക്കുമെതിരെ ആറ് പീഡനക്കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 16 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സ‍ർക്കാരിന് സമീപിച്ചിരുന്നത്. മറ്റ് പത്തുപേർക്കെതിരെ കൂടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി പരാക്കാരി പറയുന്നു. മൊഴിയിൽ പറയുന്ന മറ്റ് മന്ത്രി മന്ദിരങ്ങള്‍ അതിഥി മന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ തെളിവ് ശേഖരിക്കാനായി സബിഐ അനുമതി ചോദിച്ചിട്ടുണ്ട്

മേലാറ്റൂരില്‍ കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പണവും പോലീസ് പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പ്ലാറ്റ്‌ഫോമില്‍ രഹസ്യ അറ നിര്‍മിച്ചാണ് പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

RECENT POSTS
Copyright © . All rights reserved