തൃശൂർ അന്തിക്കാട് സ്വദേശി ശ്രുതി ഭർതൃഗൃഹത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും അമ്മയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡന കുറ്റത്തിനാണ് അറസ്റ്റ്. 2020 ജനുവരി ആറിനാണ് ശ്രുതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 14-ാമത്തെ ദിവസമായിരുന്നു മരണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്രുതി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് പെരിങ്ങോട്ടുകര സ്വദേശി അരുണുമായുള്ള വിവാഹം.
ശുചിമുറിയിൽ കുഴഞ്ഞ വീണ് മരിച്ചെന്നായിരുന്നു ആദ്യം ഭർതൃവീട്ടുകാർ അറിയിച്ചത്. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം വീട്ടുകാർ ഉന്നയിച്ചത്. കേസിൽ ക്രൈം ബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതെ വന്നതോടെ മഹിള സംഘം ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമരം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ക്രൈം ബ്രാഞ്ചിന്‍റെ നിർണായക നീക്കം. ഭർത്താവ് അരുണിനെയും അമ്മ ദ്രൗപതിയേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ശ്രുതിയുടെ മരണകാരണത്തിൽ ഇനിയും വ്യക്ത വരേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കേസ് ആദ്യം അന്വേഷിച്ചിരുന്ന അന്തിക്കാട് പൊലീസിന് വീഴ്ച പറ്റിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
തന്റെ അശ്ലീല വീഡിയോയെക്കുരിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ രൂക്ഷ പ്രതികരണവുമായി സ്വപ്ന സുരേഷ്. ഒളിക്യാമറ വച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്ത് വിടും മുമ്പ് സ്വപ്ന വ്യക്തമാക്കി.
‘ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യതകള്‍ പറഞ്ഞാണ്. എന്റെ ബാത്‌റൂമാലോ, ബെഡ്‌റൂമിലോ, ഡ്രസിംഗ് റൂമിലോ വേറെ എവിടെയെങ്കിലും ഹിഡന്‍ ക്യാമറ വച്ചോ എന്നറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഞാന്‍ നിയമ നടപടി സ്വീകരിക്കും.’
‘നിങ്ങള്‍ എല്ലാവരും അത് കാണണം. 100 ശതമാനം കണ്ടിട്ട് ശരിയാണോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്ക് ആണ് ഈ അവസ്ഥ വന്നിരിക്കുന്നത് എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയായി കണ്ട് എന്നെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ സത്യം പുറത്ത് വരില്ല. ഇതെല്ലാം കാരണം എനിക്ക് മടുത്തു’ സ്വപ്‌ന പറഞ്ഞു.
ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിടുകയാണ്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്‌നാ സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍. മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള ഓഡിയോ ക്‌ളിപ്പ് പുറത്ത് വിടുന്ന സമയത്താണ് സ്വപ്‌ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഈ കാര്യങ്ങള്‍ ഓഡിയോയിലുണ്ടെന്നുമാണ് സ്വപ്‌ന അവകാശപ്പെടുന്നത്. ഇത് മൂലമാണ് അവരുടെ എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്നും സ്വപ്‌ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിടുകയാണ്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.
ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാമെന്ന് സ്വപ്‌ന പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല.’
‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഭീഷണി. ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്‌നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലന്‍സോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരണ്‍ വിജിലന്‍സ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയില്‍ സരിത്തിനെ വിടാന്‍ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്.
‘വിലപേശലടക്കം നടത്തി, മണിക്കൂറുകളടക്കം മാനസികമായി പീഢിപ്പിക്കപ്പെട്ടു. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. വീണ്ടും തടിലാകുമെന്നും മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. വാടകഗര്‍ഭത്തിന് സമ്മതിച്ചത് ഷാജിന്‍റെ ഭാര്യയുടെ വിഷമം കണ്ടിട്ടാണെന്നും സ്വപ്ന പറഞ്ഞു. നിവര്‍ത്തികേട് കൊണ്ടാണ് സംഭാഷണം റെക്കോഡ് ചെയ്തതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
നാദാപുരത്ത് പെട്രോളും കൊടുവാളുമായി കാത്തു നിന്ന പഴയ സഹപാഠിയുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച നാലംഗ സംഘമാണ് ഇന്ന് സോഷ്യൽമീഡിയയിലെ മിന്നും താരം. പാറക്കടവിൽ നിന്ന് ഉച്ചയൂണു കഴിക്കാനിറങ്ങിയ മൊയിലുകണ്ടി ഇല്ല്യാസ്, ചാമാളി ഹാരിസ്, തീക്കുന്നുമ്മൽ ആഷിഖ്, മുക്രിക്കണ്ടി ഷമീം എന്നിവരാണ് പെൺകുട്ടിയെ വീണ്ടും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്.
പുറത്തെവിടെയെങ്കിലും ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിക്കുവാൻ വേണ്ടിയായിരുന്നു നാൽവർ സംഘം ഇറങ്ങി തിരിച്ചത്. പട്ടാണി കിണറിനും പേരോട് തട്ടാറത്ത് പള്ളിക്കും ഇടയിൽ എത്തിയപ്പോഴാണു വിജനമായ സ്ഥലത്ത് യുവതിയും യുവാവും തമ്മിലുള്ള മൽപിടിത്തം കണ്ടത്. എന്നാൽ പന്തികേട് തോന്നി കാർ നിർത്തി നോക്കിയപ്പോൾ കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണു കണ്ടത്.
ഉടനടി, മറ്റൊന്നും ആലോചിക്കാതെ കാറിൽ നിന്നു ചാടിയിറങ്ങി അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും പെൺകുട്ടിക്കു സാരമായി വെട്ടേറ്റിരുന്നു. ഉടൻ 2 പേർ ചേർന്ന് പെൺകുട്ടിയെയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു.
കൊടുവാളുമായി നിന്നിരുന്ന യുവാവ് ഇതിനിടെ ‘ഞാൻ മരിക്കുകയാണ്’ എന്ന് ആക്രോശിച്ചു കൊണ്ട് കൈത്തണ്ടയിലെ ഞരമ്പിനു മുറിവേൽപ്പിക്കുകയായിരുന്നു. പിന്നാലെ യുവാവിനെയും കൂട്ടി മറ്റൊരു കാറിൽ ബാക്കി 2 പേരും താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു. ഈ ഇടപെടലിൽ നടുറോഡിൽ പൊലിയേണ്ടിയിരുന്ന രണ്ട് ജീവനുകളാണ് നാലുപേരുടെ കൈകളാൽ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന ഭീഷണിപ്പെടുത്തിയതിന്റെ സംഭാഷണങ്ങള്‍ പുറത്തു വിടുമെന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാഷണങ്ങളാണ് ഉച്ചയ്ക്ക് മൂന്നു മണിക്ക് പുറത്തുവിടുന്നത്. ഇന്നലെ വൈകീട്ട് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എല്ലാ സംശയങ്ങള്‍ക്കും തന്റെ കൈയ്യില്‍ തെളിവുണ്ടെന്നും തന്റെ സുഹൃത്തായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെയാണ് സംസാരിക്കാനെത്തിയതെന്നും സ്വപ്നയും സരിത്തും പറഞ്ഞിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ പലതവണ സംസാരിച്ചെന്നും സ്വപ്ന പറയുന്നു. ശേഖരിച്ച തെളിവുകളെല്ലാം പുറത്ത് വിടുന്നത് തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് എന്ന് സ്വപ്ന പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് താന്‍ സംസാരിക്കാനെത്തിയതെന്ന സ്വപ്നയുടെ ആരോപണങ്ങള്‍ ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു.ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടന്‍(65)റെനില്‍(30)എന്നിവരാണ് മരിച്ചത്. വീടിന്റെ മട്ടുപ്പാവില്‍ നിന്ന് ഇരുമ്പ് തൊട്ടി കൊണ്ട് തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.
അപ്പുക്കുട്ടന്‍ തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മകനും അപകടം സംഭവിച്ചത് .
വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു
എരുമപ്പെട്ടി: പന്നിത്തടത്തുള്ള തെക്കേക്കര സിൻഡിക്കേറ്റ് എന്ന പണ്ടം പണയ സ്ഥാപനത്തിൽ മുക്ക് പണ്ടമായ സ്വർണ നിറത്തിലുള്ള 6 വളകൾ പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ യുവതി അറസ്റ്റിൽ. കാണിപ്പയ്യൂർ ചെമ്മണ്ണൂർ മേഞ്ചേരി വീട്ടിൽ ഉദയന്റെ ഭാര്യ അജിത (50) യാണ് എരുമപ്പെട്ടി പൊലീസിന്റെ വലയിൽ ആയത്. മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന വൻ സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പൊലീസ് കുറച്ചുനാളായി വല വിരിച്ചിരുന്നു. ഇവരെ പിടികൂടുന്നതിനായി പൊലീസ് വേണ്ട നിർദ്ദേശങ്ങൾ പണ്ടം പണയം സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.30 ന് പന്നിത്തടത്തുള്ള സ്ഥാപനത്തിലാണ് സ്ത്രീ മുക്കു പണ്ടം പണയം വക്കുന്നതിനായി എത്തിയത്. പൊലീസ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പണയ വസ്തു മുക്കാണെന്നു മനസ്സിലായ സ്ഥാപന ഉടമ എഡിസൺ തഞ്ചത്തിൽ പൈസ എടുത്തു വരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതിയെ സ്ഥാപനത്തിൽ ഇരുത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു…
ഉടൻ തന്നെ സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് എസ്.ഐ: ടി.സി. അനുരാജിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഈ രീതിയിൽ പണം തട്ടുന്ന വൻ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒമാരായ സുഗതൻ കെ.വി, സേവിയർ. സി.ടി, സി.പി.ഒമാരായ ഗിരീശൻ. എസ്, സഗുൺ. കെ, ജംഷീന. കെ, സി.പി.ഒ ഡ്രൈവർ സതീഷ് എന്നിവർ ഉണ്ടായിരുന്നു.
മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഗുണ്ടാത്തലവൻ മരട് അനീഷും സംഘാംഗങ്ങളും ആലപ്പുഴയിലെ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
കഴിഞ്ഞദിവസം ഹൗസ്ബോട്ടിൽ സംഘാംഗങ്ങളിൽ ഒരാളുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയപ്പോഴാണ് മരട് അനീഷ് എത്തിയ ആഡംബര കാറിൽനിന്ന് എം.ഡി.എം.എയും കത്തികളും പിടിച്ചെടുത്തത്. സംഭവത്തിൽ എറണാകുളം മരട് ആനക്കാട്ട് വീട്ടിൽ അനീഷ് ആന്‍റണി (മരട് അനീഷ് -37), കൂട്ടാളികളായ തൃപ്പൂണിത്തുറ ശിവസദനം വീട്ടിൽ കരുൺ (28), കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് മായിത്തറ കൊച്ചുവെളി അരുൺ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനാണ് സുഹൃത്തിന്‍റെ ജന്മദിനാഘോഷം കോടതിവളപ്പിൽ നടത്തിയത്. ജാമ്യം കിട്ടിയശേഷം കോടതിയിൽനിന്ന് ഇറങ്ങുന്നതിന്റെയും കേക്ക് മുറിച്ച് പങ്കുവെച്ച് ജന്മദിനം ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സ്വപ്ന സുരേഷ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്ന വെളിപ്പെടുത്തലുമായി ഷാജ് കിരണ്‍. സ്വപ്നയുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്നും സ്വപ്നയെ പരിചയപ്പെടുത്തിയത് എം ശിവശങ്കറല്ലെന്നും ഷാജ് കിരണ്‍ ട്വന്റിഫോറിന് പറഞ്ഞു.
വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ഞാന്‍ അറിഞ്ഞത് സ്വപ്ന വഴിയാണ്. സരിത്തിനെ കസ്റ്റഡിയിലെടുത്ത വിവരം ഞാന്‍ ചില മാധ്യമ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു.
അവര്‍ തന്നെ തിരികെ വിളിച്ച് വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് ചില ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ലൈഫ് മിഷന്‍ കേസിലാണ് അറസ്റ്റ് എന്ന് അറിഞ്ഞു. ഇത് ഞാന്‍ സ്വപ്നയെ വിളിച്ചു പറയുക മാത്രമാണ് ഉണ്ടായത്.
എനിക്കും ഭാര്യയ്ക്കും കുട്ടികളില്ല. ഞങ്ങള്‍ക്ക് സ്വപ്ന ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ചു. ഞങ്ങള്‍ പൈസ നല്‍കാമെന്ന് അറിയിച്ചെങ്കിലും സ്വപ്ന അത് നിരസിച്ചു. ഇമോഷണല്‍ കാര്യമായതുകൊണ്ടാണ് ഇത് ഇതുവരെ പുറത്ത് വിടാതിരുന്നത്. ഇതെല്ലാം തന്റെ ഭാര്യക്കും അറിയാമെന്നും ഷാജ് കിരണ്‍ പറഞ്ഞു.
യുവാവ് പ്രണയത്തിൽ നിന്നും പിന്മാറിയതോടെ പ്രണയനഷ്ടം സംഭവിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യാനായി പാറമുകളിൽ കയറിയത് നാടിന്റെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും അവസരോചിതമായി ഇടപെട്ട് പോലീസ്. ഒടുവിൽ പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തി താഴെയിറക്കുകയായിരുന്നു.
അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിലാണ് തലമാലി സ്വദേശിനിയായ പെൺകുട്ടി ജീവനൊടുക്കാനായി കയറിയത്. അടിമാലി എസ്‌ഐ കെഎം സന്തോഷ്‌കുമാറും സംഘവുമാണ് പെൺകുട്ടിയെ രക്ഷിച്ചത്.
ഇരുപത്താറുകാരിയായ യുവതി സ്വന്തംനാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവ് പ്രണയത്തിൽനിന്ന് പിന്മാറി. ഇതോടെ നിരാശയിലായ യുവതി ബുധനാഴ്ച പുലർച്ചെയോടെ ജീവനൊടുക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു. അടിമാലി ടൗണിൽനിന്ന് കാണാവുന്ന ചെങ്കുത്തായ വലിയ പാറക്കെട്ടിലേക്കാണ് യുവതി കയറിപ്പോയത്. മഴയായതിനാൽ വഴുക്കലുള്ളതിനാൽ തന്ന അെപകടസാധ്യത ഏറെയുമാണ്.
ബുധനാഴ്ച രാവിലെ ഒരു പെൺകുട്ടി പാറയുടെ മുകൾഭാഗത്ത് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാർ ടൗണിൽനിന്ന് കണ്ടിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. അടിമാലി എസ്‌ഐ കെഎം സന്തോഷ്, അബ്ബാസ് എന്നിവർ മലമുകളിലേക്ക് എത്തി. പെൺകുട്ടിയുടെ സമീപത്തേക്ക് കുതിച്ചെത്തിയ പോലീസ് പെൺകുട്ടിയോട് ഇറങ്ങിവരാൻ പറഞ്ഞെങ്കിലും ആദ്യം തിരികെ വരാൻ തയ്യാറായില്ല.
തുടർന്ന് കാരണം തിരക്കിയപ്പോഴാണ്, താൻ ജീവനൊടുക്കാൻ പോകുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞത്. കാൽ തെന്നിയാൽ ജീവൻ നഷ്ടമാകുന്ന സ്ഥലത്താണ് പെൺകുട്ടി നിലയുറപ്പിച്ചിരുന്നത്. ഒരുമണിക്കൂറോളം പോലീസ് പെൺകുട്ടിയുമായി സംസാരിച്ചു. പെൺകുട്ടി പറയുന്നതെല്ലാം ശ്രദ്ധാപൂർവം ക്ഷമയോടെ പോലീസ് കേട്ടു. തുടർന്ന് സംസാരത്തിനിടെ പെൺകുട്ടിയുടെ മാനസികസംഘർഷത്തിന് ഇളവുവരുത്തിയ പോലീസ് ഏതുപ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പ് നൽകി.
അനുനയ ശ്രമത്തിന് ഒടുവിൽ യുവതി പോലീസിന്റെ അടുത്തേക്ക് വരികയായിരുന്നു. പിന്നീട് പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു. പെൺകുട്ടി പറഞ്ഞ യുവാവിനോടും ഇരുകൂട്ടരുടെയും ബന്ധുക്കളോടും അടുത്തദിവസം സ്റ്റേഷനിലെത്താൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.