കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷിന്റേതെന്ന് എംപി കെ മുരളീധരന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ യാത്രകളില്‍ പലതും ഔദ്യോഗികമായിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സെക്സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു എന്നും കെ മുരളീധരന്‍ പറഞ്ഞു.
മുരളീധരന്റെ വാക്കുകള്‍
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. മൂക്കിന് താഴെ നടന്ന കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. കേസില്‍ കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണം.
മന്ത്രിയ്ക്ക് കോണ്‍സുല്‍ ജനറലുമായി എന്താണ് ബന്ധം ഉണ്ടാവാനുള്ളത്. എംപി മാര്‍ക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാന്‍ പാടില്ല. ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങി എന്നത് സ്വപ്ന തന്നെ പറഞ്ഞില്ലേ.
ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥനല്ലേ ശിവശങ്കര്‍, അറിയില്ലേ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതാന്‍ പാടില്ലെന്നത്. പുസ്തകം തന്നെ ഒരു അഴിമതിയാണ്. അഴിമതിക്ക് വെള്ള പൂശാന്‍ ഉള്ള ശ്രമമാണ്.സില്‍വര്‍ ലൈന്‍ പദ്ധതി കമ്മീഷന്‍ പറ്റാനുള്ള നീക്കം ആണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചത് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി.
അമ്മ ലിസിയുടെ സിനിമകള്‍ തനിക്ക് വലിയ ട്രോമയായിരുന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍. മിക്ക സിനിമകളിലും അമ്മ മരിക്കും. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്. മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി അവതാരക രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അമ്മ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം, വെള്ളാനകളുടെ നാട് എന്നിവയെടുക്കാം. ഒന്നുകില്‍ കുത്തിക്കൊല്ലും, അല്ലെങ്കില്‍ ഷോക്കടിച്ച് മരിക്കും. തന്നെ നോക്കാനായി സഹായത്തിന് ഒരു സ്ത്രീയെ വീട്ടില്‍ നിര്‍ത്തിയിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍ അവര്‍ തന്നെ അമ്മയുടെ ചിത്രം സിനിമ കാണിച്ചു. ലാല്‍ അങ്കിള്‍ തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. ഒരുപാട് സ്‌നേഹമാണ്. എന്നാല്‍ ചിത്രത്തില്‍ അമ്മയെ ലാല്‍ അങ്കിള്‍ കുത്തുന്നത് കണ്ട് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.
അത്രത്തോളം താന്‍ സ്‌നേഹിച്ച വ്യക്തി തന്റെ അമ്മയെ കൊലപ്പെടുത്തുന്നത് കണ്ണില്‍ കണ്ടപ്പോള്‍ സങ്കടം അടക്കാനായില്ല. പിന്നീട് ലാല്‍ അങ്കിളിനെ കണ്ടപ്പോള്‍ ഇത് മനസില്‍ കിടക്കുന്നതിനാല്‍ താന്‍ ഉച്ചത്തില്‍ നിലവിളിച്ച് കരയുകയും ചെയ്തിട്ടുണ്ട്. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്.
ബ്ലോക്ക്ബസ്റ്റര്‍ വരെ പോകും അമ്മയുടെ മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി പറയുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം, പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി എന്നിവയാണ് കല്യാണിയുടെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച കോടതി വിധി വരാനിരിക്കെ പല വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോള്‍ 2017 ല്‍ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിം കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.
സലിം കുമാറിന്, താങ്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടു. പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന താങ്കളുടെ അഭിപ്രായം നന്നായിരിക്കുന്നു. ഏതു കഠിനഹൃദയനും മനസ്സില്‍ പോലും ആലോചിക്കാന്‍ പറ്റാത്ത ഒരു കാര്യം ആരെ സംരക്ഷിക്കാനാണ് നിങ്ങള്‍ ഇത്തരത്തിലുള്ള വില കുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. എന്തായാലും സത്യം പുറത്തു വരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്. അല്ലാതെ ശവത്തില്‍ കുത്തുന്ന മനസ്സുളള താങ്കള്‍ ഒരു കലാകാരനാണോ. ദേശീയ അവാര്‍ഡല്ല ഓസ്‌കാര്‍ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ അയാളെ ഒരു കലാകാരന്‍ എന്ന് വിളിക്കാനാകില്ല. ആ നിലയ്ക്ക് നിങ്ങള്‍ കലാകാരനല്ല. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭന്‍. അല്‍പമെങ്കിലും മനസ്സാക്ഷിയോ ധാര്‍മികതയോ ഉണ്ട് എങ്കില്‍ പോസ്റ്റ് പിന്‍വലിച്ച് ആ കുട്ടിയോട് മാപ്പ് പറയണം എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
2017ല്‍ കേസ് സജീവ ചര്‍ച്ചയായി നില്‍ക്കവെ സലിംകുമാര്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
‘ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരീസഹോദരന്മാരാല്‍ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മള്‍ 2013ല്‍ കണ്ടതാണ്. ദിലീപ് മഞ്ജു വാരിയര്‍ ഡിവോഴ്സ്. പിന്നീട് പലരാല്‍ പലവിധത്തില്‍ കഥയ്ക്ക് മാറ്റം വരുത്തി. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വരെ ദിലീപിന്റെ പേരു വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണു വെളിവാക്കുന്നത്.
‘സംഭവം നടന്ന് അഞ്ചു മാസങ്ങള്‍ക്കുശേഷം ഇപ്പോഴാണു മറ്റൊരു വഴിത്തിരിവില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. പള്‍സര്‍ സുനി ജില്ലാ ജയിലില്‍വെച്ചു ജയിലറിന്റെ സീലോടു കൂടി എഴുതിയ കത്ത് ഇന്നലെ മുതല്‍ ചില ചാനലുകള്‍ തുടരെത്തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്നു ജില്ലാ ജയിലില്‍ വെച്ച് ജയിലറിന്റെ സീലോടുകൂടി പള്‍സര്‍ സുനി എഴുതി എന്നു പറയപ്പെടുന്ന ബ്ലാക്ക്മെയിലിങ് സ്വരമുള്ള കത്ത് ആദ്യം ഏല്‍പ്പിക്കേണ്ടത് പൊലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ. അല്ലാതെ ചില ചാനലുകള്‍ക്ക് സംപ്രേഷണം ചെയ്യാന്‍ കൊടുക്കുകയാണോ വേണ്ടത്.
‘ ഇതിനിടയില്‍ ദിലീപിനെ ഈ കേസില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ രണ്ടുമൂന്ന് നടീനടന്മാരുടെ പേരുകളും കേള്‍ക്കുന്നുണ്ട്. ഇതും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പള്‍സര്‍ സുനി അന്തംവിട്ട പ്രതിയാണ്. അയാള്‍ എന്തും പറയും. ഈ സംഭവത്തില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചുവെച്ചിട്ടില്ല. നാദിര്‍ഷാക്കും ദിലീപിന്റെ പിഎ അപ്പുണ്ണിക്കും വന്ന വിഷ്ണു എന്നയാളുടെ ഫോണ്‍ റെക്കോര്‍ഡും വാട്സാപ്പില്‍ വന്ന കത്തും ഡിജിപിക്കു കൈമാറി കഴിഞ്ഞു. ജീവിതത്തില്‍ താന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരാള്‍. ഒരിക്കല്‍ പോലും ഫോണില്‍ ബന്ധപെട്ടിട്ടില്ലാത്ത പള്‍സര്‍ സുനി എന്നൊരാള്‍ക്ക് നടിയുടെ വീഡിയോക്കുവേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്നു പറയാന്‍തക്ക വിവരമില്ലാത്തവനാണു ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍പോലും പറയില്ല. ഒരു കാര്യം സത്യമാണ്. എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയില്‍ ഇരുന്നു ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാം.
‘ ഇത് ഒരു സ്നേഹിതനുവേണ്ടിയുള്ള വക്കാലത്തല്ല. വേട്ടയാടപ്പെടുന്ന നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോര്‍ക്കണം. ദിലീപും നാദിര്‍ഷായും എന്റെ സ്നേഹിതന്മാരാണ്. അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടുപേരെയും ശാസ്ത്രീയ നുണപരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും എല്ലാം. സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട്. അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവില്‍ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്ക്കായി സിനിമാരംഗത്തെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
‘ദിലീപ് കുറ്റവാളി ആണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കില്‍ നമ്മള്‍ ഏല്‍പ്പിച്ച കളങ്കങ്ങള്‍ കഴുകി കളയേണ്ട ബാധ്യതയും നമുക്കുതന്നെയാണ്. മാധ്യമങ്ങള്‍ സ്വന്തമായി വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക. ഭയപ്പെടുക, പ്രതികരിക്കുക. പാസ്റ്റര്‍ നിമോളറുടെ ‘അവര്‍ ക്രിസ്ത്യാനികളെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ ക്രിസ്ത്യാനി അല്ല അവര്‍ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു. ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ പ്രൊട്ടസ്റ്റന്റ് അല്ല അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല അവസാനം അവര്‍ എന്നെ തേടി വന്നു, അപ്പോള്‍ എനിക്കുവേണ്ടി ഭയപ്പെടാന്‍ ആരുമുണ്ടായില്ല..
കൗൺസിലിങ്ങിനിടെ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരത്തെ സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിലെ ജസ്റ്റിസ് ആർ ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. 58 കാരനായ ഡോക്ടറെ കോടതി ശിക്ഷിക്കുകയും ആറ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു. പ്രതികൾ പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ നീട്ടും.
2007-ൽ രക്ഷപ്പെട്ടയാളെ രക്ഷിതാക്കൾ ഡോ. ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കൗൺസിലിങ്ങിന് കൊണ്ടുപോയപ്പോഴാണ് കുറ്റകൃത്യം നടന്നത്. കുട്ടിയുടെ പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഒരു ഡോക്ടറെ സമീപിക്കാൻ അധ്യാപകർ ശുപാർശ ചെയ്തിരുന്നു. കുട്ടിയെ മർദിച്ച ശേഷം സംഭവം പുറത്തറിയരുതെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തി.
തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. അവർ വിഷയം ഏറ്റെടുക്കുകയും പോലീസിന്റെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. 15 സാക്ഷികളും ഏഴ് രേഖകളും കോടതിയിൽ ഹാജരാക്കി.
മറ്റൊരു ആൺകുട്ടിയെ മർദിച്ചതിന് ഡോക്ടർ മറ്റൊരു കേസിലും പ്രതിയായത് ശ്രദ്ധേയമാണ്. ഇതിന്റെ വിചാരണ അടുത്ത മാസത്തേക്ക് മാറ്റി. വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർപ്പാക്കിയെന്നാണ് വിവരം.
ആരെങ്കിലും. എന്നാൽ അസ്വാഭാവികമായ പെരുമാറ്റം കണ്ടതിനെ തുടർന്ന് രക്ഷിതാക്കളോട് അന്വേഷിച്ചപ്പോഴാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.
തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. അവർ വിഷയം ഏറ്റെടുക്കുകയും പോലീസിന്റെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. 15 സാക്ഷികളും ഏഴ് രേഖകളും കോടതിയിൽ ഹാജരാക്കി.
മറ്റൊരു ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു കേസിലാണ് ഡോക്ടർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ ട്രയൽ അടുത്തമാസം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർപ്പാക്കിയെന്നാണ് വിവരം.
അപകടനില കടന്ന് ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവരികയാണ് വാവ സുരേഷ്. കാണാന്‍ ആഗ്രഹമെന്ന് അറിയിച്ചപ്പോഴേക്കും വാവാ സുരേഷിന്റെ അരികിലേക്ക് ഓടിയെത്തി മന്ത്രി വിഎന്‍ വാസവന്‍. ആരോഗ്യനില പൂര്‍ണമായും വീണ്ടെടുത്ത വാവ സുരേഷിനെ മന്ത്രി വീണ്ടും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
രാവിലെ കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടറുടെ ഫോണ്‍ വിളി എത്തിയത്, വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം എന്നു പറഞ്ഞു ഇവിടെ വരെ എത്താന്‍ സാധിക്കുമോ.
അതിനെന്താ ആകാമല്ലോ എന്നു മറുപടി പറഞ്ഞ്, ഓഫീസിലെ കാര്യങ്ങള്‍ കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയി. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പം മുറിയിലേക്ക് പോയി.
ഐസിയുവില്‍ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചു, ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം അടക്കം എല്ലാം വിശദീകരിച്ചു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം ഞാന്‍ അറിയിച്ചു. അതുപോലെ വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോള്‍, ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍, ഒരു ഫോണ്‍ വിളി കാസര്‍കോട്ടു നിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാന്‍ അറിയില്ല. ചിരിച്ചുകൊണ്ടായിരുന്നു മറുപടി. അതുപറ്റില്ല ഇനി കുറച്ചു കാലം നല്ല വിശ്രമം വേണം, ആവശ്യത്തിന് ഉറക്കം കിട്ടണം അതൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞ് മുറയില്‍ നിന്ന് മടങ്ങി,
വനം വകുപ്പിന്റെ നിയന്ത്രണങ്ങളും ‘സര്‍പ്പ’ ആപ്ലിക്കേഷനുമെല്ലാം വരുന്നതിനു മുന്‍പു പാമ്പുമായി ബന്ധപ്പെട്ട ഒരുപാടു തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ആളാണു സുരേഷ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ മാറ്റിയെടുക്കുന്നതിനു വാവ പ്രയത്‌നിച്ചിട്ടുണ്ട് അതുകൊണ്ടാണ് അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനാവുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ഞങ്ങള്‍ എത്തിക്കുന്നത്. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിക്കുന്നത്. അവരുടെ ചികിത്സയുടെ ഫലമാണ് തിരികെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തുന്നത്.
കഴിഞ്ഞദിവസം ആരോഗ്യനില മെച്ചപ്പെട്ടതോടെ വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്കു മാറ്റിയിരുന്നു. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ എത്തിയ പാമ്പിന്‍ വിഷം പൂര്‍ണമായി നീങ്ങിയതിനാല്‍ ആന്റിവെനം നല്‍കുന്നതും നിര്‍ത്തി. 2 ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
സുരേഷ് ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തിട്ടുണ്ട്. കാലില്‍ പാമ്പു കടിയേറ്റ ഭാഗം ഡോക്ടര്‍മാര്‍ക്കു കാണിച്ചു കൊടുത്തു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണതോതില്‍ തിരിച്ചുകിട്ടി. മൂന്നു ദിവസത്തിനകം സുരേഷിന് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.
ഭര്‍ത്താവിനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭര്‍ത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. പത്ത് വര്‍ഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കര്‍ ചെയ്തത്. ശിവശങ്കറിന്റെ ആത്മകഥ ‘അശ്വാത്ഥാമാവ് വെറുമൊരു ആന’ നാളെ പുറത്തിറങ്ങാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്ന രംഗത്തെത്തിയിരിക്കുന്നത്. പുസ്തകം പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി.
എന്നെ ഈ നിലയിലേക്ക് തള്ളിവിട്ടത് ശിവശങ്കറാണെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാന്‍. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കര്‍. അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയില്‍ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കാന്‍ പറഞ്ഞത് അദ്ദേഹമാണ്. അത്തരത്തില്‍ ഭര്‍ത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ജോലി വേണമെന്നത് നിര്‍ണായകമായിരുന്നു.
ഫോണ്‍ നല്‍കി ചതിച്ചെന്ന് ശിവശങ്കര്‍ എഴുതിയത് ശരിയായില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഒരു ഐ ഫോണ്‍ നല്‍കി ഉന്നതനായ ഒരാളെ ചതിക്കേണ്ട കാര്യം തനിക്കില്ല. ശിവശങ്കര്‍ തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയായിരുന്നു. എം. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല.
‘ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചെന്ന് സ്വപ്ന. ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹമാണ് സ്പേസ് പാര്‍ക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്.
എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ എനിക്ക് പങ്കില്ല. ഭര്‍ത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്ന പറഞ്ഞു.
താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു. ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. ഒരു ഫോണ്‍വിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നെന്നും സ്പ്‌ന പറയുന്നു.
ബൈക്ക് വീണ്ടും വില്ലനായപ്പോള്‍ മൂന്ന് യുവാക്കള്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍. എംസി റോഡില്‍ എസ്ബി കോളജിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിലാണ് മൂന്ന് പേര്‍ മരിച്ചത്.
ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), വാഴപ്പള്ളി കണിയാംപറമ്ബില്‍ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്‌സ് (26) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കി പറ്റി.
ഇന്നലെ രാത്രി ഒമ്പതേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. പരുക്ക് പറ്റി റോഡില്‍ വീണ യുവാക്കളെ നാട്ടുകാര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അജ്മലിന്റെ മരണം സംഭവിച്ചിരുന്നു. ഗുരുതര പരുക്കുപറ്റിയ രുദ്രാക്ഷിനെയും അലക്‌സിനെയും പിന്നീട് ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
സീറോ മലങ്കര സഭയിലെ ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനീ സഭാംഗമായ സിസ്റ്റര്‍ ഗ്രേസ് മാത്യു (59 )ഇന്ന് തിരുവനന്തപുരത്ത് കാറപകടത്തില്‍ മരണമടഞ്ഞു .
സിസ്റ്റര്‍ ഗ്രേസ് മാത്യു വെള്ളൂർക്കോണം ഡി.എം കോൺവെന്റ് സുപ്പീരിയറും MCA വെള്ളൂർക്കോണം യൂണിറ്റ് ആനിമേറ്ററുമായിരുന്നു
സ്നേഹബഹുമാനപ്പെട്ട ഗ്രേസ് മാത്യു ഡി.എം സിസ്റ്ററിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ . കസ്റ്റഡിയിലായിരുന്നപ്പോൾ പുറത്തുവന്ന തന്റെ ശബ്ദരേഖയ്ക്ക് പിന്നിലും ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. എല്ലാം അദ്ദേഹത്തിന്റെ തിരക്കഥ പ്രകാരമായിരുന്നു. മുൻകൂർ ജാമ്യം തേടാനും അദ്ദേഹം നിർദ്ദേശിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത ബാഗേജ് വിട്ടുകിട്ടാനും ശിവശങ്കർ ഇടപെട്ടു. ബാഗേജ് വിട്ടുകിട്ടുമെന്നും അദ്ദേഹം പറഞ്ഞതായി സ്വപ്ന വെളിപ്പെടുത്തി.
ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്‍റെ വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വാട്സാപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന വെളിപ്പെടുത്തി. അദ്ദേഹത്തിന് ഞാൻ ഐ ഫോൺ മാത്രമല്ല, നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. എൻ്റെ ഫോൺ കിട്ടി കഴിഞ്ഞാൽ ചിത്രങ്ങൾ കാണിക്കാനാവും. എൻ്റെ കുടുംബം അതിന് സാക്ഷികളാണ്. പിറന്നാൾ പരിപാടിക്ക് സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്ന് സ്വപ്ന പറയുന്നു.എല്ലാ ഉദ്യോഗസ്ഥരും കാണാന്‍ പറഞ്ഞതും കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. പി.ഡബ്യൂ.സിയെ സ്പെയ്സ് പാര്‍ക്കില്‍ കൊണ്ടുവന്നത് തന്നെ നിയമിക്കാന്‍ വേണ്ടിയായിരുന്നു. കെ.പി.എം.ജി തന്‍റെ നിയമനത്തെ ആദ്യം എതിര്‍ത്തു. തന്നെ നിയമിക്കാനായി കെ.പി.എം.ജിയെ മാറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.
ബിഹൈൻഡ് ഫുഡ്സ് എയർ യൂടൂബ് ചാനലിൽ നടന്ന ഒരു ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴത്തെ പ്രധാന ചർച്ച. കേരളത്തിൽ ഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ജില്ലയുണ്ടെന്ന് ചർച്ചക്കിടെ ഒരു സ്വാമി നടത്തിയ പരാമർശമാണ് വിവാദ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മലപ്പുറത്ത് ഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. ഷോ പകർത്തിയിരുന്ന ക്യാമാറാമാൻ മലപ്പുറം സ്വദേശിയായിരുന്നു. ഇത് അറിയാവുന്ന അവതാരകൻ നേരിട്ട് അദ്ദേഹത്തിനോട് അഭിപ്രായം തേടി. കൂടാതെ താനും മലപ്പുറം സന്ദർശിച്ചിട്ടുണ്ടെന്ന് അവതാരകൻ പറഞ്ഞു. ഇതോടെയാണ് സ്വാമിയുടെ വാദം പൊളിയുന്നത്.
സംഭാഷണം ഇങ്ങനെ;സ്വാമി: കേരളത്തിലെ ഒരു ജില്ലയിൽ ഹിന്ദുക്കൾക്ക് പ്രവേശിക്കാൻ സാധിക്കില്ല
ചർച്ചയിൽ പങ്കെടുത്ത മറ്റൊരു യുവതി: ഏത് ജില്ല എന്ന് ചോദിക്ക്അവതാരകൻ: ഏത് ജില്ലയാണത്.
സ്വാമി : മലപ്പുറം. മലപ്പുറം ജില്ലഅവതാരകൻ: ഞാൻ മലപ്പുറം പോയിട്ടുണ്ട്. (ക്യാമറാമാനെ ചൂണ്ടി) അയാളും മലപ്പുറമാണ്.
നിങ്ങൾ മലപ്പുറമല്ലെ.സ്വാമി: അങ്ങനെയുണ്ടെന്ന് അവിടെയുള്ള ഒരാൾ പറഞ്ഞതാണ്ക്യാമറമാൻ: അതേ മലപ്പുറമാണ്. അവിടെ ആർക്ക് വേണമെങ്കിലും പോകാം.
സ്വാമിയുടെ പരാമർശനം പൊളിഞ്ഞതോടെ വ്യാപക ട്രോളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഒത്തില്ലെന്ന മുകേഷിന്റെ മീമാണ് മിക്ക ട്രോളുകളിലും ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറത്തിനെതിരെ നേരത്തെയും സമാന രീതിയിൽ നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പുതിയ ട്രോൾ പുറത്തുവന്നതോടെ ഇതും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.