സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍. തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ബുറെവി’ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 370 കിലോ മീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 770 കിലോ മീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ്.
കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി ഒരു മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ ആയിരിക്കും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കോമറിന്‍ കടലില്‍ പ്രവേശിക്കും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം.
അവിടെ നിന്ന് അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് കേരള തീരത്ത് നേരിട്ട് പ്രവേശിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ കാര്യമായ സ്വാധീനമുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ട്.
അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. അവാകശങ്ങള്‍ക്കുവേണ്ടി സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം കാനഡ നിലകൊള്ളും.
ഇന്ത്യയെ ആശങ്ക അറിയിക്കാന്‍ പലവിധത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഗുരുനാനാക്ക് ജയന്തി ദിനാഘോഷത്തില്‍ പങ്കെടുത്ത് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.അതേസമയം കനേഡിയന്‍ പ്രധാനമന്ത്രിയെ തള്ളി ഇന്ത്യ രംഗത്തെത്തി. കാനഡയിലെ നേതാക്കളുടെ പ്രതികരണം കൃത്യമായ ധാരണയില്ലാതെയാണെന്ന് ഇന്ത്യ പ്രതികരിച്ചു.
Canadian PM @JustinTrudeau expresses concern over #FarmerProtest, says we support right to peaceful protest and have reached out directly to Indian authorities @NewIndianXpress @TheMornStandard pic.twitter.com/ncIxj5kFgt
— Pushkar Banakar (@PushkarBanakar) December 1, 2020
സിമന്റ് നിർമാണ കമ്പനിയിൽ ജോലിക്കിടെ മെഷീനിൽ കുടുങ്ങി ഇടതുകൈ പൂർണമായി ചതഞ്ഞരഞ്ഞ യുവാവ് രക്തം വാർന്നു മരിച്ചു. കൊഴിഞ്ഞാമ്പാറ ഇരട്ടകുളം നാട്ടുകൽ അപ്പുപ്പിള്ളയൂർ ഉണ്ണിക്കൃഷ്ണന്റെ മകൻ സുബിൻ (18) ആണ് മരിച്ചത്. കഞ്ചിക്കോട് വ്യവസായമേഖലയിൽ സൺ ഫ്ലവർ കമ്പനിയിൽ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം. സിമന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ പൊടിക്കുന്ന കൺവെയർ ബെൽറ്റ് റോളിങ് മെഷീനിലാണു കൈ കുടുങ്ങിയത്. തോൾ വരെ പൂർണമായി അറ്റുതൂങ്ങിയ നിലയിലായിരുന്നു.
സുബിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ മറ്റു തൊഴിലാളികൾ ഉടനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നു സേനയുടെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കും മുൻപു രക്തം വാർന്നു മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരാർ തൊഴിലാളിയായ സുബിൻ ഇന്നലെ വൈകിട്ട് നാലിനാണു ജോലിക്കു കയറിയത്.
മെഷീൻ പ്രവർത്തിപ്പിക്കുമ്പോൾ അബദ്ധത്തിൽ കൈ കുടുങ്ങിയെന്നാണു കമ്പനി അധികൃതർ പൊലീസിനു നൽകിയ മൊഴി. നല്ലേപ്പിള്ളി ശ്രീകൃഷ്ണ എച്ച്എസ്എസിൽ പ്ലസ്ടു ജയിച്ച സുബിൻ തുടർപഠനത്തിന് ഇടവേള വന്നതോടെ ഒന്നര മാസം മുൻപാണു കമ്പനിയിൽ ജോലിക്കു കയറിയത്. ബിരുദ പഠനത്തിന് അടുത്ത മാസം മുതൽ പോവാനിരിക്കെയാണു മരണം. സുബിന്റെ അമ്മ: സുനിത. സഹോദരി: ശ്രുതി. മൃതദേഹം ജില്ല ആശുപത്രിയിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തു.
നടിയെ ആക്രമിച്ച കേസില്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വസതിയില്‍ പൊലീസ് സൈബര്‍ വിഭാഗം പരിശോധന നടത്തി.
വൈകീട്ട് 4.30 ഓടെയായിരുന്നു പരിശോധന. കൊട്ടാരക്കര കോട്ടത്തലയിലെ പ്രദീപിെൻറ വസതിയിലും ഇതോടൊപ്പം പരിശോധന നടന്നു. പ്രദീപ് ഉപയോഗിച്ചിരുന്ന ഫോണ്‍, ലാപ്ടോപ്, ഓഫീസ് കമ്പ്യൂട്ടര്‍, മറ്റ് രേഖകള്‍ എന്നിവ കണ്ടെത്താനും പരിശോധിക്കാനുമായിരുന്നു റെയ്ഡ്.
പത്തനാപുരം സി.ഐ. എന്‍. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ രണ്ടര മണിക്കൂര്‍ നീണ്ട് നിന്ന പരിശോധന ഏഴ് മണിയോടെ അവസാനിച്ചു. സിം കാര്‍ഡുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കം പരിശോധിച്ചെന്നും സംശയിക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സി. ഐ പറഞ്ഞു.
എസ്.ഐമാരായ സുബിന്‍ തങ്കച്ചന്‍, ഷിബു, അംബിക, റൂറല്‍ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥനായ ജഗദ്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. ബേക്കല്‍ പൊലീസിൻെറ നേതൃത്വത്തിലായിരുന്നു കൊട്ടാരക്കയിലെ വീട്ടിലെ പരിശോധന.
റെയ്ഡ് നടക്കുമ്പോള്‍ ഗണേഷേ് കുമാര്‍ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാറിന്‍റെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ കാസർകോട് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധുവഴിയും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്.
സിനിമാ സംഗീതത്തിലെ ഈണമോഷണങ്ങളെ കുറിച്ച് ആയിടെ എഴുതിയ ലേഖനം വായിച്ചതിന്റെ സന്തോഷം പങ്കുവെക്കാന്‍. മിമിക്രി വേദികളിലും സുഹൃദ് സദസ്സുകളിലും അബിയുടെ പ്രിയ വിഷയങ്ങളില്‍ ഒന്നായിരുന്നു സംഗീത ലോകത്തെ മോഷണകഥകള്‍. അടിയുറച്ച പാട്ടുകമ്പക്കാരനും മുഹമ്മദ് റഫിയുടെയും യേശുദാസിന്റെയും ബാബുരാജിന്റെയും ദേവരാജന്റെയും കടുത്ത ആരാധകനുമായ ഒരാള്‍ക്ക്, പാടിപ്പതിഞ്ഞ പഴയ മനോഹരമായ ഈണങ്ങള്‍ വികലമായി പുനരാവിഷ്‌കരിക്കപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ. ഈ അടിച്ചുമാറ്റല്‍ കഥകളൊക്കെ ഞാന്‍ എന്റെ അടുത്ത പ്രോഗ്രാമില്‍ അവതരിപ്പിക്കും. ഇവന്മാരെയൊന്നും വെറുതെ വിട്ടുകൂടാ. വല്ലവന്റെയും ചെലവില്‍ ആളാകാന്‍ നോക്കുന്നവരാണ്….” ധാര്‍മ്മികരോഷം മറച്ചുവെക്കാതെ അബി പറഞ്ഞു. ഒപ്പം ആത്മഗതമായി ഇത്രകൂടി. മോഷണങ്ങളാണ് എങ്ങും. അത്തരക്കാര്‍ക്കേ ഇവിടെ നിലനില്‍പ്പുള്ളൂ; മിമിക്രിയില്‍ പോലും…”
നിര്‍ദോഷവും നിഷ്‌കളങ്കവുമായ ചിരിയുടെ വഴിയിലൂടെ കാല്‍ നൂറ്റാണ്ടിലേറെ കാലം മലയാളികളെ കൈപിടിച്ച് നടത്തിയ അബിയുടെ വാക്കുകള്‍ അത്ഭുതത്തോടെയാണ് കേട്ടത്. പറയാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അവ. നിര്‍ബന്ധിച്ചപ്പോള്‍ അബി പറഞ്ഞു: മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യവുമില്ല. നമ്മള്‍ അസൂയ കൊണ്ട് പറയുന്നതാണെന്നേ ആളുകള്‍ പറയൂ..” മിമിക്രി വേദികളില്‍ അബിയുടെ വളര്‍ച്ച കൗതുകത്തോടെ, ആരാധനയോടെ നോക്കിക്കണ്ട അനേകമനേകം മലയാളികളില്‍ ഒരാള്‍ എന്ന നിലക്ക് അര്‍ത്ഥഗര്‍ഭമായ ആ മൗനത്തിന്റെ പൊരുളറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അബി പറഞ്ഞു: പാട്ടിലെ പോലെത്തന്നെയാണ് മിമിക്രിയിലും കാര്യങ്ങള്‍. ഒറിജിനല്‍ ഉണ്ടാക്കുന്നവന് എന്നും പഴങ്കഞ്ഞി മാത്രം. ബിരിയാണിയും ചിക്കന്‍ ഫ്രൈയും ഡ്യൂപ്ലിക്കേറ്റുകള്‍ക്കും. കഷ്ടപ്പെട്ട് നമ്മള്‍ ഉണ്ടാക്കിയ കഥാപാത്രങ്ങളെ വല്ലവനും തട്ടിക്കൊണ്ടുപോകുമ്പോള്‍ സ്വന്തം മക്കളെ കൈവിട്ടുപോകുന്ന അമ്മയുടെ വേദനയാണ് തോന്നുക. എന്റെ ടിന്റുമോനും ആമിനത്താത്തയുമൊന്നും ഇന്നെനിക്ക് സ്വന്തമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മിമിക്രി വേദികള്‍ക്ക് വേണ്ടി ചോരയും നീരും കൊടുത്ത് രൂപപ്പെടുത്തിയ കഥാപാത്രങ്ങളാണ്. എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഞാന്‍ സൃഷ്ടിച്ചവര്‍. അവരൊക്കെ ആരുടെയൊക്കെയോ സ്വന്തമായിക്കഴിഞ്ഞു… ആയിക്കോട്ടെ. സന്തോഷം. എങ്കിലും ആ കഥാപാത്രങ്ങളുടെയൊക്കെ പിതൃത്വം അവകാശപ്പെട്ട് മറ്റു പലരും ടെലിവിഷന്‍ ഷോകളില്‍ വിളങ്ങിനില്‍ക്കുന്നത് കാണുമ്പോള്‍ യഥാര്‍ത്ഥ വാപ്പക്ക് സങ്കടം തോന്നില്ലേ?”
താന്‍ എഴുതിയുണ്ടാക്കി മലയാളികളെ വര്‍ഷങ്ങളോളം ചിരിപ്പിച്ച പ്രശസ്ത സ്‌കിറ്റുകള്‍ പോലും ചില്ലറ മാറ്റങ്ങളോടെ പലരും വേദിയില്‍ അവതരിപ്പിച്ചു കയ്യടി നേടുന്നതിന് അബി തന്നെ സാക്ഷി. അത്തരം അവതാരകരില്‍ ചിലര്‍ മുന്നില്‍ വന്ന് എങ്ങനെയുണ്ടായിരുന്നു ചേട്ടാ എന്റെ വര്‍ക്ക് എന്ന് നിര്‍ലജ്ജം ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയണം എന്നറിയാതെ തരിച്ചുനിന്നു പോയിട്ടുണ്ട് അബി. ”കൊള്ളാം മോനേ” എന്ന് അവരെ ആശംസിച്ചു പറഞ്ഞു വിടുമ്പോള്‍ അബിയുടെ ഉള്ളില്‍ തിളച്ചുമറിഞ്ഞിരിക്കാവുന്ന വികാരങ്ങള്‍ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്നും പല മിമിക്രിക്കാരും സിനിമാ നടന്മാരെ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന, നൂറ്റൊന്നാവര്‍ത്തിച്ചു പതം വന്ന ഡയലോഗുകള്‍ പലതും അബി പതിറ്റാണ്ടുകള്‍ക്ക് മുന്നേ സൃഷ്ടിച്ചതാണെന്ന് എത്രപേര്‍ക്കറിയാം?
പകര്‍പ്പവകാശ നിയമം ബാധകമല്ലേ ഇതിനൊന്നും? കോപ്പിറൈറ്റ് കര്‍ശനമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലമല്ലേ ?” -എന്റെ ചോദ്യം. സുഹൃത്തേ, നാട്ടുകാരെ എങ്ങനേലും ഒന്ന് ചിരിപ്പിക്കാനുള്ള ബേജാറില്‍ അതൊക്കെ ആരോര്‍ക്കുന്നു? പണ്ട് അതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല. അന്നന്നത്തെ വയറ്റുപ്പിഴപ്പായിരുന്നല്ലോ മുഖ്യം. ഇപ്പൊ അത് മുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആ ചിന്തയൊക്കെ വരുന്നത്. എന്റെയും കൊഴപ്പമാണെന്ന് കൂട്ടിക്കോളൂ..” തന്നിലേക്ക് തന്നെ നോക്കി ചിരിച്ചുകൊണ്ട് അബിയുടെ മറുപടി. ഇടക്ക് തോന്നും വല്ല സര്‍ക്കാര്‍ ജോലിയും ചെയ്ത് ജീവിച്ചാല്‍ പോരായിരുന്നോ എന്ന്. പെന്‍ഷനും കിട്ടുമല്ലോ…”
വേദന തോന്നിയെന്നത് സത്യം. എന്റെ തലമുറയുടെ കൗമാര, യൗവന സ്മരണകളിലെ ദീപ്ത സാന്നിധ്യമായിരുന്നു സ്വയം ചിരിക്കാതെ തന്നെ നാട്ടുകാരെ ചിരിപ്പിച്ച ഈ സകലകലാവല്ലഭന്‍. വെറും കോമഡി ഷോ ആയിരുന്നില്ല അബിയുടെ മിമിക്രി അവതരണം; സമൂഹത്തിലെ നെറികേടുകളോടുള്ള കലഹങ്ങള്‍ കൂടിയായിരുന്നു. രാഷ്ട്രീയവും സാഹിത്യവും സിനിമയും സംഗീതവുമെല്ലാം ആഴത്തില്‍ പഠിച്ച ഒരാള്‍ക്കേ ആ മേഖലകളിലെ നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയൂ. അക്കാര്യത്തില്‍ അദ്വിതീയനായിരുന്നു അബി. ഏതു മാധ്യമപ്രവര്‍ത്തകനെക്കാള്‍ അപ് ടു ഡേറ്റ്.’ ഒരിക്കലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചില്ല അബിയുടെ മിമിക്രി അവതരണങ്ങള്‍. വ്യക്തി വിമര്‍ശനങ്ങള്‍ വിഷലിപ്തമായ ആക്രമണങ്ങളുമായില്ല. ഇന്ന് ടെലിവിഷനിലും മെഗാ ഇവന്റ് വേദികളിലും എന്ത് വിലകൊടുത്തും ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി തരം താണ അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നാണമില്ലാതെ എടുത്ത് അലക്കേണ്ടിവരുന്ന ചില മിമിക്രി കലാകാരന്മാരുടെ ഗതികേട് കാണുമ്പോള്‍ അറിയാതെ അബിയെ ഓര്‍ത്തുപോകുന്നു വീണ്ടും.
മകനെ മിമിക്രിക്കാരനാക്കാന്‍ പ്രോത്സാഹിപ്പിക്കാത്തതിന്റെ കാരണം മനസ്സിലായി..” -സംഭാഷണം അവസാനിക്കും മുന്‍പ് ഞാന്‍ പറഞ്ഞു. ഫോണിന്റെ മറുതലയ്ക്കല്‍ വീണ്ടും പൊട്ടിച്ചിരി. അയാള്‍ക്ക് സിനിമയാണ് താല്‍പ്പര്യമെന്ന് പറയുന്നു. അതൊക്കെ അയാളുടെ ഇഷ്ടം. ഏതു മേഖല തിരഞ്ഞടുത്താലും അവിടെ നമ്മള്‍ അനിവാര്യര്‍ ആണെന്ന തോന്നല്‍ ഉണ്ടാക്കണം. നമുക്ക് പകരം നമ്മളേ ഉള്ളൂ എന്ന് തെളിയിക്കാന്‍ കഴിയണം. അല്ലാതെ വെറുതെ ജീവിതം ജീവിച്ചു തീര്‍ത്തിട്ട് എന്തു കാര്യം?” ചിരിയുടെ ചക്രവര്‍ത്തിയുടെ വാക്കുകളില്‍ ഗൗരവം വന്നു നിറയുന്നു…
സിനിമയില്‍ അനിവാര്യനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അബിയുടെ പ്രതിഭാശാലിയായ മകന്‍ ഷെയ്ന്‍ നിഗം. ഇഷ്‌ക്” എന്ന സിനിമ അതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ഏതോ വിദൂര ലോകത്തിരുന്ന് മകന്റെ വളര്‍ച്ച കണ്ട് നിര്‍വൃതിയടയുന്നുണ്ടാവണം പ്രിയപ്പെട്ട അബി.
കൊച്ചി: തെങ്ങ് വീണ് പത്തു വയസുകാരൻ മരിച്ചു. മാടശേരി ബിജു-ഷൈല ദമ്പതികളുടെ മകൻ മിലനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിക്ക് പിതാവ് ബിജുവിൻ്റെ കൺമുന്നിലാണ് സംഭവം.
വീടിനു സമീപത്തെ പറമ്പിൽ കൂട്ടുകാരോടൊപ്പം സംസാരിച്ചു നിൽക്കുന്നതിനിടെയാണ് അപകടം. അടിഭാഗം ദ്രവിച്ച തെങ്ങിൻ്റെ ഒരുഭാഗം മിലൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഈ സമയം പിതാവ് ബിജുവും സംഭവ സ്ഥലത്തുണ്ടായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മിലൻ. സംസ്കാരം ഇന്ന് രണ്ടുമണിക്ക് കാക്കനാട് ശ്മശാനത്തിൽ നടക്കും. സഹോദരൻ അലൻ.
പാലക്കാട് ചിറ്റൂരിലെ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പൊലീസിന് ലഭിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മകന്റെ മൃതദേഹം കണ്ടത്. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. തലയ്ക്ക് വെടിയേറ്റ് രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു. കർഷകൻകൂടിയായ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്കെന്ന് പൊലീസ് പറഞ്ഞു. കൃഷിനാശംവരുത്തുന്ന ജീവികളെ തുരത്താൻ ഉപയോഗിച്ചിരുന്ന തോക്കാണിത്.
ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്ന് ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും. തോക്കിന്റെ ലൈസൻസ് പുതുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.
വ്യാഴാഴ്ച കന്യാകുമാരിക്ക് സമീപംവരെ ചുഴലിക്കാറ്റെത്തുമെന്ന് മുഖ്യമന്ത്രി. ഏതുസാഹചര്യവും നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി. അര്‍ധരാത്രി മുതല്‍ കേരളതീരത്തുനിന്ന് മല്‍സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചു. തിരുവനന്തപുരം എറണാകുളം വരെ ക്യാംപുകള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കി. സൈന്യത്തിന്റെ സഹായം തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാവിക, വ്യോമസേനകളുടെ സഹായം തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഏഴ് എന്‍ഡിആര്‍എഫ് ടീമുകളെക്കൂടി കേരളം ആവശ്യപ്പെട്ടു. കേന്ദ്രസേനകളോടും സജ്ജമായിരിക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെയും തമിഴ്നാട്ടിലെയും തെക്കന്‍ തീരത്ത് ജാഗ്രതാനിര്‍ദേശം. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തേയ്ക്ക് നീങ്ങും. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാല്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ കടലില്‍പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ടുണ്ട്.
ഒാഖി ദുരന്തത്തിന്‍റെ വാര്‍ഷികത്തില്‍ മറ്റൊരു ചുഴലിക്കാറ്റ് ഭീതിയില്‍ കേരളം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി. ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 750 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 1150 കിമീ ദൂരത്തിലുമാണ് ന്യൂനമര്‍ദസ്ഥാനം. 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ബുറെവി ചുഴലിക്കാറ്റായി മാറുമെന്നും മൂന്നാം തീയതിയോടെ കന്യാകുമാരി തീരത്ത് എത്തുമെന്നുമാണ് പ്രവചനം. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ അർധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. കാലാവസ്ഥാ പ്രവചനം ശരിവച്ച് കടലിന്റെ മുഴക്കവും തിരമാലകളുടെ ശക്തിയും ആപത്തിന്റെ മുന്നറിയിപ്പെന്നാണ് കാലങ്ങളായി കടലിനെ അറിയുന്നവരുടെ സാക്ഷ്യം.
ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോഴും അവസാന മണിക്കൂറുകളില്‍ ആശ മാതാപിതാക്കളോട് പറഞ്ഞത് എന്നെ ഇടിച്ചിട്ടത് ആടല്ല എന്ന് മാത്രം ആയിരുന്നു. ഭര്‍ത്താവിന്റെ പേരോ സൂചനയോ അയാളുടെ ചവിട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിട്ടും ആശ പറഞ്ഞിരുന്നില്ല. ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ആശ യാത്ര ആയതിന് ശേഷമാണ് ഭര്‍ത്താവിന്റെ ക്രൂരത പുറത്തറിയുന്നത്.
മകളുടെ മരണത്തിന് ശേഷം അവളുടെ വാക്കുകള്‍ ആ മാതാപിതാക്കളെ വേട്ടയാടി. ആട് ഇടിച്ചിട്ടതിനെ തുടര്‍ന്ന് വീണ് പരുക്ക് പറ്റി എന്നായിരുന്നു ആശയുടെ ഭര്‍ത്താവ് ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ആശയുടെ മാതാപിതാക്കള്‍ തയ്യാറായില്ല. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ആശയുടെ മരണത്തിന് ഉത്തരവാദി അരുണ്‍ ആണെന്ന് വ്യക്തമായി. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജ്- ശോഭ ദമ്പതികളുടെ മകളാണ് ആശ(29). മീയണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ നാലിനാണ് ആശ മരിച്ചത്. വീടിന് സമീപമുള്ള പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആസയെ ഇടിച്ചിട്ടു എന്നായിരുന്നു ഭര്‍ത്താവ് അരുണ്‍ ബന്ധുക്കളോട് പറഞ്ഞത്. അന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ ആശയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പ്രതി ആരുണാണെന്ന് വ്യക്തമായത്.
ഒക്ടോബര്‍ 31ന് മദ്യപിച്ച് എത്തിയ ആരുണ്‍ ആശയുമായി വഴക്കിട്ടു. അരുണ്‍ ആശയുടെ വയറ്റില്‍ ചവിട്ടി. ഇതോടെ ആശ ബോധരഹിതയായി.ഈ മാസം രണ്ടാം തീയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആസുപത്രിയിലേക്കും മാറ്റി. എന്നാല്‍ ആരോഗ്യ സ്ഥിതി വളരെയധികം വഷളായതോടെ മീയ്യണ്ണൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ തുടരവെയാണ് ആശ മരിച്ചത്. ആശയെ ആട് ഇടിച്ചതാണെന്ന കഥ അരുണ്‍ ആശുപത്രിയിലും പറഞ്ഞു.
എന്നാല്‍ ഇവരുടെ രണ്ട് മക്കളെയും അരുണിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പാറയുടെ മുകളില്‍ നിന്നു വീണാല്‍ ശരീരം മുഴുവന്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് അരുണിലേക്ക് അന്വേഷണ സംഘം എത്തിയത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാള ഗാനങ്ങള്‍ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് തിളങ്ങാന്‍ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി. ആരാധകര്‍ക്കും സംഗീത സംവിധായകര്‍ക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ ലോകത്ത് ചര്‍ച്ച ആയതും വിജയലക്ഷ്മി ആയിരുന്നു.
താരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധി വിഷാദ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയും ചെയ്തു. സ്‌നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്‌നേഹം നിലനില്‍ക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്; മൗനമായി പിന്മാറണം എന്നായിരുന്നു ഒരു പോസ്റ്റ്. ഇതോടെ വിജയലക്ഷ്മിക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യവും പലരും ഉയര്‍ത്തി. താരത്തെ പൊതു ഇടങ്ങളില്‍ കാണാത്തതും ഇത്തരം സംശയങ്ങള്‍ക്ക് കാരണമായി.
താരത്തിന്റെ അസാന്നിധ്യവും വിഷാദ പോസ്റ്റുകളും കൂടി ആയതോടെ ആരാധകര്‍ക്കിടയില്‍ പല സംശയങ്ങളുമുണ്ടായി. വൈക്കം വിജയലക്ഷ്മിയ്ക്ക് സംഭവിച്ചതെന്ത്?, വിവാഹമോചനം നേടിയോ? എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് വൈക്കം വിജയലക്ഷ്മിയുടെ പിതാവ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..
മകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, വൈക്കത്തെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്നും വൈക്കം വിജയലക്ഷ്മിയുടെ പിതാവ് വ്യക്തമാക്കി. കൊവിഡ് മൂലം പരിപാടികള്‍ നടക്കാത്തതിനാലാണ് അവളെ മുഖ്യധാരയില്‍ കാണാത്തത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും, സോഷ്യല്‍ മീഡിയയില്‍ വേറെയാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.