Kerala

കഴിഞ്ഞ ദിവസം ബീഫ് വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാര്‍ മത്സരിച്ച് വില്‍പന തുടങ്ങിയതോടെയാണ് ബീഫ് വില കുത്തനെ കുറഞ്ഞത്. ഇതോടെ ഇറച്ചി വാങ്ങാനെത്തിയവരുടെ എണ്ണം കൂടി. ഏറെ നേരം ക്യൂ നില്‍ക്കാനും പലരും തയ്യാറായി.

കച്ചവടക്കാര്‍ തമ്മിലുള്ള പോര്‍വിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം ബഹളമയമായി. 260 രൂപയുണ്ടായിരുന്നപ്പോള്‍ 2 ദിവസം മുന്‍പ് ഒരു കച്ചവടക്കാരന്‍ ഇറച്ചി കിലോയ്ക്ക് 220 രൂപ നിരക്കില്‍ വിറ്റു.

ഇതോടെ അടുത്തുള്ള കച്ചവടക്കാരന്‍ 200 രൂപയാക്കി. ഇന്നലെ മത്സരം മൂത്ത് കിലോയ്ക്ക് 180 രൂപയ്ക്കാണ് വിറ്റത്. ഇതോടെ സംസ്ഥാന പാതയോരത്ത് ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയായി. ഇറച്ചി തികയാതെ പലരും നിരാശരായി മടങ്ങി.

ഇന്നും കിലോയ്ക്ക് 220 രൂപ നിരക്കില്‍ ഇറച്ചി വില്‍ക്കുമെന്നാണ് ഒരു കടക്കാരന്‍ അറിയിച്ചത്. നേരത്തേ ഇവിടെ 280 രൂപയായിരുന്ന ഇറച്ചി വില. കോവിഡ് കാലത്ത് 260 രൂപയാക്കിയിരുന്നു. നിരവധി ആളുകളാണ് വിലക്കുറവ് വാര്‍ത്ത കേട്ട് ഇവിടേക്ക് എത്തിയത്.

രാജ്യാന്തര കൊള്ളസംഘം തലസ്ഥാനത്ത് പിടിയില്‍. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരന്മാരാണ് പോലീസ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് കന്റോണ്‍മെന്റ് പോലീസാണ് സംഘത്തെ പിടികൂടിയത്.

ഈ സംഘം ചേര്‍ത്തലയില്‍ ഒരു മോഷണം നടത്തിയതായി ഷാഡോ പോലീസ് സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ചേര്‍ത്തല പോലീസിന് കൈമാറി. കേരളത്തില്‍ വലിയ കൊള്ള നടത്താന്‍ പദ്ധതിയിട്ടാണ് സംഘം എത്തിയതെന്നാണ് സൂചന. മണി എക്സചേഞ്ച് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഇവര്‍ മോഷണം നടത്തിയിരുന്നു.

അച്ഛന്‍ ജയിലിലായതും അമ്മ ജീവനൊടുക്കിയതുമറിയാതെ പന്ത്രണ്ടുകാരനായ മകന്‍. മാല മോഷണ കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പന്ത്രണ്ടുകാരനെ തനിച്ചാക്കി മാതാവ് ജീവനൊടുക്കിയത.

അയ്യപ്പന്‍കോവില്‍ ആലടിയില്‍ വാടകയ്ക്കു താമസിക്കുന്ന പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടില്‍ സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഭാര്യ ബിന്ദു വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. മരണവിവരം അറിയിക്കാതെ സമീപത്തെ വീട്ടില്‍ താമസിപ്പിച്ചിരിക്കുന്ന മകനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.

പ്രണയിച്ചാണ് സജുവും ബിന്ദുവും വിവാഹിതരായത്. ഇവരുടെ ബന്ധുക്കള്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് പന്ത്രണ്ടുവയസ്സുകാരനായ മകനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തത്. സംസ്‌കാരത്തിനുശേഷം മകനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പൊന്‍കുന്നം പൊലീസ് സജുവിനെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഏലപ്പാറയില്‍ എത്തിച്ചിരുന്നു. പൊലീസ് പോയ ഉടന്‍ മകനെ ടിവി കാണാന്‍ ഇരുത്തി ബിന്ദു മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു.

ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ മകന്‍ അയല്‍വീട്ടിലെത്തി വിവരം പറഞ്ഞു. അയല്‍വാസികളാണ് തൂങ്ങി മരിച്ച നിലയില്‍ ബിന്ദുവിനെ കണ്ടെത്തിയത്. കോവിഡ് പരിശോധനയ്ക്കുശേഷം ബിന്ദുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

ഇത് സൂചിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിസിസിക്ക് കത്ത് നല്‍കി. പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

പുതുപ്പള്ളി മണ്ഡലം കമ്മറ്റിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് പുതുപ്പള്ളിയില്‍ വിജയം ഉറപ്പിച്ചത്.

ബിജെപി മുന്നണിയില്‍ ചേരില്ലെന്ന് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ദേവന്‍. ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ വ്യക്തിത്വം അടിയറ വെയ്ക്കാന്‍ താന്‍ തയാറല്ലെന്നും ദേവന്‍ വ്യക്തമാക്കി. തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. എന്നാല്‍ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയും സഹായവും നല്‍കുമെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവന്‍ വ്യക്തമാക്കി.

ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും. സംസ്ഥാനത്തെ മുന്നണികളില്‍ മാലിന്യ സംസ്‌കരണം അനിവാര്യമാണ്. പാര്‍ട്ടികളല്ല, അവയെ നയിക്കുന്ന നേതാക്കളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും ദേവന്‍ പറഞ്ഞു.

നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങില്‍ നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. നിസാം, യൂത്ത് വിങ് പ്രസിഡണ്ട് അശോകന്‍ എന്നിവരും പങ്കെടുത്തു.

ചപ്പുചവറുകള്‍ക്ക് ഇട്ട തീ വസ്ത്രത്തില്‍ പടര്‍ന്നു പൊള്ളലേറ്റു യുവതി വെന്തു മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെപി പ്രതിഭ (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു സംഭവം.

വീടിനു സമീപത്തു ചപ്പുചവറുകളും കരിയിലകളും കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ പ്രതിഭയുടെ വസ്ത്രത്തിലേക്കു തീ പിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ പ്രതിഭ സമീപത്തെ ശുചിമുറിയില്‍ കയറിയെങ്കിലും അവിടെ വെള്ളം ഇല്ലായിരുന്നു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

ദുബായിൽ താമസിക്കുന്ന തിരൂർ സ്വദേശികളുടെ ഒരു വയസുകാരി മകളെയാണ് മുടി മുറിച്ചു മാറ്റി രക്ഷപെടുത്തിയത്. ദുബായ് അൽബദായിലെ വില്ലയിലാണ് എഴുത്തുകാരൻ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്. എന്തായിരുന്നു യഥാർഥത്തിൽ സംഭവിച്ചതെന്ന് പങ്കുവയ്ക്കുകയാണ് കുട്ടിയുടെ പിതാവ് അസി. ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.

അസിയുടെ കുറിപ്പ്:

ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് . ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാൽ ഇരുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് . അവൾ പരിഭ്രമത്തോടെ പറഞ്ഞു “ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല ..ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല . ഇടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി. അപ്പോൾ കണ്ട കാഴ്ച്ച ! ഷഹിയുടെയുടെ മുടികൾ ചേർന്ന് കഴുത്തിന് ചുറ്റും ചുറ്റി അമർന്നു ശ്വാസം മുട്ടുകയാണ് മോൾ !

എനിക്ക് കൈകൾ വിറച്ചു ,കൂടുതൽ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോർച്ചു ഓൺ ചെയ്യാൻ നോക്കിയിട്ടു ടെൻഷൻ കാരണം പറ്റുന്നില്ല . സ്‌ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേർപെടുത്താൻ നോക്കി പക്ഷെ അകെ കെട്ടു പിണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല . മോൾക്ക് ഉറക്കത്തിൽ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയിൽ സംഭവിച്ചതാകണം . കുട്ടിയെ പൊക്കിയപ്പോൾ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു . ഞാൻ ഒരു മുൻകരുതലായി മുടിക്കിടയിൽ വിരല് കടത്തി കഴുത്തിലെ മുറുക്കം കുറക്കാൻ നോക്കി . ലൈറ്റ് ‌ ഓൺ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാൻ പറ്റുന്നില്ല .കുറച്ചു മുടി അഴിക്കാൻ ശ്രമിക്കുമ്പോൾ ചിലതു മുറുകുന്നു .യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തിൽ തട്ടാതെ ശ്രദ്ധിച്ച്‌ മുടി മുറിക്കേണ്ടി വന്നു .

സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയർ ചെയ്യുവാൻ കാരണം . കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി , മോളുടെ കരച്ചിൽ കേട്ട് അവളുടെയടുത്തേക്കു തിരിയാനായി നോക്കുമ്പോൾ , കുഞ്ഞിന്റെ കരച്ചിലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതിരുന്നത് കൊണ്ടാണ് ഒരു വലിയ വിപത്തിൽ നിന്ന് രക്ഷപെട്ടത് ,എഴുന്നേൽക്കുവാനോ തിരിഞ്ഞു കിടക്കുവാനോ ശ്രമിച്ചിരുന്നെങ്കിൽ കഴുത്തിൽ കുരുക്ക് മുറുകിയേനെ . കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക.

രാവിലെ മുതല്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ തേടി നിലയ്ക്കാതെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്. ആദ്യമൊന്നും രഹ്നയ്ക്ക് കാര്യം മനസ്സിലായില്ല.

പിന്നീട് ആണ് രഹ്ന ഫാത്തിമയ്ക്ക് കാര്യം മനസിലായത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ചിരിക്കുന്നു. 3മക്കള്‍ ഉണ്ട് ഭാര്യയുടെ മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷന്‍ ആണെന്ന് ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.

രഹ്ന ഫാത്തിമ തന്നെയാണ് ആളുമാറി ഫോണ്‍കോള്‍ വന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാം എന്നാല്‍ സദാചാരപരമായി അല്ലേ മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.

അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം അല്ലാതെ അതില്‍ അറിവില്ലാത്തവര്‍ കയറി പ്രശ്‌നം വഷളാക്കി മനുഷ്യ ജീവനുകള്‍ പന്താടരുതെന്ന് രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

രഹനയുടെ ഭര്‍ത്താവ് ശ്രീധര്‍ തൂങ്ങി മരിച്ച നിലയില്‍!

ഇങ്ങനൊരു തലകെട്ടില്‍ വാര്‍ത്ത പ്രചരിക്കുന്ന കണ്ട് ആളുകള്‍ രാവിലെ മുതല്‍ എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്…
എന്താ സംഭവം എന്നെനിക്ക് പിടികിട്ടിയില്ലായിരുന്നു. പിന്നീട് ആണ് മനസിലായത് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ചിരിക്കുന്നു. 3മക്കള്‍ ഉണ്ട് ഭാര്യയുടെ മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷന്‍ ആണെന്ന് ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.

ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാം എന്നാല്‍ സദാചാരപരമായി അല്ലേ മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം അല്ലാതെ അതില്‍ അറിവില്ലാത്തവര്‍ കയറി പ്രശ്‌നം വഷളാക്കി മനുഷ്യ ജീവനുകള്‍ പന്താടരുത്. ലൈംഗിക വിദ്യാഭ്യാസവും, ഇമോഷണല്‍ ആകാതെ വിഷയങ്ങളെ വിവേകത്തോടെ സമചിത്തതയോടെ സമീപിക്കാന്‍ ഉള്ള പരിശീലനവും മിനിമം കുടുംബജീവിതം തുടങ്ങുബോള്‍ എങ്കിലും ആളുകള്‍ക്ക് കൊടുക്കേണ്ടതാണ്.

നബി : ഇയാള്‍ അങ്ങനൊന്നും ചകൂല, മിക്കവാറും ഞാന്‍ തന്നെ കൊല്ലേണ്ടിവരും ??
ഫോട്ടോകണ്ടു തെറ്റിദ്ധരിക്കേണ്ട കണ്ണ് കുത്തിപ്പൊട്ടിക്കുന്നത് അല്ല കണ്ണില്‍ മരുന്നൊഴിക്കാന്‍ പിടിച്ചു കിടത്തിയതാണ്

 

 

ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും ഓർമ്മ കുറിപ്പ് പങ്കുവെച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. അര നൂറ്റാണ്ടോളം ബഹ്‌റൈന് നേതൃത്വം നൽകിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലർത്തിയ നേതാവായിരുന്നു. ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകൾ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനിക വത്ക്കരണത്തിലേക്കും നയിക്കുന്നതിൽ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വഹിച്ച പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2017ൽ ബഹ്‌റൈനിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാധ്വാനത്തെയും സത്യസന്ധതയെയും അദ്ദേഹം ആ വേളയിൽ പ്രശംസിച്ചത് ഓർക്കുന്നു. തനിക്ക് കീഴിൽ 2000ലേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസം, ടൂറിസം, ആയുർവേദം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളവുമായി കൂടുതൽ സഹകരിക്കാനുള്ള താത്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ശരീരം മുഴുവനും കറുത്ത മറുക് വ്യാപിക്കുന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ എന്ന യുവാവ്. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന രോഗമാണ് പ്രഭുലാലിന് പിടിപെട്ടത്.. ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്തിൽ ഒരു ചെറിയ മറുക് ഉണ്ടായിരുന്നു. പ്രഭൂലാലിനൊപ്പം മറുകും വളർന്നു. ഇപ്പോൾ തല മുതൽ വയറിന്റെ മുക്കാൽ ഭാഗം വരെ മറുക് മൂടികഴിഞ്ഞു. ചെവി വളർന്ന് തോളത്ത് മുട്ടുന്ന അവസ്ഥയാണ്. കൂലിവേല ചെയ്യുന്ന പ്രഭുലാലിന്റെ അമ്മയും അച്ഛനും മകന്റെ ചികിത്സയ്ക്കായി പോകാൻ ഇനി ആശുപത്രികളില്ല. ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറുക് മുഴപോലെ വരുന്ന അവസ്ഥയിലാണിപ്പോൾ പ്രഭുലാൽ. വേദന അസഹനീയമാകുമ്പോൾ പഴുപ്പ് കുത്തിക്കളയും.

തന്റെ ജീവിതത്തിലെ അനുഭവങ്ങെക്കുറിച്ച് പ്രേംലാൽ മനസ്സ് തുറക്കുന്നു.

പ്രേംലാലിന്റെ വാക്കുകൾ ഇങ്ങനെ, സ്‌കൂൾ കാലഘട്ടം മുതൽ എന്റെ മുഖത്തെ കറുപ്പിന്റെ വേദന ഞാൻ അറിഞ്ഞു. കൂട്ടുകാർക്ക് എന്നെ കാണുന്നതേ പേടിയായിരുന്നു. പലരും അകന്നു മാറി. അവരൊക്കെ എന്നെ പേടിയോടെ നോക്കി നിന്ന നിമിഷം ഇന്നും കൺമുന്നിലുണ്ട്. ഒരാൾക്കും കൂട്ടു കൂടാനാകാത്ത… ചേർത്തു നിർത്താനാകാത്ത എന്തോ വലിയ തെറ്റ് ചെയ്ത പോലെയാണ് ആ കാലത്തെ ഞാൻ ഓർക്കുന്നത്.അങ്ങനെയൊരു വേദന ആർക്കും വരാതിരിക്കട്ടെ.

എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് മറ്റൊരു സംഭവം ഉണ്ടായത്.ഒരിക്കൽ ഉത്സവസത്തിന് പോയി മടങ്ങാൻ നേരം ബസിൽ ഓടിക്കയറി. കയറിയ പാടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് ശ്രദ്ധയിൽ പെട്ടു. ഞാൻ ഒന്നും നോക്കാതെ ആ സീറ്റിൽ പോയിരുന്നു. പക്ഷേ അടുത്തിരുന്ന സ്ത്രീ എന്നെക്കണ്ടതും അലറിവിളിച്ചു. അത് ബസിൽ ഉണ്ടായിരുന്ന മുഴുവൻ പേരും ശ്രദ്ധിച്ചു.ആ നിമിഷം മുതൽ ബസിൽ കൂടി നിന്ന മുഴുവൻ പേർക്കും ഞാൻ കാഴ്ച വസ്തു ആകുകയായിരുന്നു.

ഇതിനടോകം തന്നെ ആയൂർവേദം, ഹോമിയോപ്പതി, അലോപ്പതി എല്ലാം ശ്രമിച്ചു. അതിൽ അലോപ്പതിയിൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ എല്ലാ ഡോക്ടർമാരും ഒന്നൊന്നായി കയ്യൊഴിഞ്ഞു. ഒടുവിൽ എത്തി നിന്നത് മംഗലാപുരത്തെ ഒരുസ്വകാര്യ ആശുപത്രിയിൽ. അവർ മുന്നോട്ടു വച്ച ഒരേ ഒരു വഴി പ്ലാസ്റ്റിക് സർജറി. അപ്പോഴും ഒരു കണ്ടീഷൻ. എന്ന് ഈ മറുകിൻറെ വളർച്ച എന്ന് നിൽക്കുന്നുവോ അന്നേ ആ മാർഗവും എനിക്കു മുന്നിൽ തുറക്കൂ.

വേദനയുടെ ആ നാളുകളിൽ എന്റെ അമ്മയായിരുന്നു എനിക്ക് കൂട്ട്.ചേട്ടൻ ഗുരുലാൽ ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച മറ്റൊരു ചാലകശക്തി. എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചും, കളിക്കാൻ മറ്റുള്ളവർക്കൊപ്പം കൂട്ടിയും ചേർത്തു നിർത്തി. അനിയത്തി വിഷ്ണുപ്രിയക്കും ഞാൻ അസാധാരണത്വങ്ങൾ ഏതുമില്ലാത്ത പൊന്നേട്ടനായി.

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി.​കെ. മാ​ധ​വ​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ​നി​ന്ന്​ കോ​മേ​ഴ്​​സി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം ഇ​ന്ത്യ​ൻ ആ​ൻ​ഡ്​ ഫോ​റി​ൻ അ​ക്കൗ​ണ്ടി​ങ്ങി​ൽ ഡി​പ്ലോ​മ സ​മ്പാ​ദി​ച്ചു. ഇ​പ്പോ​ൾ കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി ഹ​രി​പ്പാ​ട് സ​ബ്​ ഡി​വി​ഷ​നി​ൽ താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ.​ഡി ക്ല​ർ​ക്കാ​യി ജോ​ലി​ചെ​യ്യു​ന്നു. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മ​ധു​ര കാ​മ​രാ​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​വ​സാ​ന വ​ർ​ഷ എം.​കോം വി​ദ്യാ​ർ​ഥി​യു​മാ​ണ്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളാ​ൽ വീ​ടു​ക​ളി​ൽ ത​ള​ച്ചി​ട​പ്പെ​ട്ട​വ​രെ ​ക​ലാ​പ​ര​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്​ ഏ​റെ താ​ൽ​പ​ര്യം. ലോ​ക്ഡൗ​ൺ കാ​ല​ത്ത്​ വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്ക്​ ജീ​വി​ത​കാ​ലം മു​ഴു​വ​നും ഒ​റ്റ​പ്പെ​ട്ട്​ ക​ഴി​യു​ന്ന​വ​രെ കു​റി​ച്ച്​ ഓ​ർ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ ഈ 24​കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തൊ​ഴി​ലാ​ളി​യാ​യ പി​താ​വ്​ തൃ​ക്കു​ന്ന​പ്പു​ഴ പ്ര​സ​ന്ന​ൻ ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​ണ്. അ​​ദ്ദേ​ഹ​ത്തി​​െൻറ പ​ല ര​ച​ന​ക​ളും പു​സ്​​ത​ക രൂ​പ​ത്തി​ലാ​യി​ട്ടു​ണ്ട്. പു​തി​യ ചി​ല​ത്​ പു​സ്​​ത​ക​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ലോ​ക്ഡൗ​ൺ വ​ന്നു​പെ​ട്ട​ത്. ജ്യേ​ഷ്​​ഠ​ൻ: ഗു​രു​ലാ​ൽ. അ​നു​ജ​ത്തി: വി​ഷ്​​ണു​പ്രി​യ.

RECENT POSTS
Copyright © . All rights reserved