Kerala

തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു.സ്ഥിരമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നിലവില്‍ പാര്‍ട്ടി പിളര്‍ന്ന അവസ്ഥയാണ് ഉള്ളത്.

ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും ഒരു വിഭാഗം കുട്ടനാട്ടില്‍ മത്സരിച്ചാല്‍ പാലായ്ക്ക് സമാനമായ തിരിച്ചടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.അതിനാല്‍ കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുക്കണമെന്നാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.ഇതോടൊപ്പം തന്നെ പൊതുസമ്മതനായ സ്വതന്ത്രന്‍ എന്ന ആലോചനയും കോണ്‍ഗ്രസിനുണ്ട്.

പാലായും വട്ടിയൂര്‍ക്കാവും കൈവിട്ടത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണ്. ഇതിന് മറുപടി നല്‍കാന്‍ കുട്ടനാട്ടില്‍ വിജയം അനിവാര്യമാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനകത്ത് ശക്തമാണ്നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാവുന്നു.

പാര്‍ട്ടി സീറ്റ് ഏറ്റെടുത്ത് ഈഴവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാണ് ജില്ലയില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്.രാഷ്ട്രീയ വോട്ടുകള്‍ക്ക് പുറമെ വ്യക്തിപരമായ വോട്ടുകള്‍ കൂടി നേടിയായിരുന്നു ആലപ്പുഴയില്‍ നിന്ന് തോമസ് ചാണ്ടി ജയിച്ചു വന്നത്.

തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട്ടില്‍ മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ വിജയിക്കാമെന്നാണ് പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നത്.കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് പൊതുസമ്മതനായ സ്വതന്ത്രനെ നിര്‍ത്തുന്നതാണെന്ന ആലോചനയും കോണ്‍ഗ്രസില്‍ ശക്തമാണ്.

യുഡിഎഫിലെ സംസ്ഥാന നേതൃത്വത്തിനിടയിലാണ് ഇത്തരത്തിലൊരു ആലോചന നടക്കുന്നത്.കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവും സീറ്റിനായി അവകാശ വാദം തുടരുകയാണെങ്കില്‍ പൊതു സമ്മതനായ സ്വതന്ത്രന്‍ തന്നെ കുട്ടനാട്ടില്‍ മത്സിച്ചേക്കുമെന്നാണ് യുഡിഎഫ് നേതൃത്വം നല്‍കുന്ന സൂചന.

അതേസമയം, കഴിഞ്ഞ തവണ ഞങ്ങള്‍ മത്സരിച്ച സീറ്റ് എന്ന നിലയില്‍ കുട്ടനാട് തങ്ങള്‍ക്ക് തന്നെ കിട്ടുമെന്നാണ് കേരളകോണ്‍ഗ്രസിലെ പിജെ ജോസഫ്‌ പ്രതീക്ഷിക്കുന്നത്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ജനുവരി ആറിന് യോഗം ചേരുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ അംഗീകാരം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമെ കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ലഭിക്കുകയുള്ളു എന്നതാണ് ജോസഫ് വിഭാഗം നേതാക്കളുടെ പ്രധാന അവകാശവാദം.

കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്‍റെ നീക്കം.എന്നാല്‍ ഈ നിക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ തടയിടുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.

കുട്ടനാട്ടുകാരനായ അധ്യാപകനെ സ്ഥാനാര്‍ഥിയാക്കുമെന്ന് ജോസ് വിഭാഗം മുതിര്‍ന്ന നേതാവ് ജേക്കബ് തോമസ് അരികുപുറം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ വിഷയത്തില്‍ പരസ്യ അഭിപ്രായപ്രകടനം പാടില്ലെന്ന അഭ്യര്‍ഥനയുമായി യുഡിഎഫ. ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എം. മുരളി രംഗത്തെത്തി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആയിരുന്ന കെസി ജോസഫ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്.

ഇപ്പോഴത്തെ സാഹചര്യം അതല്ലെന്നും സീറ്റില്‍ ആര് മത്സരിക്കണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമതി കൂടി തീരുമാനിക്കുമെന്നാണ് ജോസ് പക്ഷം പറയുന്നു.
ഇതിനിടയില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ചില ജേക്കബ് ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു. യുഡിഎഫില്‍ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച്‌ വന്നിരുന്ന സീറ്റായിരുന്നു കുട്ടനാട്.

2005 ല്‍ ടിഎം ജേക്കബ് കെ കരുണാകരന്‍റെ ഡിഐസിയില്‍ ചേര്‍ന്നതോടെയാണ് അവര്‍ മത്സരിച്ചിരുന്ന സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടതെങ്കിലും ഈ അവകാശവാദം യുഡിഎഫ് അംഗീകരിച്ചേക്കില്ല.ഈ സാഹചര്യത്തിലാണ് കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായത്. എന്നാലിത് ഘടകകക്ഷി സീറ്റ് അടിച്ചുമാറ്റിയെന്ന ആക്ഷേപത്തിനു ഇടയാക്കും.

ഇതിനുള്ള പോംവഴിയായിട്ടാണ് പൊതുസമ്മതനായ സ്വതന്ത്രനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന നടൻ ദിലീപിന്റെ ഹരജി കോടതി തള്ളി. വിശദമായ വാദം കേട്ടതിനു ശേഷമാണ് പ്രത്യേക കോടതിയുടെ ഈ തീരുമാനം. പത്താംപ്രതി വിഷ്ണുവിന്റെ വിടുതൽ ഹരജിയും കോടതി തള്ളിയിരിക്കുകയാണ്.

പ്രഥമദൃഷ്യട്യാ ഇവർക്കെതിരെ തെളിവുണ്ടെന്നും ഇക്കാരണത്താൽ തന്നെ പ്രതിപ്പട്ടികയിൽ നിന്നും നീക്കം ചെയ്യുക സാധ്യമല്ലെന്നും പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് ഉത്തരവിട്ടു. തനിക്കെതിരെ കേസിൽ വ്യക്തമായ തെളിവില്ലെന്നും ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള സാഹചര്യത്തെളിവുകളൊന്നും ഇല്ലെന്നും ദിലീപ് വാദിച്ചു. ഒന്നാംപ്രചതി സുനിൽകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസുള്ളതെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.

തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വസ്തുതകൂടി പരിഗണിച്ച് കുറ്റപത്രത്തിൽ നിന്നും പേര് നീക്കം ചെയ്യണമെന്നായിരുന്നു ദിലീപിന്റെ വാദം.

ദിലീപടക്കം മുഴുവൻ പ്രതികളും കോടതിയിൽ തിങ്കളാഴ്ച ഹാജരാകണമെന്നും ഉത്തരവുണ്ട്. തിങ്കളാഴ്ചയാണ് പ്രതികൾക്കു മേല്‍ കുറ്റം ചുമത്തുക. കുറ്റം ചുമത്തുന്നത് വൈകിക്കണമെന്ന ദിലീപിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടി വൈകിക്കണമെന്നായിരുന്നു ആവശ്യം. കുറ്റപത്രം മുഴുവൻ പ്രതികളെയും തിങ്കളാഴ്ച വായിച്ചു കേൾപ്പിക്കും.

അതെസമയം ദിലീപ് വിടുതൽ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർ‌ട്ടുണ്ട്. അടുത്തയാഴ്ചയാണ് ഹരജി നൽകുക.

ഇ​റാ​നി​ലെ അ​ൽ​ഖു​ദ്സ് സേ​ന​യു​ടെ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച​ത് യു​ദ്ധം ആ​രം​ഭി​ക്കാ​ന​ല്ല, യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും സൈ​നി​ക​ർ​ക്കെ​തി​രെ​യും സു​ലൈ​മാ​നി ആ​ക്ര​മ​ണ​ത്തി​ന് ആ​സൂ​ത്ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ പി​ടി​ക്കു​ക​യും ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു- ട്രം​പ് പ​റ​ഞ്ഞു.

ഫ്ലോ​റി​ഡ​യി​ലെ മാ​ർ‌ ആ ​ലോ​ഗോ റി​സോ​ർ​ട്ടി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ത​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ത്ത​ത്. യു​ദ്ധം ആ​രം​ഭി​ക്കാ​നാ​യി​രു​ന്നി​ല്ല- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം യു​എ​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

സു​ലൈ​മാ​നി​യെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ വ​ക​വ​രു​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് നേ​ര​ത്തെ ട്രം​പ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. നി​ര​വ​ധി അ​മേ​രി​ക്ക​ക്കാ​രു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത ര​വാ​ദി​യാ​യ സു​ലൈ​മാ​നി കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ബാ​ഗ്ദാ​ദി​ൽ യു​എ​സ് ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ സു​ലൈ​മാ​നി കൊ​ല്ല​പ്പെ​ട്ട​ശേ​ഷ​മു​ള്ള ട്രം​പി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നി​ത്.

എന്നാൽ സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ ഇ​റാ​ക്കി​ൽ വീ​ണ്ടും യു​എ​സ് വ്യോ​മാ​ക്ര​മ​ണം. ഇ​റാ​ക്കി​ലെ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള പൗ​ര​സേ​ന​യാ​യ ഹാ​ഷ​ദ് അ​ൽ-​ഷാ​ബി​ന്‍റെ ക​മാ​ൻ​ഡ​റെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​റു പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ട് കാ​റു​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു.

ഹാ​ഷ​ദ് അ​ൽ-​ഷാ​ബ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തു​ക‍​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ വ​ട​ക്ക​ൻ ബാ​ഗ്ദാ​ദി​ലെ ടാ​ജി റോ​ഡി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് അ​തീ​വ​ഗു​ര​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ആ​ക്ര​മ​ണം. ഇ​തോ​ടെ മേ​ഖ​ല​യി​ൽ ഇ​റാ​ൻ-​യു​എ​സ് സം​ഘ​ർ​ഷ​ത്തി​ന് കൂ​ടു​ത​ൽ സാ​ധ്യ​ത തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയ്ൻറെ നിലപാട്. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ.

ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ മാസം 19ാം തീയതി ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ൻ മറുപടി നൽകാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.

പ്രവാസിയുടെ കാറിടിച്ച് കുഞ്ഞിനും അമ്മയ്ക്കും പരിക്കേറ്റു. സംഭവസമയം നാട്ടുകാര്‍ ഓടികൂടി ഇവരെ അതേ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് വിടാന്‍ പറയുകയായിരുന്നു. എന്നാല്‍ ആശുപത്രിയെത്തുന്നതിനുമുന്‍പ് പ്രവാസി ഇവരെ കാറില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം.

പോലീസില്‍ പരാതിപ്പെട്ടിട്ടും ഒന്നും ചെയ്തില്ലെന്ന് ഇവര്‍ പറയുന്നു. കുഞ്ഞിന്റെ മുഖത്ത് കാര്യമായ പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കാലിനാണ് പരിക്കേറ്റത്. പ്രവാസിയായ സജി മാത്യുവാണ് അനീതി കാണിച്ചത്. കൊട്ടാരക്കര സ്വദേശിയാണ് സജി മാത്യു. സംഭവം ചാനലിലൂടെ പുറത്തുവന്നതോടെ പോലീസ് കാര്യമായ അന്വേഷണം നടത്തി. ഭാര്യയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവാസിയായ താന്‍ തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യത്തിന് വന്നതാണെന്ന് ഇയാള്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ശ്രീകാര്യത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും സജി മാത്യുവിന്റെ കാര്‍ ഇടിച്ചിടുകയായിരുന്നു. വീണ കുഞ്ഞിന്റെ മുഖം മുഴുവന്‍ റോഡില്‍ ഉരഞ്ഞ് പൊട്ടി.വീണ് കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ച യുവതിയെ കണ്ട സജി മാത്യു വണ്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതേസമയം, അത് വഴി എത്തിയ രണ്ട് ബൈക്കുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തി. ചോരയൊലിച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയും അമ്മയെയും കാറിലേക്ക് കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കള്‍ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിര്‍ബന്ധിച്ചു.

ഈ നിര്‍ബന്ധം മൂലം രക്ഷപ്പെടാന്‍ ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് സജി മാത്യു ഇവരെ ആശുപത്രിയില്‍ കൊണ്ടാക്കാന്‍ തയ്യാറായത്. എന്നാല്‍ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കില്‍ ഇപ്പോള്‍ ഇവിടെ ഇറങ്ങിക്കോളാന്‍ സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇറങ്ങി. അപ്പോള്‍ വന്ന് നിന്ന ഒരു ഓട്ടോയില്‍ കയറി കിംസ് ആശുപത്രിയില്‍ പോകുകയായിരുന്നു.

ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി സു​ഭാ​ഷ് വാ​സു. വെ​ള്ളാ​പ്പ​ള്ളി​യും കു​ടും​ബ​വും എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ൽ വ​ൻ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സു​ഭാ​ഷ് വാ​സു തു​റ​ന്ന​ടി​ച്ചു. ഒ​രു കോ​ടി എ​ൺ​പ​ത് ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ആ​സ്തി എ​ന്നാ​ണ് തു​ഷാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു മു​ൻ​പ് ന​ൽ​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, തു​ഷാ​റി​ന് 500 കോ​ടി​യു​ടെ ആസ്തി​യു​ണ്ട്. ഇ​തെ​ങ്ങ​നെ ഉ​ണ്ടാ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം- അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യു​ള്ള താ​ൻ ഇ​തു​വ​രെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ സു​ഭാ​ഷ് വാ​സു ലോ​ക വ്യ​ഭി​ചാ​ര​ശാ​ല​യാ​യ മ​ക്കാ​വു​വി​ൽ തു​ഷാ​റി​ന് ഫ്ലാ​റ്റു​ണ്ടെ​ന്നും ആ​രോ​പി​ച്ചു. ശ്രീ​നാ​രാ​യ​ണീ​യ​രെ സേ​വി​ക്കു​ക​യ​ല്ല തു​ഷാ​റി​ന്‍റെ ല​ക്ഷ്യ​മെ​ന്നും എ​സ്എ​ൻ​ഡി​പി​യെ കൊ​ണ്ട് ആ​ർ​ജി​ച്ച സ​മ്പ​ത്ത് ന​ഷ്ട​പ്പെ​ടു​മോ എ​ന്നാ​ണ് തു​ഷാ​റി​ന്‍റെ ചി​ന്ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മു​മാ​യി വെ​ള്ളാ​പ്പ​ള്ളി​യും തു​ഷാ​റും ഒ​ത്തു​ക​ളി​ച്ചെ​ന്ന് തു​റ​ന്ന​ടി​ച്ച സു​ഭാ​ഷ് വാ​സു ഇ​രു​വ​രും എ​ൻ​ഡി​എ​യെ വ​ഞ്ചി​ച്ചെ​ന്നും പ​റ​ഞ്ഞു. ആ​ല​പ്പു​ഴ, അ​രൂ​ർ, ആ​റ്റിങ്ങൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ന്ന​ത്. വെ​ള്ളാ​പ്പ​ള്ളി​ക്കും കു​ടും​ബ​ത്തി​നും സി​പി​എ​മ്മു​മാ​യി തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടാ​ണ് ഉ​ള്ള​ത്- അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലു​ണ്ടാ​യ പ​ല കൊ​ല​പാ​ത​ക​ങ്ങ​ളി​ലും വെ​ള്ളാ​പ്പ​ള്ളി​ക്ക് പ​ങ്കു​ണ്ട്. വെ​ള്ളാ​പ്പ​ള്ളി​ക്ക് എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ത​ല​പ്പ​ത്തി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​ര​മി​ല്ലാ​യ്മ യോ​ഗ​ത്തി​ന് നി​ര​വ​ധി ത​വ​ണ ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ സു​ഭാ​ഷ് വാ​സു വെ​ള്ളാ​പ്പ​ള്ളി രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ൾ ഇ​തി​നു തെ​ളി​വാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​നാ​ണ് ബിഡിജെഎസിന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ബിഡിജെഎസിൽ തുഷാറിന് അംഗത്വമുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ധൈ​ര്യ​മു​ണ്ടോ​യെ​ന്നും സു​ഭാ​ഷ് വാ​സു വെ​ള്ളാ​പ്പ​ള്ളി​യെ വെ​ല്ലു​വി​ളി​ച്ചു. ഇ​നി​യും ത​നി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ വെ​ള്ളാ​പ്പ​ള്ളി​യോ തു​ഷാ​റോ ഉ​ന്ന​യി​ച്ചാ​ൽ അ​വ​രു​ടെ കു​ടും​ബ​ത്തി​ലു​ള്ള​വ​ർ ത​ല​യി​ൽ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ട ഗ​തി​വ​രു​മെ​ന്നും അ​ത്ത​രം നി​ര​വ​ധി തെ​ളി​വു​ക​ൾ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും സു​ഭാ​ഷ് വാ​സു വ്യക്തമാക്കി.

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 11 സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത​യ​ച്ചു. കേ​ര​ള​ത്തി​ൽ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ന്‍റെ ന​ട​പ​ടി​ക​ൾ നി​റു​ത്തിവ​ച്ചുവെന്നും സ​മാ​ന​രീ​തി​യി​ൽ ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിക്കുന്ന ആശങ്കകളും നിയമത്തിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമത്തെ എതിർക്കുന്നവർ കേരളം ചെയ്തതുപോലെ നിയമസഭ ചേർന്ന് പ്രമേയം പാസാക്കണമെന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ മുന്നിട്ടിറങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാ​ർ​ഖ​ണ്ഡ്, പ​ശ്ചി​മ​ ബം​ഗാ​ൾ, ആ​ന്ധ്ര​പ്ര​ദേ​ശ്, ബിഹാർ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ, ഡൽഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കാ​ണ് പിണറായി കത്തയച്ചിരിക്കുന്നത്.

ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സാസഹായം തേടുന്നു. പ്ലാറ്റ്ഫോമിനിടയിൽ പെട്ട് കാലുകൾക്ക് പരിക്കേറ്റ ആഷ്‍ലിക്ക് ചികിത്സയക്കായി 15 ലക്ഷം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കൂലിപ്പണിക്കാരനായ അച്ഛൻ ഭരതൻ.

ഫാഷൻ ഡിസൈനറാവാനാണ് ആഷ്‍ലിക്ക് ആഗ്രഹം. കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് കീഴിലാണ് ആഷ്‍ലി പഠിക്കുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് രാവിലെ കോളേജിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു ആഷ്‍ലി. കോഴിക്കോട് സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് വണ്ടി കടന്നതും ഇറങ്ങാനുള്ള ആളുകളുടെ തിരക്കുകൂട്ടലിൽ താഴേക്ക് വീണുപോകുകയായിരുന്നു.

ഫയർഫോഴ്സെത്തിയാണ് ആഷ്ലിയെ പുറത്തെടുത്തത്. ഇടതുകാലിന് ഗുരുതരമായി പരിക്കുപറ്റി. ഇതുവരെ മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞു. ഇനി പ്ലാസ്റ്റിക് സർജ്ജറി ബാക്കിയുണ്ട്.

നാട്ടുകാരും കമ്മറ്റിയുണ്ടാക്കി പണം സമാഹരിക്കുന്നുണ്ട്. ഇതുവരെ കിട്ടിയത് രണ്ടുലക്ഷം രൂപയാണ്. പതിനഞ്ചുലക്ഷത്തിലേറെ രൂപ ചികിത്സയ്ക്ക് വേണം.ഇത് എവിടുന്നുണ്ടാക്കുമെന്ന് ഭരതന് ഒരു രൂപവുമില്ല .സുമസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കുടുബം

PUNJAB NATIONAL BANK
A/C NO. 4522000100038405
IFSC CODE PUNB 0452200
BRANCH PARAPPANANGADI

1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ്‌ ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത. ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ്‌ ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്‌. പഴയ പ്രതാപകാലത്തിന്റെ ഓർമ്മയായി ചന്തയും അഞ്ചു വിളക്കും ഇവിടെ ഉണ്ടെങ്കിലും വല്ലപ്പോളും വിരുന്നു എത്തുന്ന സിനിമകളിലൂടെ ആണ് ഇന്ന് ഇവിടം പുറംലോകം അറിയുന്നത്.

ചന്തയോട് അരകിലോമീറ്റർ ചേർന്ന് ഒന്നര കിലോമീറ്റെർ ചുറ്റളവിൽ കിടക്കുന്ന ദീപ് ഗ്രാമം ആണ് പറാൽ. ചുറ്റും നെൽ വയലുകളാൽ ചുറ്റപ്പെട്ട് അപ്പർ കുട്ടനാടൻ ഗ്രാമം. ചങ്ങനാശേരി പട്ടണവും മാർക്കറ്റു ആയി അരകിലോമീറ്റർ ദൂരം ഉള്ളു എങ്കിലും തികച്ചു ഗ്രാമത്തിന്റെ അന്തരീക്ഷം ആണ് പറാൽ. മാർക്കറ്റുമായി ഈ ഗ്രാമത്തെ ബന്ധിപ്പിക്കുന്നത് നിലവിൽ കൃഷി ചെയ്യാതെ മാലിന്യക്കൂമ്പാരം ആയി മാറിക്കൊണ്ടിരിക്കുന്ന വയലുകൾക്കു നടുവിലൂടെയുള്ള ഒരു റോഡ് മാർഗം മാത്രം ആണ്. എവിടുന്നു മറ്റൊരു കുട്ടനാടൻ പ്രദേശമായ കുമരംക്കേരിയിലേക്കും റോഡ് മാർഗം പോകാം. രണ്ടു കിലോമീറ്റെർ ചുറ്റളവിൽ ദീപ്‌പോലെ ഏകദേശം 600 ഓളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഈ ഗ്രാമം ദിനംപ്രതി ചങ്ങനാശേരി മാർക്കെറ്റിലെയും നഗര പ്രദേശത്തെയും മാലിന്യ സംസ്കരണ ശാലയായി മാറിക്കൊണ്ടിരിക്കുകയാണ്.ചങ്ങനാശേരി ചന്തയിൽ നിന്നും ഗ്രാമത്തിലേക്കുള്ള റോഡിന്റെ ഇരുവശവും അരകിലോമിറ്ററോളം ദൂരം തരിശുപാടം നിറയെയും റോഡിലും കോഴിക്കടയിൽ നിന്നും തള്ളുന്ന അറവ് മനുഷ്യവിസർജ മാലിന്യം ഉൾപ്പെടെ നിറഞ്ഞുനാറിയിട്ടു വാഹനത്തിൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.

അരകിലോമീറ്റർ ദൂരം മാത്രം പട്ടണവുമായി യാത്ര ഉള്ളതിനാലും കെഎസ്ആർടിസി ഒന്നിൽ കൂടുതൽ സർവീസുകൾ നടത്തുന്നില്ലതിനാലും നൂറുകണക്കിന് സ്കൂൾ കോളജ് ഓഫീസ് ജോലിക്കാർ രാവിലെ കാൽനടയായി വേണം ഈ റോഡിലൂടെ യാത്ര ചെയ്യുവാൻ. കനത്ത ദുർഗന്ധം മൂലം വാഹനങ്ങളിൽ പോലും യാത്ര ചെയ്യാൻ മേലാത്ത സ്ഥിതിയാണ് ഇവിടെ. പരാതികൾ പലപ്രാവിശ്യം വേണ്ടപ്പെട്ട അധികാരികളുടെ മുൻപിൽ എത്തിച്ചെങ്കിലും പ്രതികരണം വാക്കുകളിലും മുന്നറിയിപ്പുകളിലും ഒതുങ്ങുന്നതു അല്ലാതെ ശശോത പരിഹാരംഒന്നും ഇതുവരെ ഇവരെ തേടിയെത്തിയിട്ടില്ല. ചങ്ങനാശേരി നഗരസഭയിൽ പെട്ട പകുതി പ്രദേശവും പറാൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശം വാഴപ്പള്ളി പഞ്ചായത്തിന്റെ കിഴിലും ആയതിനാൽ രണ്ടിടത്തും നിന്നും തികഞ്ഞ അവഗണനയാണ് ഈ ഗ്രാമവാസികൾ അനുഭവിക്കുന്നത്. മറ്റൊരു വിളപ്പിൽ ശാലപോലെ ആയികൊണ്ടിരിക്കുന്ന പറാൽ ഗ്രാമവാസികൾ സഹികെട്ടു ഒരേ ശബ്ദത്തിൽ ചോദിക്കുന്നു ഞങ്ങളും മനുഷ്യരല്ലേ…!

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും പാടങ്ങളിൽ കെട്ടിക്കിടന്ന അഴുകിപോകാത്ത കുട്ടികളുടെ നാപ്കിൻ പോലുള്ള വസ്തുക്കൾ ചാക്ക് കേട്ട് ഉൾപ്പെടെ ആണ് വീടിനുള്ളിലും പറമ്പിലേക്കും ഒഴുകി വന്നത്. കൊതുകും പകർച്ച വ്യാധിയും ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കും ചെറിച്ചിലും ശാരീരിക അസ്വസ്ഥതകളും പതിവാണ്. ഇനിയും ദുരിതം അനുഭവിക്കാൻ ഞങ്ങൾക്കാവില്ലന്നു പറാൽ ദേശവാസികൾ ഒന്നായി പറയുന്നു. പ്രാരംഭ നടപടികൾക്കായി മുന്നറിയിപ്പ് ബോർഡുകളും സിസിടിവിയും സ്ഥാപിച്ചു കാത്തിരിക്കുകയാണ് അവർ. ഇനിയും അധികാരികൾ അവഗണിച്ച സ്വയം നിയമം കൈയിലെടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാകുമെന്നും അവർ പറയുന്നു

ബിജോ തോമസ് അടവിച്ചിറ

ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

Copyright © . All rights reserved