പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് സിനിമാ പ്രവര്‍ത്തകര്‍ പലരും രംഗത്ത്. സംവിധായകന്‍ ആഷിക് അബുവിനുപിന്നാലെ നടി അമല പോളും പ്രതികരിച്ചു. ഇന്ത്യ തന്റെ തന്തയുടെ വകയല്ല എന്ന് എഴുതിയ പോസ്റ്റാണ് അമല ഷെയര്‍ ചെയ്തത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. ഹൃദയം കൊണ്ട് ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്നും അമല കുറിച്ചു.
ഡല്‍ഹി പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പുതുമുഖ നടന്‍ സര്‍ജാനോ ഖാലിദ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കികൊണ്ട് അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിനെതിരെ നടന്‍ സിദ്ധാര്‍ത്ഥും പ്രതികരിച്ചു.
അമിത് ഷാ ഹോം മോണ്‍സ്റ്റര്‍ ആണെന്ന് സിദ്ധര്‍ത്ഥ് വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിനെതിരെ താരം പ്രതികരിച്ചു. മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് സിദ്ധാര്‍ത്ഥ് കുറിച്ചു.
ബിജോ തോമസ് അടവിച്ചിറ
യുദ്ധ സമാനമായ അന്തരീഷത്തിലൂടെ രാജ്യം കടന്നു പോകുന്നത്. ഇന്ത്യയൊട്ടൊക്കും കലാപസമാനമായ അവസ്ഥ. ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാതാക്കി വേട്ടയാടപ്പെടുന്ന യുവതലമുറ. രാജ്യം മുഴുവന്‍ കലാപാന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പാകിസ്ഥാന്‍റെ ഭാഷയാണെന്നും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് അവരെ തിരിച്ചറിയാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ വേട്ടയാടപ്പെടുമ്പോൾ പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്യുകയായിരുന്നു.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയിലും പ്രതിഷേധമറിയിച്ച് പ്രമുഖർ പലരും രംഗത്ത് . ഇതുപോലെ ക്രൂരത കാണുമ്പോൾ എങ്ങനെ ഇനിയും നിശബ്ദനായി എല്ലാര്ക്കും തുടരാനാവും ഇത് തീര്‍ച്ഛയായും ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ ആണ്. ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തിന്റെ വക്താവായ ഫാസിസ്റ്റു സർക്കാർ.
ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധം ശക്തമാവുകയാണ്. സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുമ്പോളും കസ്റ്റഡിയിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിട്ടയച്ചില്ല. ഇന്നലെ വീണ്ടും പോലീസ് കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയുണ്ടായി.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്തതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോലീസ് തന്നെ അക്രമം അഴിച്ചു വിടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടും. സംഘര്‍ഷത്തില്‍ 30ലേറെ വിദ്യാർത്ഥികൾക്ക് പരുക്കിന്റെ പിടിയിലാണ്. അതേസമയം, അലിഗഢ് കാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികലെ മുഴുവന്‍ ഒഴിപ്പിച്ച് വീട്ടിലേക്കയക്കും എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയുന്നു
സര്‍വകലാശാലയില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു പൊലീസ്. ജനങ്ങള്‍ പറയുന്നത് എന്തെന്ന് കേള്‍ക്കാന്‍ തയാറാവേണ്ട സമയത്ത് പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ഇത് ഭീരുക്കളുടെ സര്‍ക്കാറാണ് പ്രതിപക്ഷത്തുനിന്നും പ്രങ്കയുടേതായി ഉയർന്ന ശബ്‍ദം
ഇത് നരേന്ദ്ര മോദിക്കുള്ള മുന്നറിയിപ്പാണ്. യുവാക്കളുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസിന് കഴിയില്ല. ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. ഏകാധിപതിയെ പോലെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് സർക്കാർ ചെയുന്നത്.
എന്നാൽ ധൈര്യമായി സർക്കാരിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരസമായി വാക്കുകൾ പറയാൻ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെപോലെയുള്ളവരും രംഗത്ത് വന്നത് ഏകാധിപത്തായതിനു എതിരായ സന്ദേശം ആണ്. ‘കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിനികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവച്ച് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അദ്ദേഹത്തിന്റെ ആ പ്രതികരണം ഫെസ്റ്റിറ്റിസ്റ് സർക്കാരിനെതിരെ യുവാക്കളിൽ സമരവീര്യം നൽകി
വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സലറും രംഗത്തെത്തി. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് വൈസ് ചാൻസിലർ പറഞ്ഞു. വിദ്യാർഥികളെ പൊലീസ് ക്രൂരമായാണ് നേരിട്ടതെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല. ജാമിയ മിലിയ സർവകലാശാല മുഴുവനും ഒപ്പം ഉണ്ട്. യാതൊരു തരത്തിലുള്ള ഭയവും വേണ്ടെന്നും വിദ്യാര്‍ത്ഥികളോട് വി സി പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകളിലൂടെ
‘എന്റെ വിദ്യാര്‍ഥികളോടു ചെയ്തതുകണ്ടു സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടുകൊണ്ടുപോകും.’
യുവജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാരിന് ഇത്രനാൾ സാധിക്കും. ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ ഭീരുക്കളെ പോലെ അടിച്ചമർത്താൻ നോക്കുന്നത്. ഈ രാജ്യത്തെ ബഹുപൂരിപക്ഷം വരുന്ന യുവജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാരിന് സാധിക്കില്ല. പൊതുജനങ്ങളുടെ ശബ്ദം ഉയരുമ്പോൾ ഈ സർക്കാരിന് പേടിയുണ്ട്. അതുകൊണ്ട് തങ്ങളുടെ സ്വേച്ഛാധിപത്യ അധികാരം ഉപയോഗിച്ച് അവരതിനെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് നരേദ്ര മോദിയും അമിത് ഷായും ചെയുന്നത്. നടൻ സിദ്ധാർഥ് പറഞ്ഞതുപോലെ അവര്‍ കൃഷ്ണനും അര്‍ജുനനും അല്ല, ദുര്യോധനനും ശകുനിയും ആണ്………
ശ്രീനിവാസൻ നായകനായി ശരത്തിന്റെ സംവിധാനത്തിൽ 2012 ഒക്ടോബർ 26-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറുദീസ. തമ്പി ആന്റണി, ജഗതി ശ്രീകുമാർ, ശ്വേത മേനോൻ, ഇന്ദ്രൻസ്, ജയ‹ഷ്ണൻ, കൃഷ്ണ പ്രസാദ്, ടോം ജേക്കബ്, നന്ദു, ലക്ഷ്മി മേനോൻ അംബികാമോഹൻ, വിഷ്ണുപ്രിയ, തൊടുപുഴ വാസന്തി എന്നിവർ ഇതിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മേലുകാവിലും ഈരാറ്റുപേട്ടയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒ.എൻ.വി. കുറുപ്പ് രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചനും ഐസക് തോമസ് കൊട്ടുകപ്പള്ളിയുമാണ് സംഗീതം നൽകിയിരിക്കുന്നത്. കായൽ ഫിലിംസ് നിർമിച്ച ചിത്രം രമ്യാ മൂവിസ് വിതരണം ചെയ്തിരിക്കുന്നു. മതപുരോഹിതന്മാരുടെ എതിർപ്പിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസിങ് വൈകിയിരുന്നു.
ചിത്രത്തിന്റെ യൂട്യൂബിൽ ഉള്ള ഇംഗ്ലീഷ് വേർഷനാണ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നദി തെക്കേക്ക് ആണ് സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ കണ്ടത് അഞ്ച് ലക്ഷത്തിനു മുകളിൽ ആളുകളാണ്. പാരഡൈസ് എന്നാണ് സിനിമയുടെ ഇംഗ്ലിഷ് പതിപ്പിനു നൽകിയിരിക്കുന്ന പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും. വിദേശികളാണ് ചിത്രം കണ്ട ശേഷം യുട്യൂബിൽ പ്രതികരണവുമായി എത്തുന്നത്. 2013-ലെ മെക്സിക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള രാജ്യാന്തര പുരസ്കാരം, 2013-ലെ ആംസ്റ്റർഡാം ചലച്ചിത്രമേളയിൽ എഡിറ്റിങ്ങിനുള്ള പുരസ്കാരം എന്നിവ ചിത്രം നേടിയിട്ടുണ്ട്.
പൗരത്വ ദേഭഗതി നിയമത്തിനെതിരേ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധിക്കുന്നു. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സംയുക്ത സത്യഗ്രഹം നടത്തുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എൽഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കളും ഇന്നു രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹ സമരം നടത്തും.
മുഖ്യമന്ത്രി സത്യഗ്രഹമിരിക്കുന്ന സാഹചര്യത്തിൽ രക്തസാക്ഷി മണ്ഡപത്തിനു ചുറ്റും സുരക്ഷ കർശനമാക്കി. വൻ പോലീസ് സംഘത്തെയും ഇവിടെ വിന്യസിച്ചിരിക്കുകയാണ്. സമരത്തിനു ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. യുഡിഎഫിന്റെ തുടർ സമര പരിപാടികൾ യോഗത്തിൽ ചർച്ചയാകും. ഇടതുമുന്നണി നേതൃയോഗവും എകെജി സെൻററിൽ ചേരുന്നുണ്ട്. എൽഡിഎഫിന്റെ തുടർസമരങ്ങൾ യോഗം ചർച്ച ചെയ്യും.
ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ തുടർച്ചയായി ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയെ വിവാദത്തിലാക്കുന്ന ആരോപണങ്ങളുയര്‍ത്തി സിനിമാ അണിയറ കഥകള്‍ എഴുതി വിവാദനായകനായ ലേഖകന്‍ രത്‌നകുമാര്‍ പല്ലിശ്ശേരി. ദിലീപിന്റെ വിവാഹമോചനവും കാവ്യ മാധവനുമായുള്ള വിവാഹവും, പൃഥ്വിരാജിനോട് ദിലീപിനുള്ള വിരോധവുമൊക്കെയാണ് ഇത്തവണ പല്ലിശ്ശേരിയുടെ കോളത്തില്‍ നിറഞ്ഞിരിക്കുന്നത്. ദിലീപിന്റെ വിവാഹമോചനത്തിലേക്ക് നയിച്ചത് കാവ്യ മാധവനുമായുള്ള പ്രണയബന്ധമാണെന്നും ഇവരുടെ പ്രണയം തന്നോട് ആദ്യമായി വെളിപ്പെടുത്തിയത് ദിലീപ് സ്വന്തം സഹോദരനെ പോലെ കണ്ടിരുന്ന കൊച്ചിന്‍ ഹനീഫയാണെന്നും പല്ലിശ്ശേരി പറയുന്നു. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനായിരുന്നു കൊച്ചിന്‍ ഹനീഫ. ആരെ കുറിച്ചും മോശം പറയാറില്ല. പക്ഷേ കാവ്യയെ സംബന്ധിച്ച് ഒരു കഥ കൊച്ചിന്‍ ഹനീഫ തന്നോട് പറഞ്ഞിരുന്നെന്ന് പറയുകയാണ് പല്ലിശ്ശേരി ഇപ്പോള്‍.
മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കാവ്യയും ദിലീപും പ്രണയത്തിലാണ് എന്നതിന്റെ സാഹചര്യത്തെളിവുകള്‍ അടക്കം ലഭിച്ചെന്നും. ചിത്രത്തില്‍ കാവ്യയുമായി അടുത്തിടപഴകാനുള്ള ചില രംഗങ്ങള്‍ ദിലീപിന്റെ പ്രത്യേക താല്‍പര്യപ്രകാരം സംവിധായകനും എഴുത്തുകാരും ചേര്‍ത്തിട്ടുണ്ടെന്നും പല്ലിശ്ശേരി ആരോപിക്കുന്നു. മീശ മാധവനിലൂടെയാണ് ദിലീപ് ഒരു സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്നും ചിത്രത്തിന്റെ തകർപ്പൻ വിജയത്തെ തുടര്‍ന്ന് പിന്നീട് ചെയ്ത ചിത്രത്തിലൂടെ അവാര്‍ഡ് വാങ്ങാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം നടന്‍ നടത്തിയിരുന്നെന്നും സംവിധാന മോഹമുണ്ടായിരുന്നെന്നും പല്ലിശ്ശേരി ആരോപിച്ചു.
എന്നാല്‍, തൊട്ടുപിന്നാലെ സിനിമാലോകത്ത് എത്തി, യുവനടനായി തിളങ്ങിയ നടന്‍ പൃഥ്വിരാജിനോട് ദിലീപിന് ശത്രുത തോന്നിയെന്നും പല്ലിശ്ശേരി അഭിമുഖത്തില്‍ ആരോപിക്കുന്നു. ഒരിക്കല്‍ കൊച്ചിന്‍ ഹനീഫയോട് താന്‍ ദിലീപ്- കാവ്യ പ്രണയം കൊടുംപിരി കൊള്ളുകയാണെന്ന് കേട്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നും ഞാന്‍ കേട്ടില്ല, പക്ഷേ മറ്റൊരു കാര്യം കേട്ടു എന്നാണ് കൊച്ചിന്‍ ഹനീഫ പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു.
തന്നോട് കാവ്യ പൃഥ്വിരാജിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചു എന്നാണ് കൊച്ചിന്‍ ഹനീഫ അന്ന് പറഞ്ഞിരുന്നതെന്ന് പല്ലിശ്ശേരി പറയുന്നു. കാവ്യയെ സ്വന്തം സഹോദരിയെ പോലെ കരുതിയിരുന്ന കൊച്ചിന്‍ ഹനീഫയാണ് അന്ന് അങ്ങനെ പറഞ്ഞത്. എന്താണ് പൃഥ്വിയെ കുറിച്ച് ചോദിച്ചത് എന്ന് മറുചോദ്യം ചോദിച്ചപ്പോള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു കാവ്യയുടെ മറുപടി. പിന്നീടാണ് കാവ്യയുടെ മനസിലിരിപ്പ് മനസിലാകുന്നതെന്നും പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാമെന്ന് ഒരു ആഗ്രഹം കാവ്യയ്ക്ക് ഉണ്ടായിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു.
പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്. കാവ്യയുടെ ആഗ്രഹം നടന്നില്ല. കാരണമെന്തെന്ന് അറിയില്ലെന്നും. പക്ഷെ അവർക്കിടയിൽ രഹസ്യമായി നടന്ന എന്തോ സംഭവത്തെ തുടർന്ന് ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു എന്നും പല്ലിശ്ശേരി പറയുന്നു. പക്ഷേ അത് എന്തിന്റെ പേരിലാണെന്ന് കൃത്യമായി പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ദിലീപിന്റെ ശത്രുക്കളുടെ ലിസ്റ്റിലാണ് പൃഥ്വി. പിന്നീട് നടന്നതൊക്കെ നമുക്കറിയാവുന്നതാണെന്നും പൃഥ്വിയുടെ ചിത്രങ്ങള്‍ കൂവിത്തോല്‍പ്പിക്കാന്‍ ആളെ ഇറക്കിയെന്നും കുഞ്ചാക്കോ ബോബനെന്ന പാവത്താന്റെ ചിത്രങ്ങള്‍ കുറയ്ക്കാന്‍ പിന്നില്‍ നിന്ന് ചരടുവലികള്‍ നടത്തിയെന്നും പല്ലിശ്ശേരി പറയുന്നു.
കടലിനടിയില്‍ അസാധാരണ പിരിമുറുക്കമുണ്ടെന്ന് സമുദ്ര ശാസ്ത്രജ്ഞര്‍. ഇത് ആശങ്കാ ജനകമാണെന്നും കൊച്ചി പുതുവൈപ്പിനിലെ കേന്ദ്ര മറൈന്‍ ലിവിങ് റിസോഴ്‌സിലെ ഓഷ്യന്‍ 19 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഡോള്‍ഫിന്‍, ഈല്‍, ടോഡ് ഫിഷ്, തിമിംഗലം തുടങ്ങിയ മീനുകളും കടല്‍ ജന്തുക്കളും പ്രത്യേകം ശബ്ദമുണ്ടാക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (നിയോട്)യിലെ ശാസ്ത്രജ്ഞ ഡോ. ജി. ലത വിവരിച്ചു. മഴ, കാറ്റ്, കൊടുങ്കാറ്റ്,കപ്പല്‍സഞ്ചാരം തുടങ്ങിയവയും കടലില്‍ ശബ്ദമുണ്ടാക്കും.
ഈ ശബ്ദങ്ങളെക്കുറിച്ച് നിയോട് പഠനം നടത്തുകയാണെന്ന് അവര്‍ പറഞ്ഞു. ഈ ശബ്ദങ്ങളും അന്തര്‍വാഹിനിയുടെ ശബ്ദവും തിരിച്ചറിയുക പ്രധാനമാണെന്ന് നേവല്‍ ഫിസിക്കല്‍ ഓഷ്യനോഗ്രാഫിക് ലബോറട്ടറിയിലെ ഡോ. ഹരീഷ് കുമാര്‍ പറഞ്ഞു. ഇതിനുള്ള പഠനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടലിനടിയിലെ ഭൂകമ്ബത്തെ തുടർന്നായിരുന്നു രണ്ടുലക്ഷത്തിലധികം പേര്‍ മരിച്ച സുനാമി 2005 ല്‍ എത്തിയത്, മൂന്നു മാസത്തിനുള്ളില്‍ വീണ്ടും ഭൂചലനം ഉണ്ടായി. കടലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഭൂ പ്രതലത്തില്‍ അസാധാരണമായ പിരിമുറുക്കം ഉണ്ടാകുന്നുവെന്നാണെന്ന് പഠനം വ്യക്തമാക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പൂര്‍ണചന്ദ്രറാവു വിശദീകരിച്ചു. കാലാവസ്ഥാ ഭേദം കടലിലും ഉണ്ടാക്കുന്ന വ്യത്യാസങ്ങളെക്കുറിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം. രവിചന്ദ്രന്‍ വിവരിച്ചു.
റോഡിൽ പൂച്ചയെ കണ്ട് പെട്ടെന്നു നിർത്തിയ ലോറിക്കു പിന്നിൽ ഇടിച്ചു നിന്ന ബൈക്കിലേക്ക് വാൻ ഇടിച്ചു കയറി അച്ഛനും പ്രതിശ്രുത വരനായ മകനും മരിച്ചു. വാടയ്ക്കൽ നിലവീട്ടിൽ വെളിയിൽ കെ.ബാബു (61), മകൻ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കളപ്പുര ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നു വടക്കു ഭാഗത്തേക്കു പോകുകയായിരുന്നു മൂന്നു വാഹനങ്ങളും.
റോഡിലേക്കു ചാടിയ പൂച്ചയെ രക്ഷിക്കാൻ മുന്നിൽ പോയ ലോറി ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. അജിത് ഓടിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന വാൻ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കും വാനിനും ഇടയിൽ അജിത്തും ബാബുവും ഞെരുങ്ങി. തുടർന്ന് ബൈക്ക് തെന്നി ലോറിക്കടിയിലേക്കു വീണു. അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻവശം പൂർണമായും തകർന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജിത് ആശുപത്രിയിലേക്കുള്ള വഴിയിലും ബാബു ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. അജിത്തുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയാരുന്നു ഇരുവരും എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് അജിത് ജോലി ചെയ്യുന്നത്. ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ്. ബാബുവിന്റെ ഭാര്യ ഉഷാകുമാരി. ഇളയ മകൻ അരുൺ ബാബു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.
ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ നിങ്ങൾക്കു എങ്ങനെ തോന്നിയത് ? ഈ സ്വർഗത്തിൽ സൂര്യാസ്തമനം കാണാൻ എത്തുവരുടെ മനസ് മടുപ്പിക്കുന്ന കാഴ്ചയാണിത്”- ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാഴ്ച കാണാനെത്തിയ ഒരു വിദേശിയുടെ ചോദ്യമാണിത്. കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുകയാണ് യൂട്യൂബ് വ്ലോഗറായ നിക്കോളായിയുടെ ചോദ്യം. അമേരിക്കൻ സ്വദേശിയായ നിക്കോളായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് വയനാട് എത്തിയത്. വയനാട്ടിലെ വ്യൂപോയിന്റിൽ നിന്നുള്ള മാലിന്യക്കാഴ്ചകളാണ് നിക്കോളായിയെ അസ്വസ്ഥനാക്കിയത്.
ഇത്രയും മനോഹര സ്ഥലത്തു പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയാനും മാലിന്യം കത്തിക്കാനും എങ്ങനെ തോന്നുന്നുവെന്ന് നിക്കോളായി ചോദിക്കുന്നു. വിനോദസഞ്ചാരികളും മൃഗങ്ങളും ഒരുപോലെ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തി പാടില്ലായിരുന്നുവെന്നും ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കരുതെന്നും നിക്കോളായി പറയുന്നു. ഈ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കുറമ്പാലക്കോട്ടയിലെയും വയനാട് ചുരം വ്യൂപോയിന്റിലെയും മാലിന്യങ്ങൾ വിനോദസഞ്ചാരമേഖലയേയും ബാധിക്കുന്നുണ്ട്.വിജയ് യേശുദാസ് ഉൾപ്പെടെ പല പ്രമുഖരും ഈ വീഡിയോ പങ്കുവച്ചിട്ടിട്ടുണ്ട്
കായംകുളത്ത് പത്തുവയസ്സുകാരനെ വീട്ടിലെകുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാത്രിയിൽ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട് പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടിൽ വൈഷ്ണവത്തിൽ ദേവകുമാറിന്‍റെ മകൻ ധനുഷ് ദേവാണ്(10) മരിച്ചത്. എസ് എൻ സെൻട്രൽ സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിയാണ് ധനുഷ് ദേവ്. കഴിഞ്ഞ ദിവസം രാത്രി12മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സജിതയാണ് മാതാവ്. സഹോദരൻ കാശിദേവ്.
പൗരത്വ നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കുമെന്ന് തന്നെയാണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂരില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കും. ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്താനില്‍ നിന്നോ പാകിസ്താനില്‍ നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നേയില്ല. പിതാവിന്റെയോ പിതാവിന്റെ പിതാവിന്റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്’. മുഖ്യമന്ത്രി പറഞ്ഞു.
നിയമത്തിന്റെ ബലംവെച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്.
നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ്’ -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.