ദുബായിലുള്ള യുവാവിന്റെ പ്രണയത്തിന്റെ പേരില്‍ നാട്ടിലുള്ള സഹോദരന് ക്രൂര മര്‍ദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്.
ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മര്‍ദനമേറ്റു. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്ന് ഉബൈദ് പറയുന്നു. ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വെച്ചും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മര്‍ദിച്ചിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ച് നല്‍കുക മാത്രമാണ് പൊലീസ് ചെയ്തത് എന്നും ഉബൈദ് പറയുന്നു. എന്നാല്‍, സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച് നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്നും പൊലീസ് പറയുന്നു.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്മാര്‍ ആണോയെന്ന് ‘ജനം’ ടിവിയെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. മലയാളി പത്രപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ജനം ടിവി വെല്ലുവിളിക്കുകയാണ്. സഹപ്രവര്‍ത്തകന്‍ മറ്റൊരു സംസ്ഥാനത്ത് സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ വ്യാജമെന്ന് പേരിട്ട് വിളിക്കുന്നത് ഏത് മാധ്യമ ധര്‍മത്തിന്റെ പേരിലാണെന്ന് ജനം ടിവി ആലോചിക്കണം.
അടിയന്തരാവസ്ഥക്കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അധികാര വര്‍ഗം കാണിച്ച നടപടികളെ ചെറുത്തു തോല്‍പിച്ചവരാണ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍. മലയാളി പത്രപ്രവര്‍ത്തരെന്നും വ്യാജന്മാരെന്നും ഐഡന്റിറ്റിയും ഇന്റഗ്രിറ്റി ഇല്ലാത്തവരെന്നും പറഞ്ഞാണ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. ജനം ടിവി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. രേഖകള്‍ പരിശോധിച്ച് വിട്ടയക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് ഇവരെ വിട്ടയച്ചിട്ടില്ല.
ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി എന്നിവരും ഏഷ്യാനെറ്റ്, മീഡിയാവണ്‍, ന്യൂസ് 18 അടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. കാമറയടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മൊബൈല്‍ പോലും ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ജോയൽ ചെമ്പോല
സത്യസന്ധമായ വാർത്തകൾ നിഷ്പക്ഷമായി ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നവരാണ് മലയാള മാധ്യമങ്ങൾ. ഒരു പൗരന് ഇന്ത്യയിൽ എവിടെയും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ അനുശ്വാസിക്കുന്നുണ്ട്. പക്ഷെ അതൊന്നും മാനിക്കാതെയുള്ള നടപടിയാണ് കഴിഞ്ഞ ദിവസം കർണാടക പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
മംഗലാപുരത്ത് പോലീസിന്റെ വെടിയേറ്റ് രണ്ടു പേർ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ കേരളത്തിൽ നിന്നുമുള്ള മാധ്യമ പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്ത പോലീസിന്റെ വിചിത്ര നടപടി അപലപനീയമാണ്. അക്രിഡിയേഷനും തിരിച്ചറിയൽ കാർഡുമുൾപ്പെടെ എല്ലാ രേഖകളും കൈവശമുണ്ടായിരുന്നിട്ടും അവയെന്നും പരിശോധിക്കാതെ ക്യാമറയും മൊബൈയിൽ ഫോണുൾപ്പെടെ പിടിചെടുത്തത് എന്തിനുവേണ്ടിയാണ് എന്നതിന് പോലീസിന് ക്യത്യമായ മറുപടിയില്ല.

നിയന്ത്രണമേർപ്പെടുത്തിയ സ്ഥലത്ത് പ്രവേശിച്ചതിനാലാണ് കസ്റ്റഡിയിലെടുതതെന്ന് പറഞ്ഞ പോലീസിനോട് ഒരു മറു ചോദ്യം. കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു സമീപം മറ്റ് ദേശീയ മാധ്യമങ്ങളും കർണാടകയിലെ മാധ്യമ പ്രവർത്തകരും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. ബി.ജെ.പിയെ പിന്തുണക്കുന്ന മാധ്യമങ്ങൾക്കൊന്നും വിലക്കില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയടുതെത്തി അഭിപ്രായങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലെ മാധ്യമ പ്രവർത്തകരാണ്. ഈ കാരണങ്ങളൊക്കെയാവാം പോലീസിനെ പ്രകോപ്പിപിച്ചത്. ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷം ചില ബി.ജെ.പി നേതാക്കളും ബി.ജെ.പി അനുകൂല ചാനലുകളും മാധ്യമ പ്രവർത്തകർ എന്ന വ്യാജേന മാരാകായുധങ്ങളുമായെത്തിയ അമ്പതോളം പേരെ അറസ്റ്റ് ചെയ്തതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഏഴ് മണിക്കുറോളം കസ്റ്റഡിയിൽ വെച്ച ശേഷം സംസ്ഥാന അതിർത്തിയിലെത്തിച്ച് ഇവരെ കേരളാ പോലിസിനു കൈമാറുകയായിരുന്നു. മറ്റൊരു തരത്തിൽ നോക്കിയാൽ നാടുകെടത്തൽ തന്നെ.
അടിയന്തിരാവസ്ഥ കാലത്ത് മാധ്യമസ്വാതന്ത്ര്യം നിഷേധിച്ച ഇന്ദിര ഗാന്ധിയുടെ അവസ്ഥ പിൽക്കാലത്ത് ഇന്ത്യ കണ്ടതാണ്. മാധ്യമങ്ങളെ അടിച്ചമർത്തുമ്പോൾ രാജ്യം ദുർബലമാകും. മാധ്യമസ്വാതന്ത്യം നിഷേധിച്ച് രാജ്യത്തെ ഒരു ഏകാധിപത്യ ഭരണത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണോ ഈ നടപടികൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജോയൽ ചെമ്പോല
കോട്ടയം മണർകാട് ആണ് സ്വദേശം. കോട്ടയം എറ്റുമാനുരപ്പൻ കോളേജിൽ നിന്നും ബികോമിൽ ബിരുദം. കോട്ടയം പ്രസ് ക്ലബിൽ ജേർണലിസം വിദ്യാർത്ഥിയാണ്. ചെമ്പോലയിൽ ജേക്കബ് ജോർജ്ജിന്റെയും ലളിതമ്മ ജേക്കബിന്റെയും മൂത്ത മകനാണ്. സഹോദരൻ ഡോണൽ.
മോഹൻലാലിന്റെ കൈക്ക് ശസ്‍ത്രക്രിയ നടത്തി. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്‍ത്രക്രിയ നടത്തിയത്.ഡോ. ഭുവനേശ്വര്‍ മചാനിയാണ് മോഹൻലാലിന് ശസ്ത്രക്രിയ നടത്തിയത്. ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാല്‍ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പൊതുചടങ്ങുകളില്‍ കൈയില്‍ ബാൻഡേജ് ചുറ്റിയായിരുന്നു മോഹൻലാല്‍ എത്തിയിരുന്നത്. മോഹൻലാലിന്റെ കൈക്ക് പരുക്ക് പറ്റിയതാകാം എന്ന് ആരാധകര്‍ പറയുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ താരം തന്നെ അക്കാര്യം അറിയിച്ചിരിക്കുകയാണ്.
ആലപ്പുഴ നഗരത്തിൽനിന്ന് താൽക്കാലിക ടാറ്റൂ പതിച്ച 3 വിദ്യാർഥികളുടെ കൈകളിൽ വൃണമുണ്ടായി തൊലി അടർന്നുമാറി. മുല്ലയ്ക്കൽ ചിറപ്പുമായി ബന്ധപ്പെട്ടു കച്ചവടത്തിനെത്തിയ ഇതര സംസ്ഥാനക്കാരുടെയടുത്തുനിന്നാണ് വിദ്യാർഥികൾ അച്ച് ഉപയോഗിച്ചുള്ള രൂപം കൈകളിൽ താൽക്കാലികമായി കഴിഞ്ഞ ദിവസം പതിപ്പിച്ചത്.
ടാറ്റൂ, മെഹന്തി എന്നീ പേരുകളിലാണ് ശരീരത്തിലും കൈവെള്ളയിലും രൂപം പതിപ്പിക്കൽ. 20 രൂപ മുതലാണ് ഇതിന് ഈടാക്കുന്നത്. പതിപ്പിക്കുന്ന രൂപങ്ങൾ ഒരാഴ്ച വരെ ശരീരത്തിൽ കാണുമെന്നാണ് ചെയ്തു നൽകുന്നവർ പറയുന്നത്. ഇതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അലർജി മൂലമാണ് പൊള്ളിയതു പോലുള്ള വൃണങ്ങൾ ഉണ്ടാകുന്നത്. വിദ്യാർഥികളാണ് ഇവരുടെയടുക്കൽ എത്തുന്നവരിൽ ഏറെയും.
ടാറ്റൂ എന്നതു പൂർണമായും അണുവിമുക്തമാക്കി ചെയ്യേണ്ടതാണ്. വഴിവക്കിലും മറ്റും ചെയ്യുമ്പോൾ പല അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. മോശം സാഹചര്യത്തിൽ ചെയ്യുമ്പോൾ ഹെപ്പറ്റൈറ്റിസ് ബി, ക്ഷയം, കുഷ്ഠം, എച്ച്ഐവി പോലുള്ള രോഗങ്ങൾ പടരാം. രോഗബാധയുള്ള വ്യക്തിക്ക് ടാറ്റൂ ചെയ്തശേഷം, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ അടുത്തയാളിൽ ഉപയോഗിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.
കുട്ടികൾ കഴിയുന്നതും ടാറ്റൂ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വെള്ളപ്പാണ്ട് പോലുള്ള കാര്യങ്ങളിൽ മെഡിക്കൽ ടാറ്റൂ ചെയ്യുമ്പോൾ അതിനു കൃത്യമായ മാർഗനിർദേശമുണ്ട്. അത്തരത്തിലേ ചെയ്യാറുള്ളു.- ഡോ. കെ. ശോഭനകുമാരി, ത്വക്‌രോഗ വിഭാഗം മേധാവി ആലപ്പുഴ മെഡിക്കൽ കോളജ് അറിയിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തരേന്ത്യയില്‍ ഇന്നും വന്‍ പ്രതിഷേധങ്ങള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. യു.പിയില്‍ ഇന്നലെ നടന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദിനിടെ അക്രമമുണ്ടായി. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറ് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ മരണം പത്തില്‍ അധികമായെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നതെങ്കിലും കൂടുതല്‍ പേരും വെടിയേറ്റാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആറ് പൊലീസുകാര്‍ക്ക് വെടിയേറ്റെന്നും ഒരു പൊലീസുകാരന്‍റെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധമുണ്ടായ ആദ്യ ദിനത്തില്‍ ലക്നൗവിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.മൊറാദാബാദില്‍ പൊലീസിനുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കണ്ണീര്‍വാതകം പ്രയോഗിച്ചു.
പ്രയാഗ്‍രാജില്‍ ഇന്നലത്തെ അക്രമങ്ങളില്‍ പതിനായിരം പേര്‍ക്കെതിരെ കേസെടുത്തു. അക്രമം തുടരുകയാണെങ്കില്‍ നേരിടാന്‍ അര്‍ധസെനികരെ നിയോഗിച്ചേക്കും. വാരാണസി, ല്കനൗ തുടങ്ങി 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിര്‍ത്തിവച്ചു. ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദിനിടെ അക്രമങ്ങളുണ്ടായി. പ്രതിഷേധക്കാര്‍ തീവണ്ടികള്‍ തടഞ്ഞു. പട്നയിലടക്കം റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. അതേസമയം അസമിലെ പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നതിനെ തുടര്‍ന്ന് കര്‍ഫ്യൂവില്‍ ഇളവ് നല്‍കി.
കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഒാഫീസിലേക്ക് തള്ളിക്കയറി. പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രക്ഷോഭകരെ അറസറ്റുചെയ്ത് നീക്കി. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലത്തും പോസ്റ്റ് ഒാഫീസിനുമുന്നില്‍ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടന്നു. പത്തനംതിട്ടയിലും മലപ്പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി നടന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തു. മലപ്പുറത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമം ചവറ്റുകൊട്ടയില്‍ എറിയേണ്ടിവരുമെന്ന് ചെന്നിത്തല പറഞ്ഞു.
കാസര്‍കോട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തിരുവനന്തപുരത്ത് എം.എം.ഹസനും പ്രതിഷേധമാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫിസിലേക്ക് തളളിക്കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. കോഴിക്കോട് റോഡുപരോധം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ കലക്ട്രേറ്റ് മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പത്തനംതിട്ടയിലും തൃശൂരിലും ആലപ്പുഴയിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പാലക്കാട് വി.ടി. ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഏകദിന ഉപവാസം ആരംഭിച്ചു.പാലക്കാട് കൽമണ്ഡപത്ത് സംയുക്ത പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. 13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും താരം അഭിനയിച്ചു. ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗള്‍ഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നാഷണല്‍ ബാങ്ക് ഓഫ് ദുബായ്-ല്‍ ഓഫീസറായ പ്രമോദ് ആണ് ഭര്‍ത്താവ്.ഗൗരിയാണ് പ്രവീണയുടെ മകള്‍. ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായി മാറുന്നത്.
പോസ്റ്റിന് പിന്നാലെ സിനിമ – സീരിയല്‍ നടിയായ പ്രവീണ അമ്മയാകാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകൾ. നാല്‍പ്പതില്‍ ഒരു ചെറിയ വളക്കാപ്പ് എന്ന ക്യാപ്‌ഷനിലാണ് താരം ചിത്രം പങ്ക് വച്ചത്. അതേസമയം, ഏതെങ്കിലും സിനിമയുടെയോ, സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ചില ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്ബോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്.
ചൈനയിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഒക്കെ പുഴുവിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ടെന്ന് പറഞ്ഞാല്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ കേരളത്തില്‍ ഒരു കുടുംബം തങ്ങളുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി പുഴുക്കളെ മാറ്റിയിരിക്കുകയാണ് എന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കുന്നവരാകും അധികവും. രുചിയുടെ പറുദീസയായ കോഴിക്കോട്ടെ ഒരു കുടുംബമാണ് ഈ വ്യത്യസ്തത പരീക്ഷിക്കുന്നത്.
കോഴിക്കോട് സ്വദേശികളായ ഫിറോസ്, ഭാര്യ ജസീല, മൂന്നു വയസുകാരന്‍ മകന്‍ ഷഹബാസ് എന്നിവരാണ് പുഴുവിനെ അകത്താക്കുന്ന മലയാളികള്‍. പൊരിച്ചും കറിവച്ചും സൂപ്പാക്കിയും എങ്ങനെ വേണമെങ്കിലും പുഴുവിനെ കഴിക്കാന്‍ ഇവര്‍ തയ്യാര്‍. മൂന്നു വയസുകാരന്‍ ഷഹബാസാണ് പുഴു ഭക്ഷണത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.
എന്തുകൊണ്ട് പുഴുവിനെ കഴിക്കുന്നുവെന്നു ചോദിച്ചാല്‍ ഫിറോസിന് കൃത്യമായ മറുപടിയുണ്ട്. പുഴുവിലെ പ്രോട്ടീന്‍ സത്ത് തന്നെയാണ് ഒന്നാമത്തെ കാരണം. പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പുഴുവിന്റെ രൂപവും ആകൃതിയുമാണ്. ഒരിക്കല്‍ കഴിച്ചു നോക്കിയാല്‍ പുഴുവിന്റെ രുചി മനസിലാകുമെന്നും ഫിറോസ് പറയുന്നു. ഓട്‌സും ഗോതമ്പും ഉള്‍പ്പെടുന്ന ഭക്ഷണം കൊടുത്താണ് ഈ പുഴുക്കളെ വളര്‍ത്തുന്നത്. മീനെല്ലാം വറുത്തെടുക്കുന്നത് പോലൊണ് പാചകമെങ്കിലും മസാലയൊന്നും ചേര്‍ക്കേണ്ടതില്ലെന്ന് ഇവര്‍ പറയുന്നു.
നിലവില്‍ വളര്‍ത്തുപക്ഷികള്‍ക്ക് ഭക്ഷണമായാണ് ഫിറോസിന്റെ കടയില്‍ നിന്ന് ഇപ്പോള്‍ പുഴുവിനെ കൊണ്ടു പോകുന്നത്. ഒരു പരീക്ഷണത്തിന് വേണ്ടി തുടങ്ങിയ പുഴുകൃഷിയാണ് ഫിറോസിന്റെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. പുഴുകൃഷി അത്ര ജനകീയമായിട്ടില്ലെങ്കിലും ദിനംപ്രതി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണം കൂടുകയാണ്.
വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ആദ്യകാലത്ത് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ ഇവരെല്ലാം പിന്തുണയുമായുണ്ട്. ലോകത്തെവിടെയമുള്ള ഭക്ഷണങ്ങളെ രുചിക്കാനിഷ്ടപ്പെടുന്ന മലയാളികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ് ആകും പുഴു ഫ്രൈയും പുഴു സൂപ്പുമെല്ലാം എന്ന പ്രതീക്ഷയിലാണ് ഫിറോസും കുടുംബവും.
എന്‍സിപി എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കുട്ടനാട് മണ്ഡലത്തില്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് വേണ്ടിവരും. രണ്ടര വര്‍ഷത്തിനകം കേരളത്തില്‍ നടക്കുന്ന ഒമ്പതാമത്തെ ഉപതിരഞ്ഞെടുപ്പായിരിക്കും ഇത്. ആദ്യത്തേത് മലപ്പുറം വേങ്ങരയിലായിരുന്നു. മലപ്പുറം എംപിയായിരുന്ന ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍, വേങ്ങരയിലെ സിറ്റിംഗ് എംഎല്‍എയായ മുസ്ലീം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്് മത്സരിച്ച് ലോക്‌സഭയിലേയ്ക്ക് ജയിച്ചു. ഇതേത്തുടര്‍ന്നാണ് 2017 ഒക്ടോബര്‍ 11ന് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിന്റെ കെഎന്‍എ ഖാദര്‍ എല്‍ഡിഎഫിലെ പി പി ബഷീറിനെ 23,310 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.
സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2018 മേയ് 28ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ സജി ചെറിയാന്‍ 20,956 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഡി വിജയ കുമാറിനെ തോല്‍പ്പിച്ചു.
1967 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവില്‍ 2019 സെപ്റ്റംബര്‍ 23നാണ് പാലായില്‍ തിരഞ്ഞെടുപ്പ് നടന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് കുറിച്ച് എന്‍സിപിയുടെ മാണി സി കാപ്പന്‍ എല്‍ഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ജോസ് ടോം പുലിക്കുന്നേലിനെതിരെ വിജയം 2943 വോട്ടുകള്‍ക്ക്.
സിംറ്റിംഗ് എംഎല്‍എയായിരുന്ന കെ മുരളീധരന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2019 ഒക്ടോബര്‍ 21ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനകീയനായ നഗരസഭ മേയറായിരുന്ന വി കെ പ്രശാന്തിനെ ഇറക്കി സിപിഎം വിജയം കൊയ്തു. 14465 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി യുഡിഎഫ് കോട്ട പ്രശാന്ത് പിടിച്ചെടുത്തത്.
കോന്നിയില്‍ സിറ്റിംഗ് എംഎല്‍എയായ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് 2019 ഒക്ടോബര്‍ 21ന് കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 1991ന് ശേഷം ആദ്യമായി എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. സിപിഎമ്മിന്റെ കെ യു ജനീഷ് കുമാര്‍ ജയിച്ചത് 9953 വോട്ടുകള്‍ക്ക്.
തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പ് വിജയം നേടിയത് അരൂരിലാണ്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമായ ഏക സിറ്റിംഗ് സീറ്റും അരൂരാണ്. 1955 വോട്ടിന് ഷാനിമോള്‍ ഉസ്മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മനു സി പുളിക്കനെ തോല്‍പ്പിച്ചു. സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ എ എം ആരിഫ് ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.
സിറ്റിംഗ് എംഎല്‍എയായിരുന്ന ഹൈബി ഈഡന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളത്ത് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ എറണാകുളം മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ഇറക്കിയത് നഗരസഭ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദിനം. നഗരസഭയ്‌ക്കെതിരായ ആരോപണങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും യുഡിഎഫിനെ പ്രതികൂലമായി ബാധിച്ച തിരഞ്ഞെടുപ്പില്‍ 3750 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ മനു റോയിയെ വിനോദ് തോല്‍പ്പിച്ചത്.
സിറ്റിംഗ് എംഎല്‍എയായിരുന്ന മുസ്ലീം ലീഗിലെ പി പി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 21ന് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ലീഗിലെ എം എസി കമറുദ്ദീന്‍ യുഡിഎഫിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി.
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇതൊരു ബിഗ് ചിത്രമാകുമെന്ന് പറയാം. ഒരു ആക്ഷന്‍ സസ്‌പെന്‍ഡ് ചിത്രമാണ് ബിഗ് ബ്രദര്‍. വിയറ്റ്‌നാം കോളനി മുതല്‍ തുടങ്ങിയതാണ് മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
ഹണി റോസ്, സര്‍ജാനോ ഖാലിദ്, ടിനി ടോം, അനൂപ് മേനോന്‍, സിദ്ദിഖ്, മിര്‍ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പുതുമുഖ നായകന്‍ സര്‍ജാനോ ഖാലിദ് മോഹന്‍ലാലിന്റെ കൊച്ചനുജനായിട്ടാണ് വേഷമിടുന്നത്. സര്‍ജാനോ ഖാലിദിന്റെ മാസ് ഡയലോഗിലാണ് ട്രെയിലര്‍ അവസാനിക്കുന്നത്. അത് എന്റെ ബിഗ് ബ്രദര്‍ ആണെന്ന് താരം പറയുന്നത് കേള്‍ക്കാം.