Kerala

കോടതിയിൽ വിധി പറയുന്ന സമയം നട്ടാശേരിയിലെ വാടകവീട്ടിൽ കെവിന്റെ ഫോട്ടോയ്ക്കു മുന്നിൽ മെഴുകുതിരി കൊളുത്തി പ്രാർഥനയോടെ കഴിയുകയായിരുന്നു മാതാപിതാക്കളായ ജോസഫും മേരിയും. കെവിന്റെ ഇളയ സഹോദരി കൃപയും അവരോടൊപ്പമുണ്ടായിരുന്നു. നീനുവിനെ ജീവിതത്തിൽ ഒപ്പം കൂട്ടിയതിനു കെവിനു പകരം നൽകേണ്ടിവന്നതു സ്വന്തം ജീവനായിരുന്നു. ആ ജീവനൊപ്പം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും ഇല്ലാതെയായി.

രാവിലെ മുതൽ കെവിന്റെ വീട്ടിൽ വൈദ്യുതി മുടങ്ങിയിരുന്നു. വിധി അറിയാൻ ടിവി കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു. പക്ഷേ കൃത്യസമയത്തു വൈദ്യുതി വന്നു. 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം എന്നത് ചാനലിൽ തെളിഞ്ഞിട്ടും വികാരഭേദമില്ലാതെ ജോസഫ് ഇരുന്നു. കെവിന്റെ ഫോട്ടോയുടെ അരികിൽ നിന്നു മാറാതെ നിന്ന മേരിയും കൃപയും കരയാൻ തുടങ്ങി. വീട്ടിലേക്കു ഫോണിൽ കോളുകൾ വന്നു തുടങ്ങി. ആദ്യമൊന്നും പറയാൻ ജോസഫ് തയാറായില്ല. പുറത്തു കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരോടു പ്രതികരിക്കാൻ അൽപനേരം കഴിഞ്ഞ് അദ്ദേഹം മുറ്റത്തേക്കിറങ്ങി.

പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടിയെന്നായിരുന്നു ആദ്യ പ്രതികരണം. മുഖ്യപ്രതികൾക്കു വധശിക്ഷ കിട്ടുമെന്നു കരുതിയിരുന്നതായി പറഞ്ഞ ജോസഫ് അതു ലഭിക്കാത്തതിലുള്ള നിരാശയും പങ്കുവച്ചു. ‌വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പറഞ്ഞു. അന്നത്തെ എസ്പി ഹരി ശങ്കറും പ്രോസിക്യൂഷൻ വിഭാഗവും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഒരുപാടു പിന്തുണ നൽകി. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്– ജോസഫ് പറഞ്ഞു.

‘‘ഒത്തിരി പ്രതീക്ഷകളോടെ വളർത്തിയതാ മകനെ… ഇങ്ങനെയൊരു അവസ്ഥ വരുമെന്നു കരുതിയില്ല. പ്രതികൾക്കു കിട്ടിയ ശിക്ഷ കൃത്യമാണോ കുറവാണോ എന്നൊന്നും അറിയില്ല. കേസിന്റെ വാദം കേൾക്കാൻ കോടതിയിൽ പോയ രണ്ടു വട്ടവും ചിരിച്ചു കളിച്ചു നിൽക്കുന്ന പ്രതികളുടെ മുഖങ്ങളാണു കണ്ടത്. അതിനാൽ, പിന്നീട് അതു കാണാൻ പോകാൻ തോന്നിയില്ല. തകർന്നുപോകുമ്പോൾ അവന്റെ കല്ലറയ്ക്കരികിൽ ചെന്നിരിക്കും. നീനു എന്നും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ട്. ജീവിതത്തിൽ അന്നും ഇന്നും പ്രാർഥന മാത്രമേ ഉള്ളൂ’’– കെവിന്റെ അമ്മ മേരി പറഞ്ഞു.

കെവിന്റെ ഭാര്യയായ നീനുവിനെ കെവിന്റെ മാതാപിതാക്കൾ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുന്നുണ്ട്. നീനു ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളൂരുവിലെ കോളജിൽ പഠിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുകയാണു കെവിന്റെ ഇളയ സഹോദരി കൃപ. കൃപയാണു മാതാപിതാക്കൾക്കു താങ്ങും തണലുമായി കൂടെയുള്ളത്. കെവിനെക്കുറിച്ചുള്ള കണ്ണീരോർമകളുമായാണു ഇന്നും ആ കുടുംബം ജീവിക്കുന്നത്.

ദുബായ്: യുഎയിൽ ബി​​ഡി​​ജെ​​എ​​സ് അ​​ധ്യ​​ക്ഷ​​ൻ തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി ബി​​സി​​ന​​സ് പ​​ങ്കാ​​ളി​​ക്ക് വ​​ണ്ടി​​ച്ചെ​​ക്ക് ന​​ൽ​​കി ക​​ബ​​ളി​​പ്പി​​ച്ചെ​​ന്ന കേ​​സി​​ൽ ഒ​​ത്തു​​തീ​​ർ​​പ്പ് നീ​​ളു​​ന്നു. കോ​​ട​​തി​​ക്കുപു​​റ​​ത്ത് കേ​​സ് ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്ക​​ണ​​മെ​​ങ്കി​​ൽ ത​​നി​​ക്ക് ആ​​റു​​കോ​​ടി രൂ​​പ ന​​ൽ​​ക​​ണ​​മെ​​ന്ന് പ​​രാ​​തി​​ക്കാ​​ര​​നാ​​യ നാ​​സി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​തേ​​സ​​മ​​യം, മൂ​​ന്നു​​കോ​​ടി രൂ​​പ​​യേ ന​​ൽ​​കാ​​നാ​​കൂ​​വെ​​ന്ന് തു​​ഷാ​​റും അ​​റി​​യി​​ച്ചു.  എ​​ന്നാ​​ൽ ഇ​​ത് അം​​ഗീ​​ക​​രി​​ക്കാ​​ൻ നാ​​സി​​ൽ ത​​യാ​​റാ​​യി​​ല്ല. ഇ​​തി​​നി​​ടെ തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​താ​​യും വാ​​ർ​​ത്ത​​ക​​ൾ പു​​റ​​ത്തു​​വ​​രു​​ന്നു​​ണ്ട്. സു​​ഹൃ​​ത്താ​​യ യു​​എ​​ഇ പൗ​​ര​​ന്‍റെ പാ​​സ്പോ​​ര്‍​ട്ട് കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച് ജാ​​മ്യ​​വ്യ​​വ​​സ്ഥ​​യി​​ൽ ഇ​​ള​​വ് നേ​​ടാ​​നാ​​ണ് ശ്ര​​മം. ഇ​​തി​​നാ​​യി കോ​​ട​​തി​​യി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കും.ചെ​​ക്ക് കേ​​സ് കോ​​ട​​തി​​ക്കു പു​​റ​​ത്ത് ഒ​​ത്തു​​തീ​​ര്‍​പ്പാ​​ക്കാ​​നുള്ള തു​​ഷാ​​റി​​ന്‍റെ ശ്ര​​മം പാ​​ളി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​നു​​ള്ള നീ​​ക്കം.

ചെ​​റു​​തോ​​ണി: ഭാ​​ര്യ​​യെ വെ​​ട്ടി​​കൊ​​ല​​പ്പെ​​ടു​​ത്തി​​യ​ശേ​​ഷം ഭ​​ർ​​ത്താ​​വ് ജീ​​വ​​നൊ​​ടു​​ക്കി. തോ​​പ്രാം​​കു​​ടി സ്കൂ​​ൾ​​സി​​റ്റി പെ​​ലി​​ക്ക​​ൻ​​ക​​വ​​ല​​യി​​ലാ​​ണ് നാ​​ടി​​നെ ന​​ടു​​ക്കി​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. കു​​ന്നും​​പു​​റ​​ത്ത് ഷാ​​ജി (സു​​ഹൃ​​ത്ത് ഷാ​​ജി- 50) യാ​​ണ് ഭാ​​ര്യ മി​​നി (45)യെ വാ​​ക്ക​​ത്തി​​ക്ക് ക​​ഴു​​ത്ത​​റു​​ത്ത് കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. കൃ​​ത്യ​​ത്തി​​നു​​ശേ​​ഷം ഇ​​യാ​​ൾ തൂ​​ങ്ങി​​മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക ​നി​​ഗ​​മ​​നം. രാ​​ത്രി​​യി​​ൽ ന​​ട​​ന്ന സം​​ഭ​​വം ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ​​യാ​​ണ് പു​​റം​​ലോ​​ക​​മ​​റി​​യു​​ന്ന​​ത്.

മി​​നി​​യു​​ടെ ക​​ഴു​​ത്തി​​ൽ ആ​​ഴ​​ത്തി​​ൽ വെ​​ട്ടേ​​റ്റി​​രു​​ന്നു. കൈ​​യ്ക്കും വെ​​ട്ടേ​​റ്റി​​ട്ടു​​ണ്ട്. വീ​​ടി​​ന്‍റെ കി​​ട​​പ്പു​​മു​​റ​​യി​​ൽ ക​​ട്ടി​​ലി​​നോ​​ടു​​ചേ​​ർ​​ന്ന് ത​​റ​​യി​​ലാ​​ണ് മി​​നി​​യു​​ടെ മൃ​​ത​​ദേ​​ഹം കി​​ട​​ന്നി​​രു​​ന്ന​​ത്. ഷാ​​ജി​​യു​​ടെ മൃ​​ത​​ദേ​​ഹം സ​​മീ​​പ​​ത്ത് ക​​ഴു​​ത്തി​​ൽ കേ​​ബി​​ൾ മു​​റു​​കി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​യാ​​ൾ വീ​​ടി​​ന്‍റെ ഇ​​ട​​യു​​ത്ത​​ര​​ത്തി​​ൽ തൂ​​ങ്ങി​​യ​​ശേ​​ഷം കേ​​ബി​​ൾ പൊ​​ട്ടി നി​​ല​​ത്തു​​വീ​​ണ​​താ​​കു​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു.

മഴക്കെടുതി ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നു. മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപിലാണ് രാഹുൽ ഗാന്ധിയെത്തിയത്. മാനന്തവാടി വാളാടുള്ള ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു. പന്ത്രണ്ടരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.

മക്കിയാട് ഹില്‍ ഫെയ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ജനങ്ങളോട് പറഞ്ഞത്, ‘ഞാന്‍ കേരള മുഖ്യമന്ത്രിയല്ല, ഞങ്ങള്‍ക്ക് കേരളത്തിലോ ദേശീയ തലത്തിലോ സര്‍ക്കാരില്ല. പക്ഷെ നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.’ എന്നാണ്.

മഴക്കെടുതിയും പ്രളയവും ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യമെത്തിയത്. മാനന്തവാടി വാളാടുള്ള ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി രാഹുല്‍ സംസാരിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു.

 

വീട്ടുമുറ്റത്തിട്ട് കാർ തിരിക്കുമ്പോൾ കുഞ്ഞ് കാറിന് സമീപത്തേക്ക് ഒാടിയെത്തുന്നതാണ് വിഡിയോ. എന്നാൽ കാറിനു സമീപത്ത് കുഞ്ഞ് നിൽക്കുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ല.

ഡോറിൽ പിടിച്ചു ടയറിന്റെ അടുത്തുകൂടിയുമെല്ലാം കുട്ടി പോകുന്നതായി വിഡിയോയിൽ കാണാം. അവസാനം ബംമ്പറിന് മുന്നിലെത്തിയ കുട്ടിയെ കാർ തട്ടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടതോടെ വാഹനം നിർത്തി ഡ്രൈവർ വേഗം പുറത്തിറങ്ങി. അപ്പോഴാണ് വീട്ടിലെ മറ്റ് അംഗങ്ങളും ഇക്കാര്യം അറിയുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വച്ചില്ലെങ്കിൽ പതിയിരിക്കുന്ന അപകടങ്ങളേറെയാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു ഈ സിസിടിവി ദൃശ്യങ്ങൾ

കെവിൻ വധക്കേസിൽ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം. പ്രതികളുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ല എന്നതും കണക്കിലെടുത്താണ്. വധശിക്ഷ ഒഴിവാക്കിയത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പ്രതികൾക്കും കൊലപാതകം തട്ടിക്കൊണ്ടു പോയി വിലപേശൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് 25,000 രൂപ വീതവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതിന് 15,000 രൂപ വീതവും പിഴ ഒടുക്കണം. നീനുവിന്റെ സഹോദരൻ സാനുവും ഏഴാം പ്രതി ഷിഫിനും ഒഴികെയുള്ള എട്ട് പ്രതികൾക്ക് ഭവനഭേദനം, നാശനഷ്ടം ഉണ്ടാക്കൽ, തടഞ്ഞു വെക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ അനുസരിച്ച് എട്ട് വർഷം തടവും വിധിച്ചിട്ടുണ്ട്. കെവിനെ അതി ക്രൂരമായി മർദ്ദിച്ച എട്ടാം പ്രതി നിഷാദിനും പന്ത്രണ്ടാം പ്രതി ഷാനുവിനും ആറു മാസം തടവും വിധിച്ചിട്ടുണ്ട്.

തെളിവുനശിപ്പിച്ച കുറ്റത്തിന് ഏഴാം പ്രതി ഷിഫിന് മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരം ഉള്ള തടവ്ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. നീനു വിന്റെ സഹോദരൻ സാനു അടക്കം മൂന്ന് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം ഉണ്ടായിരുന്നുവെങ്കിലും ഇതിന് പ്രത്യേകം ശിക്ഷ വിധിച്ചില്ല. വിവിധ വകുപ്പുകളിലായി സാനു 40,000 രൂപയും ഷിഫിൻ 55,000 രൂപയും മറ്റു പ്രതികൾ 50,000 രൂപ വീതവും പിഴ ഒടുക്കണം. പിഴസംഖ്യയിൽ ഒന്നര ലക്ഷം രൂപ വീതം കെവിന്റെ കുടുംബത്തിനും നീനുവിനും നൽകണം. കെവിന്റെ സുഹൃത്ത് അനീഷിന് ഒരു ലക്ഷം രൂപ നൽകണം.

നീനു ഇരയാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കെവിന്‍ നീനുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. അങ്ങനെയെങ്കില്‍ നീനുവിനെ ഇരയെന്ന് പറയാന്‍ കഴിയുമോ എന്ന ചോദ്യം കോടതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമപരമായി വിവാഹം കഴിച്ചിരുന്നുവോ എന്ന ചോദ്യം ഈ കേസില്‍ നിലനില്‍ക്കുകയില്ല. നീനു ഇരയാണോ എന്നത് മാത്രമാണ് ചോദ്യമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

നീനു ഇപ്പോഴും കെവിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും അവിടെയാണ് ജീവിക്കുന്നതെന്നും കോടതി പറഞ്ഞു. അതുകൊണ്ട് കെവിന്റെ മരണം ഏറ്റവും അധികം ബാധിച്ചവരില്‍ ഒരാളാണ് നീനുവെന്ന് നിസംശയം പറയാമെന്നും വിധിയില്‍ പറയുന്നു. കെവിന്റെ സുഹൃത്ത് അനീഷും കേസില്‍ ഇരയാണെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്കുള്ള നിയമനങ്ങൾക്കായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്‌ട്) എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി പിന്നീടു പ്രഖ്യാപിക്കും. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 12.

സെൻട്രൽ വാട്ടർ കമ്മിഷൻ, സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് (സിപിഡബ്ല്യുഡി), മിലിട്ടറി എൻജിനീയർ സർവീസസ് (എംഇഎസ്), ഫറാക്കാ ബാറാജ് പ്രോജക്ട്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ), സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ(എൻടിആർഒ) തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയാണിത്.

വിഭാഗം തിരിച്ചുള്ള തസ്‌തികകളും പ്രായപരിധി സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം പട്ടികയിലുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് ലഭിക്കും. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്‌തഭടന്മാർക്കു നിയമാനുസൃത ഇളവ്.

യോഗ്യത:

ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ കമ്മിഷൻ :

സിവിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ കമ്മിഷൻ : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), സിപിഡബ്ല്യുഡി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ), സിപിഡബ്ല്യുഡി: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), എംഇഎസ്: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) എംഇഎസ്: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), ഫറാക്ക ബറാജ് പ്രോജക്ട്: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), ബിആർഒ‌: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ), ബിആർഒ‌: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), എൻടിആർഒ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), എൻടിആർഒ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), എൻടിആർഒ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണു യോഗ്യത കണക്കാക്കുന്നത്. തത്തുല്യയോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/അംഗപരിമിതർ/വിമുക്‌തഭടന്മാർക്ക് ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം.

സെപ്റ്റംബർ 14 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ സെപ്റ്റംബർ 14നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.

തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പേപ്പർ–1 കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. പേപ്പർ–2 ഡിസ്ക്രിപ്റ്റീവ് പരീക്ഷ.

ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം. ഇവർക്കു കായികക്ഷമതാ പരീക്ഷയുണ്ടായിരിക്കും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ.

പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. കവരത്തിയിലും കേന്ദ്രമുണ്ട്.

അപേക്ഷിക്കുന്ന വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും.

സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി എന്‍സിപി സംസ്ഥാന നേതൃത്വവുമായി തര്‍ക്കങ്ങളില്ലെന്ന് ആവര്‍ത്തിച്ച് മാണി സി.കാപ്പന്‍. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചു. ജില്ലാനേതൃത്വവും സ്ഥാനാര്‍ഥിയായി തന്‍റെപേര് മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മാണി സി.കാപ്പന്‍  പറഞ്ഞു.

പാലായിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി. സി കാപ്പന്‍ തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. 28ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനിരിക്കെയാണ് മാണി.സി കാപ്പനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. പാലായില്‍ നിന്നല്ല പാര്‍ട്ടിക്കുള്ളിലും തനിക്കെതിരെ മറ്റൊരു പേര് ഉയര്‍ന്നിട്ടില്ലെന്ന് മാണി. സി കാപ്പന് ഉറപ്പുണ്ട്.

മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങള്‍ വോട്ടാക്കി മാറ്റുക തന്നെയാണ് ലക്ഷ്യം. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം ഗുണം ചെയ്യുമെന്നും പ്രതീക്ഷയുണ്ട്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ഡലത്തിലെയും ജില്ലയിലെയും പാര്‍ട്ടി ഭാരവാഹികളുടെ യോഗം പാലായില്‍ ചേര്‍ന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി അടുത്ത ആഴ്ച മുതല്‍ പാലായില്‍ ക്യാംപ് ചെയ്യും.

ദുരഭിമാനക്കൊലയ്ക്കിരയായി കെവിൻ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. കേസിലെ വിചാരണ പൂര്‍ത്തിയായി പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പ്രതികരണവുമായി കെവിന്റെ ഭാര്യ നീനു രംഗത്തെത്തി.

‘എനിക്കങ്ങനെ ഇപ്പോള്‍ പ്രത്യേകിച്ച്‌ ഒരു വികാരവുമില്ല. ദേഷ്യമോ വൈരാഗ്യമോ സ്‌നേഹമോ ഒന്നുമില്ല. അച്ഛന്‍, അമ്മ എന്ന ഒരു പൊസിഷന്‍ മാത്രം. അവരൊന്ന് ചിന്തിച്ചാല്‍ മതിയായിരുന്നു. അവിരിനി കാണാന്‍ വരുമോ എന്നറിയില്ല. ഇത്രയൊക്കെ ചെയ്തിട്ട് ഇനി കാണാന്‍ വരുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാലും എനിക്ക് കാണണമെന്നുമില്ല..’ നീനു പറയുന്നു. കെവിന്‍ മരണപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും പഴയ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് നീനു. ഓര്‍മ്മകള്‍ തന്നെയാണ് നീനുവിനെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഇപ്പോഴും അവര്‍ ഒരിക്കല്‍ കൂടി ചിന്തിച്ചിരുന്നെങ്കിലെന്നാണ് നീനുവിന്റെ ആഗ്രഹം.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ അടക്കം പത്ത് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍റെ ആവശ്യം.
കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി നീനുവിന്റെ സഹോദരൻ അടക്കം 10 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം, തടഞ്ഞുവെച്ച് വിലപേശല്‍ എന്നീ വകുപ്പുകള്‍ പത്ത് പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. ഇത് കൂടാതെ ഏഴ് വകുപ്പുകള്‍ വേറെയുമുണ്ട്. ദുരഭിമാനക്കൊല അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാം എന്ന സുപ്രീം കോടതി ഉത്തരവിന്റെ8്ഥാനത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആവശ്യം. ജീവപര്യന്തം ശിക്ഷിക്കുകയാണെങ്കിൽ മറ്റു കുറ്റങ്ങൾക്കുള്ള തടവ് ശിക്ഷ പ്രത്യേകമായി അനുഭവിക്കാൻ ഉത്തരവിടണമെന്നും ശിക്ഷ ഒന്നിച്ചു അനുഭവിക്കാൻ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികളിൽ നിന്ന് നല്ലൊരു തുക പിഴ ഈടാക്കി കെവിന്റെ കുടുംബത്തിനും നീനുവിനും കെവിന്റെ സുഹൃത്ത് അനീഷിനും നൽകണം എന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ കെവിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നൽകണമെന്നാണ് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

മലപ്പുറം തേഞ്ഞിപ്പലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മലപ്പുറത്ത് അധ്യാപകൻ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകന്‍ പി ടി അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.

അറബിക് അധ്യാപകനായ മസൂദിനെതിരെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കളോടൊപ്പം വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്.

തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജൂണ്‍ അവസാനം പെണ്‍കുട്ടിയുടെ വീടിനുസമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

RECENT POSTS
Copyright © . All rights reserved