ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ അപ്രതീക്ഷിതമായി വീശി ചുഴലി വീശി. കോളേജ് മൈതാനത്ത് കുട്ടികള്‍ കൂടി നില്‍ക്കുന്ന സമയത്താണ് പെട്ടന്ന് മണല്‍ ചുഴലി രൂപപ്പെട്ടത്. പേടിച്ച വിദ്യാര്‍ത്ഥികള്‍ ഓടി മാറി. ചൂട് കൂടുന്ന സമയത്താണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്.
അന്തരീക്ഷ താപനിലയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വായു പെട്ടന്ന് തെന്നി മാറുന്നതാണ് ഇത്തരം ചുഴലികള്‍ക്ക് പിന്നില്‍. മിന്നല്‍ ചുഴലി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കരയിലും വെള്ളത്തിലും ഇത്തരം മിന്നല്‍ ചുഴലികള്‍ ഉണ്ടാകാറുണ്ട്.
കേരളത്തിൽ പൊതുവേ കുറവായിരുന്ന ഇത്തരം പ്രതിഭാസങ്ങൾ അടുത്ത കാലത്തായി പലയിടത്തും കണ്ടു വരുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് എറണാകുളം ജില്ലയിൽ ഇത്തരം മിന്നൽ ചുഴലി രൂപപ്പെട്ടിരുന്നു. ജല ചുഴലിയായിരുന്നു അത്.
ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച 66 കോൺഗ്രസ് സ്ഥാനാര്‍ത്ഥികളിൽ 63 പേർക്കും കെട്ടിവെച്ച കാശ് പോയെന്ന് റിപ്പോർട്ട്. ഗാന്ധിനഗർ, കസ്തൂർബാനഗർ, ബാദ്‍ലി എന്നീ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കു മാത്രമാണ് കെടിടവെച്ച കാശ് തിരിച്ചു പിടിക്കാനായത്. ഗാന്ധി നഗറിൽ അർവിന്ദർ സിങ് ലവ്ലിയും, ബാദ്ലിയിൽ ദേവേന്ദർ യാദവും കസ്തൂർബാ നഗറിൽ അഭിഷേക് ദത്തുമാണ് മത്സരിച്ചത്.രാഷ്ട്രീയ ജനതാദളുമായി ചേർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 66 സീറ്റുകളിൽ കോൺഗ്രസ്സും നാല് സീറ്റുകളിൽ ആർജെഡിയും മത്സരിച്ചു.
മിക്ക കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും അഞ്ച് ശതമാനത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ മകൾ ശിവാനി ചോപ്രയ്ക്കും തന്റെ മണ്ഡലത്തിൽ നിക്ഷേപത്തുക തിരിച്ചുകിട്ടാൻ പോന്നത്ര വോട്ട് ലഭിച്ചില്ല. മുൻ അസംബ്ലി സ്പീക്കർ യോഗാനന്ദ് ശാസ്ത്രിയുടെ മകളും തോറ്റു. ഡൽഹി മഹിളാ കോൺഗ്രസ് വൈസ് പ്രസിഡണ്ടിന് തന്റെ മണ്ഡലത്തിൽ വെറും 3.6 ശതമാനം വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന്റെ പ്രചാരണസമിതി ചെയർമാന്റെ ഭാര്യയും ദയനീയ പരാജയമടഞ്ഞു. വെറും 2,604 വോട്ടാണ് ഇവർക്ക് ലഭിച്ചത്.
കെട്ടിവെച്ച കാശ് ലഭിച്ചവരിൽപ്പോലും ആരും രണ്ടാംസ്ഥാനത്തു പോലും വന്നില്ലെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. എഎപിയെക്കാൾ പൗരത്വനിയമഭേദഗതിയെ എതിർത്തത് തങ്ങളാണെന്നതായിരുന്നു ആത്മവിശ്വാസം. എന്നാൽ, ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിൽപ്പോലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് ലഭിച്ചില്ല.
വികസനമുയര്‍ത്തി നടത്തിയ പ്രചാരണമാണ് മൂന്നാം വട്ടവും അരവിന്ദ് കേജ്‌രിവാളിനെ അധികാരത്തില്‍ എത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങളില്‍ 90 ശതമാനം നടപ്പിലാക്കാന്‍ കഴിഞ്ഞതും ജനങ്ങളില്‍ പ്രതീഷ നല്‍കി. അതേസമയം, വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ബിജെപിയുടെ ധ്രുവീകരണത്തിനുള്ള ശ്രമം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനും സഹായകരമായി.
ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രി സുരക്ഷ എന്നീ മേഖലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ഓരോ വോട്ടര്‍മാരെയും ആം ആദ്മി പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തി ബോധ്യപ്പെടുത്തി. അതും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ആഴ്ച്ചകള്‍ മുമ്പ്. ഇത് പ്രചാരണത്തില്‍ പാര്‍ട്ടിയ്ക്ക് മേല്‍ക്കെ നേടി കൊടുത്തു.
കേജ്‌രിവാള്‍ തീവ്രവാദിയാണെന്ന പരാമര്‍ശം ബിജെപി നേതാക്കള്‍ ഒന്നയിച്ചപ്പോഴും പ്രചാരണ വിഷയം മാറ്റാന്‍ ആം ആദ്മി പാര്‍ട്ടി തയാറായില്ല. ജെഎന്‍യു, ഷഹീന്‍ ബാഗ് വിഷയങ്ങളില്‍ അരവിന്ദ് കേജ്‌രിവാള്‍ പരസ്യ നിലപാട് പ്രഖ്യപിക്കാത്തത് ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമമായിരുന്നു. ഹനുമാന്‍ ഭക്തനാണെന്ന് തെളിയിക്കാന്‍ അമ്പലത്തില്‍ പോയതും ശ്രദ്ധേമായി.
ബിജെപിയുടെ വര്‍ഗീയത ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന പ്രചാരണവും ആം ആദ്മി പാര്‍ട്ടിയ്ക്ക് നേട്ടം ഉണ്ടാക്കി. ന്യൂനപക്ഷ മേഖലകളില്‍ മിന്നുന്ന വിജയം ആം ആദ്മിക്ക് ലഭിച്ചതും ഈ കാരണം കൊണ്ടാണ്.
ഡൽഹിയിൽ തങ്ങളെ വിജയിപ്പിച്ച ജനത്തിന് നന്ദി അറിയിച്ച് അരവിന്ദ് കേജ്‌രിവാൾ.
‘മൂന്നാം വട്ടവും ആം ആദ്മി പാർട്ടിയിൽ വിശ്വസിച്ച ജനങ്ങൾക്ക് നന്ദി. ഇത് എന്നെ മകനായി കണ്ട് വോട്ട് നൽകിയ ജനങ്ങളുടെ വിജയമാണ്’- അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
വിജയത്തിലേക്ക് കുതിക്കുന്ന ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. തങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞുവെന്ന് സൗരഭ് ഭർദ്വാജ് പറഞ്ഞു.
അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ആം ആദ്മി പാർട്ടി നേടിയ വിജയം ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേജ്‌രിവാളിന്റെ നേതൃത്വത്തിൽ രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പുറത്തുവരുന്ന ഫലമനുസരിച്ച് ആം ആദ്മി പാർട്ടി 63 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് ബമ്പർ ഭാഗ്യക്കുറി ഇത്തവണ ലഭിച്ചത് കണ്ണൂർ സ്വദേശിക്ക്. മാലൂർ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നൻ രാജനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ST 269609 എന്ന ടിക്കറ്റിനാണ് സമ്മാനം.
സ്ഥിരമായി ലോട്ടറിയെടുക്കുന്ന വ്യക്തിയാണ് രാജൻ. 20 ദിവസം മുമ്പാണ് രാജൻ ലോട്ടറി എടുക്കുന്നത്. ഇന്നലെയാണ് ലോട്ടറി ഫലം നോക്കുന്നത്. എന്നാൽ സീരിയൽ നമ്പറിന്റെ കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ഇന്ന് രാവിലെ കടയിൽ പോയാണ് സമ്മാനം തനിക്കുതന്നെയെന്ന് ഉറപ്പിച്ചത്. പിന്നീട് ബാങ്കിൽ പോയി ലോട്ടറി ടിക്കറ്റ് കൈമാറി സമ്മാനം സ്വന്തമാക്കുകയായിരുന്നു.
ആദിവാസി കോളനി സ്വദേശിയായ രാജന് നിലവിൽ ബാങ്കിൽ 5 ലക്ഷം രൂപ കടമുണ്ട്. വീട് പണിയും പൂർത്തിയായിട്ടില്ല. ലോട്ടറി പണം കൊണ്ട് കടമെല്ലാം വീട്ടി വീടുപണി പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് ട്വന്റിഫോറിനോട് പറഞ്ഞു.
ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് രാജന്റെ കുടുംബം. ഇതിൽ മൂത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. മകൻ കൂലിപ്പണിക്കാരനാണ്. ഇളയ മകൾ പഠിക്കുകയാണ്.
12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. 50 ലക്ഷം വീതം പത്ത് പേർക്കായാണ് രണ്ടാം സമ്മാനം നൽകുക. മൂന്നാം സമ്മാനമായ 10 ലക്ഷം പത്ത് പേർക്ക് വീതം നൽകും. നാലാം സമ്മാനമായ ഒരു കോടി 20 പേർക്കായി അഞ്ച് ലക്ഷം വീതം നൽകും.
പ്രോത്സാഹന സമ്മാനം
CH 269609, RI 269609, MA 269609, SN 269609, EW 269609, YE 269609, AR 269609, BM 269609, PR 269609
രണ്ടാം സമ്മാനം
CH 211517, RI 225292, ST 108949, SN 259502, EW 217398, YE 201260, AR 236435, BM 265478,PR 164533,
മൂന്നാം സമ്മാനം
CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520,PR 289380
പുല്ലൂറ്റ് കോഴിക്കടയില്‍ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് ഭര്‍ത്താവ് വിനോദ് എന്നിവര്‍ മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഭാര്യ രമ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ, ഭര്‍ത്താവ് മൂവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിലെ ഉള്ളടക്കം പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
രമയുടെ തലയില്‍ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മര്‍ദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകള്‍ക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം. കേസില്‍, ഇവരുടെ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ച വൈകീട്ടാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവര്‍ക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഈയിടെ സ്വര്‍ണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കള്‍ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നില്‍ക്കുന്ന കാഴ്ചയാണു കണ്ടത്.
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎഇയിൽ ഇന്ത്യൻ വംശജന് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. രാജ്യത്ത് സ്ഥിരീകരിച്ച എട്ട് കേസുകളിൽ ഒന്ന് ഇന്ത്യൻ പൗരനാണെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
നേരത്തെ രോഗ ബാധകണ്ടെത്തിയ വ്യക്തികളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് തിങ്കളാഴ്ച പുതിയതായി രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച ഒരു ചൈനീസ് പൗരനും ഫീലിപ്പീൻ സ്വദേശിക്കും കൊറൊണ സ്ഥിരീകരിച്ചിരുന്നു. രോഗ ബാധ സ്ഥിരീകരിച്ചവർക്ക് എറ്റവും മികച്ച ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇന്നു രാവിലെ വരെ 1,016 പേർ കൊറോണ ബാധിച്ചു മരിച്ചെന്നാണ് കണക്കുകൾ. 108 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. ഇതിൽ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,478 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു. രോഗം സുഖപ്പെട്ട 3996 പേർ തിങ്കളാഴ്ച ആശുപത്രി വിട്ടു.
2003ൽ ചൈനയുൾപ്പെടെ 20ലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച സാർസ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി. ഫെബ്രുവരിയിൽ പുതിയ കേസുകൾ ആദ്യമായി മൂവായിരത്തിനു താഴെ വന്നു.
ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്നും തോല്‍വിയിലും സന്തോഷമെന്നും കോണ്‍ഗ്രസ്. ബിജെപിയുടെ വിഭജനതന്ത്രങ്ങള്‍ തോറ്റതില്‍ സന്തോഷം. ഡൽഹിയിൽ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതികരിച്ചു. അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല.
അതിനിടെ, ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡല്‍ഹി ജനത തോല്‍പ്പിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങും പ്രതികരിച്ചിരുന്നു. മോദിയും അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും ഒന്നിച്ചിറങ്ങിയിട്ടും തോറ്റുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ബിജെപിക്ക് മികച്ച ലീഡുള്ളത് 5 സീറ്റില്‍ മാത്രം. ഒന്‍പതിടത്ത് നേരിയ വ്യത്യാസം മാത്രമാണ്. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു. എഴുപതില്‍ 58 സീറ്റിലും ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. എന്നാൽ, തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 12 സീറ്റിൽ മാത്രം ഒതുങ്ങി.
പുല്ലൂറ്റ് കോഴിക്കടയിൽ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തൈപറമ്പിൽ വിനോദിന്റെ മേശക്കു മുകളിൽ നിന്നു ലഭിച്ച കുറിപ്പാണിത്.മകൻ നീരജിന്റെ ചെറിയ നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിലാണ് ഇത് കുറിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് വീട്ടുകാരെ അവസാനമായി നാട്ടുകാർ കാണുന്നത്. അന്ന് ഇതുവഴി പോയ നഗരസഭ കൗൺസിലർ കവിത മധു നയനയെ വീടിനു മുന്നിൽ കണ്ടിരുന്നു. പതിവു പോലെ തലയാട്ടി ചിരിച്ചു.
വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവർക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഇൗയിടെ സ്വർണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കൾ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നിൽക്കുന്ന കാഴ്ചയാണു കണ്ടത്.
മിടുക്കരായ രണ്ടു വിദ്യാർഥികൾ. പുല്ലൂറ്റ് കോഴിക്കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നയനയുടെയും നീരജിന്റെയും അധ്യാപകരുടെ വാക്കുകളാണിത്. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് പഠിച്ച നയന ഇപ്പോൾ കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. മികച്ച പഠനം കാഴ്ചവെക്കുന്നതായി അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
സഹപാഠികൾക്കും തങ്ങളുടെ സുഹൃത്തിനെ കുറിച്ചു പറയാൻ നല്ല വാക്കുകൾ മാത്രം. അവധി ദിനമാണെങ്കിലും സഹപാഠിയുടെയും കുടുംബത്തിന്റെയും മരണം അറിഞ്ഞെത്തിയ വിദ്യാർഥികൾ തേങ്ങലോടെയാണ് വീടു വിട്ടിറങ്ങിയത്. മൂന്നു ദിവസത്തെ പത്രങ്ങൾ വീടിനു മുൻപിൽ കിടക്കുന്നുണ്ടായിരുന്നു. വിനോദിന്റെ ബൈക്ക് പ്ലാസ്റ്റിക് കവർ ഇട്ടുവച്ചിരുന്നു. നീരജിന്റെ സൈക്കിളും കൃത്യമായി ഒതുക്കി വച്ചിരിക്കുകയായിരുന്നു.
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലും സംസ്ഥാന സര്‍ക്കാരും രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മോഹന്‍ലാലിന്റ വസതിയില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന ആവശ്യത്തിലാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചത്.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നടന്ന റെയ്ഡില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തപ്പോള്‍ സാധനങ്ങളുടെ പട്ടികയില്‍ പതിനൊന്ന് അനധികൃതശില്‍പ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതു തൊണ്ടിമുതലാണന്നും പിടിച്ചെടുക്കാന്‍ വനം വകുപ്പിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
റാന്നി സ്വദേശിയും മുന്‍ ഫോറസ്റ്റ് അസിസ്റ്റന്‍സ് കണ്‍സര്‍വേറ്ററുമായ ജെയിംസ് മാത്യുവാണ് ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ സുക്ഷിക്കുന്ന തൊണ്ടിമുതല്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയില്ല. ഇതിനുപകരം വനം വകുപ്പ് തൊണ്ടി സാധനങ്ങള്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണന്നും ഇതില്‍ നടപടി വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നു. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 500 ലേറെ പൊലീസ് ഉദ്യോഗസ്ഥരെ കാവൽ നിർത്തിയിട്ടുണ്ട്. ആം ആദ്‌മിയും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് കാണാം.
ഭരണത്തുടർച്ചയാണ് ആം ആദ്‌മി ലക്ഷ്യമിടുന്നത്. തുടർച്ചയായി മൂന്നാം തവണയും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ആം ആദ്‌മി ഉറച്ചു വിശ്വസിക്കുന്നു. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്‌മിക്ക് ആത്മവിശ്വാസം പകരുന്നു. മുഖ്യമന്ത്രി കസേരയിൽ ഹാട്രിക് നേട്ടം കുറിക്കാം എന്ന വിശ്വാസത്തിലാണ് അരവിന്ദ് കേജ്‌രിവാൾ. വികസനത്തിലൂന്നിയ പ്രചാരണമാണ് ആം ആദ്‌മി ഡൽഹിയിൽ നയിച്ചത്. എന്നാൽ, ബിജെപി കേജ്‌രിവാളിനെ വിമർശിച്ചും ഹിന്ദുത്വ അജണ്ട ഉന്നയിച്ചുമാണ് വോട്ട് തേടിയത്.
എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് എതിരാണെങ്കിലും അവർ ആത്മവിശ്വാസം തുടരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലാം യാഥാർഥ്യമാകണമെന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വവും വലിയ ആത്മവിശ്വാസത്തിലാണ്.
2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ രാവിലെ എട്ട് മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫെബ്രുവരി എട്ടിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.