നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നേതാക്കന്‍മാര്‍ പരസ്പരം ആക്രമിക്കുമെങ്കിലും പുറത്താരെങ്കിലും വിമര്‍ശിക്കാന്‍ വന്നാല്‍ വിട്ടുകൊടുക്കില്ല. അതിനിപ്പോള്‍ മാതൃകയാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാക്കിസ്ഥാന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈനെ രൂക്ഷമായി വിമര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും നരേന്ദ്ര മോദി തന്റെ പ്രധാനമന്ത്രി കൂടിയാണെന്നും അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്കെതിരായ ഏതുതരം ആക്രമണത്തെയും അംഗീകരിക്കില്ലെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ഹുസൈന്റെ പരാമര്‍ശത്തിന് പിന്നാലെയാണ്് കെജ്രിവാള്‍ മറുപടിയുമായി രംഗത്തെത്തിയത്.
‘നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പ്രധാനമന്ത്രിയും കൂടിയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര കാര്യമാണ്. ഇതില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ കയറി ഇടപെടുന്നത് ഞങ്ങള്‍ സഹിക്കില്ല. പാക്കിസ്ഥാന്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താന്‍ കഴിയില്ലെന്നും” കെജ്രിവാള്‍ ട്വീറ്ററില്‍ കുറിച്ചു. യുദ്ധമുണ്ടായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രധാനമന്ത്രി മോദിയുടെ സമീപകാല പ്രസ്താവനയെയാണ് നേരത്തെ ഫവാദ് ഹുസൈന്‍ പരിഹസിച്ചത്. ”ഇന്ത്യയിലെ ജനങ്ങള്‍ മോദിമാഡ്‌നെസിനെ പരാജയപ്പെടുത്തണം എന്നായിരുന്നു പാക് മന്ത്രിയുടെ പരിഹാസിച്ച് ട്വീറ്റ് ചെയ്തത്.
മറ്റൊരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെടാനുള്ള സമ്മര്‍ദ്ദത്തില്‍ മോദി മേഖലയില്‍ അവകാശവാദങ്ങളും ഭീഷണികളും മുഴക്കുകയാണെന്നും ഫവാദ് പറഞ്ഞു. കശ്മീര്‍, പൗരത്വ നിയമം, പരാജയപ്പെട്ട സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ശേഷം മോദിക്ക് നിലതെറ്റിയെന്നും ഫവാദ് പരിഹസിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ പരിഹസിച്ചതോടെയാണ് തന്റെ കടുത്ത വിമര്‍ശകനായ മോദിയെ പ്രതിരോധിച്ച് കെജ്‌രിവാള്‍ രംഗത്തുവന്നതെന്ന് ശ്രദ്ധേയമാണ്. ഫെബ്രുവരി എട്ടിന് വോട്ടുചെയ്യാന്‍ പോകുമ്പോള്‍, നിങ്ങള്‍ എന്നെ നിങ്ങളുടെ മകനായി കരുതുന്നുവെങ്കില്‍, എ.എ.പിയുടെ ചിഹ്നമായ ചൂല് അമര്‍ത്തുക, നിങ്ങള്‍ എന്നെ തീവ്രവാദിയാണെന്ന് കരുതുന്നുവെങ്കില്‍, താമര അമര്‍ത്തുക എന്ന കെജ്രിവാളിന്റെ അഭിപ്രായം നേരത്തെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അരവിന്ദ് കെജ്!രിവാളിനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച ബി.ജെ.പിയുടെ പശ്ചിമ ഡല്‍ഹി എം.പി പര്‍വേഷിന്റെ വീഡിയോ വൈറലായതോടെയാണ് ഈ കെജ്രിവാള്‍ ഈ മറുപടി നല്‍കിയത്.
കെജ്‌രിവാളിനെപ്പോലുള്ള നിരവധി ചതിയന്‍മാരും കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികളും ഡല്‍ഹിയില്‍ ഒളിഞ്ഞിരിക്കുകയാണ്. കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെയാണോ ഡല്‍ഹിയിലെ കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികള്‍ക്കെതിരെയാണോ പോരാടേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല… എന്നായിരുന്നു പര്‍വേഷിന്റെ അധിക്ഷേപം. ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ വികാരാധീനനായി സംസാരിച്ചത്. എനിക്ക് വല്ലാത്ത വേദന തോന്നി. എന്റെ വേദന നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിച്ചു. ബി.ജെ.പി നേതാക്കള്‍ എന്നെ തീവ്രവാദി എന്നാണ് വിളിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞാന്‍ ഡല്‍ഹിയിലെ ഓരോ കുട്ടിയെയും എന്റെ സ്വന്തം മക്കളെ പോലെയാണ് കണ്ടതും പരിഗണിച്ചതും. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയും ചെയ്തു.
എന്നിട്ട് ബി.ജെ.പി എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു.
ആരെങ്കിലും രോഗബാധിതനാകുമ്പോള്‍, അവരുടെ ചികിത്സയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഞാന്‍ നടത്തി. വാര്‍ദ്ധക്യത്തിലുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിന് വഴിയൊരുക്കി. അതൊരു കുറ്റമാണോ? അതാണോ എന്നെ തീവ്രവാദിയാക്കുന്നത്? സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ഹോമിച്ചപ്പോള്‍ ഞാന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നിട്ടും അവര്‍ എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു, കെജ്‌രിവാള്‍ പറഞ്ഞു. ഇത്രയൊക്കെ ബിജെപിയെ വിമര്‍ശിച്ച കെജ്രിവാളാണ് മോദിയെ അനുകൂലിച്ചത് എന്നതിനാല്‍ വലിയ കൈയ്യടിയാണ് കെജ്രിവാളിന് കിട്ടുന്നത്.
കൊറോണ പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിദ്യാർഥികളടക്കം മുന്നൂറോളം പേരാണ് എയർ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഇവർ രാവിലെ എട്ടരയോടെ ഡൽഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാർഥികളും വിമാനത്തിലുണ്ട്.
ഇന്നലെ 42മലയാളികൾ ഉൾപ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്നവരെയും ക്യാമ്പിലേക്കാകും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പോതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 304 ആയി. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു
എബ്രഹാം സി
വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ട `പൂർവ റാൻബാക്സി എക്സിക്യൂട്ടീവ് ` ദിനേഷ് താക്കൂർ ന്റെ ഹർജിയിൽ വിദേശമന്ത്രാലയത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട സത്യവാങ്‌മൂലത്തിലാണ് ഡൽഹി ഹൈ കോർട്ടിൽ മന്ത്രാലയം നിലപാടറിയിച്ചിരിക്കുന്നത് .
ഡൽഹി ഹൈ കോർട്ടിന്റെ തന്നെ 2018 ലെ ഒരു വിധിയിൽ OCI (Overseas Citizen of India) കാർഡ് കൈവശമുള്ള വിദേശ ഇന്ത്യക്കാരന് ഇന്ത്യൻ പൗരനു തുല്യമായ പൗരാവകാശങ്ങളും, സ്വതന്ത്രമായി സംസാരിക്കുവാനും ആശയപ്രകടനം നടത്തുവാനും ഉള്ള സാഹചര്യങ്ങളും എടുത്തു പറഞ്ഞിരുന്നു.
മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ ഈ നയം മാറ്റം വിദേശ ഇൻഡ്യക്കാർക്കിടയിൽ ആശങ്കയുണർത്തുന്നതും അനാരോഗ്യകരവുമാണ്.
ഇന്നും അവികസിതരാജ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്നത് വിദ്യാസമ്പന്നരും, വിദഗ്ദരുമായ തൊഴിലാളികളാണ്. അമേരിക്കയും യൂറോപ്പുമുൾപ്പെടെ ലോകത്തുള്ള വികസിത രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യാക്കാരന്റെ ബുദ്ധിമികവിൽ നേട്ടങ്ങൾ കൊയ്യുമ്പോൾ, ഇന്ത്യയിൽ അവർക്കു നല്കാൻ അവസരങ്ങളില്ലാതെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്നു. അഭ്യസ്ത വിദ്യർ ഇന്ത്യ വിടാനുള്ള പ്രധാന കാരണം അഭിരുചിക്കൊത്ത ജോലിസാധ്യതകളില്ലെന്നതു തന്നെ. എന്നാൽ അവർ മറ്റു രാജ്യങ്ങളിലേക്കു ചേക്കേറി അതിജീവനത്തിനായി അവിടങ്ങളിലെ പൗരത്വം സ്വീകരിച്ചു എന്നതു കൊണ്ട് മാതൃരാജ്യത്തോടുള്ള അവരുടെ കൂറിനു കുറവുകളുണ്ടാവുന്നില്ല. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തിയും, കുട്ടികളെ ഇന്ത്യൻ സംസ്കാരത്തിൽ വളർത്തിയും വർഷത്തിലൊരിക്കലെങ്കിലും ബന്ധുമിത്രാദികളെ സന്ദർശിച്ചുമൊക്കെ മാതൃരാജ്യവുമായുള്ള അവരുടെ ബന്ധം നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നു. വിദേശ രാജ്യങ്ങളിൽ അവർ സ്വരുക്കൂട്ടുന്ന സമ്പാദ്യം ഇന്ത്യയിൽ നിക്ഷേപിക്കയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്കു മുതൽക്കൂട്ടാവുകയും ചെയ്യുന്നു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ധനം സാമ്പത്തിക പ്രതിസന്ധികളിൽ ഉലയാതെ നിൽക്കുന്നത് വിദേശ ഇന്ത്യക്കാരുടെ കരുതൽ ഒന്നുകൊണ്ടു മാത്രമാണ്.വികസിത രാജ്യമായി മാറുന്ന ഇന്ത്യയിലേയ്ക്ക് തങ്ങളുടെ അടുത്ത തലമുറയെ തിരിച്ചെത്തിക്കുകയാണ് ഓരോ പ്രവാസിയുടെയും സ്വപ്നം
OCI കാർഡുടമ യ്ക്ക് ഇന്ത്യയിൽ തങ്ങുവാനുള്ള സമയപരിധി നീക്കിയതും, റെജിസ്ട്രർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതും വഴി മോഡി ഗവണ്മെന്റ് പ്രവാസികളെ അംഗീകരിക്കുകയായിരുന്നു.
എന്നാൽ വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരന്റെ ഭാഗധേയങ്ങൾ തീരുമാനിക്കുന്നത് മാറി മാറി വരുന്ന ഗവൺമെൻറ് പോളിസികൾ വഴിയാകുമെന്ന പുതിയ നിലപാട് ഉത്തരവാദയത്വപ്പെട്ടവർ അറിഞ്ഞുകൊണ്ടുള്ളതാവുമോ എന്ന് പോലും സന്ദേഹിക്കുന്നു. വോട്ടവകാശവും ജനപ്രതിനിധിയാവാനുള്ള അവസരവും സാധ്യമല്ലെങ്കിലും പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഞങ്ങളെ നിരാശരാക്കുന്നു
ജനപ്രതിനിധികൾ വിദേശരാജ്യങ്ങളിലെത്തി ലക്ഷം ലക്ഷം പ്രവാസികളെ സാക്ഷി നിറുത്തി അവരുടെയും ബന്ധുക്കളുടെയും ജീവനും സ്വത്തും ഇന്ത്യയിൽ സുരക്ഷിതമാണെന്നും ഏതവസരത്തിലും ഇന്ത്യയിലേക്കൊരു തിരിച്ചുവരവിന് സ്വാഗതം ചെയ്യുന്നു എന്നും കേൾക്കുമ്പോൾ അവർ പുളകിതരാവുന്നു. ഈ ഒരുറപ്പാണ് ഒരു പ്രവാസിയെ എന്നും ഇന്ത്യക്കാരനായി നിലനിര്ത്തുന്നത്
എന്നാൽ ഈ സുരക്ഷിതത്വവും വ്യക്തിസ്വാതന്ത്ര്യവും അപകടത്തിലാണെന്ന് തോന്നുന്ന നിമിഷം മുതൽ അവർ മാറി ചിന്തിക്കുവാൻ നിർബന്ധിതരാവും. ഇലക്ഷനു മുൻപും വിജയശേഷവും നിങ്ങളെ സ്വീകരിക്കുവാനും ശ്രവിക്കുവാനും ജനസഞ്ചയങ്ങൾ ഉണ്ടാവില്ല. OCI കാർ വെറും വിദേശിയുടെ ഗണത്തിലേയ്ക്ക് തരാം താഴ്ത്തപ്പെടുമ്പോൾ ഇന്ത്യയുടെ പ്രതിച്ഛായക്കും വിദേശങ്ങളിൽ മങ്ങലേൽക്കാം.
ആഗോളവത്കരണത്തിന്റെ ഈ യുഗത്തിൽ ലോകരാഷ്ട്രങ്ങൾ അവരുടെ ഉന്നമനത്തിനു ചവിട്ടുപടിയായി രാജ്യസുരക്ഷക്കുള്ള നിബന്ധനകൾ മാത്രം നിലനിറുത്തിക്കൊണ്ട് ഇരട്ട പൗരത്വം പ്രോത്സാഹിക്കുമ്പോൾ ഇന്നിന്റെ ആവശ്യമാണ് ഇന്ത്യക്കാരന്റെ ഇരട്ട പൗരത്വം
അനാവശ്യമായ സമരങ്ങളും നിരുത്തിരവാദിത്വപരമായ പ്രസ്താവനകളും കൊണ്ട് അലങ്കോലപ്പെട്ടു കിടക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ പുരോഗമനമായ ആശയങ്ങൾ നടപ്പിൽ വരുത്തുവാൻ ഉതിരവാദിത്വപ്പെട്ടവർക്കു സമയം കിട്ടുന്നില്ല!
പതിനഞ്ച് ലക്ഷം രൂപവരെ വാർഷിക വരുമാനക്കാർക്ക് ആദായനികുതിയിൽ ഗണ്യമായ ഇളവുനൽകി നികുതിദായകരായ ഇടത്തരക്കാരുടെ പ്രതീക്ഷ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ കാത്തു. ഇളവു പ്രതീക്ഷിച്ചിരുന്നു, എന്നാൽ കടുത്ത വരുമാന പ്രതിസന്ധിയിൽ നീങ്ങുന്ന കേന്ദ്രസർക്കാർ നികുതിദായകരെ കയ്യൊഴിയുമോ എന്ന ശങ്കയുമുണ്ടായിരുന്നു. പുതിയ നിരക്കുകൾ സ്വീകരിക്കുകയോ പഴയപടി തുടരുകയോ ചെയ്യാമെന്ന് ധനമന്ത്രി പറയുന്നു. നികുതിദായകന് നിലവിലുള്ള നികുതി സ്ലാബിൽ തുടരുകയോ പുതിയ സ്ലാബിലേക്ക് മാറുകയോ ചെയ്യാം.
കുറഞ്ഞ പുതിയ നിരക്കുകൾ സ്വീകരിക്കുന്നവർക്ക് മുമ്പുണ്ടായിരുന്ന 100 ഇളവുകളിൽ 70 ലഭിക്കില്ല. നഷ്ടമാകുന്ന ഇളവുകൾ ഏതൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ആദായനികുതി സ്ലാബുകളും മാറ്റി.
∙ 2.5 ലക്ഷം രൂപ വരെ വരുമാനക്കാർക്ക് നികുതിയില്ല.
∙ 2.5– 5 ലക്ഷം രൂപ വിഭാഗത്തിൽ 5 ശതമാനം നികുതി തുടരും.
∙ 5–7.5 ലക്ഷം വരുമാനക്കാർക്ക് 10 ശതമാനമാണ് പുതിയ നിരക്ക്. നേരത്തെ 5–10 ലക്ഷം വരുമാന വിഭാഗത്തിൽ പെട്ടിരുന്നതിനാൽ 20 ശതമാനമായിരുന്നു നികുതി.
∙ 7.5–10 ലക്ഷം വരുമാന വിഭാഗത്തിൽ 15 ശതമാനമാണ് പുതിയ നികുതി. നേരത്തെ 20%.
∙ 10–12.5 ലക്ഷം വരുമാന വിഭാഗത്തിൽ 20 ശതമാനമാണ് നിരക്ക്. നേരത്തേ ഈ വിഭാഗത്തിന് 30 ശതമാനമായിരുന്നു.
∙ 12.5–15 ലക്ഷം വിഭാഗത്തിൽ നികുതി 25 ശതമാനം. നേരത്തെ 30 ശതമാനം.
∙ 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം.
∙ 50 ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുള്ള വർക്ക് ബാധകമായി സെസും സർച്ചാർജും തുടരും.
ആദ്യ വിലയിരുത്തലിൽ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന നികുതിദായകർക്ക് പുതിയ നിരക്കിലൂടെ കാര്യമായ നേട്ടമുണ്ടാകില്ല. എന്നാൽ ഭൂരിഭാഗം പേർക്കും ഗണ്യമായ നേട്ടമുണ്ടാകും.
15 ലക്ഷം വരുമാനമുള്ളയാൾക്ക് ഇളവുകളൊന്നും പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിൽ പുതിയ നിരക്കുകളിലൂടെ 79,000 രൂപയുടെ വരെ നേട്ടം ലഭിക്കുമെന്നു കണക്കാക്കുന്നു. മുൻ നിരക്കിൽ 2,73,000 നികുതി നൽകിയിരുന്ന സ്ഥാനത്ത് ഇനി 1,95,000 രൂപ ആദായനികുതി നൽകിയാൽ മതി.
ഇളവുകളിലൂടെ കേന്ദ്ര സർക്കാരിന് പ്രതിവർഷം 40,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. സ്ലാബുകളുടെ എണ്ണം കുറച്ചും ഇളവുകൾ ഒഴിവാക്കിയും ആദായ നികുതി ഘടന ലളിതമാക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.
ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ധര്‍മേന്ദര്‍ റാണയുടേതാണ് ഉത്തരവ്. ഫെബ്രുവരി ഒന്നിലെ വധശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
അതേസമയം, ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതി പവൻ ഗുപ്‌തയുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. കൂട്ടബലാത്സംഗം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണു പവൻ ഗുപ്‌ത സുപ്രീം കോടതിയെ സമീപിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പവൻ ഗുപ്‌ത നൽകിയ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തുള്ള പുനഃപരിശോധനാ ഹർജിയാണ് ഇന്ന് ജസ്റ്റിസ് ആർ.ഭാനുമതി അധ്യക്ഷയായ ബഞ്ച് തള്ളിയത്. പവൻ ഗുപ്‌തയുടെ വാദങ്ങളെ കോടതി മുഖവിലയ്‌ക്കെടുത്തില്ല.
നേരത്തെയുള്ള കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഒന്നിന് രാവിലെ ആറിനാണു പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റാനാണ് തീരുമാനിച്ചിരുന്നത്. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്നു വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
പള്ളിയിലെ പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെ വന്നതില്‍ ഖേദിക്കുന്നുവെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. മനപ്പൂര്‍വമായി ആരെയും വേദനിപ്പിക്കാനല്ല.
ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണ് മറുപടി പറഞ്ഞത്. ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ച് നേരില്‍ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്. മലബാറിലെ വിശ്വാസികള്‍ കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നതായി പറഞ്ഞെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍.
കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല. തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണ്. സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
ജാതി മത ബെതമന്യേ മലയാളികളുടെ ആകെ പ്രീതി പിടിച്ചുപറ്റിയ ധ്യാനഗുരുവാണ് കപ്പൂച്ചിൻ വൈദികനായ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ. ഇടുക്കിക്കാരുടെ ഈ കാപ്പിപ്പൊടി അച്ചൻ യൂടൂബിലും സോഷ്യൽ മീഡിയയിലും വൈറലായത് നർമരസം തുളുമ്പുന്ന സംഭാഷണങ്ങളിലൂടെയാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ നർമ്മത്തിനപ്പുറം വിവാദമായിരിക്കുകയാണ്. ബിഎംപി മീഡിയ പുറത്തുവിട്ട വീഡിയോയിലാണ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ചില കടുത്ത പരാമർശങ്ങൾ അച്ചൻ നടത്തുന്നത്. പരാമർശങ്ങൾ വിവാദമായപ്പോൾ വീഡിയോ പിൻവലിച്ചു.
തീർച്ചയായും ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ ആജീവനാന്തം പോരാടിയ പരാക്രമശാലിയായ ഒരു ഭരണാധികാരിയാണ് പക്ഷെ ഒരു സ്വാതന്ത്ര്യ സമരപ്പോരാളിയല്ല. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തതു കൊണ്ടു മാത്രം ഒരാൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും ദേശസ്‌നേഹിയും ആകുമോ? കുതിരപ്പുറത്ത് പാഞ്ഞു ചെന്ന് അമ്പലക്കാളകളെ കൊല്ലുന്നത് വിനോദമാക്കിയ ടിപ്പു ഈ മാംസം കൂട്ടുകാരെ കൊണ്ട് തീറ്റിക്കുമായിരുന്നു, ടിപ്പുവിന്റെ പ്രവൃത്തികളിൽ പിതാവ് ഹൈദരും ദുഃഖിതനായിരുന്നു.
വാടിയ രാജാവിന് സൈന്യാധിപനായ ടിപ്പു സുൽത്താൻ മലബാറിൽ വന്നു. കുതിരപ്പുറത്ത് വന്ന ടിപ്പും പട്ടാളവും ക്രിസ്ത്യാനികളെ വെടിവച്ചുകൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ച് വിരട്ടി മുസ്ലീങ്ങളാക്കി. ഇതല്ലാതെ മുസ്ലിം സ്വീകരിച്ചതൊന്നുമല്ല. ഇത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പേടിപ്പിച്ച് മതം മാറ്റിയതാ. 515 വർഷങ്ങൾക്ക് അപ്പുറത്ത്. പിന്നീട് മുസ്ലീങ്ങളുടെ…പൗരത്വ ബില്ലൊക്കെ വരുമ്പോൾ, കാണിച്ചത് തെറ്റാണ്..പക്ഷേ ഒരുകാര്യം നമ്മൾ ഓർക്കണം. മുസ്ലീങ്ങളുടെ നീതി നിഷേധിക്കപ്പെടുന്നത് പോലെ നമുക്കും നിഷേധിക്കപ്പെടാം. പക്ഷേ മുസ്ലീങ്ങളെയും നമുക്ക് വിശ്വസിക്കാൻ പറ്റുന്നവരല്ല.
ബോംബെയിൽ നമ്മൾ നിൽക്കുന്നത് ശിവസേന ഉള്ളതുകൊണ്ടാ. അല്ലെങ്കിൽ മുസ്ലീങ്ങൾ നമ്മളെ ഇല്ലാതാക്കും. രണ്ടുമാസം മുമ്പ് ചെന്നപ്പോൾ കണ്ടുഇവരുടെ പ്രവൃത്തികൾ. ലോകത്ത് ഒരുരാജ്യത്തെ ഉള്ളു മുസ്ലീമിന് മാത്രം സഞ്ചരിക്കാവുന്ന റോഡ്. സൗദിയിൽ, മെക്കയിൽ. മുസ്ലിം റോഡാ..നമ്മൾ വണ്ടിയോടിച്ചാ ശിക്ഷയാ. അങ്ങനെയുള്ള വ്യത്യാസം കാണിക്കുന്ന മതഭ്രാന്ത് ഹിന്ദുക്കളേക്കാൾ കൂടുതൽ മുസ്ലീങ്ങൾക്കാ. അതുപറയാതിരിക്കാൻ പറ്റുകേല. പക്ഷേ ഇന്നുകേന്ദ്രം അവരോട് കാണിച്ചത് അനീതിയാ..അതുമറ്റൊരുകാര്യം. പക്ഷേ അവരും അത്ര പുണ്യവാളന്മാരൊന്നുമല്ല. നമ്മൾ സഹിക്കുന്ന ഒരുഭാഗമുണ്ട്. ഏറ്റവും കൂടുതൽ നമ്മളെ കൊല്ലുന്നത് ആരാ? ഹിന്ദുക്കളാണോ? ഇറാഖിൽ, സിറിയയിൽ..മുസ്ലീങ്ങളാ..അപ്പോ..അതും നമ്മൾ ഓർക്കണം..കൂട്ടി വായിക്കണം.
ഒരുപക്ഷം പിടിച്ച് വികാരം കൊള്ളുമ്പോൾ ഓർക്കണം മറുഭാഗം കൂടിയുണ്ടെന്ന്. നമ്മളെ കൊല്ലുന്നത് മുഴുവൻ മുസ്ലീങ്ങളാ ലോകത്ത്. എവിടെ ചെന്നാലും. ഇന്ത്യയിൽ നമ്മൾ ഒത്തിരി ക്ഷമ കാണിച്ച് കഴിയുന്നവരാ. അടുത്ത കാലത്ത് ഈ മതഭ്രാന്തന്മാർ വന്ന ശേഷമാണ് ഈ ബഹളം. അല്ലെങ്കിൽ നമ്മളെ ഏറ്റവും വേദനിപ്പിച്ചിട്ടുള്ളത് ചേർത്ത് വായിക്കുക. അന്ന് ടിപ്പുവിന്റെ പട്ടാളം ഇങ്ങനെ വന്നു. ആലുവ കഴിഞ്ഞ് പോരുമ്പോഴത്തേക്കും, ആലങ്ങാട് പ്രദേശത്ത് വരുന്ന സമയത്ത് അവിടുത്തെ മാവ് പെട്ടെന്ന് അങ്ങനെ വളഞ്ഞു. മാവ് വളഞ്ഞപ്പോൾ ടിപ്പുവിന്റെ പടയ്ക്ക് മുന്നോട്ട് പോകാൻ പറ്റിയില്ല. ആ സ്ഥലമാണ് കൂനമ്മാവ് എന്നറിയപ്പെടുക.
അങ്ങനെ പട്ടാളം വരുമ്പോൾ ചെറായി ബീച്ചിൽ ഒരുപള്ളിക്ക് വരുമ്പോൾ, ശക്തമായ മഞ്ഞ്….എട്ടുനോമ്പിന്റെ കാലമാ..ആൾക്കാര് പള്ളീൽ പ്രാർത്ഥിക്കുവാ..അവിടെ ശക്തമായ മഞ്ഞിൽ, ഈ പള്ളി അങ്ങനെ മറഞ്ഞുപോയി. അപ്പോൾ ടിപ്പുവിന്റെ പട്ടാളം പള്ളി കാണാതെ മുന്നോട്ടുപോയി. അപ്പോഴാണ് മറ്റൊരു യുദ്ധം ടിപ്പുവിനെ തിരിച്ചുവിളിച്ചത്. അങ്ങനെ പോയിരുന്നില്ലെങ്കിൽ 500 വർഷം മുമ്പ് ആ പട്ടാളം വന്നേനെ. കോട്ടയം, അടൂർ, പത്തനംതിട്ട, ദേവലോകം, വകയാർ, റാന്നി ഇതിലെ ഒറ്റപോക്ക് പോയേനെ. അങ്ങനെ എങ്ങാനും പോയിരുന്നെങ്കിൽ നിങ്ങളുടെയൊക്കെ പേര് ഫാത്തിമ, സുലൈഖ, ബഷീർ, മുസ്തഫ…
അച്ചന്റെ സംഭാഷണം ഇങ്ങനെ:
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുമ്പോഴും ആളുകളിലെ ഭീതി കൂടുന്നു. ആരോഗ്യം തൃപ്തികരമാണെന്നും ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും തൃശൂര്‍ ജനതയുടെ ആശങ്ക ഒഴിയുന്നില്ല. തൃശൂരിലെ ഹോട്ടലുകളില്‍ ആളുകളുടെ എണ്ണം കുറയുകയാണ്. ചില ഹോട്ടലുകളില്‍ കസേരകള്‍ പൂര്‍ണമായും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ.
തൃശൂരില്‍ അടുത്തിടെ നടക്കാനിരിക്കുന്ന പൊതുയോഗങ്ങളും പരിപാടികളും മറ്റും മാറ്റിവെച്ചുവെന്നാണ് വിവരം. ആളുകള്‍ കൂട്ടമായി നില്‍ക്കാത്ത അവസ്ഥയിലേക്കും കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. ചൈനയില്‍ സെക്കന്‍ഡുകള്‍ കൊണ്ട് വൈറസ് പടര്‍ന്ന് 200ല്‍ കൂടുതല്‍ ആളുകള്‍ മരിച്ച സാഹചര്യത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലും ജനങ്ങള്‍ ഭയത്തിലാണ്.
പല സ്ഥലങ്ങളിലും ഇപ്പോള്‍ പെരുന്നാളും മറ്റും നടക്കുകയാണ്. ഇത്തരം മതപരമായ ചടങ്ങുകളെയും കൊറോണ വൈറസ് വാര്‍ത്ത ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചൈനയില്‍ നിന്നെത്തിയവര്‍ പൊതുപരിപാടികളില്‍ തത്ക്കാലം പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ഭയപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും.ഇന്നലെയാണ് കേസില്‍ വിസ്താരം ആരംഭിച്ചത്.
നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. അടച്ചിട്ട മുറിയിലാണ് വനിതാ ജഡ്ജി ഹണി എം വര്‍ഗീസ് സാക്ഷിവിസ്താരം നടത്തിയത്.
ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് ഇന്നലെ പ്രോസിക്യൂഷന്‍ ആരംഭിച്ചത്. ഇത് ഇന്നും തുടരും. നടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക ലക്ഷ്യമിട്ടാണ് അടച്ചിട്ട മുറിയില്‍( ഇന്‍ ക്യാമറ) സാക്ഷിവിസ്താരം നടത്തുന്നത്. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍.
2017 ഫെബ്രുവരി 17ന് തൃശൂരില്‍നിന്നു ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങുകയായിരുന്ന നടിയെ നെടുമ്പാശ്ശേരിക്കു സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. വാഹനത്തിനുള്ളില്‍ വച്ച് നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തി. ഇതു ദീലീപ് നല്‍കിയ ക്വട്ടേഷന്‍ ആണെന്നാണ് ആരോപണം. അതേ വര്‍ഷം ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. എന്നാൽ കേസിൽ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം മുതലാണ് തുടങ്ങിയത്. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍) എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും വ്യാഴാഴ്ച കോടതിയില്‍ ഹാജരായി.
ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് വ്യാഴാഴ്ച നടന്നത്. ഇവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി അടച്ചിട്ട മുറിയിലായിരുന്നു സാക്ഷിവിസ്താരം. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍. വിചാരണ അടുത്തദിവസവും തുടരും. 2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വനിതാ ഇന്‍സ്പെക്ടര്‍ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11നു സാക്ഷിവിസ്താരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ഒന്നാം സാക്ഷിയായ നടി കോടതി പരിസരത്തെത്തി. ഭര്‍ത്താവുമൊന്നിച്ചു കാറിലെത്തിയ നടി കോടതി അങ്കണത്തിലെ മറ്റൊരു മുറിയില്‍ കാത്തിരുന്നു. എട്ടാം പ്രതിയായ നടന്‍ ദിലീപ് 10.55 നാണ് എത്തിയത്.നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുപുറമേ ഒന്നാം സാക്ഷിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനും മാധ്യമങ്ങള്‍ക്കു വിലക്കുണ്ട്.
നടിയുടെ വെളിപ്പെടുത്തലുകള്‍ കേട്ടു കോടതി നിശബ്ദമായി. താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്ബാകെ നടി വിവരിച്ചത്. പ്രോസിക്യൂട്ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും. മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികള്‍. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കേസില്‍ ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത് 13 അഭിഭാഷകര്‍.
പത്തുപ്രതികള്‍ക്കുവേണ്ടി ആകെ 31 അഭിഭാഷകര്‍ കോടതിയിലെത്തി. ഇരയ്ക്ക് സമാധാനപൂര്‍ണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയില്‍ വിചാരണ. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍, അഭിഭാഷകന്‍, പ്രതികള്‍, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് പ്രവേശിപ്പിക്കുക. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേതിരേയാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.