India

പ്രൊഫ . ജോസഫ് പോൾ

അങ്കമാലി: അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി (ഡിസ്റ്റ്) യും കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലും സംയുക്തമായി ഡിസംബര്‍ 7 ശനിയാഴ്ച ഡിസ്റ്റില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ജോബ് ഫെയറില്‍ പങ്കെടുക്കാം. .താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനായി വെബ്സൈറ്റ് www.depaul.edu.in സന്ദര്‍ശിയ്ക്കുക. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9. 30 നു ഡിസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് ഡിസ്റ്റിന്റെ പ്ലേസ്മെന്റ് കോർഡിനേറ്റർ പ്രൊഫ . ജോസഫ് പോൾ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2911800, 2911811.

 

 

 

Consolidated-List

ഡബ്ലിന്‍:ഡബ്ലിനില്‍ മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് ( ലിന്‍സി) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്,

ഇന്നലെ(ബുധനാഴ്ച ) ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചതെന്ന് കരുതപ്പെടുന്നു.വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവര്‍ത്തകരായ നഴ്‌സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.

ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.

ഇന്നലെ മേരിയുടെ ജന്മദിനമായിരുന്നു. ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.

കുളിമുറിയില്‍ ഷവറില്‍ കുരുക്കിയിട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി,ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുകയുള്ളു.

കഴിഞ്ഞ മൂന്നു വര്‍ഷമായി സെന്റ് ജെയിംസസില്‍ നഴ്സായിരുന്നു മേരി കുര്യാക്കോസ്

അയര്‍ലണ്ടിലെ മലയാളി നഴ്സിന്റെ ദുരൂഹ മരണം, ഞെട്ടിത്തരിച്ച് സഹപ്രവര്‍ത്തകര്‍: യാത്രയായത് ജന്മദിന ആശംസകള്‍ക്ക് നന്ദി പറഞ്ഞു പോസ്റ്റിട്ട ശേഷം…

കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കോടതി മുറിയിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് ഇയാള്‍ ചാടിയത്. കളളക്കേസില്‍ കുടുക്കി ഭൂമി തട്ടിയെടുത്തുവെന്നാണ് ആത്മഹത്യാക്കുറിപ്പ്.

ഹൈക്കോടതി അഭിഭാഷകനായ സഹോദരനെ കാണാന്‍ എത്തിയതാണ് ഇദ്ദേഹം എന്നാണ് പ്രാഥമിക വിവരം. കോടതിയുടെ നടുമുറ്റത്ത് ഓട് പാകിയ നിലത്താണ് ഇയാള്‍ വീണത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

പുതുച്ചേരി: വലിയ മീന്‍ കുടുങ്ങിയെന്ന് കരുതി വല വലിച്ച് കയറ്റിയ കടലിന്‍റെ മക്കള്‍ക്ക് കിട്ടിയത് പിഎസ്എല്‍വി റോക്കറ്റിന്‍റെ ഭാഗങ്ങള്‍. പുതുച്ചേരിയിലെ വമ്പക്കീരപാളയത്ത് ഇന്ന് രാവിലെയാണ് സംഭവം. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ വലയില്‍ ഭാരമുള്ള എന്തോ കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞാണ് വല വലിച്ച് കയറ്റിയത്.

വമ്പക്കീരപാളയത്ത് നിന്ന് പോയ ശിവശങ്കറിനും സുഹൃത്തുക്കള്‍ക്കുമാണ് പിഎസ്എല്‍വി റോക്കറ്റിന്‍റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കിട്ടിയത്. മൂന്ന് പേര്‍ ചേര്‍ന്ന് വലിച്ച് കയറ്റാന്‍ സാധിക്കാതെ വന്നതോടെ കരയിലും സമീപത്തുമുണ്ടായിരുന്ന ബോട്ടുകളുടെ സഹായത്തോടെയാണ് ഭാരമുള്ള വസ്തു കരയിലെത്തിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് പുതുച്ചേരി സ്വദേശികളുടെ വലയില്‍ വന്‍ഭാരമുള്ള എന്തോ വസ്തു കുടുങ്ങിയത്.

വലിയ മീന്‍ ആവുമെന്ന പ്രതീക്ഷയില്‍ കരക്കെത്തിച്ച വല പരിശോധിച്ചതോടെയാണ് മത്സ്യത്തൊഴിലാളികള്‍ അമ്പരന്നത്. ഉരുണ്ട പ്രകൃതമുള്ള ലോഹ നിര്‍മ്മിതമായ വസ്തുവില്‍ ചുവന്ന നിറത്തില്‍ പിഎസ്ഒഎം എക്സ് എല്‍(PSOMXL)എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 30 അടിയോളം നീളമുള്ളതാണ് ഈ ലോഹവസ്തു. നിരവധി ടണ്‍ ഭാരമുണ്ട് ഈ വസ്തുവിനെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വലിയ വസ്തുക്കള്‍ കരയിലേക്ക് വലിച്ചടുപ്പിക്കുന്ന ഉപകരണത്തിന്‍റെ സഹായത്തോടെയാണ് വമ്പന്‍ മത്സ്യത്തെ ഇവര്‍ കരക്കെത്തിച്ചത്.

ഉരുണ്ട ലോഹവസ്തു എന്താണെന്ന് തിരിച്ചറിയാന്‍ തന്നെ ഏറെനേരം വേണ്ടി വന്നു. സമീപത്തെ പൊലീസ് സ്റ്റേഷനിലും റവന്യു വകുപ്പിലും ഇവര്‍ വിവരമറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഇത്തരത്തില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന വസ്തുക്കള്‍ തീരത്ത് എത്തുന്നത് അപൂര്‍വ്വമാണെന്നാണ് ഐഎസ്ആര്‍ഒയിലെ ഗവേഷകര്‍ പറയുന്നത്.

പുതുച്ചേരിയില്‍ കണ്ടെത്തിയ ലോഹവസ്തു ശ്രീഹരിക്കോട്ടയിലേക്ക് എത്തിക്കുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ വിശദമാക്കി. ഇത്തരം വസ്തുക്കളുടെ അടുത്തേക്ക് പോകുന്നത് അപകടകരമാണെന്നും ഗവേഷകര്‍ വിശദമാക്കി. അവശേഷിക്കുന്ന ഇന്ധനം ലോഹപ്പാളികളില്‍ അവശേഷിക്കുന്നുവെങ്കില്‍ അപകടമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. എന്തായാലും വലയില്‍ കുടുങ്ങിയ വമ്പന്‍ വസ്തു മീനല്ലെന്ന് തിരിച്ചറിഞ്ഞതോടെ കടലിന്‍റെ മക്കളും നിരാശയിലാണ്.

സ്ത്രീകളിൽ പലരും നേരിടുന്ന ഒരു ദുരവസ്ഥയാണ് അപരിചിതരിൽ നിന്നും വരുന്ന അശ്ലീല സന്ദേശങ്ങളും മോശം ഉദ്ദേശത്തോടു കൂടിയുള്ള ഫ്രണ്ട് റിക്വസ്റ്റുകളും. ഇത്തരത്തിൽ സ്ത്രീകളുമായി ‘സൗഹൃദം’ സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ കൂടുതലും പുരുഷന്മാരാണ് എന്നതും വസ്തുതയാണ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ ഒരു ദുരനുഭവമാണ് മാലിയിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ആശാ ദീപയ്ക്ക് പറയാനുള്ളത്. രണ്ട് സ്ത്രീകളാണ് നിരന്തരം ഇവരെ ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശങ്ങളും, വീഡിയോകളും മറ്റുമയച്ച് ശല്യം ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ നേരിട്ട ദുരവസ്ഥ ആശ പങ്കുവച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ ഇവരെ ഇരുവരെയും യുവതി ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇവർ സ്ത്രീകൾ തന്നെയാണെന്നും ഇത് പുരുഷന്മാരുടെ ഫേക്ക് ഐഡികൾ അല്ലെന്നും ആശ തന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നു. ആണുങ്ങൾ പോലും ഇങ്ങനെ തന്നോട് മോശമായ രീതിയിൽ പെരുമാറിയിട്ടില്ലെന്നും ഈ സ്ത്രീകളുടെ സംഘത്തിൽ പെട്ട ആരും ഇനി തന്നെ ശല്യം ചെയ്യരുതെന്നും പറഞ്ഞുകൊണ്ടാണ് യുവതി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.ചില്ലിക്കാശ് ചെലവഴിച്ചിട്ടില്ല, .

ആശ ദീപയുടെ കുറിപ്പിന്റെ പൂർണരൂപം ചുവടെ:’

ഇൻബോക്സിലെ ലെസ്ബിയൻ ആക്രമണം !! അടുത്തയിടെ കുറേ സ്ത്രീകളുടെ ഫ്രണ്ട് Requests വന്നു. പ്രൊഫൈൽ നോക്കി genuine ആണ് കുറെ ഏറെ mutual friends ഉണ്ട് .. അത് കൊണ്ട് കുറച്ചു റിക്വസ്റ്റുകൾ accept ചെയ്തു. അതിൽ ഒന്ന് രണ്ടു പേര് ഇൻബോക്സിൽ വന്നു. കുറച്ചു ചോദ്യങ്ങൾക്ക് സമയം പോലെ മറുപടി നൽകി. ഉടനെ അവളുമാർ ഫോട്ടോ അയച്ചു .. voice മെസ്സേജ് അയച്ചു .. എന്നിട്ടു നിന്റെ voice , ഫോട്ടോ ഒക്കെ ഇടെടാ എന്ന് ആയി. ശരിയല്ല എന്ന് തോന്നി മറുപടി നൽകാഞ്ഞപ്പോൾ .. പിന്നീടുള്ള വോയ്‌സുകളും മെസ്സേജസ് ഒക്കെയും അശ്ലീല ചുവയിൽ ആയി. അതിൽ ഒരുത്തി ഒരു പോൺ ക്ലിപ്പും അയച്ചു .. അത്രയും ആയപ്പോൾ രണ്ടിനെയും ബ്ലോക്ക് ചെയ്തു. ഒരുത്തി ദുബായിൽ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ !!! ആ സമയത്തു accept ചെയ്ത കുറെ പെണ്ണുങ്ങൾ പിന്നെയും inboxil വിശേഷം തിരക്കി വരുന്നുണ്ട്. ബ്ളോക് ചെയ്യുന്നത് തുടരുന്നു . ഇനിയും ആ ഗാങ്ങിൽ ഉള്ളവർ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ ദയവായി ഇൻബോക്സിൽ വന്നു ശല്യം ചെയ്യരുതേ !!! ഇത്രയും വർഷങ്ങൾ facebook ഉപയോഗിച്ചിട്ടു ഒരു ആണുങ്ങൾ പോലും ഇൻബോക്സിൽ വന്നു ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല !! ഇത് ആണുങ്ങളുടെ fake ഐഡികൾ അല്ല ! ഒറിജിനൽ പെണ്ണുങ്ങൾ ആണ് . Beware of these types of profiles in FB !!

 

സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം ഇടക്കാൻ സാധിക്കും.

നിലവിൽ നീരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് രത്നവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുൽ ചോക്സിയും. കഴിഞ്ഞ വർഷം ജനുവരിയോടെയാണ് ഇരുവരും ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് ചേക്കറിയത്.

കേരളത്തിൽ ആരാണ് നിങ്ങളുടെ നേതാവ് എന്നു ചോദിച്ചാൽ തല്ക്കാലം മറുപടി പറയാൻ ബി ജെ പി ക്കാർ തയ്യാറല്ല. ഏറ്റവും ഒടുവിൽ കേരള ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന പി എസ് ശ്രീധരൻ പിള്ള വക്കീലിനെ മിസോറാം ഗവർണറായി നിയമിച്ചതിനു ശേഷം പുതിയ അധ്യക്ഷനെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നതു തന്നെ കാരണം. അധ്യക്ഷനെ നിയമിക്കാത്തതിൽ കടുത്ത അമർഷം ഉണ്ടെങ്കിലും തല്ക്കാലം അതൊന്നും വെളിയിൽ കാണിക്കാതെ കാത്തിരിക്കുകയാണ് പ്രവർത്തകരും നേതാക്കളും.

പറഞ്ഞു വരുമ്പോൾ അധ്യക്ഷൻ ഇല്ലെങ്കിലും ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നിയമിതനായ എ പി അബ്ദുള്ളകുട്ടി അടക്കം ഒമ്പതു സംസ്ഥാന വൈസ് പ്രസിഡന്റുമാരും ആറ് സംസ്ഥാന ജനറൽ സെക്രട്ടറിമാരും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ട്രെഷററുമൊക്കെ പാർട്ടിക്കുണ്ട്. പാർട്ടി ഭരണഘടന അനുസരിച്ചു പ്രസിഡണ്ട് ഇല്ലാതായാൽ കമ്മിറ്റി തന്നെ ഇല്ലാതാകും എന്നതാണ് വ്യവസ്ഥയെങ്കിലും സംസ്ഥാന കമ്മറ്റി ഇപ്പോഴും നിലവിലുണ്ടെന്നാണ് കമ്മിറ്റിയിലുള്ള നേതാക്കൾ അവകാശപ്പെടുന്നത്. തന്നെയുമല്ല പ്രസിഡന്റിന്റെ അഭാവത്തിൽ വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന മട്ടിൽ അടുത്തിടെ പാർട്ടിയിൽ ചേക്കേറിയ അബ്ദുള്ളക്കുട്ടി അടക്കം ചിലരൊക്കെ ആക്ടിങ് പ്രസിഡണ്ട് ചമയുന്നുമുണ്ട്. ഇതും പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്കു കാരണമായിട്ടുണ്ട്. ‘വിരല് വെക്കാൻ ഇടം കിട്ടിയാൽ ചിലർ അവിടെ ഉലക്ക വെക്കാൻ ശ്രമിക്കും ‘ എന്നാണ് പാർട്ടിയിൽ ഇപ്പോഴും സജീവമായി തുടരുന്ന ഒരു മുൻ ജില്ലാ പ്രസിഡണ്ട് ഇതിനെക്കുറിച്ചു പ്രതികരിച്ചത്.

സംസ്ഥാന അധ്യക്ഷനാക്കാൻ പോന്ന യോഗ്യത ഉള്ളവരാരും ബി ജെ പി യിൽ ഇല്ലാഞ്ഞിട്ടല്ല ശ്രീധരൻ പിള്ളയെ മാറ്റിയ ഒഴിവിലേക്ക് പുതിയ അധ്യക്ഷനെ നിയമിക്കുന്നതിലെ അമാന്തത്തിനു കാരണം. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങി ഒരു വലിയ നേതൃനിര തന്നെയുണ്ട് കേരള ബി ജെ പി യിൽ. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എം ടി രമേശ് , എ എൻ രാധാകൃഷ്ണൻ എന്നിങ്ങനെ ഒരു നിര അധ്യക്ഷ പദവി കാത്തു രംഗത്തുണ്ടുതാനും. ഇനിയിപ്പോൾ പാർട്ടിക്ക് ഒരു വനിതാ അധ്യക്ഷയെ ആണ് വേണ്ടതെങ്കിൽ മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറി ആയ ശോഭ സുരേന്ദ്രൻ എപ്പോഴേ റെഡി. എന്നാൽ നേതാക്കളുടെ അഭാവമല്ല കേരളത്തിൽ പാർട്ടിയിലെ പ്രബലമായ രണ്ടു ചേരികൾ തമ്മിലുള്ള തർക്കവും ഈ തർക്കത്തിൽ ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ ആർ എസ് എസ്സിനുള്ള സന്ദേഹവുമാണ് പ്രസിഡണ്ട് നിയമനം വൈകിപ്പിക്കുന്നതെന്നാണ് അണിയറ വർത്തമാനം.

മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ നയിക്കുന്ന ഗ്രൂപ്പും മറ്റൊരു മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസ് നയിക്കുന്ന എതിർ ചേരിയും തമ്മിലാണ് പ്രധാന തർക്കം. മുരളീധരൻ പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ കെ സുരേന്ദ്രനുവേണ്ടി വാദിക്കുമ്പോൾ മറുപക്ഷം മറ്റൊരു ജനറൽ സെക്രട്ടറിയായ എം ടി രമേശിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നു. ഫലത്തിൽ ജാതി തർക്കവും ഈ ചേരിതിരിവിന് പിന്നിലുണ്ടെന്നാണ് വസ്തുത. ഇത് തന്നെയാണത്രെ ആർ എസ് എസ് നേതൃത്വത്തെയും കുഴക്കുന്നത്.

ഗ്രൂപ്പില്ലാത്ത നേതാവ് എന്ന പരിഗണന വെച്ചാണ് നേരത്തെ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ കാലത്തു ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമായതും മെഡിക്കൽ കോളേജ് കോഴ പോലുള്ള വിഷയങ്ങൾ പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേപ്പിച്ചതും ആയിരുന്നു പൊടുന്നനെ കുമ്മനത്തെ മാറ്റി ശ്രീധരൻ പിള്ളയെ നിയമിക്കാൻ ഇടയാക്കിയത്. കുമ്മനത്തെ പോലെ തന്നെ ഗ്രൂപ്പിന് അതീതൻ എന്ന പ്രതിച്ഛായ പിള്ളക്കും ഉണ്ടായിരുന്നുവെങ്കിലും ലോക് സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭയിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും ഉണ്ടായ കനത്ത തിരിച്ചടി അദ്ദേഹത്തിനും വിനയായി.

കേരളത്തിൽ ബി ജെ പി കരുത്താർജ്ജിക്കുന്നുവെന്നു ബദ്ധ ശത്രുവായ സി പി എം പോലും സമ്മതിക്കുമ്പോഴും തിരഞ്ഞെടുപ്പുകളിൽ അതിന്റെ നേട്ടം കാണിക്കാൻ കഴിയാത്ത അവസ്ഥക്ക് പരിഹാരം കാണാൻ കഴിയുന്ന ഒരാളായിരിക്കണം പുതിയ അധ്യക്ഷൻ എന്നതാണ് അമിത് ഷായുടെ മനസ്സിലിരിപ്പ്. അതിനു പറ്റുന്ന ഒരാളെ കണ്ടെത്താനുള്ള ശ്രമം പക്ഷെ എങ്ങുമെത്താതെ ഇപ്പോഴും തുടരുക തന്നെയാണ്. കേരളത്തിൽ അതികം വൈകാതെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പുകളും അതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമെന്നതിനാൽ ഈ നാഥനില്ലാക്കളി ഇനിയും തുടരുന്നത് ശരിയല്ലെന്ന അഭിപ്രായം സംസ്ഥാനത്തെ നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഇടയിൽ ശക്തമാണ്.

കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന തുരുത്തായ കേരളത്തിൽ കാവിക്കൊടി പാരിക്കണം എന്ന ലക്ഷ്യവും അമിത് ഷായ്ക്കുണ്ട്. അതുകൊണ്ടു തന്നെ പുതിയ അധ്യക്ഷൻ കേരളത്തിലെ പാർട്ടിയെ ഘട്ടം ഘട്ടമായി ഭരണത്തിൽ എത്തിക്കാൻ പോന്ന ആളാവണമെന്ന നിർബന്ധം നല്ലതാണെങ്കിലും അധ്യക്ഷ നിയമനം വൈകുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന വാദവും ഉയരുന്നുണ്ട്. കേരളത്തിലെ തർക്കം തീർത്തു അനുയോജ്യനായ അധ്യക്ഷനെ കണ്ടെത്താൻ ആർ എസ് എസ് നീക്കം നടത്തുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആ വഴിക്കു ഒരു ശ്രമവും നടക്കാതിരിക്കുന്നതും അമിത് ഷാ നേരിട്ട് ഇടപെടാത്തതും തികഞ്ഞ ആശങ്കയോടുകൂടിയാണ് നേതാക്കളും പ്രവർത്തകരും കാണുന്നത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി സഫ നാട്ടുകാരുടെ കയ്യടി നേടി. മലപ്പുറം കരുവാരക്കുണ്ട് ഗവ.എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി ആണ് സഫ. പ്രസംഗം തുടങ്ങിയ രാഹുല്‍ ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന് ചോദിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന സഫ താന്‍ തയ്യാറാണ് എന്ന് കയ്യുയര്‍ത്തി കാണിച്ചു. സഫയോട് സ്‌റ്റേജിലേയ്ക്ക് വരാന്‍ രാഹുല്‍ ആവശ്യപ്പെട്ടു.

ലളിതമായ ഇംഗ്ലീഷിലുള്ള രാഹുലിന്റെ പ്രസംഗം നാട്ടുകാര്‍ക്ക് വളരെ സിമ്പിളായി സഫ പരിഭാഷപ്പെടുത്തിക്കൊടുത്തു. There is no foolish question or wrong question എന്നതിന് രാഹുലിന്റെ പരിഭാഷ ഇങ്ങനെ – മണ്ടന്‍ ചോദ്യമെന്നോ പൊട്ട ചോദ്യമെന്നോ ഒരു സംഭവമില്ല. പ്രസംഗത്തിന് ശേഷം സഫയ്ക്ക് ചോക്ലേറ്റ് നല്‍കിയാണ് രാഹുല്‍ ഗാന്ധി മടക്കി അയച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് യുപിയിലെ ഉന്നാവില്‍നിന്ന് മറ്റൊരു ദുരന്തവാര്‍ത്ത. കൂട്ടബലാ‍ല്‍സംഗത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി തീകൊളുത്തി. എണ്‍പതുശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവഗുരുതരാവ്ഥയിലാണ്. തീകൊളുത്തുന്നതിന് മുന്‍പ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ട്. മൂന്നുപേരെ അറസ്റ്റുചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സനൽ കുമാർ പിടിയില്‍. ഒമ്പതാം പ്രതി പത്തനംതിട്ട വെട്ടിപ്രം‌ സനില്‍ കുമാറാണ് പിടിയിലായത്. പാലായിൽ സ്വകര്യ സ്ഥാപത്തില്‍ സെക്യൂരിറ്റി ജോലി നോക്കുകയായിരുന്നു. ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണമെന്ന് കോടതി ജാമ്യക്കാരോട് നിര്‍ദേശിച്ചിരുന്നു.

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. അടുത്തമാസം പത്താം തീയതിക്കുള്ളിൽ പ്രതിയെ കണ്ടെത്തി ഹാജരാക്കാൻ നിർദേശിച്ചു. അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.

Copyright © . All rights reserved