India

വാടക വീട്ടിനുള്ളിൽ വച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നെച്ചിപ്പുഴൂര്‍ കാനത്തില്‍ കൊച്ചുരാമന്‍റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. ഉഴവൂർ കരിനെച്ചി ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മകളെ സ്കൂളിൽ അയക്കാതെ വീട്ടിൽ ഇരുത്തുകയായിരുന്നുവെന്നാണ് വിവരം.

കൊല്ലപ്പെട്ട സൂര്യയുടെ സഹോദരന്‍ സ്വരൂപ് സ്കൂളില്‍ നിന്നെത്തിയപ്പോള്‍ അമ്മ സാലി അകത്തു കയറ്റിയില്ല. പലതവണ വീടിനകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും മകനെ സാലി തള്ളി മാറ്റി. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളുടെ സഹായം തേടി. സമീപവാസികള്‍ എത്തി തിരക്കിയപ്പോള്‍ മകള്‍ ഉറങ്ങുന്നുവെന്നാണ് സാലി പറഞ്ഞത്.

സംശയം തോന്നിയ വീട്ടില്‍ കയറി നടത്തിയ പരിശോധനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടന്നിരുന്ന സൂര്യയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലായിരുന്നു. സാലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അരീക്കര എസ്എന്‍ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച സൂര്യ ഈരാറ്റുപേട്ട ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട സൂര്യയുടെ പിതാവ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ റീജിയണല്‍ തലവന്‍ കെ കെ മുഹമ്മദ് നാഗ്പൂരിലെ ആര്‍എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാറിന്റെ പ്രതികമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

അയോധ്യയിലെ ബാബ്‌റി മസ്ജിദ് പണിതത് ക്ഷേത്രം തകര്‍ത്താണെമന്ന് നിരന്തരം വാദിച്ച വ്യക്തിയാണ് കെ കെ മുഹമ്മദ്. ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥാനായ ഇദ്ദേഹത്തിന്റെ വാദം ആര്‍എസ്എസ് അവരുടെ പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു.

അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പണിഞ്ഞത് കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പണിതതെന്ന കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെതെന്ന നിലപാടിലായിരുന്നു ആര്‍എസ്എസ്സിനെ പോലെ കെ കെ മുഹമ്മദും.

ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയെ അങ്ങേയറ്റം ഉചിതമായ നടപടിയാണെന്നായിരുന്നു നേരത്തെ കെ കെ മുഹമ്മദ് പറഞ്ഞത്. ഇതിനെ ഇക്കാര്യത്തില്‍ താന്‍ എടുത്ത നിലപാടിനുളള അംഗീകാരമായാണ് കെ. കെ മുഹമ്മദ് വ്യാഖ്യാനിച്ചത്.

അയോധ്യകേസില്‍ സാധ്യമായ ഏറ്റവും നല്ല വിധിയാണ് ഉണ്ടായിരിക്കുന്നത്. ഇത്രയും ഉചിതമായ തീരുമാനമുണ്ടാകുമെന്ന ഞാന്‍ കരുതിരുന്നില്ല. ഹിന്ദുക്കളെ സംബന്ധിച്ച് അയോധ്യ മുസ്ലീങ്ങള്‍ക്ക് മെക്കപോലെയാണ്. പ്രവാചകനുമായി ബന്ധപ്പെട്ട സ്ഥലമല്ല, മുസ്ലീങ്ങള്‍ക്ക് അയോധ്യ’ കെ കെ മുഹമ്മദ് പറഞ്ഞു

അതേസമയം അയോധ്യയിലെ ഖനനവുമായി ബന്ധപ്പെട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ടീമില്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്ന് ആരോപണവും ഇതോടൊപ്പം പുറത്തുവന്നിരുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ സുപ്രീം കോടതിയുടെ വിധിയില്‍ നിര്‍ണായകമായിരുന്നു. ഇതോടൊപ്പം പള്ളി പണിയുന്നതിന് മുമ്പ് തന്നെ ഹിന്ദുക്കള്‍ ഈ പ്രദേശത്തെ രാമന്റെ ജന്മസ്ഥലമായി കണക്കാക്കി ആരാധിച്ചിരുന്നുവെന്ന് വിശ്വാസത്തെയും കോടതി പരിഗണിച്ചു
ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതെന്തിനാണെന്ന് കെ കെ മുഹമ്മദ് വിശദീകരിച്ചിട്ടില്ല.

പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ വച്ച് ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായും ലക്ഷണങ്ങൾ പാമ്പുകടിയേറ്റതിന്റെയാണെന്നും പരിശോധിച്ച ഡോ.ജാക്സൺ തോമസ് പറഞ്ഞു. സഹോദരങ്ങൾ:അമിയ ജബിൻ, ആഖിൽ.

ന്യൂഡൽഹി ∙ വാട്സാപ് വിഡിയോ ഫയലുകൾ വഴി വൈറസുകൾ മൊബൈൽ ഫോണിലെത്തുന്നത് ഒഴിവാക്കാൻ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്) നിർദേശം.

എംപി 4 വിഡിയോ ഫയലുകൾ വഴി വൈറസുകൾ കടത്തിവിട്ടു മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന സംഭവങ്ങൾ പുറത്തെത്തിയതിനു പിന്നാലെയാണു നടപടി.

പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്സാപ് നിരീക്ഷിച്ചെന്ന വിവാദം നിലനിൽക്കെയാണ് ജാഗ്രതാ നിർദേശം.

ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അഖിലേഷ്.

സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷിന് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് തന്നോട് കുറച്ചുദിവസമായി ആവശ്യപ്പെട്ട് വരുകയായിരുന്നുവെന്നു പിതാവ് അജികുമാര്‍ പറഞ്ഞു. രാവിലെ ഏറെ വൈകിയിട്ടും അഖിലേഷ് ഉണര്‍ന്ന് പുറത്ത് വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം. സഹോദരി ; അഖില

കോട്ടയത്ത് ഉഴവൂരില്‍ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു. പതിനൊന്നു വയസ്സുകാരി സൂര്യയാണ് മരിച്ചത്. സൂര്യയുടെ അമ്മ ഷാലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാലിക്ക് മാനസിക പ്രശ്‌നം ഉണ്ടെന്നാണ് പൊലീസ്  പറയുന്നത്.

ഭർത്താവിന്‍റെ ക്രൂരതയുടെ ഇരയായി ജീവൻ നഷ്ടമായ ഇരുപത്തിയ‍ഞ്ചുകാരി കൃതിയുടെ മരണം നൊമ്പരമായിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇപ്പോൾ കൃതിയുടേയും രണ്ടാം ഭർത്താവ് വൈശാഖിൻറെയും ടിക്ക് ടോക്ക് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. കൃതിയുടേയും വൈശാഖിൻറെയും കല്ല്യാണ വേദയിൽ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്.

കതിർമണ്ഡപത്തിൽ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി വിഡിയോയിൽ. ഫെയ്സ്ബുക് വഴി പരിചയം പിന്നീട് പ്രണയത്തിനു വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. കൃതിയുടെ ആദ്യ വിവാഹം മാസങ്ങൾ മാത്രമാണ് നിലനിന്നത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.

പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ലെന്ന് കൃതി പലപ്പോഴും സൂചിപ്പിച്ചതായി വീട്ടുകാര്‍ പറയുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ വിവാഹം കഴിച്ചതെന്നും കൊല്ലെപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും കൃതി പറയുന്നു. ഇത് സാധൂകരിക്കും വിധമാണ് കൃതി എഴുതിയ കത്തും പൊലീസ് കണ്ടെടുത്തത്. മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.

പണംസംബന്ധിച്ച വഴക്കിനിടയിൽ കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു വൈശാഖ് പൊലീസിനു മൊഴി നല്‍കി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും വൈശാഖ് പറയുന്നു.

”എനിക്കിപ്പോൾ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു.ശബരിമലയിൽ പ്രവേശിച്ച് ദർശനം നടത്തിയതിന് ശേഷം കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്ന് കനകദുർഗ. വീട്ടില്‍ തനിച്ചാക്കി ഭർത്താവും ബന്ധുക്കളും വാടകവീട്ടിലേക്ക് മാറി. കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറയുന്നു. ബിബിസി തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കനകദുർഗയുടെ തുറന്നുപറച്ചിൽ.

ശബരിമലയിൽ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മർദിച്ചു. ആശുപത്രിയിൽ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ തിരിച്ചെത്തുമ്പോഴേക്ക് ഭർത്താവും കുട്ടികളും വാടകവീട്ടിലേക്ക് മാറി.

ശനിയും ഞായറും മാത്രമാണ് മക്കളെ കാണാൻ സാധിച്ചിരുന്നത്. എന്നാൽ വിവാഹമോചനത്തിന് ശേഷം ഭർത്താവ് സ്റ്റേ വാങ്ങി. ഇപ്പോൾ മക്കളെ കാണാൻ അനുവദിക്കുന്നില്ല. ഞാനിപ്പോൾ കുട്ടികളെക്കുറിച്ച് ഓർക്കാറില്ല. എന്റെ മക്കൾ എനിക്കൊപ്പം വേണം. അവരില്ലാതെ ആ വീട്ടിൽ കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവർക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല എന്ന് എനിക്കറിയാം. ”- പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറഞ്ഞു.

”സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. എനിക്ക് ശേഷവും നൂറുകണക്കിന് യുവതികൾ ശബരിമലയില്‍ പോകാൻ തയ്യാറായിരുന്നു. എന്നാല്‍ എന്റെ അവസ്ഥ കണ്ട് പലരും പേടിച്ച് പിന്മാറി”- കനകദുർഗ പറഞ്ഞു.

ഇക്കുറി ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും കനകദുർഗ പറഞ്ഞു. സെപ്തംബർ 28ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ വർഷമാദ്യമാണ് ബിന്ദുവും കനകദുർഗ്ഗയും ശബരിമല ദർശനം നടത്തിയത്.

തിരുവനന്തപുരം കൊച്ചുവേളി കടപ്പുറത്ത് ഇന്നലെ വിരിച്ച കരമടി വലയില്‍ കുടുങ്ങിയത് ഉടുമ്പ സ്രാവ്. ഇത് വെള്ളുടുമ്പ് സ്രാവെന്നും അറിയപ്പെടുന്നു. അപകടകാരിയല്ലയെങ്കിലും ഇതിനെ ഭക്ഷണമായി ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടുപോയാതാകാമെന്ന് മത്സ്യത്തൊഴിലാളിയായ പറഞ്ഞു.

അപകടകാരിയല്ലാത്ത സ്രാവ് ഇനത്തില്‍പ്പെടുന്ന മത്സ്യമാണ് വെള്ളുടുമ്പ്. കടലിന്‍റെ അടിത്തട്ടില്‍ ഉടുമ്പിനെ പോലെ അടിഞ്ഞ് കിടക്കുന്നത് കാരണം ഇവയ്ക്ക് ഉടുമ്പ് സ്രാവെന്നും പേരുണ്ട്.തൊലിപ്പുറത്തുള്ള വെള്ളപ്പുള്ളികള്‍ കാരണമാണ് ഇവയ്ക്ക് വെള്ളുടുമ്പ് സ്രാവെന്ന പേര് വരാന്‍ കാരണം. പുള്ളി ഉടുമ്പ് അഥവാ തിമിംഗലസ്രാവ് എന്നും ഈ മത്സ്യത്തിന് പേരുണ്ട്. ശാസ്ത്രീയ നാമം
ഇവയ്ക്ക് സൂര്യപ്രകാശം ഇഷ്ടമല്ലെന്നും അതിനാലാണ് കടലിന്‍റെ അടിത്തട്ടില്‍ അടിഞ്ഞ് കിടക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.

മത്സ്യവിഭാഗത്തില്‍പ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ് വെള്ളുടുമ്പ്. തിമിംഗലം സസ്തനി ഇനത്തില്‍പ്പെടുന്നതിനാണ്, അതിനാല്‍ മത്സ്യങ്ങളില്‍ വലിയവനെന്ന അവകാശം വെള്ളുടുമ്പ് സ്രാവിനാണ്.
ഇവയെ മനുഷ്യന്‍ ഭക്ഷണമായി ഉപയോഗിക്കാറില്ല. എന്നാല്‍ പണ്ട് കാലത്ത് മരം കൊണ്ട് നിര്‍മ്മിക്കുന്ന വള്ളത്തിന്‍റെ അടിഭാഗത്ത് ഈ സ്രാവില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണ പുരട്ടാറുണ്ട്. ഇത് വള്ളത്തിന് കടലില്‍ നല്ല വേഗത നല്കുന്നു.

കൊച്ചു വേളി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ബ്രൂണോയുടെ കരമടി വലയിലാണ് വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. വല വലിച്ച് കയറ്റിയ ശേഷമാണ്, കിട്ടിയത് വെള്ളുടുമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്. അതിനാല്‍ തന്നെ ഇതിനെ പിടിച്ചാല്‍ വന്യജീവി നിയമപ്രകാരം കേസെടുക്കും.
കൊച്ചു വേളി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ബ്രൂണോയുടെ കരമടി വലയിലാണ് വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. വല വലിച്ച് കയറ്റിയ ശേഷമാണ്, കിട്ടിയത് വെള്ളുടുമ്പാണെന്ന് തിരിച്ചറിഞ്ഞത്.

ഉടനെ തന്നെ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്. അതിനാല്‍ തന്നെ ഇതിനെ പിടിച്ചാല്‍ വന്യജീവി നിയമപ്രകാരം കേസെടുക്കും.
വലിയില്‍ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തന്നെ തള്ളിവിട്ടെങ്കിലും കടല്‍ കലങ്ങിക്കിടന്നതിനാല്‍ ദിശയറിയാതെ സ്രാവ് വീണ്ടും കരയിലേക്ക് തന്നെ കയറിവന്നു. പിന്നീട് മത്സ്യത്തൊഴിലാളികള്‍ ഏറെ പാടുപെട്ടാണ് വെള്ളുടുമ്പ് സ്രാവിനെ വീണ്ടും കടലിലേക്ക് തന്നെ തള്ളിവിട്ടത്.

കൊച്ചു വേളിക്കടപ്പുറത്ത് കടലിന്‍റെ നിറം മാറ്റത്തിന് കാരണം ടൈറ്റാനിയം ഫാക്ടറിയില്‍ നിന്നും കടലിലേക്ക് നേരിട്ട് പുറം തള്ളുന്ന സൾഫ്യൂരിക് ആസിഡ് കലർന്ന രാസമാലിന്യങ്ങളടങ്ങിയ ജലമാണ്. ഫാക്ടറിയില്‍ നിന്നും രാസമാലിന്യങ്ങളടങ്ങിയ വിഷ ജലം പുറത്ത് വിടുപ്പോള്‍ ഈ ഭാഗത്തെ കടല്‍ത്തീരം ഏതാണ്ട് ഒരു കിലോമീറ്ററോളം ഇത്തരത്തില്‍ ചുവന്ന് കലങ്ങിയ നിറത്തിലാണ് കാണപ്പെടുന്നത്. ഇത് കടല്‍ ജീവികള്‍ക്കും തീരപ്രദേശത്തെ മനുഷ്യനും ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടും മാലിന്യജല സംസ്കരണത്തിന് കാര്യമായ പദ്ധതികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

റിയാദ്: രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ വിധിച്ച് സൗദി അറേബ്യയിലെ കോടതി. വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് സൗദി പൗരന്മാർ മരിച്ച സംഭവത്തില്‍ രണ്ടുവർഷത്തിന് ശേഷമാണ് വിധി. റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വന്‍തുക പിഴ ശിക്ഷ ലഭിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഈ തുക നൽകിയാല്‍ മാത്രമാണ് വിപിന് ജയിലിൽ നിന്ന് മോചനം ലഭിക്കൂ. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിന്‍റെ ഡ്രൈവറായിരുന്നു വിപിൻ. സിഗ്നലിൽ ടാങ്കര്‍ നിര്‍ത്തിയപ്പോൾ പിന്നിൽ രണ്ട് പിക്കപ്പ് വാനുകൾ വന്ന് ഒന്നിന് പിറകെ ഒന്നായി ഇടിച്ചാണ് അപകടമുണ്ടായത്. ഏറ്റവും പിന്നിലെ വാഹനം നല്ല വേഗതയിലായതിനാൽ നടുക്ക് പെട്ട പിക്കപ്പിലെ ഡ്രൈവറും സഹയാത്രികനും തൽക്ഷണം മരിക്കുകയായിരുന്നു.

പിന്നിലിടിച്ച വാഹനത്തിന്‍റെ ഡ്രൈവർക്കാണ് സാധാരണഗതിയിൽ കേസ് വരേണ്ടതെങ്കിലും അയാളുടെ വാഹനത്തിന് ഇൻഷുറൻസുണ്ടായിരുന്നത് കൊണ്ട് അയാൾ രക്ഷപ്പെടുകയും ഇൻഷുറൻസ് ഇല്ലാത്ത ടാങ്കറിന്‍റെ ഡ്രൈവർ എന്ന നിലയിൽ വിപിൻ കേസിൽ പ്രതിയാവുകയുമായിരുന്നു. വിപിന്‍റെ മോചനത്തിന് വേണ്ടി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ദവാദ്മി യൂണിറ്റ് പ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്. ആറുവർഷമായി സൗദിയിലുള്ള വിപിൻ നാല് വർഷം മുമ്പ് നാട്ടിൽ പോയി പുതിയ വിസയിൽ തിരിച്ചുവന്നതായിരുന്നു.

RECENT POSTS
Copyright © . All rights reserved