India

ജമ്മു കാശ്മീരില്‍ റെക്കോര്‍ഡ് തണുപ്പാണ് ഈ സീസണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാശ്മീര്‍ താഴ്വാരയുടെ ഭാഗമായ ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ അതിശൈത്യവും ഹിമപാതവും തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശ്രീനഗറിലെക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍പോര്‍ട്ട് അടച്ചിരിക്കുകയാണ്. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചതിനാല്‍ കാശ്മീര്‍ താഴ്വര ഒറ്റപ്പെട്ടുവെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു, ലഡാക്ക് പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.

വിവിധ ഇടങ്ങളില്‍ റെക്കോര്‍ഡ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ശ്രീനഗറില്‍ ശനിയാഴ്ച രാത്രി സീസണിലെ ഏറ്റവും കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചിരുന്നു. മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. തിങ്കളാഴ്ച അത് മൈനസ് 6.5 ഡിഗ്രി സെല്‍ഷ്യല്‍സ് എത്തുകയും ചെയ്തു.

കാശ്മീര്‍ താഴ്വരയിലും ലഡാക്ക് കേന്ദ്രഭരണപ്രദേശ മേഖലയിലും പൂജ്യത്തിലും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ ബെനിഹാളില്‍ മൈനസ് 2.2 ഡിഗ്രിയും ഡോഡയിലെ ഭദേര്‍വാഹയില്‍ മൈനസ് 0.8 ഡിഗ്രിയും ജമ്മുവിലാകട്ടെ മൈനസ് 5.7 ഡിഗ്രിയുമൊക്കെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

ലഡാക്കിലെ ലേയില്‍ മൈനസ് 19 ഉം ദ്രാസില്‍ മൈനസ് 28.7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. തണുത്തുറഞ്ഞതിനാല്‍ ജലവിതരണ പൈപ്പുകളിലൂടെയുള്ള ജലവിതരണം പല മേഖലകളിലും തടസ്സപ്പെട്ടിരിക്കുകയാണ്.ശ്രീനഗറില്‍ ദാല്‍ തടാകമുള്‍പ്പെടെ തണുത്തുറഞ്ഞു. മരവിച്ച് മഞ്ഞുമൂടാന്‍ തുടങ്ങുന്ന ദാല്‍ തടാകവും ശ്രീനഗറിലെ പ്രദേശങ്ങളും

ആലപ്പുഴയിലെ കാപിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ, സാമ്പത്തിക–സാങ്കേതിക സഹായങ്ങള്‍ തേടി പാണാവള്ളി ഗ്രാമപഞ്ചായത്ത്. തീരപരിപാലന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നാലെ പൊളിച്ചുനീക്കാനുള്ള വിധി കഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന നിര്‍മിതികളാണിത്. അരൂരിനടുത്ത് നെടിയതുരുത്ത് ദ്വീപിലാണ് പതിനേഴ് ഏക്കറിലധികം സ്ഥലത്ത് അനധികൃതമായി കെട്ടിടം പണിഞ്ഞത്. 54 നക്ഷത്ര വില്ലകൾ, 3500 ചതുരശ്ര അടി വിസ്ത്രിതിയുളള കോൺഫ്രൻസ് ഹാൾ, വിശാലമായ നീന്തൽകുളം എന്നിവയാണ് റിസോര്‍ട്ടിലുള്ളത്. നിയന്ത്രിത സ്ഫോടനങ്ങള്‍ ആവശ്യമില്ലെങ്കിലും പൊളിക്കാനുള്ള സാങ്കേതികവും സാമ്പത്തികവുമായ ശേഷി പാണാവള്ളി ഗ്രാമപഞ്ചായത്തിനില്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാനാണ് തീരുമാനം.

നിര്‍മിതികള്‍ മുഴുവനും ദ്വീപിലായതിനാല്‍ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കുന്നതും ഭാരിച്ച ചെലവാണ്. 24 ഏക്കർ വിസ്ത്രിതിയുളള നെടിയതുരുത്ത് ദ്വിപിൽ നിയമങ്ങള്‍ എല്ലാം മറികടന്നു നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നതില്‍ സന്തോഷമാണ് നാട്ടുകാര്‍ക്ക്. തീരപരിപാലന നിയമങ്ങള്‍ക്ക് പുല്ലുവില നല്‍കി നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് 2103 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊളിച്ചുനീക്കാന്‍ തന്നെയായിരുന്നു വിധി.

പാലക്കാട് വടക്കഞ്ചേരിയിൽ നെല്ലിയാമ്പടത്ത് അച്ഛൻ മകനെ തല്ലിക്കൊന്നു.36 വയസുള്ള ബേസിലിനെയാണ് അച്ഛൻ മത്തായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മത്തായിയെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വഴക്കിനിടെ മത്തായി ബേസിലിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണ ബേസിൽ വീട്ടിൽ തന്നെ മരിച്ചു. വിദേശത്തായിരുന്ന ബേസിൽ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്, അവിവാഹിതനായ ബേസിൽ മുമ്പും മദ്യപിച്ച് വഴക്കുണ്ടാക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.

പ്രായമായ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ ആവശ്യപ്പെട്ട യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ ഇന്‍ഡിഗോ പൈലറ്റിനെതിരെ നടപടി. ജയിലിലാക്കുമെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സുപ്രിയ ഉണ്ണി നായര്‍ എന്ന മലയാളി യാത്രക്കാരിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.

ജനുവരി 13ന് ബെംഗളൂരുവിലെത്തിയ ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങനായി 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്ക് വേണ്ടി വീല്‍ ചെയര്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതിന് ഇന്‍ഡിഗോ 6E 806 പൈലറ്റായ ജയകൃഷ്ണ മോശമായി പെരുമാറിയെന്നും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുമ്പും വിമാനമിറങ്ങുമ്പോള്‍ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാന ജീവനക്കാര്‍ സഹകരിച്ചിട്ടുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതറിഞ്ഞ ഉടന്‍ വിഷയത്തില്‍ ഇടപെട്ടെന്നും പൈലറ്റിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കിയതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണ്.

ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി സോനം കപൂര്‍. തന്റെ ലഗേജുകള്‍ കാണാതായതാണ് താരത്തെ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ മൂന്നാമത്തെ പ്രാവശ്യമാണ് സഞ്ചരിക്കുന്നത്. ഈ മാസം രണ്ടാം തവണയും എനിക്ക് ബാഗ് നഷ്ടപ്പെട്ടു. ഇതില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല. സോനം ട്വീറ്റ് ചെയ്തു. സോനത്തിന്റെ ട്വീറ്റിന് മറുപടിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ രംഗത്തെത്തി. ലഗേജുകള്‍ ലഭിക്കുവാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ എന്ന് കമ്പനി മറുപടി നല്‍കി.

നാളെ പൊങ്കല്‍ നടക്കാനിരിക്കെ കേരളത്തിലും പൊതുഅവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ജനുവരി 13ന് തുടങ്ങി നാലുദിവസമാണ് ആഘോഷിക്കുന്നത്. ബോഗി പൊങ്കലോടെ ആഘോഷത്തിന് ഇന്നലെ തുടക്കമായി. പ്രധാന ആഘോഷം നാളെയാണ് നടക്കുക. നാളെയാണ് തൈപ്പൊങ്കല്‍. വീടിന് മുന്നില്‍ അടുപ്പ് കൂട്ടി പൊങ്കല്‍ പായസമുണ്ടാക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമര്‍പ്പിക്കുന്ന ചടങ്ങാണിത്.

വ്യാഴാവ്ച കര്‍ഷകര്‍ ആവേശപൂര്‍വ്വം മാട്ടുപ്പൊങ്കല്‍ ആഘോഷിക്കും. കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വര്‍ണപ്പൊടികളും അണിയിച്ച് പൂജ നടത്തും.

ബെംഗളൂരുവിലെ കനകപുരയിൽ യേശുക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനയായ ഹിന്ദു ജാഗരണ വേദികെ പദയാത്ര നടത്തി. കനകപുര അയ്യപ്പക്ഷേത്രത്തിൽ നിന്നും തഹസിൽദാർ ഓഫീസ് വരെയായിരുന്നു പദയാത്ര. നൂറുകണക്കിനു ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തു.

സർക്കാർ അധീനതയിലുള്ള ഭൂമിയിൽ അനധികൃതമായാണ് പ്രതിമ നിർമ്മിക്കുന്നതെന്നും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ വർഗ്ഗീയ ചേരി തിരിവിനു ശ്രമിക്കുകയാണെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്ത മുൻമന്ത്രിയും ബിജെപി നേതാവുമായ സിപി യോഗേശ്വർ ആരോപിച്ചു. യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്ന കനകപുക ഹരോബെലെയിലെ ‘കപാലിബെട്ട’യെ (കുന്ന്) ‘യേശുബെട്ട’ എന്നാക്കി മാറ്റാനാണ് ഡികെ ശിവുമാർ ശ്രമിക്കുന്നതെന്നും യോഗേശ്വർ കുറ്റപ്പെടുത്തി.

ശിവകുമാർ പ്രതിമനിർമ്മാണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഹിന്ദു സമൂഹത്തിന്റെ ശക്തി എന്താണെന്നു തിരിച്ചറിയുമെന്നും തങ്ങളുടെ പ്രതിഷേധം യേശുക്രിസ്തുവിനെതിരെയല്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെയാണെന്നും പദയാത്രയെ അഭിസംബോധന ചെയ്തു സംസാരിച്ച ആർഎസ്എസ് നേതാവ് കല്ലട പ്രഭാകർ ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിന്ദു സമൂഹത്തിനെതിരെയുള്ള ഏതു പ്രവർത്തിക്കെതിരെയും തങ്ങൾ പ്രതിഷേധിക്കുമെന്നും പ്രഭാകർ ഭട്ട് വ്യക്തമാക്കി.

സ്വന്തം മണ്ഡലമായ കനകപുരയിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കർ സ്ഥലം വാങ്ങിയാണ് ശിവകുമാർ പ്രതിമ നിർമ്മിക്കുന്ന ട്രസ്റ്റിന് കൈമാറിയത്. കഴിഞ്ഞ മാസം നടന്ന പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ശിവകുമാർ ട്രസ്റ്റിന് കൈമാറിയിരുന്നു.

പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ പ്രതിമ നിർമ്മിക്കുന്നതെന്ന് ആരോപണവുമായി ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മേഖലയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. കനകപുരയിലുളള വൊക്കലിഗ സമുദായക്കാരെ മതപരിവർത്തനം നടത്തുന്നതിനുവേണ്ടിയാണ് പ്രതിമ നിർമ്മിക്കുന്നതെന്നായിരുന്നു ബിജെപി എംപി പ്രതാപ് സിംഹയുടെ ആരോപണം.

എന്നാൽ സ്വന്തം മണ്ഡലമായ കനപുരയിൽ ഇതിനു മുൻപ് ഒട്ടേറെ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള ഒന്നുമാത്രമാണ് യേശുക്രിസ്തുവിന്റെ പ്രതിമയെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. 400 വർഷങ്ങളോളമായി ക്രിസ്ത്യൻ സമൂഹം ആരാധന നടത്തുന്ന സ്ഥലത്താണ് പ്രതിമ നിർമ്മിക്കുന്നത്. അവരുടെ ആഗ്രഹപ്രകാരം പ്രതിമ സ്ഥാപിക്കാൻ താൻ സഹായിക്കുകയായിരുന്നുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. തന്റേ മതേതര കാഴ്ച്ചപ്പാടിനോടുള്ള അസഹിഷ്ണുതയാണ് ബിജെപിയുടെ പ്രതിഷേധത്തിനു കാരണമെന്നും ശിവകുമാർ ആരോപിച്ചു.

മലയാളി ന​ഴ്സ് സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കോട്ടയം ചി​ങ്ങ​വ​നം കു​ഴി​മ​റ്റം കു​രു​വി​ള​യു​ടെ മ​ക​ളും ഖ​ഫ്ജി​യി​ലെ ജ​ലാ​മി കമ്പ​നി ജീ​വ​ന​ക്കാ​ര​ൻ ജോ​ജോ​യു​ടെ ഭാ​ര്യ​യു​മാ​യ (34) മേ​രി ഷി​നോയാ​ണു മ​രി​ച്ച​ത്.

സൗദി അറേബ്യയിലെ ദമാമിന് സമീപം അൽ-ഖഫ്ജിൽ വെച്ചുണ്ടായ വാഹാനാപകടത്തിൽ ആണ് സ്റ്റാഫ് നേഴ്സ് മേരി ഷിനോ കൊല്ലപ്പെട്ടത്.ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മേരി ഷിനോ സംഭവസ്ഥലത്തു തന്നെ മരിച്ചു.സ​ഫാ​നി​യ​യി​ലെ എം ​ഒ​ എ​ച്ച് ക്ലി​നി​ക്കി​ൽ നാ​ലു വ​ർ​ഷ​മാ​യി ന​ഴ്സാ​യി​രു​ന്നു മേ​രി ഷി​നോ.

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിനയ്​ ശര്‍മ്മയുടെയും മുകേഷ്​ കുമാറി​​െന്‍റയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. മറ്റു നാലുപേര്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.

മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തി,പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി,എന്നാൽ ഇപ്പോൾ ആസിഫ് തിളങ്ങുകയാണ് മാത്രവുമല്ല 2019 ആസിഫ് അലിയ്ക്ക് ഭാഗ്യമുള്ള വര്‍ഷമാണ്. ഇനി താരത്തിന്റേതായി വരാനിരിക്കുന്ന സിനിമകളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നവയാണ്.ഇഎന്നാൽ ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് താരം മറ്റൊന്നുമല്ല അത്,തനിക്ക് വേണ്ടി തിരക്കഥ എഴുതപ്പെട്ടിരുന്നില്ലെന്നും മറ്റ് താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സിനിമകളിലായിരുന്നു താന്‍ അഭിനയിച്ചിരുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞിരിക്കുകയാണ്.

താരം പറയുന്നത് സിനിമയായിരുന്നു എന്റെ എന്നാണ് പക്ഷേ അത് ഇന്ന് യാഥാര്‍ഥ്യമായി., കൂടാതെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ പറ്റുകയും, അത് തന്നെയാണ് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്മ എന്നും പറയുന്നു.മെഗാസ്റ്റാർ മമ്മുക്ക പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മയിലുണ്ടെന്നും “പണ്ട് സിനിമയില്‍ വരാന്‍ വലിയ പ്രയാസമായിരുന്നു പക്ഷേ എത്തിയാല്‍ എങ്ങനെ എങ്കിലും നിന്ന് പോകും, ഇപ്പോള്‍ നേരെ മറിച്ചാണ്. വരാന്‍ എളുപ്പമാണ്, പക്ഷേ നിലനില്‍ക്കാനാണ് പാട്”.ഇങ്ങനെയാണ് താരം പറഞ്ഞത്.

മറ്റൊരു കാര്യം താരം എടുത്തു പറയുന്നു ,സിനിമയില്‍ വന്നതിന് ശേഷമാണ് സിനിമ എന്താണെന്ന് മനസിലാക്കുന്നതെന്നും, താൻ കാണിച്ച് കൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നെന്നും,മോശം സിനിമകള്‍ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലര്‍ പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.അതുമാത്രമല്ല കഥ പറയുമ്പോള്‍ എവിടെയൊക്കെയോ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്ടുകള്‍ക്കും കൈകൊടുക്കുന്നത്.

പക്ഷേ ചിത്രീകരിച്ച് വരുമ്പോള്‍ കഥ ആകെ മാറി മറിഞ്ഞിരിക്കുമെന്നും,അങ്ങനെയാണ് എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ചെയ്ത് പോയതെന്നും താരം പറയുന്നു,ഒപ്പം മറ്റൊരു വെളിപ്പെടുത്തലും താരം നടത്തുകയുണ്ടായി അതിങ്ങനെ, “പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും” വേണ്ടെന്ന് വെക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെ തേടി അധികവും വന്നത്. ഞാനത് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെട്ട തിരക്കഥകള്‍ ഉണ്ടായിരുന്നില്ല എന്നും ആസിഫ് പറയുന്നു.

Copyright © . All rights reserved
➤