ന്യൂഡൽഹി: പാക്കിസ്ഥാനു സൈനിക സഹായം നൽകാനുള്ള യുഎസ് തീരുമാനത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡറെയും വാഷിംഗ്ടണിലെ ട്രംപ് ഭരണകൂടത്തെയും കാര്യങ്ങൾ ധരിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. യുഎസ് അംബാസഡറെ സൗത്ത് ബോക്കിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചതെന്നാണു വിവരം. കഴിഞ്ഞയാഴ്ച പാക്കിസ്ഥാനു 125 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകാനുള്ള കോണ്‍ഗ്രസ് തീരുമാനം പെന്റഗൻ നോട്ടിഫൈ ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രഖ്യാപനം. എഫ്16 യുദ്ധവിമാനങ്ങളുടെ നിരീക്ഷണം ഉൾപ്പെടെയാണ് യുഎസ് പാക്കിസ്ഥാനു സഹായം നൽകുന്നത്. ഫെബ്രുവരിയിൽ ബാലാക്കോട്ട് ആക്രമണത്തിനുശേഷം കാഷ്മീരിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.
ന്യൂഡൽഹി : കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികൾക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിച്ചാൽ നിയമമാകും.
കഴിഞ്ഞ ജനുവരി 8ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകൾ ഭേദഗതി ബില്ലിലുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ.
മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് തമിഴ്നാട്ടില്‍ പിടിയില്‍. ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. തൂത്തുക്കുടി തുറമുഖത്ത് വച്ച് തമിഴ്നാട് പോലീസാണ് അദീബിനെ പിടികൂടിയത്. ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തിലാണ് അദീബ് തൂത്തുക്കുടിയില്‍ എത്തിയത്.
മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരുന്നയാളാണ് അദീബ്. മറ്റു ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്.2015 സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഫോടനത്തില്‍ നിന്നും അബ്ദുല്ല അമീന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്പോര്‍ട്ട് മാലി ദ്വീപ് അധികൃതര്‍ തടഞ്ഞുവച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദീബ് ഇന്ത്യയിലേക്ക് കടന്നേക്കമെന്ന വിവരം മാലി ദ്വീപ് അധികൃതര്‍ കൈമാറിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അദീബ് പിടിയിലായത്.
Tuticorin Port (Tamil Nadu) Authority say they have detained the former vice-president of Maldives, Ahmed Adeeb. MEA says, ‘they are trying to ascertain the veracity of the reports.’ pic.twitter.com/9W4QDahnnR
— ANI (@ANI) August 1, 2019
ബിജോ തോമസ് അടവിച്ചിറ
മത സ്വാഹാർദ്ദവും നന്മ്മയും നിറഞ്ഞ പഴമയുടെ ഒരു ബിസിനെസ്സ് വിജയ കഥ, ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. കാലഘട്ടം മാറിക്കൊണ്ടരിക്കുന്നു. സ്വഹൃദം ഇപ്പോൾ ഓർമ്മകളിൽ മാത്രം സൂക്ഷിക്കുന്ന പഴയ തലമുറയും. ഇൻറർനെറ്റിൽ സൂക്ഷിക്കുന്ന പുതുതലമുറയും. മതത്തിന്റെയും ജാതിയുടെയും പേരിൽ വെറിപൂണ്ട് ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയക്കാരുടെയും നാട്ടിൽ വര്‍ഷങ്ങളായി സ്വാഹ്ര്ദം കത്ത് സൂക്ഷിച്ച നൻമ്മനിറഞ്ഞ നമ്മുടെ മുൻതലമുറയും ഇങ്ങനെ ജീവിച്ചിരുന്നു എന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എങ്കിലും ഈ പോസ്റ്റ് സാധിക്കും. നൻമയും നർമ്മവും നട്ടുവർത്തമാനായും നിറഞ്ഞ പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായ ഈ കാലഘട്ടത്തിനു നല്ല കുറച്ചു ഓർമ്മകൾ എങ്കിലും ആകട്ടെ ഈ കഥ
നന്മ്മനിറഞ്ഞ മതസ്വാഹാർദ്ദത്തിന്റെ ആ ബസ് കഥ വായിക്കാം
ഒരു അൻപതു വർഷം മുമ്പ് ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ഒരു ബസ് സർവീസ് കമ്പനിയുണ്ടായിരുന്നു, അതായിരുന്നു “സെന്റ് ജോർജ്” ഹിന്ദുവായ കെ കേശവൻ നായരുടെയും മുസ്ലിമായ കെ സെയിദ് മുഹമ്മദ് റാവുത്തരുടേയും ക്രിസ്ത്യാനിയായ ബസ് അതായിരുന്നു സെന്റ് ജോർജ്, ഇന്നത്തെ കാലത്ത് അങ്ങനെയുള്ള ആളുകളെ സങ്കൽപ്പിക്കാൻ പറ്റുമോ? അതെ ഇവർ രണ്ടു പേരും ചങ്ങനാശ്ശേരിയുടെ മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായിരുന്നു, സ്വന്തം മക്കളെക്കാൾ വണ്ടിയിലെ സ്നേഹിച്ചിരുന്നവർ, അന്നത്തെ കാലത്ത് ഒരു ബസ് സർവീസ് എന്നാൽ ബിസിനസ്സ് മാത്രമായിരുന്നില്ല ഒരു ജന സേവനം കൂടിയായിരുന്നു.
പണ്ട് ബസ് ഉടമസ്ഥൻ എന്നാൽ ബസിന്റെയും തൊഴിലാളികളുടേയും കാര്യം മാത്രം നോക്കിയാൽ പോര. വണ്ടികളുടെ യാത്ര സുഗമാക്കുവാൻ ഓഫിസുകൾ കയറി ഇറങ്ങണം റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കാനും, റോഡുകൾ വീതി കൂട്ടാനും, പാലങ്ങളും കലുങ്കുകളും നന്നാക്കുവാനും, റോഡിലേക്ക് ചരിഞ്ഞു കിടക്കുന്ന മരങ്ങളുടെ ശാഖകൾ മുറിച്ചു മാറ്റാനും നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം, അന്ന് കിഴക്കൻ മേഖലയിലെ മലയോര കർഷകരെ ചങ്ങനാശ്ശേരിയുമായി അടുപ്പിച്ച കണ്ണിയായിരുന്നു സെന്റ് ജോർജ് ബസ്, ചങ്ങനാശ്ശേരിയിൽ കൂടുതൽ വിദ്യാഭാസ സ്ഥാപനങ്ങൾ തുറന്നതോടു കൂടി ചങ്ങനാശ്ശേരിയിൽ പുതിയ വ്യാപാര സ്ഥാപനങ്ങളും തുറന്നു ടൗണിലെ തിരക്കും വർധിച്ചു,
മത സൗഹാർദ്ദത്തിന്റെ പിള്ള തൊട്ടിലായ ചങ്ങനാശ്ശേരിയുടെ രാജവീഥികളിലൂടെ അതിന്റെ തന്നെ പ്രതീകങ്ങളായ സെന്റ് ജോർജ് ബസുകൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. ഒരു കാലത്ത് ചങ്ങനാശ്ശേരിയുടെ ആവിശ്യവും, അഭിമാനവും, അലങ്കാരവുമായിരുന്നു, ഇങ്ങനെ ഒരു സംരംഭം ഇതിനു മുമ്പ് കേരളത്തിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയില്ല
ചങ്ങനാശ്ശേരി – ഏലപ്പാറ, ചങ്ങനാശ്ശേരി – വേങ്കോട്ട, കുളത്തൂർ മുഴി, പൊന്തൻപുഴ, ചുങ്കപ്പാറ കോട്ടാങ്ങൽ, ചങ്ങനാശ്ശേരി – മാന്നാർ , മാവേലിക്കര തൃക്കുന്നപ്പുഴ, ചങ്ങനാശ്ശേരി – ശാസ്താംകോട്ട അങ്ങനെ നാലഞ്ചു റൂട്ടുകൾ. എല്ലാം ജനകീയം, ബസ്സിലും വർക്ഷോപ്പിലുമായി നാൽപതോളം തൊഴിലാളികൾ,
ഒടുവിൽ അവരുടെ ബിസിനെസ്സ് തകർക്കാനും തൊഴിലാളികളുടെ മനസ്സിൽ വിഷം കുത്തിവച്ചു സ്വാർത്ഥതല്പരകഷികൾ രംഗത്ത് വന്നു തൊഴിലാളി സമരം നടത്തി ബസ് സർവീസ് പൂട്ടിച്ച ഒരു പിനപ്പുറ കഥ കുടി ഉണ്ട്. തൊഴിലാളികളെ കരുവാക്കി ചിലർ കമ്പനി പൊളിക്കാൻ ശ്രമം നടത്തിയത്. ശംബളവും ബോണസ്സും കൂട്ടിത്തരണമെന്ന് ആവിശ്യപ്പെട്ട് ഉടമകളുടെ വീട്ടു പടിക്കൽ സമരം തുടങ്ങിയത്, മാസങ്ങളോളം വണ്ടികൾ ഓടാതെ കിടന്നു, ഈ തൊഴിലാളികളും അതിന്റെ നേതാക്കന്മാരും വർഷങ്ങളോളം തങ്ങളെ തീറ്റി പോറ്റിയ ആ വാഹനങ്ങളെ നിഷ്കരുണം തള്ളി അതിന്റെ മുന്നിരുന്നു മുദ്രവാക്യം വിളിക്കാനും കോടി പാറിക്കാനും വീറു കാട്ടി, അവസാനം ആ ബസ്സുകളുടെ ശവക്കുഴി അവർ തന്നെ തോണ്ടി, ആറു മാസം സമരം ചെയ്ത് ആ സ്ഥാപനം പൂട്ടിച്ചു. അങ്ങനെ ഒരു ചരിത്രവും അതിന്റെ കൂടെ അവസാനിച്ചു.
എങ്കിലും നമ്മൾ പറഞ്ഞു വന്നത് ആ സ്വഹൃദത്തിന്റെ കഥ തന്നെ…..
കടപ്പാട് : ചങ്ങനാശേരി ജംഗ്ഷൻ ഫേസ് ബുക്ക് കൂട്ടായ്മ്മ
ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടു. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 39 ആയി
2017 ഏപ്രിലിലാണ് മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന് ഐഎസില്‍ ചേര്‍ന്നത്. ഈ മാസം പതിനെട്ടിന് അഫ്ഗാനിസ്ഥാനിലുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്സിന് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കൊല്ലപ്പെട്ടതായി മലപ്പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിച്ചു.
അഫ്ഗാനിസ്ഥാന് നമ്പറില്‍ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം. ഈ വിവരം പൊലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഐഎസില്‍ ചേര്‍ന്ന 98 മലയാളികളില്‍ 38 പേര് വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.
വെള്ളം എടുക്കാനായി പൈപ്പ് തുറന്നപ്പോൾ വീട്ടുകാരെ അമ്പരപ്പിച്ച് അപൂർവ ഇനം മൽസ്യം. കിണറ്റിൽ നിന്ന് പമ്പ് ചെയ്ത വെള്ളത്തോടൊപ്പമാണ് മീൻ എത്തിയത് എന്നത് അതിലേറെ കൗതുകമാണ്. ചെറുവാൾ അയ്യഞ്ചിറ ഷാജിയുടെ വീട്ടിലാണ് ഇൗ വിചിത്ര അതിഥി എത്തിയത്.
ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ബ്ലൈൻഡ് ക്യാറ്റ് ഫിഷ് എന്ന മത്സ്യമാണ് ഇവർക്കു ലഭിച്ചത്. പൂച്ചമത്സ്യമെന്നും വിളിക്കും.കിണറ്റിൽ നിന്നും ടാങ്കിലേക്കു വെള്ളം പമ്പ് ചെയ്തശേഷം പൈപ്പിലൂടെയാണു മത്സ്യം പുറത്തെത്തിയത്. ചുവപ്പു നിറവും മീശയും ശരീരത്തിനുചുറ്റിലും മുള്ളുപോലെയുള്ള രോമങ്ങളും മീനിനെ ആകർഷകമാക്കുന്നു.
6 സെന്റീ മീറ്ററോളമാണു നീളം. കഴിഞ്ഞ ദിവസം വാർത്തയായ ഭൂഗർഭ വരാൽ ആണെന്ന സംശയത്തിൽ കൊച്ചിയിലെ നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സസ് അധികൃതരെ വിവരമറിയിച്ചു.ഹോറഗ്ലാനസ് വർഗത്തിൽപ്പെട്ടതാണെന്ന് ഇവർ സ്ഥിരീകരിച്ചു. കൂടുതൽ പഠനത്തിനായി മത്സ്യത്തെ ഇവർക്കു കൈമാറി.ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ഇനത്തിൽപ്പെട്ട 3 മത്സ്യം മാത്രമാണ് ഇതിനു മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒന്നു കോട്ടയത്തും മറ്റു രണ്ടും തൃശൂർ ജില്ലയിലുമാണ്. ഭൂഗർഭജല മത്സ്യമായ ഇവയെ ചെങ്കല്ലിലെ സുഷിരങ്ങളിലെ ജലത്തിലാണു പ്രധാനമായും കാണുന്നത്. കണ്ണില്ലാത്ത ജീവിയാണ്. തൊലിപ്പുറത്തുകൂടിയാണ് ശ്വസിക്കുന്നത്.
പൂച്ചയുടേതെന്ന പോലെ മീശ രോമങ്ങൾ ഉള്ളതിനാലാണ് ഇവയെ പൂച്ചമത്സ്യം എന്നു വിളിക്കുന്നത്.ചെറുവാളിനു സമീപം പറപ്പൂക്കരയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.കൊതുകിന്റെ ലാർവ, ചെറിയ മണ്ണിരകൾ എന്നിവയാണ് ഭക്ഷണം. ഭൂമിക്കടിയിലെ സമ്മർദങ്ങളാകാം ഭൂഗർഭ ജലത്തിൽ നിന്ന് ഇവയെ പുറന്തള്ളുന്നതെന്ന് ഹോറാഗ്ലാനിസ് വർഗത്തിൽപ്പെട്ട മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന കൊച്ചി തേവര കോളജ് സുവോളജി വിഭാഗം അസി. പ്രഫസർ മോൻസി വിൻസന്റ് പറഞ്ഞു.
ജോജി തോമസ്
അധികാരത്തിലേറി രണ്ടു മാസങ്ങൾ പോലും പൂർത്തിയാകുന്നതിനു മുൻപ് രണ്ടാം മോദി ഗവൺമെന്റ് റ്വിവരവകാശ നിയമത്തിന് പരിധികളും അതിരുകളും നിശ്ചയിക്കുന്നതിൽ വിജയിച്ചതിലൂടെ ഇന്ത്യൻ ജനത കണ്ടതിൽ വച്ച് ഏറ്റവും മഹത്തരമായ പൗരാവകാശനിയമങ്ങളിലൊന്നാണ് അപ്രസക്തമാകുകയോ, ,വിസ്മൃതിയിലേയ്ക്ക് പോകുകയോ ചെയ്യുന്നത് . ലോകസഭയും , രാജ്യസഭയും വിവരാവകാശ ഭേദഗതി ബിൽ പാസാക്കിയതോടെ വെറും പത്തു രൂപ ചിലവിൽ ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ഭരണകൂടങ്ങളുടെ അകത്തളങ്ങളിൽ അരങ്ങേറുന്ന അന്തർ നാടകങ്ങൾ അറിയാൻ സാധിച്ചിരുന്ന ,സ്വതന്ത്രഭാരതം കണ്ടതിൽ വച്ചേറ്റവും മഹത്തായ നിയമങ്ങളിലൊന്നായ പൗരാവകാശനിയമം വെറും നോക്കുകുത്തി മാത്രമായി തീരും . ഭരണകൂടങ്ങൾക്കും ,രാഷ്ട്രീയക്കാർക്കും , ഉദ്യോഗവൃന്ദത്തിനും മറയ്ക്കാൻ വളരെയധികം ഉള്ളതുകൊണ്ടുതന്നെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേൽ കൈ കടത്താൻ കിട്ടിയ ഏറ്റവും ഉചിതമായ അവസരം തന്നെ ഫലപ്രദമായി വിനിയോഗിക്കുകയാണ് ഉണ്ടായത് . വിവരാവകാശനിയമം ഇന്ത്യയിൽ നിലവിൽ വന്ന 2005 ജൂൺ 15 മുതലുള്ള കണക്കെടുത്താൽ 80 ലധികം വിവരവകാശപ്രവർത്തകർ കൊല്ലപ്പെട്ടു എന്നതുതന്നെ ഭരണകൂടങ്ങളും , രാഷ്ട്രീയ അധോലോകവും ഈ നിയമത്തെ എത്ര മാത്രം ഭയപ്പെട്ടിരിന്നു എന്നതിന് തെളിവാണ് .

ജനങ്ങളുടെ അറിയാനുള്ള അവകാശം സംരഷിക്കുന്നതിനായി ആണ് ഇന്ത്യൻ പാർലമെന്റ് വിവരാവകാശനിയമം പാസാക്കിയത് . അഴിമതികുറയ്ക്കുക , സർക്കാരിൻെറ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക എന്നിവ ആയിരുന്നു വിവരവകാശത്തിൻെറ പ്രധാന ലക്ഷ്യങ്ങൾ .ഇന്ത്യൻ ജനാധിപത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ വിവരാവകാശനിയമപ്രകാരം വെറും പത്തു രൂപ നിരക്കിൽ ഏതു പൗരനും സർക്കാരിനോട് വിവരങ്ങൾ ആരായാൻ സാധിച്ചിരുന്നു .വിവരാവകാശനിയമപ്രകാരം ഒരു ദിവസം ഏതാണ്ട് 4000 മുകളിൽ അപേക്ഷകൾ ഇന്ത്യ ഒട്ടാകെ ലഭിച്ചിരുന്നു എന്നത് ഭരണകൂടങ്ങളെ ഈ നിയമം എത്രമാത്രം അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നത് വ്യക്തമാക്കുന്നു .

അടിയന്തരാവസ്ഥയ്ക്കു ശേഷം പൗരസ്വാതന്ത്ര്യം ഏറ്റവും അധികം അപകടത്തിലായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടന്നു പോകുന്നത് . സർക്കാരിനെതിരെ വിരൽ ചൂണ്ടുന്നവർക്ക് ജയിലോ ,ഭരണകൂട ഗൂഡാലോചനയുടെ ഫലമായ മരണമോ ആണ് ശിക്ഷ . ഉത്തർപ്രദേശിൽ ബിജെ പി എം എൽ എ യ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും സoഭവിച്ചത് ഈ സാഹചര്യത്തിൽ കൂട്ടിവായിക്കേണ്ടതാണ് . ഭരണകൂടത്തിനും , നേതൃത്വത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാൽ പോലും രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിൽ പോകുന്ന അവസ്ഥ എന്തുകൊണ്ടും അപകടകരമാണ് .
ഇന്ത്യൻ പാർലമെന്റിൽ കഴിഞ്ഞ ദിവസം പാസാക്കിയ വിവരാവകാശ ഭേദഗതി നിയമം ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നതും , വിവരവകാശകമ്മീഷൻെറ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതുമാണ് . പുതിയ ഭേദഗതി പ്രകാരം കേന്ദ്രത്തിലേയും , വിവിധ സംസ്ഥാനങ്ങളിലേയും വിവരവകാശകമ്മീഷനുകൾ കേന്ദ്ര സർക്കാരിൻെറ നോക്കുകുത്തികൾ മാത്രമായി തീരും . തെരഞ്ഞെടുപ്പുകമ്മീഷനു സമാനമായ അധികാരങ്ങളുണ്ടയിരുന്ന വിവരവകാശകമ്മീഷനെ കേന്ദ്ര ഗവൺമെന്റിൻെറ പാവയാക്കാനുള്ള നിയമഭേതഗതി പ്രതിപക്ഷത്തിൻെറ കടുത്ത എതിർപ്പ് മറി കടന്നാണ് കേന്ദ്ര ഗവൺമെൻെറ പാസാക്കിയത് . 2005 ഒക്ടോബർ 15 മുതൽ ഇന്ത്യയിൽ നിലവിലിരുന്ന വിവരാവകാശനിയമം ഭേതഗതി ചെയ്തതിലൂടെ നരേന്ദ്രമോദി ഗവൺമെൻറ് പൗരാവകാശങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ദശകങ്ങൾ പിന്നിലായ്ക്കാണ് നയിച്ചത് .

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
കേരളത്തിലെ നേഴ്സുമാരുടെ നല്ലകാലം വന്നിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.യൂറോപ്യൻ യൂണിയനിൽ അംഗമായ നെതര്‍ലന്‍ഡ്സിന് ആവശ്യമായ നേഴ്സുമാരുടെ സേവനം ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്സ് സ്ഥാപനപതി മാര്ട്ടിന് വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതര്‍ലന്‍ഡ്സില്‍ വലിയ തോതില്‍ നഴ്സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
ഇതിനോടകം തന്നെ യുകെയിൽ നിന്നുള്ള വിവിധ ഹോസ്പിറ്റൽ അധികൃതർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ടുള്ള ഇന്റർവ്യൂ നടത്തി യുകെയിലേക്ക് നേഴ്സുമാർ എത്തികൊണ്ടിരിക്കുന്ന അവസരത്തിലാണ് നെതര്‍ലന്‍ഡ് കേരള നേര്സുമാർക്ക് അവസരം നൽകുന്നത്. കേരളത്തിലെ നഴ്സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞെന്നും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന പ്രതിനിധി സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയില്‍ ജില്ലാ കളക്ടറും ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പും നെതര്‍ലാന്‍ഡ്സ് ദേശീയ ആര്‍ക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.
നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതര്‍ലന്‍ഡ്സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദര്‍ശനവേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകും. നെതര്‍ലന്‍ഡ്സ് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാല്‍വെയ്പ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹത്തെ അറിയിച്ചതായി മുഖ്യമന്ത്രി തൻറെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്.
ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.
ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി മാനേജര്‍ തസ്തികയില്‍ 25 ഒഴിവുകളും സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ 10 ഒഴിവുകളുമാണുള്ളത്.
യോഗ്യത
കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയിലൊന്നില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
പ്രായം
ഐടി മാനേജര്‍: 25-32
സീനിയര്‍ ഐടി മാനേജര്‍: 28-35
അപേക്ഷ
www.bankofbaroda.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം. തസ്തികകളുടെയും ഒഴിവുകളുടെയും വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി – ഓഗസ്റ്റ് രണ്ട്.