India

ഭൂമി ഡേറ്റാ ബാങ്കിൽ നിന്നു മാറ്റുന്നതിനായി കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ചങ്ങനാശേരി കൃഷി ഫീൽഡ് ഓഫിസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ആലുംമൂട് മണ്ഡലം ജംക്‌ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരിയെ ആണു വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്കു പുറമേ കണക്കിൽപെടാത്ത 55,000 രൂപയും ഇവരുടെ പക്കൽ നിന്നു വിജിലൻസ് സംഘം പിടിച്ചെടുത്തു. 3 ഫോണുകളും 5 സിം കാർഡുകളും ഇവരുടെ ബാഗിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.

ചങ്ങനാശേരി സ്വദേശിയുടെ ഭൂമി കൃഷിഭൂമിയായാണു രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റി നൽകണമെന്ന ആവശ്യവുമായി കൃഷി ഓഫിസിൽ എത്തിയപ്പോൾ ഭൂമി രേഖകളിൽ മാറ്റി നൽകുന്നതിനായി 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നു വസന്തകുമാരി ആവശ്യപ്പെട്ടുവെന്നാണു പരാതി. എന്നാൽ, പണം നൽകാൻ സ്ഥലം ഉടമ വിസമ്മതിച്ചതോടെ 50,000 രൂപ തന്നാൽ മതിയെന്നായി. അതു തന്നെ രണ്ടു ഗഡുക്കളായി നൽകിയാൽ മതിയെന്നും പറഞ്ഞുവത്രേ. തുടർന്നാണു സ്ഥലം ഉടമ പരാതിയുമായി വിജിലൻസ് ഉദ്യോഗസ്ഥരെ സമീപിച്ചത്.

വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകളുമായി ഇന്നലെ എത്തിയ സ്ഥലം ഉടമയുടെ ബന്ധു ഫോണിൽ ബന്ധപ്പെട്ടപ്പോള്‍, ‘ഓഫിസിലേക്കു വരേണ്ട, മറ്റു ജീവനക്കാർ കാണും’ എന്നു വസന്തകുമാരി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസിൽ നിന്നു താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങിവന്ന് വസന്തകുമാരി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടൻ തന്നെ സമീപത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വസന്തകുമാരിയെ പിടികൂടി. തുടർന്ന് കൃഷി ഓഫിസിൽ നടത്തിയ പരിശോധനയിൽ ഫയലുകളിൽ വ്യാപകമായ കൃത്രിമം കണ്ടെത്തി.

നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്സ് ഓഫിസർ സി.ബിജുകുമാർ, ഇക്കണോമിക്സ് റിസർച് ഓഫിസർ അഭിലാഷ് കെ.ദിവാകർ, വിജിലൻസ് ഡിവൈഎസ്പി മനോജ് കുമാർ, വിജിലൻസ് സിഐമാരായ വി.നിഷാദ് മോൻ, റിജോ പി.ജോസഫ്, എസ്.ബിനോജ്, എസ്ഐമാരായ കെ.സന്തോഷ്, വിൻസന്റ് കെ.മാത്യു, ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനിൽ കുമാർ, അജിത് ശങ്കർ, പ്രദീപ്, കെ.ഒ.വിനോദ്, സന്തോഷ് കുമാർ, തുളസീധരക്കുറുപ്പ്, ജിജുമോൻ, കെ.എൻ.സാജൻ, ലേഖാകുമാരി, കെ.കെ.ഷീന, സി.എസ്.തോമസ്, ബിജു, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്നു കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വസന്തകുമാരി സഹായത്തിനായി ചെത്തിപ്പുഴയിലുള്ള ഒരു സ്ത്രീയെ കൃഷി ഓഫിസില്‍ നിയമിച്ചിരുന്നു. ഇവര്‍ക്കുള്ള ശമ്പളം സ്വന്തം നിലയ്ക്കാണു നല്‍കിയിരുന്നത്. വിജിലന്‍സ് സംഘം എത്തുമ്പോള്‍ ഇവരും ഓഫിസില്‍ ഉണ്ടായിരുന്നു. ഈ സ്ത്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃഷി ഓഫിസിലെ ഫയലുകള്‍ കണ്ടെത്തി.

അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളജ് ഫീസടയ്ക്കുന്നതിനു വേണ്ടിയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്നതെന്നാണു വസന്തകുമാരി നല്‍കിയ വിശദീകരണം. ചില ഫയലുകൾ ഷെൽഫിൽ നിന്നു മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

മാസങ്ങൾക്കു മുൻപു നഗരസഭാ കൗൺസിൽ യോഗത്തിൽ പതിവായി ഹാജരാകാതിരുന്നതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വസന്തകുമാരി കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയതു വാര്‍ത്തയായിരുന്നു. നേരത്തേയും രേഖകള്‍ ശരിയാക്കുന്നതിനു വസന്തകുമാരി പണം ആവശ്യപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.

ബേക്കറി നടത്തുന്ന ആളാണെന്നാണു സ്ഥലം ഉടമ വസന്തകുമാരിയോടു പറഞ്ഞിരുന്നത്. ഇതോടെ കൈക്കൂലിയുടെ ആദ്യഗഡു കൈമാറാന്‍ വരുമ്പോള്‍ പണത്തിനൊപ്പം 2 പാക്കറ്റ് റസ്ക് കൂടി കൊണ്ടുവരണമെന്നു വസന്തകുമാരി സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. സ്ഥലം ഉടമയുടെ ബന്ധു പണത്തിനു പുറമേ റസ്കുമായാണ് എത്തിയത്.

ഇന്ത്യയിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളും കലകളും ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമായി മാറിയിരിക്കുന്നു . കണക്കുകൾ പ്രകാരം വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഏഷ്യൻ രാജ്യം ഇന്ത്യയാണ് . ഈ വർഷം ജൂൺ 28 നും സെപ്റ്റംബർ 8 നും ഇടയിൽ മാത്രം യുകെയിൽ നിന്ന് 87, 000 വിമാന ടിക്കറ്റുകൾ ഇന്ത്യയിലേയ്ക്ക് വിനോദസഞ്ചാരത്തിനായി ബുക്ക് ചെയ്തിട്ടുണ്ട് . എന്നാൽ ചൈനയിലേയ്ക്ക് 49 , 137 ഉം തായ്‌ലൻഡിലേയ്ക്ക് 29,870 ടിക്കറ്റുകൾ മാത്രമേ ബുക്കു ചെയ്തിട്ടുള്ളൂ . ഇതിനർത്ഥം ചൈനയിലും തായ്‌ലാൻഡിലും കൂടി വരുന്നതിനേക്കാൾ കൂടുതൽ വിനോദസഞ്ചാരികൾ ഇന്ത്യയിലേയ്ക്ക് മാത്രമായി എത്തുന്നു എന്നുള്ളതാണ് . ഇത് ഇന്ത്യയിലെ ടൂറിസത്തിന് ആവേശകരമായ വാർത്തയാണെന്ന് ട്രാവൽ പോർട്ടിൻെറ റീജിയണൽ മാനേജിംഗ് ഡയറക്ടർ മാർട്ടിൻ ഹെർബർട്ട് പറഞ്ഞു . വരും വർഷങ്ങളിലും ഈ പ്രവണത തുടരുമെന്നതാണ് കരുതുന്നത് എന്ന് അദ്ദേഹം കൂട്ടിചേർത്തു .


കേരളത്തിൽ നിന്ന് മൂന്നാർ ,ആലപ്പുഴയിലെ ഹൗസ് ബോട്ട് സവാരി , ഫോർട്ട് കൊച്ചി തുടങ്ങിയവ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും യുകെയിൽ നിന്ന് വിനോദസഞ്ചാരികൾ സന്ദർശകരായിട്ടുണ്ട് . പോയ വർഷം 16 .91 ലക്ഷം കോടി ഡോളറാണ് ഇന്ത്യയ്ക്ക് ടൂറിസം മേഖലയിൽനിന്നു തന്നെ ലഭിച്ചത് . 42 . 673 ദശലക്ഷം തൊഴിലവസരങ്ങൾ ടൂറിസം മേഖലയോടനുബന്ധിച്ച് സൃഷ്‌ടിക്കപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു . പക്ഷെ കഴിഞ്ഞ 2 വർഷമായി തുടർച്ചയായി ഉണ്ടായ പ്രളയവും പ്രകൃതി ഷോഭങ്ങളും കേരളത്തിൻെറ ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയായെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി . 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന മുന്നാറിലെ നീലക്കുറിഞ്ഞി പൂക്കൾ കാണാൻ പോലും പ്രളയത്തിലും മണ്ണിടിച്ചിലിലും മൂലം കഴിഞ്ഞ വർഷം സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു .

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വാ​ർ​ഡി​നു സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ളു​ക​ളെ വാ​ർ​ഡി​ൽ​നി​ന്നും ഒ​ഴി​പ്പി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.  കെ​ട്ടി​ട​ത്തി​ലെ ആ​ദ്യ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ​നി​ന്നും ര​ണ്ടാം നി​ല​യി​ലേ​ക്കും പു​ക ഉ​യ​ർ​ന്നു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി എ​യിം​സി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹം മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലാ​ണു​ള്ള​ത്.

കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 20 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചിലിനായി ഇന്ന് ജിപിആർ സംവിധാനം എത്തിക്കും. ദുരിതത്തിൽ അകപ്പെട്ടവരെ ശാശ്വതമായി സർക്കാർ പുനരധിവാസിപ്പിക്കുമെന്ന് മന്ത്രി എ. കെ. ബാലൻ കാവളപ്പാറയിൽ പറഞ്ഞു.

ജിപിആർ സംവിധാനം എത്തുന്നതോടെ തിരച്ചിലിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തുന്ന റഡാർ സംവിധാനം റോഡ് മാർഗം കവളപ്പാറയിൽ എത്തിക്കും. 6 ശാസ്ത്രജ്ഞരും ഒപ്പമുണ്ടാകും.

മണ്ണുമാന്തി യാന്ത്രം ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ ദുഷ്ക്കരമാവുകയാണ്. ഈ ഘട്ടത്തിലാണ് റഡാർ സംവിധാനം എത്തുന്നത്. സംസ്ഥാന സർക്കാർ മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ തുടരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ഉറപ്പ് നൽകി. ഭൂചലന മേഖലയിൽ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ചിട്ടുള്ള ജിപിആർ എന്ന റഡാർ സംവിധാനം ഉരുൾപൊട്ടൽ മേഖലയിൽ ഫലപ്രദമാകുമോ എന്നാണ് ഇനി അറിയേണ്ടത്

കവളപ്പാറയിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവർ അതിവേ​ഗം മരിക്കാനാണ് സാധ്യതയെന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ . മഞ്ചേരി മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാരാണു മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സഞ്ജയ്, ഡോക്ടര്‍ അജേഷ്, ഡോക്ടര്‍ പാര്‍ഥസാരഥി, ഡോ. ലെജിത്ത് എന്നിവരാണു സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുല്‍ മുജാഹിദ്ദീന്‍ പള്ളിയിലെ പ്രാര്‍ഥനാമുറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.

ഭാരമുള്ള എന്തോ ഒന്നു ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും.മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം.’- ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു. ഇതുവരെ മുപ്പതോളം പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു.

പല മൃതദേഹങ്ങളും ജീര്‍ണിച്ചതിനാലും എണ്ണം കൂടുതലായതിനാലും രാത്രി വൈകിയും പോസ്റ്റ്മോര്‍ട്ടം നീണ്ടുപോകുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവര്‍ ഏറ്റവുമധികം നന്ദി പറയുന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സ്ഥലം വിട്ടുതന്ന പള്ളിക്കമ്മിറ്റിക്കാര്‍ക്കാണ്.നാട്ടുകാരും വോളണ്ടിയേഴ്സും പൊലീസുമെല്ലാം എല്ലാക്കാര്യങ്ങള്‍ക്കും സഹകരിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും.
ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേർക്കായി തെരച്ചിൽ തുടരുന്ന പുത്തുമലയിലും റഡാർ എത്തിക്കാനാണ് ശ്രമം.

ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. മഴ മാറി നിൽക്കുന്നതും തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് ജയ്റ്റ്ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഹർഷവർദ്ധനുമടക്കമുള്ളവർ ദില്ലി എയിംസിലെത്തി ജയ്റ്റിലിയെ സന്ദർശിച്ചു. ജയ്റ്റ്ലി ഇപ്പോൾ വെന്‍റിലേറ്ററിലാണ്.

ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുട‍ർന്ന് ജയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്ലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്സഭ തെര‍ഞ്ഞെടുപ്പിലടക്കം ജയ്റ്റ്ലി മത്സരിക്കാതിരുന്നത്.

ഏഴു മാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവിനെയും ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന വീട്ടമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. എരിമയൂർ മരുതക്കോട് ബിജു (28), എരിമയൂർ മാരാക്കാവ് പുത്തൻവീട്ടിൽ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ ബോബിൻ മാത്യു, എസ്ഐ എം.ആർ അരുൺകുമാർ എന്നിവർ തിരുപ്പൂരിൽവച്ച് അറസ്റ്റ് ചെയ്തത്.

മേയ് 29നു പുലർച്ചെയാണു ബിജുവിന്റെ ഭാര്യ പനയൂർ അത്തിക്കോട് ചന്ദ്രന്റെ മകൾ ഐശ്വര്യ (20) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കെട്ടിട നിർമാണത്തൊഴിലാളിയായ ഭർത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മിലുള്ള അടുപ്പമാണ് ഐശ്വര്യ മരിക്കാൻ കാരണമായതെന്നു ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. 28നു ബിജുവും മനോശാന്തിയും നാടുവിട്ടതാണ്. ഇരുവരെയും കാണ്മാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപാണു ബിജുവും ഐശ്വര്യയും വിവാഹിതരായത്. പതിനായിരം രൂപയും 8 പവന്റെ സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു. ഇതു പോരെന്നു പറഞ്ഞു നിരന്തരമായി ഐശ്വര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണു ബിജുവിനെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ മനോശാന്തിയും ഐശ്വര്യയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടത്ര. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസ്. രണ്ടു പേരെയും ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.

ബിജോ തോമസ് അടവിച്ചിറ

ഇന്ന് ചിങ്ങം ഒന്ന്.പൊന്നിന്‍ ചിങ്ങമെന്ന് എക്കാലവും പറയാറുള്ള നമുക്ക് രണ്ട് കൊല്ലമായി ഓണക്കാലം മഹാദുരന്തത്തിന്റെ പ്രളയകാലമാണ് എന്നാലും തിരുവോണം പൊന്നോണം തന്നെയാകുമെന്ന പ്രതീക്ഷയിലാണ് ഒരോ മലയാളിയും .

മലയാള വര്‍ഷാരംഭം കൂടിയാണ് ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. പ്രളയക്കെടുതി ബാക്കിവെച്ച ഓര്‍മകളിലാണ് ഇത്തവണ ചിങ്ങം പുലരുന്നത്. പ്രളയദുരിതത്തിന് ഇനിയും അറുതിയായില്ലെങ്കിലും കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് ചിങ്ങത്തിന്റെ പുലരിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. . മണ്ണില്‍ അധ്വാനിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്ത കര്‍ഷകന്റെ നെഞ്ചിലെ വിങ്ങലാണ് ഈ ചിങ്ങപ്പുലരി.

പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ്. പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തില്‍ വിളവെടുക്കാന്‍ ഒരുങ്ങുന്ന കാലം.വിളഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ണിന് കാഴ്ചയാകുന്ന ആ ചിങ്ങത്തിലേക്കല്ല ഇത്തവണ മലയാളി മിഴി തുറക്കുന്നത്. പേമാരി പെയ്തിറങ്ങി പുഴയും വയലും ഒന്നിച്ച് കര്‍ഷകന്റെ കണ്ണീരായി ഒഴുകുന്ന ഒരു കാലത്തിലൂടെ ഒഴുക്കികൊണ്ട് പോയത് നിരവധി മലയാളികളുടെ പ്രതീക്ഷകളാണ്.  ജീവൻ മുറുകെ പിടിക്കാൻ നെട്ടോടമോടുന്നവർ ചിങ്ങമാസ ഓർമ്മയിലുപരി സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്ന ചിന്തകൾ അവരിൽ വേട്ടയാടുന്നുണ്ടാവാം. മൂടികെട്ടിയ ആകാശത്തെ ഭീതിയോടെയാണ് പലരും നോക്കുന്നത്. ചെറുതുള്ളി പോലും ഭയപ്പെടുത്തുന്നവയാണ്.

പിന്തിരിഞ്ഞു നോക്കുന്ന നേരം കൊണ്ട് സര്‍വ്വസ്വവും മണ്ണിലൊലിച്ച് പോയതിന്റെ പകപ്പിലാണ് നമ്മളില്‍ പലരും.വീടില്ല, മണ്ണില്ല, നട്ടുനനച്ചതൊന്നുമില്ല.മുറ്റത്ത് പൂക്കളങ്ങള്‍ തീര്‍ക്കുന്ന ഓണക്കാലവുമിങ്ങെത്തി. എന്നാലും മലയാളി എന്നും ശുഭാപ്തിവിശ്വാസിയാണ്. ഒരുമയുടെ കരുത്തിന്‍ ഈ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുക്കുകയാണ്. കൂട്ടായ്മയിലൂടെ കയ്മെയ് മറന്ന സഹവര്‍ത്തിത്വത്തിലൂടെ ചിങ്ങപ്പുലരിയേയും പൊന്നണിഞ്ഞ ഒരു ഒാണക്കാലത്തേയും വരവേല്‍ക്കാം. മുറ്റംമെഴുകാം പൂവിടാം തുമ്പിതുളളലും വഞ്ചിപ്പാട്ടും വള്ളംകളിയും പുലിക്കളകളിയും.കൈകൊട്ടിക്കളിയും നമ്മുടെ ദൂരിതകാലത്തെ വേദനകളെ ഇല്ലാതാക്കട്ടെ.

 പ്രളയത്തെ ഒന്നായി നേരിട്ട ആ മനസ്സുമായി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാം.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വൻ ദുരിതത്തിലും പരസ്പരം സഹായിക്കുന്ന നമ്മുടെ മനസിനെ ഓർത്തുകൊണ്ട് പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങ ആശംസകൾ നേരുന്നു…

മലയാളം യുകെ…

മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ശൂരനാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

മന്ത്രി  കുരുക്കില്‍പ്പെട്ടത് സ്വാതന്ത്ര്യദിനച്ചടങ്ങിനുശേഷം മടങ്ങുമ്പോഴായിരുന്നു. മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

മലയാളി വൈദികനെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി .   തൃശൂർ സ്വദേശി ഫാ . റാഫി കുറ്റുക്കാരനാണ് (57 )മരിച്ചത് . കുർബാന അർപ്പിക്കാൻ എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മലയാളി വൈദികരുടെയും സംഘടനകളുടെയും സഹായത്തോടെ ഉടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വീട്ടുകാർ അറിയിച്ചു.ഇoഫാൽ രൂപതാoഗമായ ഫാ .റാഫി കുറ്റുക്കാരൻ കാൻസാസ് സർവകലാശാലയിലെ ചാപ്ലിനുമായിരുന്നു .

Copyright © . All rights reserved