പശുവിറച്ചി കൈവശം വച്ചു എന്നാരോപിച്ച് മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം. മധ്യപ്രദേശിലെ സിയോണിലാണ് ഒരു സ്ത്രീയടക്കം മൂന്ന് പേരെ പശു സംരക്ഷകര്‍ ക്രൂരമായി ആക്രമിച്ചത്. ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന രണ്ട് മുസ്ലീം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചു എന്നാരോപിച്ച് പശു സംരക്ഷകരായ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്.
ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തില്‍ കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.
Gau Ralshaks on the prowl in MP. Muslim couple thrashed on suspicion of carrying ‘beef’. one person arrested by the police. Ram Raj aa raha hai pic.twitter.com/sY25ZYPfDV
നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നതിൽ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. സംഭവത്തിൽ സിദ്ദിഖിന്റെ പ്രതികരണം അപമാനകരമാണെന്നാണ് ഇവർ പറയുന്നത്. ‘തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.’ ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നു.
നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്താണ് രംഗത്തെത്തിയത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വെച്ച് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തുറന്നുപറച്ചിൽ.സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു.
2016ൽ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് രേവതി പറയുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പിലൂടെ ചോദിച്ചു. എന്നാൽ ആരോഹഫം നിഷേധിച്ച് സിദ്ദിഖും രംഹത്തെത്തിയിരുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ് വായിക്കാം:
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.
എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!
ഇടതുസഹയാത്രിക ദീപ നിശാന്തിനെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ അനിൽ അക്കര രംഗത്ത്. ‘എന്റെ കാളപെറ്റു, ആ കയറെടുത്തെ’ എന്ന തലക്കെട്ടോടെ തന്റെ വീട്ടിലെ കാളയുടെ ചിത്രം പങ്കുവെച്ചാണ് എംഎൽഎയുടെ പരിഹാസം. രമ്യ ഹരിദാസിനെതിരായ ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് അനിൽ അക്കരയുടെ പോസ്റ്റ്. കേട്ടപാതി കേൾക്കാത്ത പാതി രമ്യക്കെതിരെ പോസ്റ്റിട്ട ദീപ നിശാന്തിന്റെ നടപടിയെയാണ് കോണ്‍ഗ്രസ് എംഎല്‍എ പരിഹസിക്കുന്നത്.
‘ദീപ ടീച്ചറേ നന്ദി’ എന്ന രമ്യ ഹരിദാസിന്റെ വ്യാജ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചതോടയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ രമ്യയുടെ പേരിൽ ആരോ തുടങ്ങിയ വ്യാജപേജിലെ പോസ്റ്റ് കണ്ട് ദീപ നിശാന്ത് രമ്യക്കെതിരെ തിരിഞ്ഞു. ‘വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്റ്. ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം. നന്ദി വോട്ടർമാരേ നന്ദി. ചിരിച്ചുകൊണ്ട് കൈ വീശുന്ന ‘പെങ്ങളൂട്ടി. പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം. ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല. എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ) റെഡി. ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം. വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്. ‘ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ…’ ദീപ കുറിച്ചു.
എന്നാൽ വ്യാജ പേജിൽ വന്ന പോസ്റ്റിന് രമ്യക്ക് മറുപടി നൽകിയ ദീപാ നിശാന്തിന് അബദ്ധം പറ്റി. കാര്യങ്ങൾ വിശദമായി പരിശോധിക്കാതെ രമ്യക്കെതിരെ തിരിഞ്ഞ ദിപ നിശാന്തിനെ പരിഹസിക്കുകയാണ് അനിൽ അക്കര എംഎൽഎ. ദീപ നിശാന്ത് തിരഞ്ഞെടുപ്പ് സമയത്ത് രമ്യയ്ക്കെതിരായി നടത്തിയ പ്രസ്താവന ഗുണം ചെയ്തെന്ന വിലയിരുത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതോടെ ദീപയുടെ പേജിൽ ആശംസാപ്രവാഹം തുടങ്ങിയിരുന്നു.
വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പൊന്ന്യം പുല്ലോടിയിലെ അശ്വന്ത്, കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ അശ്വന്ത് നേരിട്ട് പങ്കെടുക്കുകയും സോജിത്ത് സഹായങ്ങൾ ചെയ്ത് നല്‍കുകയുമാണ് ചെയ്തത്. സംഭവദിവസം അശ്വന്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഈ ബൈക്കും പൊലീസ് കണ്ടെടുത്തു.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ടു പേർ ഒളിവിലാണ്. ഈ മാസം പതിനെട്ടിന് രാത്രിയിലാണ് നസീറിനെതിരെ വധശ്രമം നടന്നത്. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി തലശേരി കായ്യത്ത് റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കിയിരുന്നു
പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയാറെന്ന് വീണ്ടും രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ രാഹുല്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകസമിതി. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ്രവർത്തക സമിതിയിൽ പങ്കെടുക്കുന്നില്ല.
പരാജയപ്പെട്ട പടത്തലവനായാണ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രവർത്തക സമിതി യോഗത്തിനെത്തിയത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായെങ്കിലും റിപ്പോർട്ടുകൾ പാർട്ടി തള്ളി. രാഹുൽ ഗാന്ധിയല്ല തോൽവിയുടെ ഉത്തരവാദിയെന്ന് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.
എന്നാൽ രാഹുൽ ഗാന്ധിയുടെ നരേന്ദ്രമോദിക്കെതിരായ ചൗക്കി ദാർ ചോർ ഹെ മുദ്രാവാക്യവും വയനാട് സ്ഥാനാർഥിത്വവും ഉത്തരേന്ത്യയിൽ തിരിച്ചടിയായെന്ന വിമർശനമുണ്ട്.
സംഘടനാതലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. ഉത്തർപ്രദേശ് പി.സി സി അധ്യക്ഷൻ രാജ് ബബാറും ഒഡീഷ പിസിസി പ്രസിഡന്റ് നിരഞ്ജൻ പട്നായി കും രാജി സമർപ്പിച്ചു കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും കർണാടകയിലും പാർട്ടിക്കുള്ളിലെ കലഹങ്ങൾ പരാജയ കാരണമായി എന്ന വിമർശനം ശക്തമാണ്. പ്രധാന പ്രചാരണ വിഷയമായിരുന്ന ന്യായ് പദ്ധതി സാധാരണക്കാരുടെ ഇടയിലേക്കെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞതുമില്ല.
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും എല്‍.ഡി.എഫിനെ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നേരിട്ട് പ്രതിഫലിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന് വിഷയം പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. കേരളത്തിലെ മോദി വിരോധികളെല്ലാം കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
1957 മുതല്‍ തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ സജീവമായി നിന്ന വ്യക്തിയാണ് ഞാന്‍. ഇതുപോലെ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ് മുന്‍പെങ്ങും ഉണ്ടായിട്ടില്ല. ചില വിഭാഗങ്ങള്‍ ഒരുഭാഗത്ത് ജാതി പറയുമ്പോള്‍ സ്വാഭാവികമായും എതിര്‍ഭാഗവും സംഘടിക്കും. അതും ഇവിടെയുണ്ടായി. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകള്‍. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാന്‍ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണം ശക്തമായിരുന്നു. അതു വിശ്വസിച്ച ജനം കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുവെന്നും പിള്ള പറഞ്ഞു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പൂര്‍ണ്ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു. എന്‍എസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമല വിഷയത്തില്‍ ഇടതുപക്ഷം എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും അതാണ് തിരിച്ചടിക്ക് കാരണമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നേരിട്ട വന്‍ പരാജയത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ്. അപ്രതീക്ഷിത തിരിച്ചടിയാണ് മണ്ഡലത്തിലുണ്ടായത്. മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ച എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അത്രത്തോളം മുന്നേറ്റം പാലക്കാട് മണ്ഡലത്തില്‍ മറ്റെവിടെയും ഉണ്ടായില്ല. പട്ടാമ്പിയിലും വോട്ടുചോര്‍ച്ചയുണ്ടായി.
പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫിനെ പിന്തുണക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ 11637 വോട്ടിനാണ് പാലക്കാട് വിജയിച്ചത്. മണ്ഡലത്തില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞതാണ്. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണ്. ഒരു സ്വാശ്രയ കോളേജ് മുതലാളിയാണ് അതിന് പിന്നിലെന്നും എം.ബി രാജേഷ് പറഞ്ഞു.
കേരളത്തില്‍ മൊത്തത്തിലുണ്ടായ യുഡിഎഫ് തരംഗം പാലക്കാട്ടും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു. പാലക്കാട്, പട്ടാമ്പി, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.
തോറ്റ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വിയില്‍ സങ്കടപ്പെട്ട് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് . പഞ്ചാബിലെ ജലന്ദറില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയാണ് തോറ്റതറിഞ്ഞ് പൊട്ടിക്കരഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് അദ്ദേഹം മത്സരിച്ചത്. വെറും അഞ്ച് വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് പ്രതികരണം ചോദിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥി പൊട്ടിക്കരഞ്ഞത്. അഞ്ച് വോട്ടുകള്‍ മാത്രം ലഭിച്ചു എന്ന കാരണം കൊണ്ട് മാത്രമല്ല അദ്ദേഹം കരഞ്ഞത്. തന്റെ കുടുംബത്തില്‍ 9 അംഗങ്ങള്‍ ഉളളപ്പോഴാണ് തനിക്ക് വെറും 5 വോട്ടുകള്‍ മാത്രം ലഭിച്ചതെന്നാണ് അദ്ദേഹം പരിതപിക്കുന്നത്.
കുടുംബത്തെ കുറ്റം പറയുന്നതിനൊപ്പം തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. പൊട്ടിക്കരഞ്ഞ് കൊണ്ട് അദ്ദേഹം മറുപടി പറയുമ്പോള്‍ മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെ മാധ്യമപ്രവര്‍ത്തകന്‍ ഒരു ചോദ്യവും ചോദിക്കുന്നുണ്ട്. ‘സ്വന്തം കുടുംബം താങ്കളെ പിന്തുണച്ചില്ലെങ്കില്‍ പുറത്ത് നിന്നുളളവരുടെ പിന്തുണ എങ്ങനെ പ്രതീക്ഷിക്കും,’ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു.
തന്റെ കുടുംബം പോലും കൈവിട്ടെന്ന് അറിഞ്ഞ സ്ഥാനാര്‍ത്ഥി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാവുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കും.
1984ല്‍ കേവലഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുളള ആദ്യ ഒറ്റകകക്ഷിയും ബിജെപി ആകും. രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കം 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.
ചങ്ങനാശേരി: പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷിന് ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനൽകേണ്ടത്. ലോക്‌സഭാംഗങ്ങളിൽ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. കഴിഞ്ഞ സഭയിൽ കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു സീനിയർ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാൻ സാധ്യത ഏറെയാണ്. അങ്ങനെയായാൽ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും.
അമ്പലപ്പുഴ: നിർമ്മാണ പ്രവർത്തനത്തിനിടെ മറിഞ്ഞുവീണ മിക്സ്ചർ മെഷിന്റെ അടിയിൽപ്പെട്ട് യുവാവു മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡ് കൂനംപുര വെളിയിൽ അനിൽകുമാറിന്‍റെ മകൻ അഭിജിത്ത് (24) ആണ് അടിമാലിയിലുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പുലർച്ചെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പുന്നപ്രയിലെ വീട്ടിലെത്തിക്കും.