എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ ക്രമക്കേടുകള്‍ എക്സിറ്റ് ഫലങ്ങളിലൂടെ ന്യായീകരിക്കാനാണ് ശ്രമം. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നിന്ന് പോരാട്ടം തുടരണമെന്നും മമത ട്വിറ്ററില്‍ കുറിച്ചു. ബംഗാളില്‍ വലിയ മുന്നേറ്റമാണ് ബിജെപിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്.
ഇന്ത്യ വീണ്ടും നരേന്ദ്ര മോദി ഭരിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. എന്‍.ഡി.എ നേട്ടമുണ്ടാക്കുമെന്നാണ് ഒന്‍പത് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതില്‍ അഞ്ചു സര്‍വേകള്‍ എന്‍.ഡി.എ മുന്നൂറ് സീറ്റിലധികം നേടുമെന്നാണ് പ്രവചനം. യു.പിയില്‍ ബിജെപിക്ക് ചെറിയ ക്ഷീണമുണ്ടാകുമെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കുെമന്നാണ് സര്‍വേകള്‍ പൊതുവേ ചൂണ്ടിക്കാട്ടുന്നത്. യുപിഎ ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കും.
ബിജെപി വിരുദ്ധ സര്‍ക്കാരിനായി ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തിന് നിരാശ നല്‍കുന്നതും ബിജെപി ക്യാംപില്‍ ആവേശം വിതറുന്നതുമായ പ്രവചനങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യ ടുഡേയുടെ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 339 നും 365നും ഇടയില്‍ സീറ്റ് കിട്ടും. യുപിഎ 77 നും 108നും ഇടയില്‍. മറ്റുള്ളവര്‍ക്ക് 69നും 95നും ഇടയില്‍ സീറ്റുകളേ നേടാനാകൂ. ന്യൂസ് 18ന്‍റെ പ്രവചനം എന്‍ഡിഎ 336, യുപിഎ 82, മറ്റുള്ളവര്‍ 124 എന്നിങ്ങനെയാണ്. ടൈംസ് നൗ പ്രവചിക്കുന്നത് എന്‍ഡിഎക്ക് 306 ഉം യുപിഎയ്ക്ക് 132ഉം മറ്റു പാര്‍ട്ടികള്‍ക്ക് 104 ഉം സീറ്റാണ്. റിപ്പബ്ലിക് സി വോട്ടര്‍ സര്‍വേ പ്രകാരം എന്‍.ഡി.എ 287, യുപിഎ 129 മറ്റുള്ളവര്‍ 127. ബിജെപിയും ഒപ്പമുള്ള പാര്‍ട്ടികളും കേവലഭൂരിപക്ഷം നേടില്ലെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം.
എന്‍ഡിഎ 267, യുപിഎ 127, മറ്റുള്ളവര്‍ 148 എന്നിങ്ങനെയാണ് എബിപി ന്യൂസ് പ്രവചനം. ന്യൂസ് എക്സും എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ല. 242 സീറ്റുകള്‍ കിട്ടും. യുപിഎയ്ക്ക് 162 സീറ്റുകള്‍ നേടുമ്പോള്‍ 136 സീറ്റുകളുമായി മറ്റുള്ളവര്‍ നിര്‍ണായക ശക്തിയാകും. എന്‍ഡിഎയ്ക്ക് ടുഡേസ് ചാണക്യ 306 സീറ്റും ജന്‍കി ബാത്ത് 305 സീറ്റും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മോദി പ്രഭാവത്തിലൂടെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മറികടക്കാനിടയുണ്ട്. ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറ്റമുണ്ടാക്കും. കര്‍ണാടകയില്‍ ബിജെപിയുടെ നേരിടാന്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് സാധിച്ചിട്ടില്ലെന്നും സര്‍വേകള്‍ പറയുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് അനുകൂലമാണ് സാഹചര്യം. പഞ്ചാബിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുള്ളതെന്നും പ്രവചനങ്ങള്‍ പറയുന്നു.
കേരളത്തില്‍ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. വൈകിട്ട് ആറര മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന് തുടങ്ങിയപ്പോള്‍ നാല് സര്‍വേകള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നു. അതേസമയം കേരളത്തില്‍ ഇക്കുറി യുഡിഎഫ് തരംഗമാണെന്നും ദേശീയമാധ്യമങ്ങള്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മലബാറിലടക്കം പല ശക്തികേന്ദ്രങ്ങളിലും ഇടതുപക്ഷം തിരിച്ചടി നേരിടുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.
14 മുതല്‍ 16 സീറ്റുകളാണ് യുഡിഎഫിന് ഇതുവരെ വന്ന സര്‍വ്വേകള്‍ പ്രവചിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും. ബിജെപിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ലഭിക്കുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. മൂന്ന് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് ന്യൂസ് നേഷന്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.
കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളില്‍ നടന്ന എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ വിദഗ്ദ്ധര്‍ മുന്നോട്ട് വയ്കക്കുന്നത്. എന്നാല്‍ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല. നേരത്തെ പ്രദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വേകളിലും ബിജെപി സീറ്റ് തുറക്കാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു.
15 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും നാല് സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നു. സിഎന്‍എന്‍-ന്യൂസ് 18 പുറത്തു വിട്ട സര്‍വ്വേ എല്‍ഡിഎഫ് അനുകൂല തരംഗമാണ് കേരളത്തില്‍ പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ എല്‍ഡിഎഫ് നേടും. 7 മുതല്‍ 9 സീറ്റ് വരെ യുഡിഎഫ് ഒരു സീറ്റ് വരെ എന്‍ഡിഎ ഇതാണ് ന്യൂസ് 18-ന്‍റെ പ്രവചനം.
ന്യൂസ് നേഷന്‍ ചാനല്‍ 11- 13 സീറ്റ് വരെ യുഡിഎഫിനും 5-7 സീറ്റ് വരെ എല്‍ഡിഎഫിനും 1 മുതല്‍ 3 സീറ്റ് വരെ ബിജെപിക്കും പ്രവചിക്കുന്നു. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നു.
ടൈംസ് നൗ എക്സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് വന്‍ കുതിപ്പ്. 306 സീറ്റ് നേടി മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റും മറ്റു പാര്‍ട്ടികള്‍ 104 സീറ്റും നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. റിപ്പബ്ലിക് – സി വോട്ടര്‍ സര്‍വേയിലും എന്‍ഡിഎയുടെ തന്നെ ജയഭേരി. 287 സീറ്റ്. ജന്‍കി ബാത് പോളില്‍ എന്‍ഡിഎ 300ന് മുകളില്‍ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. യുപിഎ 124, മഹാഗഡ്ബന്ധന്‍ 26, മറ്റുള്ളവര്‍ 87.
കേരളത്തില്‍ യുഡിഎഫ് 15–16 സീറ്റ് നേടുമെന്ന് ആക്സിസ് എക്സിറ്റ് പോള്‍. എല്‍ഡിഎഫ് അഞ്ചുസീറ്റ് വരെ നേടാം, ബിജെപി പത്തനംതിട്ട നേടുമെന്ന് പ്രവചനം. ന്യൂസ് എക്സ് യുഡിഎഫ് 15, എല്‍ഡിഎഫ് 4, ബിജെപി 1 എന്നിങ്ങനെയാണ് കേരളത്തിലെ നില.
ടൈംസ് നൗ എക്സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് വന്‍ കുതിപ്പ്. 306 സീറ്റ് നേടി മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റും മറ്റു പാര്‍ട്ടികള്‍ 104 സീറ്റും നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. റിപ്പബ്ലിക് – സി വോട്ടര്‍ സര്‍വേയിലും എന്‍ഡിഎയുടെ തന്നെ ജയഭേരി. 287 സീറ്റ്. ജന്‍കി ബാത് പോളില്‍ എന്‍ഡിഎ 300ന് മുകളില്‍ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. യുപിഎ 124, മഹാഗഡ്ബന്ധന്‍ 26, മറ്റുള്ളവര്‍ 87.
തട്ടേക്കാട്ട് റിസോർട്ടിൽ എത്തിയ വിദ്യാർഥിനി പെരിയാറിൽ മുങ്ങിമരിച്ചു. ക്ഷേമനിധി ബോർഡ് ഓഫിസിൽ ഉദ്യോഗസ്ഥനായ നെടുമ്പാശേരി നെടുവന്നൂർ ആറ്റിക്കുടി (ഷിബു നിവാസ്) ഷിബുവിന്റെ മകൾ ശ്വേത(17)യാണ് കുടുംബാംഗങ്ങൾ കാൺകെ പെരിയാറിൽ മുങ്ങിമരിച്ചത്. അയൽവാസികളായ 4 കുടുംബങ്ങളിലെ ഇരുപതോളം പേരടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെയാണ് പുഴയുടെ ഇടതു കരയിൽ വനത്തിലെ റിസോർട്ടിൽ എത്തിയത്.
കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളോടൊപ്പം കുളിക്കുമ്പോൾ വൈകിട്ട് നാലരയോടെയാണ് അപകടം. നീന്തൽ അറിയാമായിരുന്നെങ്കിലും കയത്തിൽ പെട്ട ശ്വേത മുങ്ങിപ്പോകയായിരുന്നു. മാതാപിതാക്കളും സഹോദരനും അപകട സമയത്ത് അടുത്ത് ഉണ്ടായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാട്ടുകാരും പൊലീസും ചേർന്നു കണ്ടെത്തിയ മൃതദേഹം കോതമംഗലം ധർമഗിരി ആശുപത്രി മോർച്ചറിലേക്കു മാറ്റി.കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ശ്വേത.
യൂബര്‍ ടാക്‌സി ഡൈവറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുവാറ്റുപുഴ വാഴക്കുളം കുഴികണ്ടത്തില്‍ ബിന്‍സന്‍ ജോസഫ് (42) ആണ് മരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പേ ആന്‍ഡ് പാര്‍ക്കില്‍ സ്വന്തം കാറിനുള്ളിലാണ് ബിന്‍സനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം അങ്കമാലി ലിറ്റല്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ .
സി ദിവാകരനെതിരെ തുറന്നടിച്ച് വി എസ് അച്യുതാനന്ദൻ. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്നും ജനം അദ്ദേഹത്തെ വിലയിരുത്തുമെന്നും വിഎസ് ഫേസ്ബുക്കിൽ പ്രതികരിച്ചു. വി എസിനും ധനമന്ത്രി തോമസ് ഐസക്കിനും എതിരെ കഴിഞ്ഞ ദിവസം ദിവാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി സാജു അനുസ്മരണ യോഗത്തിലായിരുന്നു സി ദിവാകരന്റെ വിമർശനം. ദിവാകരന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഎസിന്റെ മറുപടി. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്ന് വി എസ് ആരോപിച്ചു. ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും, ഒരു മുൻ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കും. അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്ന് തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്ന്.
ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിൻറെ ധനകാര്യം കൈകാര്യം ചെയ്യുമ്പോൾ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ മുൻഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ലന്നും വിഎസ് മറുപടി നൽകി. ദിവാകരന്റെ പരാമർശത്തിനെതിരെ വിഎസും രംഗത്തു വന്നതോടെ സിപിഎം സിപിഐ പോര് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണ്.
കണ്ണൂര്‍: കാസര്‍ഗോഡ് മണ്ഡലത്തിലെ 7 ബൂത്തുകളില്‍ റീ-പോളിംഗ് പുരോഗമിക്കുന്നു. കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം വന്‍ പോലീസ് സന്നാഹത്തെ റീ-പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ നിയമിച്ചിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള കര്‍ശന നടപടി സ്വീകരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ട്. ബൂത്തുകളില്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിലാത്തറയില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വോട്ട് ചെയ്തശേഷം ശാലറ്റ് എന്ന സ്ത്രീ ബൂത്ത് പരിധിയില്‍ നിന്ന് പുറത്ത് പോയില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്ത് വന്നതോടെയാണ് വാക്കേറ്റമുണ്ടായത്. കഴിഞ്ഞ തവണ ശാലറ്റിന്റെ വോട്ട് കള്ളവോട്ടായി മറ്റൊരാള്‍ രേഖപ്പെടുത്തുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവരെ പിന്നീട് പോലീസ് വാഹനത്തില്‍ ബൂത്തിന് പുറത്തേക്ക് കൊണ്ടുപോയി.
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വമാണ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാവുന്നത്. സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപിച്ച് ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. അതേസമയം പ്രത്യാരോപണങ്ങളുമായി സിപിഎമ്മും രംഗത്ത് വന്നതോടെ കൂടുതല്‍ കള്ളവോട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തതായി തെളിവ് സഹിതം സിപിഎം പരാതി നല്‍കി. നിലവില്‍ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് റീ-പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ താനും വധിക്കപ്പെടാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് തന്റെ ജീവനെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചേക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഡല്‍ഹിയില്‍ മുസ്‍ലിം വോട്ടുകള്‍ അവസാനനിമിഷം കോണ്‍ഗ്രസിലേക്ക് മറിഞ്ഞെന്നും കേജ്‍രിവാള്‍ പറഞ്ഞു.
ഒരു വാര്‍ത്താചാനലിനോടാണ് കേജ്‍രിവാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ബി.ജെ.പി തന്റെ ജീവനെടുക്കാന്‍ പിന്നാലെയുണ്ടെന്ന് ആരോപിച്ച കേജ്‍രിവാള്‍ അതിനായി സുരക്ഷാ ഉദ്യോഗസ്ഥനെ ഉപയോഗപ്പെടുത്തുമെന്ന് വെളിപ്പെടുത്തി. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് പോലെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈകൊണ്ട് താനും വധിക്കപ്പെടും. തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്.
താന്‍ വധിക്കപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് പറയും. മോദിയോട് ദേഷ്യമുള്ള ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന് അദ്ദേഹത്തെ ആക്രമിക്കാന്‍ കഴിയുമോയെന്നും കേജ്‍രിവാള്‍ ചോദിച്ചു. കേജ്‍രിവാള്‍ ആറ് തവണ ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രത്തിന് കീഴില്‍ വരുന്ന ഡല്‍ഹി പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും കുറ്റപ്പെടുത്തി. അതേസമയം, പല രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ടെന്നും വീഴ്ച വരുത്തിയിട്ടില്ലെന്നും ഡല്‍ഹി പൊലീസ് പ്രതികരിച്ചു.
രാജ്യത്ത് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ ധ്യാനവും ക്ഷേത്രദർശനവും പൂർത്തിയാക്കി. തനിക്ക് വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും രാജ്യത്തിന് സമ്പൽസമൃദ്ധിയുണ്ടാകട്ടെ മോദി പറഞ്ഞു. കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ കേദാർനാഥില്‍ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. മോദിയുടെ ധ്യാനത്തിനായി പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്.
ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് കേദാര്‍നാഥിലേക്കുള്ള യാത്രാമുമതി നല്‍കിയത്. മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രുദ്രാ ഗുഹ നിര്‍മ്മിച്ചത്. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഗുഹയ്ക്ക് ഏട്ടര ലക്ഷം രൂപ ചെലവായി.
#WATCH Prime Minister Narendra Modi greets devotees at Kedarnath temple. pic.twitter.com/7ExtXokdw4
— ANI (@ANI) May 19, 2019
വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വെട്ടേറ്റു. തലശേരി കയ്യത്ത് റോഡില്‍ വച്ച് വൈകിട്ട് ആറ് മണിക്ക് ശേഷമാണ് വെട്ടേറ്റത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചിട്ട ശേഷം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വയറിനും വെട്ടേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ത്ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ നസീറിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്.
സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗവും തലശേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന നസീര്‍ 2015ലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയത്. പിന്നീട് പി ജയരാജനെതിരെ മത്സരരംഗത്ത് വന്നതിന് ശേഷമാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്നതായിരുന്നു നസീറിന്‍റെ പ്രചരണ മുദ്രാവാക്യം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശേരിയില്‍ മത്സരിക്കാന്‍ തയ്യാറെടുത്തെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.