തെലുഗു ദേശം പാർട്ടിയെ നാണക്കേടിലാക്കി ചന്ദ്രബാബു നായിഡുവിന്റെയും മകൻ ലോകേഷിന്റെയും നാമനിർദേശ പത്രികകൾ. ഇരുവരുടെയും നാമനിർദേശ പത്രികകളിലെ തെറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നാണക്കേടായത്.
സ്ഥാനത്താണ് അച്ഛൻ ഖർജുര നായിഡുവിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തെറ്റ് തന്നെയാണ് ചന്ദ്രബാബു നായിഡുവിന്റെ മകനായ ലോകേഷിന്റെ പത്രികയിലും. അതിൽ ഭർത്താവിന്റെ സ്ഥാനത്ത് അച്ഛനായ ചന്ദ്രബാബു നായിഡിവിന്റെ പേരാണ് ഇടംപിടിച്ചത്. മത്സരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കണമായിരുന്നു. ഇതിലാണ് തെറ്റുകൾ കയറിക്കൂടിയത്.
ഈ വിവരണകുറിപ്പ് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസ് വഴിയാണ് ലഭിച്ചതെന്നും അവിടെ നിന്നാണ് തെറ്റുകൾ സംഭവിച്ചതെന്നുമാണ് റ്റിഡിപി നൽകുന്ന വിശദീകരണം. ചിറ്റൂരിലെ കുപ്പം നിയോജകമണ്ഡലത്തിൽ നിന്നാണ് ചന്ദ്രബാബു നായിഡു മത്സരിക്കുന്നത്. ലോകേഷ് സംസ്ഥാന തലസ്ഥാനമായ അമരാവതിയിലെ മംഗലഗിരിയിൽ നിന്നും.
കൊച്ചി: തനിക്കെതിരെ കൊലയാളി പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മറുപടിയുമായി വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍. തനിക്ക് നേരിട്ട ആക്രമണത്തെക്കുറിച്ച് വിവരിച്ചു കൊണ്ടാണ് ജയരാജന്‍ വിശദീകരണ കുറിപ്പ് എഴുതിയിരിക്കുന്നത്. 1999ല്‍ ഇതുപോലൊരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലെ വീട്ടില്‍ ഓം കാളി വിളികളുമായെത്തിയ ആര്‍എസ്എസ് ഭീകരസംഘം എന്നെ വെട്ടിനുറുക്കിയത്. എന്റെ ഇടത് കൈയ്യിലെ പെരുവിരല്‍ അവര്‍ അറുത്തെടുത്തു. വലതു കൈ വെട്ടിപ്പിളര്‍ന്നു. നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും ജയരാജന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.
തന്റെ ഭാര്യയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസാന്നിധ്യമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബ്രീട്ടിഷുകാര്‍ വേട്ടയാടിയത് പോലെയാണ് ഇന്ന് ആര്‍എസ്എസ് സിപിഎമ്മിനെ വേട്ടയാടുന്നതെന്നും നെറികെട്ട കള്ളപ്രചാരണങ്ങളില്‍ കുടുങ്ങിപ്പോവാതിരിക്കാനാണ് താനീകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കുറിച്ചു. 1999ല്‍ വെട്ടേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
നാല്പത്തിയേഴാം വയസ്സുവരെ താന്‍ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോള്‍ ശക്തിയില്ല. ഇടതുകൈയില്‍ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു, എന്ന് പറഞ്ഞു കൊണ്ടാണ് 1999ലെ തിരുവോണ നാളില്‍ താന്‍ നേരിട്ട ആര്‍എസ്എസ് ആക്രമണത്തെ കുറിച്ചും ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.
പി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ടവരേ,
പി. ജയരാജനെ വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ എനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. എന്നെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ പോലും എന്നെ അറിയുന്നയാളെന്നോണം നിര്‍ലജ്ജം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്.
ഒരു കമ്യുണിസ്റ്റിന്റെ ജീവിതം പരവതാനി വിരിച്ചതാവില്ലെന്ന ബോധ്യമുള്ളതിനാല്‍ ഇതുവരെ ഇതിനൊന്നും ഒരു മറുപടിയും നല്‍കാന്‍ ഞാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ എന്നെ വിമര്‍ശിക്കുന്നവര്‍ സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനെങ്കിലും വസ്തുത അന്വേഷിക്കണമെന്ന അഭ്യര്‍ത്ഥന വെയ്ക്കുന്നു. വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സത്യമറിയാം. എന്നാല്‍ ചിലരെങ്കിലും വലതുപക്ഷം നടത്തുന്ന നെറികെട്ട ഇത്തരം കള്ളപ്രചാരണങ്ങളില്‍ കുടുങ്ങിപ്പോവരുതെന്നതുകൊണ്ടുമാത്രം ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ്.
എന്റെ നാല്പത്തിയേഴാം വയസ്സുവരെ ഞാന്‍ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോള്‍ ശക്തിയില്ല. ഇടതുകൈയില്‍ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു. അതിനുശേഷം എനിക്ക് തള്ളവിരലുണ്ടായിട്ടില്ല. സൂചിപ്പിച്ച വയസ്സുവരെ ഏതൊരാളെയും പോലെ ആരോഗ്യവാനായിരുന്നു ഞാനും. എല്ലാവരേയും പോലെ ഭക്ഷണം കഴിക്കാനുള്‍പ്പടെ സാധിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
1999ല്‍ ഇതുപോലൊരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലെ വീട്ടില്‍ ഓം കാളി വിളികളുമായെത്തിയ ആര്‍എസ്എസ് ഭീകരസംഘം എന്നെ വെട്ടിനുറുക്കിയത്. എന്റെ ഇടത് കൈയ്യിലെ പെരുവിരല്‍ അവര്‍ അറുത്തെടുത്തു.വലതു കൈ വെട്ടിപ്പിളര്‍ന്നു. എന്റെ നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി. എന്നാല്‍ എന്റെ പാര്‍ട്ടി സഖാക്കളും ഭാര്യ യമുനയും അന്ന് പതറാതെ കൂടെ നിന്നത് കൊണ്ട് ഞാനിന്നും ജീവിച്ചിരിക്കുന്നു. ഞാന്‍ മരിക്കാത്തതിലെ നിരാശ പലവട്ടം അവര്‍ പിന്നീടും പ്രകടമാക്കിയത് നാട് കണ്ടതാണല്ലോ. എന്റെ അല്പം ശേഷിയുള്ള കൈയും വെട്ടുമെന്നും ജീവനെടുക്കുമെന്നുമെല്ലാം പിന്നെയും അവര്‍ ആവര്‍ത്തിച്ചത് തെളിവുസഹിതം വാര്‍ത്തയായതുമാണല്ലോ.
എന്റേതുപോലെ ആഴത്തില്‍ ശരീരമാസകലം മുറിവേറ്റ ഒരാള്‍ക്ക് ആന്ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സ എത്രമാത്രം പ്രയാസകരമാണെന്നത് വിമര്‍ശിക്കുന്നവര്‍ ഏതെങ്കിലും ഡോക്ടറോട് അന്വേഷിക്കണം. അത്രയേറെ പ്രയാസപ്പെട്ടാണ് ഡോക്ടര്‍ എന്റെ ജീവന്‍ രക്ഷിച്ചത്. അസുഖം വരുന്നത് ആരുടേയും തെറ്റോ കുറ്റമോ അല്ല. എന്റെ അസുഖം ബോധ്യപ്പെട്ടിട്ടും ബോധ്യമാവാതെ, യാത്രചെയ്യാന്‍ ശാരീരിക അവശതമൂലം സാധിക്കാത്ത സാഹചര്യത്തിലും എന്നെ തിരുവനന്തപുരം വരെ യാത്ര ചെയ്യിച്ചു. ജില്ലയ്ക്ക് പുറത്തേക്ക് ഇതുവരെ വാഹനമോടിച്ചിട്ടില്ലാത്തയാളെ ആംബുലന്‍സ് ഡ്രൈവറാക്കിയും എന്റെ ജീവന് ഭീഷണിതീര്‍ക്കാന്‍ ശ്രമിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പാടാക്കിയ ആ ആംബുലന്‍സാവട്ടെ അര്‍ദ്ധരാത്രി അപകടത്തില്‍ പെടുകയും ഭാഗ്യംകൊണ്ട് ഞാന്‍ രക്ഷപ്പെടുകയുമായിരുന്നു എന്നത് പുറത്തുവന്ന കാര്യമാണ്. എന്റെ സഖാക്കള്‍ ആംബുലന്‍സിന് പിറകില്‍ മറ്റൊരു വാഹനത്തില്‍ ഒപ്പമുണ്ടായതുകൊണ്ട് വിവരം അപ്പോള്‍ത്തന്നെ പുറം ലോകമറിയുകയുകയും യാത്രാമധ്യേ തൃശ്ശൂരില്‍ ചികിത്സ ലഭിക്കുകയും ചെയ്തു. ഓരോ ആശുപത്രികളിലേക്കും ചികിത്സയ്ക്ക് കൊണ്ടുപോയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. എന്നിട്ടും ചിലര്‍ കണ്ണില്‍ ചോരയില്ലാത്തവിധം അസുഖം വന്നതുപോലും ആക്ഷേപത്തിന് വിഷയമാക്കുന്നു. അത് അവരുടെ സംസ്‌ക്കാരം എന്നേ കരുതുന്നുള്ളൂ.
വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ആര്‍എസ്എസിന്റെ കിരാതമായ ആക്രമണത്തെ അതിജീവിച്ചുകൊണ്ടാണ് ഇതുവരെ എത്തിയത്.ഒരു കാലത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ആയുധങ്ങള്‍ കൊണ്ടാണ് വേട്ടയാടിയത് എങ്കില്‍ പില്‍ക്കാലത്ത് യുഡിഎഫ് ഗവണ്മെന്റ് കേസുകളില്‍ കുടുക്കി തളച്ചിടാനാണ് ശ്രമിച്ചത്. അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ സാധിക്കുമോ എന്ന് നിരന്തരം ശ്രമിക്കുകയാണ്.
എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചവര്‍ അതിനു ന്യായീകരണമായി പറഞ്ഞിരുന്നത് ജയരാജനാണ് എല്ലാ ആക്രമണങ്ങളുടെയും സൂത്രധാരന്‍ എന്നാണ്. ഈ ആര്‍എസ്എസ് പ്രചാരണം ഇന്ന് കോണ്‍ഗ്രസ്സും ലീഗും ഏറ്റെടുത്തിരിക്കുന്നു എന്ന വ്യത്യാസം മാത്രം. ഇടതുപക്ഷ വിരുദ്ധരാകെ എന്നെ ഗൂഡാലോചനക്കാരനായി ചിത്രീകരിക്കുകയാണ്. എന്റെ 45 വര്‍ഷത്തെ പൊതുജീവിതം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തകമാണ്.
കമ്മ്യുണിസ്റ് പാര്‍ട്ടി ഇന്ത്യയില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് അന്നത്തെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായി പെഷവാര്‍,കാണ്‍പൂര്‍,മീററ്റ് ഗൂഡാലോചന കേസുകള്‍ ചുമത്തിയത്. ഇന്ന് സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രണത്തിലാണ് ഗൂഡാലോചന കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് യാതൊരു തെളിവും ഇല്ലാതെ ഒരു കേസില്‍ എന്നെ പ്രതിചേര്‍ത്തത്.
രാജ്യത്തെ നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഈ കള്ളക്കേസുകളില്‍ നിന്ന് രാജ്യത്തെ നീതിന്യായ സംവിധാനം എന്നെ കുറ്റവിമുക്തനാക്കുമെന്ന ഉറച്ച ബോധ്യമുണ്ട്.
വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കിരാതമായ ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ രാഷ്ട്രീയവൈരാഗ്യം മൂലം ചിലര്‍ പ്രചരിപ്പിക്കുന്നത്.
ചെങ്കോടിപ്രസ്ഥാനം എന്നെപ്പഠിപ്പിച്ചത് അക്രമിക്കാനല്ല, ഏവരെയും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനാണ്. അതുകൊണ്ടുകൂടിയാണ് ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും മുസ്ലിം ലീഗില്‍ നിന്നുമെല്ലാം ശരിയായ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ചെങ്കൊടിക്ക് കിഴിലേക്ക് അണിനിരക്കാനെത്തുന്നവരെ എനിക്കുള്‍പ്പെടെ സ്വീകരിക്കാന്‍ കഴിയുന്നത്. വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇരുട്ട് പരത്തുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ,കോണ്‍ഗ്രസ്സുകാര്‍ പടിപടിയായി ബിജെപിയാകുന്ന ഈ കാലത്ത് , ബി.ജെ.പിയെ നേരിടാന്‍ ഇടതുപക്ഷമാണ് ശരിയെന്ന് ന്യുനപക്ഷ ജനതയുള്‍പ്പടെ എല്ലാവരും തിരിച്ചറിയുന്നുണ്ട്. ചില പഴയകാലകോണ്‍ഗ്രസ്സുകാരും മതനിരപേക്ഷത അപകടപ്പെടുന്നതില്‍ വലിയ ആശങ്ക പങ്കുവെച്ചിട്ടുമുണ്ട്. ഇവിടെ,പരാജയ ഭീതിയിലായ യുഡിഎഫും ബിജെപിയും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനകീയ കോടതിക്ക് മുന്‍പില്‍ ഈ വസ്തുതകള്‍ ഞാന്‍ അവതരിപ്പിക്കും.
കോണ്‍ഗ്രസ്സും ബിജെപിയും എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ നടത്തിയാലും അതെല്ലാം വോട്ടര്‍മാര്‍ പരിഹസിച്ച് തള്ളും. വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്.
ലോക കാലാവസ്ഥാ ദിനത്തിൽ കുളം വൃത്തിയാക്കാനിറങ്ങി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മരുതുംകുഴിയിലെ കുളത്തിലാണ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്.
നശിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചായിരുന്നു രാവിലെ കവടിയാർ കൊട്ടാരത്തിൽ സന്ദർശനം നടത്തിയ ശേഷം സ്ഥാനാർഥിക്ക് പറയാനുണ്ടായിരുന്നത്. ശേഷം കാഴ്ച ഇതായിരുന്നു. കാവി മുണ്ട് കയറ്റിക്കെട്ടി, വെള്ള ബനിയനില്‍ തനിനാടൻ ലുക്കിൽ കുമ്മനം കുളത്തിലെ വെള്ളത്തിലേക്കിറങ്ങി.
സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകരും വെള്ളത്തിൽ ചാടി.ചിറ്റാറ്റിൻകര കോട്ടൂർകോണം കുളത്തിലെ ആന്പൽ വള്ളികളും മാലിന്യങ്ങളും ചാക്കിലേക്ക് നിറച്ചു. കുളത്തിലെ വെള്ളത്തിൽ മാത്രല്ല, കുളം പരിസരം വൃത്തിയാക്കാൻ കുമ്മനം തൂന്പയുമെടുത്തു.
എല്ലാം കഴിഞ്ഞ് രണ്ട് പ്ലാവിൻ തൈകളും നട്ടശേഷം തിരിച്ചെത്തിയ കുമ്മനത്തിനും കൂട്ടർക്കും ക്ഷീണമകറ്റാൻ ചക്കപ്പുഴുക്ക്. ഇതുവരെ ക്ഷേത്രങ്ങളിലും കോളേജുകളിലും സ്ഥാനാർത്ഥികളെ കണ്ട വോട്ടർമാക്ക് കൗതുകമായിരുന്നു കുളത്തിലിറങ്ങിയ കുമ്മനം.
ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി സൗദി അറേബ്യയില്‍ നിന്നെത്തിയ പ്രവാസി കുടുംബത്തെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് ആലപ്പുഴ ജില്ല കളക്ടര്‍ എസ് .സുഹാസ് .ആലപ്പുഴ ബീച്ച് റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമും കുടുംബവുമാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയത്. സലീമിന്റെയും കുടുംബത്തിന്റെയും സമ്മതിദാനം നിവഹിക്കാനുള്ള മനസ് തികച്ചും മാതൃകാപരമാണെന്നും മറ്റുള്ള പ്രവാസികളും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇത്തരത്തില്‍ മുന്നോട്ട് വരണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ റിയാദിനടുത്തു സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന സലീം കഴിഞ്ഞ 35 വര്‍ഷമായി പ്രവാസിയാണ്. ഇതിനിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മിക്കവാറും കുടുംബത്തോടൊപ്പം നാട്ടിലെത്തി വോട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും കളക്ടറുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും സലീമും കുടുംബവും പറഞ്ഞു.
മക്കളും മരുമക്കളും അടക്കം എട്ടു പേരാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയിരിക്കുന്നത്.
വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെടുത്ത് തമിഴ്‌നാട്ടില്‍ നിന്നുമുള്ള 111 കര്‍ഷകര്‍. മോദി സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള അവഗണനക്കെതിരെ ഡല്‍ഹിയിലേക്ക് റാലി നടത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നുമുള്ള കര്‍ഷകരുടെ നേതാവായ പി അയ്യക്കണ്ണ് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
തീരുമാനത്തെ എല്ലാ കര്‍ഷകരും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും അംഗീകരിച്ചതായി അയ്യക്കണ്ണ് വ്യക്തമാക്കി. തങ്ങളുടെ മാനിഫെസറ്റോയില്‍ ബിജെപി തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യത്തിന് മുന്നില്‍ ഉയര്‍ത്തി കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അയ്യക്കണ്ണ് വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ ഡിഎംകെയും എഎംഎംകെയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ ഓര്‍ത്തോഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ എത്തിയത്.
ഇന്നലെ വൈകീട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊലീസ് ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പരിഹാരം കാണാനായില്ല. തുടര്‍ന്ന് ഇരുവിഭാഗവും പളളിയില്‍ സംഘടിച്ചിരിക്കുകയാണ്. പളളിക്കകത്ത് യാക്കോബായ വിഭാഗമുണ്ട്. വരാന്തയില്‍ ഓര്‍ത്തഡോക്സ് വിഭാഗവും ഉണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി പൊലീസ് ചര്‍ച്ചകള്‍ വീണ്ടും നടത്തുമെന്നാണ് വിവരം.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്കധികാരമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്തമാക്കി. പള്ളിയുടെ നിര്‍മാണ പ്രവൃത്തികളില്‍ യാതൊരു പങ്കും വഹിക്കാത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ നിന്ന് പുറത്താക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
കേരളത്തിലെ ചൂട് അതികഠിനമാകുന്നു. സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ മാര്‍ച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു. വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തും. അതിനാല്‍ വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെടുക വലിയ താപനിലയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. കേരളത്തിലെ പല ജില്ലകള്‍ക്കും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടെ എല്‍നിനോ പ്രതിഭാസത്തിനുള്ള സാധ്യത 70 ശതമാനമായി ഉയര്‍ന്നതും കേരളത്തെ വരള്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നത്.
25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്.
കാറ്റ് മുകളിലേക്കാണെങ്കില്‍ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാല്‍ നിലവില്‍ കാറ്റ് താഴേക്കായത് ചൂടുവര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മേഘങ്ങള്‍ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാല്‍ സൂര്യനില്‍നിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തില്‍ സൂര്യനില്‍ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.
കൊച്ചി: മണ്ഡലം മാറി വോട്ടു ചോദിച്ചു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ആലുവയിലാണ് മന്ത്രിക്ക് അമളി പിണഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതിനായി നെടുന്പാശേരിയിൽ വിമാനമിറങ്ങിയ കണ്ണന്താനം കഐസ്ആർടിസി ബസിലാണു യാത്ര ആരംഭിച്ചത്. ബസിറങ്ങിയപ്പോൾ മുതൽ കണ്ണന്താനം ജനങ്ങളോടു വോട്ടുചോദിച്ചു. പറവൂർ കവല മുതലാണ് കണ്ണന്താനം വോട്ടഭ്യർഥിച്ചു തുടങ്ങിയത്. ഇത് ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെട്ട ആലുവയുടെ ഭാഗമായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ മണ്ഡലം മാറിപ്പോയെന്ന് പറഞ്ഞപ്പോഴാണ് കണ്ണന്താനവും ഇക്കാര്യം തിരിച്ചറിഞ്ഞത്. അബദ്ധം പറ്റിയെന്നു മനസിലാക്കിയതോടെ കണ്ണന്താനം വോട്ടഭ്യർത്ഥന മാറ്റി പ്രാർത്ഥിക്കണമെന്നാക്കി തിരുത്തി. ഉടൻതന്നെ പാർട്ടിക്കാർ എത്തിച്ച വാഹനത്തിൽ എറണാകുളം മണ്ഡലത്തിലേക്കു പോയി.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം. രാഹുല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് എഐസിസി നിലപാട് വ്യക്തമാക്കും. അതേസമയം അമേഠി തള്ളിക്കളയുമെന്ന് ഉറപ്പായതിനാലാണ് രാഹുല്‍ മറ്റ് മണ്ഡലങ്ങള്‍ അന്വേഷിക്കുന്നതെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം തയാറായില്ല. സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കേണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നലെ യോഗം ചേര്‍ന്നില്ല.കര്‍ണാടക, തമിഴ്നാട്, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രാഹുലിനെ മല്‍സരിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ദക്ഷിണേന്ത്യയുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും എഐസിസി വക്താവ്‍ രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
ജനങ്ങളുടെ വികാരം മാനിക്കുന്നെന്നും പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കി. അതേസമയം മല്‍സരിക്കാമെന്ന ഉറപ്പ് രാഹുല്‍ കേരളത്തിന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലോ, പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്‍റണിയോ വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായില്ല. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ മുറുകിയതോടെ അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി രാഹുലിനെതിരെ രംഗത്തെത്തി.
അമേഠിയില്‍ ജനവികാരം എതിരാണെന്ന് മനസിലാക്കി രാഹുല്‍ ഒളിച്ചോടുകയാണെന്ന് അവര്‍ പറഞ്ഞു. അതേസമയം രാഹുല്‍ ദക്ഷിണേന്ത്യയില്‍ നിന്നുകൂടി മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് അമേഠി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.സ്ഥാനാര്‍ഥിയായുള്ള രാഹുല്‍ഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും ഗ്രൂപ്പുപോരുമെല്ലാം രാഹുലിന്റ വരവോടെ അപ്രസക്തമാകുമെന്ന പ്രതീക്ഷയിലാണ് അണികള്‍. രാഹുല്‍ വരുമെന്നറിഞ്ഞതോടെ ഇടതുകോട്ടകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പോലും ആത്മവിശ്വാസം ഇരട്ടിയായി.
രാഹുല്‍ഗാന്ധിയുടെ വരവില്‍ വലിയമാറ്റമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് വോട്ട് നിഷേധിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കില്‍ അതെല്ലാം രാഹുലിന്റ വരവോടെ ഇല്ലാതാകും. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും വയനാടിനെച്ചൊല്ലിയുള്ള ഗ്രൂപ്പുപോരും വോട്ടര്‍മാര്‍ മറക്കും. കേരളകോണ്‍ഗ്രസിലെ ഭിന്നതകള്‍ കോട്ടയം ഇടുക്കി മണ്ഡലങ്ങളില്‍ പോലും ബാധിക്കില്ല. ഇടതിന്റ ഉരുക്കുകോട്ടകളില്‍പോലും രാഹുലിന്റ വരവ് അട്ടിമറിയുണ്ടാക്കും. കോലീബി സഖ്യം ഉള്‍പ്പടെ ഇടതുപക്ഷത്തിന്റ ആരോപണങ്ങളുടെ മുനയൊടിഞ്ഞു കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് അകന്ന ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും യു.ഡി.എഫിന്റ പെട്ടിയില്‍ വീഴും. ബി.ജെ.പിയിലേക്ക് ഒഴുകാനിടയുള്ള ഭൂരിപക്ഷവോട്ടുകളിലും രാഹുലിന്റ വരവ് തടയിടും.
അക്രമരാഷ്ട്രീയം, കാര്‍ഷികപ്രതിസന്ധി തുടങ്ങി യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന പ്രചാരണആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂടും. രാഹുല്‍ വയനാട്ടിലെത്തുന്നുവെന്ന് അറിഞ്ഞതോടെ മറ്റ് 19 മണ്ഡലങ്ങളിലെ പ്രചാരണരംഗത്തും ആവേശം ഇരട്ടിയായിട്ടുണ്ട്. രാഹുലിന്റ സ്ഥാനാര്‍ഥിത്വം മുഴുവന്‍ പ്രവര്‍ത്തകരെയും പ്രചാരണരംഗത്തേക്ക് ഇറക്കാന്‍ സഹായകരമാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
ഹരിയാനയിലെ ഗൂര്‍ഗോണില്‍ ഹോളി ദിനത്തില്‍ സംഭവിച്ച ആക്രമണമാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. 25 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തി മുസ്ലിം കുടുംബത്തെ ആക്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. കുടുംബത്തെ അക്രമികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. 20-25 പേരുടെ സംഘമാണ് വടിയും കുന്തവും വാളും അടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേര്‍ ബൈക്കില്‍ വന്ന് ‘നിങ്ങളെന്താണ് ചെയ്യുന്നത്? പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ’ എന്ന് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് മുഹമ്മദ് സാജിദ് ചോദ്യം ചെയ്തതോടെ ഭീഷണികളുമായി ഇവര്‍ മടങ്ങി.
പത്തുമിനുറ്റിന് ശേഷം ആറ് പേര്‍ ആയുധങ്ങളുമായി രണ്ട് ബൈക്കിലും നടന്നുകൊണ്ട് ഇരുപതോളം പേരും മൈതാനത്തേക്ക് വന്നു. ആയുധങ്ങളുമായി ഇവര്‍ വരുന്നത് കണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടികള്‍ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കുന്തവും വടികളും വാളുമായിട്ടായിരുന്നു ആള്‍ക്കൂട്ടം വന്നത്. വീട്ടില്‍ കയറിയവര്‍ വാതിലടച്ചതോടെ പുരുഷന്മാരെ ഇറക്കിവിട്ടില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വൈകാതെ താഴത്തെ നിലയിലെ വാതില്‍ പൊളിച്ച് വീടിനകത്തുകയറിയ ഇവര്‍ പുരുഷന്മാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ.പി.സി 148(കൊള്ള), 149(നിയമവിരുദ്ധമായി സംഘം ചേരല്‍), 307(കൊലപാതകശ്രമം), 323(ബോധപൂര്‍വ്വം മുറിവേല്‍പ്പിക്കല്‍), 452(വീട്ടില്‍ അതിക്രമിച്ചു കയറല്‍), 506(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമികളില്‍ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആറ് പേരെ അറസ്റ്റു ചെയ്‌തെന്നും ബോണ്ട്‌സി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ കുമാര്‍ പറഞ്ഞു.
മുകള്‍ നിലയിലെ ടെറസില്‍ ഒളിച്ച കുടുംബത്തിലെ ചിലര്‍ മൊബൈലില്‍ വീഡിയോ എടുക്കുകയും ഇത് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തതോടെയാണ് ക്രൂര മര്‍ദനം പുറത്തറിയുന്നത്. കുടുംബാംഗങ്ങളെ മര്‍ദിച്ച അക്രമിസംഘം സ്വര്‍ണ്ണവും 25,000 രൂപ പണവും അടക്കം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന കാറുകളും വീടിന്റെ ജനലുകളും അക്രമിസംഘം തല്ലിതകര്‍ത്തു. എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് പോകണമെന്ന ഭീഷണിയും മുഴക്കിയാണ് സംഘം സ്ഥലം വിട്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ കുടുംബം വ്യക്തമാക്കുന്നു.
Haryana: #Visuals from the residence in Gurugram that was vandalised & where the family members were beaten up on March 21. Police registered a case; police said, “children of a local were playing cricket, a few men threatened them asking not to play cricket there &attacked them” pic.twitter.com/TvklDkNa9i
— ANI (@ANI) March 23, 2019
hey! @GautamGambhir say something about this👇
Muslim household attacked in Bhonsdi, Gurgaon. This is 2019!#Gurugram
pic.twitter.com/TtREMhA9Am— Aaquib Khan (@itsAaquibKhan) March 22, 2019