മൂവാറ്റുപുഴ: അമ്മയെ മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം മകളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടിയെ ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നതായി പോലീസ് പറയുന്നു. പീഢനം സഹിക്കാനാവാതെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
അമ്മയുടെ കാമുകനായിട്ടാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. അമ്മയെ മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പീഢനവിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥിരമായി വീട്ടിലെത്തി പീഢനം തുടര്‍ന്നതോടെ പെണ്‍കുട്ടി മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസില്‍ അന്വേഷണം നടന്നുവരികയാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നോ പീഡനമെന്നും പരിശോധിക്കും. അമ്മയെ മയക്കി കിടത്തുന്നതിനായി ഇയാള്‍ മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്തതായി സൂചനയുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.
പാലക്കാട്: പാലക്കാട ചിറ്റൂരില്‍ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യന്‍ ആണ് ഭാര്യ കുമാരിയെയും മക്കളായ മനോജ്, ലേഖ എന്നിവരെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മാണിക്യന്‍ പോലീസില്‍ കീഴടങ്ങി.
രാവിലെ ഏഴരയോടെ മാണിക്യന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് ഇവര്‍ താമസിക്കുന്ന കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിലേക്ക് പോയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്.
തിരുവനന്തപുരം: സരിത എസ്. നായര്‍ പരാതിയില്‍ ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങള്‍ അന്വേഷിക്കാന്‍ പുതിയ സംഘം. സരിതയുടെ ആരോപണങ്ങളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എം പി എന്നിര്‍ക്കെതിരെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിമാരും സംഘത്തിലുണ്ടാകും.
ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാല്‍സംഗത്തിനുമാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന് കീഴില്‍ തന്നെയാണ് പുതിയ അന്വേഷണസംഘം പ്രവര്‍ത്തിക്കുക.
ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും തിരുവനന്തപുരത്തു വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് സരിതയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012ലാണ് സംഭവമെന്നാണ് ആരോപണം.
കുഞ്ഞ് പിറന്നതിനു ദിലീപിനും കാവ്യാ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കൊന്നു കൊലവിളിച്ച് നടിമാര്‍. തമിഴ് സിനിമാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിന് താഴെയാണ് ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരുടെ പ്രതികരണം.
‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. അത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അതൊരു വലിയ നാണക്കേട് തന്നെയാണ്‌ലക്ഷ്മി മാന്‍ചു കുറിച്ചു.
കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താന്‍ ചെയ്തതു പോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാള്‍ സത്യം ചെയ്യണംതപ്‌സി കുറിച്ചു.’മാധ്യമങ്ങള്‍ ഒരിക്കലും ഇത്തരം ആളുകളെ പുകഴ്ത്തരുത്. നിങ്ങള്‍ ഒരു നിലപാടെടുത്തില്ലെങ്കില്‍ പിന്നെ ആരാണ് എടുക്കുക? രാകുല്‍ പ്രീത് പ്രതികരിച്ചു.
ലക്ഷ്മിയെയും തപ്‌സിയെയും പിന്തുണച്ച് റായി ലക്ഷ്മിയും രംഗത്തെത്തി. ‘ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ലക്ഷ്മി പറഞ്ഞതിനെ ഞാനും പൂര്‍ണമായും പിന്തുണയ്ക്കുന്നു.’ ‘ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ്. എന്നിട്ടും ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല’ ശ്രീയ ശരണ്‍ കുറിച്ചു.
അമൃത്സര്‍: രാജ്യത്തെ ഞെട്ടിച്ച് അമൃത്സര്‍ തീവണ്ടി ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് ജനങ്ങളുടെ സെല്‍ഫി ഭ്രാന്ത്. ദസ്സറാ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് തീവണ്ടി ഇടിച്ചുകയറുമ്പോള്‍ നിരവധി ആളുകള്‍ മൊബൈല്‍ഫോണുകളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീവണ്ടി നിരവധി പേരുടെ ജീവനെടുത്തതിന് ശേഷവും ചിലര്‍ സെല്‍ഫിയെടുക്കുന്നത് തുടര്‍ന്നതായും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. അറുപതിലധികം പേരാണ് അപകടത്തില്‍ മരിച്ചത്. മരണനിരക്ക് ഇനിയും കൂടാനാണ് സാധ്യത.
ദസ്സറ ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് രാവണ രൂപം കത്തിക്കുകയെന്നത്. കൂറ്റന്‍ രാവണ കോലം പടക്കങ്ങള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ചവയാകും. ഇത് കത്തിക്കുമ്പോള്‍ വലിയ ശബ്ദത്തില്‍ പടക്കങ്ങളും പൊട്ടും. ഈ വര്‍ണാഭമായ കാഴ്ച്ച പകര്‍ത്തുന്ന തിരക്കിലായിരുന്നു എല്ലാവരും. തീവണ്ടി ഹോണ്‍ അടിച്ചിട്ട് പോലും ആരുടെയും ശ്രദ്ധ ട്രാക്കിലേക്ക് മാറിയില്ല. തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് പലരും തീവണ്ടി കാണുന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ജലന്ധര്‍ അമൃത്സര്‍ എക്സ്പ്രസിന്റെ അമിത വേഗവും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.
സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് കാരണമാകുന്നതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാണിച്ചു. കൂടാതെ അശ്രദ്ധമൂലമാണ് ഈ അപകടമുണ്ടായതെന്നും ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവണ്ടി ഇടിച്ചുകയറുമ്പോഴും ജനങ്ങള്‍ സെല്‍ഫി പകര്‍ത്തുന്നത് അവസാനിപ്പിച്ചില്ല എന്നത് അവിശ്വസനീയമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ അഭിപ്രായപ്പെട്ടു. സെല്‍ഫിയെടുക്കുന്നതിനിടെ ലോകത്താകമാനം നിരവധി അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആളുകള്‍ ജീവന്‍ പോലും മറന്നാണ് ഇത്തരം സെല്‍ഫി ഭ്രാന്തിനടിമകളാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
വീഡിയോ കാണാം.
പത്തനംതിട്ട : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച പരികർമ്മികൾക്കെതിരെ ദേവസ്വം ബോർഡിന്റെ പ്രതികാര നടപടികൾ. ഇതിനു മുന്നോടിയായി മേൽശാന്തിമാർക്ക് ദേവസ്വംബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയും,മാദ്ധ്യമ പ്രവർത്തക കവിതയും ഇന്ന് രാവിലെ പൊലീസ് സംരക്ഷണത്തിൽ മല കയറാൻ ശ്രമിച്ചിരുന്നു.തുടർന്നാണ് പരികർമ്മികൾ പൂജ നിർത്തിവച്ച് പതിനെട്ടാം പടിക്ക് താഴെ ശരണം വിളിച്ച് പ്രതിഷേധിച്ചത്.
വിശ്വാസങ്ങൾ ലംഘിക്കാൻ സർക്കാരിനു കൂട്ടു നിൽക്കുന്ന ബോർഡിന്റെ നയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് നിരവധി ദേവസ്വം ബോർഡ് ജീവനക്കാരും പരികർമ്മികൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
സന്നിധാനം മേല്‍ശാന്തിയുടേയും മാളികപ്പുറം മേല്‍ശാന്തിയുടേയും മുഴുവന്‍ പരികര്‍മ്മികളുമാണ് പൂജ ബഹിഷ്കരിച്ച് പ്രതിഷേധം നടത്തിയത്.മല കയറുന്ന അയ്യപ്പൻമാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെയായിരുന്നു ഇവരുടെ നാമജപ പ്രതിഷേധം.
മുംബൈ: എന്‍.ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റഫാല്‍ വാര്‍ത്തകളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് നല്‍കിയത്.
റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29ന് ചാനല്‍ പുറത്തുവിട്ട വാരാന്ത്യ പരിപാടി ട്രൂത്ത് vs ഹൈപ്പ് എന്ന പരിപാടിയാണ് കേസിനാ സ്പദമായ സംഭവം. ഒക്‌ടോബര്‍ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും.
എന്‍ഡിടിവി സിഇഒ സുപര്‍ണ സിങ്ങ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
കേസിലെ ആരോപണങ്ങള്‍ ചാനല്‍ നിഷേധിക്കുകയും തങ്ങള്‍ പോരാടുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് അംബാനി ഗ്രൂപ്പിന്റേതെന്നും വ്യക്തമാക്കി.
അവര്‍ കുട്ടികളെ ഉപയോഗിച്ചാണ് വിലപേശിയത്. അവരുടെ ജീവന് എന്തെങ്കിലും പറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ശബരിമല സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത് അവിടെ കൂടിയിരുന്ന കുട്ടികളെ ഓര്‍ത്താണെന്നാണ് രഹ്ന ഫാത്തിമ പറഞ്ഞു. തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയ്‌ക്കൊപ്പം കനത്ത സുരക്ഷയില്‍ ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ച് തിരികെ പമ്പയിലെത്തിയപ്പോഴായിരുന്നു രഹ്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്താന്‍ സാധിച്ചില്ലെങ്കിലും കരിമല ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങള്‍ കടന്നാണ് രഹ്നയും കവിതയും വലിയ നടപ്പന്തലിലെത്തിയത്.
അഞ്ച് കിലോമീറ്റര്‍ നടന്നാണ് നടപ്പന്തല്‍ വരെയെത്തിയത്. പതിനെട്ടാംപടിക്ക് 10 മീറ്റര്‍ അപ്പുറത്തുവെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്നെന്നും കവിത പ്രതികരിച്ചു. മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭീകരമായ സാഹചര്യം കണക്കിലെടുത്താണ് അതിന് സാധിക്കാതിരുന്നതെന്നും രഹന പറഞ്ഞു. ഇത്രയും പോകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രഹ്ന അറിയിച്ചു.
കനത്ത പോലീസ് വലയത്തിലാണ് ഇവരെ തിരികെ പമ്പയിലെത്തിച്ചത്. താന്‍ വിശ്വാസിയായതുകൊണ്ടാണ് അയ്യപ്പദര്‍ശനത്തിന് ശ്രമിച്ചതെന്നും എന്നാല്‍ അവിടുത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോകേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നെന്നും രഹ്ന മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പേടിപ്പെടുത്തുന്ന സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്.
അയ്യപ്പനെ കാണണമെന്ന് ആഗ്രഹിച്ചാണ് ഇരുമുടിക്കെട്ട് തലയിലേന്തിയത്. എന്നാല്‍ അതിന് അനുവദിച്ചില്ല. ഇത് ഇവിടെ ഉപേക്ഷിച്ച് പോകുകയാണ്. ഇനിയും വരാന്‍ ആഗ്രഹമുണ്ടെന്നും രഹ്ന കൂട്ടിചേര്‍ത്തു. അതേസമയം നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന ചോദ്യം അവിടെ വച്ച് ഉയര്‍ന്നു. നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് ആദ്യം പറയൂ. അങ്ങനെയെങ്കില്‍ ഞാനെങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് വ്യക്തമാക്കാം എന്നായിരുന്നു രഹ്നയുടെ മറുപടി.
രഹ്ന മലചവിട്ടുന്നു എന്ന വാര്‍ത്ത വന്നതോടെ രഹ്നയുടെ പനമ്പള്ളി നഗറിലെ വീടിന് നേരെ ഇന്ന് രാവിലെ ആക്രമണമുണ്ടായിരുന്നു. വീടിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടിനകത്തെ സാധനങ്ങള്‍ ഒരു സംഘം ആക്രമികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു. ഈ സാഹചര്യത്തില്‍ തന്റേയും കുടുംബാംഗങ്ങളുടെയും ജീവനിലും സ്വത്തിലും ഭയമുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. വീട് വരെ കനത്ത സുരക്ഷ നല്‍കാമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനാലാണ് മലയിറങ്ങുന്നതെന്ന് രഹ്ന കൂട്ടിചേര്‍ത്തു.
പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 50 മരണം . ദസറ ആഘോഷത്തിന്‍റെ ഭാഗമായി രാവണരൂപം ട്രാക്കില്‍ വച്ച് കത്തിക്കുമ്പോഴാണ് അപകടം. നിരവധി പേർക്കു പരുക്കേറ്റു. ചൗറ ബസാർ എന്ന സ്ഥലത്താണ് അപകടം നടന്നത്. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതിനാൽ ട്രെയിൻ അടുത്തു വരുന്നതിന്റെ ശബ്ദം കേൾക്കാനായില്ല. ഇതാണ് ദുരന്തത്തിനു കാരണമായതെന്നാണ് റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ആയിരത്തിനടുത്ത് ആളുകൾ അപകടം നടന്ന സ്ഥലത്തു തടിച്ചു കൂടിയിരുന്നു.
Amritsar train accident video pic.twitter.com/hb9Q3f9qL6
— Satinder pal singh (@SATINDER_13) October 19, 2018
ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മലകയറാന്‍ ശ്രമിച്ച് പിന്മാറിയ രഹ്ന ഫാത്തിമയുടെ മതസ്പര്‍ധ വളര്‍ത്താനെന്ന വിമര്‍ശനം ശക്തമാകുന്നു. കോഴിക്കോടും കൊച്ചിയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആക്ടിവിസ്റ്റുകളുടെ നേതാവാണ് കേന്ദ്രസര്‍ക്കാര്‍ ജോലിയുള്ള രഹ്ന. കൊച്ചിയിലാണ് ഇവരുടെ താമസം. കേരളത്തില്‍ അടുത്തിടെ നടന്ന സംഘര്‍ഷങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലവ് സംഭവത്തില്‍ രഹ്ന ഫാത്തിമ പങ്കെടുത്തിരുന്നു. ഇതിനുശേഷം കഴിഞ്ഞവര്‍ഷം കോഴിക്കോട് ഫറൂഖ് കോളജില്‍ അധ്യാപകന്‍ വാത്തക്ക പ്രയോഗം നടത്തിയപ്പോള്‍ മാറുതുറക്കല്‍ സമരമെന്ന പേരില്‍ മാറിടത്തിന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തു. ഇതു പലരെയും ചൊടിപ്പിച്ചു. ഇവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പലതും മതസ്പര്‍ധ വളര്‍ത്തുന്നതും സമൂഹത്തില്‍ വലിയതോതില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയാണ് രഹ്ന. ഏക എന്ന ചിത്രത്തില്‍ നായികയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്.