കേരളത്തിലെ മഹാപ്രളയത്തിൽ കൈത്താങ്ങുമായി റിലയൻസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടിരൂപ സംഭാവന നല്‍കി. ഫൗണ്ടേഷന്‍ ചെയര്‍പഴ്സണ്‍ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് േനരിട്ടെത്തി ചെക്ക് കൈമാറി. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫിസിലെത്തിയായിരുന്നു നിത അംബാനി ധനസഹായം നല്‍കിയത്.
ദുരിതബാധിതരെ കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും നിത അംബാനി സമയം കണ്ടെത്തി. ഹരിപ്പാട് പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പിലെത്തിയ അവർ കുട്ടികളുമായി സംവദിക്കുകയും സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
റിലയൻസിന്‍റെ ദുരിതാശ്വാസ സഹായമായ 71 കോടി രൂപയിൽ 21 കോടി രൂപയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ റിലയൻസ് ഫൗണ്ടേഷൻ കേരളത്തിൽ എത്തിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കേരളത്തിലെ പ്രളയജലമൊഴിഞ്ഞു ജന ജീവിതം സാധാരണ നിലയിലാകുന്നത് വരെ ഫൗണ്ടേഷന്‍ കേരളത്തിനൊപ്പമുണ്ടാകും നിത അംബാനി പറഞ്ഞു.
മുബൈ: രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്. ഡോളറിനെതിരെ 71 മൂല്യത്തിലാണ് ഇന്ത്യന്‍ കറന്‍സി. രാവിലെ 9.8ന് 70.96 നിലവാരത്തില്‍ തുടങ്ങിയ വ്യാപാരം പിന്നീട് 71ലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 70.74 നിലവാരത്തിലായിരുന്നു വിപണി ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായെങ്കിലും പ്രവാസികള്‍ക്ക് ഇത് നേട്ടമായേക്കും.
രാജ്യത്തെ ഐടി, ഫാര്‍മ കമ്പനികള്‍ക്കും രൂപയുടെ മൂല്യം കുറയുന്നത് ഗുണകരമാണ്. അതേസമയം, വിദേശ വായ്പയെടുത്തിട്ടുള്ള കമ്പനികള്‍ക്ക് ഇത് ദോഷകരമാകും. ഇറക്കുമതിച്ചെലവിലും കാര്യമായ വര്‍ദ്ധനവുണ്ടാകും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയതോടെയാണ് ഇത്. ഇന്ന് രാജ്യത്തെ ജിഡിപി നിരക്കുകള്‍ പുറത്തു വിടാനിരിക്കെയാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 5.6 ശതമാനമായിരുന്നു ജിഡിപി. ഇത്തവണ 7.6 ശതമാനമാകും വളര്‍ച്ചയെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലേയും ആലപ്പുഴ കുട്ടനാട് പ്രദേശങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. മാന്നാര്‍ സൈക്കിള്‍ മുക്ക് ജംഗ്ഷനില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹന വ്യൂഹം ആലപ്പുഴയിലേക്കും കുട്ടനാട്ടിലേക്കും ചെങ്ങന്നൂരിലെ നാല് പ്രദേശങ്ങളിലുമായി കിറ്റുകള്‍ വിതരണം ചെയ്യും.

ഡല്‍ഹി എം.എല്‍.എ ശ്രീ സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളും കര്‍ണാടക, മഹാരാഷ്ട്ര പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളുമാണ് വിതരണം ചെയ്തത്. അതതു പ്രദേശങ്ങളിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതുവരെയും സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചേരാത്ത പ്രദേശങ്ങളിലെ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് കിറ്റുകള്‍ വിതരണം നടത്തിയത്.

പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി ശ്രീ പോള്‍ തോമസ്, മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീ സോമനാഥ് പിള്ള, മാവേലിക്കര പി.സി.ഒ റോയി മുട്ടാര്‍, കൊല്ലം പി.സി.ഒ ജയകുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന്‍ ജോര്‍ജ്ജ് കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള കമാന്‍ഡര്‍ അലിഫ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു.
പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം.
യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് പിന്നാലെ സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പി.സി ജോര്‍ജിന് മറുപടിയുമായി രംഗത്തെത്തി. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയജലം വേമ്പനാട്ട് കായലിലും പമ്പയാറിന്റെയും മീനച്ചിൽ പെരിയാർ തീരങ്ങളിലും മീന്‍പിടുത്തക്കാര്‍ക്ക് ചാകര. വലയിലും ചൂണ്ടയിലുമായി കുടുങ്ങുന്നതിലധികവും റെഡ് ബെല്ലി പിരാനകള്‍. വലയിടുന്നവര്‍ക്കൊക്കെ മീന്‍ കിട്ടുന്നതിനാല്‍ രാത്രിയിലും മീന്‍പിടിത്തക്കാരുടെ തിരക്കാണ് കായലില്‍. ചൂണ്ടയിടല്‍ രാത്രികാലങ്ങളിലും തുടരുന്നതോടെ ആളുകളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെടാപ്പാടുപെടുകയാണ്.
അതേസമയം, കായലില്‍ വലയിടുന്നവര്‍ക്ക് പിരാന മത്സ്യങ്ങള്‍ തലവേദനയും സൃഷ്ടിക്കുന്നുണ്ട്. വലനിറയെ മീന്‍ കിട്ടുമെങ്കിലും അവയുടെ മൂര്‍ച്ചയുള്ള പല്ലുകള്‍ ഉപയോഗിച്ച് പിരാന മത്സ്യങ്ങള്‍ രക്ഷപ്പെടുന്നതും പതിവാണ്. എന്തൊക്കെയായാലും പിരാനയെ വിടാന്‍ ഇവര്‍ ഉദ്ദേശിച്ചിട്ടില്ല ദിവസം തോറും മീന്‍പിടുത്തക്കാരുടെ എണ്ണം കൂടി വരികയാണ്.
തെക്കന്‍ അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന ശുദ്ധജല മത്സ്യമാണ് റെഡ് ബെല്ലി പിരാനകള്‍. ജൈവ അവശിഷ്ടങ്ങളും, ചെറുമീനുകളെയും തിന്നു ജീവിക്കുന്ന മത്സ്യങ്ങളാണിവ. എന്നാല്‍ ഇവ എങ്ങിനെ കായലില്‍ എത്തിയതെന്ന് വ്യക്തമല്ല. റെഡ്ബല്ലി പിരാനയെ വളര്‍ത്തുന്നത് മത്സ്യ വകുപ്പ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ ഏറെയുള്ള പിരാന മത്സ്യങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്ന് വേമ്പനാട്ട് കായലില്‍ എത്തിയതായിരിക്കുമെന്നാണ് നിഗമനം.
ജീവന്റെ തുടിപ്പുമായി എയര്‍ ആംബുലന്‍സിന് പറക്കാന്‍ രാഹുല്‍ ഗാന്ധി വഴിമാറിക്കൊടുത്തെങ്കിലും മരണത്തെ തേടി മറിയാമ്മ (67) യാത്രയായി. കഴിഞ്ഞ ദിവസമായിരുന്നു ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും മറിയാമ്മയേയും വഹിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവശയായ മറിയാമ്മയെ എയര്‍ ആംബുലന്‍സിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പേ എത്തിയതായിരുന്നു മറിയാമ്മയേയും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ്. പക്ഷേ, രാഹുലിന്റെ ഹെലികോപ്റ്റര്‍ പോകാതെ എയര്‍ ആംബുലന്‍സ് വിടില്ലെന്നായി സുരക്ഷാ ഉദ്യോഗസ്ഥര്‍. രണ്ട് ഹെലികോപ്റ്ററും ഇറങ്ങേണ്ടത് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍.
നേതാക്കളില്‍ നിന്ന് വിവരം അറിഞ്ഞ രാഹുല്‍ ആദ്യം എയര്‍ ആംബുലന്‍സ് പോകട്ടെ എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. എയര്‍ ആംബുലന്‍സ് പോയി 23 മിനിട്ടിനുശേഷമാണ് രാഹുലിന്റെ കോപ്റ്ററര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി കാത്തു നിന്നു. സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നല്ല മനസിന് നാട്ടുകാരുടെ കൈയടി ലഭിച്ചിരുന്നു.
രോഗബാധിതയായ സ്ത്രീയെയും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച് കാത്തിരുന്നതിനാണ് രാഹുല്‍ നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ക്ക് പാത്രമായത്. പാണ്ഡവന്‍പാറ മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോഴാണ് ചൊവ്വാഴ്ച രാവിലെ 10ന് മറിയാമ്മക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികില്‍യ്ക്കായി വണ്ടാനത്തേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11.30നാണ് മരണം സംഭവിച്ചത്.
കേരളത്തിലുണ്ടായ പ്രളക്കെടുതിയില്‍ നിന്നും ശക്തമായി തിരിച്ചു വരാനുള്ള പ്രയത്‌നത്തിലാണ് കേരള ജനത. കഠിന പ്രയത്‌നത്തിലൂടെ മാത്രമേ കേരളത്തെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ. ഇതിനായി സര്‍ക്കാര്‍ അടക്കം പോരാടുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയുടെ ട്വിറ്റാണ്. കേരളത്തില്‍ പ്രളയം സംഭവിക്കാനുള്ള കാരണം ദൈവത്തിന്റെ പ്രകോപനമാണെന്നാണ് നടിയുടെ വാദം. ഇതിന്റെ കാരണവും ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലുണ്ടായ പ്രളയം ദൈവത്തിന്റെ കടുത്ത ശിക്ഷയാണെന്ന് ബോളിവുഡ് നടിയും മേഡലുമായ പായല്‍ രൊഹാത്ഗി. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം നല്‍കി ശിക്ഷയാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ ട്വീറ്റിനെ അടപടലം ട്രോളി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വായടപ്പിക്കുന്ന നിരവധി ചോദ്യവും പായലിനെ തേടിയെത്തുന്നുണ്ട്.
ബീഫ് നിരോധിക്കാത്തതാണ് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെങ്കില്‍ ഇതേ അവസ്ഥതന്നെ ഇനി ഗോവക്കും ഉണ്ടാകുമല്ലോയെന്നും ചിലര്‍ പരിഹാസ രൂപേണേ ചോദിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും അധികം ബീഫ് കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ. എങ്കില്‍ രാജ്യത്തിലുടനീളം ഈ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു മറ്റൊരു കമന്റ്. ഉത്താരഖണ്ഡില്‍ പ്രളയം ഉണ്ടായത് സോയാബീനെ ബീഫായി ദൈവം തെറ്റിധരിച്ചതുകൊണ്ടാണോയെന്നും ചിലര്‍ ട്രോളുന്നുണ്ട്.
കേരളത്തിലെ ദുരന്തത്തിനെ കുറിച്ച് ഒരു പത്രം പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് നേരത്തെ താരം ട്വിറ്റ് ചെയ്തിരുന്നു. കേരളത്തിലെ പ്രളയം വിഭജനത്തോളം വലിയ ദുരന്തമണെന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. 1947 ലെ വിഭജനത്തില്‍ വീടടക്കം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അന്ന് എനിയ്‌ക്കോ കുടുംബത്തിനോ സഹായമെന്നും ലഭിച്ചിരുന്നില്ലെന്നും പേപ്പര്‍ കട്ടിങ്ങിനൊപ്പം താരം കുറിച്ചു. കൂടാതെ പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കുക എന്നതിലൂടെ പ്രശസ്തി ലക്ഷ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.
പായലിന്റെ അഭിപ്രായം വന്‍ വാര്‍ത്തയായതോട് കൂടി വിശദീകരണവുമായി നടി തന്നെ വീണ്ടും രംഗത്തെത്തി. എല്ലാ ദൈവവും ഒന്നാണെന്നും ഒരു മതത്തിന്റേയും വിശ്വാസത്തേയും മുറിവേല്‍പ്പിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും പായല്‍ ട്വിറ്ററില്‍ കുറിച്ചു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ കേരളത്തിലെ ജനങ്ങള്‍ക്ക് സാഹയം നല്‍കിയിട്ട് അത് പബ്ലിസിറ്റിയ്ക്കായി ഉപയോഗിക്കുന്നവര്‍ക്കെതിരേയും നടിവിമര്‍ശനം ഉന്നയിച്ചു . കൂടാതെ സോഷ്യല്‍ മീഡിയകളില്‍ ചെക്കുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാതിരുന്നതിന്റെ അര്‍ഥം താന്‍ കേരളത്തിന് സാഹായം നല്‍കിയിട്ടില്ലയെന്നല്ലെന്ന് പായല്‍ പറഞ്ഞു.
2017ല്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര മുടങ്ങിയതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശവുമായി പായല്‍ രംഗത്തെത്തിയത്. താന്‍ സമയത്തുതന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ വിമാനക്കമ്പനി ഉദ്യേഗസ്ഥര്‍ മുസ്ലിങ്ങളായതിനാല്‍ ഹിന്ദുവായ തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നും നടി ആരോപിച്ചിരുന്നു.നടിയുടെ ഈ അഭിപ്രായം അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പിന് സൃഷ്ടിച്ചിരുന്നു.
കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡന വിവാദത്തില്‍ നിര്‍ണായക മൊഴി പുറത്ത്. കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചതായി ഫാ. ജെയിംസ് എര്‍ത്തയില്‍ സമ്മതിച്ചു. കന്യാസ്ത്രീയുടെ പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി ഇതോടെ വ്യക്തമായിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണോ ഇത്തരമൊരു നടപടിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടതെന്നാണ് എര്‍ത്തയിലിന്റെ മൊഴി.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി എര്‍ത്തയില്‍ ശ്രമിക്കുന്നതായി നേരത്തെ കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടത്. പരാതി പിന്‍വലിപ്പിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും അദ്ദേഹം മൊഴിയില്‍ പറയുന്നു. അതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് എര്‍ത്തയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഫാ. എര്‍ത്തയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സമീപിച്ചുവെന്നും ചില വാഗ്ദാനങ്ങള്‍ നല്‍കിയെന്നും കന്യാസ്ത്രീ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നത്. ഏതാണ്ട് ആറുമണിക്കൂറോളം സമയം പോലീസ് എര്‍ത്തയിലിനെ ചോദ്യം ചെയ്തു. കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഒരു സിനിമ തിയേറ്ററിൽ എത്തുന്നതിനിടെ നിരവധി സംഭവ വികാസങ്ങളാണ് നടക്കുന്നത്. വേണമെങ്കിൽ ഒരു സിനിമ പിടിക്കാൻ വേണ്ടിയുളള അത്രയും സംഭവികാസങ്ങൾ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സിനിമ സെറ്റിൽ നടക്കുന്നുണ്ട്. രസകരമായ സംഭവങ്ങളുണ്ട് അത്ര സുഖകരമാകാത്ത സംഭവങ്ങളുമുണ്ട്. രസകരമായ സംഭവങ്ങൾ വേഗം പുറത്തു വരും എന്നാൽ ചില സംഭവങ്ങൾ പുറം ലോകം അറിയാറുമില്ല. അത്തരത്തിലുളള ഒരു സംഭവമാണ് സംവിധായകൻ ലാൽ ജോസ് വെളിപ്പെടുത്തുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യം ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഒരു വൻ താരനിര തന്നെയുണ്ടായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആദ്യം ലാൽ ജോസ് പരിഗണിച്ചത് മഞ്ജുവിനെയായിരുന്നു. എന്നാൽ അന്ന് അത് മുടങ്ങി പോകുകയായിരുന്നു. പകരമായിരുന്നു ദിവ്യ ഉണ്ണിചിത്രത്തിൽ എത്തിയത്. ദിലീപ് കാരണമായിരുന്നു മഞ്ജുവിന് ആ ചിത്രത്തിൽ എത്താൻ സാധിക്കാതിരുന്നത്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് കേരളകൗമുദിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയെ നായകനായി എത്തിയ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. അതിന്റെ നായിക തേടിയുളള അന്വേഷണം ചെന്ന് അവസാനിച്ചത് മഞ്ജുവിലായിരുന്നു.
ആ സമയത്ത് മഞ്ജു കമലിന്റെ ചിത്രമായ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് സിനിമ ഷൂട്ടിങ് സമയത്തായിരുന്നു ദിലീപ് മഞ്ജു പ്രണയം സിനിമ ലോകത്ത് ചർച്ചയായി വരുന്നത്. എന്നാൽ മഞ്ജുവിന്റെ അച്ഛൻ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ വിടില്ല എന്നുള്ള ശക്തമായ നിലപാട് എടുത്തിരുന്നു. ഈ സമയത്ത് കൃഷ്ണഗുഡിയുടെ സൈറ്റിൽ ദിലീപ് എത്തുന്നത്. കമൽ സാറിന്റെ ചിത്രമായതു കൊണ്ട് തന്നെ ദിലീപിന് ആ സെറ്റിൽ വരാൻ പൂർണ്ണ സ്വാന്ത്ര്യമുണ്ടായിരുന്നു. അവിടെ ആരും ദിലീപിനെ തടയാൻ ചെയ്യില്ലെന്നും അറിയാമായിരുന്നു.
കമൽസാറിന്റെ സെറ്റിലെത്തി ദിലീപ് മഞ്ജുവിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അറിഞ്ഞ മഞ്ജുവിന്റെ അച്ഛൻ പ്രശ്നമാണ്ടാക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചില പ്രശ്നങ്ങളും നടന്നിരുന്നു.. അങ്ങനെയാണ് ഒരു മറവത്തൂർ കനവിൽ മമ്മൂക്കയുടെ നായികാസ്ഥാനത്ത് നിന്ന് മഞ്ജുവിന് ഒഴിവാക്കിയതെന്ന് ലാൽ ജോസ് പറയുന്നു. ആദ്യകാലങ്ങളിൽ സൂപ്പർ താരങ്ങൾക്കൊപ്പം കട്ടയ്ക്ക അഭിനയിച്ച് നിന്നിരുന്ന ഒരു നടിയാണ് മഞ്ജുവാര്യർ.
സിനിമയിൽ നായകന്മാർക്കാണ് പ്രധാന്യമെന്ന് പറയുമ്പോഴും മഞ്ജുവെന്ന നടി മലയാള സിനിമയിലെ റാണി തന്നെയായിരുന്നു. ഇത് ആക്കാലത്ത് മററ് നടിമാർക്ക് ആരും ലഭിച്ചിരുന്നുമില്ല. ആകാലത്ത് ഒരു പാട് മികച്ച വേഷങ്ങൾക്ക് ജീവൻ നൽകാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടുതൊട്ടിലെ ഭഭ്രയേയും ആറാം തമ്പുരാനിലെ ഉണ്ണിമായയും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് ഇന്നും പേയിട്ടില്ല. ഇപ്പോഴും ആ പഴയ സ്നേഹം തന്നെയാണ് മഞ്ജുവിന് പ്രേക്ഷകർ നൽകുന്നത്”
ന്യൂസ് ഡെസ്ക്
പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. 14 ദിവസത്തിന് ശേഷം വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി. ഉച്ചയ്ക്ക് 2.05ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് പ്രവര്‍ത്തനസജ്ജമായ നെടുമ്പാശ്ശേരിയില്‍ ആദ്യമിറങ്ങിയത്. ആദ്യം പറന്നുയരുന്നതും 3.25 ന് ഈ വിമാനം തന്നെയാണ്. പ്രളയത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15 മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിമാനത്താവളം പൂര്‍ണസജ്ജമാകുന്നത്. ഇന്നുതന്നെ 30 വിമാനങ്ങള്‍ കൂടി നെടുമ്പാശ്ശേരിയില്‍ ഇറങ്ങും. വൈകിട്ടോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കം 33 വിമാനങ്ങള്‍ ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്യും. വൈകിട്ട് 4.30 ന് മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം ഇവിടെ ഇറങ്ങും. രണ്ടാഴ്ചയ്ക്ക് ശേഷം എത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസാണ് ഇത്.
ആയിരത്തോളം ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി 24 മണിക്കൂറോളം പ്രയത്‌നിച്ചാണ് വിമാനത്താവളത്തെ പ്രവര്‍ത്തനസജ്ജമാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലിലെ കണ്‍വെയര്‍ ബെല്‍റ്റുകളും സ്‌കാനിങ് മെഷിനുകളും വെള്ളം കയറി ഉപയോഗ ശൂന്യമായിരുന്നു. ഇതെല്ലാം പുനഃസ്ഥാപിച്ചതിന് ശേഷമാണ് ഒരിടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത്. ഇതുവരെ 300 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയിരുന്നു. സിഗ്നല്‍ ലൈറ്റുകള്‍ ഉപയോഗ ശൂന്യമാവുകയും റണ്‍വേയ്ക്ക് ചുറ്റുമുണ്ടായിരുന്ന മതിലിന്റെ 25 ശതമാനം തകര്‍ന്നുവീഴുകയും ചെയ്തിരുന്നു. ഇതെല്ലാം താത്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് അധികൃതര്‍ കണക്കെടുപ്പ് തുടരുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഇത്രയും നാള്‍ കൊച്ചി നാവിക താവളത്തില്‍ നിന്ന് താത്കാലികമായി ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്നു.