ന്യുഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് രണ്ടാമൂഴം. ശ്രീധരന്‍പിള്ളയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് ശ്രീധരന്‍പിള്ള വീണ്ടും നിയമിതനായത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പിസം ശക്തമായതോടെയാണ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നത് നീണ്ടു പോയത്. കെ. സുരേന്ദ്രന് വേണ്ടി വി. മുരളീധര പക്ഷവും എം.ടി രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും ചരടുവലികള്‍ നടത്തിയത് ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചു. ഇതോടെയാണ് ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍പിള്ളയെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നത്.
കേന്ദ്രനേതൃത്വം നടത്തിയ സര്‍വേയില്‍ ശ്രീധരന്‍പിള്ളയ്‌ക്കായിരുന്നു മുന്‍തൂക്കം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ സമ്മര്‍ദമുണ്ടായെങ്കിലും ആര്‍.എസ്.എസ്. എതിര്‍ത്തു. പി.കെ. കൃഷ്‌ണദാസ്, എ.എന്‍. രാധാകൃഷ്‌ണന്‍ എന്നിവരുടെ സാധ്യതകളും ഗ്രൂപ്പിസത്തില്‍ തട്ടിത്തകര്‍ന്നു. രാഷ്‌ട്രീയത്തിന് അതീതമായ സൗഹൃദവലയവും എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതന്‍ എന്നതുമാണു ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്. എന്‍.ഡി.എയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബി.ഡി.ജെ.എസുമായി പിള്ളയ്‌ക്കുള്ള അടുത്തബന്ധവും അനുകൂലഘടകമായി. 2003-2006-ലാണ് ഇതിനുമുമ്പ് ശ്രീധരന്‍പിള്ള സംസ്‌ഥാന പ്രസിഡന്റായിരുന്നത്. 100 പുസ്‌തകങ്ങളുടെ രചയിതാവാണ്.
കൊച്ചി ഇടപ്പള്ളിയില്‍ തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിക്ക് സ്കൂട്ടര്‍ ഒാടിക്കാന്‍ അവസരം നല്‍കിയ പിതാവന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ജോയിന്റ് ആര്‍ടിഒയുടെ നടപടി.
ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംങ്ങള്‍ക്കൊപ്പം യാത്രചെയ്യുമ്പോഴാണ് ഷിബു സ്കൂട്ടറിന്റെ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്ക് നിയന്ത്രിക്കാനായി കൈമാറിയത് . ഇതുവഴിപോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പട്ട മോട്ടോര്‍ വാഹനവകുപ്പ് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അത് ഷിബുവിന്റേതാണെന്ന് ഉറപ്പിച്ചു .തുടര്‍ന്ന് മട്ടാഞ്ചേരി ഒാഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം ലൈസന്‍സ് റദ്ദാക്കാന്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് ശുപാര്‍ശ ചെയ്തത് .
കൊച്ചി: നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയും പിന്നിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി വാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു പിഞ്ചുകുഞ്ഞും ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ലുലു മാളിന് അടുത്തുകൂടെയാണ് പെണ്‍കുട്ടി സ്കൂട്ടറോടിച്ച് പോയത്. മുമ്പില്‍ നിന്ന് കൊണ്ടാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സ്കൂട്ടറിന് പിന്നാലെ വന്ന കാറിലെ യുവാക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായത് ട്രാഫിക് പൊലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്. മട്ടാഞ്ചേരി രജിസ്ട്രേഷനിലുളള വണ്ടിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 10.45 ഓടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കുകയായിരുന്നു. അക്രമിയെ തടയാന്‍ ശ്രമിക്കവേയാണ് നിമിഷയുടെ അച്ഛന് കുത്തേറ്റത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച മറ്റൊരാള്‍ക്ക് കൂടി കുത്തേറ്റു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ഏറെ നേരം രക്തത്തില്‍ കുളിച്ച് പിടഞ്ഞു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടുമുഴുവന്‍ രക്തം പടര്‍ന്ന നിലയിലാണുള്ളത്.
പെരുമ്ബാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിമിഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുത്തേറ്റ അച്ഛനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിഐ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന വിവരം പുറത്ത് വന്നിട്ടില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോ മറ്റോ ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മോഷണശ്രമമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ കഴുത്ത് അറുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷ കേസിലും പ്രതി അന്യസംസ്ഥാന തൊഴിലാളിയായ അമീറുല്‍ ഇസ്ലാം എന്നയാളാണ്. പെരുമ്ബാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി പ്രതിയാകുന്ന രണ്ടാമത്തെ കൊലക്കേസാണ് ഇതെന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.നാടിനെ നടുക്കിയ ജിഷ മോളി കൊലപാതകത്തിന് പിന്നാലെ പെരുമ്പാവൂർ വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷ കൊല്ലപ്പെട്ട നിലയിൽ.
കേരളം മുഴുവന്‍ അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. എത്രയൊക്കെ ആയാലും മലയാളികള്‍ പഠിക്കില്ല. എന്ത് ജോലിയാണെങ്കില്‍ പോലും സ്വന്തം നാട്ടില്‍ അത് ചെയ്യുമ്പോള്‍ കുറച്ചിലായി തോന്നുന്ന എല്ലാരും അറിയുക അന്യ സംസ്ഥാന തൊഴിലാളികള്‍ ഗള്‍ഫ് പോലെ നമ്മുടെ കേരളത്തെ കാണുമ്പോള്‍ ഇവിടെ നടക്കുന്നത് അവരുടെ നെറികെട്ട തോന്ന്യവാസങ്ങള്‍.
പക്ഷെ ചരിത്രം മാറ്റിക്കുറിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ ഒന്നായ പാറമ്പുഴ കൂട്ട കൊലപതകത്തില്‍ പ്രതിയായ നരേന്ദ്ര കുമാര്‍ എന്ന അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപെടാന്‍ ഒരു പഴുതുപോലുമില്ലാതെ ആയിരുന്നു കോടതി വിധി. വധ ശിക്ഷയും ഏഴ് വര്‍ഷം തടവും കൂടാതെ ഇരട്ട ജീവപര്യന്തവും. ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ. അന്യ സംസ്ഥാനത്ത് നിന്ന് നമ്മുടെ നാട്ടില്‍ വന്ന ഉപജീവന മാര്‍ഗം തേടുമ്പോള്‍ അവര്‍ കാണിക്കുന്ന ക്രൂര കൃത്യങ്ങള്‍ക്ക് ബലിയാടാകേണ്ടിവരുന്ന കുടുംബങ്ങള്‍ക്ക് അതൊരു ആശ്വാസമായിരുന്നു. ഒരു കുടുംബം മുഴുവന്‍ തകര്‍ത്ത് കളഞ്ഞ ശേഷം ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കയ്യോടെ തന്നെ പൊക്കിയിരുന്നു.
ഇതുകൊണ്ടും പഠിക്കില്ല എന്നതാണ് സത്യം. അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജിഷ വധ കേസ് അത് മറ്റൊരു സംഭവം. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കേസില്‍ പ്രതിയായിരുന്നതും അന്യസംസഥാന തൊഴിലാളിയായ അമിറൂള്‍ ഇസ്ലാം. ഈ കേസിലും കോടതി വധശിക്ഷ വിധിച്ചിരുന്നു. അതിനു ശേഷമായിരുന്നു പെരുമ്പാവൂരിനെ നടുക്കിയ മറ്റൊരു കൊലപാതകം അരങ്ങേറുന്നത്. എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരി മോളിയെയാണ് മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുന്ന(28)യെ പിടികൂടിയിരുന്നു. മോളിയുടെ വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ താമസിച്ചുവന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായിരുന്ന മുന്ന പീഡനശ്രമത്തിനിടെയാണ് മോളിയെ കൊലപ്പെടുത്തിയത്.
ഇങ്ങനെ എത്രയോ കേസുകള്‍ വെവ്വേറെ പോലീസ് സ്‌റ്റേഷനുകളിലായ് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാകും ഇവരെയൊക്കെ സൂക്ഷിക്കുക. എന്നാല്‍ അതിനൊക്കെ മുന്‍പ് അപരിചിതരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ കുട്ടികള്‍, കുടുംബം, നമ്മുടെ സമ്പാദ്യം ഇതൊക്കെ ഒരു കാരണവശാലും നമുക്ക് നഷ്ടമാകില്ല എന്നു തന്നെ പറയാം.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് സംഘം പഞ്ചാബിലേക്ക്. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം പഞ്ചാബിലേക്ക് പോകുന്നത്. സംഘം ബുധനാഴ്ച യാത്ര തിരിക്കും. പഞ്ചാബ് പോലീസിനെ ഇതു സംബന്ധിച്ചുള്ള വിവരം ഔദ്യോഗികമായി അറിയിച്ചു.
ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്താന്‍ ഉപയോഗിച്ച ബിഎംഡബ്ല്യു കാര്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സാക്ഷികള്‍ ഏറെയും സ്ത്രീകള്‍ ആയതിനാലാണ് കാലതാമസമെന്നും എസ്.പി വ്യക്തമാക്കിയിരുന്നു. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ പരാതി നല്‍കിയ കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഫോണ്‍ ശബ്ദരേഖയാണ് പുറത്തു വന്നത്. ഇതില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞാല്‍ എര്‍ത്തയിലിനെതിരെയും നടപടിയുണ്ടാകും.
ന്യൂഡൽഹി: ദളിതുകളുടേയും മതന്യൂനപക്ഷങ്ങളുടേയും ഇടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബുദ്ധിഹീനമായ ആക്രമണങ്ങളിൽനിന്നും ഇരകളെ രക്ഷിക്കുക എന്നതും അവർക്ക് പിന്തുണ നൽകുക എന്നതും പാർട്ടിയുടെ കടമയാണെന്നു രാഹുൽ പറഞ്ഞു. എഐസിസി അംഗങ്ങൾക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
നിരവധി ബിജെപി നേതാക്കളിൽനിന്നും വിദ്വേഷ പ്രസ്താവനകൾ ഉണ്ടായി. പ്രത്യേക സമുദായത്തെ ലക്ഷ്യംവയ്ക്കാൻ നേതാക്കൾ അണികളെ പ്രോത്സാഹിപ്പിക്കുകയുമാണ്. ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തിൽ ആക്രമിക്കാൻ പ്രാദേശിക ഗുണ്ടകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
വിദ്വേഷവും അക്രമവും വ്യാപിപ്പിക്കുന്ന പ്രവർത്തനം നടത്തുന്ന നരേന്ദ്ര മോദി സർക്കാരിനെ രാജ്യത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ല. ആ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ എല്ലാവരും നിൽക്കണം. നമ്മുടെ ജീവിതം മുഴുവൻ ഇതിനെതിരായി നിൽക്കണം. നാം അവരെ 2019 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നും രാഹുൽ കത്തിൽ പറഞ്ഞു.
കോഴിക്കോട് ∙ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു 30നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്ന് അയ്യപ്പ ധർമസേന ജനറൽ സെക്രട്ടറി ഷെല്ലി രാമൻ പുരോഹിത്, ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ.എം. ഭക്തവൽസലൻ തുടങ്ങിയവർ പറഞ്ഞു. ഹർത്താലിനോടനുബന്ധിച്ചു തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്തും. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
അതേസമയം ഹർത്താല്‍ ആഹ്വാനവുമായി തൃശൂരിലെ തിയേറ്ററുകളിൽ ഒരു സംഘം നോട്ടിസുകൾ വിതരണം ചെയ്തു. ഹർത്താൽ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് നോട്ടിസിലുള്ളത്. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടിസുകളാണ് തൃശൂരിലെ വിവിധ സ്ഥാപനങ്ങളിലെത്തിയത്. സംഭവത്തിൽ തിയേറ്ററുടമ പൊലീസിൽ പരാതി നൽകി.
എന്നാൽ ചില സംഘടനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകൾ കോട്ടയത്തു പതിവു പോലെ സർവീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എസ്.സുരേഷ് അറിയിച്ചു. എംജി സർവകലാശാല പരീക്ഷകൾക്കൊന്നും മാറ്റമില്ല. കെഎസ്ആർടിസി പതിവു പോലെ സർവീസ് നടത്തുമെന്നു കോട്ടയം ഉൾപ്പെടുന്ന സെൻട്രൽ സോണിന്റെ ട്രാഫിക് ഓഫിസർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചു.
ഹർത്താലുമായി സഹകരിക്കില്ലെന്ന് ആർഎസ്എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഹർത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു. ശബരിമലയുടെ പേരിൽ 30ന് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് യോഗം അറിയിച്ചു. ആയിരക്കണക്കിനു വർഷംകൊണ്ട് ഉയർന്നുവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനകംതന്നെ ഏറെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനകൊണ്ട് അളന്നുകളയാമെന്നു വിചാരിക്കുന്നതു ചരിത്രവിരുദ്ധമാണെന്നു സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് പറഞ്ഞു.
ഹർത്താലിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ സർക്കാർ അന്വേഷണം നടത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. ഹർത്താലുമായി ആർഎസ്എസിനു ബന്ധമില്ല. ചില സംഘടനകൾ ഹിന്ദു സംഘടനകളെന്ന പേരിൽ ഹർത്താൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി അറിയിച്ചു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ല. പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവൽക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിന്റെ അഭിമാന താരം ടോം ജോസഫ്. ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീര്‍പ്പിക്കലും മാത്രമാണെന്ന് പറഞ്ഞ ടോം ഫെബ്രുവരിയില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട കണക്കുകളില്‍ സുതാര്യതയില്ലെന്ന ആരോപണത്തെ ശരിവെക്കുന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അസോസിയേഷന്‍ തലപ്പത്ത് അഴിമതിക്കാരും രാഷ്ട്രീയസ്വാധീനത്തില്‍ കയറിക്കൂടിയ കള്ളന്മാരുമാണെന്നാണ് താരം ആരോപിച്ചിരിക്കുന്നത്. വോളിബോള്‍ അസോസിയേഷനിലടക്കം നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിങ്ങള്‍ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോയെന്ന് കായിക മന്ത്രിയോടും കായിക കേരളത്തോടും ചോദിക്കുന്ന രീതിയിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫണ്ടില്‍ കയ്യിട്ടു വാരാത്ത പണക്കൊതിയന്മാരായ നല്ല സംഘാടകര്‍ പണ്ട് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഉള്ളവരെല്ലാം അഴിമതി നടത്തുന്നവരാണെന്നും ടോം ആരോപിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കായിക കേരളത്തോട്.
കായിക ഭരണകർത്താക്കളോട് .
കായിക മന്ത്രിയോട്.
ഒരേയൊരു ചോദ്യം.
നിങ്ങളെന്താണിങ്ങനെ.
അന്ധരായതുകൊണ്ടോ
അന്ധത നടിക്കുന്നതുകൊണ്ടോ …
കളിയാണ് എന്നെ ഞാനാക്കിയത്.
കളിയാണ് എനിക്ക് ജീവിതവും ജോലിയും തന്നത്.
ഉള്ളതു തുറന്നുപറഞ്ഞതുകൊണ്ടാണ് ഞാൻ അനഭിമതനായത്. പറയാനുള്ളത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.
ഒരിക്കൽ, ഇന്നും.
വോളിമ്പോൾ കായിക കേരളത്തിന്റെ സ്പന്ദനമാണ്.
പപ്പനും, ജിമ്മി ജോർജും, ഉദയകുമാറും,സിറിൾ സി.വള്ളൂരും ഏലമ്മയും, സലോമി രാമുവും, കപിൽദേവുമെല്ലാം ഒരോ വോളി പ്രേമിക്കും സമ്മാനിച്ചത് ഓർമയുടെ ഇടിമുഴക്കങ്ങളാണ്. ആ പ്രതാപകാലം ഉള്ളതുകൊണ്ടു കൂടിയാണ് ഇന്നും ഓരോ വോളി മൈതാനവും കളിയാരവങ്ങളാൽ നിറയുന്നത്.
ആലുവ ടോർപിഡോയും, പാസ് കുറ്റ്യാടിയും, വടകര ജിംഖാനയുമൊക്കെ വോളി പ്രേമികൾ നെഞ്ചേറ്റിയത് കളിമികവുകൊണ്ടും സംഘാടന മികവും കൊണ്ടാണ്.
വോളി അസോസിയേഷന് നല്ലസംഘാടകരുണ്ടായിരുന്നു.
പണകൊതിയൻമാരല്ലാത്ത, ഫണ്ടിൽ കയ്യിട്ടുവാരാത്ത നേതൃത്വവുമുണ്ടായിരുന്നു.
കളിക്കാരുടെ ഉന്നമനത്തിനും വോളിയുടെ വളർച്ചക്കും അവർ നിലകൊണ്ടിരുന്നു.
ഇന്നല്ല.
ഒരു പാട് മുൻപ്.
രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധവും അടുപ്പവും വച്ച്
വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും, കള്ളൻമാരും വരുന്നതിന് മുൻപുള്ള കാലമാണത്.
കളിയെ, കായികത്തെ വീണ്ടെടുക്കേണ്ട കായീക ഭരണാധികാരികൾ എന്തേ ഇതൊന്നും കാണാതെ പോകുന്നത്.
ഏതാനും വർഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീർപ്പിക്കലും മാത്രമാണ്.
നിങ്ങൾ കണ്ടില്ലേ കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യൻഷിപ്പിന്റെ കണക്കവതരണം.
അഴിമതി റിപ്പോർട്ടുകൾ.
ആർക്കുവേണ്ടിയായിരുന്നു അത്.
എന്നിട്ടും എന്തെ നടപടി എടുക്കേണ്ടവർ മുഖം തിരിക്കുന്നത്.
അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കിൽ,താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കിൽ.
കീശ വീർപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കിൽ.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു വകുപ്പ്.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു സ്പോട്സ് കൗൺസിൽ.
എന്തിനാണ് സർ
കായികതാരങ്ങളെ,
വോളി കളിക്കാരെ,
കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്….
പട്ന∙ ബിഹാറിലെ മുസഫർപുരിലുള്ള സർക്കാർ അഭയകേന്ദ്രത്തിൽ 34 പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും. ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെൺകുട്ടികൾ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. മാത്രമല്ല, അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ ജീവനക്കാർതന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ് അന്തേവാസികൾ മൊഴി നൽകി. ഈ മൊഴിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.
അന്തേവാസികളായ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നതായി പരാതിയുയർന്നതിനെ തുടർന്ന് അഭയകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. ബ്രജേഷ് താക്കൂർ എന്നയാളുടെ നേതൃത്വത്തിൽ സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. 2013 ഒക്ടോബറിലാണ് ബിഹാർ സമൂഹ്യക്ഷേമ വകുപ്പ് ഈ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ബ്രജേഷ് താക്കൂറിന്റെ എൻജിഒയ്ക്കു കൈമാറിയത്. അതിനുശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏതാണ്ട് 470 അന്തേവാസികൾ ഈ അഭയകേന്ദ്രത്തിൽ വന്നിട്ടുണ്ടെന്നാണ് കണക്ക്.
പീഡനവിവരം പുറത്തായതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുമ്പോൾ 42 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടികളിൽ 16 പേർ പീഡനത്തിനിരയായതായി ആദ്യഘട്ട വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ആകെ 34 പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി വ്യക്തമായെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരും ജില്ലാ ശിശുസംരക്ഷണ ഓഫിസറും ഉൾപ്പെടെ 10 പേർ അറസ്റ്റിലായിട്ടുണ്ട്.
സംരക്ഷകർ തന്നെ വേട്ടക്കാരായി മാറിയ ഞെട്ടിക്കുന്ന കഥയാണ് അഭയകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ പ്രത്യേക പോസ്കോ കോടതിക്കു മുന്നിൽ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് മിക്ക ദിവസവും ലഭിച്ചിരുന്നതെന്ന് ഇവർ കോടതിക്കു മുന്നിൽ കണ്ണീരോടെ ഏറ്റുപറഞ്ഞു. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂർണ നഗ്നരാക്കിയാണു മിക്ക ദിവസവും കിടത്തിയിരുന്നത്.
ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്ക് പറഞ്ഞയയ്ക്കുന്ന പതിവുമുണ്ടായിരുന്നു. ‘ഇന്ന് ബ്രജേഷ് സാറിന്റെ മുറിയിൽ കിടക്കാൻ ആന്റിമാർ ഇടയ്ക്ക് പറയും. ചില സന്ദർശകർ വരുമെന്ന് അവർ പരസ്പരം പറയുന്നതു കേൾക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ മിക്ക ദിവസവും എന്റെ വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരിക്കും. ദേഹമാകെ വല്ലാത്ത നീറ്റലും’ – പത്തുവയസ്സുകാരിയായ ഒരു പെൺകുട്ടി കോടതിയിൽ വെളിപ്പെടുത്തി.
പീഡനത്തെ എതിർക്കുന്നവരെ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ അതിക്രൂരമായാണ് പീഡിപ്പിച്ചിരുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു. ‘തിളച്ച വെള്ളവും എണ്ണയും ദേഹത്തൊഴിച്ച് പൊള്ളിക്കും. വയറ്റിൽ തൊഴിക്കും. വസ്ത്രങ്ങളഴിച്ചുമാറ്റി അതിക്രൂരമായി മർദ്ദിക്കും’ – പെൺകുട്ടികൾ പറയുന്നു. ലൈംഗിക പീഡനം സഹിക്കവയ്യാതെ പൊട്ടിയ കുപ്പിച്ചില്ലുകൾ ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കിയിരുന്ന കാര്യവും ഇവർ കോടതിക്കു മുന്നിൽ കണ്ണീരോടെ ഏറ്റുപറഞ്ഞു.
അതേസമയം, അഭയകേന്ദ്രത്തിൽനിന്ന് പെൺകുട്ടികളുടെ കരച്ചിൽ പതിവായി കേൾക്കാറുണ്ടായിരുന്നെന്നു പേരുവെളിപ്പെടുത്താത്ത, സമീപവാസിയായ സ്ത്രീ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. അവിടെ നടക്കുന്നത് എന്താണെന്ന് അയൽക്കാർക്കുപോലും കാര്യമായ ധാരണയുണ്ടായിരുന്നില്ല. അവിടെ നിന്നും കരച്ചിൽ കേട്ടാലും പോയി നോക്കാൻ ഞങ്ങൾക്ക് ഭയമായിരുന്നു. ബ്രജേഷ് താക്കൂറിനോടുള്ള (അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ) ഭയമായിരുന്നു കാരണം – ഇവർ പറയുന്നു.
അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ പുറത്തുകാണുന്നതുപോലും വിരളമായിരുന്നു. ഇവരെ താമസിപ്പിച്ചിരുന്ന ക്വാർട്ടേഴ്സിന് ജനാലകൾ ഇല്ലായിരുന്നുവെന്നും ചെറിയ വെന്റിലേറ്ററുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അയൽവാസികൾ ചൂണ്ടിക്കാട്ടി.
മുസാഫര്‍പൂറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ഒരു സന്നദ്ധ സംഘടന നടത്തിയ കൗണ്‍സലിങ്ങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തുവന്നത്. മുസഫര്‍പുരില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ 42 കുട്ടികളാണുള്ളത്. ഇതില്‍ ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്.
പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയാണ് പൊലീസിനെയും വനിതാകമ്മിഷനെയും സമീപിച്ചത്. തുടര്‍ന്ന് അഭയകേന്ദ്രത്തിലെത്തിയ സാമുഹ്യക്ഷേമവകുപ്പ് മന്ത്രി മജ്ജു വര്‍മ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. പട്ന മെഡിക്കല്‍ കോളജ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 16 പേരും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. മാനസിക അസ്വാസ്ഥ്യം കാണിച്ച പത്തുപെണ്‍കുട്ടികളെ കൂടി വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അഭയകേന്ദ്രത്തിലെ ചുമതലക്കാരാണ് പീഡനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുകൂടാതെ ആവശ്യക്കാരെ അഭയകേന്ദ്രത്തില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടികളെ കാഴ്ചവയ്ക്കുന്ന രീതിയുമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും എഫ്ഐആറിലുണ്ട്. ഹോട്ടലുകളിലും വീടുകളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടിയായ ചുമതലക്കാര്‍ തന്നെ. ഇതൊക്കെ നടന്നത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാരുടെ പൂര്‍ണസമ്മതത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം വിവാദമായതോടെ അഭയകേന്ദ്രത്തിലെ കൂടുതല്‍ കെടുകാര്യസ്ഥതകള്‍ പുറത്തായി. ചെറിയ തെറ്റുകള്‍ക്കുപോലും പെണ്‍കുട്ടികള്‍ക്ക് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നിരുവത്രെ. ഇതിനിടെയാണ് അന്തേവാസിയായ പത്തുവയസുകാരിയെ കാണാതാകുന്നത്. രണ്ടാഴ്ച മുമ്പ് കാണാതായെങ്കിലും പൊലീസിനെ അറിയിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പെണ്‍കുട്ടിയെ ജീവനക്കാര്‍ തന്നെ കൊന്നതാണെന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും ആരോപിച്ചു.
ഇതിനെതുടര്‍ന്ന് അഭയകേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തി. മൃതദേഹത്തിനായി പരിസരപ്രദേശങ്ങളില്‍ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കൊച്ചി: മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും തെറിവിളിയും നടത്തിയ ഒരാള്‍കൂടി പോലീസ് പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനാണ് പോലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഹനാന്‍ ഒരു സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് മത്സ്യ വില്‍പ്പന നടത്തിയതെന്ന വ്യാജ പ്രചരണം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജപ്രചരണം തുടങ്ങിവെച്ച ഫെയിസ്ബുക്ക് പേജുകളെ ആസ്പദമാക്കിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നൂറുദ്ദീന്‍ എന്ന വയനാട് സ്വദേശിയാണ് ആദ്യമായി വ്യാജ ആരോപണം ഉന്നയിച്ചത്. ഇയാളുടെ ഫെയിസ്ബുക്ക് ലൈവിന് പിന്നാലെ തെറിവിളികളുമായി ചിലര്‍ രംഗത്ത് വരികയായിരുന്നു. ഹനാനെ അപമാനിച്ചനവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെ പലരും അശ്ലീല പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കപ്പെട്ടവ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്‍. ഉപജീവനമാര്‍ഗത്തിനായി മത്സ്യ വ്യാപാരം ആരംഭിച്ച ഹനാനെക്കുറിച്ച് വന്ന പത്ര വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹനാന്‍ ജനശ്രദ്ധ നേടാന്‍ വേണ്ടി പെയ്ഡ് ന്യൂസ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.