പെരുമ്പാവൂര്‍: ചെങ്കൊടികൊണ്ടു സ്വന്തം ‘പിന്‍ഭാഗം’തുടയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) യാണ് സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തത്. പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ മൈതീന്‍ പരസ്യമായി സിപിഎം പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
പിന്നീട് പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തരും അവിടെയെത്തിയ മൈതീനും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റവും അടിപടിയുമുണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ കാര്യമായി കൈകാര്യം ചെയ്ത മൈതീന്‍ ആശുപത്രിയിലുമായി.
സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹോട്ടലിനും നാശനഷ്ടമുണ്ടായി. കുറുപ്പംപടി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരേ കേസെടുത്തു
അമൃത്‌സര്‍: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അമൃത്‌സറില്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
1919ല്‍ നടന്ന കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയേണ്ട സമയമായെന്ന് സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയാണു മേയര്‍ മടങ്ങിയത്. ജാലിയന്‍വാലാബാഗ് സന്ദര്‍ശിക്കാനുള്ള തീരുമാനം അഭിമാനകരമായിരുന്നെന്നും ചരിത്രത്തിലെ ഈ ദുരന്തം ആരും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1919 ഏപ്രില്‍ 13ന് നിരായുധരായ സമരക്കാര്‍ക്കു നേരെ ബ്രിട്ടീഷ് സൈന്യം നടത്തിയ വെടിവയ്പില്‍ 379 പേര്‍ മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്. യഥാര്‍ത്ഥത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചെന്നാണ് കരുതുന്നത്. 1200 പേര്‍ക്കു പരുക്കേറ്റു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേരിട്ടിറങ്ങിയ നരേന്ദ്രമോദിയ്ക്കു മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമല്ലെന്നു വക്തമാക്കികൊണ്ടു ഒഴിഞ്ഞ കസേരകൾ. വൻജനസാഗരം പ്രതീക്ഷിച്ച പ്രധാനമന്ത്രി കണ്ടത് കാലിയായ സദസ്. ബറൂച്ചിലെ റാലിയിലാണു പ്രതീക്ഷിച്ചത്ര ആളില്ലാതെ, ഒഴിഞ്ഞ കസേരകൾക്കു മുന്നിൽ മോദി പ്രസംഗിച്ചത്. ഇതുസംബന്ധിച്ച് എബിപി ചാനൽ പ്രവർത്തകൻ ജൈനേന്ദ്ര കുമാർ എടുത്ത തൽസമയ വിഡിയോ, ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഈമാസം ഒൻപതിനു നടക്കാനിരിക്കെ വിഡിയോ പ്രചരിക്കുന്നത് ബിജെപിക്ക് തലവേദനയായി. തന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ബറൂച്ച് ജില്ലയിലെ ജംബുസറിൽ എത്തിയതായിരുന്നു മോദി. പ്രധാനമന്ത്രിയുടെ പ്രസംഗം പുരോഗമിക്കവേ റിപ്പോർട്ടർ ചിത്രീകരിച്ച സെൽഫി വിഡിയോയിൽ നൂറുകണക്കിന് ആളില്ലാക്കസേരകൾ കാണാം.
ജൈനേന്ദ്ര കുമാര്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വിഡിയോ ഇതിനകം 4000 പേർ റീ ട്വീറ്റ് ചെയ്തു. 12,000 കസേരകള്‍ നിരത്തിയെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്ത് ഭരിച്ച മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ആളെക്കൂട്ടാന്‍ സാധിക്കാത്ത ബിജെപി എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുക എന്നും റിപ്പോർട്ടർ ചോദിക്കുന്നുണ്ട്.റിപ്പോർട്ടറുടെ വിവരണത്തിനൊപ്പം അത്യുച്ചത്തിൽ മോദിയുടെ പ്രസംഗവും വിഡിയോയിൽ കേൾക്കാം.
गुजरात में BJP प्रधानमंत्री मोदी की चुनावी रैलियों में कुर्सी नहीं भर पा रही है, विधानसभा में 150 कुर्सी कैसे भरेगी?
(जम्बुसर, भरूच की तस्वीर) pic.twitter.com/TbpMlaZPiy
— जैनेन्द्र कुमार (@jainendrakumar) December 3, 2017
ഓർക്കാടെരി ഐഡിയ മൊബൈൽ ഔട് ലൈറ്റിലെ ജീവനക്കാരി പ്രവീണയുടെ തിരോധാനത്തിൽ നിന്ന് നിർണായക വഴി തിരിവ്. കുറച്ചു ദിവസം മുൻപ് എല്ലാവരും സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്തയാണ് വടകര ഉള്ള യുവതി ഐഡിയ മൊബൈൽ ഔട് ലൈറ്റിൽ ജോലിക്ക് പോയി പിന്നെ തിരിച്ചു വന്നില്ല എന്നത്. ഒരുപാട് അനേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല എന്നാൽ ഇപ്പോൾ ആ വാർത്തയ്ക്ക് പുതിയ വഴി തിരിവ് ആയിട്ടുണ്ട്. വടകരയിലെ വിനോദ സഞ്ചാര കേദ്രമായ സാൻ ബാൻസിലെ പെട്ടി കടക്കാരൻ നൽകിയ മൊഴി യാണ് പൊലീസിന് നിർണായകം ആയത്.
പ്രവീണയെ കാണുന്നതിന് മുൻപ് കട ഉടമ അംജാസിനെയും കാണാതായിരുന്നു. പ്രവീണയെ കടത്തിക്കൊണ്ടു പോകാൻ ഒരു സംഘം തമ്മെ പ്രവർത്തിച്ചു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിനിടയിൽ വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാങ്ക ബാങ്കിസിലെ പെട്ടികടകാരന്റെ മൊഴി അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. അവിടെവച്ചു യുവതിയെ കണ്ടതായാണ് മൊഴി. മൊബൈൽ ഷോപ്പ് പുട്ടിയതിനു ശേഷം തനിച്ചു സ്‌ക്യൂട്ടറിൽ വന്നിറങ്ങുന്നതും തുടർന്ന് ഓവർ കോട്ടു ധരിച്ച മറ്റൊരു ചെറുപ്പകാരനൊപ്പം ബൈക്കിൽ കയറി പോകുന്നത് കടക്കാരൻ കണ്ടിരുന്നു.
ഇന്നലെ ഉച്ചയോടെ പ്രവീണയുടെ മൊബൈൽ ഫോൺ മലമ്പുഴ ടവർ പരിധിയിൽ കണ്ടതായി സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വെറും ഒരു മിനിറ്റു മാത്രമാണ് ഫോൺ പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി. അംജാസിനെ കണ്ടെത്തണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ കോടതിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിന്റെ ഇടയിലാണ് ജീവനക്കാരി പ്രവീണയെ കാണാതാവുന്നത്.
പ്രവീണ വഴിയിൽ ഉപേക്ഷിച്ച സ്കൂട്ടർ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഒഞ്ചിയത്താണ് പ്രവീണയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത്. ഗൾഫിലുള്ള ഭർത്താവ് സംഭവം അറിഞ്ഞു നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ഇവർക്ക് 7 വയസുള്ള ഒരു മകൾ ഉണ്ട്.
വിദ്യാർഥിനിയെ ഒരു കൂട്ടം ആളുകള്‍ നടുറോഡിൽവച്ച് പീഡിപ്പിച്ചു. ഓഡീഷയിലെ ബര്‍ഗഢ് ജില്ലയിലാണ് സംഭവം നടന്നത്. കോളജ് വിദ്യാര്‍ഥിനിയായ പെൺകുട്ടിയെ മർദിച്ചത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതികൾ പോലീസ് പിടിയിലായി. പെണ്‍കുട്ടിയെ അക്രമിക്കുന്നവര്‍ മുഖം മറച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തന്നെ വിട്ടയക്കണമെന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് അഭ്യർഥിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്നവരെയും ഇവർ മർദിച്ചു. പെൺകുട്ടി കരഞ്ഞ് അപേക്ഷിച്ചിട്ടും അതൊന്നും കാര്യമാക്കാതെ വലിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പെണ്‍കുട്ടിയെ മുഖം മറച്ച ആള്‍ മുന്നോട്ട് വലിച്ച് നടക്കുകയും പിന്നില്‍ നിന്നത്തിയ മുഖം മറച്ച മറ്റൊരാള്‍ പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാന പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പ്രചരിപ്പിച്ച ആളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നേരത്തേ ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി. 29-ാം തിയതി വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചില്ല. അന്ന് 2.30ന് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ലഭിച്ചത്. ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന് മാത്രമായിരുന്നു അറിയിപ്പ്. നവംബര്‍ 30നാണ് ചുഴലിക്കാറ്റ് സംബന്ധിച്ച സന്ദേശം ലഭിച്ചത്. ഇത് ലഭിച്ചയുടന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നല്‍കുന്നതിനു മുമ്പ് തന്നെ തൊഴിലാളികള്‍ കടലില്‍ പോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ് സംബന്ധിച്ച് ഇമെയില്‍ വഴിയോ ഫോണിലൂടെയോ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അപ്രതീക്ഷിതമായ ദുരന്തമാണ് നേരിട്ടത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം ഒരു നിമിഷം പോലും പാഴാക്കിയില്ല. ഇതിനു പിന്നാലെ എല്ലാ സേനാ വിഭാഗങ്ങളെയും വിവരം അറിയിച്ചു. ഉടന്‍ തന്നെ ഇവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്രയും ശക്തമായ ദുരന്തം ആദ്യമായാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. കടലില്‍ പോകാന്‍ കഴിയാത്ത വിധം പരിക്കേറ്റവര്‍ക്ക് 5 ലക്ഷം വീതവും നല്‍കും. ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഉപ്പും മുളകും എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് നിഷ സാരംഗ്. നീലുവെന്ന വീട്ടമ്മയുടെ വേഷമാണ് നിഷ സീരിയലില്‍ അവതരിപ്പിക്കുന്നത്. ബാലുവന്നെ രസികന്‍ ഗൃഹനാഥന്റെ ഭാര്യ. നാല് മക്കളുടെ അമ്മ. സ്വാഭാവിക അഭിനയമാണ് ഈ സീരിയലിലെ നിഷ അടക്കമുള്ള താരങ്ങളെ ശ്രദ്ധേയരാക്കിയത്. സീരിയലിലെ അഭിനയത്തിന് എങ്ങുനിന്നും അഭിനന്ദനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നിഷയുടെ സ്വകാര്യ ജീവിതം അടുത്തകാലത്തായി ഗോസിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
നിഷ ഒരാളുമായി ലിവിംഗ് ടുഗദര്‍ ജീവിതം നയിച്ചിരുന്നു എന്നാണ് പ്രചരിച്ചിരുന്ന ഗോസിപ്പുകളിലൊന്ന്. ഇത്തരം ആരോപണങ്ങളോട് ഇതുവരെ മൗനം പാലിച്ചുവെങ്കിലും ഒടുവില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നിഷ. താന്‍ വിവാഹിതയായിരുന്നുവെന്നും ഒത്തുപോകാന്‍ പറ്റാത്ത സാചര്യത്തില്‍ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നുവെന്നും നിഷ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളുമൊക്കെ അറിഞ്ഞായിരുന്നു വിവാഹം. അപ്പച്ചിയുടെ മകനായിരുന്നു വരന്‍. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം തങ്ങള്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും നിഷ പറഞ്ഞു. ഇത്തരം മഞ്ഞകഥകള്‍ ആളുകളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് എഴുതുന്നവര്‍ അറിയുന്നില്ല. വ്യാജപ്രചരണങ്ങളില്‍ ചിലപ്പോഴൊക്കെ വേദന തോന്നാറുണ്ടെന്നും നിഷ പറഞ്ഞു.
തിരുവനന്തപുരം:വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിക്കെതിരെ എഫ്‌ഐആര്‍. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പിച്ചത്.
സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
എംപിയായതിന് ശേഷവും മുന്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.
കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ കുടുങ്ങിയിരിക്കുകയാണ്. ഭാഗ്യ ചിഹ്നമായ ആനയ്ക്ക് പേര് ചോദിച്ചതാണ് മെട്രോ അധികൃതർ ഇങ്ങനൊരു പണി സ്വപ്നത്തിൽ പോലും പ്രതീഷിച്ചില്ല . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരിടണമെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടതാണ് മെട്രോ അധികൃതരെ കുഴപ്പത്തിലാക്കിയത്. കുമ്മനം രാജശേഖരനെ ആദരിക്കുന്ന രീതിയിലുള്ള ഒരു പേരെന്ന നിലയിലല്ല സോഷ്യല്‍ മീഡിയ നിര്‍ദ്ദേശിക്കുന്ന പേര് എന്നതാണ് കുഴപ്പം. യാതൊരു സ്ഥാനവും വഹിക്കാതെ മെട്രോയുടെ ഉദ്ഘാടനത്തിന് നടത്തിയ ആ യാത്രയാണ് കുമ്മനത്തിനെ സോഷ്യല്‍ മീഡിയ ഇത്രത്തോളം ഇഷ്ടപ്പെടാന്‍ കാരണം. മത ഭാഷാ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ട നാമം കുമ്മനാന എന്നതാണ്. നാം നിര്‍ദ്ദേശിക്കുന്ന പേര് കമന്റ് ചെയ്യണം ആദ്യം. പിന്നീട് എല്ലാവരിലേക്കും പങ്കുവയ്ക്കുക. ഏറ്റവും ലൈക്ക് കിട്ടുന്ന മൂന്ന് പേരുകള്‍ മെട്രോ അധികൃതര്‍ വിലയിരുത്തി പേര് ഉറപ്പിക്കും. ഡിസംബര്‍ നാലാണ് അവസാന തിയതി. കൊച്ചി മെട്രോയുടെ പേര് നിര്‍ദ്ദേശിക്കല്‍ പോസ്റ്റിന് ഇതുവരെ 4300 ലൈക്ക് മാത്രമേയുള്ളൂ. എന്നാല്‍ കുമ്മനാന എന്ന പേര് നിര്‍ദ്ദേശിച്ച കമന്റിന് 11000 ലൈക്ക് കടന്നു. തൊട്ടുപിന്നാലെയുള്ള കുമ്മന്‍ എന്ന പേരിന് 2300 ലൈക്കുകളുണ്ട്. പിന്നാലെ ഫെയ്ക്ക് ഐഡികളുടെ രാജാവ് അശ്വതി അച്ചു എന്ന പേരുമുണ്ട്. കണ്ണന്താനം എന്ന പേരിട്ടാല്‍ ഉഗ്രന്‍ പുള്ളിംഗും സ്പീഡും ലഭിക്കുമെന്നാണ് മറ്റൊരു കമന്റ്. കുമ്മനാന എന്ന പേര് എല്ലാ പേരുകളേയും കവച്ചുവച്ച് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും കുമ്മനത്തിനോടുള്ള സോഷ്യല്‍ മീഡിയയുടെ ഇഷ്ടം വെളിപ്പെടുത്തുന്ന കമന്റുകളായതിനാല്‍ കൊച്ചി മെട്രോ ഈ പേര് തെരഞ്ഞെടുത്താലും അത്ഭുതപ്പെടാനില്ല.
സ്വന്തം ലേഖകന്‍
കൊല്ലം : വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായിവിജയന് നേരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനെ തുടര്‍ന്ന് ആദ്യമായാണ് മുഖ്യമന്ത്രി പ്രദേശത്തെത്തിയത്. പൊലീസ് ഏറെ പണിപെട്ടാണ് മുഖ്യമന്ത്രിയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ കയറ്റി പുറത്തെത്തിച്ചത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി വരുന്നതറിഞ്ഞ് ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയിരുന്നത്. പിണറായി വിജയന്‍ എത്തുന്നതിന് അല്‍പം മുമ്പാണ് നാല് മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ വിഴിഞ്ഞത്തെത്തിച്ചത്. ഇത് ജനങ്ങളുടെ രോഷം വര്‍ദ്ധിപ്പിച്ചു. വിഴിഞ്ഞത്തെ പള്ളിയില്‍ വെച്ച് മുഖ്യമന്ത്രി ജനങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വൈകാരികമായി ജനങ്ങള്‍ പ്രതികരിച്ചതോടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോവുകയായിരുന്നു. ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുരുങ്ങിയ വാക്കുകളില്‍ ജനങ്ങളെ സര്‍ക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ ജനക്കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകളില്‍ അടിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. മൂന്ന് മിനുറ്റോളം ഔദ്യോഗിക വാഹനത്തില്‍ കയറാനാകാതെ മുഖ്യമന്ത്രി നിന്നു. ഒടുവില്‍ ഏറെ പണിപ്പെട്ട് സമീപത്തുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയാണ് പൊലീസ് മുഖ്യമന്ത്രിയെ പുറത്തെത്തിച്ചത്.