പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ഗാന്ധി ചൗക്ക് പോലീസ് ഔട്ട് പോസ്റ്റ് എഎസ്‌ഐ ഗോപാല്‍ കൃഷ്ണദാസാണ് യൂണിഫോമില്‍ വന്ന് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മന്ത്രിയുടെ നെഞ്ചില്‍ വെടിവച്ചത്. മന്ത്രിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായിരുന്നു എഎസ്‌ഐ ഗോപാല്‍ കൃഷ്ണദാസ്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വെടിയേറ്റത്. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതി കൃഷ്ണദാസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചത്. മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിര്‍ത്തു.
എന്നാല്‍ വെടിവയ്പ്പിന്റെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാല്‍ ദാസിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ്‌നഗര്‍ ടൗണിലാണ് സംഭവം നടന്നത്. ഇവിടെ ഗാന്ധി ചൗകില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് വിമാനയാത്ര സഫലമാക്കി തൊഴിലുറപ്പ് തൊഴിലാളികള്‍. കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാര്‍ഡിലെ തൊഴിലാളികളായ 21 സ്ത്രീകളാണ് സ്വപ്‌നം സഫലമാക്കിയത്.
റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 6.45നു നെടുമ്പാശേരിയില്‍ നിന്നു ബെംഗളൂരുവിലേക്കാിരുന്നു കന്നി വിമാന യാത്ര. പകല്‍ ബെംഗളൂരു മുഴുവന്‍ ചുറ്റിക്കറങ്ങി രാത്രിയില്‍ ഗരീബ് രഥ് എക്‌സ്പ്രസില്‍ തിരിച്ച് കോട്ടയത്തേക്ക് മടങ്ങും.
തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകര്‍മ സേന എന്നീ വിഭാഗങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകളില്‍ 77 വയസ്സുള്ള അമ്മൂമ്മയും വിമാനയാത്രയ്ക്കുണ്ടായിരുന്നു.
തൃശൂർ കുന്നംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാരും ബന്ധുക്കളും. കുന്നംകുളം പന്നിത്തടത്താണ് അമ്മയേയും രണ്ട് മക്കളേയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീനയും മൂന്ന് വയസ്സുള്ള അജുവ, ഒന്നര വയസ്സുകാരൻ അമൻ എന്നിവരാണ് മരിച്ചത്.
കൂട്ട ആത്മഹത്യയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷഫീനയ്ക്ക് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏഴ് വർഷം മുൻപാണ് ഷഫീനയുടെ വിവാഹം നടന്നത്. ഭർത്താവ് ഹാരിസ് വിദേശത്താണ്. രണ്ടാം നിലയിലുള്ള ബാൽക്കണിയിലാണ് മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഷഫീനയും മകക്കളും ഭർതൃമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇവർ ബന്ധു വീട്ടിൽ പോയി മടങ്ങിയെത്തി. പിന്നാലെ ഷഫീനയും മക്കളും മുകളിലുള്ള നിലയിൽ ഉറങ്ങാനായി പോയി. പിന്നീട് ഞായറാഴ്ച പുലർച്ചെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് അടുത്ത് നിന്ന് പെട്രോൾ നിറച്ച കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പുലർച്ചെ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരാണ് വീടിന് മുകളിലുള്ള മൃതദേഹങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറെൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ബത്തേരിയിൽ പത്തൊൻപതുകാരിയെ പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രിക്ക് പരിസരത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോളിയാടി സ്വദേശി വിനോദിന്റെ മകൾ അക്ഷര (19) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്ത് വീണ് കിടന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകളെ കാണാനാകില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ സ്കൂളിന് സമീപത്തെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണിയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൾ അഫീഫ (16) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പിതാവിനൊപ്പമാണ് അഫീഫ സ്ക്കൂളിലെത്തിയത്. മകളെ സ്‌കൂളിലാക്കിയതിന് ശേഷം പിതാവ് മടങ്ങിയിരുന്നു.
സ്‌കൂളിൽ നിന്ന് സമീപത്തുള്ള വീട്ടിലെ ശുചിമുറിയിൽ പോയ അഫീഫയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്‌കൂൾ അധികൃതർ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടുകാർ ശുചിമുറിയിൽ അഫീഫയെ ബോധരഹിതയായി കണ്ടെത്തിയത്. തുടർന്ന് ശുചിമുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണനകരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോവളത്ത് യുവാക്കളുടെ ബൈക്ക് റേസിങിനിടെയുണ്ടായ അപകടത്തിൽ റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശിനി സന്ധ്യ (55) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് വീട്ടമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സന്ധ്യയെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ബൈക്ക് ഓടിച്ചിരുന്ന പൊറ്റക്കുഴി സ്വദേശി അരവിന്ദിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വിലകൂടിയ ബൈക്കുകളുമായി യുവാക്കൾ സ്ഥിരമായി ഇവിടെ ബൈക്ക് റേസിങ് നടത്താറുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ചോദ്യം ചെയ്‌താൽ ഭീഷണിപ്പെടുത്തുമെന്നും പണത്തിന്റെ ഹുങ്ക് ആണ് യുവാക്കൾക്കെന്നും പ്രദേശ വാസികൾ പറയുന്നു.
പോളണ്ടിലെ ജോർജിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഓമല്ലൂർ സ്വദേശികളായ മുരളീധരൻ-സന്ധ്യ ദമ്പതികളുടെ മകൻ സൂരജ് (23) ആണ് കുത്തേറ്റ് മരിച്ചത്. ജോർദാൻ പൗരനുമായുള്ള വാക്ക് തർക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് പോളണ്ടിലെത്തിയത്. സൂരജിന്റെ സുഹൃത്തുക്കളാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്.
പോളണ്ടിലെ സ്വകര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സൂരജ് സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് ജോർജിയ പൗരന്മാരായ യുവാക്കളുമായി വാക്ക് തർക്കമുണ്ടായത്. തർക്കം നടക്കുന്നതിനിടയിൽ ജോർജിയ പൗരന്മാരിൽ ഒരാൾ കത്തികൊണ്ട് സൂരജിന്റെ കഴുത്തിനും ഞെഞ്ചിലും കുത്തുകയായിരുന്നു. ഉടൻ തന്നെ സൂരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സൂരജിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും പരിക്കേറ്റു ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് സൂരജിന്റെ മരണത്തിന് കാരണമെന്നാണ് വിവരം . അതേസമയം സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട ജോർജിയ പൗരന്മാരെ പോലീസ് അന്വേഷിച്ച് വരികയാണ്.
മലയാള സിനിമയിൽ ഒരു കാലത്തും ഹാസ്യ നടന്മാർക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. ഒട്ടനവധി നിരവധി ഹാസ്യ താരങ്ങളാണ് മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളത്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഹാസ്യ നടന്മാരുള്ള ഇൻഡസ്ട്രി ആയിരിക്കും മലയാള സിനിമ ഇൻഡസ്ട്രി. ലോകം കണ്ട നിരവധി മികച്ച ഹാസ്യ നടന്മാരിൽ ഒരാളാണ് ബിനു അടിമാലി. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അതിമനോഹരമായ വളരെ പക്വതയോടെ ഹാസ്യ രീതിയിൽ അവതരിപ്പിക്കുന്ന താരമാണ് ബിനു അടിമാലി. റിയാലിറ്റി ഷോകളിൽ നിറസാന്നിധ്യമാണ് താരം.
റിയാലിറ്റി ഷോകളിലൂടെ തന്നെയാണ് താരം അഭിനയരംഗത്തേക്കും കടന്നുവന്നത്. പിന്നീട് താരത്തിന്റെ കരിയറിൽ തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല. കാരണം അത്രക്കും വലിയ വളർച്ചയായിരുന്നു താരത്തിന് ലഭിച്ചത്. ലോകമെമ്പാടുമുള്ള ബിനു അടിമാലിയുടെ ആരാധകരുടെ അതിശക്തമായ പിന്തുണ തന്നെയാണ് താരത്തിന്റെ വളർച്ചക്ക് കാരണം.
ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ നിറസാന്നിധ്യമാണ് താരം. നിരവധി ആരാധകരാണ് സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോക്ക് ഉള്ളത്. ബിനു അടിമാലിക്ക് പുറമേ മലയാളത്തിലെ മറ്റ് മികച്ച ഹാസ്യ നടന്മാരും ഷോയിൽ പങ്കെടുക്കാറുണ്ട്. വിദേശരാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിൽ ഉടനീളവും ബിനു അടിമാലിയും കൂട്ടരും കോമഡി ഷോകൾ നടത്താറുണ്ട്. കഴിഞ്ഞദിവസം ഒമാനിൽ വച്ചായിരുന്നു ഇനി അടിമാലിയുടെ പരിപാടി. മസ്കറ്റ് മെഗാ ഷോ എന്ന പരിപാടിയായിരുന്നു ഒമാനിൽ വച്ച് സംഘടിപ്പിച്ചത്. പരിപാടിയിൽ ബിനു അടിമാലിയും കൂട്ടരും ഒരു സ്കിറ്റ് അവതരിപ്പിച്ചിരുന്നു.
എന്നാൽ അവർ പ്രതീക്ഷിച്ച പോലത്തെ പിന്തുണ അല്ല അവിടെ നിന്നും ലഭിച്ചത്. കാണികൾ എല്ലാവരും കൂകി വിളിച്ച് പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബിനു അടിമാലിയും കൂട്ടരും പരിപാടി തുടർന്നു. കളിയാക്കലുകൾ കൂടിയപ്പോൾ ബിനു അടിമാലി പരിപാടി നിർത്തി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു.കാണികളിൽ മിക്കവരും വിളിച്ച് പറഞ്ഞത് പരിപാടി നിർത്താൻ ആയിരുന്നു. എന്നാൽ ബിനു അടിമാലി പരിപാടി നിർത്താതെ തുടർന്ന് കൊണ്ട് പോയി. ഈ പരിപാടിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്
കുന്നംകുളത്ത് അമ്മയേയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പന്നിത്തടം സ്വദേശി ഷഫീനയും, മക്കളായ അജുവ (മൂന്ന്) അമൻ (ഒന്ന്) എന്നിവരാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.നഴ്‌സിംഗ് ഹോമിൽ തീപിടിത്തം, പ്രശസ്ത ഡോക്ടർ ദമ്പതിമാർ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന് മുകളിലത്തെ ബാൽക്കണിയിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. ഷഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. സംഭവസമയത്ത് ഭർതൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഓട്ടോ ഡ്രൈവറുടെ ക്രൂരത പുറം ലോകം അറിയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്.
അഞ്ചുവയസുകാരന്‍ ഓട്ടോയില്‍ തുപ്പിയപ്പോള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് ഇയാള്‍ ഓട്ടോറിക്ഷ തുടപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഡ്രൈവര്‍ കുട്ടിയുടെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയുടെ സഹോദരിയാണ് സംഭവം വീട്ടില്‍ അറിയിച്ചത്.പിറ്റേന്ന് ഉമ്മ ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോഴും മോശമായ പ്രതികരണമാണുണ്ടായത്. കുട്ടിയുടെ മാതാവിനോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം ബാലാവകാശ കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചോമ്ബാല പൊലീസിനോട് നിര്‍ദ്ദേശവും നല്‍കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ചോമ്ബാല പൊലീസ് അറിയിച്ചു. ഈ വര്‍ഷമാണ് കുട്ടിയും സഹോദരിയും വിചിത്രന്‍റെ ഓട്ടോയില്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയത്.
ഉമ്മയുടെ മൊഴിയെടുത്ത് പൊലീസ്
കോഴിക്കോട് ചോമ്ബാലയില്‍ ഓട്ടോഡ്രൈവര്‍ അഞ്ചു വയസ്സുകാരനെ വസ്ത്രം കൊണ്ട് ഓട്ടോ തുടപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ ഉമ്മയുടെ മൊഴിയെടുത്ത്പൊലീസ്. ചോമ്ബാല എസ്‌എച്ച് ഒയുടെ ചുമതലയുള്ള നാദാപുരം കണ്‍ട്രോണ്‍ റൂം എസ്‌എച്ച ഒയാണ് കുട്ടിയുടെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതു പ്രകാരം ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. പൊലീസ് റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. മകന് കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നതിനാല്‍ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും അമ്മ അറിയിച്ചു.