ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് (27) ആണ് മരിച്ചത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു ജിജിത്ത്. തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിതാവ് – മുത്തു. മാതാവ് – ദേവി. സഹോദരി – ജിജിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
മിനി സ്ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില് നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.
ഷോപ്പിങ്ങും ബ്യൂട്ടി ടിപ്സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്സും അനുവിനുണ്ട്. ഫ്ളവേഴ്സ് ടിവിയില്‍ സം്രേപക്ഷണം ചെയ്തുവരുന്ന സു സു എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്. താരം തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഇപ്പോള്‍.
സ്ട്രഗിള്‍ ചെയ്തിരുന്ന കാലത്ത് പലപ്പോഴും രാത്രി പത്ത് മണിയൊക്കെ കഴിയും ഷൂട്ട് കഴിയുമ്പോള്‍. മിക്കവാറും താനും അമ്മയും മാത്രമേ അപ്പോള്‍ ഉണ്ടാകാറുള്ളു. തങ്ങള്‍ എങ്ങനെ പോകുമെന്നൊന്നും പ്രോഗ്രാമിന് വിളിച്ചവര്‍ക്ക് അറിയേണ്ടെന്നും താരം കു റ്റ പ്പെടുത്തുന്നു.
താനും അമ്മയും അങ്ങനെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് പോകാനായിട്ട് രാത്രി ഒരു മണിക്കുള്ള രണ്ട് പേര്‍ക്ക് കിടക്കാന്‍ പറ്റിയ സ്ലീപ്പര്‍ സീറ്റുള്ള ബസ്സില്‍ കയറി. അപ്പോള്‍ രണ്ട് പേര്‍ക്ക് കൂടെ 1500 രൂപ ആണെന്ന് പറഞ്ഞപ്പോള്‍ ആയിരം ഇപ്പോള്‍ തരാമെന്നും അഞ്ഞൂറ് തിരുവനന്തപുരം എത്തിയിട്ട് തരാമെന്നും പറഞ്ഞു. എന്നാല്‍ അയാള്‍ സമ്മതിച്ചില്ല. ആ ഒരു മണിക്ക് തന്നെയും അമ്മയെയും ബസില്‍ നിന്ന് ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു.
താന്‍ ഒരിക്കലും അത് മറക്കില്ലെന്നും അത്രയും വേദനിച്ചിരുന്നെന്നും അനുമോള്‍ പറയുകയാണ്. കൂടാതെ തന്നെ ഏറെ വിഷമിപ്പിക്കുന്ന മറ്റൊരു സംഭവവും അനുമോള്‍ പറയുന്നുണ്ട്. തനിക്ക് ഒരാള്‍ എന്നും ലവ് യു അനു, ഐ മിസ് യു അനു എന്നൊക്കെ മെസേജ് അയക്കുമായിരുന്നു.
താന്‍ ഇല്ലാതെ അയാള്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ പറയുമായിരുന്നു. അയാളുടെ അച്ഛനും അമ്മയുമായി വീട്ടില്‍ വരുമെന്നൊക്കെയാണ് മെസേജില്‍ പറഞ്ഞിരുന്നത്. പിന്നെ താന്‍ ബ്ലോക്ക് ആക്കിയപ്പോള്‍ വേറെ അക്കൗണ്ടില്‍ നിന്നും മെസേജ് അയച്ചെന്നും ഇപ്പോള്‍ തന്നെ ഭീ ഷ ണിപ്പെടുത്തുന്നുണ്ട് എന്നും അനുമോള്‍ പറയുന്നു.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ കോടതി റിമാൻഡ് ചെയ്തു. തുടർനടപടികളുടെ ഭാഗമായി വീണ്ടും ബുധനാഴ്ച നോർതാംപ്റ്റൻഷർ കോടതിയിൽ ഹാജരാക്കും. മിഡ്ലാൻസിലെ വെല്ലിങ്ബറോ മജിസ്രട്രേട്ട് കോടതിയിലാണ് ഇന്നലെ രാവിലെ കേസന്വേഷിക്കുന്ന നോർതാംപ്റ്റൻഷർ പൊലീസ് സാജുവിനെ ഹാജരാക്കിയത്.
സാജുവിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ കോടതിക്കു പുറത്തേക്കു കൊണ്ടുവന്ന സാജു നിർവികാരനായി പുറത്തു കാത്തുനിന്നവരെ നോക്കിയാണ് വാഹനത്തിലേക്ക് കയറിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെറ്ററിങ്ങിലെ വാടകവീട്ടിൽ വച്ച് സാജു ഭാര്യ നഴ്സായ അഞ്ജു അശോകിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തിയത്.
മൂവരെയു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏൽപിച്ചിരുന്നു. അഞ്ജുവിന്റെ മാതാവിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയ സ്ഥലത്തോടു ചേർന്നു തന്നെ ഇവരെയും സംസ്കരിക്കണം എന്നാണ് അച്ഛൻ ആറാക്കൽ അശോകന്റെ ആഗ്രഹം.
അഞ്ജുവിന്റെയും മക്കളുടെയും ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് സുഹൃത്തുക്കൾ തുടക്കം കുറിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഫ്യൂണറൽ സർവീസുമായി സംസാരിച്ച് കരാറിലെത്തി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങളിൽനിന്നുള്ള കത്ത് ഇന്ത്യൻ എംബസിയിൽ ഇന്നലെ എത്തിച്ചു.
പൊലീസ് കസ്റ്റഡിയിൽനിന്നും മൃതദേഹങ്ങൾ വിട്ടുകിട്ടുന്ന മുറയ്ക്ക് ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഫ്യൂണറൽ സർവീസ് കമ്പനി മറ്റ് നടപടികൾ കൈക്കൊള്ളും. 6500 പൗണ്ടാണ് ഇതിനായി ഫ്യൂണറൽ സർവീസ് ഈടാക്കുന്നത്. ഇതുൾപ്പെടെയുള്ള ചെലവുകൾ ഇന്ത്യൻ എംബസി വഹിക്കുമെന്നാണ് കരുതുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം ഇന്ത്യൻ ഹൈക്കമ്മിഷൻ രേഖാമൂലം തോമസ് ചാഴികാടൻ എംപിയെ അറിയിച്ചിരുന്നു.
ഇന്നലെ അഞ്ജുവിന്റ സഹപ്രവർത്തകർകൂടിയായ സുഹൃത്തുക്കൾ ആശുപത്രി അധികൃതരുമായി ഔദ്യോഗിക ചർച്ച നടത്തി. അഞ്ചുവിന്റെ നഴ്സിങ് മാനേജരും മറ്റ് മുതിർന്ന മനേജർമാരുമായി നടന്ന കൂടിക്കാഴ്ചയിൽ താൽകാലികമായി അഞ്ചുവിന്റെ പേയ്മെന്റ് മരവിപ്പിച്ചു നിർത്താൻ തീരുമാനമെടുത്തു.
എൻ.എച്ച്.എസ്. പെൻഷൻ സ്കീമിൽ അംഗമായ അഞ്ജുവിന് അർഹതപ്പെട്ട ഇൻഷുറൻസ് പരിരക്ഷയും മറ്റ് പെൻഷൻ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും താൽകാലികമായി മരവിപ്പിച്ച ശമ്പളവുമെല്ലാം ചേർത്തുള്ള തുക പിന്നീട് മാതാപിതാക്കൾക്ക് കൈമാറും. നഴ്സിങ് യൂണിയനായ യൂണിസെന്നിലും അംഗമായിരുന്നു അഞ്ജു.
അഞ്ചുവിനൊപ്പം ഒരുമിച്ച് ജോലി ചെയ്തിരുന്ന മെയിൽ നഴ്സ് മനോജിനെയും നഴ്സായ ഭാര്യ സ്മിതയെയുമാണ് ഇന്ത്യൻ ഹൈക്കമ്മിഷനും എൻ.എച്ച്.എസുമെല്ലാം ഫസ്റ്റ് കോൺടാക്ട് പോയിന്റായി കണക്കാക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമ്പോൾ അനുഗമിക്കാനായി ഇരുവർക്കും ആശുപത്രി അധികൃതർ സ്പെഷൽ അവധി നൽകിയിട്ടുണ്ട്.
കോടതി അനുമതിയോടെ പൊലീസിൽനിന്നും മൃതദേഹങ്ങൾ എന്നത്തേക്ക് വിട്ടുകിട്ടും എന്നതാണ് ഇനി അറിയേണ്ടത്. അതിവേഗം നടപടികൾ പുരോഗമിക്കുന്ന ഈ കേസിൽ ഇക്കാര്യത്തിൽ വലിയ കാലതാമസം ഉണ്ടാകാനിടയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പിന്നീട് ക്രിസ്മസ്, ന്യൂ ഇയർ അവധിക്കു ശേഷമേ തുടർ നടപടികൾ പ്രതീക്ഷിക്കേണ്ടതുള്ളൂ.
നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഭാര്യാപിതാവ്. ഉല്ലാസും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ആശയുടെ പിതാവ് ശിവാനന്ദന് പ്രതികരിച്ചു. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയതെന്ന് ശിവാനന്ദന് പറയുന്നു.
ഉല്ലാസിന്റെയും ആശയുടേയും കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
ഇരുവര്‍ക്കിടയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് പന്തളം അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനില്‍ക്കുന്നനിലയില്‍ ആശയെ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും പോലീസും ചേര്‍ന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായി. വിവരം. ഇതിനുശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. എന്നാല്‍ അല്പസമയത്തിന് ശേഷം ഉല്ലാസ് മുകള്‍നിലയിലെ മുറിയില്‍ എത്തിയപ്പോള്‍ ഭാര്യയെ കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു. ഇതിനുപിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി പോലീസിനെ വിവരമറിയിച്ചത്.
തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഒന്നാംനിലയിലെ ടെറസില്‍ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആശയെ കണ്ടെത്തിയത്. ഉണങ്ങാനിട്ട തുണികള്‍ക്കിടയിലാണ് ആശ തൂങ്ങിമരിച്ചത്. ഇതുകാരണമാകാം ആദ്യപരിശോധനയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നാണ് കരുതുന്നത്.
താന്‍ തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ലെന്നും ആശയുടെ പിതാവ് പറഞ്ഞു.
കരുവന്നൂര്‍: കരുവന്നൂര്‍ പുഴയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. അച്ഛനും അമ്മയും മകനും ഒന്നിച്ച് മുങ്ങിത്താഴുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും നേഹ ഇതുവരെ മുക്തയായിട്ടില്ല.
കഴുമ്പള്ളം ബണ്ട് റോഡില്‍ നിന്നു കാര്‍ കരുവന്നൂര്‍ പുഴയിലേക്ക് വീണാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും തന്റെ മകനും സഹോദരനും സഞ്ചരിച്ച കാറിനു പിറകില്‍ മറ്റൊരു കാറില്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് സ്നേഹ യാത്ര ചെയ്തത്.
മുന്നില്‍ പോയ കാര്‍ ബണ്ട് റോഡില്‍ നിന്ന് പുഴയിലേക്ക് വീഴുന്നതാണ് പിന്നീട് നേഹ കാണുന്നത്. കാറില്‍ ഉണ്ടായിരുന്ന സഹോദരന് ശരത് പുറത്തേക്കു തെറിച്ച് രക്ഷപ്പെട്ടു. അതുപോലെ മറ്റുള്ളവരും കാറില്‍ നിന്നു പുറത്തെത്തുമെന്ന് നേഹ പ്രതീക്ഷിച്ചു.
എന്നാല്‍ കണ്മുന്നില് വെച്ച് കാര്‍ പതിനഞ്ചടി താഴ്ചയിലേക്ക് കാര്‍ മുങ്ങിത്താഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മൂന്നുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. റോഡിന്റെ വീതി കുറവും പുഴയോട് ചേര്‍ന്ന ഭാഗത്ത് കൈവരി ഇല്ലാത്തതുമായിരുന്നു അപകടത്തിന് കാരണമായത്.
സ്കൂൾ കെട്ടിടത്തിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കർണാടകയുടെ വടക്കൻ മേഖലയിലെ ഹഗ്ളി ആദർശ് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഭരത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ സ്കൂളിലെ അധ്യാപകനായ മുത്തപ്പയാണ് വിദ്യാർത്ഥിയുടെ ജീവൻ എടുത്തത്.
കുട്ടിയോട് ദേഷ്യപ്പെട്ട അധ്യാപകൻ കുട്ടിയെ ആദ്യം മൺവെട്ടി കൊണ്ട് അടിക്കുകയും തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. കൂടാതെ, ഭരതിന്റെ അമ്മയും സ്കൂളിലെ തന്നെ അധ്യാപികയുമായ ഗീത ബാർക്കറിനെയും മുത്തപ്പ മർദിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗീത ഇപ്പോൾ പ്രാദേശിക ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലാണ്. സ്കൂളിൽ കരാർ അധ്യാപകനായി ജോലിചെയ്തു വരികയാണ് മുത്തപ്പ. സംഭവത്തിനു ശേഷം ഒളിവിൽ പോയ മുത്തപ്പയ്ക്കായി അന്വേഷണം നടത്തി വരികയാണ്.
സീരിയൽ-സിനിമാ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആശയെയാണ് കണ്ടത്. ഉല്ലാസ് പന്തളം തന്നെ കെട്ടഴിച്ച് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പത്തനംതിട്ട മല്ലശേരി സ്വദേശിയാണ് ആശ.
പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചുകൊണ്ട് അവരുടെ മനസുകളിൽ സ്ഥാനം കണ്ടെത്തിയ നടൻ ആണ് ഉല്ലാസ് പന്തളം. സ്കിറ്റിലെ വെറും സംഭാഷണങ്ങൾ കൊണ്ട് മാത്രമല്ല ഉല്ലാസ് എന്ൻ നടൻ മലയാളികളുടെ പ്രിയപ്പെട്ട കോമഡി താരം കൂടി ആയത്. ആ ഭാവങ്ങളും ചിരിയും നിശബ്ദതയുമെല്ലാം പ്രേക്ഷരിൽ ചിരി നിറച്ചു നൽകി. കോമഡി സ്റ്റാർസിലൂടെയാണ് മലയാളികൾ അംഗീകരിച്ച കോമഡി താരമായി ഉല്ലാസ് മാറുന്നത്. അഭിനയത്തിലേക്കുള്ള വഴി ഉല്ലസിനു തുറക്കാന്‍ കിട്ടുന്നത് കോമസി സ്റ്റാർസിലൂടെയാണ്. ധാരാളം പ്രതിസന്ധികളൊക്കെ അതിജീവിച്ചാണ് ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്ന താരമായി ഉല്ലാസ് മാറിയത്.
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത ഉല്ലാസ് ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുംഭാരീസ്, മാസ്ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമക്ളിൽ ആണ് ഉല്ലാസ് അഭിനയിച്ചത്. പെരുങ്കാളിയാട്ടം, കർണൻ നെപ്പോളിയൻ ഭഗത് സിങ്, രണ്ട് എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങൾ. കുറേ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുള്ള ഉല്ലാസിന്റെ ഏറ്റവും വലിയ സ്വപ്നം നല്ലൊരു വേഷമാണ്.
നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ ആശ (38) നെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആശയെ വീടിന്റെ ഒന്നാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ രാത്രി ഭാര്യയും മകളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു ഉറങ്ങിയിരുന്നതെന്നും ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയിട്ട് അധിക നാളായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം അടൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. സിനിമകളിലൂടെയും വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഉല്ലാസ് പന്തളം.
പഞ്ചനക്ഷത്ര ഹോട്ടലിൽ വിവസ്ത്രയായി വന്ന് ഒച്ചപ്പാടുണ്ടാക്കിയ വിദേശ വനിതയുടെ വീഡിയോ വൈറൽ . റൂമിൽ നിന്നും വസ്ത്രമേതും ധരിക്കാതെ ഹോട്ടലിന്റെ ഇടനാഴിയിലേക്കിറങ്ങി ഹോട്ടൽ ജീവനക്കാരുമായി ഇവർ തർക്കത്തിലേർപ്പെടുകയായിരുന്നു. വളരെ ഉച്ചത്തിൽ ശബ്ദം വയ്ക്കുകയും അവിടെ നിന്ന് തിരിയുകയും ചെയ്യുകയായിരുന്നു ഇവർ. ഹോട്ടൽ ജീവനക്കരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. മുഴുവൻ സംഭവവികാസങ്ങളും ഫോണിൽ വീഡിയോഗ്രാഫ് ചെയ്യപ്പെട്ടു.
വീഡിയോ വൈറലാകാൻ അധിക സമയം എടുത്തില്ല. രാജസ്ഥാനിലെ ജയ്പൂരിലെ ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്. സംഭവം ഹോട്ടൽ ജീവനക്കാർക്കിടയിൽ അലോസരം സൃഷ്ടിച്ചു. ഒരു ഹോട്ടൽ ജീവനക്കാരിയെ തലമുടിയിൽ കുത്തിപ്പിടിച്ച് ഉപദ്രവിച്ചു. പോലീസിനെ വിളിക്കണമെന്ന് പറഞ്ഞ് കൊണ്ട് ആക്രമണം നേരിട്ട യുവതി സംഭവസ്ഥലത്തു നിന്നും മാറി. ഇവർ ക്ഷോഭിക്കാൻ ഉള്ള കാരണം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം:
Viral Video from a 5 Star Hotel in Jaipur, Rajasthan.
African WOMAN getting naked and fighting with the hotel staff!! pic.twitter.com/a5Hhu2w9qH
— Barkha Trehan 🇮🇳 / बरखा त्रेहन (@barkhatrehan16) December 17, 2022
ഇവരെ ഇനി ഇന്ത്യയിലേക്ക് വരാൻ അനുവദിക്കരുത് എന്നും, ഇവർക്ക് തക്കതായ ശിക്ഷ വാങ്ങിനൽകണമെന്നും പലരും കമന്റ് ചെയ്തു.
ഖത്തർ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസ്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞു.
ട്വിറ്റിന് താഴെ വലിയ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.
ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ…
എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ! 👹— TG Mohandas (@mohandastg) December 19, 2022